Aksharathalukal

അന്ധകാരം part 3



പടികെട്ടുകൾ കയറി മുറ്റത്തെത്തിയാപ്പോഴേക്കും ഞാൻ ചെറുതായി കിതച്ചു.

ഇതാണ് രാഹുലിന്റെ കൊട്ടാരം.... അതും പറഞ്ഞ് ഹരിയേട്ടൻ വാതിൽ തുറന്നു.

ഓടിട്ട ചെറിയൊരു വീട്...
മുറ്റത്തെല്ലാം പലതരം ചെടികളും പൂക്കളും,, വളരെ മനോഹരമായൊരു അന്തരീക്ഷം....

\"ഉണ്ണിക്കുട്ടാ  അകത്തേക്ക് വാ....\"

വീടിനുൾവശം ഒരു പൂരപറമ്പുപോലെ.....എല്ലാം ചിതറിക്കിടക്കുന്നു...

കടലാസ് കഷ്ണങ്ങൾ, പലതരം പത്രങ്ങൾ,,, തുണികൾ....

ഹരിയെട്ടാ. ഇതെന്താ ഇങ്ങെനെയൊക്കെ.....?
ഇവിടെ ഒരു ആക്രമം നടന്ന ലക്ഷണങ്ങൾ ഉണ്ടല്ലോ...

ഹേയ്...അതൊന്നുമല്ലടാ....

രാഹുൽ ഒരു ഭ്രാന്തനെ പോലെ ഇതിനുള്ളിൽ ഓടിനടക്കുമായിരുന്നു...കണ്ണിൽ കണ്ടതെല്ലാം അവൻ തച്ചുടക്കും,, അങ്ങെനെ സംഭവിച്ചതാണ്...

പോലീസ് വന്ന്‌ ഇതിനുള്ളിൽ പരിശോധിച്ചില്ലേ? 

എന്റെ സംശയം അതായിരുന്നു..

ഒരു അനാഥപയ്യൻ മരിച്ചാൽ ആരു ചോദിക്കാൻ....
പൊലീസിന് ഇവിടെ നിന്നും കുറച്ചു കഞ്ചാവും മയക്കു മരുന്നും കിട്ടി....അത് കിട്ടിയപ്പോഴേ അവർ പോയി...

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അമിതമായി അവൻ ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തി...

ഞങ്ങളെ ഉപേക്ഷിച്ച് അവൻ സ്നേഹിച്ചത് മദ്യത്തേയും,, മയക്കുമരുന്നിനെയുമായിരുന്നു...

\"ഇതാണോ ഹരിയെട്ടാ ആ ചേട്ടന്റെ അച്ഛനുമമ്മയും\"
ചുമരിലെ സ്റ്റാൻഡിൽ തൂക്കിയ ചിത്രം നോക്കി ഞാൻ ചോദിച്ചു...

അതേ....

ആ ചിത്രത്തിൽ അവന്റെ അച്ഛനെ ഒന്നു സൂക്ഷിച്ചു നോക്കിയാൽ രാഹുലിന്റെ മുഖം നിനക്കു കാണാം.....

ഞാൻ ചുമ്മാ ഒന്നുകൂടി നോക്കി...

പെട്ടെന്ന് ചിത്രത്തിന് പിന്നിലായി ഒരു കടലാസ് എന്റെ ശ്രദ്ധയിൽ പെട്ടു...

ഞാൻ വേഗം അതു എടുത്തു.

\"എന്താണ് ഉണ്ണിക്കുട്ടാ അത്‌...\"?

അറിയില്ല ഹരിയെട്ടാ ഒരു കത്ത് ആണെന്ന് തോന്നുന്നു..

              \"ഇത്‌ എന്റെ ആത്മഹത്യ കുറിപ്പല്ല.....\"

ഉണ്ണിക്കുട്ടാ ഇത് രാഹുൽ എഴുതിയതാണ്, മരിക്കുന്നതിന് മുൻപ്.....

ഒന്നു സംശയിച്ചു നിന്ന എന്നോട് ഹരിയേട്ടൻ പറഞ്ഞു...

നീ അതൊന്നു വായിക്ക്‌...

                 \"ഇത്‌ എന്റെ ആത്മഹത്യ കുറിപ്പല്ല....പകരം ഒരു ക്ഷമാപണമാണ്...മറ്റാരോടുമല്ല...എന്റെ സുഹൃത്തുക്കൾ ആയ ഹരിയോടും നന്ദനോടും.. 

ഡാ....... ഹരീ...... നന്ദാ........

തോറ്റുപോയെടാ ഞാൻ....നിങ്ങൾ ഒത്തിരി ആഗ്രഹിച്ചതല്ലേ...

ഇനിയൊരു വെല്ലുവിളി ഏറ്റെടുക്കാൻ ഈ മണ്ണിൽ ഞാനുണ്ടാവില്ല.

എന്റെ മരണം അതിനു ഞാൻ തന്നെയാണ് കാരണം... 

ഇനി ഞാൻ പറയുന്നത് കേട്ട് നിങ്ങൾ എന്നെ വെറുക്കരുത്...

നിങ്ങൾ അറിയാതെ  ഒരു വലിയ ചതി ഞാൻ ചെയ്തിട്ടുണ്ട്...അതിന്റെ ശിക്ഷയാണ് ഇന്ന് ഞാൻ അനുഭവിക്കുന്നത്..

ആ നശിച്ച ദിവസം  ആരംഭിച്ചത് ഒരു രാത്രിയിലാണ്.
 
മായന്നൂർ പാലത്തിനു മുകളിൽ .....

\"എനിക്ക് വേണ്ടി മദ്യത്തിനായി എന്റെ കൂട്ടുകാർ നെട്ടോട്ടമോടുമ്പോൾ.....

നിലാവെളിച്ചത്തിൽ പുഴയുടെ ഒഴുക്കുംകണ്ടു നിൽക്കുകയായിരുന്നു...ഞാൻ...

പെട്ടെന്ന് പുഴയിലൂടെ ഒരു സ്ത്രീ രൂപം ഒഴുകി വരുന്നത് ഞാൻ കണ്ടു..

താഴെ ഓടി വന്ന് ഞാൻ പുഴയിലേക്ക് എടുത്തു ചാടി...

അതൊരു പെണ്കുട്ടിയായിരുന്നു..ആ പെണ്കുട്ടിയെ കരയിലേക്ക് കൊണ്ടു വരുന്ന നേരത്തു ഒരു കുഞ്ഞും ഒഴുകി വന്നു...

പെണ്കുട്ടിയെ വേഗം കരയിൽ എത്തിച്ചു തിരിഞ്ഞു നോക്കിയപ്പോഴേക്കും ആ കുഞ്ഞ് കണ്ണിൽ നിന്നും മറഞ്ഞുപോയിരുന്നു.

   ഞാൻ ആ പെണ്കുട്ടിയുടെ നെഞ്ചിൽ കൈ വച്ചു അമർത്തി നോക്കി...എങ്ങെനെയെങ്കിലും കണ്ണു തുറക്കട്ടെ എന്നു കരുതി...

ആ മുഖത്തേക്ക് ഒരു നിമിഷം നോക്കി ഞാൻ പകച്ചു നിന്നു.

\" നിലാവിന്റെ വെള്ളിവെളിച്ചത്തിൽ മിന്നിത്തിളങ്ങുന്ന വെള്ളത്തുള്ളികൾ അവളുടെ മുഖത്തെ അതി മനോഹരമാക്കി തീർത്തു...
അവളുടെ മുഖത്തേക്ക് വീണ മുടിയിഴകളെ കൈകളാൽ ഞാൻ മാടിയൊതുക്കി.....

ആ തണുപ്പുള്ള നിലാവത്തും എന്റെ സിരകളിൽ ചൂടുപിടിച്ചു..

ആരും കാണുന്നില്ല...എന്നുറപ്പ് വരുത്തി ഇളം റോസ് നിറമുള്ള ആ ചുണ്ടുകളിൽ ഞാൻ ചുംബിച്ചു...

നനഞ്ഞൊട്ടിയ തുണികളിൽ അവളുടെ മേനി ഞാൻ കണ്കുളിർക്കെ കണ്ടു...

വെളുത്തു തുടുത്ത അവളുടെ കാലുകൾ എനിക്ക് വല്ലാത്തൊരു ലഹരി നൽകി....

മരണത്തെ മുഖത്തോടു മുഖം നോക്കി നിൽക്കുന്ന ഒരു മനുഷ്യ രൂപമാണ്...എന്റെ ശരീരത്തിന് താഴെ എന്നുപോലും നോക്കാതെ ഞാനാ പെണ്കുട്ടിയെ......പലവട്ടം പിച്ചിച്ചീന്തി...

..ആ രാത്രി...ഓർക്കുവാൻ പോലും  എനിക്ക് കഴിയുന്നില്ല.....

ഇതൊന്നും എന്റെ കൂട്ടുകാർക്ക് അറിയില്ല...

അവർക്ക് മുൻപിൽ ഞാനൊരു ഭ്രാന്തനെ പോലെ അഭിനയിച്ചു...ഞാൻ ചെയ്ത തെറ്റ് ഒളിക്കുവാനുള്ള ആയുധമായിരുന്നു ആ അഭിനയം....

ഹോസ്പിറ്റലിൽ വച്ച് ആ പെണ്കുട്ടി മരിച്ചതിനു ശേഷം...അവളുടെ ആത്മാവ് എന്നെ വേട്ടയാടാൻ ആരംഭിച്ചു.....കൂടെ ആ കുഞ്ഞും...

അതിൽ നിന്നും രക്ഷപ്പെടാൻ ഞാൻ ലഹരിക്കടിമയായി...

ഇനി എനിക്ക് വയ്യ...

ഈ ജീവിതം ഞാൻ അവസാനിപ്പിക്കുന്നു...

ഒരിക്കൽ കൂടി ഞാൻ എന്റെ കൂട്ടുകാരോട് ക്ഷമ ചോദിക്കുന്നു....

.മഹാപാപി... നിന്റെ മനസിൽ ഇങ്ങെനെയൊരു മനസ്സു ണ്ടായിരുന്നു എന്നു ഞങ്ങൾക്കറിയാതെ പോയി...

അതും പറഞ്ഞ് ഹരിയേട്ടൻ നിലത്തു തലയും താഴ്ത്തി ഇരുന്നു...

ഹരിയേട്ടാ..........

വാടാ പോവാം ഇനി ഒരു നിമിഷം പോലും ഈ വീട്ടിൽ നിൽക്കേണ്ട....അവനെ ഓർത്തു വേദനിച്ചതിനു ഇന്നെനിക്കു ലജ്ജ തോന്നുന്നു...

വാതിലടച്ചു മുറ്റത്തു ഇറങ്ങിയാപ്പോൾ ഹരിയേട്ടൻ പറഞ്ഞു...

ആ പേപ്പർ ഇങ്ങുതാ... നന്ദൻ കൂടി അറിയട്ടെ അവന്റെ ഈ ക്രൂരമായ മുഖം....

പിന്നീട് കുറച്ചു നിമിഷത്തേക്ക് ഞങ്ങളിൽ നിശബ്ദത തളം കെട്ടിനിന്നു...

ഉണ്ണിക്കുട്ടാ....നിനക്ക് ഇപ്പോൾ ചെറിയൊരു ട്വിസ്റ്റ്‌ കിട്ടിയില്ലേ..ഞങ്ങളുടെ കഥ നീ എഴുതുന്നുണ്ടോ...ഇനി...????

 തീർച്ചയായും എഴുതും ഹരിയേട്ടാ......
എഴുതണം ഉണ്ണിക്കുട്ടാ...

രാഹുലിനെ പോലെയുള്ള ദുഷ്ട്ട ജന്മങ്ങൾ ഇനിയുമുണ്ടാകും...
ഒരിറ്റു ജീവനുവേണ്ടി പിടയുന്ന പെണ്കുട്ടികളെ അതിക്രൂരമായി കൊല്ലുന്ന മനുഷ്യജന്മങ്ങൾക്കെതിരായി വേണം നീ എഴുതുന്ന കഥ..

തീർച്ചയായും ഞാൻ ശ്രമിക്കാം ഹരിയെട്ടാ...

എഴുതി കഴിഞ്ഞാൽ എനിക്ക് അയച്ചു തരണം...

ഇന്ന് നിന്റെ വീട്ടിൽ പോകുന്നുണ്ടോ...?

ഉണ്ട് ഹരിയെട്ടാ നാളെ പണിയുണ്ട്...
         

എന്നാൽ ശരി

ശരി നമുക്ക് വീണ്ടും കാണാം ഹരിയെട്ടാ....

     വൈകുന്നരത്തോടെ അമ്മായിയോട് യാത്ര പറഞ്ഞ് എന്റെ സ്കൂട്ടിയിൽ  വെള്ളിയാടിനോട് ഞാൻ വിട പറഞ്ഞു......

               &&&&&&&&&&

          

  \" തിരിച്ചു പോകുന്ന വഴിയിലാണ് മൂന്നു കൂട്ടുകാരും വൈകുന്നേരങ്ങളിൽ ഇരിക്കാറുള്ള ആ ചെറിയ ഇരിപ്പിടം കണ്ടത്... വണ്ടി സ്റ്റാന്റിൽ ഇട്ടു  ഞാനും കുറച്ചു നേരം അവിടെയിരുന്നു.

     മനസ്സിൽ ഒത്തിരി ചോദ്യങ്ങൾ അമ്പുപോലെ തറച്ചു കൊണ്ടിരുന്നു....

    എന്തിനായിരിക്കും ഹരിയേട്ടൻ എന്നോട് കള്ളം പറഞ്ഞത്....?

 രാഹുലിന്റെ ആത്മഹത്യ കുറിപ്പെന്നു പറഞ്ഞ്  എന്തിനായിരിക്കും ഹരിയേട്ടൻ അതെഴുതിയത്...?  

ആ കൈയ്യക്ഷരം അതു ഹരിയേട്ടന്റെ ആയിരുന്നു...

ഹരിയേട്ടൻ ശ്രദ്ധിക്കാതെ പോയ ദൈവത്തിന്റെ അടയാളം...

രാഹുൽ എന്ന ചെറുപ്പക്കാരന്റെ മരണത്തിനു പിന്നിൽ ഇവർക്കുള്ള പങ്കെന്ത്?

രാഹുൽ ചെയ്തുവെന്ന് പറയുന്ന ക്രൂരത...സത്യത്തിൽ ഇവരാണോ ചെയ്തത് ??

പിന്നെന്തിന് രാഹുൽ ആത്മഹത്യ ചെയ്യണം...?

ആ സത്യങ്ങളറിയാൻ  ഇനിയും ഞാൻ വരും...

         പക്ഷെ

എവിടെ തുടങ്ങും....?

എല്ലാറ്റിനുമുള്ള ഉത്തരം

ഭാരതപുഴയിലുണ്ടായ ആ രാത്രിയാണ്....

എന്തായിരിക്കും അന്ന് ആ രാത്രി സംഭവിച്ചത്......??????

  ***********തുടരും********

അന്ധകാരം part 4

അന്ധകാരം part 4

4
589

                        വെള്ളിയാടിൽ നിന്നും വന്നിട്ട് ഒരു മാസമാകുന്നു...ഇതിനിടയിൽ എന്തൊക്കെ സംഭവിച്ചു...നാലഞ്ചു പുതിയ പണികൾ ചെയ്തു , വരിക്കശ്ശേരി മനയിൽ പിന്നെയും പോയി , കൂട്ടുകാരോടൊപ്പം പുഴയിൽ നിന്നും മീൻ പിടിച്ചു , ഇറങ്ങുന്ന പുതിയ സിനിമകൾ കണ്ടു , ചെറിയ യാത്രകൾ നടത്തി , പിന്നെ ഞാൻ കാർ ഡ്രൈവിങ്ങും പഠിച്ചു..ടൂർ പോകുമ്പോൾ കൂട്ടുകാരെല്ലാം ഡ്രൈവ് ചെയ്യും , ഞാൻ മാത്രം ഒരു മൂലയിലിരിക്കും..എനിക്ക് അത് വലിയ സങ്കടമായിരുന്നു. ഇനി എനിക്കും അവരോടൊപ്പം ഡ്രൈവ് ചെയ്യാം.....എന്റെ വലിയൊരു ആഗ്രഹമായിരുന്നു സഫലീകരിച്ചത്...  അങ്ങെനെ എന്തെല്ലാം മാറ്റങ്ങൾ...മാറാത്തതാ