Aksharathalukal

മെമ്മറീസ് - PART 13





വൈകുന്നേരം മാളു യദുവിന്റെ ഫോട്ടോയിൽ നോക്കി അത് സൂം ഇൻ...സൂം ഔട്ട് ആക്കി കൊണ്ട് നിന്നു.
അപ്പോ തോമാച്ചന്റെ ഫോൺ കാൾ.....മിസ്ഡ് കാൾ ആയി...
അവൾ നേരെ വാട്‌സ്ആപ്പിൽ കയറി...

\"kooi.....\"

\" എന്തേ നായി.. നീ ഇന്ന് എന്നെ മൈൻഡ് ചെയ്യാഞ്ഞേ ലൈബ്രറിയിൽ വെച്ച് ആ യദുവിനെ നിന്റെ വാകത്തിക്ക് വെച്ച് അറുക്കുണ്ടായിരുന്നല്ലോ......\" തോമാച്ചൻ typeing....

\"അത്..എന്നെ ഇന്ന് യദു propose ആക്കി...\"

\"😱😱😱😱 എപ്പോ ഞാൻ അറിഞ്ഞില്ല....പന്നി തെണ്ടി ചെറ്റേ... എന്നിട്ട് ഇപ്പോ ആണോ പറയുന്നേ \"

\"എടാ....ഞാൻ എന്തോ ആ ഒരു ഫീലിൽ പറയാൻ വിട്ട് പോയി....\"

\"മതി.....നിർത്തിക്കോ..... നീ \"

\"തോമാച്ചാ......\"

\"നീ പോണേ പട്ടി......\" 

തോമാച്ചൻ Blocked മാളു......

\"അയ്യോ...പോയി...... \"മാളു ആത്മ..

മാളു അച്ചുവിനെ വിളിച്ചു..

\"അച്ചു..... എടി....തോമാച്ചൻ എന്നെ ബ്ലോക്കാക്കി \"

\"നിനക്ക് കിട്ടണം ഇനി റിച്ചുവിന്റെ അടുത്തു നിന്നും കിട്ടും....\"

\"റിച്ചുനെ കാണുന്നില്ലല്ലോ \"


റിച്ചു ഡ്രെസ്സ് മാറി തെയ്യത്തിന് പോവാനുള്ള ഒരുക്കത്തിൽ ആയിരുന്നു.....

\"ഈ കോപ്പിലെ ഐ ലൈനർ എത്ര എഴുതിയിട്ടും correct ആവുന്നില്ലല്ലോ \" റിച്ചു ടവൽ എടുത്ത് അത് തുടച്ചു....

\"എല്ലാം...കൂടി പാണ്ട പോലെ ആയി ദൈവമേ ഞാൻ ഇനി എപ്പോ പോവാനാ.....\" റിച്ചു ആത്മ..

\"മോളെ റിച്ചു തീർന്നില്ലേ \"

\"ആഹ്..അമ്മായി ഒരു 5 മിനുറ്റ് \"

\"റിച്ചുമോളെ ഞാൻ ഇട്ട് തരണോ \" ഉണ്ണിയുടെ അമ്മ പറഞ്ഞു.

\"ഹിഹിഹി...\"

\"ഇത് മുഴുവൻ കുളമായിട്ടുണ്ടല്ലോ ഞാൻ ശെരിയാക്കി തരാം \"
അവർ റിച്ചുവിന് ഐ ലൈനർ ഇട്ടു കൊടുത്തു...

\"കണ്ണ് തുറക്കല്ലേ ഇത്തിരി കട്ടികൂട്ടി ഇട്ടിട്ടുണ്ട് തുറന്നാൽ അത് സ്പ്രെഡ് ആവും....\"
റിച്ചു കണ്ണടച്ച് നിന്നു...

\"അമ്മായി ആ ഫാൻ ഒന്ന് on ചെയ്യുമോ ....ഹാ മതി....\"

റിച്ചു കണ്ണ് തുറന്നു നോക്കുമ്പോൾ മുന്നിൽ ഉണ്ണി നിൽക്കുന്നു..ഉണ്ണിയായിരുന്നു ഫാൻ on ചെയ്തത്....വെള്ളമുണ്ടും റെഡ് ചെക്ക് ഷർട്ടുമായിരുന്നു ഉണ്ണിയുടെ വേഷം...

\"അമ്മായി എവിടെ \"

\"അമ്മ പോയി.....പോവേണ്ടേ \"

\"ഹാ......\"

അവൾ റൂമിന് പുറത്തേക്ക് ഇറങ്ങി...കൂടെ ഉണ്ണിയും..

ഈ പാവാടയ്ക്ക് പകരം വല്ല ജീൻസും ഇട്ടാൽ മതിയായിരുന്നു.... ഇത് ഒരുമാതിരി വെള്ളപൊക്കം വന്നപോലെ ആയല്ലോ....റിച്ചു ആത്മ..

\"നീ വേഗം നടക്കുന്നുണ്ടോ \"

\"അതിന് ഉണ്ണിയേട്ടനോട് ഞാൻ wait ചെയ്യാൻ പറഞ്ഞോ \"

\"നിനക്ക് വഴി അറിയില്ലല്ലോ പോത്തേ അതാ ഞാൻ കൂടി ബിലാൽ ആവുന്നത് \"

\"ബിലാലോ \"

\"ഉണ്ണിയേട്ടൻ എപ്പോഴാ മതം മാറിയേ...\"

\"എടി അത് മമ്മൂട്ടിയുടെ ഒരു character ആണ്....ഇവളെ കൊണ്ട് \"

\"ഹാ....ഞാൻ ഇങ്ങനെ നടക്കു എനിക്ക് പാവാടയിട്ട് പരിചയം ഇല്ല.....\"

\"എന്നിട്ട് കഴിഞ്ഞ പ്രാവിശ്യം വന്നപ്പോ അമ്മയോട് പറയുന്നത് കണ്ടല്ലോ 

\" അമ്മായി ഇപ്പോ എന്നെ കാണാൻ എങ്ങനെയുണ്ട്....\" ഉണ്ണി സൗണ്ട് മാറ്റി പെണ്പിള്ളേരെ പോലെ പറഞ്ഞു.

നല്ല കൂതറയായിട്ട് ഉണ്ടെന്ന് പറയാനാ എനിക്ക് തോന്നിയത് എന്നിട്ട് അവളുടെ ഒരു മദാമ്മ ആക്ടിങ്....\"

\"കാലമാടൻ...ഇതൊക്കെ എപ്പോ കേൾക്കുന്നോ ആവോ \"

\"ഞാൻ.. കേട്ടു ഞാൻ കേട്ടു എന്ന്....\"

\"കേട്ടെങ്കിൽ കണക്കാക്കി പോയി....\"

റിച്ചു എങ്ങനെയോ ഏന്തി വലിഞ്ഞു അമ്പലത്തിൽ എത്തി....ഉണ്ണി വേഗം ഫ്രണ്ട്സിന്റെ അടുത്തേക്ക് പോയി

റിച്ചു പാവാടയും പിടിച്ചു കഷ്ടപ്പെട്ട് തൊഴുന്നതും...
അവളുടെ എല്ലാ കോപ്രായങ്ങളും ഉണ്ണി കാണുന്നുണ്ടായിരുന്നു...അവന് അതൊക്കെ കണ്ട് ചിരിവന്നു...അവൾ നോക്കുമ്പോൾ എങ്ങോട്ടൊക്കെയോ നോക്കി ചിരിയടക്കി പിടിച്ചു...

റിച്ചു തെയ്യത്തിന്റെ അടുത്തു പോയി കുറി വാങ്ങാൻ....അപ്പോ പ്ലസ് ടു വിൽ പഠിച്ച ദൃശ്യ പറഞ്ഞ കാര്യം അവൾ ഓർത്തു...

\"എടി....ഈ തെയ്യങ്ങൾക്കൊക്കെ നമ്മുടെ മനസ്സിലുള്ള കാര്യം വേഗം മനസ്സിലാവും \"

\"അപ്പോ ഹരിയുടെ കാര്യം എങ്ങാനും ഇപ്പോ പറയുമോ എന്റമ്മോ അമ്മ കേട്ടാൽ പിന്നെ അത് മതി......\" റിച്ചു ആത്മ.

ബട്ട് റിച്ചു കരുതിയത്‌ പോലെ ഒരു 
coconutഉം നടന്നില്ല.....
റിച്ചുന്റെ പുറകിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു ഉണ്ണി....

\"status ഇടണമല്ലോ....\" റിച്ചു ഫോണിൽ കുറേ ഫോട്ടോസ് എടുത്തു...എന്നിട്ട് സെൽഫി എടുക്കാൻ തുടങ്ങി....

\"smile pls....😀😀 \"ഉണ്ണി ഇടയ്ക്ക് കയറി പോസ് ചെയ്യ്തു...

\"ഇതെന്തു കുരിശ്.... എന്റെ പിക് മുഴുവൻ കുളമായി...\" 

\"ഇനി നീ status ഇട്ടോ....\" ഉണ്ണി ചിരിച്ചു കൊണ്ട് പറഞ്ഞു.

\"ഡി....റിച്ചു \"

\"അയ്യോ...അമ്മ... ഇനിയോരെണ്ണം എടുക്കാനും ടൈം ഇല്ല.... എന്ത് കഷ്ടം ഇനി ഇതുതന്നെ status ആക്കാം.....\" റിച്ചു തീവണ്ടി പോലെ വാട്‌സ്ആപ്പിൽ status ഇട്ടു ....

ഈ സമയം വാട്‌സ്ആപ്പിൽ 

\" അച്ചു നീ റിച്ചുന്റെ status നോക്ക് \"

\"എന്താ \"

\"നോക്ക് \"

\"എന്റമ്മോ....തീവണ്ടി ആണല്ലോ \"

\"റിച്ചു നല്ല busyയാ \"

\"അവൾ ഇപ്പോ വരും നിന്റെ തല തല്ലി പൊളിക്കും മാളു \" അച്ചു typeing...

റിച്ചു തെയ്യമൊക്കെ കണ്ടു വീട്ടിലെത്തി....
പരിപാടി ഒക്കെ ഉള്ളത് കൊണ്ട് ഉണ്ണി വേഗം വന്നില്ല...റിച്ചു റൂമിലെത്തി ഡ്രെസ്സ് മാറി കുളിച്ചു... നേരെ കിടക്കയിൽ പോയി ഒറ്റകിടപ്പ്....

\"എന്റമ്മോ....എന്തൊരു ആശ്വാസം....ഇനി നാളെ ലീവ് ക്ലാസ്സും ഇല്ല ലാബും ഇല്ല എന്തൊരു സമാധാനം \"
റിച്ചു ഫോൺ എടുത്തു വാട്‌സ്ആപ്പ് ഓപ്പൺ ആക്കി...തോമാച്ചന്റെ കുറേ മെസ്സേജ് പിന്നെ കുറേ voicസും...അവൾ അത് play ചെയ്യ്തു...

\"എണേ.... ആ മാളു ചതിച്ചു....\" voice 1

\"അവളെ ആ യദു പ്രൊപോസ് ആക്കി \" voice 2

\"നിനക്ക് കേട്ടപ്പോ തെറ്റിയതാവും പൊട്ടാ \"

\"ഇല്ല ഞാൻ ആ പന്നിനെ ബ്ലോക്ക് ആക്കി \"

\"എന്നിട്ട് അവൾ എന്നോട് പറഞ്ഞില്ലല്ലോ \"

\"അവൾ പിന്നെ ഏതോ മായാലോകത്താണല്ലോ നമ്മളെ ഒന്നും അവൾക്ക് മൈൻഡ് ഇല്ല.....\"

അപ്പോൾ മാളുവിന്റെ മെസ്സേജ് 

\"ഡി......\"

\"ഹമ്മ്‌.....\"

\"എന്നെ.....\"

\"ബാക്കി പറയണ്ട....അറിയാം നിന്നെ യദു പ്രൊപോസ് ആക്കി എന്നിട്ട് നിനക്ക് പറയാൻ തോന്നിയത് ഇപ്പോ.....\"

\"എടി.....നിന്നെ onlineൽ കണ്ടില്ല അതാ ഞാൻ കരുതി നിന്നോട് നേരിട്ടു പറയാമെന്ന്....\"

\"മതി.....എല്ലാം ഞാൻ നിങ്ങൾ മൂന്നാളും ആയിട്ട് share ചെയ്യൽ ഇല്ലേ...എന്നിട്ട് ഇപ്പോ ഇത്ര important ആയ കാര്യം നീ എന്നോട് പറഞ്ഞില്ല \"

\"റിച്ചു എടി.....ഞാൻ \"

റിച്ചു ഫോൺ സ്വിച്ച് ഓഫ് ചെയ്തു...
അവൾക്ക് സങ്കടവും ദേഷ്യവും ഒരുപോലെ വന്നു...
അപ്പോൾ ഉണ്ണി അവിടേക്ക് വന്നു....

\"ഡി.... ചച്ചു ദേ നിന്നെ അമ്മ വിളിക്കുന്നു \"

\"ഞാൻ ...വന്നോളും ഉണ്ണിയേട്ടൻ പോയിക്കോ \"
അവൾ കണ്ണ്തുടച്ച് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

\"എടി...പൊട്ടി നീ പിന്നെയും ഫ്രണ്ട്സുമായിട്ട് പിണങ്ങിയോ എന്നിട്ട് കിടന്നു മോങ്ങുന്നു കാളപോലെ വളർന്നല്ലോ... \" ഉണ്ണി അവളുടെ ബെഡിൽ കയറി ഇരുന്നു കൊണ്ട് പറഞ്ഞു.





(തുടരും......)


മെമ്മറീസ് - PART 14

മെമ്മറീസ് - PART 14

3.5
754

\"അത്.... മാളു എന്നോട്.....\" വേണ്ട ഇപ്പോ പറഞ്ഞാൽ എന്നെ കൂടി സംശയിക്കും റിച്ചു ആത്മ..\"നിന്നോട്.....\"\"അത് അവൾ എന്തൊക്കെയോ പറഞ്ഞു എനിക്ക് ദേഷ്യം വന്നു \"\"ഇതാണോ കാര്യം....എടി.... ഫ്രണ്ട്സുമായിട്ട് ഒരിക്കലും പിണങ്ങരുത് നമുക്ക് എല്ലാരോടും എല്ലാം share ചെയ്യാൻ പറ്റില്ല....അങ്ങനെ share ചെയ്യുന്നുണ്ടെകിൽ അത് ഫ്രണ്ട്‌സ്നോട് മാത്രമാണ്....പിണങ്ങിയവരെ പിന്നെ ഒന്നിപ്പിക്കാൻ ബുദ്ധിമുട്ടാ...നമ്മൾ പറയുന്ന വാക്കുകൾ കൊണ്ട് ആർക്കും വേദനയുണ്ടാവരുത്...അത് പിന്നീട് മായ്ക്കാൻ കുറച്ച് ബുദ്ധിമുട്ടാ ചച്ചു...അപ്പോ നീ നിന്റെ ഈ ദേഷ്യം മാറ്റിയിട്ട്...മാളുവിനെ വിളിക്ക് \"\"പക്ഷേ ഉണ്ണിയേട്ടാ......\"\"നീ വിളിക്ക