Aksharathalukal

******* അന്ധകാരം ********

.........അന്ധകാരം...... 
  &&&&&&&&&&&&&&&&
                ***** 1*****

                                    **** UnNi***

 പാലക്കാട് ജില്ലയിലെ  \"ഒറ്റപ്പാലം\" എന്ന ചെറിയൊരു നഗരത്തിൽ ആണ് എന്റെ വീട്. അവിടുന്ന് ഏകദേശം ഇരുപതു കിലോമീറ്ററോളം ദൂരമുള്ള ഒരു ഗ്രാമപ്രദേശമുണ്ട് ,  \"വെള്ളിയാട്\"  ഇവിടെയാണ് എന്റെ അമ്മവീട് .

മൂന്നുനാലു വർഷമായിട്ടുണ്ടാവും അവിടേക്കു പോയിട്ട്,. മാമനും അമ്മായിയും മാത്രമേ അവിടെയുള്ളൂ.
പണിതിരക്കു കാരണം പോകാൻ കഴിഞ്ഞിട്ടില്ല. പെയിന്റിങ് പണിയാണേലും അവധി ദിവസങ്ങളിൽ കൂട്ടുകാരുമൊത്ത് അടിച്ചു പൊളിക്കും. (അതെന്താ മറ്റുള്ളവരൊന്നും അവധി ആഘോഷിക്കാറില്ലേ എന്നു ചിന്തിക്കേണ്ട.എന്താണ് പണിയെന്നു പറഞ്ഞെന്നു മാത്രം)

ഇതിൽ നിന്നും ഒരു കാര്യം നിങ്ങൾക്ക് മനസ്സിലായി കാണും..അതെ ഞാൻ കല്യാണം കഴിച്ചിട്ടില്ല... സർക്കാർ ജോലി ഇല്ലെന്ന ഒറ്റ കാരണത്താൽ പല വീട്ടിൽ നിന്നും ചായയും ബിസ്ക്കറ്റും  കഴിച്ച് മനസ്സു കലങ്ങി, മുഖത്തു പുഞ്ചിരിച് ഇറങ്ങിപോന്നിട്ടുണ്ട്. നമുക്കുള്ളത് എവിടേലും ഉണ്ടാവുമായിരിക്കും. ഇല്ലെങ്കിൽ പോട്ടെ പുല്ല്.....

ശേ.... വിഷയത്തിൽ നിന്നും വഴുതി പോയി, അല്ലെ...

ആ അങ്ങെനെ രണ്ടു ദിവസം അവധി കിട്ടി, ശനിയും ഞായറും. കൂട്ടുകാരെല്ലാം മലമ്പുഴയിൽ പോകാൻ പ്ലാൻ ചെയ്തു. ഞാൻ മാത്രം ഇല്ല എന്നു പറഞ്ഞു. ഇപ്രാവശ്യം എന്തായാലും അമ്മ വീട്ടിൽ പോകും എന്നുറപ്പിച്ചു.


വെള്ളിയാഴ്ച വൈകുന്നേരത്തോടെ വെള്ളിയാട് എന്ന സുന്ദരഗ്രാമത്തിൽ ഞാൻ എത്തി.



പണിയില്ലെങ്കിൽ അറിയാല്ലോ നമ്മളൊരു പത്തുമണിയാവും എണീക്കാൻ...

മാമൻ പണിക്കു പോയിട്ടുണ്ടാവും, അങ്ങെനെ ഓർത്തുകൊണ്ടു ഞാൻ ഉമ്മറത്തെ കസേരയിൽ ഇരുന്ന്
പത്രം വായിക്കുമ്പോഴാണ് അമ്മായി ഒരു ഗ്ലാസ് ചായയുമായി വന്നത്.. 

ഉണ്ണികുട്ടാ.. \"ഹരി\" വന്നാൽ പറയണം ട്ടോ... 
എന്താണ് കാര്യം ?
എന്റെ മറുചോദ്യം കേൾക്കാൻ നിൽക്കാതെ അമ്മായി അകത്തേക്ക് പോയി.


ബുള്ളെറ്റിന്റെ ഗർജനം കേട്ട് പത്രത്തിൽ നിന്നും കണ്ണെടുത്തു ഞാൻ പുറത്തേക്കു നോക്കി.

\'ടീഷർട്ടും പാന്റുമിട്ടു വെളുത്തു തുടുത്തു, വിയർത്തു കൊണ്ടു ബുള്ളെറ്റ് സ്റ്റാൻഡിൽ ഇട്ട് നടന്നു വരുന്ന സുന്ദരനായൊരു ചെറുപ്പക്കാരൻ.

 \"ഹരിനാരായണൻ\". 

ഇയാള് പിന്നെയും ഗ്ലാമർ ആയല്ലോ.. അസൂയയും ദേഷ്യവും എന്നിൽ ഉടലെടുത്തു.

ഉണ്ണിക്കുട്ടാ നീ എപ്പോൾ വന്നു.?

ഇന്നലെ വൈകിട്ടാണ് ഹരിയെട്ടാ...

ദേവകി ചേച്ചി ഇല്ലേ?

ആ ഉണ്ട്..

അമ്മായി...ദേ ഹരിയേട്ടൻ വന്നു.
.. ഞാൻ നീട്ടിവിളിച്ചു.

ഹരി കുറച്ചു നേരം അവിടെ ഇരിക്ക്  ഞാൻ ഈ സാരിയൊന്നു ഉടുത്തിട്ടു വരാം.

ശരി ചേച്ചി....

 ഹരിയെട്ടാ ഇവിടെയിരുന്നോളൂ.. ഞാൻ കസേരയിൽ നിന്നും തിണ്ണയിൽ ഇരുന്നു.

നീ അവിടെ ഇരുന്നോടാ.  എന്നു ഹരിയേട്ടൻ പറയും എന്നു ഞാൻ വിചാരിച്ചു. അതൊരു വിചാരമായി മാത്രം എന്റെ മനസ്സിൽ ഒതുങ്ങി.



ഉണ്ണിക്കുട്ടാ നീ ചിത്രങ്ങൾ വരക്കാറുണ്ടെന്നു ദേവകി ചേച്ചി പറഞ്ഞു..

ചെറുതായിട്ടൊക്കെ വരക്കും. ഞാൻ തല താഴ്ത്തിയാണ് അതു പറഞ്ഞത്.

ചിത്രം മാത്രമേയുള്ളു, അതോ?

അല്ല ഹരിയെട്ടാ ചെറുതായിട്ടൊക്കെ എഴുതും.

 എഴുതുമോ?

അത്ഭുതഭാവത്തിൽ ഹരിയേട്ടൻ എന്നെ നോക്കി. എന്താണ് കഥയോ,, കവിതയോ ?

 കഥ...ഒറ്റവാക്കിൽ ഞാൻ മറുപടി കൊടുത്തു.

എഴുതിയ കഥയൊക്കെ എങ്ങെനെയാണ് മറ്റുള്ളവർക്ക് മുൻപിൽ  എത്തിക്കുന്നത്.

ഈ വിഷയത്തിൽ ഇയാൾക്ക് നല്ല താൽപര്യമുണ്ടെന്ന് എനിക്ക് മനസ്സിലായി.

ഞാൻ സോഷ്യൽ മീഡിയ വഴിയാണ് അപ്ലോഡ് ചെയ്യുന്നത് ഹരിയെട്ടാ...

ആണോ?

അതെയെന്ന് ഞാൻ തലയാട്ടി.

സാധാരണ എത്ര ആളുകളാണ് വായിക്കുന്നത്?

ഇയാളിത്‌ വിട്ടില്ലേ... എനിക്ക് ചെറുതായി ദേഷ്യം വന്നു.എങ്കിലും അത് പുറത്തു കാണിക്കാതെ ഞാൻ പറഞ്ഞു.

ഒരു ലക്ഷത്തിനടുത്തു ആളുകൾ വായിക്കാറുണ്ട്.  ( കഴിച്ച പുട്ടിന്റെ ശക്തിയാണോ എന്തോ  നന്നായിട്ടങ്ങു് തള്ളി.. നൂറുപേർ 
 വായിച്ചാൽ തന്നെ ഭാഗ്യം എന്നു വിചാരിക്കുമ്പോഴാണ് ഒരു ലക്ഷം ...അറിയാതെ ഞാൻ ഉള്ളിൽ ചിരിച്ചു പോയി.)

ഇപ്പോൾ എഴുതുന്നുണ്ടോ?

ദേ വീണ്ടും....

ഇല്ല....

അതെന്താണ്?

നല്ലൊരു സബ്ജെക്ട് ഇതു വരെ കിട്ടിയില്ല.

പത്രമെടുത്തു വെറുതെ ഞാൻ വായിച്ചതൊക്കെ ഒന്നുകൂടി നോക്കി..എന്തോ ആലോചനയിലാണ് ഹരിയേട്ടൻ..ഇനിയെങ്കിലും ഇയാള് മിണ്ടതിരുന്നാൽ മതിയായിരുന്നു.


ഉണ്ണിക്കുട്ടാ.. ഞാൻ എന്റെ ഒരു കൂട്ടുകാരനെ കുറിച്ചു പറയാം.
കേട്ടിട്ടു നിനക്കു പറ്റുമെങ്കിൽ അതൊരു കഥയാക്കി എഴുതിക്കോളൂ...


പത്രം താഴെവച്ച്  യാതൊരു താല്പര്യവുമില്ലാതെ ആ കഥ കേൾക്കാൻ ഞാൻ ഹരിയേട്ടന്റെ മുഖത്തേക്കു നോക്കി.

പറയു ഹരിയേട്ട....

അത്രക്കൊന്നും ഇല്ലടാ...
 പ്രേതത്തിലും പിശാചിലുമൊന്നും വിശ്വാസമില്ലാത്ത ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു എനിക്ക്...

ഓഹ് അതു പിന്നെ ഞാനും അങ്ങെനെയാ...ഞാൻ മനസ്സിൽ ഓർത്തു.

എന്നിട്ട് ?

(വെറുതൊരു ആകാംഷ ഇട്ടേക്കാം  )

എന്നിട്ടെന്താ...അവന്റെ ജീവിതം പോലും മാറ്റിമറിച്ച ഒരു ഭയം അവന്റെ ഉള്ളിൽ കടന്നു കൂടി...

എന്താണത്?

എന്റെയുള്ളിൽ ആകാംഷ ഇരട്ടിച്ചു.
(ഇത് ഒറിജിനൽ ആണ്)

 ഡാ ഹരി നീയിതൊന്നു എഴുതി തന്നേ..അകത്തു നിന്നും അമ്മായി വന്ന്
  കയ്യിലെ പേപ്പർ ഹരിക്കു നേരെ  നീട്ടി.

 
ഇതു എവിടെ കൊടുക്കാനാണ് ചേച്ചി?

പഞ്ചായത്തിലേക്കാണ്.

ഞാൻ എഴുന്നേറ്റ് മെല്ലെ ഹരിയേട്ടൻ എഴുതുന്നതും നോക്കിയിരുന്നു..

എന്ത് മനോഹരമായിട്ടാണ് ഇയാളെഴുതുന്നത്.. ഞാനൊക്കെ എഴുതിയാൽ എനിക്ക് തന്നെ വായിക്കാൻ കിട്ടില്ല.

ഓഹ്... മലയാളമായിരുന്നോ...എങ്കിൽ ഞാൻ തന്നെ എഴുതി തരുമായിരുന്നല്ലോ...

തമാശയ്ക്കു പറഞ്ഞതാണെന്നു അവർക്ക് മനസ്സിലായി...രണ്ടു പേരും ചിരിച്ചു,,ഞാനും. 

ഉള്ളിലെവിടെയോ മലയാളം ക്ലാസ്സിലെ \"ബാലാമണി\" ടീച്ചറുടെ വാക്കുകൾ കാതിൽ വന്നലച്ചു...\"ഇപ്പോൾ പഠിക്കാതെ നിങ്ങൾ കളിച്ചു ചിരിച്ചു നടന്നോ...നാളെ എപ്പോഴെങ്കിലും എന്റെ ഈ വാക്കുകൾ ഓർക്കും..

ഓഹ്...പിന്നെ.....

അന്ന് ഞങ്ങൾ ടീച്ചറിനെ പരിഹസിച്ചു.

അത്യാവശ്യം മലയാളം എഴുതാനും വായിക്കാനും എനിക്ക് കഴിയും...

എന്നാൽ കൈയ്യക്ഷരം മാത്രം മഹാമോശമായി....

അത് അമ്മായിക്കും അറിയാം...

ടീച്ചറുടെ ആ വാക്കുകൾ അനുസരിക്കാത്തതിനുള്ള തെളിവുകൾ കിട്ടിത്തുടങ്ങി...


\"ഉണ്ണിക്കുട്ടാ  എന്നെ പഞ്ചായത്തു വരെ ഒന്നു ആക്കിതാടാ നിന്റെ വണ്ടിയിൽ...\"

ബുള്ളറ്റിന്റെ  സൗന്ദര്യം കണ്ട് ആസ്വദിക്കുന്ന എന്റെ സ്കൂട്ടിപെണ്ണ് ,,ഞാനില്ലെന്ന ഭാവത്തിൽ തലയിളക്കി.

എനിക്കാണേൽ കഥയും കേൾക്കണം.

\"അമ്മായി ഒരു വണ്ടി വിളിച്ചു പൊയ്ക്കോളൂ..\"

ഒരു ഇരുനൂറു രൂപയെടുത്തു അമ്മായിയുടെ കയ്യിൽ കൊടുത്തു.

 അതും വാങ്ങി അമ്മായി പോയി...


ഹരിയെട്ടാ കൂട്ടുകാരന്റെ കഥ ഒന്നു വിശദമായി പറയൂ....?

ഉണ്ണിക്കുട്ടാ...
രാവിലെ നേരത്തെ ഫുട്ബാൾ കളിക്കാൻ പോയി, ആകെ വിയർത്തിരിക്കുവാണ്...
ഞാൻ വീട്ടിൽ പോയി ഒന്നു ഫ്രഷ് ആയി വരാം...

എങ്കിൽ കുറച്ചെങ്കിലും പറയു ഹരിയെട്ടാ...

ശരി എന്നാൽ പറയാം......




       \"\"ഹരിയേട്ടൻ പറയുന്ന കഥയിലൂടെ കുറച്ചു നേരം സഞ്ചരിക്കാം....\"\"\"




     \"ഇവിടെ അടുത്തു തന്നെയുള്ള \"നന്ദൻ\"എന്ന സുഹൃത്തു വഴിയാണ് ഞാൻ രാഹുലിനെ പരിചയപ്പെടുന്നത്. നന്ദൻ ഇപ്പോൾ വിദേശത്തു ജോലി ചെയ്യുകയാണ്.


\"രാഹുൽ\"

രണ്ടുവർഷം മുൻപ് സ്വന്തം നാടുവിട്ട് അച്ഛനും അമ്മയുമായി ഇവിടെ ഒരു കൊച്ചു വീട്ടിൽ അവർ താമസം ആരംഭിച്ചു. സാമ്പത്തികമായി എന്തൊക്കെയോ പ്രശ്നങ്ങൾ അവർക്കുണ്ടായിരുന്നു.

 ചെറിയ കൂലിപ്പണികൾ ചെയ്തു രാഹുൽ ആ കുടുംബത്തെ മുന്നോട്ടു നയിച്ചു..

ഒരു വർഷം തികയുന്നതിനു മുൻപേ അവന്റെ അച്ഛനും അമ്മയും വിഷം കഴിച്ച് മരിച്ചു..

അതിനു ശേഷം ആ വീട്ടിൽ അവൻ തനിച്ചായി...

ഒരു ദിവസം മദ്യപിച്ചു ലക്കുകെട്ട നന്ദൻ അവന്റെ കാറുമായി  രാഹുൽ സഞ്ചരിച്ച ബൈക്കിനെ ഇടിച്ചു.

കയ്യിന്റെ എല്ലുപൊട്ടിയ രാഹുലിന്റെ എല്ലാ ചിലവും നന്ദൻ ഏറ്റെടുത്തു...

അന്ന് മുതൽ അവർ നല്ല സുഹൃത്തുക്കൾ ആയി...കൂടെ ഞാനും...


മഴക്കാലത്തു രാത്രിയിൽ പാടത്തു പോയി മീൻ പിടിക്കുന്ന  പതിവ് ഞങ്ങൾക്കുണ്ടായിരുന്നു.

അന്ന്....

പതിവുപോലെ ഞങ്ങൾ ടോർച്ചുമെടുത്തു ഇറങ്ങി.... രാത്രിയല്ലേ ഒരു ധൈര്യത്തിന് ചെറുതായി മദ്യപിച്ചുണ്ടായിരുന്നു.


സമയം ഒരു പന്ത്രണ്ടു മണിയായി കാണും,
നന്ദൻ എന്റെ പിറകിൽ തട്ടിയിട്ടു പറഞ്ഞു.
ഹരി അങ്ങോട്ടു നോക്ക്....

നന്ദൻ പറഞ്ഞ ദിശയിലേക്കു നോക്കിയ ഞാൻ ഒന്ന് ഞെട്ടി.

ഒരു തീഗോളം വയലിന് മുകളിലൂടെ പോകുന്നു.. 

എന്താടാ അത്...

അത് ചിലപ്പോൾ വേറെ ആരെങ്കിലും മീൻ പിടിക്കാൻ വന്നതായിരിക്കും...

അല്ലെന്ന് ഞങ്ങൾക്കറിയമായിരുന്നു..
എങ്കിലും അങ്ങെനെ വിശ്വസിക്കാൻ ശ്രമിച്ചു...

എന്താ ഹരീ....
രാഹുൽ ഞങ്ങളുടെ നേരെ തിരിഞ്ഞു...മീനിനെ തിരയുന്നതിനിടയിൽ അവൻ ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല.

ഞാൻ ഒന്നും മിണ്ടിയില്ല.

എന്താടാ നന്ദാ....

അങ്ങോട്ടു നോക്കടാ ഒരു തീഗോളം...

ഓഹ്....ഇത്രയേള്ളു

വാ പോയി നോക്കാം....

ശരി... ഞങ്ങൾ അതെന്താണെന്നറിയൻ രാഹുലിന്റെ പിറകിൽ നടന്നു.


പെട്ടെന്ന് ഞാൻ നിന്നു...
കൂടെ നന്ദനും

എന്താടാ... നടക്ക്....


ആ തീ ഇപ്പോൾ പോകുന്നത് വലിയ ആ കുളത്തിനു മുകളിലൂടെ അല്ലെ......

ശരിയാടാ.... അപ്പോൾ അതു മനുഷ്യരല്ല....

പിന്നെ എന്തായിരിക്കും...?

കുടിച്ച മദ്യം ആവിയായി പോയി ഞങ്ങളുടെ രണ്ടു പേരിലും.

എന്താണ് അവിടെ നിൽക്കുന്നത് വാ നോക്കാം...

രാഹുൽ മുന്നിൽ നിന്നും വിളിച്ചു...

രാഹുലെ... അതു മനുഷ്യരല്ല വാ...പോകാം...ഇനി ഇവിടെ നിൽക്കുന്നത് ശരിയല്ല...

എന്തായാലും നോക്കാം .. രാഹുൽ വിടാൻ ഭാവമില്ല...

നീ വന്നേ... ഞങ്ങൾ അവനെയും വിളിച്ചു കൊണ്ടു അവിടെ നിന്നും പോയി...


പിറ്റേ ദിവസം നന്ദനെ കണ്ടപ്പോൾ ഞങ്ങൾക്കിടയിലെ സംസാരം ഇതു തന്നെയായിരുന്നു....

എന്നാലും എന്തായിരിക്കും രാഹുൽ പേടിക്കാതിരുന്നത്...അതായിരുന്നു എന്റെ സംശയം...

അവൻ പുറത്തു കാണിക്കാത്തതാവും
നന്ദൻ പറഞ്ഞു...

എങ്കിൽ നമുക്കൊന്നു പരീക്ഷിച്ചാലോ?

എങ്ങെനെ...

നന്ദന് ആകാംഷയായി...

ഇവിടെ അടുത്തുള്ള പള്ളിപറമ്പിൽ അവനോടു രാത്രി രണ്ടുമണിക്ക് വരാൻ പറയാം...

അവിടെ എന്തൊക്കെയോ രൂപങ്ങളെ കാണാറുണ്ടെന്നു പലരും പറയാറുണ്ട്.

പ്രശ്നമാകുമോ? അവനെന്തെകിലും....?

നന്ദന് അതായിരുന്നു സംശയം...

ഒന്നും സംഭവിക്കില്ല...

പക്ഷെ അവൻ അവിടെ എത്തി എന്നു നമ്മളെങ്ങെനെ അറിയും...

അതിനൊരു വഴിയുണ്ട് നന്ദാ...

എന്ത്.....?

 ഒരു സെൽഫി അവനോടു അയച്ചു തരാൻ പറയാം.....

പക്ഷെ അവൻ പോകുമോ?

എന്റെ സംശയം അതായിരുന്നു...

ചോദിച്ചു നോക്കാം...
നന്ദൻ പറഞ്ഞു..

വൈകുന്നേരം പണി കഴിഞ്ഞു വന്ന രാഹുലിനോട് ഈ കാര്യം അവതരിപ്പിച്ചു...

രാഹുൽ പൊട്ടിച്ചിരിച്ചു.. നിങ്ങൾക്കെന്താ വട്ടുപിടിച്ചോ?

നീ ധൈര്യമുണ്ടേൽ ഈ വെല്ലുവിളി ഏറ്റെടുക്ക്‌... അവന്റെ ചിരി കണ്ടപ്പോൾ എനിക്ക് അപ്പോൾ അതു പറയാനാണ് തോന്നിയത്.

ശരി....എനിക്കൊരു രണ്ടായിരം രൂപ തരുമോ?

ഉറപ്പായും തരും.. നന്ദനും ഞാനും സമ്മതിച്ചു...

പക്ഷെ അവന്റെ കണ്ണുകളിൽ ഞാൻ ഭയം കണ്ടില്ല...

രാഹുലെ  അവിടെ എന്തൊക്കെയോ പിശാചുക്കൾ ഉണ്ട് എന്ന് പറയുന്നുണ്ട്...നീ സൂക്ഷിക്കണം....ഒന്നു ഭയപ്പെടുത്താൻ ഞാൻ ശ്രമിച്ചു...

അതൊക്കെ എനിക്ക് വിട്ടേക്കു ഹരീ....

അവൻ പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു.

അന്ന് രാത്രി  പന്ത്രണ്ടു മണിക്ക് 
വീടിനടുത്തുള്ള ചെറിയ ഇരിപ്പിടത്തിൽ ഇരുന്ന് ഞാനും നന്ദനും രാഹുലിനെ വിളിച്ചു. 

\"രാഹുൽ പോകാൻ തയ്യാറായോ?

നിങ്ങൾ രണ്ടുമണിക്ക് വിളിക്കാം എന്നല്ലേ പറഞ്ഞത്... 

ഇനി നീ ഇതിൽ നിന്നും പിൻമാറുന്നുണ്ടോ എന്നറിയനാണ് വിളിച്ചത്.

 ലൗഡ്‌സ്പീക്കറിൽ ഇട്ടതു കൊണ്ടു നന്ദൻ  രാഹുൽ പറയുന്നത് കേട്ടു ചിരിച്ചു..

ഹരീ അവൻ പേടിച്ചുവന്നാണ് തോന്നുന്നത്...
അതു കേട്ടു ഞാനും ചിരിച്ചു.


ഹരീ... വീട്ടിൽ നിന്നും പള്ളിയിലേക്ക് ഉള്ള വഴി വളരെ മോശമാണ്.   
രണ്ടുമണിക്ക് പോകുന്നത് അപകടമാണ്...

പിന്നെ എന്താനാടാ മോനെ ഈ വെല്ലുവിളി ഏറ്റെടുത്തത്... 
നന്ദൻ ഉറക്കെ ചോദിച്ചു...

അതുകൊണ്ടു ഹരീ...ഞാനൊരു പത്തുമണിക്ക് ഇവിടെ എത്തി...


ങേ....ഞങ്ങൾ രണ്ടുപേരും ഞെട്ടി...

ഞാൻ ഇന്ന് ഇവിടെയാണ് കിടന്നുറങ്ങുന്നത്...

അവനു പ്രാന്താ... നന്ദൻ പറഞ്ഞു.

വിശ്വാസമില്ലാതെ ഞാൻ പറഞ്ഞു എങ്കിൽ നീ ഒരു സെൽഫി അയക്ക്...

പെട്ടെന്ന് കാൾ കട്ടായി..

ദേ അവൻ കട്ട് ചെയ്തു... ചിലപ്പോൾ കള്ളം പറയുന്നത് ആവാം...

ഞാൻ നന്ദനോട് പറഞ്ഞു.


പെട്ടെന്ന് വീഡിയോ കാളിൽ രാഹുൽ വന്നു.

നിലാവെളിച്ചം വാരി വിതറിയ പള്ളിതൊടിയിലെ  ഖബറിടങ്ങൾക്കു മുന്നിൽ നിന്നും  പുഞ്ചിരിച്ചു കൊണ്ടു രാഹുൽ പറഞ്ഞു.

ഇപ്പോൾ വിശ്വാസമായോ?

സ്ട്രീറ്റ് ലൈറ്റിന്റെ പകൽ പോലെയുള്ള വെട്ടത്തിലും ഞങ്ങൾ ഭയന്നിരുന്നു പോയി.

എങ്കിലും തോൽക്കാൻ എനിക്ക് മനസ്സു വന്നില്ല.

ഡാ... രാഹുലേ നിന്റെ പിന്നിൽ വെളുത്തൊരു രൂപം നിൽക്കുന്നുണ്ട്...

ഞെട്ടികൊണ്ടു നന്ദൻ എവിടെ എന്നു ചോദിച്ചു കൊണ്ടു ഫോണിൽ നോക്കി...

ഞാൻ അവനെ കണ്ണിറുക്കി...

അതൊക്കെ ഉണ്ടാവും ഹരി...പള്ളിതൊടിയല്ലേ...ഞാൻ അവരെ ഉപദ്രവിക്കാൻ വന്നതല്ലല്ലോ?

 ഒന്നു തിരിഞ്ഞു നോക്കാതെ രാഹുൽ മറുപടി പറഞ്ഞു.


ഇവനെന്തു മനുഷ്യനാടാ...
നന്ദൻ പിറുപിറുത്തു..

അല്ല നീ എവിടെ കിടക്കുന്നത്...

എന്റെ ചോദ്യം കേട്ട് അവൻ ബാക്ക്ഭാഗത്തെ ക്യാമറ ഓൺ ചെയ്തു.

\'മണ്ണിനാൽ കുന്നുകൂടിയ രണ്ടു ഖബറിടങ്ങൾക്കു നടുവിൽ  ന്യൂസ്‌പേപ്പർ വിരിച്ച്,ഉടുത്തിരുന്ന മുണ്ടു ചുരുട്ടി തലയിണപ്പോലെ വച്ചിട്ടുണ്ട്. കൂടെ ഒരു കുപ്പി വെള്ളവും.\'

നന്ദാ... ഇതു നോക്ക്....

നന്ദൻ അതു കണ്ട് ഞെട്ടിയിരിക്കുകയാണ്..


എന്നാൽ ശരി രാവിലെ കാണാം...

ഞാൻ കാൾ കട്ട് ചെയ്തു...



പിന്നീട് പല രാത്രികളിലും, പലയിടങ്ങളിലും.

പാലപ്പൂവിന്റെ ഗന്ധമുള്ള പാല മരച്ചുവട്ടിലും , ആത്മഹത്യ നടന്ന വീടിനുള്ളിൽ ,,ഒരു മനുഷ്യൻ രാത്രികളിൽ ഭയക്കുന്ന പലയിടങ്ങളിലും അവനെ ഞങ്ങൾ കൊണ്ടുപോയി തനിയെ നിർത്തി...ഒരു ലേശം പോലും ഭയം അവന്റെ ഉള്ളിൽ ഉണ്ടായില്ല...

ഭയപ്പെടുത്താൻ ഞങ്ങൾ ശ്രമിക്കുമ്പോഴൊക്കെ അവൻ പറയും.

\"പ്രേതമോ പിശാചോ എന്തോ ആയിക്കോട്ടെ ഞാൻ അവരെ ഉപദ്രവിക്കുന്നില്ല..അതുപോലെയാണ് തിരിച്ചും...പിന്നെന്തിന് ഞാൻ ഭയക്കണം...\"




എന്നാൽ അതിനെല്ലാം അപ്പുറം മറ്റൊരു കാര്യം കൂടിയുണ്ടായിരുന്നു...ഉണ്ണിക്കുട്ടാ...

എന്താണ് ഹരിയേട്ടാ... ശാരീരികമായി എന്തേലും പ്രശ്നം ആ ചേട്ടനുണ്ടായിരുന്നോ..?

ഇല്ല....


പിന്നെയെന്താണ്...എന്നിലെ ആകാംഷ ഹരിയേട്ടനിൽ പുഞ്ചിരി വിടർത്തി..

\"അവനില്ലാത്തതും ഞങ്ങൾക്ക് ആവശ്യത്തിലധികം ഉണ്ടായിരുന്ന ഒന്നുണ്ടായിരുന്നു.\"

അതെന്താണ്..?

എനിക്ക് മനസ്സിലായില്ല....

\"പണം\"


അതിനു വേണ്ടി അവൻ എവിടെ പോയി നിൽക്കാനും തയ്യാറായിരുന്നു...

ഇത്രയേറെ ധൈര്യമുള്ള ആ ചേട്ടൻ പിന്നെ എവിടുന്നാണ്,,,എങ്ങെനെയാണ് ഭയന്നു പോയത്....


ഇപ്പോൾ ഇതു പോരെ ഉണ്ണിക്കുട്ടാ...

ഞാൻ വീട്ടിൽ പോയി തിരിച്ചു വരാം...

ഹരിയെട്ടാ. കുറച്ചു കൂടി...

ഇനിയുള്ളത് ഒന്ന്‌ ചുരുക്കി പറഞ്ഞാൽ മതി...


ഇപ്പോൾ പറഞ്ഞതു തന്നെ വളരെ ചെറുതാക്കിയാണ്...അവനെ കുറിച്ചു പറയാത്ത കാര്യങ്ങൾ ഒരുപാടുണ്ട്.....

പറയുംന്തോറും നീളം കൂടി വരും അവന്റെ ജീവചരിത്രത്തിന്...

അതു പോലെ വ്യത്യസ്തമായൊരു ജന്മമാണ് അവന്റേത്.


എങ്കിൽ പറയൂ ഹരിയെട്ടാ പിന്നെ എന്താണ് സംഭവിച്ചത്...?  

അടക്കാനാവാത്ത ജിജ്ഞാസ എന്നിൽ ഉളവായതിനാലാവാം ഹരിയേട്ടൻ വീണ്ടും ആ കഥ പറയാൻ ആരംഭിച്ചു...



അങ്ങെനെ ഒരു ദിവസം നന്ദൻ എന്നോട് പറഞ്ഞു...


\"പട്ടാമ്പിയിൽ ഒരു പ്രേതബാധയുള്ള ഒരു വീടുണ്ട്...പല. ആളുകളും അവിടെ വാടകയ്ക്ക് വന്നു പ്രേതത്തിനെ കണ്ടു പേടിച്ചിട്ടുണ്ട്...ചിലർ മനോനില തെറ്റി ആശുപത്രിയിൽ വരെ ആയിട്ടുണ്ട്...അവിടെ എന്തായാലും ഒരു പൈശാചിക ശക്തിയുണ്ടെന്ന് ഉറപ്പാണ്..ചില ന്യൂസ് ചാനലിലും ഞാൻ ഈ വാർത്ത കണ്ടിട്ടുമുണ്ട്...


അതിനെന്താടാ...എനിക്കൊന്നും മനസ്സിലായില്ല....


നമുക്ക് രാഹുലിനെ കുറച്ചു ദിവസം അവിടെ നിർത്തിയലോ?

എനിക്ക് പക്ഷെ അതിനോട് വലിയ താൽപ്പര്യം തോന്നിയില്ല.  അതിനു കാരണം വേറെയൊന്നുമല്ല...എത്രയൊക്കെ അവനെ ഭയപ്പെടുത്താൻ നോക്കിയോ അപ്പോഴൊക്കെ അവൻ വിജയിച്ചിട്ടേയുള്ളൂ... അവനാണെങ്കിൽ ഒന്നിനെയും ഭയവുമില്ല...അവൻ ചോദിക്കുന്ന പൈസ പോവുക തന്നെ ചെയ്യും...


എന്റെ മുഖഭാവം കണ്ടിട്ട് നന്ദൻ പറഞ്ഞു...

എടാ...ഇതു മുൻപത്തെ പോലെ ആവില്ല... ഇതോടു കൂടി അവൻ രാത്രിയെ പോലും ഭയക്കും.....  
നമ്മൾ ഇനി അവനെ വെല്ലുവിളിച്ചാൽ  ലജ്ജിച്ചു തലതാഴ്ത്തി നിൽക്കാനേ അവനു കഴിയൂ....

ഇല്ലെങ്കിൽ ഇതോടു കൂടി നമുക്ക് ഇതു നിർത്താം...

നന്ദന്റെ ഉള്ളിലെ വാശി...എന്നിലേക്കും പകർന്നു...



അവിടെ പ്രേതമുണ്ടെന്നു നിനക്കു അത്ര വിശ്വാസമുണ്ടെകിൽ... രാഹുലിന് എന്തേലും സംഭവിക്കുമോ?...

\"എന്തു സംഭവിച്ചാലും നമുക്കെന്താ...

അവനെ മെന്റൽ ഹോസ്പിറ്റലിൽ കൊണ്ടു പോവാം...
ഇനി അഥവാ അവൻ മരിച്ചു പോയാൽ ആരാ ചോദിക്കാൻ വരുന്നേ...

നമുക്ക് പണമില്ലേ... 

എന്റെ പപ്പ ഇവിടുത്തെ എസ്ഐ അല്ലെ...

നിന്റെ ഡാഡി എം എൽ  എയും ..പുല്ലു പോലെ ഇറങ്ങിവരാം...

ഒരിക്കലെങ്കിലും അവൻ ഒന്നു തോൽവി സമ്മതിക്കണം..ഇതെന്റെ ഒരു വാശിയാണ്... 

ഒറ്റ ശ്വാസത്തിൽ നന്ദൻ അതു പറഞ്ഞപ്പോൾ ശരിയാണെന്നു എനിക്കും തോന്നി.

ഇത്തവണ നീ തോൽക്കുമെടാ.... രാഹുലേ...

എനിക്കും വിശ്വാസമായി തുടങ്ങി....




     പതിവ് പോലെ വൈകുന്നേരം രാഹുൽ പണിയെല്ലാം കഴിഞ്ഞ് ഞങ്ങൾക്കരികിൽ വന്നു...


എന്താണ് രണ്ടുപേരും അണ്ടിപോയ അണ്ണാനെ പോലെയിരിക്കുന്നത്...എന്തെങ്കിലും പ്രശ്നമുണ്ടോ?

ഞങ്ങളുടെ മുഖത്തെ ഭാവവിത്യാസം കണ്ടുകൊണ്ടാണ് അവൻ അങ്ങെനെ ചോദിച്ചത്...

എനിക്ക് പക്ഷെ ആ വെല്ലുവിളിയുടെ കാര്യം അവനോടു പറയാൻ മടി തോന്നി...

എപ്പോഴൊക്കെ പറഞ്ഞിട്ടുണ്ടോ അപ്പോഴൊക്കെ ഞാൻ നാണം കെട്ടിട്ടേയുള്ളൂ...

ഞാൻ നന്ദനെ നോക്കി നീ പറ... എന്നു കണ്ണുകൾ കൊണ്ടു ആഗ്യം കാട്ടി...

രാഹുലേ...നീ ഞങ്ങൾ പറയുന്നിടത്തു കുറച്ചു നാൾ നിൽക്കണം...നന്ദൻ പറഞ്ഞു.

എവിടെ പ്രേതമുള്ളിടത്തു ആണോ...?

കുറച്ചു നാളായിട്ടു ഇതു കേട്ടിട്ടില്ലല്ലോ?

നിങ്ങൾ പിന്നെയും തുടങ്ങിയോ?

രണ്ടു പേർക്കും വേറെ പണിയൊന്നുമില്ലേ...


അവൻ അതു ചിരിച്ചു തള്ളി...

നീ ആണാണെങ്കിൽ നിൽക്കെടാ...
നന്ദൻ ദേഷ്യത്തോടെ പറഞ്ഞു...

ഓഹ്...നന്ദേട്ടൻ കാര്യമായിട്ടണല്ലോ.

ശരി ഞാൻ നിൽക്കാം... പതിവ് പോലെ എനിക്ക് രണ്ടായിരം തരണം...

എത്ര വേണമെങ്കിലും തരാം...
ഞാനും പറഞ്ഞു....

എവിടെയാണ് സ്ഥലം...?
അതറിയാൻ അവൻ എന്റെ മുഖത്തേക്ക് നോക്കി...

പട്ടാമ്പി...

മറുപടി നന്ദനാണ് പറഞ്ഞത്...

പട്ടാമ്പിയിൽ ഒരു പ്രേതബാധയുള്ള വീടുണ്ട്... അവിടെ നീ പത്തു ദിവസം നിൽക്കണം...

ന്യൂസിൽ ഉണ്ടായിരുന്ന ആ വീടാണോ?

അതെ...

അവന്റെയുള്ളിൽ ചെറുതായി ഭയം വീണു എന്നു ഞങ്ങൾക്ക് തോന്നി...

രാഹുൽ കുറച്ചു നേരം ഒന്നും മിണ്ടാതെ എന്തോ ആലോചിച്ചിരുന്നു...

അതു ഞങ്ങളിൽ ഒരു കുളിർ കാറ്റ് വീശി...

ഇത്തവണ അവൻ തോൽവി സമ്മതിച്ചേ പറ്റൂ...

ഉള്ളിൽ ചിരിച്ചുകൊണ്ട് ഞങ്ങളും ഇരുന്നു.


\"ആ വീട്ടിൽ കാര്യമായി എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്ന് കേട്ടിട്ടുണ്ട്...ചിലതൊക്കെ സത്യവുമാണ്...
അപകടം കുറച്ചു കൂടുതലുണ്ട്...

അതുകൊണ്ടു തന്നെ...എനിക്കൊരു ഇരുപതിനായിരം രൂപ വേണം\"

 രാഹുലിന്റെ ആ മറുപടി ഞങ്ങളെ തൃപ്തരാക്കി.....

ഞങ്ങൾ രണ്ടുപേരും സമ്മതിച്ചു....

അപ്പോൾ തന്നെ ഞങ്ങൾ ആ വീടിന്റെ ഓണറിനെ ബന്ധപെട്ടു കാര്യങ്ങൾ പറഞ്ഞു...

നാളെത്തന്നെ വരാമെന്നു വാക്കും കൊടുത്തു.

ചെറിയൊരു ടെറസ്സ് വീടായിരുന്നു അത്‌...രണ്ടു റൂമും ,അടുക്കള , ചെറിയൊരു ഹാൾ... സിറ്റൗട്ട്..

ബാത്രൂം പുറത്തായിരുന്നു...റൂമിനോട് ചേർന്ന് ഇല്ല...

ചില ഫർണിച്ചർ,, ബെഡ്... പാത്രങ്ങൾ... എല്ലാം അവിടെയുണ്ട്.  മുൻപത്തെ താമസക്കാരുടെ ആണ്..

ജീവൻ മാത്രം മതി എന്ന് അവർക്ക് തോന്നി കാണും.

പത്തു ദിവസത്തേക്ക് മതി എന്നു പറഞ്ഞപ്പോൾ വീടിന്റെ ഓണറുടെ ഉള്ളിൽ ചില സംശയങ്ങൾ വന്നിരുന്നു...ഒരു മാസത്തെ വാടക കൊടുത്തപ്പോൾ ആ സംശയം അയാളിൽ നിന്നും പോയി..

നന്ദാ എങ്ങെനെയുണ്ട് വീട്...

നമ്മൾ മൂന്നുപേരും അല്ലാതെ വേറെന്തോ ഒരു ശക്തി ഇവിടെ ഉള്ളത് പോലെ ഫീൽ ചെയ്യുന്നുണ്ട്...

എനിക്കും അതു വന്നു കയറിയപ്പോൾ തോന്നിയിരുന്നു...

നമുക്ക് പോയാലോ?

 നന്ദനും അതു പറയാൻ വന്നതാണ്...

എങ്കിൽ പോവാം...


രാഹുൽ എവിടെ..?

 അവൻ ആ റൂമിൽ പോയിരുന്നു..

ഞങ്ങൾ റൂമിൽ ചെല്ലുമ്പോൾ ബെഡിൽ മലർന്നു കിടക്കുകയാണ് അവൻ...

രാഹുൽ...ഞങ്ങൾ പോവുകയാണ്...
ധൈര്യമായിട്ടു കിടന്നോ?

അവൻ ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു..


വാടാ.... പോവാം....

ഞാനും നന്ദനും കാറിൽ കയറി...

സിറ്റൗട്ടിൽ നിന്നും ഞങ്ങളെ നോക്കി രാഹുൽ നിൽപ്പുണ്ടായിരുന്നു.....

              ******തുടരും***********

അന്ധകാരം    part 2

അന്ധകാരം part 2

4.1
698

     \"രാത്രി\"   1                       അന്ന് രാത്രി ആ വീട്ടിൽ സംഭവിച്ച കാര്യങ്ങൾ     കടയിൽ നിന്നും വാങ്ങിയ ഭക്ഷണം കഴിക്കുകയായിരുന്നു ഞാൻ...പെട്ടെന്ന്  പുറത്തു നിന്നും ഒരു പെണ്കുട്ടിയുടെ നിലവിളി കേട്ട്...അടുത്തെങ്ങും മറ്റു വീടുകൾ പോലുമില്ല എന്നെനിക്കറിയാമായിരുന്നു...കൈകഴുകി എണീറ്റപ്പോഴേക്കും കറണ്ട് പോയി.. ഒരു വിധം തപ്പി തടഞ്ഞ് മൊബൈൽ ഫ്ലാഷ് ഓണ് ചെയ്തു.  നിലവിളി ശബ്ദം കൂടി വന്നു...ഒപ്പം ഒരു ഭീകരമായ അലർച്ചയും... ആരെയോ അടിക്കുന്ന ശബ്ദം എന്റെ കാതുകളിൽ വന്നലച്ചു. ഞാൻ കിടക്കാൻ പോകുന്ന റൂമിന്റെ പിന്നിൽ നിന്നുമാണ് ആ ശബ്ദം വന്നത്... കുറച്ചു കഴിഞ