Aksharathalukal

അന്ധകാരം- part-6 (END)

      എന്റെ കണ്ണ് നിറയ്ക്കാൻ ആ കഥ കൊണ്ടു കഴിഞ്ഞില്ല...
പകരം എന്നിൽ കോപത്തിന്റെ  വിത്ത്‌പാകാൻ അതിനു കഴിഞ്ഞു...\"

ഉണ്ണിക്കുട്ടാ എന്തു തോന്നി...
ഞങ്ങളോട് ദേഷ്യം വന്നു അല്ലെ?

എന്റെ മുഖഭാവം കണ്ട് ഹരി ചോദിച്ചു..

ഒന്നും മിണ്ടാതെ ഞാനിരുന്നു...

അല്ലെങ്കിലും നിന്നെകൊണ്ടൊന്നും ഒന്നും ചെയ്യാൻ കഴിയില്ല..അതുകൊണ്ടു തന്നെയാണ് ഇതൊക്കെ തുറന്നു പറഞ്ഞത്‌...

സിനിമയിലെ പോലെ ഞങ്ങളെ തല്ലി തോൽപ്പിക്കാൻ നിനക്കാവില്ല...

ഒരു കേസ് കൊടുക്കാൻ നിന്റെടുത്തു ഒരു തെളിവ് പോലുമില്ല....

അതുകൊണ്ട് ഉണ്ണിക്കുട്ടാ...ഞാൻ നിന്നോട് ആദ്യം പറഞ്ഞ ആ കഥയില്ലേ അത് തന്നെ നീ മര്യാദയ്ക്ക് എഴുതൂ...

വേറെയൊന്നും കൊണ്ടല്ല...
നാട്ടിൽ ചിലർക്ക് ഞങ്ങളെ ഇപ്പോഴും സംശയമുണ്ട്... അതിനു വേണ്ടി മാത്രമാണ്...നിന്നോട് കഥയെഴുതാൻ പറഞ്ഞത്‌...

 \"ഇതെങ്ങാനും നീ കഥയാക്കി എഴുതിയാൽ അന്ന് തീരും നീ... തീർക്കും ഞാൻ.\"

 നന്ദൻ ദേഷ്യത്തോടെ എന്നെ നോക്കി പറഞ്ഞു.

\"ഹരിയെട്ടാ ഒരു സംശയം കൂടി ചോദിക്കട്ടെ..\"..ഭയന്നുകൊണ്ടാണ് ഞാൻ അത്‌ ചോദിച്ചത്...?

\"ഇനിയെന്താ?\"

ചോദ്യഭാവത്തിൽ ഹരിയും നന്ദനും എന്റെ നേരെ തിരിഞ്ഞു...

\"രാഹുലിന് കൊടുത്ത വാക്ക് നിങ്ങൾ പാലിച്ചോ\"...?

\"ആ പെണ്കുട്ടി ഇപ്പോൾ സുഖമായിരിക്കുന്നുണ്ടോ\"...?

അതു കേട്ട് നന്ദനും ഹരിയും പൊട്ടിച്ചിരിച്ചു...

\"ഉണ്ണിക്കുട്ടാ...അതിനു പിന്നിൽ  ഇവന്റെ ഡാഡിയുടെ തലയാണ്...
രാഹുലിന്റെ മുൻപിൽ ചെയ്ത ചെറിയൊരു നാടകം... ആ മണ്ടൻ അതെല്ലാം വിശ്വസിച്ചു.....
ആ പെണ്കുട്ടി ഇപ്പോഴും അവിടെയുണ്ട് എന്നു തോന്നുന്നു\"... 

അപ്പോൾ നന്ദൻ പറഞ്ഞു...

\"ഹരീ... നിന്റെ അങ്കിളിന്റെ ഹോസ്പിറ്റൽ അല്ലെ...
അങ്ങേര് ചിലപ്പോൾ ആ പെണ്ണിനെ ആർക്കെങ്കിലും വിറ്റിട്ടുണ്ടാവും...\"

ആ വലിയ വീട്ടിൽ നിന്നും ഞാൻ ഇറങ്ങുമ്പോൾ ഹരിയുടെയും നന്ദന്റെയും പൊട്ടിച്ചിരികൾ എന്റെ കാതിൽ മുഴങ്ങി...

എല്ലാവരും കൂടി ആ പാവത്തിനെ പറ്റിച്ചു... അല്ലെങ്കിൽ ചതിക്കുമെന്നറിഞ്ഞിട്ടും കൂട്ടുകാരെ വിശ്വസിച്ചു...എല്ലാം കേട്ടു കഴിഞ്ഞ് ഒന്നും ചെയ്യാൻ കഴിയാതെ ഞാനും.....

                 *****

എന്റെ കൂട്ടുകാരോടൊന്നും ഈ കഥ ഞാൻ പറഞ്ഞില്ല...അത് മറ്റൊന്നും കൊണ്ടല്ല...ഇത്രയൊക്കെ കേട്ടിട്ടും ഒരു വിഡ്ഢിയെ പോലെ ഞാനിരുന്നുപോയതോർക്കുമ്പോൾ അവർക്ക് അരിശം വരും.. അല്ലെങ്കിലും എന്തുചെയ്യാൻ... പണമോ പവറോ... ഇല്ല... തെളിയിക്കാൻ ഒരു തെളിവുപോലുമില്ല. നിസ്സഹനായി നിൽക്കുവാനെ എനിക്ക് കഴിയൂ....

പണിക്ക് ചെല്ലുമ്പോഴൊക്കെ കൂട്ടുകാർ ചോദിക്കും..എന്താണ് ആ കഥയുടെ സത്യാവസ്ഥ എന്ന്‌...

ഓഹ് .....അത്രയ്ക്കൊന്നും ഇല്ലെന്നും പറഞ്ഞ് ഞാൻ ഒഴിഞ്ഞുമാറും.....

അങ്ങെനെ വീണ്ടു ഒരു മാസം  കടന്നു പോയി.

പണിയെല്ലാം കഴിഞ്ഞ് ഞങ്ങൾ വൈകുന്നേരം സ്ഥിരമായി ഒരു ഷെഡിൽ ഒത്തുകൂടും...

അന്നും ഓരോ കാര്യങ്ങളും പറഞ്ഞ് ഞങ്ങളങ്ങനെ ഇരുന്നു...

ഒരു ഏഴുമണി ആയിട്ടുണ്ടാവും...
പെട്ടെന്ന് എന്റെ ഫോൺ റിംഗ് ചെയ്തു..

വെള്ളിയാടിൽ നിന്നും അമ്മായിയാണ്...

ഈശ്വരാ..ഇനി എന്തു കുരിശ് ആണോ ന്റെ പടച്ചോനെ.....?

ഞാൻ ഫോൺ എടുത്തു കുറച്ചു മാറി നിന്നു.

എന്താണ് അമ്മായി..?

  എടാ ഉണ്ണിക്കുട്ടാ... ഹരിക്കു ഒരു അപകടം പറ്റിയെടാ....

ങേ.... ഞാൻ ഒന്ന് അമ്പരന്നു....

എന്ത് അപകടം അമ്മായി..?

ഏതോ ഒരു വണ്ടിയിലിടിച്ചു അവന്റെ ബൈക്ക് മറിഞ്ഞു വീണു...റോഡിൽ വീണ അവന്റെ കാലിലൂടെ പച്ചക്കറിയൊക്കെ കൊണ്ടു പോകുന്ന ഒരു വണ്ടി കയറി...

ഇതൊക്കെ എപ്പോഴാണ് അമ്മായി...ഉണ്ടായത്...

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ്.....

എനിക്ക് വല്ലാത്തൊരു സന്തോഷം തോന്നി...

എന്നിട്ട് ഇപ്പോഴാണോ അമ്മായി പറയുന്നത്...

നിന്റെ കാര്യം ഇപ്പോഴാണ് ഓർമ വന്നത്...അതുമല്ല രണ്ടു ദിവസം മുൻപ് അവന്റെ രണ്ടു കാലും മുറിച്ചു കളഞ്ഞു..

ഇതൊക്കെ ആ കുട്ടിയുടെ ശാപം ആവും...

ആരുടെ ...?

രാഹുലിന്റെ...നീ അന്ന് ചോദിച്ചില്ലേ...?

ആ.....

എന്നിട്ട് ഇടിച്ച വണ്ടി ഏതാണെന്നു തിരിച്ചറിഞ്ഞോ?

അതു ഞാൻ നിന്റെ മാമനോട് ചോദിച്ചു...

അവിടെ ക്യാമറയൊന്നുമുണ്ടായിരുന്നില്ലത്രേ...

ഓഹ്.....

പിന്നെ ഉണ്ണിക്കുട്ടാ വേറൊരു കാര്യം കൂടിയുണ്ട്....?

എന്താ അമ്മായി...

നിനക്ക് അറിയുമോ എന്നറിയില്ല...ഹരിക്ക് ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു.
നന്ദൻ എന്നാണ് അവന്റെ പേര്....

അതിന്....

രണ്ടാഴ്ച്ച മുൻപ് അവനും ഒരപകടം പറ്റി...

ഇതു പോലെതന്നെയാണോ?

എനിക്ക് അത്ഭുതമായി...

അതേ...
പക്ഷെ... അവനു കുറച്ചു സീരിയസ്സാണ് എന്നാണ് അറിഞ്ഞത്...നല്ലോണം വെള്ളമടിച്ചിട്ടു കാറോടിച്ചാണ് അപകടം ഉണ്ടായിരിക്കുന്നത്.
തലയ്ക്കാണ് പരിക്കെന്നും ഇതുവരെ ബോധം വന്നിട്ടില്ല എന്നൊക്കെ ഇവിടെ പറയുന്നുണ്ട്... 

എനിക്കുണ്ടായ സന്തോഷത്തിനു അതിരില്ലായിരുന്നു....

അവർക്കുള്ള ശിക്ഷ കിട്ടി കഴിഞ്ഞു...

ഇനി എനിക്ക് കൂട്ടുകാരോട് അന്ന് നടന്ന കഥ പറയാം.......

   വളരെ  സന്തോഷത്തോടെ  അന്ന് നടന്ന ആ കഥ ഞാൻ അവർക്ക് മുൻപിൽ വിവരിച്ചു....ഒപ്പം ഹരിക്കും നന്ദനുമുണ്ടായ അപകടത്തെ കുറിച്ചും....

കഥ മുഴുവൻ കേട്ടപ്പോൾ വരുൺ പറഞ്ഞു... (എന്റെ ഒരു കൂട്ടുകാരൻ ആണ്)

ഇതു രാഹുലിന്റെ ശാപം തന്നെയാവും അല്ലെ...?

ഞാൻ മറുപടി പറഞ്ഞു..

\"ചിലപ്പോൾ അങ്ങെനെയാവാം\"

അതോ ഇനി ആ പെണ്കുട്ടിയുടെയും കുഞ്ഞിന്റെയും  ആത്മാക്കാൾ ചെയ്തതാവുമോ?

\"ചിലപ്പോൾ അങ്ങെനെയും ആവാം....\"

 ഇനി ഏട്ടനെ ചതിച്ചതാണെന്നു മനസ്സിലാക്കിയ ആ അനിയത്തി ചെയ്തതായിരിക്കുമോ അത്‌...?

 അറിയില്ല ചിലപ്പോൾ അങ്ങെനെയാവാം...

\"നാളെ ഹരിയുടെ അങ്കിളിന്റെ ഹോസ്പിറ്റലിൽ ഒന്നു പോവേണം...
രാഹുലിന്റെ അനിയത്തിയെ കാണാൻ...
പറ്റുമെങ്കിൽ ആ കുട്ടിയെ അവിടുന്ന് രക്ഷപ്പെടുത്തണം......

പക്ഷെ ഉണ്ണി അത്രയും തുക എങ്ങെനെ കണ്ടെത്തും...

സോഷ്യൽ മീഡിയയിൽ സത്യസന്ധമായ ഒരു പോസ്റ്റ് ഇട്ടാൽ നമ്മളെ സഹായിക്കാനാണോ ഈ കേരളത്തിൽ ആളില്ലാത്തത്.....
 
നമുക്ക് നോക്കാം...ഇനി എന്തൊക്കെ കഥകളാണോ ആ കുട്ടിയ്ക്ക് പറയാനുണ്ടാവുമോ എന്ന്‌...?

\"\"ഇനി നന്ദൻ പറഞ്ഞതു പോലെ   ആ കുട്ടിയെ ആർക്കെങ്കിലും കൊടുത്തിട്ടുണ്ടാവുമോ\"\'\'\'?

ഞാൻ പോവാനായി എണീറ്റു..

വരുണെ... നിധിനേ...നാളെ കാണാം...

ഞാൻ കുറച്ചു നടന്നു...

നിധിൻ പിന്നിൽ നിന്നും വിളിച്ചു...

ഉണ്ണീ.....

ഇനി എന്താടാ....

എന്നാണ് ഹരിയെ വണ്ടി ഇടിച്ചത്....?

ഇവൻ ഇതുവരെ അതു വിട്ടില്ലേ...

കഴിഞ്ഞ ശനിയാഴ്ച...എന്താടാ..

എന്തോ ഓർത്തുകൊണ്ട് അവൻ പറഞ്ഞു...

അന്ന് നീ....മുനവറിന്റെ കാർ എടുത്തിട്ട് എവിടെയോ ഇടിച്ചുവെന്നു പറഞ്ഞ് കാറിന്റെ മുൻഭാഗം ചുളുക്കി കൊണ്ടു വന്നില്ലേ....

ആ.....അതിനെന്താ....

ഇനി നീയെങ്ങാനും ഹരിയെ ഇടിച്ചിട്ടതാണോ...?

\"ചിലപ്പോൾ അങ്ങെനെയുമാകാം..\"

നിധിനും വരുണും ഞെട്ടി നിൽക്കുകയാണ്,..

ശരി പോട്ടെ...

ഞാൻ വീണ്ടും നടന്നു...

അപ്പോൾ  നന്ദനേയും....????

സംശയത്തോടെ വരുൺ ചോദിച്ചു.....

ഒന്നു ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു...

\"നാളെ  നേരത്തെ ഹോസ്പിറ്റലിൽ പോകേണം...അനുപമയെ കാണാൻ....\"

ബാക്കിയെല്ലാം വന്നിട്ടു പറയാം\"....

ഇപ്പോൾ ഞാൻ പോകുന്നു...
 
             ******* BY ********

             $$$$$$ UnNi $$$$$$

\"ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം. എന്തെങ്കിലും സാമ്യം തോന്നുന്നുവെങ്കിൽ അതു വെറും യാദൃശ്ചികം മാത്രം...\"