Aksharathalukal

പഞ്ച പാണ്ഡവരും മുദ്രമോതിരവും

ആ പ്രശ്നത്തിന് കാരണം ആ നാ#*@ അർജുനാണ്.
പട്ടി..
.
.
തുടരുന്നു.

നേരത്തെ പറഞ്ഞല്ലോ, തീയേറ്ററിൽ നല്ല ആൾ ആയിരുന്നു. ഞങൾ അകത്തേക്ക് കയറി. അപ്പോഴേക്കും തീയേറ്റർ ഫുൾ ആയി. പക്ഷേ കുറെ കഴിഞ്ഞിട്ടും തീയേറ്ററിൽ ഒരു അനക്കവും ഇല്ല. അതെന്താ. ഇനി സിനിമ ഇല്ലെ.
പതിയെ ആളുകൾ ബഹളം തുടങ്ങി.

അപ്പോഴേക്കും തീയേറ്റർ സ്റ്റാഫ് വന്നു പറഞ്ഞു.
\" എല്ലാവരും ശ്രദ്ധിക്കുക, ചെറിയ ഒരു technical problem. അത് കുറച്ചു സമയത്തിൽ ശരി ആകും. please co-operate.\"

ഇത് കേട്ട് എല്ലാവരും ബഹളം തുടങ്ങി. അയ്യാൾ എല്ലാവരെയും കാര്യം പറഞ്ഞു മനസ്സിലാക്കി.

അപ്പോഴേക്കും ഞങൾ പുറത്തേക്ക് ഇറങ്ങി. കഴിക്കാൻ എന്തെങ്കിലും വാങ്ങാനാണ് പുറത്തിറങ്ങിയത്.
താഴത്തെ നിലയിലാണ് കടകളെല്ലാം.

ഞങളുടെ കണ്ടകശനിക്ക് കടയിലേക്ക് പോയത് അർജുനും. അവൻ്റെ ഭാഗമാണോ അതോ ഞങളുടെ നിർഭാഗ്യമോ അവിടെ ആവശ്യത്തിന് പെൺപിള്ളേർ ഉണ്ടായിരുന്നു.

പെണ്ണിനെ കണ്ടോ അവൻ്റെ ഉള്ളിലെ കോഴി ഉണരും. 
അത് ഉണർന്നു , അവൻ പതിയെ കൊക്കനും തുടങ്ങി. അവൻ അവരുടെ മുൻപിൽ ഭയങ്കര പട്ടി ഷോ. അത് കണ്ടിട്ട് ആ പെൺപിള്ളേർ ചിരിക്കുന്നുണ്ടായിരുന്നു. ഞങ്ങൾക്കും ചിരി പൊട്ടി. സമയം പതിയെ കടന്നു പോയി. ഇനിയും ഞങൾ ഇവിടെ നോക്കി നിന്നാൽ അവൻ വൈകും എന്ന്  ഉറപ്പായപ്പോൾ ഞങൾ പോയി അവനെ പോക്കിക്കൊണ്ട് വന്നു. വരുന്ന വഴിയാണ് പ്രശ്നത്തിൻ്റെ തുടക്കം.
പടി കയറി വന്നപ്പോൾ മുകളിൽ നിന്ന് വന്ന ഒരുത്തൻ അർജുനൻ്റെ ദേഹത്ത് മനപ്പൂർവം തട്ടി. അർജുൻ വീഴാൻ പോയെങ്കിലും ഞാൻ അവനെ പിടിച്ചു. 

ഞങൾ sorry പറഞ്ഞു. അവൻ അപ്പോഴും ഒരു കലിപ്പ് ലുക്കിൽ ഞങളെ നോക്കിയ ശേഷം താഴേക്ക് പോയി.

ഇവനെന്തട പ്രാന്താ. ഞാൻ മനസ്സിൽ ഓർത്തു. മുകളിൽ ചെന്നപോഴും ഇത് തന്നെ സംഭവിച്ചു. ഇപ്പോഴും അതേ ആൾ അതേ നോട്ടം. 

എനിക്ക് അപ്പോഴേ ഒരു പണി മണത്തു.

ഞാൻ ഒച്ച താഴ്ത്തി ശിവയോടു പറഞ്ഞു.
ഞാൻ: ഡാ ശിവ, നീ ആ പോയവനെ കണ്ടോ. എനിക്ക് എന്തോ പന്തികേടു തോന്നുന്നു. ഒരു പണി വരുന്ന പോലെ.

ശിവ: ശരിയ ഞാനും ശ്രദിച്ച്. കുറെ നേരമായി അവൻ നമ്മളെ തട്ടും അതെ same നോട്ടം നോക്കും.
ഞാൻ: നീ എന്തായലും ഒന്ന് കരുതിയിരുന്നോ. 

ശിവ: ഇനി ഇവിടെ നിൽക്കണോ?

ഞാൻ സിജോയോട് കാര്യം പറഞ്ഞു. അപ്പോഴേ ഞങൾ താഴെ വന്നു. ടിക്കറ്റ് cancel ചെയ്തു. തീയേറ്റർ വിട്ടു.
പോകുന്ന വഴിക്ക് അടുത്തുള്ള ഒരു കടയിൽ വണ്ടി നിർത്തി .

കാര്യം അപ്പോഴും അർജ്ജുനോട് പറഞ്ഞില്ല. എനിക്കറിയാം അവൻ അർജ്ജുനെ  ആണ് target ചെയ്തത്.

അർജുൻ: എന്താടാ , സിനിമ കാണാതെ തിരിച്ചു വന്നെ?

ഞാൻ: അവിടെ സിനിമ കാണാൻ നിന്നലെ നിന്ന് പൊതിഞ്ഞെടുക്കാം.

അർജുൻ: അതെന്ത്?

ഞാൻ:നമ്മളെ അവിടെ വച്ചു ഒരുത്തൻ വന്ന് തട്ടിയില്ലെ രണ്ടു വട്ടം ,അതും നിന്നെ.
അതൊരു പണിയാണ്.

അർജുൻ: എന്ത് പണി?
അല്ല അതിനു എനിക്കെന്താ?

ശിവ: എടാ നായെ, അവനെ നിന്നെ നോക്കി വന്നതാ. കാര്യം ഞങ്ങൾക്കും അറിയില്ല.

അർജുൻ: എനിക്ക് അങ്ങനെ തോന്നിയില്ലല്ലോ.

സിജോ: അതല്ലേ പറഞ്ഞേ നീ ഒരു മണ്ടനാണെന്ന്.

വിഷ്ണു: എന്നിട്ട് നീയൊക്കെ എന്നോട് പറഞ്ഞില്ലല്ലോ?

ഞാൻ: പറഞ്ഞിട്ട് എന്തിനാ?
അവിടെ കിടന്നു tension അടിച്ചു ബോധം പോകാനോ?

ഇത് കേട്ട് എല്ലാവരും ചിരിച്ചു.

ഞങൾ കടയുടെ ഉള്ളിലേക്ക് കയറി.
സിജോ: ചേട്ടാ അഞ്ച് ഷാർജ.

ഷാർജ വന്നു. ഞങ്ങളത് കുടിക്കുമ്പോൾ ശിവ എന്നെ വിളിച്ചു.

ശിവ: അളിയാ ,പെട്ടെന്ന് നോക്കല്ലെ.
പുറത്ത് ഒരു കാർ നമ്മളെ നോക്കി ആണോ കിടക്കുന്നതെന്ന് ഒരു സംശയം?

ഞാൻ പതിയെ പുറത്തേക്ക് നോക്കി.
ഒരു ബ്ലൂ കളർ മാരുതി സ്വിഫ്റ്റ് അവിടെ ഉണ്ടായിരുന്നു.

ഞാൻ: നിനക്ക് ചുമ്മാ തോന്നുന്നതാ

ശിവ: അല്ലടാ, ഈ വണ്ടി അവിടെ തീയേറ്ററിൽ ഉണ്ടായിരുന്നു. 

സിജോ: ഒന്ന് പോയെടാ, മനുഷ്യനെ പേടിപ്പിക്കാൻ.
പിന്നെ അവന്മാർ നമ്മളെ തിരക്കി ഇവിടെ വരെ വരും.
അവരും ഷോ നടക്കാത്തൊണ്ട്  തിരിച്ചു വന്നതാകും ഇവിടെ നമ്മൾ കയറിയ പോലെ വല്ല കടയിലും കേറാൻ നിർത്തിയത് ആകും.

ഞാൻ: അല്ലടാ, അതൊരു പണിയാ.

സിജോ: അതെന്താ

നമ്മൾ വരുമ്പോ ആ കാർ അവിടെ ഇല്ലായിരുന്നു. ഈ കടയിൽ നമ്മൾ മാത്രമേ ഉള്ളൂ. അടുത്തു വേറെ കടയും ഇല്ല.
അപ്പോ ആ വണ്ടി അവിടെ കിടക്കണമെങ്കിൽ ?

വിഷ്ണു: കിടക്കണമെങ്കിൽ?

ശിവ: അത് നമ്മളെ കാത്തു തന്നെയാ.

ഇത് കേട്ടപ്പോൾ സിജോയും വിഷ്ണുവും ഒന്ന് പേടിച്ചു.
അപ്പോഴും ആ അർജുൻ ഷാർജയിൽ മനസ്സ് ഏകീകരിച്ച് ഇരിപ്പാണ് .

ഇത്രയും കേട്ടിട്ടും ഒരു കൂസലും ഇല്ലാതെ ഇരിക്കുന്ന അർജ്ജുനെ  ഞങൾ നോക്കി. അപ്പോഴാണ് അവൻ ഗ്ലാസ്സിൽ നിന്ന് തല ഉയർത്തുന്നത്.

അർജുൻ: എന്താടാ?

ഞാൻ: ഞാൻ പറഞ്ഞത് നീ കേട്ടോ

അർജുൻ: എന്ത്?
ശിവ: ഡാ ആ കിടക്കണ കാർ കണ്ട അത് നിനക്കുള്ള പണി ആണ്.

അർജുൻ പെട്ടെന്ന് അങ്ങോട്ട് നോക്കി.
ഞങൾ നോക്കുന്നത് കണ്ട ആ കാർ അവിടെ നിന്ന് വിട്ടു പോയി.

അർജുൻ: ഒന്ന് പോയേട. എനിക്കുള്ള പണിയാണ് പോലും. ഞാൻ നോക്കിയപ്പോൾ തന്നെ ആ വണ്ടി വിട്ടു പോയി.

ഞാൻ : അത് നിന്നെ പേടിച്ചല്ല. വേറെ എന്തോ ഉണ്ട്.

കുറച്ചു കഴിഞ്ഞു ഞങൾ കടയിൽ നിന്ന് ഇറങ്ങി.

പിന്നെ സ്ഥിരം പോണ പോലെ ബീച്ചിലേക്ക് പോയി.
സമയം അപ്പോൾ ഒരു 3 മണി ആയിക്കാണും.

ബീച്ചിൽ ചെന്നു കുറെ കപ്പലണ്ടീം തിന്നു കടലും കണ്ട് ഒരു 3:30 മണിയായപ്പോൾ തിരിച്ചു.
തിരിച്ച് കോളേജിൽ വന്ന് ഹെൽമറ്റും തിരിച്ചു കൊടുത്തു ഞങൾ എല്ലാം സ്വന്തം വീട്ടിലോട്ടു പോയി.
ബാക്കി എല്ലാവരും correct സമയത്ത് വീട്ടിൽ ചെന്ന്.
പക്ഷേ എൻ്റെ വീട്ടുകാർക്ക് എന്നെ കിട്ടിയത് പോലീസ് സ്റ്റേഷനിൽ നിന്നും. അർജ്ജുനെ കിട്ടിയത് ആശുപത്രിയിൽ നിന്നും ആണ്.

.
.
തുടരും..

പഞ്ച പാണ്ഡവരും
മുദ്രമോതിരവും

പഞ്ച പാണ്ഡവരും മുദ്രമോതിരവും

4.5
312

പക്ഷേ എൻ്റെ വീട്ടുകാർക്ക് എന്നെ കിട്ടിയത് പോലീസ് സ്റ്റേഷനിൽ നിന്നും. അർജ്ജുനെ കിട്ടിയത് ആശുപത്രിയിൽ നിന്നും ആണ്..തുടരുന്നു....നിങ്ങൾക്ക് കാര്യം ഏകദേശം പിടികിട്ടി എന്ന് എനിക്ക് മനസിലായി പക്ഷേ ഞാൻ പറയാം...സത്യത്തിൽ സംഭവിച്ചത്. എല്ലാവരും പോയി കഴിഞ്ഞ്  ഞാനും അർജ്ജുനും അവൻ്റെ ആക്ടിവയിൽ തിരികെ പോന്നു. പോകാൻ ഇറങ്ങിയപ്പോൾ തന്നെ അർജ്ജുൻ അവനു ഹെൽമെറ്റ് വേണ്ടെന്ന് പറഞ്ഞു. ഞാൻ അത് വയ്ക്കുകയും ചെയ്തുഞാനാണ് വണ്ടി ഓടിച്ചത്. ഒരു 4 മണിക്ക് കോളേജിൽ നിന്ന് ഇറങ്ങി ഞങൾ .വൈകുന്നേരം അല്ലെ റോഡിൽ നല്ല ബ്ലോക്ക് ഞാൻ ഒരു ഷോർട്ട് കട്ട് പിടിച്ചു.അതികം ആളില്ലാത്ത വഴി ആണ് പക്ഷേ