Aksharathalukal

മെമ്മറീസ് - PART 23

\"എടാ..ആനന്ദേ..\"

\"എന്താടി ഐഷു ....\"

\"എടാ...IVക്ക് എത്ര ആവും പൈസ...\"

\"correct അറീല... എന്തായാലും ഒരു 7K ഇണ്ടാവും....മൈസൂർ വഴി ഗോവ..\"

\"അടിപൊളി ബാ പോവാം.....\"

\"നിക്ക് റിച്ചു.....\"

\"എടാ...കുറയില്ലേ.....\"

\"മാക്സിമം കുറക്കാൻ നോക്കാം....പിന്നെ IV ഒക്കെ അല്ലേ \"

റിച്ചുവിന്റെ ഫോൺ റിങ് ചെയ്യ്തു...
അവൾ അത് അറ്റൻഡ് ചെയ്യ്തു....

\"ഹലോ....ഉണ്ണിയേട്ടാ പറ....\"

\"പന....\"

\"തറ...\"

\"അത് നിന്റെ സ്വഭാവം.....\"

\"വിളിച്ച കാര്യം പറ.....\"

\"ഞാൻ നിന്റെ കോളേജിന്റെ അടുത്തുണ്ട് നിനക്ക് അമ്മായി ഒരു സാധനം തന്നു വിട്ടിട്ടുണ്ട് അത് തരാൻ വന്നതാ \"

\"ഹാ...ഞാൻ വരുന്നു...എവിടെയാ ഉള്ളത് \"

\"കോളേജിന്റെ ഗേറ്റിന്റെ അടുത്ത്...\"

റിച്ചു ഫോൺ കട്ട് ചെയ്തു.

\"ആരാടി....\"

\"അത് ഉണ്ണിയേട്ടനാ...\"

\"തറുതല കേട്ടപ്പോ തോന്നി....നിനക്ക് എന്നാ ഉണ്ണിയേട്ടനെ തന്നെ അങ്ങു കെട്ടിക്കൂടെ....നിങ്ങൾ നല്ല കമ്പനി അല്ലേ.. \" അച്ചു പറഞ്ഞു.

\"ഞാനും ...ഉണ്ണിയേട്ടനും കണക്കായി...അങ്ങനെ ആണേൽ ഞാൻ മുൻകൂർ ജാമ്യം എടുക്കണം കെട്ടിനു മുൻപേ...പിറ്റേന്നത്തേക്ക് ഉണ്ണിയേട്ടന്റെ തല അടിച്ചു പൊട്ടിച്ച കേസിൽ.\"

\"അച്ചു...ആരാ ഈ ഉണ്ണിയേട്ടൻ....\" ഐഷു ചോദിച്ചു.

\"അത് റിച്ചുവിന്റെ കസിൻ...\"

\"ഈ പീരിയഡ് ക്ലാസ്സ് ഇല്ലേ....എന്നും ഇങ്ങനെ എല്ലാരും ലീവ് എടുത്താൽ പോർഷൻ തീരേണ്ടേ...\" ൽ
ഐഷു പറഞ്ഞു.

\"എന്തോ...\" അച്ചു പറഞ്ഞു.

\"അല്ല... പഠിക്കുന്നില്ലേലും പോർഷൻ മുംഗ്യം ബിഗിലേ \"
_________________________________

ഈ സമയം കാന്റീനിൽ..

\"ദേ...ടൈം പോവുന്നു...ഞാൻ പോവേന്ന്...\"

\"ഇനി പോവേണ്ട...11 30 ആയി ഇനി പോയാൽ നിന്നെ ക്ലാസ്സിൽ കയറ്റില്ല...\"

യദു മാളുവിന്റെ കയ്യ് പിടിച്ചു വെച്ചു..

\"അവിടെ ഇരിക്കടി ഒരു പഫ്സ് കൂടി പറയാം....\"
യദു ഒരു പഫ്‌സിന് കൂടി ഓർഡർ കൊടുത്തു...

\"ഞാൻ കഴിക്കില്ല എന്റെ വയർ ഫുൾ ആയി....\"

\"ഞാൻ എടുത്തു തന്നാൽ കഴിക്കുമോ \"
മാളു പതുക്കെ ഒന്ന് പുഞ്ചിരിച്ചു...
യദു പഫ്സ് പൊട്ടിച്ചു മാളുവിന്റെ നേർക്ക് നീട്ടി...അവൾ അത് കഴിച്ചു...
കഴിച്ചു കഴിഞ്ഞപ്പോളാണ് മാളുവിന്റെ മുഗത്തുള്ള പഫ്‌സിന്റ പൊടി ശ്രദ്ധിച്ചത് അവൻ അത് കയ്യ് കൊണ്ട് തുടച്ചു കൊടുത്തു...അവരുടെ കണ്ണുകൾ തമ്മിലുടക്കി....

\"എന്താ....\"

\"അത് നിന്റെ മുഖത്ത് പഫ്‌സ് \"

\"കുറച്ച് കൂടുന്നുണ്ട്....ബാക്കി ഒക്കെ കല്യാണം കഴിഞ്ഞിട്ട് \" രണ്ടാളും തമ്മിൽ നോക്കി ചിരിച്ചു..

-----------------------------------
റിച്ചു കോളേജ് ഗേറ്റ്ന്റെ അടുത്തെത്തി...

\"ഇതെവിടെ പോയി...ഇവിടെ നിൽക്കും എന്നാണല്ലോ പറഞ്ഞത് \"

റിച്ചു തിരിഞ്ഞപ്പോൾ തൊട്ട് പിറകിൽ ഉണ്ണി...

\"ഇപ്പോ ചത്തേനെ....ഉണ്ണിയേട്ടൻ ഇവിടെ നിൽക്കും എന്നാണല്ലോ പറഞ്ഞത് \"

\"ഞാൻ എന്താ സർവേ കല്ലാണോഡി ഇത് അമ്മ തന്ന് വിട്ടതാ...\"

\"ഇത് എന്ന ചാധനം...\"

\"ഇത് അഞ്ചാറ്....\"

\"എന്നിട്ട് ഒരെണ്ണം അല്ലേ ഉള്ളു ബാക്കി നാലെണ്ണം എവിടെ \"

\"പോടി പോത്തേ...ഇത് ബിലുംബിക്ക അച്ചാറാണ് അമ്മ ഉണ്ടാക്കിയതാ...കഴിഞ്ഞ പ്രാവിശ്യം നീ വന്നപ്പോൾ ബിലുംബിക്ക പറിച്ചാൽ അച്ചാർ നിനക്ക് തരണം എന്ന് പറഞ്ഞില്ലേ അതിന്റെയാ...അല്ല നിന്റെ മൂഡ് എന്താ ശെരിയല്ലേ....\"

\"ഏയ്...അത്...IV ക്ക് പോവുന്നുണ്ട് കോളേജിൽ നിന്ന് \"

\"ഐവാ....\"

\"ഐവാ അല്ല IV...അതിന് ഒരു 6000 ആവും ചിലപ്പോ അതിനേക്കാൾ കൂടും എങ്ങനെയാ വീട്ടിൽ പൈസക്ക് ചോദിക്കുക എന്ന ടെൻഷൻ ആണ്..\"

\"നീ ധൈര്യമായിട്ട് ചോദിക്ക് നിന്റെ അച്ഛൻ എന്താ കോക്രി കാണിക്കുന്നുണ്ടോ \"

\"അതല്ല...supply ഫീ എന്ന് പറഞ്ഞു കയ്യ് നീട്ടി മടുത്തു ഇനി ഇതും കൂടി എങ്ങനെയാ....\"

\"എന്നാ ഞാൻ നല്ലൊരു ഐഡിയ പറയാം...\"

\"IVക്ക് പോവേണ്ട എന്നായിരിക്കും...\"

\"അതല്ലടി...കുരിപ്പേ... നീ വീട്ടിൽ പറയുമ്പോ ഒരു 2000 കുറച്ചു പറഞ്ഞാ മതി....\"

\"എന്നിട്ട്....\"

\"ആ..2000 ഞാൻ തരാം....\"

\"പിന്നേ...ഉണ്ണിയേട്ടന്റെ പോക്കറ്റിൽ എന്താ അക്ഷയ പാത്രം ഉണ്ടോ....\"

\"ഒരു 2000 എന്തായാലും എന്റെ കയ്യിൽ കാണും....\"

\"എന്നിട്ട് വേണം അമ്മായിയുടെ കയ്യിൽ നിന്ന് പൈസ വാങ്ങി എന്ന് പറഞ്ഞു എന്നെ വീട്ടിൽ നിന്ന് പൊരിക്കാൻ...\"

\"നീ വീട്ടിൽ ഒന്ന് പറഞ്ഞു നോക്ക് ചിലപ്പോ സമ്മതിച്ചാലോ.....\"

_____________________________

തോമാച്ചൻ ജിമ്മിലേക്ക് പോയി...കുഞ്ഞൂഞ്ഞ് നേരത്തേ എത്തി warmup തുടങ്ങിയിരുന്നു...

\"ഇവൻ നേരത്തെ എത്തി മസ്സിൽ പെരുപ്പിക്കാൻ തുടങ്ങിയോ ഇന്ന് എന്റെ കഴിവ് കാണിച്ചു കൊടുത്തിട്ടെന്നെ കാര്യമുള്ളു....
തോമാച്ചൻ അവനെക്കാൾ വല്യ..dumbell എടുത്തു പൊക്കാൻ നോക്കി...\"

\"ഇതൊക്കെ നിസ്സാരം...എന്നെക്കൊണ്ട് പറ്റും...\" തോമാച്ചൻ ആത്മ

\"എടാ... അലക്സേ...നീ പൊക്കി കളിച്ചു അവസാനം കയ്യ് ഓടിഞ്ഞാൽ നിന്റെ അപ്പന്റെ കയ്യിൽ നിന്ന് ഞാൻ തന്നെ ചീത്ത കേൾക്കേണ്ടി വരും....\"

\"എന്നാലും എങ്ങനെയാ മാത്യൂസേട്ടാ  ഇവനൊക്കെ ഈ മസ്സിൽ ഒക്കെ പെരുപ്പിച്ചു കയറ്റുന്നേ ഇനി വല്ല പൊടിയുമാണോ...\"

\" അതേ...ഇവൻ നിന്നെ പോലെ അല്ല എല്ലാ ദിവസവും workout ചെയ്യാൻ വരും...ചെന്നൈയിൽ പോയപ്പോൾ അവിടെ ഫിലിം starസിന് ട്രെയിനിങ് കൊടുക്കുന്ന ട്രൈനർ ഉണ്ടായിരുന്നല്ലോ.....\"

\" അതേ ചേട്ടാ ഈ protein പൗഡർ കുടിച്ചാൽ മസ്സിൽ വരുമോ....\"

\"നീയൊക്കെ കുടിച്ചാൽ മസ്സിൽ വരുകയല്ല കുപ്പി കാലിയാവും...മിണ്ടാതെ workout ചെയ്യടാ ചെക്കാ....\"

\"എന്താടാ \" കുഞ്ഞൂഞ് തോമാച്ചനെ നോക്കി കൊണ്ട് ഗൗരവത്തിൽ ചോദിച്ചു..

\"എയ്യ്‌..ഒന്നുമില്ല ഈ dumbelinu ഒക്കെ എന്താ weight എന്ന് പറഞ്ഞതാ \" തോമാച്ചൻ പറഞ്ഞു.

_______________________________

റിച്ചുവിന്റെ supply exam ഡേ....asusual പോത്തു പോലെ കിടന്നുറങ്ങുന്ന റിച്ചു...

\"ഡി.....\" തന്റെ നടുപുറത്ത് അമ്മ നടത്തിയടമാർ...പടാർ കേട്ടാണ് റിച്ചു എഴുനേറ്റത്...എങ്ങനെയോ എഴുനേറ്റ് കുളിച്ചു ഡ്രെസ്സ് മാറി...
കോളേജിലേക്ക് പോയി....പഠിച്ചതൊക്കെ ഒരു ടെലിഫിലിം പോലെ പുള്ളിക്കാരിയുടെ മനസ്സിൽ വന്നുകൊണ്ടേ ഇരുന്നു...

റിച്ചു exam തകർത്തെഴുതി...

\"ബാഹുബലിയുടെ കൂടെ യുദ്ധത്തിന് പോയ പോലത്തെ അവസ്ഥ ആണല്ലോ ദൈവമേ....\"
പുറത്തേക്ക് വന്ന റിച്ചു കണ്ടത് എന്തോ ന്യൂസും കൊണ്ട് ഓടി വന്ന ഐഷുവിനെ ആയിരുന്നു...

\"ഒരു ഗുഡ് ന്യൂസ് ഉണ്ട്....ഒരു ബാഡ് ന്യൂസും...\"

\"എന്താ MTU അടച്ചു പൂട്ടാറായോ...\" അച്ചു ചോദിച്ചു.

\"എയ്യ്‌...ഇത് അതല്ല....\"

\"എന്നാ പിന്നെ വൈറസ് ട്രാൻസ്ഫർ ആയാ...\" മാളു പറഞ്ഞു.

\"അതുമല്ല...\"

\"എന്താണെന്ന് വെച്ചാ പറ...ഒരു മാതിരി സീരിൽ narrator മാരെ പോലെ.. \" റിച്ചു പറഞ്ഞു.

\"നമ്മടെ IV ക്ക് ദേവൻ സാർ വരുന്നു...\"

\"എന്റമ്മോ...\"

\"powli.... അപ്പോ ആ സൂര്യയുടെ ഒരു വേലതരവും നടക്കില്ല...അങ്ങേര് പൊളിച്ചു കയ്യിൽ കൊടുക്കും...\" മാളു പറഞ്ഞു.

\"വൈറസുമുണ്ട്...\"

\"മൂഡ് പോയി...മൂഡ് പോയി...\"

\"ഇനി iV......\"

\"അതിന് മുൻപേ supply റിസൾട്ട് വരല്ലേ ദൈവമേ...\" റിച്ചു ആത്മ..

റിച്ചുവിന്റെയും ഐഷുവിന്റെയും വീട്ടിൽ IV സീൻ ഇത്തിരി tight ആയെങ്കിലും അവസാനം എല്ലാം സീരിയലിന്റെ ക്ലൈമാക്സ് പോലെയായി....
എല്ലാരും വല്യ പ്ലാനിങ്ങിൽ ആയിരുന്നു....

\"ഇത് കേറുന്നില്ലല്ലോ കണ്ടെയ്നർ വിളിക്കേണ്ടി വരുമോ....അമ്മേ വേറെ ബാഗ് ഉണ്ടോ..\"

\"അതും പൊട്ടിച്ചോ നീ....\"

\"ഇത് കേറുന്നില്ല.....\"

\"നീ അവിടെ സ്ഥിര താമസത്തിന് പോവാണോ...എടി രണ്ട് മൂന്ന് തുണി കുറയ്ക്ക് അപ്പോ സ്ഥലം കിട്ടും....\"

റിച്ചു എല്ലാം പാക്ക് ചെയ്‌തു വീട്ടിൽ നിന്ന് ഇറങ്ങി...കാര്യം IV...എന്ന് തുള്ളിചാടുമെങ്കിലും റിച്ചു വീടിനു പുറത്തേക്ക് ഇറങ്ങിയപ്പോൾ റിച്ചു sad ആയി...

\"മോളെ റിച്ചു...നീ IVക്ക് അല്ലേ..പോവുന്നത് അല്ലാതെ കെട്ടും കഴിഞ്ഞു ചെക്കന്റെ വീട്ടിലേക്ക് അല്ലല്ലോ...ഈ പെണ്ണിന്റെ ഒരു കണ്ണീരും കിനാവും....\" റിച്ചുവിന്റെ അമ്മ പറഞ്ഞു..

റിച്ചു സ്റ്റോപ്പിൽ എത്തിയപ്പോൾ 12 മണി.. അവിടെ മാളുവും ഉണ്ടായിരുന്നു...അങ്ങനെ കുറേ നേരം നിന്നപ്പോൾ...മാളുവിന്റെ ഫോണിൽ ഒരു നോട്ടി വന്നു.. its.. യദു...

സമയം 1 45.....

മാളു യദുവും ആയിട്ട് still മെസ്സേജിങ്...

\"അപ്പോ ഇനി 5 ഡേ കഴിഞ്ഞാലേ നിന്നെ ഒന്ന് കാണാൻ പറ്റു അല്ലേ \"

\"ഒരു 5 ഡേ wait പണ്ണുംങ്കേ \"

\"ഞാൻ വരട്ടെ 5 th ഡേ നിന്നെ കൂട്ടി വീട്ടിൽ കൊണ്ട് വിടാൻ....\"

\"മാളു...ബസ്സ് വരുന്നുണ്ട്.....\"

മാളു പെട്ടെന്ന് ഫോൺ കട്ട് ചെയ്തു..

\"വന്നോ....\"

\"12 മണി എന്ന് പറഞ്ഞിട്ട് ഇപ്പൊ 2 മണി തിന്ന ചോറ് മൊത്തം ദഹിച്ചല്ലോ...\" റിച്ചു ആത്മ...

\"കാടിളകി വരുന്ന പോലെ ഉണ്ടല്ലോ \" റിച്ചു പറഞ്ഞു.

\"ജെല്ലികെട്ട് പോലെയുണ്ട് മഞ്ഞ ..മഞ്ഞ..മഞ്ഞ ബൾബുകൾ...ഇനി എന്താവുമോ എന്തോ....\" മാളു ആത്മ..

(തുടരും....)



മെമ്മറീസ് - PART 24

മെമ്മറീസ് - PART 24

3
668

ആനന്ദ് വന്ന് രണ്ട് പേരുടെയും ബാഗ് വാങ്ങി ബസ്സിന്റെ ലഗ്ഗേജ് rackil വെച്ചു...രണ്ടാളും ബസ്സിലേക്ക് കയറി....ഡോറിന്റെ അടുത്തുള്ള സീറ്റിൽ തന്നെ ഉണ്ടായിരുന്നു ദേവൻ...കൂടെ വൈറസും..ഡിസ്കോ ലൈറ്റ് ഒക്കെ on ചെയ്ത് എല്ലാരും ഡാൻസ് തുടങ്ങിയിരുന്നു..\"ദൈവമേ...എല്ലാത്തിനും പേ പിടിച്ചാ എല്ലാം കിടന്നു തുള്ളുവാണല്ലോ മാളു..\"\"കണ്ടിട്ട് ഊളം പാറയിൽ നിന്ന് വന്ന പോലെയുണ്ട് where is മൈ അച്ചു... \"\"ദോണ്ടേ...അവിടെ നിന്ന് തുള്ളുന്നു..\"\"എടി...സീറ്റ് എവിടെയാ....\"\"എന്ത്.........\"\"സീറ്റ്....\"\"ഞാൻ ബെൽറ്റ് ഇട്ടിട്ടുണ്ട് \"\"ബെൽറ്റ് അല്ല പൊട്ടത്തി സീറ്റ്...\"\"ഇവിടെ....മാളു.. റിച്ചു.....\"third റോവിൽ നിന്ന് ഐഷു വിളിച്ചു പറഞ്ഞു....ഐഷു ഹോ