Aksharathalukal

നമ്മൾ വിഡ്ഢികളല്ല

ഇരുണ്ട കാലം മാഞ്ഞു മറയുന്നുവോ,
കിഴക്കൊരു സൂര്യപ്രഭ വിടരുന്നുവോ?
പുതുയുഗത്തിന്റെ ശംഖൊലി കേട്ടു നാം
ആലസ്യനിദ്രയിൽ നിന്നുണരുന്നുവോ?

ദൂരെപ്പടിഞ്ഞാറു ദിക്കിൽ നിന്നെത്തിയ
രാപ്പാടി പാടിയ മുഗ്ദ്ധരാഗങ്ങളിൽ,
വീണു മയങ്ങിക്കിടന്ന മനസ്സുകൾ
പൈങ്കിളിപ്പാട്ടിന്റെ സാരമറിഞ്ഞുവോ?

അച്ഛനെ അമ്മയെ രക്തബന്ധങ്ങളെ
തെറ്റെന്നു ചൊല്ലിപ്പഴിച്ചൊരു ദർശനം
നമ്മെച്ചതിച്ചു കരേറി സിംഹാസനം
നിത്യ ദാസ്യത്തിന്റെ ആഴത്തിലാണ്ടു നാം!

കണ്ണുമൂടിക്കെട്ടി, നാക്കു മുറിച്ചവർ
ഏതോകറുപ്പിൻ വിഷത്തുള്ളി മോന്തിച്ചു
കാണാത്ത ചങ്ങലപ്പൂട്ടിലമർത്തിയ,
ദാസ്യത്തുടലിതാ പൊട്ടിത്തകരുന്നു!

ദർശനവാക്യങ്ങളേറെയുണ്ടെങ്കിലും
സ്വന്തദേശത്തിന്റെ ഹൃദയത്തുടിപ്പിനെ
അപഹാസ്യമെന്നു ധരിച്ചു ജീവിക്കുവാൻ
അന്ധതയില്ലിന്നു കോടാനുകോടിയിൽ!

ഏതോവിഷപ്പഴച്ചാറു പുളിപ്പിച്ച
വീഞ്ഞിന്റെ വീര്യം പകർന്ന ദാസ്യത്തിനെ
സത്യാമൃതത്തിന്റെ മധുര്യ ശക്തിയിൽ
നിർവീര്യമാക്കിത്തകർത്തു മുടിക്കയോ?

           ം. ം. ം. ം

 

സീതാപുളകം

സീതാപുളകം

0
182

എന്റെ വറ്റാത്ത കണ്ണീരരുവികൾ സരയുവിൻ തീർത്ഥ പ്രവാഹമായ്,യജ്ഞപീഠങ്ങൾക്കു കുളിർനല്കിദൂരേക്കൊഴുകിപ്പരക്കുമ്പോൾ;പ്രാണപ്രതിഷ്ഠ കഴിഞ്ഞാതൃക്കൺ മിഴി തുറക്കുമ്പോൾ,വൻജനക്കൂട്ടത്തിലലയുമാ കണ്ണുകൾ ജനകജയെങ്ങെന്നറിയുവാൻ?ഞാനൊരു കുളിരണിത്തെന്നലായ്ക്ഷേത്രാങ്കണത്തിൽ ചുറ്റിക്കറങ്ങിടുംദേവന്റെ വ്യഥപൂണ്ട ദൃഷ്ടിയിൽകുളിരായലിഞ്ഞു മറഞ്ഞിടും!എന്നുമഭിഷേക ജലത്തിലലിഞ്ഞെൻകണ്ണീരു ദേവരോമാഞ്ചമാകുമ്പോൾ;ജന്മകൈവല്യമീ കലികാല വേളയിൽഭൂമിപുത്രിക്കു വന്നെന്നു നിനച്ചിടും!