Aksharathalukal

കണ്മണി 2

കണ്മണി -2
അയാൾ പതിയെ വെളിച്ചത്തിലേക്കു കടന്നു വന്നു 
നന്ദു വിനെ ആശ്വാസം ആയി അത് തന്റെ ഉണ്ണിയേട്ടന്റെ അച്ഛൻ ഗോവിന്ദന്മാമൻ ആയിരുന്നു 
ഞാൻ നന്ദു ആണേ എന്ന് പറഞ്ഞു ഓടി അയാളുടെ അടുത്തേയ്ക്കു പോയി 
കുട്ടി എന്താ ഈ അസമയത് കാവിൽ ?
ഞാൻ വരുന്ന വഴി ആണേ.. കാവുകണ്ടപ്പോൾ പഴയ ഓർമ്മകൾ വന്നു അതാ ഇവിടെ സമയം നോക്കാതെ കയറിപോയത്.. 
അറിയാലോ നിനക്കും സുഭദ്ര ഇവിടെ ഉണ്ടാകുമെന്നു..
വേണ്ടിയിരുന്നില്ല കുട്ടി ഇപ്പോൾ ഈ അവിവേകം... പിന്നെയും  എന്തോ ഓർത്തു അയാൾ നെടുവീർപ്പിട്ടു...
സുഭദ്ര അത് ഉണ്ണിയേട്ടന്റെ \'അമ്മ ആണേ എന്റെ അമ്മയെ പോലെ എന്നെ സ്നേഹിച്ചിരുന്ന്ന അമ്മായി.. ഒരിക്കൽ കാവിൽ വിളക്ക് വൈകാൻ വന്നപ്പോൾ എന്തോ കണ്ടു പേടിച്ചു വീണു.. തല കല്ലിൽ ഇടിച്ചു അപ്പോൾ തന്നേയ് മരണപെട്ടു പോയി എങ്കിലും സുഭദ്രാമ്മയി അവിടെ തന്നേയ് ഉണ്ടെന്നാണ് എല്ലാവരും പറയണത്..
എന്തൊക്കെയോ ആലോചിച്ചു നിന്ന എന്നെ നോക്കി ഉണ്ണിയേട്ടൻ വന്നു നിന്നു.  എന്താ നന്ദു വലിയ ആലോചനയിൽ ആണെന്ന് തോന്നുന്നല്ലോ.. 
പെട്ടന്ന് ഞാൻ ഓർമയിൽ നിന്ന് ഉണർന്നപോലെ..
എന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ വന്നത്.. 

എന്തോ വരാൻ തോന്നി ... ഒന്നും വിട്ടുപറഞ്ഞില്ല  ആരൊടും

ശ്രീരാഗത്തിന്റെ കോലായിൽ വന്നു  കയറുമ്പോഴും മനസ്സിൽ മുഴുവൻ കണ്മണി ആയിരുന്നു 
അവൾ എങ്ങനെ ആയിരിക്കും ഇപ്പോൾ .. എന്നോട് സംസാരിക്കുമോ .. അതോ തന്നേയ് അവൾ ഒഴിവാക്കുമോ... ഒന്നും അറിയില്ല... 

വിശാലമായ ഹാളിൽ കയറിയപ്പോൾ പഴയ ഫോട്ടോസ് എല്ലാം കണ്ടു ചിലത് മാത്രം പുതിയത് ബാക്കി എല്ലാം നിറം മങ്ങിയിട്ടുണ്ട്. എങ്കിലും അതിൽ കണ്മണി പുഞ്ചിരിച്ചു നില്കുന്നത് കണ്ടപോലെ അവന്റെ മനസ്സ് പിടച്ചു.  ഈ സന്തോഷം എല്ലാം തല്ലികെടുത്തിയിട്ട അല്ലെ ഞാൻ അന്ന് ഇവിടെ വിട്ടു പോയത്.. അവൾ അന്ന് കാലുപിടിച്ചു കരഞ്ഞിരുന്നു ഒരുപാട് അതൊന്നും വകവയ്ക്കാതെ താൻ ഇവിടം വിട്ടത്.. എല്ലാത്തിനും അവളൂടെ മാപ്പു ചോദിക്കണം എന്ന് മനസ്സിൽ കരുതി ആണ് ഈ വരവ്.. 5. വര്ഷം ആയി ഇവിടെ വിട്ടിട്ട്.. 

ഓര്മകള്ക് വിരാമം ഇട്ടുകൊണ്ട് സാവിത്രിചിറ്റ യുടെ ചോദ്യം എത്തി അമ്മയെ തിരക്കി 
ഉണ്ണിയേട്ടൻ വന്നു എന്റെ ബാഗ് എടുത്ത് മുകളിലെ മുറിയിൽ വെച്ച് അവിടെ എല്ലാം റെഡി ആക്കി തന്നു. അപ്പോഴും ഞാൻ തിരയുകയായിരുന്നു എന്റെ പെണ്ണ് എവിടെ എന്ന് ... ആരോടും അവളെ കുറിച്ച് ചോദിക്കാൻ തോന്നിയില്ല. 
അത്താഴം കഴിച്ചു മുറിയിൽ എത്തിയ  അവന്റെ മനസ്സിൽ അവളെ കുറിച്ച ഉള്ള ചിന്തകൾ മാത്രം ആയിരുന്നു..

ഗോവിന്ദൻമാമന്റെ കൈപിടിച്ച് ഈ ശ്രീരാഗത്തിൽ വന്നു കയറിയതാണ് അവൾ.. ഗോവിന്ദൻമാമന്റെ പെങ്ങളുടെ മകൾ ആണ്  അവൾ ഒരു പത്തുവയസ്സുകാരി.. അന്നുമുതൽ ഞങളുടെ കണ്മണി. പിന്നെയും വർഷങ്ങൾ കടന്നു പോകെ അവൾ എന്റെ മനസ്സിൽ പതിഞ്ഞു . എന്റെ അമ്മക്കും അവളെ ഒരുപാട് ഇഷ്ടം ആയിരുന്നു. ഒരിക്കൽ അമ്പലത്തിലെ തിരുവാതിരക് അവളെ കണ്ടപ്പോൾ മനസ്സ് വല്ലാതെ കൊതിച്ചു.. അന്ന് ഒരുവൻ വന്നു അവളേ ശല്യം ചെയ്തപ്പോൾ അവനോട് വഴക്കു കൂടി കൺമണിയുടെ കൈയിൽ പിടിച്ചു ഇവൾ ഈ നന്ദുവിന്റെ പെണ്ണ് ആണെന്ന് അറിയാതെ എല്ലാവരും കേൾക്കെ വിളിച്ചു പറഞ്ഞു.. അതുകേട്ടു അവളും കണ്ണുമിഴിച്ചു നിന്നുപോയി..
പിന്നെ പതിയെ പതിയെ ഞങ്ങൾ അറിയാതെ ഇഷ്ടപ്പെട്ടു.. ഞാൻ ബാംഗ്ലൂർ പഠിക്കാൻ പോയപ്പോഴും അവൾക് ഞാൻ ആരും അറിയാതെ എഴുത്തുകൾ എഴുതിയിരുന്നു. അവളും.. 
ഞാൻ നാട്ടിൽ എത്തിയ സമയം 

പൂജ എന്റെ അമ്മയുടെ സഹോദരന്റെ മകൾ എന്റെ മുറപ്പെണ്ണ് 

കണ്മണിയുടെയും എന്റെയും ജീവിതത്തിലേക്ക് അവളും കടന്നുവന്നു..

പതിയെ പതിയെ അവൾ കൺമണിയെ എന്നിൽ നിന്ന് അകറ്റുന്നപോലെ എനിക്ക് തോന്നി. ഇപ്പോൾ നോക്കിയാലും കൺമണിയെ ചുറ്റിപറ്റി പൂജയും ഉണ്ടാകും.. എന്തോ എനിക്ക് ദേഷ്യ൦ വന്നു 
ഒരു സന്ധ്യ നേരം കാവിൽ വിളക്ക്  വൈകാൻ പോയ കണ്മണിക്ക് ഒപ്പം ഞാനും കൂടി.. കാവിൽ വെച്ച് അവളെ ചേർത്ത് നിർത്തി തന്റെ ഹൃദയത്തോട്. അവളുടെ മുഖ൦ നാണംകൊണ്ടു ചുവന്നിരുന്നു. അവളെ തനിച്ചു കാണാൻ കഴിയാത്ത വിഷമം പറഞു അവളുടെ നെറ്റിയിൽ ഉമ്മ വെച്ച്.. അവൾ പെട്ടന്ന് എന്റെ കൈയിൽ നിന്ന് വഴുതി മാറി വീട്ടിലേക്കു ഓടി മറഞ്ഞു.. 

അപ്പോഴും ഞങ്ങൾ അറിഞ്ഞിരുന്നില്ല ഞങ്ങളെ നോക്കി പക എരിയുന്ന ആ കണ്ണുകൾ ... 

വല്ലപ്പോഴും ഒകെ കണ്ടു൦ ചിരിച്ചും ഒകെ സന്തോഷമായി പോയികൊണ്ടു ഇരിക്കുകയായിരുന്നു..

പെട്ടന്ന് ഒരു ദിവസം പൂജയ്ക്ക് വയ്യാതെ ആയി. അവൾ ആശുപത്രിയിൽ ആയി..

എനിക്ക് നല്ല സന്തോഷം ആയിരുന്നു എപ്പോഴെങ്കിലും എന്റെ കൺമണിയെ എനിക്ക് തനിച്ചു കാണാൻ കഴിയുമല്ലോ എന്ന് ഓർത്തു..

ആ സന്തോഷം അധികം ഉണ്ടാകില്ല എന്ന് അപ്പോൾ അറിയില്ലായിരുന്നു....

കണ്മണി- 3

കണ്മണി- 3

5
610

കണ്മണി -പാർട്ട് 3.പൂജ ഹോസ്പിറ്റലിൽ ആയതിനാൽ എനിക്ക് കൺമണിയെ ഒരുപാട് സമയ൦ തനിച്ചു കാണാൻ കിട്ടിയിരുന്നു. വൈകുന്നേരം കാവിൽ വരണം എന്ന് കൺമണിയോടെ  പറഞ്ഞു അവൾ അത് സമ്മതിച്ചു. അതിനുശേഷം ഞാൻ പുറത്തു പോയി. അവൾക് വേണ്ടി ഒരു പട്ടു സാരി വാങ്ങാൻ വേണ്ടി ആയിരുന്നു എന്റെ ഉദ്ദേശം.. കാരണം ഇന്ന് അവളുടെ പിറന്നാൾ ആയിരുന്നു. പാവം അവൾ പോലും മറന്നിരുന്നു. ഒരു കാർത്തിക നക്ഷത്രക്കാരി... എന്റെ കണ്മണി ... അവൾക് ഞാൻ ഈ സമ്മാനം കൊടുക്കുംപ്പോൾ അവളുടെ മുഖം എങ്ങനെ ആയിരിക്കും.. അവളെ ഒരുപാട് നേരം ചേർത്ത് കൂടെ നിർത്തണം എന്നൊക്കെ ആലോചിച്ചു അടുത്ത ഉള്ള ഒരു തുണി കടയിൽ കയറി അവൾക് ചേരുന്ന ഒരു നിറ