Aksharathalukal

അന്ധകാരം part 4


              

          വെള്ളിയാടിൽ നിന്നും വന്നിട്ട് ഒരു മാസമാകുന്നു...
ഇതിനിടയിൽ എന്തൊക്കെ സംഭവിച്ചു...

നാലഞ്ചു പുതിയ പണികൾ ചെയ്തു , വരിക്കശ്ശേരി മനയിൽ പിന്നെയും പോയി , കൂട്ടുകാരോടൊപ്പം പുഴയിൽ നിന്നും മീൻ പിടിച്ചു , ഇറങ്ങുന്ന പുതിയ സിനിമകൾ കണ്ടു , ചെറിയ യാത്രകൾ നടത്തി , 
പിന്നെ ഞാൻ കാർ ഡ്രൈവിങ്ങും പഠിച്ചു..
ടൂർ പോകുമ്പോൾ കൂട്ടുകാരെല്ലാം ഡ്രൈവ് ചെയ്യും , ഞാൻ മാത്രം ഒരു മൂലയിലിരിക്കും..എനിക്ക് അത് വലിയ സങ്കടമായിരുന്നു. ഇനി എനിക്കും അവരോടൊപ്പം ഡ്രൈവ് ചെയ്യാം.....എന്റെ വലിയൊരു ആഗ്രഹമായിരുന്നു സഫലീകരിച്ചത്...

  അങ്ങെനെ എന്തെല്ലാം മാറ്റങ്ങൾ...

മാറാത്തതായി ഒന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ...

രാത്രി ഉറങ്ങുന്നതിനു മുൻപ് ഓർക്കുന്ന  ചില ചിന്തകൾ...

\"പെയ്തിറങ്ങുന്ന നിലാവിന്റെ പ്രഭയാൽ ഭാരതപുഴയിലുണ്ടായ ആ രാത്രി...\" 

അതെന്റെ മുൻപിൽ ഒരു ചോദ്യചിഹ്നമാണ്...

\"ഇക്കാര്യങ്ങളെല്ലാം എന്റെ കൂട്ടുകാരോട് ഞാൻ പങ്കുവെച്ചു.\"

അവർ പറയുന്ന ഒറ്റ കാര്യമേയുള്ളൂ.

ഹരിയുടെ നമ്പർ നിന്റെ അടുത്തില്ലേ... ഒന്ന് വിളിച്ചു ചോദിച്ചൂടെ ?

പലപ്പോഴും വിളിക്കണമെന്ന് ഞാൻ വിചാരിക്കാറുണ്ട്..

പക്ഷെ 

എന്തോ ഒരു ഭയം എന്നെ പിടികൂടിയിരുന്നു..

എനിക്കുറപ്പുണ്ട് ഹരിയേട്ടനു രാഹുലിന്റെ മരണത്തിൽ നല്ല പങ്കുണ്ടെന്ന്...

എന്നാൽ എനിക്ക് ആ രഹസ്യം അറിയുകയും വേണം...

അങ്ങെനെ ഒരു ദിവസം ഹരിയേട്ടനെ വിളിക്കാൻ ഞാൻ ഉറപ്പിച്ചു...എന്തൊക്കെ സംഭവിച്ചാലും ഇനി അറിയുക തന്നെ വേണം.....

ഒരു മാസത്തോളമായി എന്റെ ഉറക്കം കെടുത്തിയ ആ ദിവസത്തെ കുറിച്ച് എനിക്കറിയണം...

ഫോണിൽ  കോണ്ടാക്ട് എടുത്തു പേര് തിരയുന്നതിനിടയിൽ എന്റെ കണ്ണിൽ  മറ്റൊരു പേര് തടഞ്ഞു. 

\" അമ്മായി വെള്ളിയാട് \"

ഹരിയേട്ടൻ പറഞ്ഞ ഒരു കാര്യം അപ്പോഴാണ് ഓർമയിൽ വന്നത്.

\"ഞങ്ങളോട് വഴക്കിട്ടു പോകുന്ന രാഹുലിനെ അന്ന് നിന്റെ അമ്മായിയും കണ്ടിരുന്നു.\"

അതെ... ആദ്യം അമ്മായിയെ വിളിച്ച് രാഹുലിനെ കുറിച്ചു ചോദിക്കാം...

\"എന്തേ ഉണ്ണിക്കുട്ടാ...\"

സ്നേഹത്തോടെ അമ്മായിയുടെ ശബ്ദം കാതിൽ വന്നു...

വിശേഷങ്ങളൊന്നും അന്വേഷിക്കാതെ ഞാൻ നേരിട്ടു ചോദിച്ചു.

\"അമ്മായിയ്ക്ക് \'രാഹുലിനെ\' അറിയാമോ?

രാഹുലോ... അതാരാണ് ?

ഹരിയേട്ടന്റെ കൂടെ ഉണ്ടായിരുന്നില്ലേ...?

ഓഹ്... ആ കുട്ടി മരിച്ചുപോയി ഉണ്ണിക്കുട്ടാ....പ്രേതമോ പിശാചോ എന്തൊക്കെയോ കണ്ടു പേടിച്ചാണ്  അവൻ മരിച്ചതെന്ന് ഹരി പറഞ്ഞിരുന്നു.

അതെനിക്കറിയാം.... ആ ചേട്ടനെ കുറിച്ചു അമ്മായിയ്ക്ക് എന്തേലും അറിയാമോ. ? 

എനിക്ക് കൂടുതലൊന്നും അറിയില്ല.ഹരി പറഞ്ഞിട്ടുള്ള അറിവേയുള്ളൂ...

അതെന്താണ്....?

ആ കുട്ടി ഇവിടെ വന്നിട്ടു കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ അവന്റെ അമ്മയും അച്ഛനും വിഷം കഴിച്ചു മരിച്ചു...

ആ.... പിന്നെ.....

മുൻപ് ഞാൻ കേട്ടിട്ടുണ്ട്...അതുകൊണ്ട് അതു വലിയ കാര്യമായി തോന്നിയില്ല.

പിന്നെ.... ആ കുട്ടിക്ക് ഒരു പ്രേതത്തിനേം പേടിയില്ലത്രേ ഉണ്ണിക്കുട്ടാ...
എന്ത് ജന്മമാണോ എന്തോ?
 ഹരിയും വേറൊരു പയ്യനുമുണ്ട്... അവർ രണ്ടു പേരും ഈ കുട്ടിയെ ഏതൊക്കെ കാട്ടിൽ നിർത്തിയിട്ടുണ്ടത്രേ...
അതിനൊരു പേടിയുമില്ലന്ന്...

ഇതൊക്കെ ആരാ അമ്മായി പറഞ്ഞത്.? 

ഹരി ഇടക്ക് വീട്ടിൽ വന്ന്‌ മാമനോട് പറയുന്നത് കേൾക്കാം...

ഓഹ്...ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു..

ഒരു ദിവസം രാഹുൽ  ഹരിയേട്ടനോടും കൂട്ടുക്കാരനോടും വഴക്കിടുന്നത് അമ്മായി കണ്ടില്ലേ ?

 ആ... ഞാൻ ചോദിക്കാൻ മറന്നു...അല്ല ഉണ്ണിക്കുട്ടാ നീയിതൊക്കെ എങ്ങെനെ അറിഞ്ഞു..?

ആ...അതൊക്കെ പിന്നെ പറയാം... അന്ന് എന്താണ് രാഹുൽ അവരോടു പറഞ്ഞത്..?

എനിക്ക് അങ്ങെനെ വ്യക്തമായി മനസ്സിലായില്ല...

എങ്കിലും ചില വാക്കുകൾ ഓർമയുണ്ട്...

എന്താണത്??

\"എന്നെ നിങ്ങൾ ചതിച്ചില്ലെടാ.......എന്ത് തെറ്റാ ചെയ്തത്...പിന്നെ... 

\"ചേച്ചി...ഞാൻ ജീവനേക്കാളേറെ സ്നേഹിച്ച കൂട്ടുകാരാ എന്നോടീ ചതി ചെയ്തത്.\"..എന്നോട് അതും പറഞ്ഞു കരഞ്ഞുകൊണ്ട് ആ കുട്ടി എന്റരികിലൂടെ പോയി...

\'എന്തിനാണ് ഹരീ... ആ കുട്ടി കരഞ്ഞു പോയത് എന്ന്‌ ഞാൻ ഹരിയോട് ചോദിച്ചു..\'..

\"എന്നിട്ട് ഹരിയേട്ടൻ എന്തു പറഞ്ഞു\"...അതായിരുന്നു എനിക്കറിയേണ്ടത്..

\"എന്നോട് അവൻ ഒരു അമ്പതിനായിരം രൂപ ചോദിച്ചിരുന്നു..ഞാൻ കൊടുക്കാന്ന് പറഞ്ഞു...

പക്ഷെ ഡാഡി തന്നില്ല...\"

\"ഓഹ്...\".

അമ്മായിക്ക് അതിൽ കൂടുതൽ കാര്യങ്ങൾ അറിയില്ല എന്നെനിക്കു മനസ്സിലായി.

\"ശരി അമ്മായി ഞാൻ പിന്നെ വിളിക്കാം\"... ഞാൻ കാൾ കട്ട് ചെയ്യാൻ തുടങ്ങുമ്പോൾ അമ്മായി പറഞ്ഞു...

\"ഉണ്ണിക്കുട്ടാ പിന്നെ വേറൊരു കാര്യമുണ്ട്.\"..

\"എന്താണ്?

\"ആ കുട്ടിക്ക് ഒരു അനിയത്തിയുണ്ട്\" \"...

\"അനിയത്തിയോ\' ?
\"ആർക്ക് \". ?

\"ആ രാഹുലിന്\"...

\"രാഹുലിനോ\"?
 ഞാൻ ഒന്ന് ഞെട്ടി...

ഒരിക്കൽ പോലും ഹരിയേട്ടൻ ആ കാര്യം പറഞ്ഞിട്ടില്ല.

\"അതാരാണ് പറഞ്ഞത്‌ \"...?

\"ഹരി തന്നെ അല്ലാതെ വേറെയാര് \"...

\"എന്നിട്ട് ആ കുട്ടിയെവിടെ \"?

\"ഒറ്റപ്പാലത്തെ ഏതോ ഒരു ഹോസ്പിറ്റലിൽ ആണെന്ന് പറയുന്നത് കേട്ടു \"..

അതിനു മാത്രം എന്താണ് ആ കുട്ടിക്ക് എനിക്ക് ഒന്നും മനസ്സിലായില്ല..?

\"ആ....എനിക്ക് കൃത്യമായിട്ടറിവില്ല...
എന്തൊക്കെയോ ഓപ്പറേഷനു വേണ്ടി പത്തുലക്ഷം രൂപ വേണംന്നും ഒക്കെ പറയുന്നത് കേട്ടു \" ....

\"പിന്നെ ഉണ്ണിക്കുട്ടാ...ഇവിടെ എല്ലാർക്കും ഹരിയേയും അവന്റെ കൂട്ടുകാരനെയും നല്ല സംശയം ഉണ്ട്.\"..

അതെന്തിനാ അമ്മായി..?

\"അവരാണോ ആ കുട്ടിയെ കൊന്നത് എന്ന കാര്യത്തിൽ \"...

\"അതെന്താ അങ്ങെനെയൊരു സംശയം വരാൻ കാരണം \"...

\"ആ...അതൊക്കെ പിന്നെ പറയാം...എനിക്ക് കുടുംബശ്രീയുടെ മീറ്റിങ്ങുണ്ട്   ഞാൻ വെക്കുവാ ഉണ്ണിക്കുട്ടാ,,അമ്മയോട്   അന്വഷിച്ചു എന്നു പറയണം.\"..

അതും പറഞ്ഞ് അമ്മായി കാൾ കട്ട് ചെയ്തു.

\"ശേ... വീണ്ടും കൺഫ്യൂഷൻ ആയല്ലോ?

ഹരിയേട്ടൻ എന്തുകൊണ്ടായിരിക്കും രാഹുലിന് അനിയത്തിയുള്ള കാര്യം മറച്ചുവെച്ചത്..?

ഇനി എന്തായാലും ഹരിയേട്ടനെ വിളിച്ചിട്ട് തന്നെ കാര്യം...

\"ഹലോ \"
....

ഹരിയേട്ടന്റെ ശബ്ദം കേട്ടാപ്പോൾ ചെറുതായി ഞാനൊന്നു ഭയന്നു...

\" ഹലോ...ഹരിയേട്ടാ ഞാൻ ഉണ്ണിക്കുട്ടനാണ്..\"

\"ആ... ഉണ്ണിക്കുട്ടാ പറയു..എന്തൊക്കെയാ വിശേഷം ? പണിയൊക്കെ ഉണ്ടോ\" ?

ഉണ്ട് ഹരിയെട്ടാ...ഇന്ന് ഞായറാഴ്ച ആയതുകൊണ്ട് ലീവ് ആണ്‌..

പിന്നെ ഉണ്ണിക്കുട്ടാ നീ ആ കഥ ഇതുവരെ എഴുതിയില്ലേ...?
ഇഷ്ടപ്പെട്ടില്ലേ അത്‌..? 

ഇഷ്ടകേടൊന്നും ഇല്ല...ഞാൻ ആ കഥ എഴുതി കൊണ്ടിരിക്കുകയാണ്..

പക്ഷെ ചില സംശയങ്ങളുണ്ട്..അതൊന്ന് തീർക്കാനാണ് ഹരിയേട്ടനെ വിളിച്ചത്...

എന്റെ ഉള്ളിൽ അയാൾക്കൊരു ഏട്ടന്റെ സ്ഥാനം ഉള്ളത് കൊണ്ട്  വളരെ ബഹുമാനത്തോടെയാണ് ഞാൻ സംസാരിച്ചത്...

എന്ത് സംശയം...?
നീ അതിനു ആ കഥ ആദ്യമായിട്ടല്ലേ കേൾക്കുന്നത്.തന്നെയുമല്ല അതൊരു സംഭവിച്ച കാര്യവുമാണ്..കഥയാക്കി എഴുതുവാൻ വേണ്ടി ഞാൻ അതിൽ ഒന്നും ചേർത്തിട്ടില്ല...അതൊക്കെ നീയല്ലേ എഴുതേണ്ടത്...

പിന്നെ എന്ത് സംശയം...

ഹരിയേട്ടന്റെ ശബ്ദത്തിനു മാറ്റം വന്നത് ഞാൻ ശ്രദ്ധിച്ചു..

ഹേയ്...അത്രയ്ക്കൊന്നും ഇല്ല ഹരിയെട്ടാ...ഒരു സംശയം മാത്രമേയുള്ളൂ...

എന്നാൽ ചോദിക്ക് ഉണ്ണിക്കുട്ടാ എന്താണ് നിന്റെ സംശയം..?

ഒന്നു നേടുവീർപ്പിട്ടുകൊണ്ടു ഞാൻ തുടർന്നു...

\" ഹരിയേട്ടൻ എഴുതിയ പേപ്പർ എന്തിനാണ് രാഹുലിന്റെ വീട്ടിൽ വച്ചത്.\"..?

ഞാനോ ? 

നീയെന്തൊക്കെയാ ഉണ്ണിക്കുട്ടാ പറയുന്നത്..എനിക്കൊന്നും മനസിലാവുന്നില്ല...

എനിക്കും അതുപോലെയാണ് ഹരിയേട്ടാ....

.ഞാൻ അന്ന് അമ്മായിയുടെ വീട്ടിൽ വന്നാപ്പോൾ , ഹരിയേട്ടൻ എഴുതുന്നത് ശ്രദ്ധിച്ചിരുന്നു. അതൊരു പ്രത്യക തരം മോഡലിൽ ആണ് എഴുതിയിരിക്കുന്നത്..
അതേ കയ്യക്ഷരമാണ് ആ കത്തിലും......

ഇനി എന്റെ സംശയം ഞാൻ പറയാം....

എന്തിനാണ് ഹരിയേട്ടൻ അത്‌ എഴുതിയത്. ?

എനിക്ക് മുൻപിൽ അങ്ങെനെയൊരു നാടകം കളിച്ചത് എന്തിനാണ്...?

ഈ കഥ ഞാൻ എഴുതിയാൽ അതിൽ നിന്നും എന്ത് ഗുണമാണ് ഹരിയേട്ടനുള്ളത് ?

ആ രാത്രി ഭാരതപ്പുഴയിൽ എന്ത് സംഭവിച്ചു...?

ഒറ്റ ശ്വാസത്തിൽ അത്‌ ഞാൻ പറഞ്ഞപ്പോൾ ചെറിയൊരു ആശ്വാസം കിട്ടി..

ഏറെ നാളായി ചോദിക്കാൻ കരുതിയ ചോദ്യങ്ങൾ...

.ഫോണിന്റെ മറുത്തലയ്ക്കൽ മൗനം മാത്രമേ ഉണ്ടായിരുന്നുള്ളൂ...

ഹലോ....ഹരിയേട്ടാ.....

ആ.... ഈ സംശയങ്ങൾ എല്ലാം തീർത്തിട്ടെ നീ കഥ എഴുതുന്നുള്ളൂ...

അതേ ഹരിയെട്ടാ.  

ശരി ഞാൻ എല്ലാം പറയാം....

നാളെ രാവിലെ ലക്ഷ്മി തീയേറ്ററിന് (ഒറ്റപ്പാലം)അടുത്തു ഒരു പത്തുമണിക്ക് നീ നിൽക്കണം.
അവിടെ ഒരാൾ നിന്നെ കാറിൽ ഒരു സ്ഥലത്ത് എത്തിക്കും... അവിടെ ഞാനുണ്ടാവും...എല്ലാം അവിടെ വച്ചു പറയാം...

ശരി ....

അപ്പോഴേക്കും ഹരിയേട്ടൻ ഫോൺ കട്ട് ചെയ്തു...

             \"തിങ്കളാഴ്ച്ച\"
                             6-30Am

 കൂട്ടുകാർക്ക് വിളിച്ച് ലീവ് ആണെന്ന് പറഞ്ഞു..കൂടെ ഹരിയേട്ടനെ കാണാൻ പോകുന്ന കാര്യവും..

\"  നീ പോയി വാടാ...എന്തേലും പ്രശ്നമുണ്ടെകിൽ ഒന്നു വിളിച്ചാൽ മതി ഞങ്ങൾ എത്താം എന്നു അവർ വാക്കും നൽകി.\"

 സത്യത്തിൽ എനിക്ക് നല്ല ഭയമുണ്ടായിരുന്നു..എന്തായിരിക്കും സംഭവിക്കുക എന്ന് ഒരു പിടിയുമില്ല.... ഒരു കഥ കേൾക്കുന്നതിൽ ആദ്യമായി പേടിക്കുന്നത് ഇപ്പോഴാണ്...

ലക്ഷ്മി തീയേറ്ററിന് അടുത്ത് നിൽക്കുമ്പോൾ ഞാൻ 
മൂന്നേമുക്കാൽക്കൊടി ദൈവങ്ങളെ വിളിച്ചില്ല... എങ്കിലും കുറച്ചൊക്കെ വിളിച്ചു...ഹൃദയത്തിന്റെ മിടിപ്പ് കൂടിവന്നു.

പെട്ടെന്ന് ഒരു ഇന്നോവ എന്റെ അടുത്ത് വന്നു നിന്നു...
അതിൽ നിന്നും ഫ്രണ്ട് ഡോറിന്റ ഗ്ലാസ് താഴ്ത്തി ഒരു സുമുഖനായ ചെറുപ്പക്കാരൻ എന്നോട് ചോദിച്ചു..

     \"ഉണ്ണിക്കുട്ടൻ\"

അതെയെന്ന്  ഞാൻ തലകുലുക്കി.

ഓകെ.  വണ്ടിയിൽ കയറ്?

ഒന്നും നോക്കിയില്ല വേഗം കയറി.....

 പട്ടാമ്പിയിലേക്കുള്ള റോഡിലൂടെ ഇന്നോവ ചീറി പാഞ്ഞു...ഉള്ളിൽ ഒന്നും മിണ്ടാതെ ഞാനും ആ മനുഷ്യനും..

വാണിയംകുളത്തു നിന്നും ഇടത്തോട്ട് മാന്നന്നൂർ റോഡ്...
ആ റോഡിലൂടെ ഏകദേശം രണ്ടു കിലോമീറ്റർ കഴിഞ്ഞ് ഉള്ളിലേക്ക് ഒരു ചെറിയ റോഡ് , കഷ്ടിച്ചു ഒരു കാറിനു പോവാം...

ചെന്നെത്തുന്നത്...പഴയ മനപോലെയൊരു വീട്...

വീടിനുള്ളിൽ നിന്നും ഹരിയേട്ടൻ വന്നു...

ഉണ്ണിക്കുട്ടാ. ഈ സ്ഥലം എങ്ങെനെയുണ്ട്...ഞാൻ ജനിച്ചു വളർന്ന നാടാണ്.

നന്നായിരിക്കുന്നു. ഞാൻ മറുപടി പറഞ്ഞു.

എങ്കിൽ വാ... ഹരിയേട്ടൻ എന്നെ അകത്തേക്ക് ക്ഷണിച്ചു...

\"നന്ദാ.....

ഞാൻ തിരിഞ്ഞു നോക്കി...

 \"ഇതാണോ നന്ദൻ...\" ?

നന്ദൻ പുഞ്ചിരിയോടെ എന്റെ പിന്നാലെ വന്നു..

മദ്യവും മയക്കുമരുന്നും കഞ്ചാവുമൊക്കെ ഉപയോഗിക്കുന്ന ടീമാണ്... ഇവൻമാർ എന്നെ എന്തു ചെയ്യുമോ എന്തോ ?

എന്റെയുള്ളിൽ ഭയത്തിന്റെ മുള്ളുകൾ തറയ്ക്കാൻ തുടങ്ങി.

എന്തായാലും ഒരു വലിയ സത്യം പറയാൻ ഇവർ തയ്യാറാവുകയാണ്...

 അവർ കാണാതെ ഞാൻ എന്റെ ഫോൺ എടുത്തു വീഡിയോ റെക്കോർഡിൽ ഇട്ടു.

ഒരു വലിയ ഹാളിനുള്ളിൽ വച്ച് ഹരിയേട്ടൻ പറഞ്ഞു ...ഉണ്ണിക്കുട്ടാ ഇരിക്ക്...

ഒരു പഴയ മരത്തിന്റെ കസേരയിൽ ഞാൻ ഇരുന്നു...

എന്റെ മുൻപിൽ പുഞ്ചിരിയോടെ ഹരിയേട്ടനും നന്ദനും...

കോടതിക്കുള്ളിലെ ഒരു കുറ്റവാളിയെ പോലെ ഞാനിരുന്നു...

എന്തു സംഭവിക്കാം..

നല്ല തണുപ്പ് നിറഞ്ഞ അന്തരീക്ഷത്തിലും ഞാൻ വിയർത്തു കൊണ്ടിരുന്നു...

       \"നന്ദാ... എങ്കിൽ പിന്നെ ആ കഥ ഇവനോട് പറയാം അല്ലെ...\"?

\"ഒരു മിനുട്ട് ഹരീ... 

നന്ദൻ എന്റെയരികിൽ വന്നു...

എന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു...

ഫോണിലേക്കു നോക്കി ..നന്ദൻ കൈവീശിയതെ എനിക്ക് ഓര്മയുള്ളൂ...

ഞാനും കസേരയും നിലത്തു വീണു..

കവിളിൽ വല്ലാത്ത നീറ്റൽ...

കണ്ണിൽ നിന്നും തനിയെ വെള്ളം വന്നു...

\"എന്താടാ നന്ദാ....എന്തുപറ്റി എന്നും പറഞ്ഞ് ഹരിയേട്ടൻ എന്നെ എണീപ്പിച്ചു കസേരയിൽ ഇരുത്തി...\"

ദേഷ്യമാണോ...സങ്കടമാണോ....ഭയമാണോ....ഒന്നും അറിയാത്ത അവസ്ഥയിൽ ഞാനിരുന്നു....

\"ഒരു വലിയ കഥാകാരൻ വന്നിരിക്കുന്നു...ഇമ്മാതിരി ഉടായിപ്പൊന്നും ഞങ്ങളോട്  ഇറക്കരുത്  വെട്ടി തുണ്ടമാക്കും. നിനക്ക് ശരിക്ക് അറിയില്ല ഞങ്ങളെ...\"

നന്ദൻ നിന്നും കലിതുള്ളി....

\"അമ്മായിയുടെ വീട്ടിൽ പോയ ആ നശിച്ച ദിവസത്തെ അന്ന് ഞാൻ ശപിച്ചു.\"

നന്ദൻ എന്റെ ഫോൺ ഹരിയേട്ടനു നൽകി...

എന്റെ ഫോൺ നോക്കി ഹരിയേട്ടൻ പറഞ്ഞു..

ഉണ്ണിക്കുട്ടാ...ഇങ്ങെനെയൊന്നും ചെയ്യരുത് കേട്ടല്ലോ....ഇതൊക്കെ ചതിയല്ലേ...

എന്റെ ഫോൺ ഒരു മേശമേൽ വച്ചു ഹരിയേട്ടൻ പറഞ്ഞു.

        \"ഭാരതപ്പുഴയുടെ പാലത്തിനു മുകളിൽ എത്തിയത് വരെയുള്ളത് , സത്യമാണ്....ഇനിയങ്ങോട്ടുള്ളത് മുതലാണ് ഞാൻ പറയാൻ പോകുന്നത്.

അതിനു മുൻപ്....

നീ വന്നിരിക്കുന്നത്  തീയേറ്ററിൽ സിനിമ കാണാനാണ് എന്നു വിചാരിക്കുക...

 സിനിമ കണ്ട് കഴിഞ്ഞിറങ്ങുമ്പോൾ...
അതൊരു സിനിമ മാത്രമാണ് എന്നു വിശ്വസിച്ചു വീട്ടിൽ പോവാറില്ലേ.... അങ്ങെനെ ഈ കഥയും കേട്ടുകൊണ്ട് കാണുക\".....അത്രമാത്രം...

\"ഇല്ലെങ്കിൽ ഇവനെ ഞാൻ ഇവിടെയിട്ടു തീർക്കും... നന്ദൻ തല്ലാനായി വീണ്ടും എന്റടുത്തേക്കു വന്നു..\"

ഹരിയേട്ടൻ അവനെ പിടിച്ചത് കൊണ്ട് തൽക്കാലം ഞാൻ രക്ഷപ്പെട്ടു..

                     *****
     

                \"നന്ദാ...... വണ്ടിയിൽ കുപ്പിയുണ്ടോ...? 

ഉണ്ട് ഹരീ...

എങ്കിൽ ഒരെണ്ണം എടുക്ക്‌....

ഇവൻ കുറേ നേരമായല്ലോ പുഴയിലേക്ക് നോക്കി നിൽക്കുന്നത്...

രാഹുലിനെ നോക്കിയാണ് ഹരി അതു പറഞ്ഞത്...

ഓഹ്...ഒന്നുമില്ല...
രാത്രിയിൽ എന്തു ഭംഗിയാണ് ഈ പുഴ കാണാൻ....

നീ അത് നോക്കി നിൽക്കാതെ ഇത് വന്നടിക്ക്‌..

നന്ദൻ മദ്യം ഗ്ലാസ്സിലേക്കു പകർന്നു...

നിങ്ങൾ അടിച്ചോ...ഞാൻ കുറച്ചു നേരം കൂടി ഇതൊന്നു ആസ്വാദിക്കട്ടെ...

ആ അവനു വേണ്ടെങ്കിൽ വേണ്ട....

രണ്ടു പേരും രണ്ടു പെഗ്ഗുവീതം അകത്താക്കി...

ഹരീ.... അതു നോക്ക്...

രാഹുൽ ഹരിയെ നീട്ടിവിളിച്ചു.

രാഹുൽ കൈചൂണ്ടിയ ഭാഗത്തേക്ക് നോക്കിയ  ഹരിയും നന്ദനും ഞെട്ടി.

കുറച്ചു ദൂരെയായി നിലാവിന്റെ വെട്ടത്തിൽ ഒരു പെണ്കുട്ടിയും ഒരു ചെറിയ കുട്ടിയും ഒഴുകുന്ന പുഴയിലേക്ക് ചാടാൻ തയ്യാറായി നിൽക്കുന്നു...

ഒന്നുറക്കെ വിളിച്ചാൽ പോലും ആ പെണ്കുട്ടി കേൾക്കില്ല.. എങ്കിലും രാഹുൽ കുറേ അലറിവിളിച്ചു.

        പെട്ടെന്ന്

കുതിച്ചൊഴുകുന്ന പുഴയിലേക്ക് ആ രണ്ടു ശരീരങ്ങളും പതിച്ചു...

അവർ ചാടിയ സ്ഥലത്തു നിന്നും പുഴയിലുള്ള ഒഴുക്ക്  വരുന്നത് തങ്ങൾ നിൽക്കുന്ന പാലത്തിനടിയിലൂടെയാണെന്നു മനസ്സിലാക്കിയ രാഹുൽ വേഗം തന്നെ പുഴയിലേക്ക് കുതിച്ചു...ഒപ്പം ഹരിയും നന്ദനും...

രാഹുലിനൊപ്പം നന്ദനും പുഴയിലേക്ക് എടുത്തു ചാടി... 

പരന്നു കിടക്കുന്ന മണലിൽ അവരേയും കാത്ത്  ഹരി ഇരുന്നു......

ആ പെണ്കുട്ടിയുടെ പിന്നിലൂടെ ,അവളുടെ വയറിനെ കൈ കൊണ്ട് ചുറ്റിപിടിച്ചു  നന്ദൻ കയറി വന്ന്.. ഹരിക്കരികിൽ കൊണ്ടു വന്നു കിടത്തി...

ബോധം മറഞ്ഞു പോകുന്നതിനു മുൻപ് അവൾ ചോദിച്ചു ....

     \"ന്റെ കുട്ടി\"

 അപ്പോൾ തന്നെ ആ കുട്ടിയെയും കൈകളിൽ കിടത്തി രാഹുലും വന്നു..

അതു കണ്ട് കണ്ണിലൊരു തുള്ളി കണ്ണീരോടെ അവൾ കണ്ണുകൾ പതിയെ അടച്ചു..

നന്ദൻ ആ പെണ്കുട്ടിയുടെ സൗന്ദര്യം നോക്കി നാവും കടിച്ചിരിക്കുകയാണ്...

അനക്കമില്ലാതെ കിടക്കുന്ന ആ ചെറിയ കുട്ടിയുടെ മുഖത്തേക്ക് ഹരി നോക്കി..ഏഴോ എട്ടോ പ്രായമുള്ള ഒരു പെണ്കുട്ടി..നിലാവിൽ ആ കുഞ്ഞുമുഖം വല്ലാതെ ഭംഗിയുള്ളതായി ഹരിക്കു തോന്നി...

 ആ കുട്ടിക്ക് വേണ്ടി ഒരു പാട് കഷ്ടപ്പെടേണ്ടിവന്നു.. അതുകൊണ്ടുതന്നെ  വല്ലാത്ത ക്ഷീണത്തോടെ രാഹുൽ മണലിൽ കിടന്നു.

എനിക്ക് കുറച്ചു വെള്ളം കുടിക്കാൻ കിട്ടുമോ ഹരീ....

ഹരി പെട്ടെന്ന് നന്ദന്റെ കാതിൽ എന്തോ മന്ത്രിച്ചു..

രാഹുലേ ഞാൻ കൊണ്ടുവരാം...

നന്ദൻ വെള്ളമെടുക്കാനായി വണ്ടിക്കടുത്തേക്കു പോയി..

ഹരീ എത്രയും പെട്ടെന്ന് ഇവരെ ഹോസ്പിറ്റലിൽ എത്തിക്കണം...

രാഹുൽ പറയുന്നത് കേട്ട് ഹരി പറഞ്ഞു.

എത്തിക്കാം... നീ ആദ്യം വെള്ളം കുടിച്ചു ക്ഷീണമൊക്കെ മാറ്റ്..

 മദ്യപിക്കാനായി വെച്ചിരുന്ന മിനറൽ വാട്ടറിന്റെ ബോട്ടിൽ പകുതിയിലധികം വെള്ളമുണ്ട്... നന്ദൻ ആ ബോട്ടിൽ ദൂരേക്ക്‌ വലിച്ചെറിഞ്ഞു...

അതിനു ശേഷം ഒരു ഗ്ലാസ് മുഴുവൻ മദ്യം നിറച്ചു...
വണ്ടിയിൽ നിന്നും മയക്കുമരുന്നെടുത്തു  ആ ഗ്ലാസ്സിൽ ഇട്ടു...

\"രാഹുലേ വെള്ളം കഴിഞ്ഞിരിക്കുന്നു...നീ ഇതു കുടിക്കൂ...\"

വല്ലാതെ ദാഹിക്കുന്നത് കൊണ്ടു തന്നെ രാഹുൽ ആർത്തിയോടെ അതു കുടിച്ചു..

കണ്ണ് പതിയെ അടഞ്ഞടഞ്ഞു പോകുമ്പോൾ... കണ്മുന്നിൽ കണ്ട ദൃശ്യം രാഹുലിനെ നടുക്കി കളഞ്ഞു....ഹരിയും നന്ദനും ചേർന്ന്,,, ആ രണ്ടു ശരീരങ്ങൾക്കു മുകളിൽ കിടന്ന്‌ അതി ക്രൂരമായി  അവരുടെ ഡ്രെസ്സുകൾ വലിച്ചു കീറുന്നു.......

ഒന്നും ചെയ്യാൻ കഴിയാതെ രാഹുൽ പതിയെ കണ്ണുകൾ അടച്ചു.....

ഹരി.... ഇനി എന്താണ് ചെയ്യുക...

ഹരി കുറച്ചു നേരം എന്തോ ആലോചിച്ചിരുന്നു... 
 

നന്ദാ ..... ഈ പെണ്കുട്ടിക്ക് ജീവനുണ്ട്... ആ ചെറിയകുട്ടി മരിച്ചുവെന്നാണ് തോന്നുന്നത്.

എന്റെ  ഒരു അങ്കിളിന്റെ  ഹോസ്പിറ്റൽ ഉണ്ട്.. 
, അവിടെ ഈ പെണ്കുട്ടിയെ കൊണ്ടുപോവാം...

പക്ഷെ. അത് പ്രശ്നമാകുമോ..?

നന്ദന് സംശയമായി...

ഇല്ല അതൊക്കെ  അങ്കിൾ നോക്കും...

അപ്പോൾ ഈ ചെറിയ കുട്ടി...അതിനെ എന്തു ചെയ്യും...

അതിനെയും വണ്ടിയിൽ കൊണ്ടുപോയിട്...

ഹരി എന്തൊക്കെയോ മനസ്സിൽ കണ്ടിട്ടുണ്ട് എന്നു നന്ദന് തോന്നി...

രണ്ടുപേരെയും വണ്ടിയിൽ കിടത്തിയശേഷം അവർ രാഹുലിനരികിൽ വന്നു.

ഇതൊന്നുമറിയാതെ രാഹുൽ മയങ്ങി കിടക്കുന്നു.

ഇവനെ എന്തു ചെയ്യും ഹരീ....

വീണ്ടും എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ ഹരി പറഞ്ഞു അവനെയും എടുത്തോ..?

     പാഞ്ഞു പോകുന്ന വണ്ടി പെട്ടെന്ന് ഹരി ചവിട്ടി നിർത്തി.

  എന്താണ് ഹരീ....

ആ കുട്ടിയെ എടുക്ക്‌...

എന്തിനാണ് എന്നു ചോദിക്കാതെ.  നന്ദൻ ആ കുട്ടിയെ എടുത്തു...

ആളുകളൊന്നും ആ സമയത്തു അവിടെയില്ല ഒരു ചെറിയ വനപ്രദേശമാണ്  അത്‌.....

മരങ്ങളും ചെടികളും ഇരുട്ടിനാൽ തിങ്ങിനിറഞ്ഞൊരിടം ചൂണ്ടി ഹരി പറഞ്ഞു..

അവിടെ കൊണ്ടുപോയിട് അതിനെ... വല്ല നരിയോ ,  നായ്ക്കളോ തിന്നോളും...

 ഹോസ്പിറ്റലിൽ വച്ച്  അതുവരെ നടന്ന എല്ലാ കാര്യങ്ങളും  
അങ്കിളിനോട് ഹരി വിവരിച്ചു...
   

     \"പക്ഷെ\"

ആ കുഞ്ഞിന്റെ കാര്യം മാത്രം മറച്ചുവെച്ചു...

           കണ്ണുതുറക്കുമ്പോൾ രാഹുൽ അവന്റെ വീട്ടിൽ ആയിരുന്നു.

അളവിലധികം മദ്യവും മയക്കുമരുന്നും അവന്റെ മയക്കത്തിനു നീളം കൂട്ടിയിരുന്നു.

ഞെട്ടിയുണർന്നു അവൻ ചുറ്റും നോക്കി...

തന്റെ വീട്ടിലാണെന്നു അവനു മനസ്സിലായി...
 
ക്ലോക്കിൽ സമയം പത്തുമണിയാകുന്നു.

മുന്നിൽ കസേരയിൽ ഹരിയും നന്ദനുമിരിക്കുന്നു.

പെട്ടെന്ന് 

തലേന്ന് രാത്രി നടന്ന കാര്യങ്ങൾ അവന്റെ മനസ്സിൽ ഓടിയെത്തി...

ചാടിയെണീറ്റ്...
വേഗം ഹരിയുടെ ഷർട്ടിന്റെ കോളറിൽ പിടിച്ചു ഒരു ഭ്രാന്തനെപോലെ അവൻ അലറി...

എന്താടാ....എന്തൊക്കെയാടാ. ആ പെണ്ണിനേയും കുട്ടിയെയും  നിങ്ങൾ ചെയ്തത്.?

ഹരി രാഹുൽ പിടിച്ച കോളറിലേക്കു നോക്കി...

ശേഷം രാഹുലിന്റെ കൈ പതുക്കെയെടുത്തു കൊണ്ടു പറഞ്ഞു..

രാഹുലേ...ഞങ്ങൾക്കൊരു അബദ്ധം പറ്റിയെടാ... അതുകൊണ്ടു തന്നെ അവളെ ഞങ്ങൾ ഹോസ്പിറ്റലിൽ ആക്കിയിട്ടുണ്ട്...

അപ്പോൾ ആ ചെറിയ കുട്ടിയോ...?

അത് മരിച്ചുപോയി..

ഹരി മിണ്ടതിരിക്കുന്നത് കണ്ട് നന്ദനാണ് അതു പറഞ്ഞത്...

നീയൊക്കെ മനുഷ്യൻ തന്നെയാണോടാ....
ഒരു പിഞ്ചു കുഞ്ഞിനെ പോലും വെറുതെ വിടാത്ത...

ഛെ.....

എന്നിട്ട് ആ കുഞ്ഞിനെ എന്താണ് ചെയ്തത്...

അതൊന്നും നീ അറിയേണ്ട ആവിശ്യം ഇല്ല...

നന്ദന്റെ മറുപടി കേട്ട്  ദേഷ്യം കൊണ്ട് രാഹുൽ നന്ദനെ ഒറ്റയടി...

ഒട്ടും പ്രതീക്ഷിക്കാത്തതിനാൽ
നന്ദൻ മറിഞ്ഞു വീണു.

പെട്ടെന്ന് തന്നെ ചാടിയെണീറ്റ് നന്ദൻ രാഹുലിനെ അടിക്കാൻ ദേഷ്യത്തോടെ മുന്നോട്ടു വന്നു.

എന്നാൽ പെട്ടെന്ന് തന്നെ ഹരി അവനെ പിടിച്ചു...

നന്ദാ...വേണ്ട... അത് നമുക്ക് അപകടമാണ്...

ഹരി നന്ദന്റെ  കാതിൽ പറഞ്ഞു.

ഈ കാര്യങ്ങൾ എല്ലാം ഞാൻ പോലീസിൽ പറയും നിന്നെയൊക്കെ ഞാൻ അഴിയെണ്ണിക്കും...

ഹരിയും നന്ദനും ഞെട്ടി...

ഇതു പുറംലോകം അറിഞ്ഞാൽ എല്ലാം നശിക്കും...

സമൂഹത്തിൽ ഇപ്പോൾ വലിയ നിലയിലുള്ള തങ്ങളുടെ ഇരു വീട്ടുകാരുടെയും കുടുംബം തകരും...

അതു പാടില്ല...

രാഹുൽ....നിന്റെ അനിയത്തിക്കു വലിയൊരു ഓപ്പറേഷന് വേണ്ടിയല്ലേ നീ ഇങ്ങെനെ കഷ്ടപ്പെടുന്നത്...

പത്തുലക്ഷം രൂപ വേണ്ടേ..
അത് ഞങ്ങൾ തരും.

അതുകേട്ട് നന്ദൻ ഒന്നു ഞെട്ടി...

പത്തുലക്ഷമോ..?  

ഹരീ നിനക്കു പ്രാന്ത് പിടിച്ചോ?

അതേ നന്ദാ...നമ്മൾ കൊടുക്കും...

ഒന്നും കാണാതെ ഹരി അതു പറയില്ല എന്നു നന്ദനറിയാം..അതു കൊണ്ടുതന്നെ അവൻ പിന്നെ ഒന്നും മിണ്ടിയില്ല..

 എനിക്ക് വേണ്ട നിങ്ങളുടെ പണം... ആ പാവങ്ങളുടെ കണ്ണീരുവീണ ആ പണം കൊണ്ട് എന്റെ അനിയത്തിയുടെ ഓപ്പറേഷൻ 
നടക്കേണ്ട...ഇതിനുള്ള ശിക്ഷ നിങ്ങൾ അനുഭവിക്കണം..

രാഹുൽ...കഴിഞ്ഞുപോയത് ഇനി തിരിച്ചെടുക്കാൻ ആവില്ല...പോയത് പോയി...
ഇനി അതിനെപ്പറ്റി പറഞ്ഞിട്ടു കാര്യമില്ല...

മൂന്നുമാസത്തിനുള്ളിൽ നിന്റെ അനിയത്തിയുടെ ഓപ്പറേഷൻ നടത്തിയില്ലെങ്കിൽ ആ കുട്ടി പിന്നെ ജീവിച്ചിരിക്കുമോ എന്നു സംശയമാണ് എന്നു നീ അന്ന് കരഞ്ഞു പറഞ്ഞതല്ലേ...

നിനക്ക് എവിടുന്ന് കിട്ടും ഇത്രയും വലിയ തുക ..മൂന്നുമാസത്തിനുള്ളിൽ...
അവളെ നിനക്കു രക്ഷിക്കേണ്ടേ..?

ഒരു നിമിഷം അവന്റെ മനസ്സൊന്നു തണുത്തു...

ഞങ്ങൾ പോകുന്നു നീ നല്ലപോലെ ആലോചിച്ചു ഒരു തീരുമാനം പറയ്...

 നന്ദാ ...വാ. പോവാം....

    സ്ഥിരമായി ഇരിക്കാറുള്ള ആ ഇരിപ്പിടത്തിൽ അവർ രണ്ടുപേരും ഇരുന്നു..

പെട്ടെന്ന് 

ഹരിയുടെ ഫോൺ ബെല്ലടിച്ചു...

എന്താണ് ഡാഡി.....?

കുറച്ചു നേരം സംസാരിച്ചു കാൾ കട്ട് ചെയ്തു ഹരി പറഞ്ഞു...

അങ്കിൾ എല്ലാം ഡാഡിയോട്‌ പറഞ്ഞുവെന്നു തോന്നുന്നു..
നിന്നേയും കൂട്ടി വരാൻ പറഞ്ഞു....

    \"എന്തൊക്കെയാടാ നിങ്ങൾ ഈ കാട്ടിക്കൂട്ടുന്നത്...എന്റെ എം എൽ എ സ്ഥാനത്തിന് എന്തേലും കോട്ടം തട്ടിയാൽ രണ്ടിനെയും തീർക്കും ഞാൻ \"

രാജശേഖരൻ എം എൽ എ അവർക്ക് മുന്നിൽ നിന്നും കുരച്ചു....

നന്ദാ...നിന്റെ പപ്പയെ വിളിക്ക്...ഇനി അവനെ എന്തെങ്കിലും ചെയ്യാൻ കഴിയൂ...

അതു പിന്നെ ഡാഡി..
.നന്ദൻ നിന്നു പരുങ്ങി...

ഓഹ്...എന്നാൽ ഞാൻ തന്നെ വിളിക്കാം....

പോലീസ് വണ്ടിയിൽ നിന്നും ആനന്ദൻ ഐ പി എസ് യൂണിഫോമിൽ  ഇറങ്ങി വന്നു...

\"എന്താണ് സാർ.. എന്താണ് പ്രശ്നം...\"
 
ആനന്ദൻ  രാജശേഖരനോട് ചോദിച്ചു

എടോ... നമ്മുടെ മക്കൾ തന്നെയാണ് പ്രശ്നം...

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ആനന്ദൻ പറഞ്ഞു...

നിങ്ങൾ പീഡിപ്പിച്ചു എന്നതിന് ഒരു തെളിവെയുള്ളൂ...ആ പെണ്കുട്ടി..

  ഹോസ്പിറ്റലിൽ കിടക്കുന്ന ആ പെണ്ണിനെ അങ്ങു ഇല്ലാണ്ടാക്കാം...

മൂന്നുപേരും ഞെട്ടി...

കൊല്ലാനോ...? 
രാജശേഖരൻ ആണ് അത് ചോദിച്ചത്...

നിങ്ങൾ രക്ഷപെടുത്തി ഹോസ്പിറ്റലിൽ  കൊണ്ടു വന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോൾ ആ പെണ്ണ് മരിച്ചു...

പക്ഷെ എങ്ങെനെ?

നന്ദന് അപ്പോഴും സംശയമായി... 

നമുക്കാണോ അതിനു കഴിയാത്തത് അല്ലെ സാർ....

രാജശേഖരൻ ചിരിച്ചു കൊണ്ട് തലയാട്ടി...

പക്ഷെ പപ്പാ വേറെയും കുറച്ചു പ്രശ്നം ഉണ്ട്...

ഇനിയെന്ത്? 

ചോദ്യഭാവത്തിൽ അവർ നന്ദനെ നോക്കി...

നന്ദൻ ആ ചെറിയ കുട്ടിയുടെയും കാര്യം പറഞ്ഞു...

നന്ദന്റെ ചെവിട് പൊട്ടുന്ന ഒരു അടിയായിരുന്നു പിന്നെ അവിടെ കേട്ടത്...

വീഴാൻ പോയ അവനെ ഹരി പിടിച്ചു...

എടാ...നായ്ക്കളെ...

കൊച്ചു കുട്ടികളെ  ഉപദ്രവിച്ചാൽ എന്താണ് ശിക്ഷയെന്നു ഞാൻ പറയേണ്ടല്ലോ.....എത്രകാലം കഴിഞ്ഞാലാണ് നീയൊക്കെ പുറത്തിറങ്ങുന്നത് എന്നു പറയുവാൻ പറ്റില്ല..കൂടെ ഇപ്പോൾ ഞങ്ങൾ നില നിർത്തുന്ന ഇമേജും നഷ്ട്ടമാകും...

എന്നിട്ടു ആ ബോഡി എവിടെ...

ഹരി അതു എവിടെയെന്ന് പറഞ്ഞു കൊടുത്തു...

സർ ഇനിയിപ്പോ എന്താണ് ചെയ്യുക...?

ആകെ ഭയന്നുവിറച്‌ രാജശേഖരൻ ചോദിച്ചു...

ആ ബോഡി അവിടുന്നു വേറെ എവിടെയെങ്കിലും മാറ്റണം...

പിന്നെയൊക്കെ ഞാൻ നോക്കിക്കോളം

രാജശേഖരൻ ഒന്ന് നെടുവീർപ്പിട്ടു...

പക്ഷെ ഇതിനു ഒരു സാക്ഷിയുണ്ട് ഡാഡി...

രാജശേഖരൻ പിന്നെയും ഭയന്നു കൊണ്ട് ഹരിയെ നോക്കി...

\"നിങ്ങളൊക്കെ എന്നെ ഈ കസേരയിൽ നിന്നും താഴെ  ഇറക്കുമോ?\"
  
കർചീഫുകൊണ്ടു തന്റെ മുഖത്തെ വിയർപ്പ് ഒപ്പുന്നതിനിടയിൽ അയാൾ പറഞ്ഞു...

ആരാണ് ആ സാക്ഷി...?

ആനന്ദനാണ്  അതു ചോദിച്ചത്.

     \"രാഹുൽ\"

ഞങ്ങളുടെ കൂട്ടുകാരനാണ്.

\"അവൻ അന്ന് സംഭവിച്ചതെല്ലാം പറയുമോ?\"

\'പറയും എന്നാണ് അവൻ പറഞ്ഞത്...\'

ഹരി പറഞ്ഞു...

നന്ദൻ ഇടയ്ക്കു കയറി പറഞ്ഞു..

\"ഇല്ല പപ്പാ.... അവനു ഞങ്ങൾ കുറച്ചു ക്യാഷ് കൊടുക്കാന്നു പറഞ്ഞു...\"

പണമോ. ?   എത്ര. ?

രാജശേഖരൻ വീണ്ടും ചോദിച്ചു...

\"പത്തുലക്ഷം\"...ഹരി പറഞ്ഞു...

\"പത്തു ലക്ഷമോ\"... അതും പറഞ്ഞ് രാജശേഖരൻ അടുത്തുള്ള സോഫയിൽ ഇരുന്നുപോയി...

\"ഇവൻമാരൊക്കെ കൂടി എനിക്ക് അറ്റാക്ക് വരുത്തും എന്നുറപ്പായി....\"

\"അവനെന്തെങ്കിലും സംഭവിച്ചാൽ ആരേലും ചോദിക്കാൻ വരുമോ\"...?

\"ഒരു അനിയത്തിയുണ്ട് അവന്.. അതു പക്ഷെ ഹോസ്പിറ്റലിൽ ആണ്...വേറെ ആരും അവനില്ല...\"

\"എന്നാൽ സാറേ... അവനെകൂടി അങ്ങു തീർത്താലോ. \"?

രാജശേഖരൻ അതു പറഞ്ഞപ്പോൾ ആനന്ദൻ ഒന്നു ചിരിച്ചു...

\"തടസ്സമുള്ളതിനെ വെട്ടിമറ്റുന്നത് ഒരു ശീലമാണല്ലോ അല്ലെ...\"

 അതുകേട്ട് രാജശേഖരൻ തലയും താഴ്ത്തി ഇരുന്നു... 

\"പിന്നെ എന്താണ് പ്ലാൻ\"...?

ഹരി ചോദിച്ചു...

\"അവൻ ലഹരി വസ്തുക്കൾ ഉപയോഗിക്കാറുണ്ടോ\"?

\"വല്ലപ്പോഴും\"... നന്ദൻ പറഞ്ഞു...

ക്യാഷ് കൊടുക്കാം എന്നു പറഞ്ഞ് കുറച്ചു നാൾ അവനെ  പിടിച്ചു നിർത്തണം....

ബാക്കി അതിനു ശേഷം...

അടുത്തുള്ള കസേരയിൽ ഇരുന്നു കൊണ്ട് ആനന്ദൻ തുടർന്നു

\"ഇനി മുതൽ അവനെ  ലഹരിക്ക്  അടിമപ്പെടുത്തണം... 
പതിയെ പതിയെ നമുക്ക് അവനെ ഈ ഭൂമിയിൽ നിന്നും ഒഴിവാക്കാം\".....

\"എങ്കിൽ പിന്നെ നേരിട്ടുപോയി അവനെ അങ്ങു തീർത്താൽ പോരേ...\"?

\"വിഡ്ഢിത്തം പറയാതെ സാർ....
ഒറ്റയടിക്ക് അവൻ ഇല്ലാതായാൽ  ആ സംശയം ഇവന്മാരുടെ നേരെ വരും... തന്നെയുമല്ല ആ കേസ് വേറെ ആരെങ്കിലും ഏറ്റെടുത്താൽ ഇവർ കുടുങ്ങും..  കൊലപാതകമായത് കൊണ്ട്
സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകും...
അറിയാമല്ലോ ഇപ്പോൾ സോഷ്യൽ മീഡിയ എത്ര  ശക്തമാണെന്നു..\"

\"നമുക്ക് ഇവരെ പുല്ലുപോലെ ഇറക്കി കൊണ്ടുവരാം...
അതിനുള്ള പവർ ഇന്ന് നമുക്കുണ്ട്.\"

       \"പക്ഷെ\"....

\"അവർ ജീവിക്കുന്നത് ഈ സമൂഹത്തിൽ അല്ലെ... അവരുടെ കണ്ണിൽ ഇവർ തെറ്റുക്കാരായിരിക്കും... ഭാവിയിൽ ചിലപ്പോൾ ദോഷം വരും...\"

\"അതു വേണോ?\"

\"പിന്നെന്ത് ചെയ്യും...

ഡാഡി പറയു...\"
നന്ദൻ ചെറുതായി ഭയന്നുകൊണ്ടാണ് അതു ചോദിച്ചത്.....

\'നിങ്ങൾക്ക് കഴിയുമെങ്കിൽ ഈ നാട്ടുകാർക്ക് മുൻപിൽ അവൻ ലഹരിക്കടിമപ്പെട്ടു നടക്കുന്ന ഒരു ചെറുപ്പക്കാരനാക്കി മാറ്റണം..
കുറച്ചു ഭ്രാന്തും ഉണ്ടെന്ന് പറഞ്ഞോ?\"

  \"എന്തൊക്കെ നുണകൾ പറഞ്ഞാലും ഇതു നിങ്ങൾ ചെയ്തിരിക്കണം...
എന്നിട്ട് അവന്റെ മരണം ഒരു ആത്മഹത്യ ആക്കി തീർക്കേണം അതിനുള്ള വഴിയാണ് ഇതെല്ലാം...\"

\"അവനെ ഈ മണ്ണിൽ നിന്നും തുടച്ചു നീക്കേണ്ട സമയമാവുമ്പോൾ ഞാൻ പറയാം...\"

\'പിന്നെ മറ്റൊരു കാര്യം ...\'

\'ഈ നാലു ചുമരിനുള്ളിൽ നമ്മൾ നാലുപേരല്ലാതെ മറ്റാരും ഇതറിയാൻ പാടില്ല..\'

അറിഞ്ഞാൽ....

\"നിങ്ങൾ തീർന്നു...ഒപ്പം ഞങ്ങളും...\"

    അന്ന് മുതൽ  രാഹുലിനെ കപടമായി  സ്നേഹിക്കാൻ  ഹരിയും നന്ദനും തീരുമാനിച്ചു...

രണ്ടു ദിവസമായി 

എപ്പോഴും രാഹുലിന്റെ വീട്ടിൽ അവർ  ഒത്തുകൂടി..പലതരം ഭക്ഷണങ്ങൾ....വസ്ത്രങ്ങൾ...അങ്ങെനെ പലതും...അവനു വേണ്ടി അവർ വാങ്ങി..

ഒന്നും വേണ്ട എന്നെ നിങ്ങൾ ഒന്നു വെറുതെ വിടൂ... എന്ന്‌ പലപ്പോഴും അവൻ പറയും..

അതൊന്നും കാര്യമാക്കാതെ
ഹരി പറഞ്ഞു..

\"രാഹുൽ നീ നിന്റെ അനിയത്തിക്കു വേണ്ടി കഷ്ടപ്പെടുമ്പോൾ,, നിന്റെ സുഖങ്ങൾ നീ മറന്നു.\"

\"പക്ഷെ\"

\"പണംകൊണ്ടും അധികാരം കൊണ്ടും നിന്നെ രക്ഷിക്കാൻ കഴിവുള്ള രണ്ടു കൂട്ടുക്കാരുള്ള കാര്യം നീ മറന്നു...\"

\"ഇനി അത് പാടില്ല...\"

രാഹുൽ  മൗനമായി തന്നെ ഇരുന്നു.

ഞങ്ങൾക്കറിയാം നിനക്കു ഞങ്ങളോട്  ദേഷ്യമുണ്ടെന്ന്...
അതിനു കാരണം ആ... നശിച്ച രാത്രിയാണ്...

\"അതുകൊണ്ടു തന്നെ ആ പെണ്കുട്ടിയുടെ ചികിത്സ ചിലവ് മുഴുവനായും ഞങ്ങൾ ഏറ്റെടുത്തു...തന്നെയുമല്ല...ആ പെണ്കുട്ടിക്ക് നല്ലൊരു ജോലിയും ശരിയാക്കിയിട്ടുണ്ട്...

ആ കുഞ്ഞു മരിച്ചു പോയതിൽ സങ്കടവുമുണ്ട്...

അതിനു പരിഹാരമായി ആ പെണ്കുട്ടിക്ക് രണ്ടുലക്ഷം രൂപ ഞങ്ങൾ കൊടുക്കുന്നുണ്ട്...

ഇതൊക്കെ എപ്പോൾ....
 എന്ന ചോദ്യഭാവത്തിൽ നന്ദൻ ഹരിയെ നോക്കി...

ഹരി നന്ദന് നേരെ കണ്ണുകൾ കൊണ്ട് ആഗ്യം കാണിച്ചു.

ഏറെക്കുറെ രാഹുൽ വിശ്വസിച്ചു എന്നു ഹരിക്കു മനസ്സിലായി...

പിന്നീടുള്ള ഓരോ നിമിഷങ്ങളും രാഹുലിനെ തൃപ്തിപ്പെടുത്താനായി അവർ  പറയുകയും പ്രവർത്തിക്കുകയും ചെയ്തു... 

അതിനോടൊപ്പം തന്നെ ചെറിയ തോതിൽ...

മദ്യവും മയക്കുമരുന്നും കഞ്ചാവും സ്ഥിരമായി അവനു നൽകാനും അവർ  മറന്നില്ല.

പെട്ടെന്നാണ് 

ഹോസ്പിറ്റലിൽ ഉള്ള പെണ്കുട്ടിയുടെ മരണം...

അതറിഞ്ഞ അന്നാണ് രാഹുൽ വഴക്കിട്ടു പോയത്....

ഹരിയും നന്ദനുമാണ് ആ പെണ്കുട്ടിയെ ഇല്ലാതാക്കിയത് എന്നു രാഹുലിന് സംശയം തോന്നിയിരുന്നു...

അന്ന് വൈകുന്നേരം രാഹുലിന്റെ കൈകളിൽ രണ്ടു ലക്ഷം രൂപ നൽകി ഹരി പറഞ്ഞു...

നിന്റെ അനിയത്തിയുടെ ഓപ്പറേഷനുള്ള അഡ്വാൻസ് ആണിത്.. ഇതു കൊടുത്ത് ഓപ്പറേഷൻ തുടങ്ങാൻ പറഞ്ഞോളൂ...ബാക്കി ഞങ്ങൾ ഓപ്പറേഷൻ കഴിഞ്ഞു തരാം....

അങ്ങെനെ പതിയെ പതിയെ അവന്റെ വിശ്വാസം അവർ നേടിയെടുത്തു...

അതോടൊപ്പം രാഹുലിനെ ലഹരിക്ക് അടിമയാക്കാനും അവർ മറന്നില്ല....

ദിവസങ്ങൾ ഓരോന്നായി കഴിഞ്ഞുപോകുമ്പോൾ തന്നെ ഭീതിപ്പെടുത്തിയ ആ രാത്രിയും രാഹുലിന്റെ മനസ്സിൽ നിന്നും മാഞ്ഞു കൊണ്ടിരുന്നു...

തന്റെ കുഞ്ഞനുജത്തിയുമായുള്ള ദിനങ്ങൾ സ്വപ്നം കണ്ട് അവൻ കിടന്നു.

കൂട്ടുകാരുടെ സ്നേഹത്തോടെയുള്ള സമീപനം രാഹുലിനെ വല്ലാതെ സന്തോഷത്തിലാക്കി....പണിക്കൊന്നും പോവാതെ എപ്പോഴും രണ്ടു കൂട്ടുകാരോടൊപ്പം അവൻ ചിലവഴിച്ചു...എപ്പോൾ എന്തു വേണമെങ്കിലും അവർ അവനു സാധിച്ചു കൊടുത്തു...ലഹരി വസ്തുക്കൾ ഇല്ലാതെ ഒരു ദിനം പോലും പിന്നീടവനുണ്ടായില്ല..അവനറിയതെ തന്നെ അവൻ നശിക്കാൻ തുടങ്ങിയിരിക്കുന്നു....

അതെല്ലാം കണ്കുളിർക്കെ കണ്ടു ആനന്ദത്തോടെ ഹരിയും നന്ദനുമിരുന്നു....

വേഷങ്ങളിൽ , ഭാവങ്ങളിൽ, സംസാരത്തിൽ എല്ലാം രാഹുൽ മറ്റൊരാളായി മാറിക്കഴിഞ്ഞിരുന്നു..

താൻ ചതിയിൽ പെടുകയാണെന്നറിയതെ ആ പാവം  
സുഹൃക്കളെ ആത്മാർത്ഥമായി സ്നേഹിച്ചു കൊണ്ടിരുന്നു...

   \" പപ്പാ.....നാളെയാണ്  രാഹുലിന്റെ അനിയത്തിയുടെ ഓപ്പറേഷന് പണമടയ്ക്കേണ്ട ദിവസം എന്താണ് ചെയ്യേണ്ടത്...\" 

ആ...ഹരീ...ഇപ്പോൾ എന്താണ് ആ പയ്യന്റെ അവസ്ഥ...?

ആനന്ദൻ തിരിച്ചു ചോദിച്ചു.

\"പപ്പ പറഞ്ഞതുപോലെ തന്നെ
അവനെ ഞങ്ങൾ ലഹരിക്ക് അടിമയാക്കിയിട്ടുണ്ട്...

ഇപ്പോൾ മയക്കുമരുന്നും കഞ്ചാവുമില്ലാതെ ജീവിക്കാൻ അവനു കഴിയില്ല...

\"ഗുഡ്\'\'

ഞാനും അവനെ കുറിച്ചു നാട്ടുകാരോട് അന്വഷിച്ചു. ഇതേ അഭിപ്രായം തന്നെ അവർക്കും..

അവസാനം നിങ്ങൾ വിജയിച്ചു...

ഇനിയെന്താണ് ചെയ്യേണ്ടത്?

ഹരിയുടെ ചോദ്യം കേട്ട് ഒരു നിമിഷം ഒന്നു ആലോചിച്ചതിനു ശേഷം ആനന്ദൻ പറഞ്ഞു...

\'ഇന്ന് രാത്രിയോടെ തീർത്തേക്ക്‌...

നാളെ നേരം പുലരുമ്പോൾ അവൻ ജീവനോടെ ഈ മണ്ണിൽ ഉണ്ടാവരുത്.

      ********തുടരും**********

അന്ധകാരം.  part 5

അന്ധകാരം. part 5

5
818

****** അന്ധകാരം ******** ************* 5 ************** വാതിലിൽ തുടരെ തുടരെയുള്ള മുട്ടുകേട്ട്   രാഹുൽ കണ്ണു തുറന്നു..ലൈറ്റ് ഇട്ട് വാതിൽ തുറന്നാപ്പോൾ ഹരിയും നന്ദനും കണ്മുന്നിൽ....എന്താടാ ഈ രാത്രിയിൽ ?അകത്തേക്ക് വാ....മുന്നിലെ കസേര കാണിച്ചു കൊണ്ടു രാഹുൽ പറഞ്ഞു ഇരിക്ക്...രാഹുലേ.... നാളെ രാവിലെ ഏഴുമണിക്ക് ഞങ്ങൾക്ക് ചില ബിസിനസ്സ് ആവശ്യങ്ങൾക്കായി ബാംഗ്ലൂരിൽ പോവണം...   അപ്പോഴാണ് നിന്റെ അനിയത്തിയുടെ കാര്യം ഓർമ വന്നത്...നാളെയല്ലേ പണം അടയ്ക്കേണ്ടത്...അതേ... എന്നവൻ തലകുലുക്കി...നന്ദാ.....നന്ദൻ തന്റെ കയ്യിലുള്ള ചെറിയ ബാഗ് അവനു നേരെ തുറന്നു കാണിച്ചു...അഞ്ഞൂറിന്റെ പുത്തൻ നോട്ടു കെട്ടുകൾ...ഇതു നിന