Aksharathalukal

മെമ്മറീസ് - PART 27

\"ഇനി നീ ഇവളെ ശല്യം ചെയ്യ്താൽ പിന്നെ നീ തീർനെന്ന് കൂട്ടിക്കോ \" അജുവിന്റെ ശബ്ദം ഉയർന്നു..

\"കേട്ടല്ലോ വേഗം പോക്കോ....\" റിച്ചു രണ്ട് പേരുടെയും ഇടയിൽ കയറി നിന്ന് കൊണ്ട് പറഞ്ഞു.

സൂര്യ പകയോടെ ബൈക്ക് സ്റ്റാർട്ട് ചെയ്യ്തു തിരിച്ചു പോയി..

\"അതേ ഗുണ്ടേ ഞാൻ വന്നില്ലെങ്കിൽ നീ ഇപ്പോ ചമ്മന്തി പരിവം ആയേനെ \"

\"നീ വന്നില്ലെങ്കിലും ഞാൻ രക്ഷപ്പെടും \"

\"ദേ..സൂര്യ കത്തിയും കൊണ്ട് വരുന്നു \"

\"അയ്യോ..അമ്മേ എന്നെ കൊല്ലല്ലേ 

\"അപ്പോ പേടിയുണ്ടല്ലേ \"

\"അല്ല...കത്തിയൊക്കെ കയ്യിൽ കൊണ്ടാൽ മുറിയില്ലേ \" റിച്ചു പ്ലിങ് ആയ ഭാവത്തിൽ പറഞ്ഞു.

__________________________

മൂന്ന് കോടലികളും കൂടി സ്റ്റോറിന്റെ മുൻപിലുള്ള മരത്തിന്റെ അടുത്തിരുന്ന് കത്തി അടിക്കുകയായിരുന്നു...അച്ചുന്റെ ഫോൺ നിർത്താതെ റിങ് ചെയ്യുന്നുണ്ടായിരുന്നു അവൾ അത് ശ്രെദ്ധിക്കാതെ ഇരുന്നു....
ബട്ട് മാളു ഇതൊക്കെ കണ്ടു...അവൾ ആരാ പുള്ളി അല്ലേ😁😁

\"അച്ചു നീ എന്താ നന്ദുന്റെ ഫോൺ അറ്റൻഡ് ചെയ്യാതെ ഇരിക്കുന്നേ \"

\"അതൊന്നുമില്ല \"

\"ഉണ്ട്...എന്തോ കാര്യമായ പ്രോബ്ലെമുണ്ട് \"

\"കുറച്ചു ദിവസമായി ഞങ്ങൾ തമ്മിൽ ചെറിയ ഒരു ഇഷ്യൂ തുടങ്ങിയിട്ട് ആദ്യം എന്നത്തേയും പോലെ ആയിരുന്നു ഞാൻ കരുതി last ഓക്കെ ആവും ബട്ട് \"

\"എന്നിട്ട് \"

\" അവൻ കുറച്ചു സീരിയസ് ആയിട്ട് എടുത്തു പിന്നീട് അത്  breakupലേക്ക് എത്തി \"

\"എന്ത് പ്രശ്നം ആണേലും അത് പറഞ്ഞു തീർക്കാമല്ലോ \"

\" somethings cannot be explained..\"

\"അത് കൊണ്ട് ബ്രേക്ക്up ആണോ option..\"

\"A breakup is better than a divorce ...
now am feeling better ...ഇപ്പോ രണ്ടാൾക്കും ടെൻഷനില്ല...ബ്രേക്ക്up ആയിട്ട് ട്രീറ്റ് തന്നില്ല എന്ന പരാതി വേണ്ട വാ കാന്റീനിൽ പോവാം \"

\"ഒറ്റ വീക്കിന്‌ കൊല്ലും നിന്നെ ഞാൻ \" റിച്ചു പറഞ്ഞു.

അപ്പോഴാണ് ഐഷു അവിടേക്ക് വന്നത്...

\"റിച്ചു ഒരു കാര്യം അറിഞ്ഞോ ആ സൂര്യയെ സസ്‌പെൻഡ് ചെയ്യ്തു \"

\"എന്തിന് \"

\" HODയുടെ വാട്സപ്പിലേക്ക് nude pic ഫോർവേഡ് ചെയ്തതിന് \"

\"നൈസ്...\"

\"അപ്പോ അതാണല്ലേ അവൻ ഭീഷണി മുഴക്കിയത് \" റിച്ചു ആത്മ

\"അവന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി  \"

\"നമ്മൾ ivക്ക് പോയ ടൈമിലാണ് അവൻ pic അയച്ചത് പോലും ശിവപ്രിയ വഴി ആ ന്യൂസ് ഇപ്പോ കിട്ടിയതേയുള്ളൂ...\"

\" ദേ ദേവൻ സാറും സൂര്യയും ആയിട്ട് fight...\" അക്ഷുവും അനുവും ഇതും പറഞ്ഞു കൊണ്ട് അവിടേക്ക് വന്നു..

\" പിന്നെയും fight ഓ \"

\" മിസ്സ് ആവല്ലേ കർത്താവേ \"  ഐഷു fight കാണാൻ ഓടി...

\"എത്ര സമയം ആയി സംഘട്ടനം തുടങ്ങിയിട്ട് \" റിച്ചു സ്വാതിയോട് ചോദിച്ചു.

\" സംഘട്ടനം ഒന്നുമില്ല സാർ അത് വഴി പോയപ്പോൾ സൂര്യ എന്തോ പറഞ്ഞു സാറിന് അത് ഇഷ്ടപ്പെട്ടില്ല പിന്നെ വാക്കേറ്റം തുടങ്ങി...\"

\"ശ്ശെ... അപ്പോ late ആയി അങ്ങേര് മാതൃഭാഷയിൽ സൂര്യയെ സ്മരിച്ചു കാണുമോ \" മാളു ചോദിച്ചു.

\"എയ്യ്‌...അങ്ങേര് ഒരു ലോലനാ കൂടി പോയാൽ ഇതൊക്കെ നിർത്തിക്കൊ...
ഇത് കോളേജ് ആണ് എന്ന ഓർമ്മ വേണം.. അത്രേ ഒക്കെ ഉണ്ടാവു അല്ലാതെ തെറി വിളിക്കാൻ അയാൾ കാർത്തികേയൻ ഒന്നും അല്ല സാദാ ഒരു ദേവനാരായണനാ \" റിച്ചു പറഞ്ഞു.

\"എല്ലാം തീർന്നു.... അങ്ങേരുടെ ഷർട്ടിലൊക്കെ ചളിയുണ്ടല്ലോ നിലത്തു കിടന്നാണോ വാക്കേറ്റം \" അച്ചു ചോദിച്ചു.

\"സാറിനെ സൂര്യ പിടിച്ചു നിലത്തേക്ക് തള്ളിയിട്ടു അങ്ങനെയാ കാര്യങ്ങൾ വഷളായത് \" വർഷ പറഞ്ഞു.
_____________________________

പിറ്റേ ദിവസം റിച്ചുവിന്റെ വീട്ടിൽ...
supply result വരുന്നത് കൊണ്ട് റിച്ചു റൂമിൽ ടെൻഷൻ അടിച്ച് ഇരിക്കുകയായിരുന്നു...
അപ്പോഴാണ് ഉണ്ണി അവിടേക്ക് കയറി വന്നത്...ഉണ്ണി എപ്പോ വന്നു എന്ന് ചോദിക്കരുത്..വന്നു അത്ര തന്നെ...😁😁 (ഔട്ട് of ലോജിക് )

\"നട്ടുച്ചയ്ക്ക് രാമ ..രാമയോ...ഇഹ്ഹ് ഇവൾ ആയിരുന്നോ ഡി ഭക്തകുലേഛേ...\"

\"അത് ഉണ്ണിയേട്ടാ ഇപ്പോ result വരും

\" ഇതാണോ result \" 

\"ഓപ്പൺ ആക്കല്ലേ \"

\" എടി വരാനുള്ളതിനെ കോടതിയിൽ നിന്ന് സ്റ്റേ വാങ്ങി നിർത്താൻ കഴിയില്ല നിന്റെ register നമ്പർ പറ \"

ഉണ്ണി register number ടൈപ്പ് ചെയ്യ്തു...

\"ഹാ...കിട്ടി എടി റിച്ചു...എന്റമ്മോ നീ തകർത്തല്ലോ \"

\"ഇത്തവണയും ഞാൻ തകർന്നോ ദൈവമേ \"

\" അതല്ല നീ പാസ്സായി നല്ല ഗ്രേഡുമുണ്ട് \" 

\"നോക്കട്ടെ നമ്പർ മാറി പോയതാണോ correct ആണല്ലോ ഇതെന്താ MTU ന് പ്രാന്തായതോ അതോ എനിക്ക് പ്രാന്തായതോ \" റിച്ചു കിളി പോയി ഒറ്റ ഇരിപ്പ്..

\"പിന്നെ നാളെ രാവിലെ ഒരു സ്ഥലം വരെ പോവണം \"

\"എവിടേക്ക് \"

\"അതൊന്നും നീ അറിയേണ്ട തമ്പുരാട്ടി റെഡിയായി നിന്നാൽ മതി കേട്ടല്ലോ \"

ഉണ്ണി റിച്ചുവിനെ കൂട്ടി രാവിലെ തന്നെ ഒരു കുന്നിന്റെ മുകളിലേക്ക് പോയി.....

\"ഇതെന്താ ഇവിടെ \"

\"അതൊക്കെ പറയാം ആദ്യം നീ ഇത് വെച്ച് കണ്ണ് കെട്ട് \"

\"ഇത് വെച്ചോ എന്നെ എന്താ കാന്താരി ആക്കുകയാണോ \"

\"എടി നിക്ക് നിക്ക് എവിടേക്കും നീങ്ങല്ലേ \"

\"നീങ്ങിയാൽ \"

\"നീങ്ങിയാൽ എനിക്കൊന്നുമില്ല നീ കൊക്കയിലേക്ക് വീഴും താഴെ രക്ഷിക്കാൻ മൂപ്പൻ ഒന്നുമില്ല അവിടെ ഫുൾ waste കൂനയാ \"

\"ചച്ചു ഇനി കെട്ടഴിച്ചോ \"

അവിടെ ഒരു കല്ലിന്റെ മുകളിൽ കേക്ക് വച്ചിട്ടുണ്ടായിരുന്നു....അതിന്റെ ചുറ്റും മെഴുകിതിരി കത്തിച്ചുവെച്ചിട്ട് ഉണ്ടായിരുന്നു...

\" ഇന്ന് birthday ആയിരുന്നല്ലേ \"

\"അല്ല എന്റെ ബിർത്ഡേ അവളെ ഒരു പൊട്ടൻ കളി സ്വന്തം birthday നീ ഒരിക്കലും മറക്കില്ല \"

\" നീ കേക്ക് കട്ട് ചെയ്യ് \"

\"ഇതിലെന്താ എന്തോ ഒരു starting trouble കത്തി കയറുന്നില്ലല്ലോ \"

\"എടി ഒന്ന് പതുക്കെ പള്ളയ്ക്ക് കത്തി കയറ്റുന്ന പോലെ മുറിക്കാതെ അതിൽ ഒരു gift ഉണ്ട് \"

\"smart ഫോൺ....ഇതിനൊക്കെ കുറേ പൈസ ആയിട്ട് ഉണ്ടാവില്ലേ ഉണ്ണിയേട്ടാ ഇതൊന്നും വേണ്ടായിരുന്നു \" റിച്ചു ഹാപ്പിയായി...ഫുൾ enjoyment മൂഡ്..

###################

കോളേജിൽ....
ക്ലാസ്സിൽ ഇന്നും പഠിപ്പിക്കാൻ ആരുമില്ല എല്ലാവരും പൊരിഞ്ഞ discussion..

\" നാളെ തൊട്ട് ആർട്‌സ് practice ആണ്.. \" ഐഷു പറഞ്ഞു.

\"നാളെ തൊട്ടോ...\"

\" നമുക്ക് ഓണം സെലിബ്രേഷൻ ക്യാൻസൽ ആയതല്ലേ അത് കൊണ്ട് ആർട്‌സ് വേഗം നടത്തും എന്നാ തോന്നുന്നേ..\" അച്ചു പറഞ്ഞു.

\" നമുക്കും ഒരു ടീം ആക്കേണ്ടേ \" ഐഷു ചോദിച്ചു.

\" തോമാച്ചനേയും വിളിക്കാം \"

\" best അവൻ ആ ക്ലാസ്സിൽ നിന്ന് എപ്പോഴെങ്കിലും ഇറങ്ങി വന്നിട്ടുണ്ടോ ഇന്റർവെല്ലിന് അല്ലാതെ \" അച്ചു പറഞ്ഞു.

\" ഒരു ടീം ആക്കണം ബോയ്സ് വേണ്ടി വരും...അപ്പോ കുറച്ചു colour ആവും \"

\"നമ്മടെ കൂടെ ഈ ക്ലാസ്സിലെ ആരേലും വരുമെന്ന് തോന്നുണ്ടോ \"

\" എന്ന പുറത്ത് നിന്ന് ആളെ ഇറക്കാം \" റിച്ചു പറഞ്ഞു.

\" ഇതെന്താ underworld ഓ..\" അച്ചു പറഞ്ഞു.

\"നാളെ അജുവിനോട് സംസാരിച്ചു നോക്കാം അല്ലെങ്കിൽ എനിക്ക് ജന്മത്തിൽ pair റിനെ കിട്ടാൻ പോവുന്നില്ല \" റിച്ചു ആത്മ

പിറ്റേന്ന് workഷോപ്പിൽ ....അജു എവിടേക്കോ പോവാൻ ഇറങ്ങുവായിരുന്നു...ബൈക്ക് ശരിയാക്കി കൊണ്ട് നിന്ന ബോൾട്ടിന് അജുവിന്റെ പോക്ക് എവിടേക്ക് ആണെന്ന് ഒരേ സംശയം...

\"ഇക്കാ നിങ്ങ പ്രൊപോസ് ചെയ്യാൻ പോവാണോ \"

\"അല്ല കക്കൂസിൽ പോവാണ് ഈ പൂവും പിടിച്ചോണ്ട് പിന്നെ എവിടെ പോവാൻ ആടാ \"

\"ഇങ്ങളോട് ഞാൻ അന്നേ പറഞ്ഞതാ റിച്ചു ചേച്ചിയോട് ഇങ്ങളെ ഹൃദയം തുറന്ന് കാണിക്കാൻ \"

\"ഒന്ന് പോടാ എന്റെ മനസ്സിൽ അവളൊന്നും അല്ല \"

\"ഇങ്ങളെ മനസ്സ് എനക്ക് അറിയുന്നതല്ലേ ഇങ്ങള് തുറന്ന് പറഞ്ഞേക്ക് അല്ലെങ്കിൽ വേറെ ആരേലും ആ ചേച്ചിയുടെ മനസ്സിൽ കേറി കൂടും ഞമ്മള് പറയാനുള്ള പറഞ്ഞ് \"

\" ആ ബൈക്കിന്റെ സീറ്റിന്റെ കമ്പി ഓടിഞ്ഞിട്ടുണ്ട് നീ അതൊന്നു വളച്ചു ശെരിയാക്കി വെയ്ക്ക് \"

\"അതൊക്കെ ഞാൻ ചെയ്തോളും ഇങ്ങള് ആ പെണ്ണിനെ വളക്കാൻ നോക്ക് \"

\"ഇവനെ കൊണ്ട്...\"

അജു റിച്ചു പറഞ്ഞ സ്ഥലത്തെത്തി...റിച്ചു അവിടെ നേരത്തെ എത്തിയിരുന്നു

\"നീ നേരത്തേ എത്തിയോ എന്തിനാ വരാൻ പറഞ്ഞത് \"

\" എനിക്ക് നിന്നോട് ഒരു കാര്യം സംസാരിക്കാനുണ്ട് \"

\"എനിക്കും നിന്നോട് ഒരു കാര്യം പറയാനുണ്ട് എന്തായാലും നീ പറ ആദ്യം \"

\" നിന്റെ പരിചയത്തിലുള്ള ഡാൻസേഴ്‌സ് ആരെങ്കിലുമുണ്ടോ എന്റെ കോളേജിൽ pair ഡാൻസ് കളിക്കാൻ ഒരു പെണ്ണിന് ആളെ കിട്ടിയില്ല ആരും വരുമെന്ന് തോന്നുന്നുമില്ല \"

അജു പെട്ടെന്ന് ഒന്ന് വല്ലാതായി..

ഇപ്പോ ഒന്നും പറയേണ്ട അവൾ അതൊന്നും ആലോചിക്കുന്നില്ല ചിലപ്പോ ഞാൻ എന്റെ ഇഷ്ടം തുറന്നു പറഞ്ഞാൽ അവൾ എന്നെ വെറുക്കും അജു ആത്മ

\"നീ ഈ ഡാൻസ് മാസ്റ്റർ വിക്രമിനെ underestimate ചെയ്യുകയാണോ \" അജു ചിരിച്ചു കൊണ്ട് പറഞ്ഞു.

\"അയിന്..ഇവിടെ ആരാ....\"

\"ഇവിടെ പിന്നെ വേറെ ആര് \"

\"നീ ആ....അയ്യോ...എന്റമ്മോ....ചിരിപ്പിച്ചു കൊല്ലല്ലേ...നീ ഡാൻസ് കളിക്കാൻ \"

\"എന്താടി നിനക്ക് ഇത്ര പുച്ഛം...ഞാനേ കോളേജിൽ best ഡാൻസർ ആയിരുന്നു \"

\" Best പ്രാന്തൻ ആയിരിക്കും \"

\"അല്ല ആർക്കാണ് pair കളിക്കേണ്ടത് \"

\"എനിക്ക് \"

\" നീയാണോ കൊച്ചു പെണ്ണ് ....മുതുകിളവി ആയല്ലോ \"

\"ഞാൻ കിളവി ആണേൽ നീ മുതുകിളവനാ...\"

\"നീ പിന്നെയും ഫോൺ മാറ്റിയോ \"

\"ഇത് ഉണ്ണിയേട്ടൻ gift തന്നതാ \"

\"ഉണ്ണിയേട്ടനോ \"

\"എന്റെ birthdayക്ക്.... നിനക്ക് പിന്നെ അതൊന്നും ഓർക്കാൻ ടൈം ഇല്ലല്ലോ \"

\"നിന്റെ വറുത്തഡേയ്ക്ക് ഞാൻ msg അയച്ചില്ലേടി...\"

\"സന്തോഷം...നിന്നോട് കയർത്തിട്ട് കാര്യമില്ല ഞാൻ matter വിട്ട് പിന്നെ നിനക്ക് എന്തോ പറയാനുണ്ടായിരുന്നു എന്ന് പറഞ്ഞല്ലോ \"

\"അത്...അതൊന്നുമില്ല \"

അങ്ങനെ practice തുടങ്ങി...
റിച്ചുന്റെ കൂടെ ഓരോ സ്റ്റെപ് ഡാൻസ് ചെയ്യുമ്പോഴും അജുവിന് വല്ലാത്ത ടെൻഷനായിരുന്നു.....

\"റിച്ചുവിന്റെ കൂടെ ഇങ്ങനെ.... എനിക്ക് എന്തോ വിശ്വസിക്കാൻ പറ്റുന്നില്ല എന്നും ഇങ്ങനെ ഇവൾ എന്റെ ഒപ്പം ഉണ്ടായിരുന്നെങ്കിൽ.....അജു...നീ എന്താ ചിന്തിക്കുന്നെ അവൾ നിന്നെ നല്ല ഫ്രണ്ട് ആയിട്ടാണ് കാണുന്നത് നീ അത് മുതലെടുക്കുകയാണോ...\" അജുവിന്റെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ഉയർന്നു...

അങ്ങനെ ഒരു ദിവസം practice കഴിഞ്ഞു എല്ലാവരും പോകാൻ തുടങ്ങിയപ്പോൾ...

\"വാ എന്തേ കേറുന്നില്ലേ നീ എന്താ അവിടേക്ക് നോക്കുന്നത് \" അജു തന്റെ ബൈക്കിൽ കയറാതെ നിന്ന റിച്ചുവിനെ നോക്കി കൊണ്ട് ചോദിച്ചു.

\"ചച്ചു നീ കേറിയെ ഇപ്പോ തന്നെ നേരം കുറേ ആയി \" പെട്ടെന്ന് ഉണ്ണിയേട്ടൻ വന്നു..റിച്ചു ആ ബൈക്കിൽ കയറി ..

\"നിന്നോട് ഞാൻ പറഞ്ഞതല്ലേ ഞാൻ വരുമെന്ന് വല്ലവന്റെയും ബൈക്കിൽ കയറി വരാൻ ആണോ നിന്റെ പ്ലാൻ ഞാൻ അമ്മായിയോട് പറഞ്ഞു കൊടുക്കുന്നുണ്ട് \" പോവുന്ന വഴിക്ക് ഉണ്ണി പറഞ്ഞു.

\"ഉണ്ണിയേട്ടാ വണ്ടി നിർത്ത് \"

\"എന്താടി \"

\"നിർത്താനാ പറഞ്ഞേ \" റിച്ചു ബൈക്കിൽ നിന്ന് ഇറങ്ങി...

\"എന്തേ നിനക്ക് അവന്റെ ഒപ്പം പോവാനാണോ അവനുമായിട്ട് നിനക്ക് എന്താ പ്രേമം ആണോ അവനെ കണ്ടാലും മതി \"

\"അജു അങ്ങനെ ആരുമില്ലാത്ത അനാഥൻ ഒന്നുമല്ല.. ഞാൻ വിളിച്ചിട്ടാ അവൻ വന്നത് അവനെ ഇനി വല്ലതും പറഞ്ഞാൽ പിന്നെ ഞാൻ ഉണ്ണിയേട്ടനോട് മിണ്ടില്ല പിന്നെ ഇതാ ഉണ്ണിയേട്ടൻ തന്ന ഫോൺ \" റിച്ചു ദേഷ്യം പിടിച്ചു 

\"ഇവൾക്ക് ഇതെന്ത് പറ്റി...\" ഉണ്ണി താടിക്ക് കയ്യും കൊടുത്തു ഇരുന്നു പോയി...ഇന്ന് വരെ റിച്ചു തന്നോട് ദേഷ്യം പിടിച്ചിട്ടില്ല ദതാണ്...
__________________________

പിറ്റേന്ന് അജു practice സിന് വന്നില്ല അവനെ നോക്കി റിച്ചു workshopൽ പോയി....


\"അജു നീ എന്താ practiceസിന് വരാത്തത് \" റിച്ചു ദേഷ്യത്തിൽ ചോദിച്ചു.

\" എടാ ഞാൻ ചോദിച്ചതിന് ഉത്തരം താ \"

\" എനിക്ക് അന്ന് വരണം എന്ന് തോന്നി ഇന്ന് വരേണ്ട എന്ന് തോന്നി \" അജു അവളുടെ മുഖത്ത് നോക്കാതെ മറുപടി പറഞ്ഞു.

\" അങ്ങനെ നിനക്ക് തോന്നുന്ന പോലെ ആണോ എല്ലാ കാര്യവും \"

\" നീ എന്നോട് ഒരു വാക്ക് പറയാതെ അല്ലേ അവന്റെ ബൈക്കിന്റ പുറകിൽ കയറി പോയത് \"

\" അത് അത്ര വല്യ ഇഷ്യൂ ആണോ \"

\" ആണ്....എനിക്ക് അതൊക്കെ വല്യ ഇഷ്യൂ തന്നെയാണ് \" 

\"ഇല്ല നീ വന്നേ പറ്റു അജു ഞാൻ എന്റെ ഫ്രണ്ട്സിനോട് വാക്ക് പറഞ്ഞതാണ് \"

\" റിച്ചു നീ കയ്യിൽ നിന്ന് വിട് എനിക്ക് വല്ലാതെ ദേഷ്യം വരുന്നുണ്ട് \"

\"ഇല്ല...പറ്റില്ല എപ്പോഴും നിന്റെ വാശി ജയിക്കണം എന്നത് ശെരിയല്ല \" റിച്ചു അജുവിന്റെ കയ്യിൽ മുറികെ പിടിച്ചു.

\" നിനക്ക് പറഞ്ഞാൽ മനസ്സിലാകില്ലേ \"

അജു റിച്ചുവിനെ തല്ലാൻ കയ്യോങ്ങി..റിച്ചുവിന്റെ മുഖം മാറുന്നത് കണ്ടപ്പോൾ അജുവിന്റെ ദേഷ്യം കുറഞ്ഞു...

\"am സോറി.... റിച്ചു....റിച്ചു ഞാൻ പറയുന്നത് ഒന്ന് കേൾക്ക് \"

അജു റിച്ചുവിന്റെ പിന്നാലെ പോയി...

\" ഇനി നീയും ഞാനും ആയിട്ട് ഒരു ബന്ധവും ഇല്ല എന്റെ ഉണ്ണിയേട്ടനോട് പോലും ഞാൻ നിനക്ക് വേണ്ടി തർക്കിച്ചു എന്നിട്ട് നീ എന്നെ...നീ എന്നെ തല്ലാൻ നോക്കി അല്ലേ \" റിച്ചു അവിടെ നിന്ന് ഇറങ്ങി പോയി..

\"ഇക്കാ നിങ്ങൾ എന്ത് പണിയാണ് കാണിച്ചത് ആ പാവം ചേച്ചിന്റെ മനസ്സ് ബെസമം ആയിട്ട് ഇണ്ടാവും \" ഇതൊക്കെ കണ്ട് കൊണ്ട് വന്ന ബോൾട്ട് പറഞ്ഞു.

\"എടാ...ഞാൻ അപ്പോഴത്തെ ദേഷ്യത്തിന്..
തല്ലണം എന്ന് കരുതിയിട്ടല്ല അവളോട് ഞാനല്ലാതെ മറ്റൊരാൾ സ്നേഹം കാണിക്കുന്നത് പോലും എനിക്ക് ഇഷ്ടപ്പെടുന്നില്ല....\"

\"ഇങ്ങള് എന്തായാലും ചേച്ചിനെ വിളിച്ചു സോറി പറഞ്ഞോ ഇല്ലെങ്കിൽ കാര്യം കയ്യ് വിട്ട് പോവും എന്റെ ആമിനാന്റെ കാര്യം അങ്ങനെയേന്നു ഞാൻ ഓളെ തല്ലി പിറ്റേന്ന് ഓള് എന്നോട് goodbye പറഞ് \" ബോൾട്ട് പറഞ്ഞു.
________________________________

അടുത്ത ദിവസം practicസിന് ഒറ്റയ്‌ക്ക്‌ വന്ന റിച്ചുവിനെ കണ്ട് ഐഷു ചോദിച്ചു...

\"അർജുൻ എവിടെ \"

\"അവൻ ഇനി വരുന്നില്ല..\"

\"ഇനി എന്താ ചെയ്യുക \"

\"അറിയില്ല എന്നെ ഒഴിവാക്കിയേക്ക് ഐഷു \" റിച്ചു ബാഗും എടുത്തു വീട്ടിലേക്ക് പോയി..

റിച്ചു പോയി കഴിഞ്ഞാണ് മാളുവും, അച്ചുവും അവിടേക്ക് വന്നത്...

\"റിച്ചു എവിടെ \"

\"അവൾ ഇല്ല എന്ന് പറഞ്ഞു \"

\"എന്തേ \"

\"അജു ഇല്ല പോലും \"

\"ഞാൻ അവളെ ഒന്ന് വിളിച്ചു നോക്കട്ടെ അജു ഇല്ലെങ്കിൽ എന്താ നമുക്ക് വേറെ ആരെയെങ്കിലും സെറ്റ് ചെയ്യാലോ \"

മാളു ആദ്യം റിച്ചുവിന്റെ ഫോണിലേക്ക് വിളിച്ചു ഉണ്ണിയേട്ടൻ കാര്യങ്ങൾ എല്ലാം പറഞ്ഞപ്പോൾ അവൾ റിച്ചുവിന്റെ വീട്ടിലെ ലാൻഡ് ഫോണിൽ വിളിച്ചു..

\"എന്താ \"

\"നീ വരുന്നില്ലേ അജു ഇല്ലെങ്കിൽ എന്താ നമുക്ക് വേറെ ആരേലും സെറ്റ് ചെയ്യാം \"

റിച്ചു ഒന്നും പറയാതെ ഫോൺ കട്ട് ചെയ്തു.

\"അച്ചു അവൾ ഫോൺ കട്ട് ചെയ്തു \"

\"നീ അവളെ ഒന്ന് ഒറ്റയ്ക്ക് വിട്ടേക്ക് അജു ഇല്ലാത്തത് കൊണ്ടല്ലേ...നമ്മൾ കാണുമ്പോൾ അവൾക്ക് അജു അത്ര important അല്ല ബട്ട് അവളുടെ ഉള്ളിന്റെയുള്ളിൽ അജുവിന്റെ സ്ഥാനം അത്രയ്ക്കും വലുതാണ് \" അച്ചു പറഞ്ഞു.

________________________

റിച്ചുവിനെ കുറിച്ച് ആലോചിച്ചു അജുവിന് ഭ്രാന്ത് പിടിച്ചു...അവൻ റിച്ചുവിന്റെ ഫോണിലേക്ക് വിളിച്ചു... ഉണ്ണിയായിരുന്നു അത് അറ്റൻഡ് ചെയ്തത്...

\"റിച്ചു...am സോറി ഞാൻ നിന്നോട് അങ്ങനെ ദേഷ്യപ്പെടാൻ പാടില്ലായിരുന്നു \"

\"ഇത് റിച്ചുവല്ല ഉണ്ണിയാണ് \"

\"ഓഹ്ഹ്....സോറി ഞാൻ കരുതി..അവൾ അവിടെയില്ലേ ഒന്ന് ഫോൺ കൊടുക്കുമോ \"

\"അജുവാണ് അല്ലേ...അവൾ ഇവിടെയില്ല ഞാൻ എന്റെ വീട്ടിലാണ് അവൾ ഇന്ന് എന്നോട് വഴക്കിട്ടു എന്നിട്ട്  ഞാൻ വാങ്ങിച്ചു കൊടുത്ത ഫോൺ എനിക്ക് തന്നെ തിരിച്ചു തന്നു..നമുക്ക് ഒന്ന് തമ്മിൽ കാണാൻ പറ്റുമോ...പേടിക്കേണ്ട എവിടെയാ വരേണ്ടത് എന്ന് പറഞ്ഞാൽ മതി ഞാൻ അങ്ങോട്ട് വരാം \"

\" ടൗണിൽ നിന്ന് കുറച്ചു മാറി ഒരു workshop ഉണ്ട് അവിടേക്ക് വന്നാൽ മതി..\" അജു പറഞ്ഞു.


ഉണ്ണി അജുവിനെ കണ്ടിട്ട് റിച്ചുവിന്റെ വീട്ടിലെത്തി...

\"അമ്മായി ചച്ചു എവിടെ \"

\"അവൾ റൂമിലുണ്ട് \"

\"ഉണ്ണിയേട്ടാ സോറി \"

\"നീ വെല്ലുവിളിച്ചിട്ട് പോയതല്ലേ \"

\"അത്...ഞാൻ \"

\"ഇതാ ഫോൺ ഇനി ഇങ്ങനെ ആരെയും വെല്ലുവിളിക്കരുത് പിന്നെ നിന്റെ ആ അജു അവൻ നല്ല പയ്യനാടി \"

\"അവനെ പറ്റി എനിക്ക് ഒന്നും കേൾക്കേണ്ട sadist \"

\"എടി അവൻ...\"

\"മതി ഉണ്ണിയേട്ടൻ പോവാൻ നോക്ക് അവന്റെ സ്വഭാവം എനിക്കിന്ന് മനസ്സിലായി \" റിച്ചു ദേഷ്യത്തിൽ പറഞ്ഞു.

______________________________

അങ്ങനെ ആർട്‌സ് ഡേയുടെ അന്ന്....

മാളുവും , ഐഷുവും , അച്ചുവും കൂടി സ്റ്റേജിലേക്ക് പോയി...റിച്ചുവും തോമാച്ചനും സ്റ്റേജിന്റെ ഫ്രണ്ടിൽ നിരത്തിയ കസേരകളിൽ ഇരിക്കുന്നുണ്ടായിരുന്നു...
ഇടയ്ക്ക് റിച്ചു അവിടെ നിന്ന് എഴുനേറ്റ് പുറത്തേക്ക് പോയി...തോമാച്ചൻ ആരോടോ സംസാരിക്കുകയായിരുന്നു  അവൻ റിച്ചു അവിടെ നിന്ന് പോയത് ശ്രെദ്ധിച്ചില്ല...റിച്ചു വെറുതെ എല്ലാ ഇടത്തും നടന്നു ദാഹിച്ചിട്ട് അവൾ വെള്ളം കുടിക്കാൻ വേണ്ടി ഫിൽറ്ററിന്റെ അടുത്തേക്ക് പോയി...വെള്ളം കുടിക്കുമ്പോൾ പിന്നിൽ കൂടി ആരോ അവളുടെ കഴുത്തിന് പിടിച്ചു...


(തുടരും....)


മെമ്മറീസ് - PART 28

മെമ്മറീസ് - PART 28

4
770

അത് സൂര്യ ആയിരുന്നു...\"നീ പെർഫ്യൂം ഒന്നും use ചെയ്യില്ലെങ്കിലും നിന്റെ വിയർപ്പിന് പോലും സുഗന്ധമാണല്ലോടി \" \"എന്റെ ദേഹത്ത് നിന്ന് കയ്യെടുക്കെടാ നായേ \" റിച്ചു ദേഷ്യത്തിൽ പറഞ്ഞു.\" അടങ്ങടി നായിന്റെമോളെ...നീ എന്തോരം ചിലയ്ക്കുമെന്ന് എനിക്കറിയാം നിന്നെ ഇങ്ങനെ ഒറ്റയ്ക്ക് കിട്ടാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാൻ ഇനി നിനക്ക് രക്ഷയില്ല \" സൂര്യ റിച്ചുവിന്റെ വായ പൊത്തിപ്പിടിച്ചു... അവൾ അവന്റെ കയ്യ്ക്ക് കടിച്ചു...പെട്ടെന്ന് റിച്ചു സൂര്യയുടെ വാരിയെല്ലിന് കയ്യ്മുട്ടു കൊണ്ട് ഇടിച്ചു അതിന്റെ എഫക്ട് കൊണ്ട് സൂര്യ പിന്നിലേക്ക് മാറി അവൾ കയ്യിലുള്ള വെള്ളം അവന്റെ മുഖ