Aksharathalukal

അന്ധകാരം. part 5

****** അന്ധകാരം ******** 

************* 5 **************

 വാതിലിൽ തുടരെ തുടരെയുള്ള മുട്ടുകേട്ട്   രാഹുൽ കണ്ണു തുറന്നു..

ലൈറ്റ് ഇട്ട് വാതിൽ തുറന്നാപ്പോൾ ഹരിയും നന്ദനും കണ്മുന്നിൽ....

എന്താടാ ഈ രാത്രിയിൽ ?

അകത്തേക്ക് വാ....

മുന്നിലെ കസേര കാണിച്ചു കൊണ്ടു രാഹുൽ പറഞ്ഞു ഇരിക്ക്...

രാഹുലേ.... നാളെ രാവിലെ ഏഴുമണിക്ക് ഞങ്ങൾക്ക് ചില ബിസിനസ്സ് ആവശ്യങ്ങൾക്കായി ബാംഗ്ലൂരിൽ പോവണം...   അപ്പോഴാണ് നിന്റെ അനിയത്തിയുടെ കാര്യം ഓർമ വന്നത്...

നാളെയല്ലേ പണം അടയ്ക്കേണ്ടത്...

അതേ... എന്നവൻ തലകുലുക്കി...

നന്ദാ.....

നന്ദൻ തന്റെ കയ്യിലുള്ള ചെറിയ ബാഗ് അവനു നേരെ തുറന്നു കാണിച്ചു...

അഞ്ഞൂറിന്റെ പുത്തൻ നോട്ടു കെട്ടുകൾ...

ഇതു നിനക്ക് തരാൻ കൊണ്ടു വന്നതാണ്...

പത്തു ലക്ഷം രൂപയുണ്ട്...

പത്തോ.....?

അത്രയും വേണ്ടടാ.... രണ്ടു ലക്ഷം നമ്മൾ അഡ്വാൻസ് കൊടുത്തില്ലേ....എട്ടുമതി...

\"രണ്ടു ലക്ഷം നിനക്കാടാ....
അനിയത്തി വരാൻ പോവുകയല്ലേ കുറേ ചിലവുകൾ ഉണ്ടാവും...\"

അതും പറഞ്ഞു ഹരി പുഞ്ചിരിച്ചു...

പെട്ടെന്ന്.....

രാഹുൽ ...
അവർ രണ്ടു പേരുടെയും കാലിൽ വീണു...
പൊട്ടിക്കരഞ്ഞു....

ഞെട്ടലോടെ ഹരിയും നന്ദനും ഇരുന്നു.

രാഹുൽ.....ടാ.... എന്തിനാ കരയുന്നത്... നീ ഞങ്ങളുടെ ജീവനല്ലേ...നന്ദൻ അവനെ എണീപ്പിച്ചു കെട്ടിപിടിച്ചു...

നന്ദാ... സന്തോഷം കൊണ്ട് കണ്ണും മനസ്സും നിറഞ്ഞ് ഒന്നും പറയാനാവാതെ രാഹുൽ നിന്നു...

രാഹുൽ നാളെ ഞങ്ങൾ പോയാൽ ചിലപ്പോൾ ഒരു മാസം ആവും തിരിച്ചു വരാൻ...

അതുകൊണ്ട് നമുക്ക് ഇന്ന് ഒന്ന്  ആഘോഷിച്ചാലോ.....

 അതിനെന്താ.....ഹരീ...

രാഹുലിന് സന്തോഷമായി....

നന്ദൻ പോയി വണ്ടിയിൽ നിന്നും മദ്യവും ഭക്ഷണവും കൊണ്ടു വന്നു....

 മൂന്നു പേരും ഭക്ഷണം കഴിച്ചതിനു ശേഷം ഹരി പോയി വാതിൽ അടച്ചു..
അപ്പോഴേക്കും വീണ്ടു നന്ദൻ മദ്യം ഗ്ലാസ്സിൽ ഒഴിച്ചുകൊണ്ടിരുന്നു...

തൊട്ടപ്പുറത്തു കഞ്ചാവും വലിച്ചുകേറ്റി രാഹുലും ഇരുന്നു...

രാഹുലേ...ഇന്നാ...

നന്ദൻ ഒരു ഗ്ലാസ് മദ്യം അവനു നേരെ നീട്ടി...

ഒറ്റവലിക്കു രാഹുൽ അതു കുടിച്ചു...

അതു കണ്ട് ഹരി പറഞ്ഞു...

നന്ദാ... ഇവൻ നമ്മളെക്കാൾ കുടിയനായല്ലോ......

ഹരിയും നന്ദനും ചിരിച്ചു...ഒപ്പം രാഹുലും....

വീണ്ടും...ഒരു ഗ്ലാസ് കൂടി മദ്യം രാഹുലിന് നേരെ നീട്ടിയാപ്പോൾ. ഹരി തടഞ്ഞു...

വേണ്ട അവൻ ഇപ്പോൾ തന്നെ  ഓവറാണ്...

നന്ദൻ ഒന്നു അമ്പരന്നു...

ഇങ്ങോട്ടു താടാ നന്ദാ...

ഇന്ന്  എനിക്ക് സന്തോ ഷത്തിന്റെ ദിവസമാണ്..

കുടിച്ചു മരിക്കണം..എനിക്കിന്ന്....

 ഗ്ലാസ്സ് വാങ്ങിയാണ്‌ രാഹുൽ അതു പറഞ്ഞത്..

\"എങ്കിൽ പിന്നെ മരിക്കാം അല്ലടാ...\"

നന്ദന്റെ ശബ്ദം മാറിയത് മനസ്സിലായപ്പോൾ അവനു നേരെ രാഹുൽ നോക്കി..

രാഹുലിന്റെ കവിൾ നോക്കി ഒറ്റയടിയായിരുന്നു നന്ദൻ...

\"കുറേ നാളായി ഇങ്ങെനെ ഒന്നു തരണമെന്ന് ഞാൻ ആഗ്രഹിക്കുന്നത്... \"

രാഹുൽ കിടന്നിടത്തു നിന്നും കഴുത്തു പിന്നിലേക്ക് പോയി...

\"ന....നന്ദാ നിനക്ക് എന്തു പറ്റിയെടാ...
ഹരീ ഇവനെന്തു പറ്റി...\"

ഹരി വന്ന് രാഹുലിനെ നേരെയിരുത്തി...

\"രാഹുലേ.... നിനക്കറിയോ...\",

ഒരു നിസാരകാര്യത്തിന് വേണ്ടി ഞങ്ങൾ എത്ര കഷ്ടപെട്ടെന്ന്‌?

അതിനു ഒരു കാരണമേയുള്ളൂ...

അതെന്താണ് എന്ന്‌ നിനക്കറിയുമോ?

ഇല്ലെന്ന ഭാവത്തിൽ രാഹുൽ നന്ദനെ നോക്കി...

മറ്റൊന്നുമല്ലടാ.  അതു \"നീയാണ്.\'..

വളരെ സൗമ്യമായാണ് ഹരി അതു പറഞ്ഞത്...

അപ്പോൾ..
...അപ്പോൾ നിങ്ങൾ എന്നെ ചതിക്കുകയായിരുന്നോ?

എന്താണ് സംശയം...
നന്ദൻ പറഞ്ഞു...

അതിനു വേണ്ടി തന്നെയാണ് നിന്നോട് കൂട്ടുകൂടിയതും, നിന്നെ ഇതുപോലൊരു അവസ്ഥയിൽ എത്തിച്ചതും..

നന്ദാ....
വീണ്ടും അവന്റെ കവിളിൽ കൈ വന്നു പതിച്ചു...

അതു പക്ഷെ ഹരിയുടേതായിരുന്നു...

\"എന്നെ നിങ്ങൾ എന്തു വേണമെങ്കിലും ചെയ്തോ...? 
എന്റെ അനിയത്തിയെ രക്ഷിക്കണം...\"

കരഞ്ഞു കൊണ്ട് രാഹുൽ അവർക്ക് നേരെ കൈകൾ കൂപ്പി...

\"അവന്റെ ഒരു അനിയത്തി...നീ മരിക്കുന്നതോടൊപ്പം അവളും മരിക്കും...അല്ലെങ്കിൽ തന്നെ നിന്നെ പോലുള്ളവരെ രക്ഷിക്കാൻ ഞങ്ങളാരാണ്...നീയൊക്കെ ചവറ്റു കൊട്ടയിൽ കിടക്കുന്ന ജന്തുക്കളാണ്...ഞങ്ങളുടെ കൂട്ടത്തിൽ ചേർത്തത് തന്നെ നിന്റെയൊക്കെ ഭാഗ്യം...
അറപ്പോടെ നന്ദൻ അവിടെ ആഞ്ഞുതുപ്പി...\"

നന്ദനെ നോക്കി ഇതെല്ലാം കേട്ട് ഞെട്ടി തരിച്ചു ഇരിക്കുകയാണ് രാഹുൽ...

ടാ.... നിനക്കറിയോ... അന്ന് ആ പുഴയിൽ വച്ച്  ആ കുഞ്ഞിന്റെ ഇളം ചൂട് ഞാൻ എത്ര ആസ്വാദിച്ചെന്നു...

അതു പോലെ നിന്റെ അനിയത്തിയേയും ഞാൻ.....

പറഞ്ഞു മുഴുമിപ്പിക്കാൻ ഹരിക്കായില്ല...അതിനു മുൻപേ രാഹുലിന്റെ കൈ അവന്റെ മുഖത്തു പതിച്ചു..

നന്ദാ... പിടിക്കേടാ അവനെ...

ഉരുക്കുപോലെ നന്ദന്റെ കൈകൾ രാഹുലിന്റെ പിറകിലൂടെ വയറിനെ കൂട്ടിപിടിച്ചു.

\"നിന്റെ അനിയത്തിയെ ഞാൻ അങ്ങെനെ ചെയ്യേണ്ട എങ്കിൽ  ഞാൻ പറയുന്ന പോലെ നീ എഴുതണം...\"  

ഒരു പേനയും പേപ്പറും ഹരി അവന്റെ മുൻപിൽ കൊണ്ടുവന്നു...

\"എന്റെ മരണത്തിൽ ആർക്കും പങ്കില്ല.\"

എഴുതെടാ....

ഹരീ... നന്ദാ.... വേണ്ടടാ... ഞാനും ന്റെ അനിയത്തിയും എവിടെയെങ്കിലും പോയി ജീവിച്ചോളാം...നിങ്ങളുടെ മുന്നിൽ വരില്ല... നിങ്ങൾക്ക് ഒരു ശല്യവും ഞാൻ വരുത്തില്ല... എന്നെ ഒന്ന് വിശ്വസിക്കേടാ...ഹരിക്കു നേരെ കൈകൾ കൂപ്പി കരഞ്ഞുകൊണ്ട് രാഹുൽ വീണ്ടും പറഞ്ഞു.

          \"ശരി\"

നിനക്ക് ഞങ്ങൾ ഒരു ഓഫർ തരാം.... നിന്റെ അനിയത്തിയുടെ ഓപ്പറേഷൻ കഴിഞ്ഞ് ഇനി പണമല്ലേ അടയ്ക്കേണ്ടത്. ഇന്ന് ഈ രാത്രിയിൽ  ഞങ്ങൾ ആ പണം അടയ്ക്കാം...നിന്റെ അനിയത്തിക്കു എന്റെ ഡാഡി പറഞ്ഞു ഒരു ജോലിയും ശരിയാക്കി കൊടുക്കും...

     \"പക്ഷെ...നീ ഈ ഭൂമിയിൽ ഉണ്ടാവരുത്.....\"

എന്തു പറയുന്നു രാഹുൽ...

സ്തംഭിച്ചു നിൽക്കുന്ന അവന്റെ അടുത്ത് വന്ന് ഹരി തുടർന്നു...

നിന്റെ അനിയത്തി ഈ ഭൂമിയിൽ സുഖമായി ജീവിക്കും...അതല്ലേ നീയും ആഗ്രഹിച്ചത്.....

കുറച്ചു നേരം രാഹുൽ ഒന്നും മിണ്ടിയില്ല...

അനിയത്തിയുടെ ജീവനു വേണ്ടി ഏട്ടൻ  ചെയ്യുന്ന ത്യാഗം... അത്രയെള്ളൂ....

\"എനിക്ക്.....എനിക്ക് നിങ്ങളെ വിശ്വസിക്കാമോ?

 നന്ദാ...അവനെ വിട്..

രാഹുൽ നീ പോയി നിന്റെ അനിയത്തിയെ ചികിൽസിക്കുന്ന ഡോക്ടറുടെ  ഫോൺ നമ്പർ കൊണ്ടുവാ...

രാഹുൽ തപ്പിതടഞ്ഞു ഫോണിൽ ഡോക്ടറുടെ  നമ്പർ എടുത്തു.

തന്റെ ഫോണിൽ ആ നമ്പർ ഹരി ഡയൽ ചെയ്ത് ലൗഡ്‌സ്പീക്കറിൽ ഇട്ടു.

 \"ഡോക്ടർ എന്റെ പേര് ഹരിനാരായണൻ...
വെള്ളിയാടിൽ നിന്നാണ്...
എം എൽ എ  രാജശേഖറിന്റെ മകനാണ്...\"

ആ പറയൂ മോനെ എന്താണ് വേണ്ടത്...?

എന്റെ ഒരു സുഹൃത്തുണ്ട്..രാഹുൽ ...

അവന്റെ അനിയത്തിയെ ഡോക്ടർ ആണ് ചികിൽസിക്കുന്നത്...

പേര് \"അനുപമ\"

ഓഹ്... ആ കുട്ടിയുടെ ഓപ്പറേഷൻ കഴിഞ്ഞു.. 

ബിൽ അനുപമയുടെ ഏട്ടൻ നാളെ അടയ്ക്കാം എന്നു പറഞ്ഞിരുന്നു...

\"ഡോക്ടർ\" ആ ക്യാഷ് എന്റെ ഡാഡി ഇപ്പോൾ തന്നെ അടയ്ക്കും..
ഡോക്ടറുടെ നമ്പർ ഞാൻ ഡാഡിക്കു കൊടുക്കാം..അക്കൗണ്ട് നമ്പറും മറ്റു ഡീറ്റൈൽസും ഡാഡി യോട്‌ പറഞ്ഞാൽ മതി...

ഓഹ്.... ഗുഡ്...

ക്യാഷ് വന്നാലുടെൻ എന്നെ ഒന്ന് വിളിക്കുമോ ഡോക്ടർ..?

തീർച്ചയായും മോനെ...

ശരി...

 ഹരി കാൾ കട്ടുചെയ്തു രാഹുലിനെ നോക്കി അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്.

    \"ഡാഡി... ഞാൻ പറഞ്ഞിട്ടില്ലേ...എന്റെ ഒരു കൂട്ടുകാരന്റെ അനിയത്തിയെ കുറിച്ച്...

ആ....അതിനെന്താടാ...?

ആ കുട്ടിയുടെ ഓപ്പറേഷൻ കഴിഞ്ഞു...കുറച്ചു ക്യാഷ് അടയ്ക്കാനുണ്ട്...

അതിന്....

അത് .... അത്... ഡാഡി കൊടുക്കുമോ?

എത്രയുണ്ട്?

ഒരു എട്ടുലക്ഷം രൂപ...

ആ... പാവം കൊച്ചിന്റെ ജീവന് വേണ്ടിയല്ലേ... ഞാൻ തരാം... 

താങ്ക്സ് ഡാഡി...

ഞാൻ ഡോക്ടറുടെ നമ്പർ തരാം... 

ഡീറ്റൈൽസ്  ഡോക്ടർ പറഞ്ഞു തരും...\"

ഹരി കാൾ കട്ട് ചെയ്തു...

ഇപ്പോൾ വിശ്വാസമയോ?

രാഹുൽ തലയാട്ടി...

തന്റെ മരണകുറിപ്പെഴുതാൻ
രാഹുൽ പേപ്പറിനടുത്തേക്കു വന്നു..

\"വേണ്ട.\"... 

ഹരി തടഞ്ഞു....

\"ഡോക്ടർ വിളിക്കട്ടെ എന്നിട്ടു മതി....\"

പത്തുമിനുട്ടോളം അവിടെ നിശബ്ദത തളം കെട്ടി നിന്നു...

പെട്ടെന്ന് ഹരിയുടെ ഫോൺ ശബ്ദിച്ചു......

ആ..... ഡോക്ടർ 

ഹരീ.... നിന്റെ ഡാഡി ക്യാഷ് അടച്ചിട്ടുണ്ട്....

ഓകെ താങ്ക്സ് ഡോക്ടർ...

ഒരു അപേക്ഷ കൂടിയുണ്ട്...

പറയൂ....ഹരീ...

ആ കുട്ടിയുടെ മുഖമൊന്നു കാണണമെന്നുണ്ട്...

        \"ശരി\"

പെട്ടെന്ന് കാൾ കട്ട് ആയി...

വീഡിയോ കാളിൽ ഡോക്ടർ വന്നു.. രാഹുൽ കൊതിയോടെ... ആ ഫോണിനടുത്തേക്കു വന്നു...

തന്റെ അനിയത്തി കുട്ടിയുടെ മുഖം...ഹരി ഫോൺ രാഹുലിന് നേരെ നീട്ടി.

മോളെ....കണ്ണീരോടെ ,സ്നേഹത്തോടെ രാഹുൽ വിളിച്ചു...

ഏട്ടാ.... അവളും കരഞ്ഞു...
നാളെ എന്നെ കാണാൻ ഏട്ടൻ വരില്ലേ...എനിക്ക് ഏട്ടനെ കാണാൻ കൊതിയാവുകയാണ്.....

കണ്ണു തുടച്ചു കൊണ്ട് രാഹുൽ പറഞ്ഞു...വരാം മോളെ...

ഡോക്ടർ പറഞ്ഞു..എന്റെ ഓപ്പറേഷനു വേണ്ടിയുള്ള അത്രയും തുക ഏട്ടൻ അടച്ചുവെന്ന്... എവിടുന്നാണ് ഏട്ടാ അത്രയും പൈസ...

എന്റെ ഒരു കൂട്ടുകാരൻ തന്നതാണ് മോളെ....

ആ കൂട്ടുകാരനെ ദൈവം അനുഗ്രഹിക്കട്ടെ അല്ലെ ഏട്ടാ...

ആ.......

         \"ശരി\"

\"ശരി ഏട്ടാ നാളെ വരണേ...\"

രാഹുൽ കാൾ കട്ട് ചെയ്തു...

പതിയെ  അവൻ എഴുതി തുടങ്ങി....

      \"എന്റെ മരണത്തിൽ ആർക്കും പങ്കില്ല...\"

ഒരു സിനിമ കാണുന്നത് പോലെ  ഹരിയും നന്ദനും കസേരയിൽ ഇരുന്നു.

   തിരുവാതിരയ്ക്ക് അനിയത്തിക്കു ഊഞ്ഞാല് കെട്ടാൻ വേണ്ടി  അവൻ വാങ്ങിയ പ്ലാസ്റ്റിക്കിന്റെ കയറെടുത്തു കസേരയിൽ കയറി   ...... 
 രണ്ടു ചുമരുകൾക്ക് മുകളിലൂടെ പോകുന്ന ബലമുള്ള ആ മരത്തടിയിൽ  കയറിന്റെ ഒരു ഭാഗം മുറുക്കി കെട്ടി....
ശേഷം...മറ്റൊരു തലയ്ക്കൽ ഒരു ഊരാകുടുക്കുമിട്ടു....
മുറുകുന്തോറും....മരണത്തെ പുല്കുന്ന നിമിഷങ്ങൾ....

അത് അവൻ കഴുത്തിൽ ചാർത്തി.....

നന്ദനെയും ഹരിയേയും നോക്കി....

ഹരീ.....നന്ദാ.....നിങ്ങളെ ഞാൻ ഒരുപാട് സ്നേഹിച്ചിരുന്നു...ഒരിക്കലും ആരെയും അമിതമായി സ്നേഹിക്കരുത് എന്ന്‌ നിങ്ങൾ എന്നെ പഠിപ്പിച്ചു...അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി കൊണ്ടേയിരുന്നു.....എന്റെ അനിയത്തിക്കു ഒരു പോറൽ പോലും നിങ്ങൾ എൽപ്പിക്കില്ല എന്നുറപ്പോടെ ഞാൻ പോവട്ടെ...

ഹരി എണീറ്റു... 

നിനക്കു ഞാൻ വാക്ക് തരുന്നു...നിന്റെ അനിയത്തി ഇനി സുഖമായി ജീവിക്കും...

\"കുറച്ചു കാലമേ നിങ്ങൾക്കൊപ്പം ഞാനുണ്ടായിരുന്നുള്ളൂ...
പക്ഷെ എന്റെ കൂട്ടുകാരെ എനിക്ക് വിശ്വാസമാണ്...\"

എന്നെ ......എന്നെ....ചതിക്കരുത് ട്ടോ.....

പെട്ടെന്ന്  നന്ദൻ  വന്ന് രാഹുൽ നിന്ന കസേര ഒറ്റ തട്ട്....

കുറേ നേരമായി അവൻ നിന്നു പ്രസംഗിക്കുന്നു...

     \"ഒരു നിമിഷം........\"

ഇനിയും എന്തൊക്കെയോ...പറയണമെന്നും....ഇവിടം വിട്ടു പോകാൻ തല്പര്യമില്ലാതെ..അനിയത്തിയോടൊപ്പം സന്തോഷമായി ജീവിക്കാനും കൊതിച്ചവൻ...

കണ്മുന്നിൽ കിടന്നു പിടയുന്നു.....
അവന്റെ കണ്ണുനീർ തുള്ളികൾ...ഒരു പൈപ്പിൽ നിന്നും വെള്ളം വരുന്ന പോലെ വന്നുകൊണ്ടേയിരിക്കുന്നു...

താൻ പോലും ഭയന്നുവിറച്ച ചില രാത്രികളെ പുഞ്ചിരിയോടെ കണ്ടവൻ...

തോൽപ്പിക്കാൻ ... മരിച്ചു പോയ ഒരു പൈശാചിക ശക്തിക്കും കഴിഞ്ഞില്ല...

എന്നാൽ ജീവിച്ചിരിക്കുന്ന ഞങ്ങളെ കൊണ്ടു അതിനു കഴിഞ്ഞു....

രാഹുൽ .....
അവനിനിയില്ല..........

*********തുടരും***********

അന്ധകാരം- part-6 (END)

അന്ധകാരം- part-6 (END)

5
483

      എന്റെ കണ്ണ് നിറയ്ക്കാൻ ആ കഥ കൊണ്ടു കഴിഞ്ഞില്ല...പകരം എന്നിൽ കോപത്തിന്റെ  വിത്ത്‌പാകാൻ അതിനു കഴിഞ്ഞു...\"ഉണ്ണിക്കുട്ടാ എന്തു തോന്നി...ഞങ്ങളോട് ദേഷ്യം വന്നു അല്ലെ?എന്റെ മുഖഭാവം കണ്ട് ഹരി ചോദിച്ചു..ഒന്നും മിണ്ടാതെ ഞാനിരുന്നു...അല്ലെങ്കിലും നിന്നെകൊണ്ടൊന്നും ഒന്നും ചെയ്യാൻ കഴിയില്ല..അതുകൊണ്ടു തന്നെയാണ് ഇതൊക്കെ തുറന്നു പറഞ്ഞത്‌...സിനിമയിലെ പോലെ ഞങ്ങളെ തല്ലി തോൽപ്പിക്കാൻ നിനക്കാവില്ല...ഒരു കേസ് കൊടുക്കാൻ നിന്റെടുത്തു ഒരു തെളിവ് പോലുമില്ല....അതുകൊണ്ട് ഉണ്ണിക്കുട്ടാ...ഞാൻ നിന്നോട് ആദ്യം പറഞ്ഞ ആ കഥയില്ലേ അത് തന്നെ നീ മര്യാദയ്ക്ക് എഴുതൂ...വേറെയൊന്നും കൊണ