Aksharathalukal

മെമ്മറീസ് - PART 26

\"കുറുനരിയും കുറുക്കനും എല്ലാം അങ്ങു നടന്നേ സാർ വിളിക്കുന്നുണ്ട് \" ദേവനായിരുന്നു അത്..

റിച്ചു പ്ലിങ് ആയി...

\"ശോ... ഇങ്ങേര് ഇതെപ്പോ വന്ന്...\" റിച്ചു ആത്മ...

\"നിങ്ങള് കയറാൻ തുടങ്ങിക്കോ എനിക്ക് ഒരാളെ കാണാനുണ്ട്...\" ദേവൻ അതും പറഞ്ഞു അവിടെ നിന്ന് പോയി..

എല്ലാവരും മല കയറാൻ തുടങ്ങി...
ചുറ്റും മഞ്‌ മൂടിയ അന്തരീക്ഷം....

\"ഇതെന്തോന്ന് ചൈന മതിലോ \" റിച്ചു ഉയരത്തിലേക്ക് പോവുന്ന പടികെട്ട് നോക്കി കൊണ്ട് പറഞ്ഞു...

\"ഇത് കേറുമ്പോഴേക്കും നാളെ ആവുമല്ലോ \" ഐഷു പറഞ്ഞു.

\"അച്ചു നീ റൊമ്പ ദൂരം പോയിട്ടാ....\" മാളു അച്ചുവിനെ നോക്കി..

\"ഇല്ല mahn..ഞാൻ എവിടെ നിന്ന് തുടങ്ങിയോ അവിടെ തന്നെയുണ്ട് എനിക്ക് വയ്യ ഈ മല കേറാൻ \"

\"ആ ശിവപ്രിയ വരെ മുകളിൽ എത്തി...\" അക്ഷു പറഞ്ഞു.

\"അവിടെ എത്തിയിട്ട് എന്തിനാ കൊടി കുത്തി ഹിമാലയം കീഴടക്കാൻ ആണോ...\" റിച്ചു പറഞ്ഞു.

\"എന്നാലും അങ്ങേര് ആരെ കാണാനായിരിക്കും പോയത് \" റിച്ചു ആത്മ...

അങ്ങനെ അവിടെയുള്ള വിസിറ്റ് കഴിഞ്ഞു...
_________________________________

എല്ലാവരും തിരിച്ചു ബസ്സിൽ കയറി...

\"അയ്യോ...എന്റെ തൊപ്പി...\" റിച്ചു വെപ്രാളത്തിൽ പറഞ്ഞു.

\"തൊപ്പിയാ \"

\"എന്റെ തൊപ്പി പോയി...\"

\"അയ്യോ എന്റെ മാല \" മാളു പറഞ്ഞു.

\"ഇതെല്ലാം എങ്ങനെയാ പോയത് എപ്പോഴാ പോയത് നിനക്കൊന്നും ബോധമില്ലേ \" അച്ചു ചോദിച്ചു.

\"ഈ പാട്ട് കൊണ്ട് ഒരു വക കേൾക്കാൻ പറ്റുന്നില്ല \"

പെട്ടെന്ന് ബസ്സ് ബ്രേക്ക് ഇട്ടു...
ഡാൻസ് കളിച്ചോണ്ട് നിന്ന ആനന്ദ് തലയും കുത്തി താഴേക്ക് വീണു...അതിന് മുകളിലേക്ക് ജിത്തുവും എല്ലാം കൂടി അവിയല് പരിവം ആയി..

\"ഇതാണോടെ നീ vibe ...vibe എന്ന് പറഞ്ഞത് \" ആനന്ദിന്റെ മുകളിൽ വീണ് കിടന്ന..ജിത്തു ചോദിച്ചു.

\"എന്റെ ചെരുപ്പ് ..എന്റെ ചെരുപ്പ് പോയി..\" ബ്രേക്ക് പിടിച്ചപ്പോൾ അച്ചുന്റെ ചെരുപ്പ് പറ പറന്നു..

\"ഞഞ്ഞായി...\" റിച്ചു പറഞ്ഞു.

കുറേ തപ്പിയപ്പോ അച്ചുന്റെ ചെരുപ്പ് കിട്ടി...റിച്ചുന്റെ തൊപ്പിയും...

\"ഇനി ഇവിടെ കുറച്ചു ടൈം spend ചെയ്യാം എല്ലാവരും ഇറങ്ങിക്കോ...\" വൈറസ് പറഞ്ഞു.

\"ഇവിടെ എന്താ \" അക്ഷു ചോദിച്ചു.

\"ഫൗണ്ടൻ\" ഐഷു പറഞ്ഞു.

\"ഫൗണ്ടേഷനോ\"

\"അത് അങ്ങേരുടെ ഫീൽഡ് ഇത് വാട്ടർ ഫൗണ്ടൻ with ലൈറ്റ് and മ്യൂസിക്ക് \" മാളു പറഞ്ഞു.

\"ബോയ്സ് girls ഒരു ഗ്രൂപ്പ് ആവുക\" ദേവൻ പറഞ്ഞു.

\"ആരും എടുക്കാത്ത വെറുതെ ഇട്ട ബോയ്സ് വല്ലതുമുണ്ടോ \" അച്ചു ചോദിച്ചു.

\"ഇതെന്തോന്ന് ആക്രിക്കടയോ \" മാളു പറഞ്ഞു

\"അതൊക്കെ പിന്നെ ചെറുത്..\"

\"ഇനി ദേവൻ സാർ തന്നെ ശരണം...\" റിച്ചു പറഞ്ഞു.

\"അങ്ങേര് നമ്മൾ കരുതിയ പോലത്തെ ആളല്ല ജാഡ ഒന്നുമില്ല \"

\"എല്ലാവരും നിന്നെ പോലെ ജാഡ തെണ്ടി ആവില്ലല്ലോ മാളു \"

എല്ലാവരും വാട്ടർ ഫൗണ്ടേഷൻ ശേ 
😛😛😛...ഫൗണ്ടൻ കാണാൻ പോയി..കൂടെ ദേവനും..

\"നിങ്ങൾ അടിപൊളി ഗ്യാങ് ആണല്ലോ \" ദേവൻ ചോദിച്ചു.

\"പിന്നല്ല \" ഐഷു പറഞ്ഞു.

\"ബാക്കി എല്ലാവരും പല കാരണങ്ങൾ കൊണ്ടും IVക്ക് വന്നപ്പോൾ split ആയി ബട്ട് നിങ്ങൾ കട്ടയ്ക്ക് കൂടെ നിൽക്കുന്ന പിള്ളേർ ആണല്ലോ \"

\"അത് സാറിന് ഇപ്പോഴാണോ മനസ്സിലായത് \" റിച്ചു ചോദിച്ചു.

\"അതേ....നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഉണ്ടാവൂ ഒരിക്കലും നിങ്ങൾ ഈ കൂട്ട് വിടരുത് \"

\"ഞങ്ങൾ എപ്പോഴും ഒറ്റകെട്ടാ സാറേ അത് ഒരിക്കലും മാറില്ല \" മാളു പറഞ്ഞു.
______________________________

ഉച്ചയ്ക്ക് ഫുഡും കഴിച്ച് ഡാൻഡെലിയിലെ വാട്ടർപാർക്കിൽ പോവാൻ തുടങ്ങുവായിരുന്നു എല്ലാവരും...

\"എന്റെ തുണി കഴിഞ്ഞു എന്റേൽ ഇനി മാറ്റി ഉടുക്കാൻ തുണി ഇല്ല...\" റിച്ചു ബാഗിൽ തപ്പി നോക്കി.

\"നീ നോക്ക് വല്ലതും കാണും....\" അച്ചു പറഞ്ഞു

\"ഹാ പാന്റ് കിട്ടി....ഇന്നലെ ഇട്ട ബനിയനുണ്ട് അതും കൂടി ഇടാം...\"

\"വേഗം...എല്ലാവരും റെഡി ആയി...നമുക്ക് പോവാം \"

\" 1 മിനുട്ട് ഈ ഐ ലൈനർ കൂടി \" മാളു തിടുക്കത്തിൽ ഐ ലൈനർ ഇട്ടു.

\" മുങ്ങിചാവാൻ പോവുമ്പോ എന്തിനാടി കപ്പടാ മീശ  \" റിച്ചു പറഞ്ഞു.

വാട്ടർ പാർക്കിലെ സവാരി ഗിരി ഗിരി ഒക്കെ കഴിഞ്ഞു എല്ലാവരും ഡാൻഡെലിയിലുള്ള പൂളിലേക്ക് പോയി...
നീന്തൽ അറിയാവുന്ന മാളുവിന് വെള്ളം കണ്ടപ്പോൾ ആവേശം വന്നു...
സേഫ്റ്റി സ്യുട്ട് ഒക്കെ ഇട്ട് വെള്ളത്തിൽ ഇറങ്ങാൻ റെഡി ആയി നിൽക്കുകയായിരുന്നു അച്ചു..

\"എടി മാളു എനിക്ക് നീന്താൻ അറിയില്ല \"

\"ഞാനില്ലേ പിന്നെ എന്താ \" മാളു വെള്ളത്തിലേക്ക് ചാടി..

\"യശോദേ....\" റിച്ചു ഒറ്റ ചാട്ടം...പിന്നാലെ അച്ചുവും...

\"മാളു.....എടി....കോപ്പേ നീ എവിടെയാ എനിക്ക് ശ്വാസം കിട്ടുന്നില്ല ഒന്ന് വന്ന് ഇത് നേരെയാക്കിതാടി \"

\"അച്ചു നീ ഫ്രീ ആയി നിൽക്ക്...relax mahn....\" മാളു വെള്ളത്തിൽ വീണ് വെപ്രാളപ്പെടുന്ന അച്ചുവിനോട് പറഞ്ഞു. 

\"ഇവിടെ വെള്ളം മൂക്കിൽ കേറി ഞാൻ ഇപ്പോ ചാവും...\"

\"ഹോ...ഒരു പിടിവള്ളി കിട്ടി \" റിച്ചു പൂളിന് കുറുകേ കെട്ടിയ കയറിൽ കയറി പിടിച്ചു നിന്നു...

\"ഇതെന്താ താഴുന്നേ...എടി അക്ഷു ഒന്ന് പിടി വിടടി...ജന്തു..\"

\"അച്ചു ദേ നീ ഇങ്ങനെ നീന്തിയെ ഒരു കയ്യ് മുന്നോട്ട് പോവുമ്പോ ഒരെണ്ണം ബാക്കിലോട്ട് ഹോയ്യ്‌...ഹോയ്യ്‌...ഹോയ്യ്‌...ഹോയ്യ്‌..\"

\"കിടന്ന് കവല പ്രസംഗം നടത്താതെ എന്നെ രക്ഷിക്കെടി ശവമേ...\" അച്ചു കൂവി വിളിച്ചു.

മാളു ആവേശത്തിൽ നീന്തൽ മത്സരത്തിൽ എന്നപോലെ നീന്താൻ തുടങ്ങി...
ഐഷു അച്ചുവിനെ പിടിച്ചു കരയ്ക്ക് കയറ്റി...

\"ആ സാമദ്രോഹി കിടന്ന് നീന്തുന്നത് കണ്ടില്ലേ \"റിച്ചു വെള്ളത്തിൽ നീന്തി കളിക്കുന്ന മാളുവിനെ നോക്കി പറഞ്ഞു.

\"നല്ല രസമല്ലേ ഞാൻ ഒരു റൗണ്ട് കൂടി നീന്തട്ടെ...\" 😁😁

\"ഇനി നീന്തിയാൽ നിന്നെ ഞാൻ കാലേ വാരി നിലത്തടിക്കും ജലപിശാശേ \" അച്ചു പറഞ്ഞു  😠😠


________________________________

\"ഒരു വകയായി....ഹോ....\" അച്ചു നടന്ന് തളർന്ന മട്ടിൽ പറഞ്ഞു.

സൈക്കിൾ race ഉണ്ട്...താല്പര്യം ഉള്ളവർക്ക് പോവാം.. ആനന്ദ് പറഞ്ഞു.

\"അച്ചു നമുക്ക് ഒന്ന് പോയാലോ \" മാളു ചോദിച്ചു.

\"അതിലും ബേധം എന്റെ ശവമെടുക്കുന്നതല്ലേ \" അച്ചു പറഞ്ഞു.

എല്ലാവരും ചായ കുടിച്ചു..
കുറേ പേർ സൈക്കിൾ race ഇന് പോയി..

\"ഇനി വൈകുന്നേരം പാർട്ടി ഇല്ലേ...\"

\"പാർട്ടിയാ...\" റിച്ചു ചോദിച്ചു

\"റിച്ചു ..എടി എന്റെ underware കാണുന്നില്ല...\" ഐഷു പറഞ്ഞു.

\"യൂ മീൻ ജട്ടി \" അച്ചു പറഞ്ഞു.

\"നീ എവിടെ എങ്കിലും ഒരെണ്ണം കണ്ടോ ഞാൻ കുറേ എണ്ണം എടുത്തതായിരുന്നു ഇപ്പോ ഒരെണ്ണം മിസ്സ് ആയി...\" ഐഷു ചോദിച്ചു.

\"നിന്റെ ജട്ടി ഒരു പട്ടി എടുത്തോണ്ട് പോണ കണ്ടു എന്താ ഉള്ളതെന്നു വെച്ചാൽ എടുത്തിട്ടിട്ടു വാടി കോപ്പേ...അങ്ങേര് അവിടെ കാറി കൂവുന്നുണ്ട്..\" റിച്ചു പറഞ്ഞു.

\"മാളു ഈ മുടി ഒന്ന് കെട്ടി തരുമോ \" 

\"ഇപ്പോ ജിമ്മിന്റെ പൈസ ലാഭം ആയി റിച്ചു..\" അക്ഷുന്റെ നീളൻ മുടി കെട്ടികൊണ്ട് മാളു പറഞ്ഞു.

മാളു നോക്കുമ്പോൾ ബെഡിൽ കിടന്ന ഫോൺ റിങ് ചെയ്യ്തു...

\"അച്ചു നിന്റെ ഫോൺ നന്ദുവാണല്ലോ \"

അച്ചു വന്ന് ഫോൺ കട്ട് ചെയ്തു.

\"എന്താടി നീ ഫോൺ കട്ട് ചെയ്തത് \"

അച്ചു മറുപടി ഒന്നും പറഞ്ഞില്ല...

രാത്രി ഡാൻസും..പാട്ടും കഴിഞ്ഞു എല്ലാവരും നേരത്തെ ഉറങ്ങി...റിച്ചു ഒടിയൻ കളിക്കാതെ വേഗം ഉറങ്ങി...


last ഡേ ഗോവ ബീച്ച് ആയിരുന്നു  destination...

\"നമുക്ക് തോമാച്ചനെ കാൾ ചെയ്യാം ഈ മാളുന്റെ കോഴിതരം കാണിക്കാലോ \" റിച്ചു പറഞ്ഞു.

ബ്രിട്ടോ മാളുവും ആയിട്ട് pic എടുക്കുകയായിരുന്നു...sunset ഫേസ് ചെയ്യ്തു കൊണ്ട്...
റിച്ചു nice ആയിട്ട് വീഡിയോ കാൾ ആക്കി തോമാച്ചൻ ഇതൊക്കെ കണ്ടു കലിപ്പിലായി..

\"മാളു ഷോപ്പിംഗ് നടത്തേണ്ടേ...\"

\"ഡ്രെസ്സിന്റെ വില നോക്കിയേ ഒന്നിന് 500റിൽ കൂടുതലുണ്ട്...\"

\"ആ..ആനന്ദ് പറഞ്ഞിട്ടാണ് ഒരു പൈസ പോലും ചിലവാക്കാതെ ഇവിടെ നിന്ന് വാങ്ങാൻ നിന്നത് \"

അപ്പോഴാണ് ആനന്ദ് അതുവഴി കോളയും വാങ്ങിക്കൊണ്ട് വന്നത്...

സംഗതി scene കോണ്ട്രാ ആണല്ലോ ഇവിടുന്ന് escape ആവാം...ആനന്ദ് ആത്മ..

\"ഡാ...നിക്കെടാ അവിടെ \" ഐഷു പറഞ്ഞു.

\"എന്നെ നോക്കേണ്ട ഞാൻ ഓടി....\"
ആനന്ദ് ഒറ്റയോട്ടം..

++++++++++++++++++++

തിരിച്ചു നാട്ടിൽ എത്തിയപ്പോൾ രാവിലെ 8 മണി കഴിഞ്ഞിരുന്നു...
എല്ലാവരും ബസ്സിൽ നിന്ന് ഇറങ്ങി മാളുവും അച്ചുവും കോളേജിൽ ബസ്സിൽ തിരിച്ചു പോവാൻ നിൽക്കുകയായിരുന്നു...റിച്ചുവിനെ വിളിച്ചിട്ടും അവൾ വന്നില്ല..റിച്ചുവിന് ആത്മാഭിമാൻ കൂടി പോയത് കൊണ്ട് പുള്ളിക്കാരി ksrtcയിൽ കേറാനുള്ള പുറപ്പാടയിരുന്നു.....
ഗേറ്റ് കടന്നതും ബാഗും കയ്യിൽ എടുത്തു നടന്ന റിച്ചുവിനെ പോവാൻ വിടാതെ ചുറ്റും ബൈക്ക് കൊണ്ട് റൗണ്ട് അടിച്ചു വളഞ്ഞു സൂര്യയും andrewവും...

\"മാഡം ഒന്ന് നിന്നെ \" ബൈക്കിൽ നിന്നും ഇറങ്ങി വന്ന സൂര്യ റിച്ചുവിനെ തടഞ്ഞു വെച്ചു..

\" സൂര്യ മാറി നിൽക്ക് എനിക്ക് പോവണം \" 

\" നീ ചെയ്ത തെറ്റിന് നീ വല്യ വില തരേണ്ടി വരും...കരയിക്കും നിന്നെ ഞാൻ \"
സൂര്യ റിച്ചുവിന്റെ നേർക്ക് വിരൽ ചൂണ്ടി കൊണ്ട് ഭീഷണി പോലെ പറഞ്ഞു.

\"കരയിക്കാൻ നീയാരാ കണ്ണീർ സീരിയൽ ഡയറക്ടറോ \" അജു ഇടയ്ക്ക് കയറി.....

\"അത് ചോദിക്കാൻ നീ ആരാടാ നായിന്റമോനെ.. \" സൂര്യ അജുവിന്റെ കോളറിൽ പിടിച്ചു..

\"കയ്യെടുക്കെടാ....\" അജുവിന്റെ മുഖത്തെ ദേഷ്യം കണ്ട് റിച്ചു പോലും ഒരു നിമിഷം പേടിച്ചു പോയി...

(തുടരും...)


മെമ്മറീസ് - PART 27

മെമ്മറീസ് - PART 27

4
684

\"ഇനി നീ ഇവളെ ശല്യം ചെയ്യ്താൽ പിന്നെ നീ തീർനെന്ന് കൂട്ടിക്കോ \" അജുവിന്റെ ശബ്ദം ഉയർന്നു..\"കേട്ടല്ലോ വേഗം പോക്കോ....\" റിച്ചു രണ്ട് പേരുടെയും ഇടയിൽ കയറി നിന്ന് കൊണ്ട് പറഞ്ഞു.സൂര്യ പകയോടെ ബൈക്ക് സ്റ്റാർട്ട് ചെയ്യ്തു തിരിച്ചു പോയി..\"അതേ ഗുണ്ടേ ഞാൻ വന്നില്ലെങ്കിൽ നീ ഇപ്പോ ചമ്മന്തി പരിവം ആയേനെ \"\"നീ വന്നില്ലെങ്കിലും ഞാൻ രക്ഷപ്പെടും \"\"ദേ..സൂര്യ കത്തിയും കൊണ്ട് വരുന്നു \"\"അയ്യോ..അമ്മേ എന്നെ കൊല്ലല്ലേ \"അപ്പോ പേടിയുണ്ടല്ലേ \"\"അല്ല...കത്തിയൊക്കെ കയ്യിൽ കൊണ്ടാൽ മുറിയില്ലേ \" റിച്ചു പ്ലിങ് ആയ ഭാവത്തിൽ പറഞ്ഞു.__________________________മൂന്ന് കോടലികളും കൂടി സ്റ്റോറിന്റെ മുൻപിലുള്ള മരത്തിന