Aksharathalukal

ശിവ പാർവതി ❤️

Part -1

കുളി കഴിഞ്ഞു  ഈറനണിഞ്ഞ കാർകൂന്തൽ ആട്ടികൊണ്ട് നനഞ്ഞ കച്ചയും ഉടുത്ത് ശിവയുടെ മുമ്പിലൂടെ പോവുന്ന അവൾ.❤️ ഒരു നോട്ടത്തിനു പോലും നിൽക്കാതെ ആ കരിയില കൂതിലൂടെ പാർവതി വേഗത്തിൽ നടന്നു.


ആ ഒരൊറ്റ നോട്ടത്തിൽ അവളെ കണ്ടപ്പോൾ തന്നെ അവന്റെ ഉള്ളിൽ എന്തോ ഒരിഷ്ട്ടം തോന്നി. തന്റെ കണ്മുമ്പിൽ നിന്നും മായുന്നതുവരെ ശിവ അവളെ തന്നെ നോക്കി നിന്നു ,സമയം പോവുന്നതറിയാതെ.

കുറച്ച് കഴിഞ്ഞ് ശിവ നേരെ തിരിഞ്ഞു നടന്നു കുള കടവിലേക്ക്. അവിടെ പടിക്കെട്ടിൽ ശിവയുടെ കൈയിൽ ഉണ്ടായ തോർത്തു മുണ്ട് ഇട്ടുകൊണ്ട് നേരെ വെള്ളത്തിലേക്ക് ഇറങ്ങി.



അവൾ കുളിച്ചുപോയ വെള്ളത്തിൽ ഒരൽപനേരം കൂടെ അവൻ അവിടെ കിടന്നു. കുളി കഴിഞ്ഞ് തെന്നി കിടക്കുന്ന ആ പച്ചപ്പായാൽ പിടിച്ച പടിക്കെട്ടുകളിൽ കാലുകൾ നന്നായി അമർത്തി  ചവിട്ടി മുകളിലേക്ക് കയറി. പടിയിൽ ഇട്ടിരുന്ന തോർത്തുമുണ്ട് ഇടുത്തു.


അതിനടിയിൽ കിടന്ന രണ്ട് കമ്മലുകൾ ശിവയുടെ കണ്ണിൽ പെട്ടില്ല തല തുടച്ചു പോകുവാൻ നേരം പെട്ടെന്ന് സൂര്യ പ്രകാശം ആ കമ്മലിൽ വന്നു തട്ടി, ആ വെട്ടം നേരെ അവന്റെ കണ്ണുകളിൽ പതിച്ചു.

പെട്ടെന്നവൻ കണ്ണുകൾ കടച്ചു എന്നിട്ട് മെല്ലെ ആ തിളങ്ങുന്ന സാധനത്തിലേക്ക് നോക്കി. രണ്ടു കമ്മൽ അത് കണ്ടപ്പോൾ തന്നെ ശിവക്ക് മനസ്സിലായി ഇതവളുടെ ആയിരിക്കുമെന്ന്. ശിവ ആ കമ്മലുകൾ ഇടുത്ത് വലതുകയ്യിലെ ഉള്ളംകയ്യിൽ മുറുകെ അമർത്തി പിടിച്ചു.❤️

ശിവയും ആ കരിയില കൂട്ടത്തിനിടയിലൂടെ നടന്നു
 വീട്ടിലേക്ക് പോയി. പതിവിലും വൈകിയത്കൊണ്ട് അമ്മ ശിവയെ വഴക്ക് പറഞ്ഞു. എന്നാൽ അതൊന്നും ശ്രേദ്ധിക്കാതെ ഉമ്മറത്തെ അഴയിൽ തോർത്തുമുണ്ട് ഇട്ടുകൊണ്ട് അവൻ അകത്തേക്ക് പോയി.


റൂമിൽ കട്ടിലിൽ കിടന്നുകൊണ്ട് അവൻ ആ സ്വർണ കമ്മലിൽ തന്നെ നോക്കിയിരുന്നു. തന്റെ നെഞ്ചോടു ചേർത്ത് വച്ചുകൊണ്ട് ശിവ ഉറക്കത്തിലേക്ക് വഴുതി.


"ആ കമ്മലുകളും ഇട്ട് ഒരു പട്ടുപാവാടയും ഉടുത്തുകൊണ്ട് കട്ടിൽ ചെറുതായി അനങ്ങുന്ന മുടിയുമിട്ടുകൊണ്ട് പാർവതി ശിവയുടെ നേരെ ഓടി വന്നു.❤️" ശിവയുടെ അടുത്തെത്തിയപ്പോൾ അവൻ അവളെ തന്റെ നെഞ്ചോരം അണച്ചു നിർത്തി.🙈


പെട്ടെന്ന് അമ്മ ശിവയെ വന്നു വിളിച്ചു അവൻ ഉറക്കത്തിൽ നിന്നും ഉണർന്നു. അപ്പോഴാണ് അവന് മനസിലായത് താൻ ഇത്രയും നേരം കണ്ടത് സ്വപ്നം ആണെന്ന്. ശിവ അവന്റെ തലക്കിട്ട് തട്ടി കൊണ്ട് കട്ടിലിൽ നിന്നും എഴുന്നേറ്റ്. റൂമിലെ ജനാലയോട് ചേർന്നു കിടക്കുന്ന മേശയിൽ പോയി ഇരുന്നു.



ബുക്കുകൾക്ക് ഇടയിൽ ഇരുന്ന ഒരു വലിയ പേപ്പർ ഇടുത്തു ഒപ്പം ഒരു പെൻസിലും. തന്റെ സ്വപ്നത്തിൽ തെളിഞ്ഞ അവന്റെ ദേവിയെ ശിവ വരച്ചുതുടങ്ങി. ❤️

നേരം ഇരുട്ടി തുടങ്ങിയിട്ടും അവൻ എങ്ങും പോവാതെ വരച്ചുകൊണ്ട് തന്നെ ഇരുന്നു.


മാവിൻ കൊമ്പിൽ,
ഇരുളിന്റെ മറവിൽ ആരും കാണാതെ പ്രണയം കൈ മാറുന്ന രണ്ടിണ കുരുവികളെ ശിവ ജനാലയിലൂടെ കണ്ടു. അവൻ അവരെയും നോക്കി ഒരപ്പനേരം ഇരുന്നു. ഒരു ചെറിയ കാറ്റ് വീശിയപ്പോൾ ആ കുരുവികൾ അവിടെനിന്നും പറന്നു പോയി. ശിവ പിന്നെയും വരയ്ക്കാൻ തുടങ്ങി. അറിയാതെ അവൻ ഉറങ്ങി....



പിറ്റേന്ന് രാവിലെ മുഖത്ത് വെയിൽ വന്നടിച്ചപ്പിൽ ശിവ എഴുന്നേറ്റു.
കുളി കഴിഞ്ഞ് താൻ ഇന്നലെ സൂക്ഷിച്ചു വച്ച ആ സ്വർണ കമ്മലുകൾ ഇടുത്തുകൊണ്ട് അവൻ വീട്ടിൽ നിന്നും ഇറങ്ങി അവന്റെ ദേവിയെയും തേടി...❤️



തുടരും.....

✍️written by
ലച്ചു ദേവ💞


ശിവ പാർവതി ❤️

ശിവ പാർവതി ❤️

4.3
1037

Part -2ഓരോരോ വഴിയോരങ്ങളിൽ അവൻ നിന്നു. അവളെയും നോക്കി.  എവിടേക്ക് പോണമെന്നോ എങ്ങോട്ട് പോണമെന്നോ അറിയാതെ.ശിവ :- ഞാൻ എന്റെ പെണ്ണിനെ എവുടെ പോയി തേടും എന്റെ ദേവി (ശിവ മനസ്സിൽ പറഞ്ഞു )കുറേനാരം ശിവ പാർവതിയെയും നോക്കി അവിടെയൊക്കെ തന്നെ നിന്നു. എന്നാൽ അവൾ പോയിട്ട് അവളുടെ ഒരു നിഴൽ വെട്ടം പോലു ഉണ്ടായില്ല. അവൻ വീട്ടിലേക്ക് തിരിച്ചു പോയി.റോമിലെ കസേരയിൽ പോയി ഇരുന്നു.അവന്റെ മുഖം വാടി ഇരിക്കുന്നത് കണ്ടപ്പോൾ അമ്മക്ക് എന്തൊപോലെയായിഅമ്മ :- നിനക്ക് ഇത് എന്തുപറ്റീടാ. ഇന്നേ വരെ ഇങ്ങനെയൊരു മുഖം ഞാൻ നിന്നിൽ കണ്ടിട്ടില്ലാലോ.ശിവ :- അമ്മ ഒന്ന് പോയെ, എനിക്ക് ഒരു കുഴപ്പവും ഇല്ല അമ്മ ഓര