റിച്ചു തിരിഞ്ഞ് നോക്കിയപ്പോൾ വാഹനം അവളുടെ അടുത്തെത്തിയിരുന്നു.....
പെട്ടെന്ന് ആരോ അവളെ പുറകിലേക്ക് പിടിച്ചു വലിച്ചു...അവൾ അയാളുടെ നെഞ്ചിൽ തട്ടി നിന്നു...എന്താണ് സംഭവിച്ചത് എന്ന് അറിയാതെ അവൾ അയാളുടെ മുഖത്തേക്ക് നോക്കി....
\"അജു.......\"
\"അജു അല്ല നിന്റെ കാലൻ എന്താടി കോപ്പേ നിനക്ക് മുഖത്ത് കണ്ണില്ലേ എത്ര സ്പീഡിലാണ് വണ്ടി വരുന്നത് കാണുന്നില്ലേ നീ......
ഞാൻ 5 മിനുട്ട് വൈകിരുന്നേൽ നീ പോസ്റ്റർ ആയേനെ \"
അവൾ അജുപറയുന്നത് ഒന്നും ശ്രെദ്ധിക്കുന്നുണ്ടായിരുന്നില്ല...
\"നീ ഞാൻ പറയുന്നത് ഒന്നും കേൾക്കുന്നില്ലേ....റിച്ചു...എടി...
പൊട്ടത്തി നിന്റെ ചെവി പൊട്ടിയോ...\"
റിച്ചു അജുവിനോട് ഒന്നും പറയാതെ അവിടെ നിന്ന് നടന്നു...അജു അവളുടെ കയ്യ് പിടിച്ചു വെച്ചു... എന്നിട്ടും റിച്ചു അജുവിനോട് ഒന്നും ചോദിച്ചില്ല...
\"നീ വണ്ടിയിൽ കയറ് ഈ അവസ്ഥയിൽ നീ ഒറ്റയ്ക്ക് പോവണ്ട \"
അവൾ വണ്ടിയിൽ കയറി ഇരുന്നു....
അജു ഹൈവേഹിൽസിലേക്ക് വണ്ടി വിട്ടു....
\"ഇതെന്താ ഇവിടെ....\"
\"ഇപ്പോ നീ വീട്ടിൽ പോയാൽ നിന്റെ മനസ്സിൽ ആവശ്യമില്ലാത്ത പല ചിന്തകളും വരും കുറച്ച് ടൈം ഇവിടെ ഇരുന്നിട്ട് പോവാം \"
\"ഹമ്മ്.....\"
റിച്ചു എവിടെയോ പോയി ഇരുന്നു...
അപ്പോൾ അജു അവളുടെ നേർക്ക് iceക്രീം നീട്ടി...
\"പിടിക്കെടി....ഇല്ലെങ്കിൽ ഇത് അലിഞ്ഞു പോവും...ഇനി പറ എന്താ നിന്റെ പ്രോബ്ലെം \"
\"എനിക്കൊരു പ്രോബ്ലവുമില്ല \"
\"നീ പറഞ്ഞാൽ അല്ലേ എനിക്ക് അറിയൂ...പറ എന്താ കാര്യം \"
\"അത്....ഹരി....\"
റിച്ചു എല്ലാം അജുവിനോട് പറഞ്ഞു.
\"ഹരിക്ക് എന്നോട് ഇഷ്മില്ലായിരുന്നു എന്നത് എന്നെ വേദനപ്പിച്ചെങ്കിലും പിന്നീട് എനിക്കത് മനസ്സിലായി സ്‌നേഹം ഒരിക്കലും പിടിച്ചു വാങ്ങാൻ കഴിയില്ല അജു....അത് രണ്ട് പേരുടെ മനസ്സുകൾ തമ്മിലുള്ള ആത്മ ബന്ധമാണ്... പക്ഷേ അതിനേക്കാൾ എന്നെ വേദനിപ്പിച്ചത് സൂര്യയുടെ വാക്കുകൾ ആയിരുന്നു....
ഞാൻ..ഞാൻ അങ്ങനെ ഒരു പെണ്ണാണോ അജു.....\"
\"നീയൊരു പൊട്ടി പെണ്ണ് തന്നെ \" അജു ചിരിച്ചു കൊണ്ട് പറഞ്ഞു.
\"ഞാനോ....\"
\"ഹരിയുടെ കാര്യം എടുത്താൽ തന്നെ അത് clear ആണ്...ഹരി നിന്നോട് എന്നെങ്കിലും നിന്നെ ഇഷ്ടമാണ് എന്ന് ഒരു clue തന്നിരുന്നോ....\"
\"ഇല്ല....\"
\"അപ്പോ നീ പൊട്ടി തന്നെ കുറേ ഒക്കെ നിന്റെ overthinking ആണ്.....നീ തന്നെ ഇപ്പോ പറഞ്ഞില്ലേ സ്നേഹം പിടിച്ചു വാങ്ങാൻ കഴിയില്ല എന്ന് ഇത് ആദ്യമേ തോന്നേണ്ടതായിരുന്നു....പിന്നെ സൂര്യ പറഞ്ഞ കാര്യം....ഇപ്പോ നമ്മൾ റോഡിൽ കൂടി നടക്കുമ്പോൾ ഒരു പട്ടി അവിടെ നിന്ന് കുരയ്ക്കുന്നു നീ ആണെങ്കിൽ എന്ത് ചെയ്യും \"
\"ചെറിയ കല്ലെടുത്ത് എറിയും \"
\"ഛേ...അതല്ല...\"
\"പിന്നെ വലിയ കല്ലാണോ...\"
\"എടി..പിശാശേ... അതല്ല...ഇവനൊക്കെ പറയുന്നത് പട്ടി കുരക്കുന്നത് പോലെ കണ്ടാൽ മതി...അതിനൊക്കെ തല കൊടുക്കാൻ നിന്നാൽ പിന്നെ നിന്റെ ഈ മത്തങ്ങ പോലെയുള്ള തല പൊട്ടിത്തെറിച്ചു പോവും....\"
\"എന്റെ തല മത്തൻ പോലെ ആണെന്നോ...എന്റയോ..എന്റയോ....\"
\"മതി...മതി...നാഗവള്ളി ആവേണ്ട വാ നിന്നെ വീട്ടിൽ കൊണ്ട് വിടാം....\"
അജു ബൈക്കിന്റെ അടുത്തേക്ക് നടന്നു.
\"സൂര്യ... അവനുള്ള പണി ഞാൻ കൊടുക്കുന്നുണ്ട് \" അജു മനസ്സിൽ പറഞ്ഞു.
രണ്ടുപേരും റിച്ചുവിന്റെ വീട്ടിലെത്തി...
\"വാ...മോളെ...ഇതാരാ....\"
\"അമ്മേ ഇത് അജു ഞാൻ പറഞ്ഞിട്ടില്ലേ \"
\"ഹാ...മനസ്സിലായി.... നീ എന്നോട് ഒരിക്കൽ പറഞ്ഞിട്ടുണ്ട്...മോൻ ഇരിക്ക് ഞാൻ ചായ എടുക്കാം...\"
\"അമ്മേടെ...ഈ മോളുണ്ടല്ലോ മാനത്തു നോക്കിയാ നടക്കുന്നത് റോഡ് ക്രോസ്സ് ചെയ്യുമ്പോൾ ഒരു ശ്രദ്ധയുമില്ല...എന്നിട്ട് \"
\"പറയല്ലേ.....എനിക്ക് തല്ല് വാങ്ങി തരാനാണോ നീ ഇത്ര ദൂരം പെട്രോൾ കത്തിച്ചു വന്നത്....\" റിച്ചു അമ്മ കേൾക്കാതെ അജുവിനോട് പറഞ്ഞു.
\"ഓഹ്ഹ് ശെരി.....\"
\"എന്നിട്ട് എന്താ മോനെ \"
\"അപ്പോഴാ ഇവൾ എന്നെ ശ്രെദ്ധിച്ചത് അമ്മേ ഇവൾ ഭാവിയെ കുറിച്ച് ഓർത്തു നടന്നതാണ് പോലും \"
\"ഞാനാ...എന്തൊരു തള്ളാണപ്പാ \" റിച്ചു ആത്മ
അജു മുകളിലുള്ള റിച്ചുവിന്റെ റൂമിലേക്ക് പോയി...
\"എടാ...ബെഡ് ഒന്നും അത്ര....\" അപ്പോഴേക്കും അജു ബെഡിൽ കിടന്ന തുണി ഒരു സൈഡിലേക്ക് മാറ്റി അവിടെ കയറി ഇരുന്നു കഴിഞ്ഞു...
\"എന്തേ...ഞാൻ ഇങ്ങനെ തന്നെയാ....
നല്ല മത്തി അടുക്കിയത് പോലെ ഉണ്ടല്ലോ നിന്റെ തുണികൾ അലമാര തുറന്നാൽ പ്രളയം വരുമോടി...\"
\"ഒന്ന് പോടാ.....\"
\"അപ്പോ ഇവിടെ ഇരുന്നാണ് നാഗവള്ളി ഒരു മുറയ് വന്ത് പാർത്തായ കളിക്കുന്നത് അല്ലേ.....\"
\"എന്തോന്ന് .....\"
\"അല്ല...നീ പഠിക്കുന്നത് എന്ന്....\"
\"ഹമ്മ്....എന്നിട്ട് നീ ഇനി എന്താ ചെയ്യാൻ പോവുന്നത് \"
\"ഇനി നിന്റെ അമ്മ ഉണ്ടാക്കുന്ന ചൂട് ചായയും കടിയും തട്ടണം പോവണം \"
\"അതല്ല...future....ഫാവി...\"
\"അത്...അതൊക്കെ....അതിന്റെ വഴിക്ക് അങ്ങു..പോവും..നിന്റെ കാര്യമോ നിനക്ക് എന്തെങ്കിലും ആഗ്രഹമുണ്ടോ ഇപ്പോ ചോദിച്ചാലും പറയും ഈ ബി.ടെക്ക് കഴിയട്ടെ എന്ന്..\" അജു ചോദിച്ചു.
\"അതൊക്കെയുണ്ട്... മോനെ ഒരു വല്യ ആഗ്രഹം.....\" റിച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു.
_______________________________
രാത്രി തോമാച്ചന്റെ വീട്ടിൽ....
ചെന്നൈയിൽ CAയ്ക്ക് പഠിക്കാൻ പോയ കുഞ്ഞൂഞ്ഞ് എന്ന് വിളിക്കുന്ന ഡേവിഡ് നാട്ടിലെത്തി..കുഞ്ഞൂഞ്ഞ് എന്നാണ് എല്ലാരും വിളിക്കുന്നതെങ്കിലും അത്ര കുഞ്ഞൊന്നുമല്ല നമ്മടെ തോമാച്ചന്റെ ചേട്ടനാണ് പുള്ളി....... ക്രിക്കറ്റ് കളിയിൽ കുഞ്ഞൂഞ്ഞ്നോട് തോമാച്ചൻ പൊട്ടി....
തോമാച്ചന് തോൽവി ഒരു പ്രശ്നമല്ല ബട്ട് കുഞ്ഞൂഞ്ഞ്നോട് തോറ്റാൽ അത് തോമാച്ചന് ഇത്തിരി കുറച്ചിൽ തന്നെയാണ്...കാരണം കുഞ്ഞൂഞ്ഞ് ജയിച്ചാൽ താൻ താടി വടിച്ചു കളയും എന്ന് തോമാച്ചൻ ബെറ്റ് വെച്ചിരുന്നു..
\"തോമാ....എടാ...ചോറ് എടുത്തു വെച്ചിട്ടുണ്ട് വന്ന് കഴിക്ക് \" തോമാച്ചന്റെ അമ്മച്ചി ആയിരുന്നു അത്...
\" മറ്റവൻ അവിടെ നിന്ന് എഴുനേറ്റ് പോയിട്ട് ഞാൻ വരാം....\"
\"മറ്റവനോ....കുഞ്ഞൂഞ്ഞ് നിന്റെ ചേട്ടൻ അല്ലേ..അതുമല്ല...കുറേ കാലം കഴിഞ്ഞിട്ടല്ലേ അവൻ ഇങ്ങോട്ട് വരുന്നത് നീ ഇങ്ങനെ മുഖം കറുപ്പിച്ചാലോ തോമാ...\"
\"ആഹ്...ഞാൻ വരാം...പക്ഷേ അവൻ എന്നോട് ഒരു അക്ഷരം മിണ്ടരുത് ക്രിക്കറ്റ് കളിയെ പറ്റിയോ ...എന്റെ താടിയെ കുറിച്ചോ മറ്റോ... അപ്പോ എന്റെ സമനില തെറ്റും......\"
\"അവൻ ഒന്നും മിണ്ടില്ല ഞാൻ അവനോടു പറഞ്ഞിട്ടുണ്ട്..\"
തോമാച്ചൻ കയ്യ് കഴുകി ഡൈനിങ്ങ് ഹാളിലേക്ക് പോയി...അമ്മച്ചി അവന് ചോറ് വിളമ്പി കൊടുത്തു...
\"കഴിപ്പ് കണ്ടാലും മതി ജയിലിൽ നിന്ന് വന്നതാണെന്ന് തോന്നും.....\" തോമാച്ചൻ ഡൈനിങ്ങ് ടേബിളിൽ ഇരുന്ന് ഫുഡ് തട്ടുന്ന കുഞ്ഞൂഞ്ഞിനെ നോക്കി കൊണ്ട് മനസ്സിൽ പറഞ്ഞു..
\"അമ്മച്ചി..ചോറ് ഇത്തിരി കൂടുതൽ വിളമ്പിക്കോ മൂപ്പർക്ക് നല്ല ക്ഷീണം കാണും....\"
\"അമ്മച്ചീ...\" തോമാച്ചൻ പറഞ്ഞു.
\"കുഞ്ഞൂഞ്ഞേ നീ കഴിച്ച് കഴിഞ്ഞതല്ലേ....\"അമ്മച്ചി ചോദിച്ചു.
കുഞ്ഞൂഞ്ഞ് എഴുനേറ്റ് കയ്യ് കഴുകാൻ പോയി...
\"മോനെ ഒരു ക്രിക്കറ്റ് കളി ആവുമ്പോ ഒരു ടീം ജയിക്കും ഒരു ടീം തോൽക്കും \" അപ്പച്ചൻ പറഞ്ഞു.
\"എന്നാലും ഇങ്ങനെ ഉണ്ടാവുമോ ഒരു തോൽവി.....\"
\"എനിക്ക് ചോറ് വേണ്ട....\" തോമാച്ചൻ എഴുന്നേൽക്കാൻ തുടങ്ങി..
\"കുഞ്ഞൂഞ്ഞേ.....\"
\"നിർത്തി അപ്പാ...ഞാനൊന്നും മിണ്ടുന്നില്ലേ....\"
\"എന്നാലും ആരും അത്ര നികളിക്കേണ്ടേ അടുത്ത matchil കാണാം വാലും പോക്കി ഓടുന്നത്...\" തോമാച്ചൻ കേറി കൊളുത്തി...
\"വാലും പോക്കി ഓടിയിട്ടുണ്ടേൽ അത് വിസിൽ വിഴുങ്ങി CSKകൾ ആയിരിക്കും...\" കുഞ്ഞൂഞ്ഞും വിട്ടു കൊടുത്തില്ല..
\"വിസിലിനെ കുറിച്ച് നീ ഒരു അക്ഷരം മിണ്ടരുത്....\"
\"വിസിൽ എന്താ നിന്റെ തറവാട്ട് സ്വത്താണോ...\"
രണ്ടാളും തമ്മിൽ പൊരിഞ്ഞ അടിയിലേക്ക് പോവും എന്നായപ്പോൾ അപ്പച്ചൻ ഇടയ്ക്ക് കയറി..തോമാച്ചൻ എഴുനേറ്റ് പോയി...
കുഞ്ഞൂഞ്ഞ് റൂമിലേക്കും..
\"ഹോ...ഈ പിള്ളേരെ കൊണ്ട് എപ്പോഴും അടിപിടിയാണല്ലോ കർത്താവേ \" അപ്പച്ചൻ തലയ്ക്ക് കയ്യ് കൊടുത്തു...
_________________________
\"kooi....\" അച്ചു typeing...
\"😐😐😐 \" തോമാച്ചൻ typing..
\"എന്താ തോമാച്ചാ...\"
\"😔😔😔😔 \"
\"ഇന്നും തോറ്റല്ലേ...😁😁😁 \"
\"തോൽവി...തോമാച്ചന് പുത്തരിയല്ലല്ലോ....\" റിച്ചു typing...
\"എന്നാലും ആ കുഞ്ഞൂഞ്ഞിനോടാ തോറ്റത്....\"
\"അച്ചായൻ നാട്ടിലെത്തിയോ....\" മാളു typing..
\"ഹമ്മ്....വന്നിട്ടുണ്ട് \"
\"എന്താ ഒരു ഗ്ലാമർ അല്ലേ അയ്യപ്പനും കോശിയിലെ പൃത്വിയെ പോലെ ഉണ്ട്..\" മാളു typing...
\"ഏത് ആ നൂലുണ്ടയോ...എടി അവന്റെ ചാള തടി പോലുള്ള bisupss ഒക്കെ ഔട്ട് ആയി...ഇപ്പോ എന്നെ പോലുള്ള size സീറോ ആണ്പിള്ളേരുടെ പുറകെ ആണ് chicks മൊത്തം....\"
\"chicks... അല്ല chicken ആയിരിക്കും നിന്റെ പുറകെ വരുന്നത്...\" മാളു typing...
\"ഞാൻ ഒരു കഥയ് സൊല്ലട്ടുമാ...\" റിച്ചു typing...
\"സൊല്ലേഡാ...ആ നാറി..ഹരിയെ...കുറിച്ചായിരിക്കും...\"
\"അതൊന്നുമല്ല....\"
\"പിന്നെ....\"
\"സൂര്യയെ കുറിച്ചാണ്....അവൻ പറഞ്ഞു അവന് കൂടി ഒരു 5 മിനിറ്റ് കൊടുത്തൂടെ എന്ന്....ചെറ്റ....ഞാൻ അതും ആലോചിച്ചു നടന്ന് ടിപ്പർ ഇടിച്ചു ചത്തേനെ... അജു കണ്ടത് കൊണ്ട് രക്ഷപ്പെട്ടു....\"
\"ഒരു ലീവ് പോയി കിട്ടി അത്ര തന്നെ...\" തോമാച്ചൻ typing
\" പോടാ...പട്ടി...\" റിച്ചു റിപ്ലൈഡ് to തോമാച്ചൻ
\"ആ സൂര്യയ്ക്കിയിട്ട് രണ്ടെണ്ണം പൊട്ടിക്കേണ്ട സമയം കഴിഞ്ഞു...ഇന്ന് നല്ല ഒരു സിറ്റുവേഷൻ ആയിരുന്നു.. അവന്റെ ഒരു ബുള്ളറ്റും താടിയും....എന്തൊരു അഹങ്കാരം ആണവന്....\" മാളു typing..
\"ആ പരട്ടയ്ക്ക് പണികൊടുക്കാൻ ഒരു ടൈം വരും... അന്ന് തൃശ്ശൂർ പൂരം നടത്തണം അവന്റെ പുറത്ത്....\" അച്ചു typing...
___________________________
പിറ്റേ ദിവസം ഇന്റർവെൽ ടൈം...
റിച്ചു ,അച്ചു , ഐഷു വല്യ discussionil ആയിരുന്നു....മാളു യദുവിന്റെ കൂടെ ക്യാന്റീനിലേക്ക് പോയി..
\"IV ഇങ്ങു എത്താറായി....\" റിച്ചു പറഞ്ഞു.
\"എന്തേ.....\"
\"എന്തായാലും ഒരു 6000 ഇണ്ടാവും അല്ലേ.....\"
\"ഹാ...ചിലപ്പോ കൂടും....\" അച്ചു പറഞ്ഞു.
\"6റൊക്കെ ആണേൽ എന്നെ വിടുമെന്ന് തോന്നുന്നില്ല.....\" റിച്ചു പറഞ്ഞു.
\"എന്നെയും... വീടിന്റെ പണി നടക്കുന്നത് കൊണ്ട് മമ്മ വിടുമെന്ന് തോന്നുന്നില്ല....\" ഐഷു പറഞ്ഞു.
(തുടരും...)
( ഇത് വായിച്ചിട്ട് CSK ഫാൻസ് കേറി പൊങ്കാല ഇടില്ല എന്ന് പ്രതീക്ഷിക്കുന്നു..😛😛😛😛😛)