Aksharathalukal

Affair // erotic thriller / part 6

Affair // erotic thriller / part 6
തുടർക്കഥ
Written by Hibon Chacko
©copyright protected
താഴെയെത്തിയ ലിഫ്റ്റിന്റെ ഡോർ മെല്ലെത്തന്നെ തുറന്നുവരുന്നതുവരെയവൾ, പഴയപടി തുടരവേതന്നെ ഡോറിന് മുന്നിലായി നിലകൊണ്ടു. ഡോർ പൂർണ്ണമായും തുറന്നെന്നായപ്പോൾ മറ്റൊന്നും ശ്രദ്ദിക്കാതെ, പഴയപടിതന്നെ തന്റെ കാർ ലക്ഷ്യമാക്കിയെന്നവിധം അവൾ, അല്പം വേഗത തോന്നിക്കുംവിധം നടന്നുചേർന്നു, ഇരുട്ടിന്റെ ആധിക്യം തോന്നിക്കുന്നിടത്തുകൂടി.
     ആഡംബരമാളിലെ വസ്ത്രങ്ങളുടെ ശേഖരം അവിടെ ഒരു പ്രദേശത്തുനിന്ന് പരിശോധിക്കുകയാണ് ഹണിയും ഹസ്ബന്റും മകനും. ഓരോ വസ്ത്രങ്ങൾ എടുത്തുനോക്കുകയും ചിലതിനെക്കുറിച്ച് പലതും പറയുന്നതും ചിരിക്കുന്നതുമൊക്കെ അതിന് മുകളിലെ നിലയിലെ പാസ്സേജിൽ നിന്നും കാണാം. കുറച്ചുസമയം ഈ രംഗം പലവിധത്തിൽ തുടർന്നശേഷം മകൻ, പരസ്പരം എന്തോ പറഞ്ഞ് ചിരിച്ചനങ്ങിക്കൊണ്ട് നിൽക്കുന്ന തന്റെ ഡാഡിയെയും മമ്മിയെയും ആ ശേഖരത്തിന്റെ മറ്റൊരു ഭാഗത്തേക്ക്‌ ക്ഷണിച്ചുകൊണ്ടുപോയി. അധികം അകലെയല്ലാതെനിന്ന് പരിശോധന നടത്തിയിരുന്ന ചില ഫാമിലികൾ ഇവർ തിരഞ്ഞ സ്ഥലത്തേക്ക് മെല്ലെ എത്തി, തങ്ങളുടെ പരിശോധന തുടർന്നു.
     മുകളിലെ പാസ്സേജിൽ ഇതുവരെയുള്ള രംഗങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നെന്നവിധം, അതിന്റെ കൈവരി പോലെയുള്ള ഭാഗത്ത് പിടുത്തമിട്ട് ഒരാളുടെ ഇടത്തേ കൈയ്യുടെ മുട്ടിന് താഴേക്കുള്ള ഭാഗം കാണാനായി. ആ കൈയ്യെ ആവരണം ചെയ്തിരുന്നത് ആഷ് കളർ കോട്ട് ആയിരുന്നു. പിടുത്തമിട്ടിരുന്ന കൈമുഷ്ടി മെല്ലെയൊന്ന്, സാവധാനം ഇറുകി അവിടെത്തന്നെ -മാളിനെയാകെ വകവെക്കാത്തവിധത്തിൽ.
     ഹണി പതിവുപോലെ ഡ്യൂട്ടി കഴിഞ്ഞ് ബേസ്മെന്റിലേക്ക് പോകുവാനായി ലിഫ്റ്റിനടുത്തെത്തി. അത് പക്ഷെ സഞ്ചാരത്തിലായിരുന്നു. പ്രത്യേകം ഭാവമൊന്നും കൂടാതെ അവൾ സ്വിച്ച് അമർത്തി, തന്റെ മുന്നിലെത്തുന്ന മുറക്ക് അത് തുറക്കപ്പെടുവാൻ. അധികം കാക്കേണ്ടി വന്നില്ല, ലിഫ്റ്റ് അവളുടെ മുന്നിലെത്തി സാവധാനം തുറന്നുതുടങ്ങി. അതിലേക്ക് കാലെടുത്ത് വെച്ചനിമിഷം അവൾ കണ്ടു -യുവാവ് ആഷ് കളർ കോട്ടും സ്യൂട്ടുമണിഞ്ഞ്, ടൈയുൾപ്പെടെ കെട്ടിയപടി അനക്കമില്ലാതെ നേരെ- തന്റെ എതിരേക്ക് നോക്കി ഇരുകൈകളും മുന്നിൽ കൂട്ടിപ്പിടിച്ച് താഴേക്കിട്ട് നിൽക്കുകയാണ്. അവൾ ചെറുതായൊന്നു ചുണ്ടുകൾ വിടർത്തി, ഒന്ന്‌ അത്ഭുതംകലർന്ന ഗൗരവഭാവം പ്രകടമാക്കിയങ്ങനെതന്നെ നിന്നുപോയി ഇത് കണ്ട്.
     അടുത്തനിമിഷം യുവാവ് അവളുടെ കൈക്ക്പിടിച്ച് വലിച്ച് അകത്തേക്ക് കേറ്റിയശേഷം ബേസ്മെന്റിലേക്കുള്ള സ്വിച്ച് അമർത്തി. സംഭവിച്ചതിന്റെ ഹാങ്-ഓവറിൽ നിൽക്കുന്ന അവളെ, അയാൾ ലിഫ്റ്റ് അടയുന്ന കൂട്ടത്തിൽ പിടിച്ച് തന്നോടുചേർത്തു. പെടുന്നനെ സംഭവിച്ച ആ രംഗത്തിന്റെ ആഘാതത്തിൽ അവളുടെ ഹാൻഡ്‌ബാഗ് തോളിൽനിന്നും ഊർന്നിറങ്ങിക്കിടന്നു. തന്നോട് ചേർന്നിരിക്കുന്ന അവളുടെ മുഖത്തേക്ക്, വിടർന്ന് ഭയന്നപടി നിലകൊള്ളുന്ന കണ്ണുകളിലേക്ക് അയാൾ ഗൗരവം ഭാവിച്ച് നോക്കി ഒരുനിമിഷം. ശേഷമുടൻ അവളെ തന്നോടുചേർത്തുതന്നെ തിരിച്ചുനിർത്തി അയാൾ. വളരെ ബലത്തിലകപ്പെട്ട് നിൽക്കുന്നവിധം അവൾ, ഒരുവിധം ഇടത്തേക്ക് തലതിരിച്ച് അയാളെ നോക്കുവാൻ ശ്രമിച്ചു. അതൊന്നും വകവെക്കാത്തവിധം, അയാളുടെ വലതുകൈ അവളുടെ പാന്റിനുള്ളിലേക്ക് മുന്നിലൂടെ ഇറക്കുവാൻ, അയാൾ ശ്രമം നടത്തി. ഒരുവിധമുടൻ, അവളുടെ ഇളക്കം വകവയ്ക്കാതെ അയാൾ തന്റെ ശ്രമം വിജയിപ്പിച്ചു. തന്റെ കൈ പ്രവർത്തിപ്പിച്ചുകൊണ്ട് അയാൾ, അവളുടെ കഴുത്തിന്റെ ഇടത്തേഭാഗത്ത് അല്പം ബലത്തിൽ കടിച്ചു. ‘ആഹ്’ എന്ന ശബ്ദത്തോടെ അവളൊന്ന് പിടഞ്ഞു, ഇടതുകൈകൊണ്ട് തന്നെ ബലത്തിൽ, തന്നോട് ചേർത്തിരിക്കുന്ന യുവാവിന്റെ മുന്നിൽനിന്ന്. അയാൾ തന്റെ ശ്വാസത്തെ നിയന്ത്രിക്കുവാൻ ഇത്തവണ പണിപ്പെടുന്നുണ്ടായിരുന്നു.
     ബേസ്മെന്റിലെ പാതി ഇരുട്ടിലേക്ക് ലിഫ്റ്റ് താഴ്ന്നുവന്ന് എത്തിനിന്നു. വെളുത്ത, ലിഫ്റ്റിലെ വെളിച്ചം പതുക്കെ, ഡോർ മെല്ലെ തുറന്നുവരുന്നതിനൊപ്പം പുറത്തേക്ക് പ്രവഹിച്ചുതുടങ്ങിയപ്പോൾ അതിൽനിന്നും തലയല്പം കുനിച്ചവിധം ധൃതിയിൽ ഹണി ഇറങ്ങി നടന്നുതുടങ്ങി. ഡോർ പൂർണ്ണമായും തുറന്നുതീരുവാൻ നിൽക്കാതെ ഇറങ്ങിയ അവളുടെ കോട്ടിനുള്ളിലെ ഷർട്ട്, അതിന്റെ മുന്നിലെ അടിഭാഗത്തിന്റെ ഉദ്ദേശം മുക്കാൽ ഭാഗത്തോളം പാന്റിനുള്ളിൽനിന്നും പുറത്തേക്കാക്കി കിടക്കുകയായിരുന്നു. അതേപടിതന്നെ, തന്റെ കാർ ലക്ഷ്യമാക്കിയെന്നവിധം പതിവുസ്ഥലത്തേക്ക് ധൃതിവിടാതെ പായുന്നവഴി അവൾ, അല്പം മുൻപ് ഉപയോഗിച്ചെന്നവിധം- വലതുകൈയ്യുപയോഗിച്ച് തന്റെ കഴുത്തിന്റെ ഇടത്തേഭാഗത്ത് വേദന തോന്നിയതിൻപുറത്തെന്നവിധം തിരുമ്മിവെച്ചുകൊണ്ടിരുന്നു.
7
     സാമാന്യം വിശാലമായതും എന്നാൽ അത്ര പുതിയതല്ലാത്തതുമായ ഒരു റെസ്റ്റോറന്റിന്റെ ഉൾഭാഗമാണ്. ബ്രേക്ക്‌ഫാസ്റ്റിന്റെ സമയം ഏതാണ്ട് പൂർത്തിയായി വരികയാണ്. ആരെയോ പ്രതീക്ഷിച്ചെന്നവിധം ഹണി ഒരു ഷർട്ടും പാന്റും ധരിച്ചിരിക്കെ, രണ്ടാമത്തെ നിലയെന്ന് തോന്നിക്കുന്ന ആ റെസ്റ്റോറന്റിൽ അങ്ങേ ഒരു മൂലയ്ക്കായി സ്ഥാനമുറപ്പിച്ചിരിക്കുകയാണ്. തനിക്കെതിരെ ഒരാൾക്കുമാത്രം ഇരിക്കാവുന്നൊരു കവറാണ് അവൾ തിരഞ്ഞെടുത്തിരിക്കുന്നത്. ഹാൻഡ്‌ബാഗ് ഇടതുഭാഗത്തായി ടേബിളിൽ അവൾ വെച്ചിട്ടുണ്ട്. ഇങ്ങേ മൂലയ്ക്കായി രണ്ടുപേർ ഇരുന്ന് ബ്രേക്ക്ഫാസ്റ്റ് എന്നവിധം കഴിച്ചുതീർത്തുകൊണ്ടിരിക്കുന്നു.
     അല്പസമയം, ആവശ്യമായ നിശബ്ദത സമ്മാനിച്ച് ആ രംഗമങ്ങനെ തുടർന്നുപോയപ്പോഴേക്കും ചുരിദാർ ധരിച്ചിരിക്കെ ഇടത്തേ തോളിൽ ഹാൻഡ്‌ബാഗ് ഉറപ്പിച്ചുകൊണ്ട് ഒരു യുവതി സാധാരണഗതിയിൽ ഹണിക്കഭിമുഖമായി നടന്നെത്തി. അവരുടെ ബോട്ടം വലുതും ഇറക്കം കുറഞ്ഞതുമായിരുന്നു. ആ യുവതിയെ കണ്ടപാടെ ഹണിയുടെ കണ്ണുകൾ അല്പം വിടർന്നു, മുഖമൊന്നുയർന്നു, അവസാനമവൾ പുഞ്ചിരിയോടെ യുവതിയെ സ്വീകരിച്ചിരുത്തി.
“ഹൊഹ്, കുറച്ചു ജോലികൾ തീർക്കാനുണ്ടായിരുന്നെടീ എല്ലാംകൊണ്ടും...
എല്ലാമൊന്നൊതുക്കിയപ്പോൾ ഈ സമയമായി.”
     സാവധാനമെന്ന് തോന്നിക്കുംവിധം ഹണിയുടെ എതിർവശത്തായി ഇരിപ്പുറപ്പിച്ചശേഷം യുവതി ഇങ്ങനെ പറഞ്ഞു.
“പുള്ളി രാവിലെ ഫ്രണ്ട്സിന്റെ കൂടെ ഒരു ട്രിപ്പ് പോയേക്കുവാ.
ഞാൻ മോനെ സ്കൂളിൽ ഡ്രോപ്പ് ചെയ്തശേഷം അവിടിവിടായി കറങ്ങിക്കിടന്നു.”
മറുപടിയെന്നവിധം ഹണി ഒന്നനങ്ങിയിരുന്ന് ഇങ്ങനെ പറഞ്ഞു.
“നീയിന്ന് ഫുൾ ഡേ ലീവല്ലേ?”
     നെറ്റിയൊന്ന് അർത്ഥമില്ലാത്തവിധം ചുളുപ്പിച്ച് യുവതി ഹണിയോടായി ചോദിച്ചു വേഗം.
“ഇന്നത്തേക്ക് ലീവാ. ഇതിപ്പോ കുറച്ചായി ഇങ്ങനെ.
ഒരു വൺ വീക്ക്‌ ചോദിച്ചിട്ടുണ്ട് ഞാൻ. കിട്ടുവോ ആവോ!?”
നേർത്തൊരു നിരാശ പ്രകടമാക്കിയെന്നവിധം ഹണിയിങ്ങനെ മറുപടി നൽകി.
“എനിക്ക് നല്ല മടുപ്പടിച്ചിട്ടാ ഒരുവർഷം ഗ്യാപ്പെടുക്കാമെന്ന് ഞാൻ തീരുമാനിച്ചത്.
കെട്ടിയോൻ എന്തോ ഭാഗ്യംകൊണ്ട് അതങ്ങ് സമ്മതിച്ചുതരികയും ചെയ്തു.”
     ലാഘവം കലർന്ന നിരാശ പ്രകടമാക്കിയായിരുന്നു യുവതിയുടെ മറുപടി ഇങ്ങനെ.
     ഇത്രയും സംഭവിച്ചുകൊണ്ടിരിക്കുന്നതിനിടയിലേക്കെന്നവിധം ഒരു വെയ്റ്റർ സാവധാനം എത്തി.
“മാം. ലഞ്ച് ടൈമിന് ഇനി കുറഞ്ഞത് വൺ അവറെങ്കിലും എടുക്കും...”
     വളരെ നേർപ്പിച്ചിങ്ങനെ പറഞ്ഞ്, പൂർത്തിയാക്കുവാൻ മടികാണിച്ച് വെയ്റ്റർ യുവതി ഇരുവരേയും മാറി-മാറി നോക്കുന്നത് തുടർന്നുനിന്നു.
“അത് കുഴപ്പമില്ല, ഞങ്ങള് വെയിറ്റ് ചെയ്യാം.”
     തലയാട്ടിക്കൊണ്ട് മറുപടിയായി ഹണിയിങ്ങനെ പറഞ്ഞതോടൊപ്പം യുവതിയും എതിരേയിരുന്ന്, വെയ്റ്ററിന് നേർക്ക് തലയാട്ടി സമ്മതം ചേർത്തു.
     തലയാട്ടിക്കൊണ്ടുതന്നെ ‘ഓക്കെയ്’ ഭാവിച്ച് വെയ്റ്റർ ഇരുവരേയും മാനിച്ചുതന്നെ തിരികെപോയി.
“ആഹ്, നിന്റെ രണ്ടുവരിക്കഥയുടെ ബാക്കി പറ,,
എല്ലാം നേരിട്ട് കേൾക്കാനാണല്ലോ ഞാനിവിടെ വന്നത്!”
     അല്പം മുന്നോട്ടായ്ഞ്ഞിരുന്ന് യുവതിയിങ്ങനെ ഹണിയുടെ നേർക്ക് പറഞ്ഞു, പുതിയഭാവത്തിൽ.
     ഹണിയൊന്നല്പം അനങ്ങി മുന്നോട്ടായെന്നവിധം ഇരുന്നശേഷം ശബ്ദം അല്പംകൂടി താഴ്ത്തി പരിസരം വീക്ഷിക്കാതെ പറഞ്ഞു;
“എടീ, ഇങ്ങനെ ഒരുത്തനുമായിട്ട് സംഭവിച്ചു.”
     തുടക്കമെന്നവിധം പറഞ്ഞ ഈ വാചകത്തിന് മറുപടിയായി ‘ഊമ്’ എന്ന് മൂളിക്കൊണ്ട് ശ്രദ്ധയോടെ, എന്നാൽ ഹണിയുടെ അതേ ഭാവത്തിലും യുവതി തലയാട്ടി.
“ഈ കഴിഞ്ഞ ദിവസമൊക്കെ എന്താ നടന്നതെന്ന് നിനക്ക് കേൾക്കണോ?”
     ചോദ്യച്ചിഹ്നം മുന്നിൽനിറുത്തി ഹണിയിങ്ങനെ യുവതിയോട് തുടർന്ന് ചോദിച്ചു.
“എന്താ നിന്റെ പ്രശ്നം, നീ പറ...”
     ഹണിയുടെ ഒത്തഭാവത്തിൽ യുവതിയിങ്ങനെ മറുപടിയായി പറഞ്ഞ് കാത്തിരുന്നു.
     രാത്രി അല്പം അധികമായതിന്റെ ലക്ഷണം നേർത്ത വെളിച്ചത്തിന്റെ രൂപത്തിൽ ബെസ്മെന്റിൽ പലയിടത്തായി വെളിവായിരുന്നു. അധികം വാഹനങ്ങളൊന്നുമങ്ങനെ അവിടെ പാർക്ക് ചെയ്ത് കിടക്കുന്നുണ്ടായിരുന്നില്ല ആ സമയം. പഴകിയ ഒരു സ്ഥലമെന്നനിലയിൽ അവിടേക്ക് ആളുകളുടെ ശ്രദ്ധകിട്ടാതെ കിടക്കുന്നതിന്റെ ലക്ഷണം ബേസ്മെന്റിലാകെ കാണാമായിരുന്നു. ഹണിയുടെ അത്ര വലിപ്പമില്ലാത്ത കാറിലിരുന്ന് ഇയർഫോണുപയോഗിച്ച് തന്റെ മൊബൈലിൽ എന്തോ കാണുകയായിരുന്നു ഹസ്ബന്റ് -ഡ്രൈവിംഗ് സീറ്റിട്ടിലിരുന്നുകൊണ്ട്.
തുടരും//