Aksharathalukal

ശിവ പാർവതി ❤️

Part -2

ഓരോരോ വഴിയോരങ്ങളിൽ അവൻ നിന്നു. അവളെയും നോക്കി.  എവിടേക്ക് പോണമെന്നോ എങ്ങോട്ട് പോണമെന്നോ അറിയാതെ.

ശിവ :- ഞാൻ എന്റെ പെണ്ണിനെ എവുടെ പോയി തേടും എന്റെ ദേവി (ശിവ മനസ്സിൽ പറഞ്ഞു )

കുറേനാരം ശിവ പാർവതിയെയും നോക്കി അവിടെയൊക്കെ തന്നെ നിന്നു. എന്നാൽ അവൾ പോയിട്ട് അവളുടെ ഒരു നിഴൽ വെട്ടം പോലു ഉണ്ടായില്ല. അവൻ വീട്ടിലേക്ക് തിരിച്ചു പോയി.

റോമിലെ കസേരയിൽ പോയി ഇരുന്നു.

അവന്റെ മുഖം വാടി ഇരിക്കുന്നത് കണ്ടപ്പോൾ അമ്മക്ക് എന്തൊപോലെയായി

അമ്മ :- നിനക്ക് ഇത് എന്തുപറ്റീടാ. ഇന്നേ വരെ ഇങ്ങനെയൊരു മുഖം ഞാൻ നിന്നിൽ കണ്ടിട്ടില്ലാലോ.

ശിവ :- അമ്മ ഒന്ന് പോയെ, എനിക്ക് ഒരു കുഴപ്പവും ഇല്ല അമ്മ ഓരോന്നും ചിന്തിച്ചു കൂട്ടുന്നതാണ്.

അമ്മ :- അതെ ഞാൻ നിന്റെ അമ്മയാ അത് നിനക്ക് ഓർമ്മ വേണം. നിന്റെ മുഖം മാറിയാൽ അതൊക്കെ മനസ്സിലാക്കാനുള്ള കഴിവൊക്കെ എനിക്കും ഉണ്ട് 😌

അതും പറഞ്ഞുകൊണ്ട് അമ്മ ശിവയുടെ അടുത്തു നിന്നും പോയി.

ഞാൻ അമ്മയെ വിഷമിപ്പിച്ചു വിടാൻ പാടില്ലായിരുന്നു. എന്തുവന്നാലും അച്ഛനെക്കാൾ എനിക്ക് താങ്ങായി നിൽക്കുന്നത് എന്റെ അമ്മയാ ( ശിവ മനസ്സിൽ പറഞ്ഞു )

ശിവ ഇരുന്നോടത്തും നിന്ന് എഴുന്നേറ്റ് അമ്മയുടെ അടുത്തേക്ക് പോയി.

ശിവ :- അമ്മേ..... അമ്മേ.....
അവൻ എല്ലാവടെയും നോക്കി എന്നാൽ അമ്മയെ കണ്ടില്ല. വെറുതെ ഒന്ന് അടുക്കള വരെ പോയി നോക്കാം എന്നുംവിചാരിച്ചു ശിവ അങ്ങോട്ട് നടന്നു.

അടുക്കളയിൽ പാത്രവും കഴുകി നിൽക്കുന്ന അമ്മയെ ശിവ കണ്ടു

ശിവ :- എത്ര നേരമായി വിളിക്കണേ. അമ്മക്കൊന്ന് വിളി കേട്ടൂടെ 😒

അമ്മ :- നിനക്ക് എന്നോട് ഒന്നും പറയാൻ ഇല്ലാലോ. അപ്പോ എനിക്ക് നിന്റെ വിളിക്ക് മറുപടി ഇല്ല

ശിവക്ക് അമ്മയുടെ ആ പിണക്കം പറച്ചിൽ കേട്ടപ്പോൾ ചിരി വന്നു 🤭

അടുക്കളയിൽ ഇരുന്ന് ശിവ അമ്മയോടെല്ലാം പറഞ്ഞു.

അമ്മ :- ഇതിനാണോ നീ വിഷമിച്ചിരുന്നേ. അവളോട്‌ പറഞ്ഞോ നീ നിന്റെ ഇഷ്ട്ടം ❤️

ശുവ :- ഇല്ല. അവളെ ഞാൻ അന്ന കണ്ടത് പിന്നെ കണ്ടിട്ടില്ല.....

അമ്മ :- അമ്മ സപ്പോർട്ട് നിക്കുവാണെന്ന് നീ വിചാരിക്കരുത് എന്നാലും പറയുവാ. അവളോട്‌ കാര്യം പറഞ്ഞിട്ട് അവൾക്കിഷ്ട്ടം അല്ലേൽ നീ പിന്നെ ആ കൊച്ചിനെ ശല്യപ്പെടുത്തരുത്.

അമ്മ പറയുന്നത് കേട്ട് ശിവ തലയാട്ടി കാണിച്ചു.അതും പറഞ്ഞുകൊണ്ട് അവൻ അമ്മയോട് പുറത്തേക്ക് പോവുകയാണെന്നും പറഞ്ഞിറങ്ങി. അവന്റെ ബുള്ളറ്റും കൊണ്ട്..... ❤️

ഗ്രൗണ്ടിൽ കൂട്ടുകാർ ക്രിക്കറ്റ്‌ കളിക്കുന്നത് ശിവ കണ്ടു. ആ ക്രിക്കറ്റ്‌ കളിയുടെ ക്യാപ്റ്റൻ ആണ് ശിവ

അവിടെ ഇരിക്കുവാൻ സ്ഥലം ഉള്ളോടത് അവൻ ഇരുന്നു. കൂട്ടുകാരോടൊപ്പം. ഓരോരുത്തരും കളിക്കുന്നത് നോക്കി.

ശിവ :- ഇന്നെന്താ കളി നേരത്തെ തുടങ്ങിയോ.
മുത്തു :- ആ.... ഡാ.. നല്ല മഴക്കാറുണ്ട് അതോണ്ട് നേരത്തെ തുടങ്ങാന്നു വച്ചു...

കളിക്കുന്നതിനിടക്ക് ഒരുത്തൻ ഔട്ട്‌ ആയി. അപ്പോൾ ശിവയോടെ കളിക്കാൻ കേറാൻ പറഞ്ഞു എല്ലാവരും. അവരുടെ നിർബന്ധത്തിൽ ശിവ കളിക്കാൻ പോയി. 

എന്നാൽ പഴേത് പോലെ അവൻ കളിക്കാൻ പറ്റുന്നില്ലായിരുന്നു. ഒരു 4 പോലും എടുക്കാൻ പറ്റിയില്ല. കുറച്ചു കഴിഞ്ഞ് ശിവയും ഔട്ട്‌ ആയി.

തക്കുടു :- നിനക്ക് എന്തു പറ്റി ഇങ്ങനെ ഒന്നും അല്ലാലോ നീ കളിക്കാറ് (അവന്റെ തോളിൽ കൈ വച്ചുകൊണ്ട് പറഞ്ഞു.)
ശിവ തന്റെ തോളിൽ നിന്നും തക്കുടുവിന്റെ കൈ തട്ടി മാറ്റികൊണ്ട് ബുള്ളറ്റ് ഇടുത്ത് അവിടെ നിന്നും പോയി.

കുറച്ചു ദൂരം പോയതിനുശേഷം ഒരു പാടം കണ്ടപ്പോൾ ശിവ വണ്ടി അവിടെ നിർത്തി.


അന്നേരം തന്നെ കൂട്ടുകാരുമൊത്തു ഡാൻസ് ഡ്രെസ്സിൽ അവൾ നടന്നുവരുന്നത് അവൻ കണ്ടു.

അവൻ വേഗം പോക്കറ്റിൽ നിന്നും കമ്മലുകൾ ഇടുത്തു പിടിച്ചു.

ശിവയുടെ അടുത്ത് എത്തിയപ്പോൾ അവൻ അവളുടെ നേരെ വിരലുകൾ മടക്കിപിടിച്ച കൈ നീട്ടി. പാർവതി ഒരു നിമിഷം പേടിച്ചു നിന്നു അവന്റെ കൈയിൽ തന്നെ നോക്കിനിന്നു.

ശിവ പതുക്കെ കൈ തുറന്നു കാണിച്ച്. അതിൽ അവളുടെ കമ്മലുകൾ പാർവതി കണ്ടു

പാർവതി :- ഇത് എന്റെയാ. ഈ കമ്മലുകൾ എവിടെ പോയെന്നറിയാതെ വിഷമിച്ചു നടക്കുവായിരുന്നു ഞാൻ.

ശിവ :- എനിക്കിത് കടവിൽ നിന്നും കിട്ടിയതാ. നിന്റെ ആണെന്ന് എനിക്ക് മനസ്സിലായി

പാർവതി :- എങ്ങനെ 🤔
ശിവ :- ഞാൻ വരുന്നതിനു മുമ്പ് നീയാ അവിടെ ഉണ്ടായേ അത് ഞാൻ കണ്ടിരുന്നു. കൊറച്ചുകൂടെ ശ്രദ്ധിച്ചു നടന്നൂടെ പെണ്ണെ...❤️
അത് കേട്ടപ്പോൾ അവളുടെ മുഖത്തൊരു പുഞ്ചിരി വിടർന്നു.

ശിവ :- ഡാൻസ് ക്ലാസ്സിൽ പോണിണ്ടല്ലേ, ഈ ഡ്രസ്സ്‌ കണ്ടപ്പോൾ തോന്നി 
പാറു :- ആ

അവൻ ശിവയുടെ കൈയിൽ നിന്നും ആ കമ്മലുകൾ ഇടുത്തുകൊണ്ട് വേഗം അവന്റെ അടുത്തുനിന്നും പോയി. പെട്ടെന്ന് ശിവ അവളെ വിളിച്ചു.

ശിവ :- അതെ,
അവൾ അവനെ തിരിഞ്ഞുനോക്കി

ശിവ :- എനിക്ക് നിന്നോട് ഒരു കാര്യം പറയുവാനുണ്ട്. അത് കേട്ടിട്ട് ഒരു മറുപടി എനിക്ക് തരണം. നാളെ ഈ സ്ഥലത്തു തന്നെ വന്നാൽ മതി രാവിലെ. ( അവൻ ഉറക്കെ വിളിച്ചു പറഞ്ഞു.)

വീട്ടിൽ എത്തിയ പാറു റൂമിലെ കണ്ണാടിയുടെ മുമ്പിൽ പോയി നിന്നും. ആ കമ്മലുകൾ അവൾ കാതിലണിഞ്ഞു.
ഒറ്റ നോട്ടത്തിലാണെകിലും അവളുടെ ഉള്ളിന്റെ ഉള്ളിൽ അവനായി ഒരു സ്ഥാനം കൊടുത്തു \"അവൾ പോലും അറിയാതെ\"

അന്ന് രാത്രി ഉറങ്ങാൻ കിടന്ന പാർവതിക്ക് ഉറക്കത്തിലേക്ക് പോകുവാൻ സാതിക്കുന്നില്ലായിരുന്നു. അവൾ കട്ടിൽ എഴുന്നേറ്റ് ഇരുന്നു.
പാർവതി :-എന്തായിരിക്കും അയ്യാൾക്ക് എന്നോട് പറയുവാനിണ്ടാവുക. ( മനസ്സിൽ പറഞ്ഞു.)

അന്നത്തെ രാത്രി അവൾ ഒരുകണക്കിന് തള്ളി നീക്കി. പിറ്റേന്ന് രാവിലെ അവനെ കാണുവാൻ പോവണോ വേണ്ടയോ എന്നും വിചാലിച്ചിരിക്കുവായിരുന്നു അവൾ. തന്നെ കാണുവാനായി വീട്ടിലേക്ക് വന്നാലോ എന്നും പേടിച് സൈക്കിളും ഇടുത്തുകൊണ്ട് അവൾ വേഗത്തിൽ അവനെ കണ്ട വഴിയിലേക്ക് പോയി.


അവളെയും നോക്കി വഴിയരികിൽ വാച്ചിലെ സമയവും നോക്കി നിക്കുന്ന ശിവയെ അവൾ കണ്ടു.
സൈക്കിൾ ശിവയുടെമുമ്പിൽ കൊണ്ടുപോയി നിർത്തി. അവൾ അതിൽ നിന്നും ഇറങ്ങി ശിവയുടെ അടുത്ത് കുറച്ചുകാലം പാലിച്ചു നിന്നു.

പാർവതി :- എന്താ എന്നോട് പറയാൻ ഉണ്ടെന്ന് പറഞ്ഞത്.

ശിവ :- ഞാൻ പറയാടോ. നീ ഇത്ര തിരക്ക് പിടിക്കല്ലേ.

പാർവതി :- വേഗം പറയണം. എന്നെ വീട്ടിൽ അന്വേഷിക്കും.

ശിവ തന്റെ ഇഷ്ട്ടം അവളോട്‌ തുറന്നു. പറഞ്ഞു.
ശിവ :- നിന്നെ ആദ്യം ആ കടവിൽ വച്ചു കണ്ടപ്പോൾ തന്നെ ഞാൻ എന്റെ മനസ്സിൽ ഉറപ്പിച്ചത നീയാ എന്റെ പെണ്ണെന്ന്.❤️

അവൾ ഒന്നും മിണ്ടാതെ ശിവയെയും നോക്കി നിന്നു.

ശിവ :- അന്ന് തന്നെ പറയുവാനിരുന്നതാ ഞാൻ. എന്നാൽ എന്നെ ഒരു നോട്ടം പോലും നോക്കാതെ പോയപ്പോൾ ഒത്തിരി വിഷമിച്ചു.
കുറച്ചു നേരം രണ്ടാളും മിണ്ടാതെ നിന്നു.

ശിവ :- ഞാൻ എന്തൊക്കെ പറഞ്ഞു നിന്നോട്. നീ എന്താ ഒരു മറുപടി പോലും പറയാതെ.
എന്നെ ഇഷ്ട്ടം ആണെകിലും അല്ലെങ്കിലും തുറന്ന് പറഞ്ഞൂടെ.

പാർവതി :- എനിക്ക് ഒന്ന് ആലോചിക്കണം. ഇപ്പോ ഒന്നും പറയുവാൻ എനിക്ക് പറ്റുന്നില്ല.

ശിവ :- മതി എപ്പോ ആയാലും പറഞ്ഞാൽ മതി. ഇഷ്ട്ടം അല്ലെന്ന് മാത്രം പറയരുത്. എനിക്ക് നിന്നെ അത്രക്ക് ഇഷ്ട്ടപെട്ടുപോയി.❤️
അതിരിക്കട്ടെ നിന്റെ പേരൊന്നു പറയാമോ

പാർവതി :- കണ്ടു പിടിച്ചോ 😉🥰
അതും പറഞ്ഞു കൊണ്ട് അവൾ അവന്റെ അടുത്തും മെല്ലെ സൈക്കിൾ തള്ളിക്കൊണ്ട് പോയി.

പാർവതി സൈക്കിൾ മെല്ലെ തള്ളിക്കൊണ്ട് പോവുന്നത് കൂട്ടുകാരി മീനു കണ്ടു. അവൾ അവൾ പാർവതിയെ വിളിച്ചു.

മീനു :- ഡി പാർവതി
പാറു അവളെ തിരഞ്ഞു നോക്കി 

കുറച്ച് അകലെ ആണെകിലും അവൻ അവളുടെ പേര് കേട്ടു.

ശിവ :- പാർവതി...❤️



തുടരും.....

✍️Written by
ലച്ചു ദേവ💞

ശിവ പാർവതി ❤️

ശിവ പാർവതി ❤️

4.8
1193

Part-3മീനുവിനോപ്പം പാറുവും നടന്നു പോയി. പോവുന്ന വഴിക്ക് മീനു ചോദിച്ചു.മീനു :- എന്റെ ഒപ്പം നടക്കുമ്പോളൊക്കെ നീ പുറകിലേക്ക് തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നല്ലോ. ആരെയാ 🤔പാറു ഒന്നും മിണ്ടാതെ സൈക്കിൾ ഉന്തികൊണ്ട് നടന്നു.മീനു :- ആരാ പറഞ്ഞേ?മീനു :- അത് ശെരി ആൾടെ പേരെന്താ?മീനു :- നന്നായി. നിനക്ക് അയ്യാളെ പറ്റി വേറെ എന്തെങ്കിലും അറിയാമോ.അവൾ ഒന്നും മിണ്ടിയില്ല. കുറച്ച് നേരം മിണ്ടാതെ നിന്നതിനു ശേഷം പാറു പറഞ്ഞു.പാറു :- വേറെ ഒന്നും എനിക്ക് അറിയില്ല. എന്നാൽ ഒന്നറിയാം ആ ചേട്ടനെന്നെ ഒത്തിരി ഇഷ്ട്ടമാണെന്ന്. ❤️മീനു :- പിന്നെ ഒരാൾ വന്നു പറഞ്ഞപ്പോൾ തന്നെ അതങ്ങു സത്യം ആവുമോ. നിനക്ക്