Aksharathalukal

മെമ്മറീസ് - PART 21

അച്ചുവിന്റെ വീട്ടിൽ..
അച്ചു തകർത്തു ഡാൻസ് കളിക്കുകയാണ് ഇടയ്ക്ക് ഡാൻസ് മാസ്റ്റർ വിക്രമിനെ പോലെ പുതിയ steps ഒക്കെ ട്രൈ ചെയ്യുന്നുണ്ട്...

\"ഓ...ഓ....കാളിന്ദീ തീരത്തും പീലിക്കണ്ണാട്ടം ഈ രാധയ്ക്കോ പാലൂറും മോഹത്തേരോട്ടം ...ഓ.. ആലിൻ കൊമ്പിൽ വാണിട്ടോരാ ചേലും നോക്കിക്കണ്ടില്ലേ....\"

അപ്പോഴേക്കും അവന്തി വന്ന് മ്യൂസിക് ഓഫ് ചെയ്തു...

\"എന്താടി ഇത് ഞാനൊന്ന് ഡാൻസ് ചെയ്തോട്ടെ...\"

\"നിന്റെ ഈ ഡാൻസ് കൊണ്ട് വീട് മൊത്തം ഡിസ്കോ പാർട്ടി പോലെ ആയി...എനിക്ക് പഠിക്കണം ഒരു വക മനസ്സിലാവുന്നില്ല അവളുടെ ഒരു കാളിന്ദി തീരം \"

\"പ്രാന്തി... നിന്നെ ഞാനിന്ന് കൊല്ലും വളർന്നു വരുന്ന കലാഭവൻ മണിയെ...ഛേ കലാപ്രതിമയെ...\"

\"അതേയ്... പ്രതിമയല്ല... പ്രതിഭ രാവിലെ നാക്ക് വടിക്കണം \" അവന്തി പുച്ഛത്തോടെ പറഞ്ഞു.

\"എന്റെ നാക്ക് എനിക്ക് ഇഷ്ടം ഉള്ളപ്പോലെ ഞാൻ കൊണ്ട് നടക്കും നീ പോടി....\"

____________________________

പിറ്റേന്ന് റിച്ചു ക്ലാസ്സിൽ എത്തിയപ്പോൾ അച്ചുവും മാളുവും കൂടി എന്തോ കാര്യമായ ചർച്ചയിൽ ആയിരുന്നു...

\"എന്താണ് കാര്യമായ ചർച്ച....\"

\"റിച്ചു...നീ ഇന്നലെ ഹരിക്ക് മെസ്സേജ് അയച്ചിരുന്നോ \"
\"ഹാ...അയച്ചു പഴയത് പോലെ റിപ്ലൈ ഒന്നുമില്ല സീൻ ആക്കിന്‌ എന്തേ \"

\"അവൻ....അവൻ ആള് അത്ര ശെരിയല്ല...\"

\"എന്താ...നീ അങ്ങനെ പറയുന്നത് \"

\"അവൻ നിന്നെ ഒരു ഫ്രണ്ട് ആയിട്ട് പോലും കണ്ടിട്ടില്ല പിന്നെ നിന്റെ ഫോട്ടോ തോമാച്ചന്റെ ഫോണിൽ കണ്ടപ്പോൾ അവൻ പറഞ്ഞു...ഈ പെണ്ണ് എന്നെ എപ്പോഴും നോക്കും എന്നൊക്കെ നീ എന്തോ പുറകേ നടക്കുന്ന പോലെ ആണ് അവന്റെ വർത്തമാനം തോമാച്ചന് നല്ല ദേഷ്യം വന്നു പോലും \" മാളു പറഞ്ഞു.

\"എടി... ഇങ്ങനെ ഉള്ളവരെ നമ്പാതെ പെണ്പിള്ളേര് പുറകെ നടക്കുന്നു എന്ന് പറഞ്ഞു അവർ അത് ക്രെഡിറ്റ് ആയിട്ട് കൂട്ടും...എത്ര സ്നേഹിച്ചിട്ടും കാര്യമില്ല അവർക്ക് അതൊക്കെ ടൈം പാസ്സ് പോലെ ആണ് \" അച്ചു പറഞ്ഞു 

\"ഹമ്മ്‌....ഇനി എല്ലാം നിർത്തി... \"

റിച്ചു ക്ലാസ്സിൽ ബാഗ് വെച്ച് പുറത്തേക്ക് പോയി...
അച്ചുവും മാളുവും കൂടി രാവിലത്തെ ഹോം വർക്കിന്റെ കാര്യം നോക്കാൻ തുടങ്ങി....

\"ഡി റിച്ചു എവിടെ കുറേ നേരമായല്ലോ \"

\"അവൾ വാഷ്‌റൂമിൽ പോയതാവും \"

\"ഇത്ര നേരമോ.....\"

\"വാ പോയി നോക്കാം \"

റിച്ചു വാഷ്ബേസിനിൽ നിന്ന് വെള്ളം കൊണ്ട് മുഖം കഴുകി അങ്ങനെ അവൾ അവളുടെ കണ്ണിലെ കണ്ണുനീർ മായ്ച്ചു കളഞ്ഞു...ആരുടെ മുന്നിലും കരയരുത് സ്‌ട്രോങ് ആയി ഇരിക്കണം ഉണ്ണിയേട്ടൻ പണ്ട് പറഞ്ഞ വാക്കുകൾ അവളുടെ മനസ്സിലേക്ക് വന്നു...അവൾ കർചീഫ് കൊണ്ട് മുഖം തോർത്തി...

\"ഞാൻ പറഞ്ഞില്ലേ ഈ പന്നി ഇവിടേക്ക് തന്നെ വരുമെന്ന്....\"

\"വിട്ടേക്ക് റിച്ചു....നിന്നെ മനസ്സിലാക്കുന്ന ഒരാൾ വരും അതുവരെ wait ചെയ്യൂ \"

\"ഇവളുടെ ഐ ലൈനറൊക്കെ പോയല്ലോ ചിരി വരുന്നുണ്ട് റിച്ചു നിന്നെ കാണുമ്പോൾ \" മാളു കർചീഫ് കൊണ്ട് റിച്ചുവിന്റെ കണ്ണ് തുടച്ചു വൃത്തിയാക്കി...

\"കണ്ണീർ കായലിന്റെ കരച്ചിൽ തീർന്നെങ്കിൽ നമുക്ക് സ്റ്റോറിൽ പോയി മോര് കുടിക്കാം ഇപ്പോ വൈറസ് ക്ലാസ്സിൽ കേറി കാണും \"

\"ഞാൻ കായലൊന്നുമല്ല.....\" റിച്ചു പറഞ്ഞു.

മൂന്നാളും കൂടി സ്റ്റോറിലേക്ക് പോവുമ്പോൾ എതിരെ ദേവൻ നടന്നു വന്നു...മാളു nice ആയിട്ട് ഗുഡ് മോർണിങ് പറഞ്ഞു...തിരിച്ചു കിട്ടില്ലെന്ന്  അറിയാം..ഇനി ചിലപ്പോ ബിരിയാണി കിട്ടിയാലോ

\" ഗുഡ് മോർണിംഗ് സർ \"

\"ഗുഡ് മോർണിംഗ് \"

\"ഇങ്ങേരുടെ തലയിൽ എന്താ ചക്ക വീണോ കിളി പോയി എന്നാ തോന്നുന്നേ നമ്മളോടൊക്കെ ഗുഡ് മോർണിങ്..🤔🤔\" അച്ചു പറഞ്ഞു.

\"പതിവില്ലാതെ വല്ലാത്ത സന്തോഷത്തിൽ ആണല്ലോ കല്യാണം വല്ലോം ഉറപ്പിച്ചോ...\"മാളു പറഞ്ഞു.

\"അങ്ങനെ ആണേൽ ഇനി എങ്ങനെ വായിനോക്കും എന്നല്ലേ 😁😁\"

\"തന്നെ തന്നെ....\" റിച്ചു പറഞ്ഞു.

ദേവൻ സ്റ്റാഫ് റൂമിൽ എത്തി...പതിവില്ലാതെ ചിരിച്ചു കൊണ്ട് വരുന്ന ദേവനെ കണ്ടപ്പോൾ സായ് അടുത്തേക്ക് പോയി...

\"എന്താ...ദേവാ എങ്ങനെയുണ്ട് നിശ്ചയം ഒക്കെ \"

\"അതൊക്കെ വല്യ കഥയാണ് സായ്......\" ദേവൻ സായ് യോട് എല്ലാം പറഞ്ഞു.

______________________________________

ഇതേ സമയം കോളേജിന്റെ ഗെയിറ്റിന് മുൻപിൽ...

\" കോളേജിൽ നിന്ന് പുറത്താക്കപ്പെട്ട റമീസ് എന്ന വിദ്യാർത്ഥിയെ തിരിച്ചെടുക്കുക \"

\"വിദ്യാർത്ഥികളോടുള്ള കോളേജിന്റെ മുതലാളിത്ത നിലപാട് അവസാനിപ്പിക്കുക \"

\"എങ്ങനെ മതിയോ....കോളേജ് പിള്ളേരുടെ കണ്ണിൽ പൊടി ഇടാൻ ഇതൊക്കെ പോരെ\" ബോർഡ് എഴുതി കഴിഞ്ഞിട്ട് ബ്രിട്ടോ പറഞ്ഞു 

\"മതി... മതി...ആ കള്ള പെണ്ണുമ്പിള്ള അവനെ തിരിച്ചെടുത്താൽ മതിയായിരുന്നു അല്ലെങ്കിൽ അവൻ നമ്മളെ ഒറ്റികൊടുക്കും ....വിളഞ്ഞ വിത്താ അവൻ \"ആൻഡ്രു പറഞ്ഞു.

\" എന്റെ പപ്പയുടെ ഹോൾഡ് വെച്ച് ആ പെണ്ണുമ്പിള്ളയോട് സംസാരിച്ചു കുറച്ച് ക്യാഷ് ചിലവാക്കേണ്ടി വന്നു  എന്നിട്ടാണ് ആ പെണ്ണുംപിള്ള ഒന്ന് മയത്തിൽ ആയത് കാശ് കണ്ടാൽ കണ്ണ് മഞ്ഞളിക്കാത്ത പെണ്ണുങ്ങളുണ്ടോ \" സൂര്യ ചിരിച്ചു കൊണ്ട് പറഞ്ഞു.

\"എടാ...ഫയാസേ പിള്ളേരെ സംഘടിപ്പിച്ചോ ആള് കൂടുതൽ ഇല്ലെങ്കിൽ പണി പാളും \"ബ്രിട്ടോ മരത്തിന്റെ മുന്നിലുള്ള പോസ്റ്റിൽ ബോർഡ് കെട്ടികൊണ്ട് നിന്ന ഫയാസിനോട് പറഞ്ഞു.

\"സംഘടിപ്പിച്ചു അണ്ണാ...കുറേ അവൻമാർക്കൊന്നും ഒരു പുല്ലും അറിയില്ല അത് കൊണ്ട് ക്ലാസ്സ് കട്ട് ആക്കാമെന്ന reason.......വെച്ച് കുറേ എണ്ണത്തിനെ ഇറക്കിയിട്ടുണ്ട് \" 

ഗ്രൗണ്ടിൽ പിള്ളേർ കൂട്ടം കൂടാൻ തുടങ്ങി ദേവൻ ഇതൊക്കെ സ്റ്റാഫ് റൂമിൽ ഇരുന്ന് ശ്രെദ്ധിക്കുന്നുണ്ടായിരുന്നു.....

\"സായ് അവിടെ എന്താ ഒരു കൂട്ടം പിള്ളേർ പിന്നെയും strike നടത്താനുള്ള പ്ലാൻ ആണോ \"

\"അതേടാ കോളേജിൽ നിന്ന് ഇതിനിടയ്ക്ക് ഒരുത്തനെ പുറത്താക്കിയില്ലേ S2 വിലെ റമീസിനെ ...അവനെ തിരിച്ചെടുക്കാനുള്ള strike ആണ്\"

\"പക്ഷേ പ്രിൻസി പറഞ്ഞത് അവന്റെ കയ്യിൽ നിന്ന് brownsugar പിടിച്ചത് കൊണ്ടാണ് അവനെ പുറത്താക്കിയത് പോരാത്തതിന് ഈ കോളേജിലേക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നത് അവനാണെന്നും പോലീസ് സംശയിക്കുന്നുണ്ട് എന്തായാലും പോയി നോക്കാം \"
_________________________________

സ്റ്റോറിൽ നിന്ന് മോരും കുടിച്ചു നടക്കുയായിരുന്നു...മൂന്നാളും...

\"എന്താ മാളു അവിടെ ഒരു കൂട്ടം.....\" അച്ചു ചോദിച്ചു.

\"പിന്നെയും strike ആണോ....\"

\"ഇങ്ങനെ ചങ്കിൽ കൊള്ളുന്ന വർത്തമാനം പറഞ്ഞു  കൊതിപ്പിക്കല്ലേ മാളു....\" റിച്ചു പറഞ്ഞു.

\"നമുക്ക് ഇപ്പോ വല്യ പണി ഒന്നും ഇല്ലല്ലോ ബാ അവിടെ പോയി നോക്കാം \"

\"കല്ലേറ് കിട്ടിയാലോ \" മാളു പറഞ്ഞു.

\"കല്ലേറൊക്കെ എനിക്ക് പുല്ലാണ്.....\" റിച്ചു പറഞ്ഞു.

\"ചെന്ന് കേറി കൊടുക്ക്....ആദ്യം ഓടുക ഇവൾ ആയിരിക്കും \" അച്ചു പറഞ്ഞു.

strike തുടങ്ങി....


\"കോളേജിന്റെ  കാടത്തം അവസാനിപ്പിക്കുക വിദ്യാർത്ഥി യൂണിയൻ സിന്ദാബാദ്....\" സൂര്യ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചു.

\"അപ്പോ ഇയാളാണല്ലേ ലീഡർ \" ദേവൻ ഇടയ്ക്ക് കയറി...

സൂര്യ എഴുനേറ്റ് നിന്നു...

\"വേഗം ഇതൊക്കെ എടുത്ത് സ്ഥലം കാലിയാക്കാൻ നോക്ക് ബാക്കി പിള്ളേർക്കും കൂടി പഠിക്കാനുള്ളതാ \"

ദേവൻ തിരിച്ചു നടക്കാൻ തുടങ്ങിയപ്പോൾ സൂര്യ ദേവന്റെ shoulderil കയ്യ് വെച്ചു..

\"അങ്ങനെ അങ്ങു പോയാലോ സാറേ ഹെറോയിസം കാണിച്ചു ഞങ്ങളെ ഒതുക്കാൻ നോക്കേണ്ട \"

ദേവൻ ഒറ്റയടിക്ക് സൂര്യയുടെ കയ്യ് മടക്കി പുറകിൽ
ലോക്ക് ചെയ്യ്തു....എന്നിട്ട് അവന്റെ ചെവിയിൽ പറഞ്ഞു.

\"കോളേജിൽ വരുന്നത് പഠിക്കാൻ വേണ്ടിയാണ് അല്ലാതെ ഗുണ്ടായിസം കാണിക്കാനാണ് ഭാവമെങ്കിൽ നിന്റെ എല്ലിന്റെ എണ്ണം കുറയും \"

\"ജയ് മഹിഷ്‌മതി 😡😡 \" പുറകിൽ നിന്ന മാളു വിളിച്ചു കൂവി...ലെ മാളു ആത്മ ആരും കേട്ടില്ല ഭാഗ്യം...😳😳

\"എന്തോന്നാഡെയ്‌ \" റിച്ചു പറഞ്ഞു.

\"എന്റമ്മേ powli ഇനി നിന്റെ തന്ത അല്ല എന്റെ തന്ത അതും കൂടി വേണം ആയിരുന്നു...😮😮\" അച്ചു പറഞ്ഞു.

\"Whats happening here....students go to your classes \"

\"ഓടിക്കോടാ പ്രിൻസി.....\" ജാഥയ്ക്ക് വന്ന പിള്ളേരൊക്കെ ചറപറ ചിതറി ഓടി....

\"ദേവാ....അവനെ വെറുതെ വിട്ടേക്ക് \" സായ് പറഞ്ഞു.

ദേവൻ സൂര്യയുടെ കയ്യിലെ പിടുത്തം വിട്ടു...

\"ഛേ....ആ സൂര്യകിട്ട് രണ്ടെണ്ണം പൊട്ടിക്കുന്നത് കാണേണ്ടതായിരുന്നു....ആ പിടിയാന എല്ലാം ചളമാക്കി അവരുടെ കോപ്പിലെ ഇംഗ്ലീഷ് മദാമ്മ ആണെന്നാ വിചാരം \"

\"മദാമ്മ അല്ല മദയാനായാണ് \" ഐഷു പറഞ്ഞു.

\"ഐഷു ക്ലാസ്സിൽ വൈറസ് ഇല്ലേ \"

\"അങ്ങേര് ദോണ്ടേ അവിടെ നിൽക്കുന്നു strike എന്നു കേട്ടപ്പോൾ എല്ലാരും ബഹളം കൂട്ടി അങ്ങേര് എന്താ ഇവിടെ നടക്കുന്നത് എന്ന് നോക്കാൻ വന്നതാ എല്ലാർക്കും ഫ്രീ അറ്റൻഡൻസ് തന്നിട്ടുണ്ട്... \"

\"ഇതിപ്പോ ലാഭായല്ലോ 😃😃 \"അച്ചു പറഞ്ഞു.

ഉച്ചയ്ക്ക് ഫുഡ് തട്ടി എല്ലാരും ക്ലാസ്സിൽ ഇരിക്കുകയായിരുന്നു.......
റിച്ചു ഫോണിൽ ഗെയിം കളിക്കുന്നു.....
അപ്പോഴാണ് മാളുവിന് ഒരു കാൾ വന്നത്....

\"മാളു.....\"

\"എന്തേ....\"

\"1 മണിയായി....\"

\"അതിന്...എന്തേ ചോറ് തിന്നില്ലേ....ഇനി പട്ടിണി ആവുമല്ലോ \"

\"അതല്ല...1 മണിയായി...നമ്മുടെ ബ്രേക്ക് up കഴിഞ്ഞു... നീ എന്താ വിളിക്കാഞ്ഞത് \"

\"ഹമ്മ്‌....തൽക്കാലം ഞാൻ ക്ഷമിച്ചിരുന്നു... ഹർത്താലിൽ നിന്ന് ഞാൻ വിട്ട് നിൽക്കുകയാണ് മതിയോ😁😁😁 \"

\"തീർന്നോ.... ഹർത്താൽ....അതോ അനിശ്ചിതകാലത്തേക്ക് വീണ്ടും നീട്ടിയോ....\" അച്ചു ചോദിച്ചു...

\"അയ്യോ....ഞങ്ങളുടെ കുഞ്ഞു ഹർത്തലാണ്....😁😁😁 ജീവിച്ചു പോട്ടെ സേട്ടാ...\"

ഉച്ചയ്ക്ക് പീരിയഡ് എടുക്കാൻ ആരുമില്ലാത്തത് കൊണ്ട് ക്ലാസ്സ് നേരത്തെ വിട്ടു...വിട്ടതല്ല ആരും കേറാത്തതാണ്...ഒരു മാസ്സ് bunk...😁😁

റിച്ചു എല്ലാം മറന്ന് വീട്ടിലേക്ക് പോവുകയായിരുന്നു...

\"ഇവിടെ ചിലരൊക്കെ ഉണ്ട് Andrew.... കണ്ണും കയ്യും കാണിച്ചു ആളെ മയക്കൽ ആണ് അവരുടെ ജോലി...എന്നാ നമുക്കൊക്കെ ഒരു 5 മിനിറ്റ് തരാൻ വല്യ ഡിമാൻഡും...\" റിച്ചുവിനെ നോക്കി സൂര്യ കമെന്റടിച്ചു..

അവൾ അത് മൈൻഡ് ചെയ്യാതെ നടന്ന് പോയി..
ബസ്സിൽ കയറി ഇരുന്നപ്പോഴും റിച്ചുവിന്റെ ചിന്തയിൽ മുഴുവൻ സൂര്യയുടെ വാക്കുകൾ ആയിരുന്നു....ബസ്സ് സ്റ്റാൻഡിൽ എത്തിയതൊന്നും അവൾ അറിഞ്ഞില്ല...
അവൾ ബസ്സിൽ നിന്ന് ഇറങ്ങി ഒന്നും നോക്കാതെ റോഡ് ക്രോസ്സ് ചെയ്യാൻ തുടങ്ങി...അവൾക്ക് എതിരെ ചീറിപാഞ്ഞു വന്ന വാഹനത്തെ അവൾ ശ്രെദ്ധിച്ചില്ല.....




(തുടരും....)




( അങ്ങനെ നമ്മടെ 4 പോരാളികളുടെ കഥ 1k കടന്നിരിക്കുന്നു ഹോയ്യാ...ഹൊയ്‌....😎😎😎 ഇനി ഒരു ക്ലിഷേ ചോദ്യം ചോദിക്കട്ടെ....നിങ്ങൾക്ക് ഈ 4 പോരാളികളിൽ ആരെയാണ് കൂടുതൽ ഇഷ്ടം......😍😍😍 )


മെമ്മറീസ് - PART 22

മെമ്മറീസ് - PART 22

3
619

റിച്ചു തിരിഞ്ഞ് നോക്കിയപ്പോൾ വാഹനം അവളുടെ അടുത്തെത്തിയിരുന്നു.....പെട്ടെന്ന് ആരോ അവളെ പുറകിലേക്ക് പിടിച്ചു വലിച്ചു...അവൾ അയാളുടെ നെഞ്ചിൽ തട്ടി നിന്നു...എന്താണ് സംഭവിച്ചത് എന്ന് അറിയാതെ അവൾ അയാളുടെ മുഖത്തേക്ക് നോക്കി....\"അജു.......\"\"അജു അല്ല നിന്റെ കാലൻ എന്താടി കോപ്പേ നിനക്ക് മുഖത്ത് കണ്ണില്ലേ എത്ര സ്പീഡിലാണ് വണ്ടി വരുന്നത് കാണുന്നില്ലേ നീ......ഞാൻ 5 മിനുട്ട് വൈകിരുന്നേൽ നീ പോസ്റ്റർ ആയേനെ \"അവൾ അജുപറയുന്നത് ഒന്നും ശ്രെദ്ധിക്കുന്നുണ്ടായിരുന്നില്ല...\"നീ ഞാൻ പറയുന്നത് ഒന്നും കേൾക്കുന്നില്ലേ....റിച്ചു...എടി...പൊട്ടത്തി നിന്റെ ചെവി പൊട്ടിയോ...\"റിച്ചു അജുവിനോട് ഒന്നും പ