\"അപ്പോ ഞാൻ കേട്ടതൊക്കെ സത്യമായിരുന്നു ഗൗരി ഇവിടെ തന്നെയുണ്ട് \" റിച്ചു മനസ്സിൽ പറഞ്ഞു.
\"kooi.... എന്താ ഇവിടെ \" അച്ചു ആയിരുന്നു അത്.
\"നോക്ക് ....\"
റിച്ചുവിന് അപ്പോൾ വീട്ടിൽ നിന്ന് ഒരു കാൾ വന്നു...അവൾ അത് അറ്റൻഡ് ചെയ്യ്തു...
\"മോളെ....നീ ഇന്ന് നേരത്തെ വരുമോ \"
\"എന്തേ അമ്മേ....\"
\"നാളെ രാത്രി തറവാട്ടിൽ തെയ്യം ആണ്....\"
\" ആഹ് ഞാൻ എത്തിയേക്കാം...\"
\"നേരെ തറവാട്ടിലേക്ക് വന്നാൽ മതി....\"
\"ഹാ.....വന്നേക്കാം \" അവൾ ഫോൺ കട്ട് ചെയ്തു
\"എന്താടി....\"അച്ചു ചോദിച്ചു.
\"അത് തറവാട്ടിൽ തെയ്യം ആണ്....ഞാൻ ഇന്ന് നേരത്തെ പോവും...\"
\"നാളെ പോയിക്കൂടെ.....\" മാളു ചോദിച്ചു
\"എന്നോട് ഇന്ന് പോവാനാ പറഞ്ഞത് \"
\"എടി...റിച്ചു...നീ 3 മണിക്ക് പോയിക്കോ \" അച്ചു പറഞ്ഞു
\"ഒന്ന് പോണേ ...3 മണിക്ക് ഈ കുണ്ടും കുഴിയും ചാടി അങ്ങു എത്തുമ്പോൾ സമയം കുറേ ആവും ഇനി നാളെ ലീവ് അല്ലേ \"
റിച്ചു പോകുന്ന വഴിയിൽ തോമാച്ചന്റെ മുന്നിൽ പെട്ടു....
\"ഹിഹിഹി......\"
\"എന്തേ...എനിക്ക് ചിരിയൊന്നും വരുന്നില്ല മൂന്നും കൂടി എന്നെ കഴുതയാക്കിയിട്ട് \"തോമാച്ചൻ പറഞ്ഞു.
\"അതിപ്പോ പ്രത്യേകിച്ച് ആക്കണ്ടല്ലോ \"
\"ഡി....\"
\"ഞാൻ പോവേന്ന് \"
\"എവിടേക്ക്....\"
\"വീട്ടിലേക്ക്....\"
\"ആണോ കുഞ്ഞേ...എന്നാ നിനക്ക് ബസ്സ് കിട്ടാതെ ആയിപോകട്ടെ തെണ്ടി....\" തോമാച്ചൻ പ്രാകി...
\"പോടാ..പ്രാന്താ....\"
_____________________________
രണ്ട് ദിവസത്തെ ലീവ് തീർന്നത് കൊണ്ട് ദേവൻ കോളേജിലേക്ക് തിരിച്ചു.. കൂടെ വിഷ്ണുവും..
\"വിഷ്ണുയേട്ടൻ ഇപ്പോ എന്തിനാ വരുന്നേ \"
\" നിന്റെ കോളേജ് ഒക്കെ ഒന്ന് കാണാലോ ഗൗരി പണ്ട് പറഞ്ഞ അറിവല്ലേ എനിക്കുള്ളൂ \"
\"ഹമ്മ്......\"
\"എടാ....ഞാൻ നീ വിഷമിക്കാൻ പറഞ്ഞതല്ല \"
ബസ്സ് ടൗണിലെത്തി....
\"ഹോ.....ഇവിടെയൊക്കെ എന്താ തിരക്കാ അല്ലേ \"
\"അതേ....വിഷ്‌ണുയേട്ടൻ ഇന്ന് തന്നെ തിരിച്ചു പോവുമോ \"
\"ഇനി മുതൽ ഞാൻ ഇവിടെ അല്ലേ ഓട്ടോ എടുക്കുന്നെ \"
\"ഇവിടെയോ.....\"
\"അതേഡാ....നാട്ടിലെ ഓട്ടത്തിന് വണ്ടിയുടെ ഇൻഷുറൻസ് അടക്കാൻ കൂടി തികയുന്നില്ല അതല്ലേ ഞാൻ ഡ്രെസ്സ് ഒക്കെ എടുത്തത് \"
\"അപ്പോ താമസമൊക്കെ \"
\" ഞാൻ ഒരു വീട് തൽക്കാലം നോക്കി വച്ചിട്ടുണ്ട് അയാൾക്ക് കുറച്ചു കൂടി പൈസ കൊടുക്കണം നീയും വരുന്നോ \"
\"പിന്നെ വരാതെ.....\"
\"നിന്റെ കോളേജിലേക്ക് ഒരു 20 രൂപയുടെ ദൂരം ഉണ്ടാവും....\"
\"അതൊന്നും കുഴപ്പമില്ല ഏട്ടൻ ഉണ്ടല്ലോ അത് മതി \"
ദേവൻ വൈറസിന്റെ വീട്ടിൽ നിന്ന് ഷിഫ്റ്റ് ചെയ്യ്തു നേരെ വിഷ്ണു പറഞ്ഞ വീട്ടിലെത്തി...
\"എടാ....ഇതു കുറേ പുസ്തകം ഉണ്ടല്ലോ \"
\"എല്ലാം എന്റേത് തന്നെയാ \"
വിഷ്ണു അതൊക്കെ എടുത്തു മറിച്ചു നോക്കാൻ തുടങ്ങി....
______________________________
റിച്ചു നേരെ തറവാട്ടിലേക്ക് പോയി....
നഗരത്തിന്റെ തിക്കും തിരക്കിൽ നിന്ന് നാട്ടിൻപുറത്തേക്ക് ഒരു ഒളിച്ചോട്ടം പോലെ..... വള്ളിപ്പടർപ്പുകളും വെളിയിലകളും കൊണ്ട് മൂടിയ വഴി....അവൾ ഫോൺ ചെയ്യ്തു കൊണ്ട് നടക്കാൻ തുടങ്ങി....
\"ഹലോ അമ്മേ....ഇപ്പോ എവിടെയാ ഉള്ളത്....ഞാൻ ഇവിടെ എത്തി....\"
\"നീ തറവാട്ടിലേക്ക് വന്നാൽ മതി \"
\"ഡി...ചച്ചു.......\" ആ ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി...ത്രീ ഫോർത് പാന്റും.... വെളുത്ത ബനിയനും കഴുത്തിൽ ഒരു കറുത്ത ചെയ്‌നും...
മുടിയിലെ വെള്ളം തോർത്തു കൊണ്ട് തുടച്ചു അവളുടെ പുറകിൽ നിൽക്കുകയായിരുന്നു ഉണ്ണി..
ഉണ്ണി.. റിച്ചുവിന്റെ cousin ആണ് ..ഒന്ന് കൂടി പറഞ്ഞാൽ മുറചെറുക്കൻ....ബട്ട് അങ്ങനെയുള്ള ഒരു connectioനും ഇവർക്ക് തമ്മിൽ തോന്നിയിട്ടില്ല...
\"ഉണ്ണിയേട്ടനോ.....ഈ ചച്ചു വിളി ഒന്ന് നിർത്തുമോ \"
\"ശീലിച്ചു പോയി....😁😁😁 എന്തേ നിനക്ക് പിടിച്ചില്ലേ.....\"
\"പിടിച്ചില്ല.....\"
\"അല്ല...ഇങ്ങോട്ട് വഴി തെറ്റി വന്നതാണോ \"
\"എന്തേ.....നാളെ കാവിൽ തെയ്യം അല്ലേ \"
\"ഓഹ്ഹ്....പറയും പോലെ നാളെ തെയ്യം അല്ലേ..... നീ ഇന്ന് വരുമെന്ന് അമ്മ പറഞ്ഞു....\"
\"അറിയാലോ...പിന്നെ എന്തിന് ചോദിക്കുന്നേ \"
\"നിന്റെ ഈ ചാരത്തിൽ മുങ്ങിയ യൂണിഫോം മാറ്റാറായില്ലേടി.....മൊത്തത്തിൽ കണ്ടാൽ പാടത്തു വെക്കാൻ കൊള്ളാം \"
\"ഞാൻ പിടിച്ചു ചളിയിൽ തള്ളി ഇടേണ്ടെങ്കിൽ വേഗം പോക്കോ \"
\"ഞാൻ പോയേ....വേഗം അങ്ങു വന്നേക്കണം കേട്ടല്ലോ \"
\"ആഹ് കേട്ടു....\"
അവർ സംസാരിച്ചു തറവാട്ടിന്റെ മുറ്റത്തെത്തി...
റിച്ചു അകത്തേക്ക് കയറിപോയി...
\"പിന്നെ നിനക്ക് മാറാനുള്ള ഡ്രെസ്സൊക്കെ റൂമിലുണ്ട് \"റിച്ചുവിന്റെ അമ്മ പറഞ്ഞു. അവൾ അലമാര തുറന്ന് തോർത്തുമെടുത്തു കുളിക്കാൻ പോയി....
മാളുവും അച്ചുവും കൂടി ലൈബ്രറിയിൽ ഇരിക്കുകയായിരുന്നു....അപ്പൊ യദു അവിടേക്ക് വന്നു...
\"മാളു....\"
ദൈവമേ പിന്നെയും ....ബുക്കിട്ട് കൊല്ലാനുള്ള പരിപാടിയാ....മാളു ആത്മ
\"എന്താ യദു...\"
\"അത് എനിക്കൊരു കാര്യം പറയാനുണ്ട്....\"
ബുക്ക് കീറി കാണും ഫൈൻ അടയ്‌ക്കാൻ പൈസ share ചോദിക്കാനാവും മാളു ആത്മ..
\"മാളു.....ഞാൻ നിന്നോട് സീരിയസ് ആയിട്ട് ഒരു കാര്യം പറയട്ടെ \"
\"എന്താ....\"
\"നിനക്ക് എന്റെ കാര്യമൊക്കെ അറിയുന്നതല്ലേ എനിക്ക് ഒരു relation ഉണ്ടെങ്കിൽ അത് ജീവിതകാലം മുഴുവൻ ഉണ്ടായിരിക്കണം.....ഒരു ടൈം പാസ്സ് റിലേഷനിൽ എനിക്ക് താൽപര്യമില്ല....ഞാൻ ഇത് പറയാൻ മടിച്ചത് നീ എങ്ങനെ react ചെയ്യും...എന്ന് കരുതിയിട്ടാണ് ... എനിക്ക് ആണേൽ അത്ര വല്യ ലുക്ക് ഒന്നുമില്ല....വല്യ സാമ്പത്തികവും ഇല്ല.....
പൊന്നിട്ടുമൂടി രാജകുമാരിയെ പോലെ വാഴിക്കാൻ ഒന്നും എനിക്ക് കഴിഞ്ഞെന്ന് വരില്ല പക്ഷേ എപ്പോഴും കൂടെ ഞാനുണ്ടാവും.....ഈ കണ്ണൊന്ന് നിറയാൻ ഞാൻ കാരണക്കാരൻ ആവില്ല.....\"
\"യദു....\"
\"ഹമ്മ്.....\"
\".....എനിക്കിഷ്ടം തന്നെയാണ് ഇയാൾ ഇനി കൂടുതൽ റൊമാൻസ് സിംഹം ഒന്നും ആവേണ്ട... \"
മാളു പറഞ്ഞു.
യദുവിന്റെ മുഖത്തൊരു ചിരി പടർന്നു....
അച്ചു ഇതൊക്കെ കണ്ട് saad ആയി നിക്കുകയാണു...
ദൈവമേ ഞാൻ കമ്മിറ്റഡ് ആയിട്ടും സിംഗിൾ ലൈഫിൽ ആണല്ലോ ജീവിക്കുന്നെ 😕😕അച്ചു ആത്മ..
യദു പോയി കഴിഞ്ഞു മാളു അച്ചുവിന്റെ അടുത്തേക്ക് ചെന്നു.....
\"ഡി..... അച്ചു നീ ഞെട്ടിപോയാ \"
\"ഇടയ്ക്കിടയ്ക്ക് ഞെട്ടാൻ എനിക്ക് വട്ടോന്നുമില്ല ഞാൻ ഇത് പ്രതീക്ഷിച്ചു....നീയും....\"
\"ഹിഹിഹി....\"
\"ഓവർ ആക്കല്ലേ മോളെ.....മാളു \"
___________________________
റിച്ചു കുളിച്ചു ഡ്രെസ്സ് മാറി താഴേക്ക് ഇറങ്ങി....സ്ലീവ് ലെസ്സ് ആയ ബനിയനും ത്രീ ഫോർത് പാന്റും....
\"ഡി.....\"
\"അയ്യോ...അമ്മ ഇനി സ്ലീവ് ലെസ്സ് ഇട്ടത്തിന് വഴക്ക് കിട്ടും \"
\"എന്താ അമ്മേ.....\" റിച്ചു നീട്ടി വിളിച്ചു..
\"നീ ലോലൻ കളിക്കാതെ പറ.... ഇതെന്താ.....\"
\"എന്ത്.....\"
\"നിന്റെ പോക്കറ്റിൽ എന്തോ മാവ് പോലെ എന്തോ ഉണ്ടായിരുന്നു അത് മുഴുവൻ വൃത്തിയാക്കാൻ കുറേ പണിപ്പെട്ടു ഞാൻ \"
റിച്ചു ഒന്ന് ഫ്ലാഷ് ബാക്കിലേക്ക് പോയി...
\"ഡി... പ്രിൻസി വരുന്നു \" മാളു അതും പറഞ്ഞു തിന്നു കൊണ്ട് നിന്ന biscuit റിച്ചുവിന്റെ പോക്കറ്റിൽ
ഇട്ടു....
\"എടി....മാളു കഴുതേ \" റിച്ചു ആത്മ.
\"അമ്മായി അവൾ ക്ലാസ്സിൽ ഫുൾ ഉലപ്പ് ആണെന്നാണ് ഞാൻ അറിഞ്ഞത് ക്ലാസ്സിൽ ഇരുന്ന് biscuit തിന്നതാവും \" ഉണ്ണി വിട്ട് കൊടുത്തില്ല...
\"ഹോ...പെണ്ണിനെ കൊണ്ട് സ്വന്തം തുണി പോലും കഴുകി ഇടില്ല.... ഇവളെയൊക്കെ കെട്ടി കൊണ്ട് പോവുന്ന വീട്ടിലെ കാര്യം കഷ്ടം തന്നെ ഉണ്ണി \"
ഉണ്ണി റിച്ചുവിനെ നോക്കി ആക്കി ചിരിച്ചു ....റിച്ചു തിരിച്ചു കൊഞ്ഞനം കുത്തി....
ഉണ്ണിയുടെ അമ്മ...means റിച്ചുവിന്റെ അമ്മായി
ടേബിളിൽ എന്തൊക്കെയോ ഉണ്ടാക്കി വെച്ചിട്ടുണ്ട്...
റിച്ചു വേഗം പോയി അവിടെ ഇരുന്നു...
\"അമ്മായി ഈ കടലയും പുട്ടും അല്ലാതെ വേറെ എന്തെങ്കിലും ഉണ്ടോ.....\"
\"പിന്നെ പുട്ടും കടലാക്രമണവും ഉണ്ട്....എന്തേ \" ഉണ്ണി പറഞ്ഞു.
\"അമ്മായി.....ഈ സാധനത്തിനോട് മിണ്ടാതെ നിക്കാൻ പറ ഇല്ലെങ്കിൽ ഞാൻ \"
\"ഇല്ലെങ്കിൽ നീ ഇവിടുന്ന് എഴുനേറ്റ് പോവേണ്ടി വരും എന്നല്ലേ 😏😏\"
\"ഹ്ഹ്ഹ്ഹ്ഹ......😤😤 \"
(തുടരും......)