ആനന്ദ് വന്ന് രണ്ട് പേരുടെയും ബാഗ് വാങ്ങി ബസ്സിന്റെ ലഗ്ഗേജ് rackil വെച്ചു...
രണ്ടാളും ബസ്സിലേക്ക് കയറി....
ഡോറിന്റെ അടുത്തുള്ള സീറ്റിൽ തന്നെ ഉണ്ടായിരുന്നു ദേവൻ...കൂടെ വൈറസും..
ഡിസ്കോ ലൈറ്റ് ഒക്കെ on ചെയ്ത് എല്ലാരും ഡാൻസ് തുടങ്ങിയിരുന്നു..
\"ദൈവമേ...എല്ലാത്തിനും പേ പിടിച്ചാ എല്ലാം കിടന്നു തുള്ളുവാണല്ലോ മാളു..\"
\"കണ്ടിട്ട് ഊളം പാറയിൽ നിന്ന് വന്ന പോലെയുണ്ട് where is മൈ അച്ചു... \"
\"ദോണ്ടേ...അവിടെ നിന്ന് തുള്ളുന്നു..\"
\"എടി...സീറ്റ് എവിടെയാ....\"
\"എന്ത്.........\"
\"സീറ്റ്....\"
\"ഞാൻ ബെൽറ്റ് ഇട്ടിട്ടുണ്ട് \"
\"ബെൽറ്റ് അല്ല പൊട്ടത്തി സീറ്റ്...\"
\"ഇവിടെ....മാളു.. റിച്ചു.....\"
third റോവിൽ നിന്ന് ഐഷു വിളിച്ചു പറഞ്ഞു....
ഐഷു ഹോസ്റ്റലിൽ നിന്ന് വേഗം ഇറങ്ങി നേരത്തെ ബസ്സിൽ സീറ്റ് പിടിച്ചു വെച്ചു...ഐഷു മാളു അച്ചു ഒരു സീറ്റിൽ.. അക്ഷുവും റിച്ചുവും ഒരു സീറ്റിൽ...കയ്യിലുള്ള സൈഡ് ബാഗ് സീറ്റിൽ വെച്ചു....
\"change the സോങ്....we want some blast....\" അക്ഷയ് പറഞ്ഞു.
\".....laila..main laila.....aisi hu laila...aa
har kohi chahe mujse milna akhelaa...ohh...lailaaaaaa......\"
\"മാളു ദേ നമ്മ favorate സോങ് വാ dance കളിക്കാം....അക്ഷു വാ..\"
\"ഞാനില്ല...നിങ്ങൾ പോയിക്കോ ഞാൻ കുറച്ചു ടൈം ഉറങ്ങട്ടെ...ഹാ....ഉറക്കം വരുന്നു...\"
\"ദേവൻ സാർ കൂടി വരണം \" സനൽ വിസിലടിച്ചു കൊണ്ട് പറഞ്ഞു.
\"അല്ലേ തന്നെ കാല് കുത്താൻ ഒരിഞ്ച് സ്ഥലമില്ല അപ്പോഴാണ് ബാഹുബലി...\" റിച്ചു ആത്മ
\"ഞാൻ നാളെ വരാം ഇപ്പോ നിങ്ങൾ enjoy ചെയ്യ്...\" ദേവൻ സീറ്റിൽ തന്നെ ഇരുന്നു...ദേവന്റെ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ ദേവൻ അത് ഓപ്പൺ ചെയ്യ്തു..
റിച്ചുവും , മാളുവും , ഐഷുവും , അച്ചുവും ഒരേ ഡാൻസ് തന്നെ...10 മണി കഴിഞ്ഞപ്പോൾ മാളു സീറ്റിൽ പോയി കിടന്നുറങ്ങി...1 മണി വരെ ഡാൻസ് ചെയ്ത റിച്ചുവും , ഐഷുവും , അച്ചുവും ലാസ്റ്റ് ആയിരുന്നു ഉറങ്ങിയത്...
റിച്ചു ഹൂഡി എടുത്തിട്ടു കിടന്നുറങ്ങി...അച്ചു സീറ്റിൽ പോയി ഒറ്റ വീഴ്ച... ഉറങ്ങിയാൽ ആന കുത്തിയാലും എണീക്കാത്ത മാളുവിന്റെ ചെവിയിൽ ഇതൊന്നും കേട്ടില്ല..
രാവിലെ ആയപ്പോ മൈസൂരിലെ ഹോട്ടലിൽ എത്തി....
\"അക്ഷു...\"
\"ഹമ്മ്....ഒരു 5 മിനുട്ട് കൂടി അമ്മ pls...\"
\"എടി ഹോട്ടൽ എത്തി...എഴുന്നേൽക്ക് \"
\"എന്ന എനിക്കൊരു ചപ്പാത്തിയും കറിയും ഓഡർ ചെയ്തോ...\"
\"ഡി കുരിപ്പേ....എണീക്കാൻ \" റിച്ചു അക്ഷുവിനെ കുലുക്കി എഴുന്നേൽപ്പിച്ചു..
\"ഇതെവിടെയാ..\"
\"പാലാരിവട്ടം പാലം എന്തേ...ഇറങ്ങടി \" റിച്ചു പറഞ്ഞു.
\"എന്റെ റിച്ചു ഇന്നലെ ഒരു പോലെ കണ്ണടിച്ചില്ല \" പുറകിലെ സീറ്റിൽ നിന്ന് ഐഷു എഴുനേറ്റു..
\"എന്താ ഐഷു കണ്ണിന് വല്ല കുഴപ്പവും ഉണ്ടോ \" അക്ഷു ചോദിച്ചു.
\"അതല്ല... ഈ മാളു പന്നി ഇന്നലെ കിടന്നുറങ്ങിയത് എന്റെ തലയിലാണ്...\"
\"എന്റമ്മേ എന്റെ നടു....\" അച്ചു നടുവിന് പിടിച്ചു കൊണ്ട് എഴുനേറ്റു..
\"അച്ചു....\" മാളു അച്ചുവിന്റെ എഴുന്നേൽക്കൽ കണ്ട് ചോദിച്ചു.
\"പോ പന്നി... അവളുടെ ഒരു ഉറക്കം ഇന്നലെ മോള് തള്ളി തള്ളി എന്നെ ചില്ലിനൊട്ടിച്ചു...കുറച്ചു കൂടി കഴിഞ്ഞിരുന്നെങ്കിൽ ഞാൻ ചില്ലും പൊളിച്ചു പുറത്ത് വീണേനെ...\"
എല്ലാവരും ലഗ്ഗേജ് എടുത്ത് പുറത്തേക്കിറങ്ങി...
ഹോട്ടലിന്റെ വാതിൽക്കൽ നിക്കുകയായിരുന്നു നാലാളും...
\"കരിക്കിലേ പ്ലസ് two സീരീസ് പോലെ ഉണ്ടല്ലേ ഹോട്ടൽ...\" അക്ഷു പറഞ്ഞു.
\"ബാത്ത്tub ഉണ്ടാവുമോ ഇവിടെ \" മാളു ചോദിച്ചു.
\"എന്തിനാണ് മോളെ കുളിക്കാതെ നിക്കുന്ന നിനക്കാണോ \" റിച്ചു ചോദിച്ചു.
\"അല്ല ചുമ്മാ ഒന്ന് കാണാനാ...\"
\"കുളി scene കാണാൻ ആണോ അയ്യേ....നാണക്കേട് \"
\"പോടി കഴുതേ ഞാൻ ഇങ്ങനെയുള്ള ഹോട്ടലിലെ bathtub ഇതുവരെ കണ്ടിട്ടില്ല \"
\"ഓഹ്ഹ് അങ്ങനെ ഞാൻ കരുതി.....\"
\"ഡീസന്റ്...ആവ്... ഡീസന്റ്...\" ഐഷു പറഞ്ഞു.
\"എല്ലാർക്കും ഡ്രെസ്സ് മാറി ഫ്രഷ് ആവാം..റൂമിൽ 4 പേര് മാത്രമേ പാടുള്ളൂ...\" വൈറസ് പറഞ്ഞു \"
എല്ലാവരും കുളിച്ചു ഡ്രെസ്സ് മാറി ഫുഡ് കഴിക്കാൻ താഴേക്ക് വന്നു...
\"എന്താണാവോ തിന്നാൻ കിട്ടുക \"അച്ചു പറഞ്ഞു.
\"തമ്പുരാനറിയാം...\" റിച്ചു പറഞ്ഞു.
\"ബ്രഡ് ജാം...ഇഡ്ഡലി സാമ്പാർ...\" അക്ഷു ഫുഡ് നോക്കി കൊണ്ട് പറഞ്ഞു.
\"സുഭാഷ്...\" മാളു പറഞ്ഞു.
\"ഇതെന്നെ അല്ലേ വീട്ടിൽ കിട്ടുന്നത് ഇതൊരുമാതിരി ചെയ്യത് ആയിപ്പോയി..\" റിച്ചു പറഞ്ഞു.
\"തിന്നോ തിന്നോ...ഇനി പച്ച വെള്ളം കിട്ടില്ല \" ഐഷു പറഞ്ഞു.
\"പച്ച വെള്ളം ബസ്സിലുണ്ടല്ലോ \" മാളു പറഞ്ഞു.
\"തിന്നാൻ കിട്ടില്ല എന്നാണ് ഞാൻ പറഞ്ഞത് മിസ്റ്റർ \"
ബോയ്സ് ഒക്കെ ഒരേ ഫുഡിങ്...റിച്ചു അതൊക്കെ വാ പൊളിച്ചു നോക്കി നിന്നു
\"വായടക്കടി ഈച്ച കേറും..\" അക്ഷു ഇതൊക്കെ നോക്കി ഇരിക്കുന്ന റിച്ചുവിനോട് പറഞ്ഞു.
ഇവൻമാർ ഇതൊക്കെ എങ്ങനെ ആവോ തിന്നുന്നത് റിച്ചു മനസ്സിൽ പറഞ്ഞു.
\"ഇതെവിടേക്കാ കറങ്ങാൻ പോവുന്നില്ലേ...\" മാളു ചോദിച്ചു.
\"നമ്മൾ എന്തിനാ IVക്ക് വന്നത് \" അച്ചു ചോദിച്ചു.
\"ഏതോ ഒരു cement manufactreing ഫാക്ടറി വിസിറ്റ് ചെയ്യാൻ \"
\"ഹാ..അത് ഓർമ്മ ഉണ്ടായാൽ മതി ബാ..അവിടേക്ക് പോവാം...\"
അവർ കമ്പനിയിൽ എത്തി....
2 ബാച്ചുകളാക്കി ഒരു ബാച്ച് ദേവന്റെ കൂടെയും ഒരു ബാച്ച് വൈറസിന്റെ കൂടെയും.
\"ഇവിടെ ഇതെന്താ ഇത്ര കാണാനുള്ളത് അപ്പുറവും ഇപ്പുറവും cement \" മാളു പറഞ്ഞു.
\"പിന്നെ ഇവിടെ ചളി ആണോ ഉണ്ടാക്കേണ്ടത് നിന്റെ തലയിലെ പോലെ \" അച്ചു കൗണ്ടർ അടിച്ചു.
ബ്രിട്ടോയും ദേവനും കൂടി കമ്പനി സ്റ്റാഫിനോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട്...മാളു അതൊക്കെ നോക്കി നിന്നു..
\"ആ ബ്രിട്ടോ എന്തോ കാര്യമായിട്ട് ചോദിക്കുന്നുണ്ട് \"
\"ഇങ്ങനെ വായി നോക്കി നിന്നോ \"
\"ഞാൻ ഈ cement ഉണ്ടാക്കുന്നത് നോക്കിയതാ \"
\"എന്തിനാ മോളെ വീട്ടിൽ പോയി പുട്ട് കുറ്റിയിൽ ഉണ്ടാക്കാൻ ആണോ...\" അച്ചു ചോദിച്ചു.
\"ഹാ...അങ്ങനെ ചില ഐഡിയകൾ ഒക്കെയുണ്ട് \"
\"എന്റെ ദൈവമേ....ഈ പെണ്ണ്\" റിച്ചു തലയ്ക്ക് കയ്യ് കൊടുത്തു.
സൈറ്റിൽ നിന്ന് നേരെ പോയത് സെന്റ് ഫിലോമിന churchലേക്ക് ആയിരുന്നു...
\"ആരും പോവരുത് എല്ലാവരും നിൽക്ക് ഒരു pic എടുക്കാം \" ദേവൻ എല്ലാവരോടും പറഞ്ഞു.
\" ഇങ്ങേർക്ക് പ്രാന്ത് ആണ് ചൂടെടുത്ത് ചാവുന്നു\" റിച്ചു പറഞ്ഞു.
ദേവൻ DSLR ക്യാമറയിൽ ഒരു pic എടുത്തു...
\"കണ്ടാൽ തോന്നും അങ്ങേരുടെ ആണ് ക്യാമറ എന്ന് \"മാളു പറഞ്ഞു.
\"അയ്യോ... ലൈറ്റ് പോയി ഫോക്കസ് കിട്ടുന്നില്ല ബാക്കി പിന്നെ എടുക്കാം \"
\"അതെന്തായാലും നന്നായി അല്ലെങ്കിലും 50 പേര് നിരന്നു നിന്നാൽ ഒടുക്കത്തെ ക്ലാരിറ്റി ആണല്ലോ... \" റിച്ചു പറഞ്ഞു.
അവിടെ കുറേ ചുറ്റി നടന്ന് നേരെ മൈസൂർ പാലസിലേക്ക്...
\"സോ...എല്ലാവരും നിൽക്ക് ഒരു സെൽഫി എടുക്കാം \" ആനന്ദ് പറഞ്ഞു...
ഈച്ച പൊതിഞ്ഞ പോലെ ഒരു സെൽഫിയായിരുന്നു അത്.. അച്ചുവും റിച്ചുവും കുറേ പണിപ്പെട്ട് പുറകിൽ നിന്ന് ഏന്തി വലിഞ്ഞു ബട്ട് ഒരു കയ്യ് അല്ലാതെ വേറെ ഒന്നും സെൽഫിയിൽ പതിഞ്ഞില്ല...😁😁
\"എവിടെ പോയാലും എന്റെ കയ്യ് മാത്രമുള്ള ഗ്രൂപ്പ് pic നിർബന്ധമാ \" അച്ചു പറഞ്ഞു.
\"ബാ നമുക്ക് പാലസ് ചുറ്റികാണാം....\" ഐഷു പറഞ്ഞു.
\"മൈസൂർ പാലസ് എന്താ രസമല്ലേ \" ശിവപ്രിയ പാലസ് മൊത്തമായിട്ട് നോക്കി കൊണ്ട് പറഞ്ഞു.
\"ഇനി സ്പ്ലിറ്റ് ആവാലോ \" അക്ഷയ് ചോദിച്ചു.
\"സ്പ്ലിറ്റ് ആയിക്കോ ബട്ട് ദൂരെ എങ്ങും പോവരുത് \" വൈറസ് എല്ലാവർക്കും മുന്നറിയിപ്പ് നൽകി..
\"ഒക്കെ സർ....\"
\"നമ്മ എപ്പോഴേ സ്കൂട്ട് ആയി...\" അച്ചു മനസ്സിൽ പറഞ്ഞു.
\"ഈ IVക്ക് വന്നാൽ സെറ്റ് ആവുമെന്നാ ഞാൻ കേട്ടിട്ടുള്ളത് \" ഐഷു പറഞ്ഞു.
\"ആനന്ദത്തിലെ പോലെ അല്ലേ \" അക്ഷു കൂട്ടിചേർത്തു.
\"ആണ്പിള്ളേര് സെറ്റ് ആവാൻ നോക്കും ബട്ട് സെറ്റ് ആവില്ല കീശ കീറും അത്രേ ഉള്ളൂ...\" അച്ചു പറഞ്ഞു.
\"റിച്ചുന്റെ കാര്യത്തിൽ എന്തെങ്കിലും നടക്കും \" ഐഷു പറഞ്ഞു.
\"എന്റെ പൊന്നോ വേണ്ട കിട്ടിയതൊക്കെ മതിയായി.. ഞാനൊന്നു ജീവിച്ചു പോട്ടെ \" റിച്ചു കയ്യ് കൂപ്പി കൊണ്ട് പറഞ്ഞു.
\"ഇത് ഏത് രാജാവാ...\" ഏതോ രാജാവിന്റെ പടം കാണിച്ചിട്ട് അക്ഷു ചോദിച്ചു.
\" മഹാനായ ഷിബു രാജാവ്...പണ്ട് കുറേ പടവെട്ടിയതാ...പിന്നെ മടുത്തിട്ട് കളഞ്ഞിട്ട് പോയി..പാവം....\" റിച്ചു തട്ടി വിട്ടു...
\"വിശ്വസിച്ചു.... ഒടുക്കത്തെ ഫുദ്ധി ഉപ്പിലിട്ട് വെക്കണം ഇതൊക്കെ \" അച്ചു പറഞ്ഞു.
\"വൃന്ദാവൻ ഗാർഡനിൽ പോയി സെൽഫി എടുക്കാം \" മാളു പറഞ്ഞു.
മാളു അച്ചുവിന്റെ തൊപ്പിയും, അക്ഷുവിന്റെ ജാക്കറ്റും ഇട്ട് തുരുതുരാ poseing ആയിരുന്നു...ഐഷു ആയിരുന്നു ഫോട്ടോഗ്രാഫർ...
________________________________
ഇതേ സമയം പാലസിൽ മറ്റൊരിടത്ത്.....
\"അവള്മാര് കിടന്ന് സ്റ്റാർ ആവുന്നത് നീ കാണുന്നില്ലേ സൂര്യ ഇതുവരെ ക്ലാസ്സിൽ വോയ്സു പോലും ഇല്ലാത്തവളുമാരാ ഇപ്പോ പാട്ട് മാറ്റാനൊക്കെ ഓർഡർ ഇടുന്നത്....\"
\"നിക്കെടാ അവസരം വരും അന്ന് അവള്മാര് സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത ഒരു ട്രീറ്റ് നമ്മൾ കൊടുക്കും...\" സൂര്യ പറഞ്ഞു.
_____________________________
റൂമിൽ എത്തിയപ്പോൾ ഐഷുവും റിച്ചുവും തമ്മിൽ അടി...കുളിക്കാൻ ആര് ആദ്യം കയറും എന്നാണ് പ്രശ്നം..
\"ഞാൻ ആദ്യം.....\"
\"ഇല്ല ഞാൻ.....\"
ആ ഗ്യാപ്പിൽ മാളു അകത്തേക്ക് കയറി...
\"ഒരുമാതിരി വൃത്തികേട് കാണിക്കരുത് \" റിച്ചു പറഞ്ഞു.
\"വൃത്തികേട് നീ കാണാതിരിക്കാനല്ലേ ഞാൻ കതകടച്ചത് \"
\"അച്ചു നീ കേറി നോക്ക് \" ഐഷു പറഞ്ഞു.
\"പിന്നെ എനിക്ക് പണ്ട് bathroom റെയ്ഡ് ആണല്ലോ പണി ഒന്ന് പോടി ....വേണേൽ പോയി കുളിക്ക് \"
\"അച്ചു നിന്റെ കയ്യിൽ extra സോപ്പ് ഉണ്ടോ...\" അകത്തേക്ക് കയറിയ മാളു പെട്ടെന്ന് പുറത്തേക്ക് തലയിട്ട് കൊണ്ട് ചോദിച്ചു.
\"ഇല്ല... നീ സോപ്പ് എടുത്തിട്ടല്ലേ അകത്തു കയറിയത് \"
\"സോപ്പ് ടോയ്‌ലറ്റിൽ വീണടി...\"
\"ഐവാ....powli mahn enjoy...\" റിച്ചു പറഞ്ഞു.
\"പോടി..\"
\"മാളു ഇതാ സോപ്പ് \" ഐഷു സോപ്പ് എടുത്തു കൊടുത്തു..
\"കുളിച്ചപ്പോൾ എന്തൊരു ആശ്വാസം \"
എല്ലാവരും താഴേക്ക് ചെന്ന് ഫുഡ് കഴിച്ചു...
\"ഫുഡ് അടിച്ചു ഇനി എന്താ....\" അക്ഷു ചോദിച്ചു.
\"ഇനി ഉറക്കം \" മാളു പറഞ്ഞു.
\"അയ്യട മോളെ കിടന്നുറങ്ങാനാണെങ്കിൽ പിന്നെ എന്തിനാടി ഇങ്ങോട്ട് വന്നത് \" അച്ചു പറഞ്ഞു.
\"മുകളിലുള്ള റൂമിൽ നിന്ന് എന്തോ sound \" റിച്ചു ചോദിച്ചു.
\"ചിലപ്പോ ആ ഗൗരി ആയിരിക്കും റിച്ചുവിന് IVക്ക് കൂട്ട് വന്നതായിരിക്കും \" മാളു ചിരിച്ചു കൊണ്ട് പറഞ്ഞു.
\"എയ്യ്...ഇത് ബീർ ബോട്ടിൽ നിലത്തിട്ട് ഉരുട്ടുന്ന പോലെ \" റിച്ചു പറഞ്ഞു.
\"അത് ബോയ്സ് ആവും...മിക്കവാറും ആ സൂര്യയും ഗ്യാങ്ങും ആയിരിക്കും...അവന് നമ്മടെ കളി ഒന്നും അത്ര പിടിക്കുന്നില്ല \" അച്ചു പറഞ്ഞു.
\"പോവാൻ പറ..സൈക്കോ ആണവൻ..അതൊക്കെ പോട്ടെ നമുക്ക് എന്തേലും കളിക്കാം \" ഐഷു പറഞ്ഞു.
\"എന്നാ പിന്നെ നമുക്ക് കള്ളനും പോലീസും കളിക്കാം \" മാളു പറഞ്ഞു.
\"എന്നാ നീ ഓടിക്കോ ഒറിജിനൽ പോലീസിനെ ഞാൻ വിളിച്ചു വരുത്താം ഒറ്റ അടിക്കുണ്ടല്ലോ \" റിച്ചു പറഞ്ഞു.
\"പിന്നെ എന്താ ചെയ്യുക \" അക്ഷു ചോദിച്ചു.
\"ഗോസിപ്പ്...\"
\"അതൊരുമാതിരി അയൽകൂട്ടം പെണ്ണുങ്ങളെ പോലെ \" റിച്ചു മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു.
\"എന്നാ പിന്നെ ആണവകരാറിനെ കുറിച്ചു സംസാരിക്കാം \" അച്ചു പറഞ്ഞു.
നാലെണ്ണവും കുറേ കത്തിയടിച്ചു...കത്തിയടിച്ചു കൊണ്ടിരിക്കെ ഐഷു ഉറങ്ങി...പിന്നാലെ അക്ഷുവും, അച്ചുവും..
\"റിച്ചു നീ ഉറങ്ങീലേ \"മാളു ചോദിച്ചു.
\"ഉറക്കം വരുന്നില്ല \"
\"എന്നിട്ട് വേണം രാത്രി ഒടിയൻ കളിച്ച് എന്റെ ജീവനെടുക്കാൻ ഒന്ന് ഉറങ് പന്നി...\"
\"ഹാ...😪😪😪😪😪😪 ഞാൻ ഉറങ്ങി നാളെ രാവിലെ എഴുന്നേറ്റ് മല കേറാനുള്ളതല്ലേ \" റിച്ചു പറഞ്ഞു.
\"മലയോ....\"
\"yes ബേബി സീ യൂ tomorrow....\"
(തുടരും...)