പഞ്ച പാണ്ഡവരും മുദ്രമോതിരവും
ശിവ: അതെ , first day തന്നെ late ആവണോ.
നമ്മൾക്ക് ക്ലാസ്സിലേക്ക് പോകാം.
അങ്ങനെ ഞങ്ങൾ ഫുൾ ഗാങ്ങ് ക്ലാസ്സിലേക്ക് ചെന്നു.
.
.
.
ഫസ്റ്റ് പിരീഡ് തന്നെ നല്ല അറു ബോർ. Sir രാവിലെ വന്നു നിന്ന് താരാട്ട് പാടുന്നത് പോലെ തോന്നി. അല്ലേൽ തന്നെ മനുഷ്യന് വീട്ടിൽ ഉറക്കമില്ല. അപ്പഴാ അങ്ങേരുടെ ഒരു ക്ലാസ്സ്.
ഞാൻ പുറത്തേക്ക് നോക്കി ഇരുന്നു. അപ്പോഴാണു രാവിലെ കണ്ട സ്വപ്നം മനസ്സിലേക്ക് കടന്നു വന്നത്.
എന്നാലും ആരായിരുന്നു അത്. എനിക്ക് ആകെ വട്ടായി. മുഖം പോലും മര്യാദക്ക് ഒന്ന് കാണാൻ പറ്റിയില്ല .
അങ്ങനെ ഇരുന്നതും തലക്ക് ഏറ് കിട്ടിയതും ഒരുമിച്ചായിരുന്നു.
സാർ ചോക്ക് വച്ചു എറിഞ്ഞതാണ്. എന്തായാലും പുള്ളീഡെ ഉന്നം കൊള്ളാം.
സാർ: എവിടെ നോക്കി ഇരിക്കുവാട. നിനക്കൊക്കെ വേണ്ടെകിൽ എന്തിനാ ഇങ്ങോട്ട് കെട്ടിയെടുക്കുന്നെ
സാർ രാവിലെ തന്നെ നല്ല കലിപ്പ് ആണല്ലോ.
സാർ: അല്ലേൽ തന്നെ ഇവിടെ 70 കുട്ടികൾ ഉണ്ട്.\" അതിൽ പഠിക്കാനായി വരുന്നത് ഒരു 20 എണ്ണം ബാക്കി എല്ലാം നിന്നെപ്പോലെ തന്നെ. എന്നാ ഇങ്ങോട്ട് വരാതിരുന്നൂടെ, അതില്ല രാവിലെ കെട്ടിയെടുത്തോളും മനുഷ്യൻ്റെ സമനില തെറ്റിക്കാൻ. എറങ്ങിപോടാ ക്ലാസിൽ നിന്ന്.
എങ്കിൽ ഇയാൾക്ക് ഇതങ്ങു നേരത്തെ പറഞ്ഞാപൊരാരുന്നോ? വെറുതെ ഉപദേശിക്കാൻ ഓരോ തെണ്ടികൾ രാവിലെ വന്നോളും.
ഞാൻ: അപ്പോ ശരി സാറേ
അതുകൂടി കേട്ടപ്പോൾ അയാൾക്ക് നല്ല ദേഷ്യം വന്നു.
സാർ: നീ ഈ ജന്മത്ത് കോണം പിടിക്കണ ലക്ഷണം ഞാൻ കാണുന്നില്ല. അതിനെ കുറച്ചു ഗുരുത്വം വേണം. നിനക്ക് അതില്ല. ഇനീം നിന്ന് എൻ്റെ പ്രഷർ കൂടാത്ത ഒന്ന് പോയി താടാ.
ഇത് കേട്ടപ്പോൾ മുന്നിലിരുന്ന ശിവക്ക് ചിരിപൊട്ടി.
സാർ: എന്തിനാടാ ചിരിക്കുന്നത്. ഇവിടെ ആരെങ്കിലും എന്തെങ്കിലും കോമഡി പറഞ്ഞോ.
ശിവ: sorry sir
ഞാൻ മാന്യമായി ക്ലാസിൽ നിന്ന് ഇറങ്ങിപ്പോയി. എന്തായാലും കൊള്ളാം ഫസ്റ്റ് ഡേ തന്നെ നല്ല എരണമുണ്ട്.
ഇനി എന്ത് ചെയ്യാമെന്ന് ഞാൻ ആലോചിച്ചു.
നേരെ ക്യാൻ്റീനിൽ പോകാം. ഞാൻ അങ്ങോട്ട് നടന്നു.
ചെന്നു കേറിയ ഉടനെ കാൻ്റീനിലെ രാജീവേട്ടൻ ചോദിച്ചു:
രാജീവ്: എന്താടാ ഇന്ന് നീ താമസിച്ചോ? അതോ വന്നിട്ട് ക്ലാസിൽ കേറീലെ?
ഞാൻ: രണ്ടും അല്ല
രാജീവ്: അപ്പോ ഫിക്സ്, സാറിനോട് എന്തോ പറഞ്ഞു അങ്ങേരു തൂകി വെളീലിട്ട്?
ഞാൻ: അത് തന്നെ. ഈ രാജീവേട്ടൻ കാണുന്ന പോലെ അല്ലാലോ. പക്ഷേ ഇന്ന് ഒന്നും പറഞ്ഞില്ല. ഞാൻ വെറുതെ അവിടെ ഇരുന്ന് അത്രേ ഉള്ളൂ.
രാജീവ്: വന്ന നാൾ തൊട്ട് കാണുന്ന അല്ലേ. എല്ലാ ഇന്നാരാ കക്ഷി?
തവളയോ എത്തി കോടക്കമ്പിയോ?
ഞാൻ: ഇവർ രണ്ടും അല്ല , പുതിയ കക്ഷിയ.
രാജീവ്: അതാരപ്പാ
ഞാൻ: പ്രമോദ്
രാജീവ് : ഓഹ് , നത്ത്
ഇത് പറഞ്ഞു ഞങൾ രണ്ടു പേരും ചിരിച്ചു.
രാജീവ്: ബാക്കി ഉള്ളവന്മാർ എന്തിയെ? സാധാരണ എല്ലാം ഒരുമിച്ചാണല്ലോ?
ഞാൻ: അവരില്ല അണ്ണാ. അവന്മാർ വൻ പഠിപ്പികൾ ആയി.
രാജീവ്: നീ അങ്ങോട്ട് ഇരി.
അതു പറഞ്ഞ ശേഷം പുള്ളി എനിക്കൊരു ചായ പറഞ്ഞു. ഞാൻ അവിടെ ഒരു ടേബിളിൽ ഇരുന്നു.
ഇപ്പൊ നിങ്ങൾക്ക് ഞങളെ പറ്റി ഏകദേശം ഒരു ഐഡിയ കിട്ടി കാണുമല്ലോ?
അടി ഇല്ല ബഹളം ഇല്ല, പക്ഷേ ഞങളെ കയ്യിൽ ഇങ്ങനെ ചില ഐറ്റം ഉണ്ട്. അത് വച്ചു ഞങൾ നല്ല പോലെ കുപ്രസിദ്ധി നേടി.
പിന്നെ എല്ലാർക്കും ഒരു പരാതിയെ ഉള്ളൂ. ആ പാവം വിഷ്ണുവിനെ കൂടെ ഞങൾ നശിപ്പിക്കുന്നു എന്ന്.
പിന്നെ ഇത് വന്ന first semester നല്ലവരായ ഞങൾ second semester തന്നെ എല്ലാം തുടങ്ങി.
പിന്നെ ഇതായി ഞങളുടെ താവളം. രാജീവേട്ടൻ പിന്നെ ഫുൾ Support ആയിരുന്നു.
അപ്പോഴേക്കും എനിക്കുള്ള ചായ വന്നു.
അതും കുടിച്ചു ഇരുന്നപ്പോൾ ഞാൻ insta എടുത്തു നോക്കി. അതിൽ എല്ലാം ഓൺലൈൻ ഉണ്ട്. ഞാൻ പ്രതീക്ഷിച്ചു.
എല്ലാം ക്ലാസിൽ ഉണ്ട് പക്ഷേ ഒരുത്തനും അവിടെ ഇല്ല.
ഞാൻ ശിവക്കു മെസ്സേജ് ഇട്ടു.
Da
Enthadaa
Ippo class engane undu.
Engane undaavan ee pottante class alle
Alla nee ippo evide
Njan canteenil undu
Pattuvaanel vaa
Onnu poda vaapli, ippo irnagana
Iyyalu potte ennittu varaam.
Mm
ഞാൻ msg മാറ്റി. Reels കാണാൻ തുടങ്ങി. ആഹാ എന്ത് അന്തസുള്ള reels. ഒരു ദിവസം തീരാൻ എന്തെല്ലാം കാണണം ദൈവമേ.
ഞാൻ മനസ്സിലോർത്തു. പിന്നെ അത് ഓഫ് ചെയ്തു വച്ചു. ബാഗ് ക്യാൻ്റീനിൽ വച്ചു ഞാൻ പുറത്തേക്ക് ഇറങ്ങി നടന്നു. ഞാൻ അവിടെ നോക്കി ആരും ഇല്ല നല്ല ഫ്രീ ആയി കിടക്കുന്ന റോഡ്. ഞാൻ നീട്ടി പിടിച്ചു ഒരു നടത്തം വച്ചു. ഇത് ചെന്നു അവസാനിക്കുന്നത് ഗ്രൗണ്ടിൽ ആണ്. പക്ഷേ അങ്ങോട്ടുള്ള വഴി .
എൻ്റെ മോനെ ഒരു രക്ഷയും ഇല്ല.
രണ്ടു വശത്തും വളർന്നു നിൽക്കുന്ന മരങ്ങൾ . ടാർ ചെയ്ത road നടുവിലൂടെ. റോഡിൽ മുഴുവൻ ഇലകൾ വീണു അങ്ങനെ ഒരു place.
എത്ര ചൂടാണെങ്കിലും അവിടെ തണുപ്പാണ്. എപ്പോഴും ഒരു ചെറിയ കാറ്റ് വീശും.
കൂടെ ആ ഇലകളുടെ ശബ്ദവും.
ഞാൻ അതിലൂടെ നടന്നു. ചെറിയ കാറ് അപ്പോഴും വീശിക്കൊണ്ടിരുന്നു. അവൻ്റെ മേലേക്ക് ഇലകൾ പോഴിച്ചുകൊണ്ട് ആ കാറ്റ് അങ്ങനെ പതിയെ വീശി.
അവൻ ഗ്രൗണ്ടിലേക്ക് നടന്നു. രാവിലെ കണ്ട സ്വപ്നം വീണ്ടും മനസ്സിലേക്ക് ഓടി വന്നു. അതാരാണ്, എന്താണ് ആ സ്വപ്നത്തിൻ്റെ അർഥം എന്നെല്ലാം അവൻ ആലോചിച്ചു കൊണ്ടിരുന്നു.
അവൻ ഗ്രൗണ്ടിൻ്റെ സൈഡിൽ ഉള്ള ഒരു മരത്തിൻ്റെ ചുവട്ടിൽ ഇരുന്നു.
അവൻ്റെ മനസ്സ് അങ്ങനെ ചിറകു വച്ചപ്പോൾ പാറാൻ തുടങ്ങി. അവൻ്റെ ഉള്ളിൽ ഒന്നും തന്നെ വന്നില്ല .എല്ലാം ഒരു blank ആയി കിടന്നു. അവൻ ഗ്രൗണ്ടിലേക്ക് നോക്കി അവിടെ ഇരുന്നു.
സമയം പതിയെ കടന്നു പോയി .
സമയം 11 മണി ആയി. അപ്പോഴേക്കും സാർ പോയി. ഫുൾ ഗാങ്ങ് പുറത്ത് ചാടി.
അവർ ഗ്രൗണ്ടിലേക്ക് വന്നു.
വിഷ്ണു: ക്യാൻ്റീനിൽ കണ്ടില്ല അപ്പോഴേ തോന്നി ഇവിടെ കാണുമെന്ന്.
അവൻ്റെ സംസാരം കേട്ടു ഞാൻ അങ്ങോട്ട് നോക്കി. എല്ലാവരും ഉണ്ട്.
ശിവ: ഇന്ന് നല്ല ദിവസം ആയിരുന്നല്ലോ. രാവിലെ ക്ലാസിൽ നിന്ന് ചാടി. കറങ്ങി നടക്കുവല്ലെ.
അതുകേട്ട് ഞാൻ ഒന്ന് പുഞ്ചിരിച്ചു.
സിജോ: അപ്പോ ഇന്നെന്താ പരിപാടി.
ഞാൻ: നമ്മൾക്ക് ബീച്ചിൽ പോയാലോ.
ശിവ: എന്ന് അവിടല്ലെ പോകുന്നെ. ഇന്നൊരു change. നമ്മൾക്ക് ഒരു സിനിമക്ക് പോകാം.
ഞാൻ:, അത് കൊള്ളാം
അർജുൻ: അത് വേണോ , ബീച്ച് അല്ലേ നല്ലത്?
ഞാൻ: നീ അങ്ങനെ ഇപ്പൊ വായിനോക്കണ്ട.
വിഷ്ണു: അപ്പോ ക്ലാസ്സ്.
ഞാൻ: ഫസ്റ്റ് ദിവസം അല്ലേ. ഇന്ന് വേറെ ആരും വരൂല. ഉച്ചക്ക് ശേഷം വെറുതെ ഇരിപ്പാകും.
ഉച്ചയ്ക്ക് ചാടാം.
എല്ലാവരും അതിനു ശരി വച്ചു.
പിന്നെ ഞാൻ ക്ലാസ്സിൽ കയറി. രജിത് സാറിൻ്റെ ക്ലാസ്സ്. ഞങളുടെ tutor ആണ് പുള്ളി. പൊളി ആണ്. ബോറടിപ്പിക്കാതെ ക്ലാസ്സ് എടുക്കും. ഞങ്ങളോട് നല്ല കമ്പനി ആണ്.
ഞാൻ ക്ലാസ്സും കേട്ടിരുന്നു. ക്ലാസ് കഴിഞ്ഞ് ഇറങ്ങാൻ നേരം സാർ എന്നെ വിളിച്ചു.
രജിത്ത്: കഴിഞ്ഞ hour നീ ക്ലാസിൽ ഇല്ലായിരുന്നു അല്ലേ?
ഞാൻ ഒന്നും പറഞ്ഞില്ല.
രജിത്ത്: mm, പ്രമോദ് സാർ പറഞ്ഞു. HOD യോട് പറയാൻ പോയതാ. ഞാൻ കണ്ടതുകൊണ്ട് പറഞ്ഞു മാറ്റി. ഇല്ലേൽ കാണാരുന്ന്.
എല്ലാ നിനക്ക് ക്ലാസിൽ ഇരുന്നാൽ എന്താ.
ഞാൻ: സാർ , ഞാൻ ഒന്നും ചെയ്തില്ല ക്ലാസിൽ ഇരുന്നു. ക്ലാസ് ബോർ ആയതുകൊണ്ട് പുറത്തോട്ട് നോക്കി ഇരുന്നു. അതിനു എന്നെ ചോക്ക് എടുത്തു എറിഞ്ഞു. പിന്നെ കുറെ പറഞ്ഞു ഇറക്കി വിട്ടു. ഞാൻ ഒന്ന് പറഞ്ഞില്ല.
രജിത്ത്: പക്ഷേ ഞാൻ അറിഞ്ഞത് ഇങ്ങനെ അല്ല. നീ സാറിനോട് എന്തൊക്കെയോ പറഞ്ഞു ഉടക്കി എന്നൊക്കെയാണ്.
ഞാൻ: സാറിന് ആരോട് വേണോ ചോദിക്കാം ഞാൻ ഒന്നും പറഞ്ഞില്ല. അയാളാണ് .
രജിത്ത്: അത് വിട്. അല്ല നിനക്ക് ക്ലാസിൽ ശ്രദിച്ചാൽ എന്താ.
നീ എൻ്റെ ക്ലാസ് ശ്രദ്ധിക്കുമല്ലോ?
ഞാൻ: അത് സാറേ. സാർ ആള് നല്ല കമ്പനി ആണ്. ബോർ അടിക്കാതെ ക്ലാസ്സ് എടുക്കും. അങ്ങേരുടെ ബോർ അടിപ്പിക്കാതെ ക്ലാസ് എടുക്കാൻ പറ. അപ്പോ ശ്രദ്ധിക്കാം.
അത് കേട്ട് രജിത്ത് സാർ ഒന്ന് ചിരിച്ചു.
രജിത്ത്: അല്ല, ഇന്നിനി കാണുവോ അതോ ഉച്ചക്ക് മുങ്ങുവോ?
ഞാൻ അതിനു ഒന്ന് ചിരിച്ചു.
രജിത്ത്: അപ്പോ മുങ്ങും എന്ന് അർഥം. ഇന്നെങ്ങോട്ടാ ?
ഞാൻ: ഒരു സിനിമക്ക്.
രജിത്ത്: ഞാൻ കുറച്ചു ഫ്രീഡം തരുന്നുണ്ട് അതല്ലേ. ഇന്ന് പോക്കോ. പക്ഷേ സ്ഥിരം ആക്കരുത്.
ഞാൻ: ഇല്ല സാർ.
രജിത്ത്: ശരി പൊക്കോ.പിന്നെ attendence എന്നും കിട്ടും എന്ന് കരുതണ്ട.
ഞാൻ: എന്നും വേണ്ട സാർ, ഇടക്ക് ഇങ്ങനെ ഇറങ്ങുമ്പോൾ മതി. ഈ 75% അത് മതി.
രജിത്ത്: ഒന്ന് പോടാ.
ഞാൻ ചിരിച്ചു കൊണ്ട് അവിടെ നിന്നും പോയി.
ഞാൻ: അളിയാ,രജിത്ത് സാർ തൂക്കി.
ആ കാലൻ പ്രമോദ് അയാളോട് ചുമ്മാ നോണ പറഞ്ഞടാ. ഞാൻ അയാളോട് കലിപ്പിച്ചിട്ട അയാള് ഇറക്കി വിട്ടതെന്ന്.
ശിവ: എനിക്ക് അപ്പോഴേ തോന്നി ആ നത്ത് അങ്ങനെ പറയൂ എന്ന്.
സിജോ: അപ്പോ ഉച്ചക്കത്തെ സിനിമ.
ഞാൻ: അത് പറഞ്ഞു സെറ്റ് ആക്കി. പിന്നെ പോകുമ്പോ ആ റെപ്പിനോട് ഒന്ന് പറയണം.
കഴിച്ചു കഴിഞ്ഞു റെപ്പിനെ അന്വേഷിച്ച് ഇറങ്ങി.
സ്നേഹ. ഞങ്ങടെ rep.
ഞാൻ: ഡീ, റെപ്പെ.
ഞങൾ ഇന്ന് ഉച്ചക്ക് കാണൂലാ.
സ്നേഹ: അല്ലേലും എന്നാ നീയൊക്കെ ക്ലാസിൽ ഉള്ളത്.
അപ്പോ attendence ഇടണം അല്ലേ. Ok ഏറ്റു.
ഞാൻ: thanks.
സ്നേഹ: thanks കയ്യിൽ ഇരിക്കട്ടെ. എനിക്ക് diary milk കിട്ടണം.ഇല്ലേൽ ഞാൻ കാലുമാറും.
ഞാൻ: വാങ്ങി തരാം.
അർജുൻ: അവൻ തന്നില്ലേൽ ഞാൻ തരും ,പോരെ?
സ്നേഹ: പോടാ ,കോഴി.
അത് കേട്ട് ഞങൾ എല്ലാവരും പൊട്ടിച്ചിരിച്ചു.
ഞങൾ ചാടി.
ഞാൻ: ഡാ ഏണി. നീ ടിക്കറ്റ് ബുക്ക് ചെയ്തോ?
അവിടെ ചെന്നിട്ട് ടിക്കറ്റ് എടുക്കാൻ നിന്നാൽ ചിലപ്പോ കിട്ടൂലാ.
സിജോ: അതൊക്കെ എടുക്കാടാ.
ഞങൾ മൂന്ന് ബൈക്കിലായി യാത്ര തുടങ്ങി.
വിഷ്ണുവും സിജോയും അവൻ്റെ റോയൽ എൻഫീൽഡിൽ ,ഞാനും
ശിവയും അവൻ്റെ duke , അർജുൻ അവൻ്റെ
Activa യിൽ . എനിക്ക് ഒരു ഹെൽമെറ്റ് സെറ്റ് ആക്കി. അവിടെ ചെല്ലുമ്പോൾ theaterൽ നിറയെ ആളായിരുന്നു. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തത് കൊണ്ട് ഞങൾ അത് കാട്ടി വേഗം ഉള്ളിൽ കയറി.
ഉച്ചക്ക് 2 മണിയുടെ ഷോ. ഞങൾ വീട്ടിൽ വിളിച്ചു പറഞ്ഞു. നേരത്തെ ക്ലാസ്സ് തീർന്നു അതുകൊണ്ട് ഞങൾ സിനിമക്ക് പോകുന്നെന്ന്
ഞങൾ പരസ്പരം മാറി മാറി വിളിച്ചു. സ്വന്തമായി പറഞ്ഞാൽ വീട്ടുകാർ സമ്മതിക്കില്ല. അപ്പോ വീട്ടുകാർക്ക് വിശ്വാസമുള്ള ഒരു കൂട്ടുകാരനെ കൊണ്ട് വിളിപ്പിക്കും.
പക്ഷേ ഞങൾ ഏതോ ഗുളികൻ കയറിയ സമയത്താണ് സിനിമക്ക് പോയത്. പോയ സിനിമ കണ്ടതുമില്ല വെറുതെ ഒരു പ്രശ്നവുമായി.
ആ പ്രശ്നത്തിന് കാരണം ആ നാ#*@ അർജുനാണ്.
പട്ടി..
.
.
.
തുടരും.
പഞ്ച പാണ്ഡവരും മുദ്രമോതിരവും
ആ പ്രശ്നത്തിന് കാരണം ആ നാ#*@ അർജുനാണ്.പട്ടി....തുടരുന്നു.നേരത്തെ പറഞ്ഞല്ലോ, തീയേറ്ററിൽ നല്ല ആൾ ആയിരുന്നു. ഞങൾ അകത്തേക്ക് കയറി. അപ്പോഴേക്കും തീയേറ്റർ ഫുൾ ആയി. പക്ഷേ കുറെ കഴിഞ്ഞിട്ടും തീയേറ്ററിൽ ഒരു അനക്കവും ഇല്ല. അതെന്താ. ഇനി സിനിമ ഇല്ലെ.പതിയെ ആളുകൾ ബഹളം തുടങ്ങി.അപ്പോഴേക്കും തീയേറ്റർ സ്റ്റാഫ് വന്നു പറഞ്ഞു.\" എല്ലാവരും ശ്രദ്ധിക്കുക, ചെറിയ ഒരു technical problem. അത് കുറച്ചു സമയത്തിൽ ശരി ആകും. please co-operate.\"ഇത് കേട്ട് എല്ലാവരും ബഹളം തുടങ്ങി. അയ്യാൾ എല്ലാവരെയും കാര്യം പറഞ്ഞു മനസ്സിലാക്കി.അപ്പോഴേക്കും ഞങൾ പുറത്തേക്ക് ഇറങ്ങി. കഴിക്കാൻ എന്തെങ്കിലും വാങ്ങാനാണ് പുറത്തിറങ്ങിയത്.താഴത