Aksharathalukal

പ്രതിഷ്ഠക്കു ശേഷം

        പ്രതിഷ്ഠക്കുശേഷം

വീണ്ടും ത്രേതായുഗ ധർമബോധത്തിന്റെ
കോവിലിൽ പ്രാണപ്രതിഷ്ഠ നടക്കുന്നു,
ദുഷ്ടമായാവികൾ തുള്ളിയുറയുന്നു
രുധിരവർഷത്തിന്റെ വായ്ത്താരിപാടുന്നു!

ധർമസങ്കല്പത്തിൻ ശ്രേഷ്ഠ ഭാവങ്ങളെ
കല്ലിലേക്കാവഹിച്ചീടും പ്രഭാവമേ;
ബ്രഹ്മ ജ്ഞാനത്തിന്റെ മൂർത്തിമദ്ഭാവമേ
ജ്ഞാനാമൃതം നല്കി ഋഷിയാക്ക വേടരെ!

താടകാഹൃദയം നടുങ്ങുന്നു
മാരീചമാനസമിരുളുന്നു,
മാനസ ക്ഷുദ്രഭാവങ്ങളെ
ചുട്ടരിച്ചീടുമഗ്നി പടരുന്നു!

സൂര്യവംശത്തിലെ ജ്യോതിർസ്ഫുലിംഗമേ
അസുരഭാവങ്ങളെ കൊടിയേറ്റി വാഴുന്ന
രാക്ഷസക്കോട്ടകൾ തീവെച്ചെരിക്കുവാൻ
വേഗം വിളിക്ക ഭക്തഹനുമാനെയും!






നീയേതു പൗരൻ?

നീയേതു പൗരൻ?

0
221

നീയേതു പൗരൻ?.............................................                 ( ഗദ്യകവിത)റോക്കറ്റിനൊപ്പം കുതിക്കുന്ന കക്ഷിരാഷ്ട്രീയ യാത്രകൾ;കൂട്ടമായ് ചെയ്യും ബലാൽസംഗങ്ങൾതൂങ്ങി നിന്നാടുന്ന കർഷകർ!പൊള്ളത്തരങ്ങളും കള്ളക്കഥകളുംഇതിഹാസമാക്കിച്ചമയ്ക്കുന്ന ചർച്ചയുംപൂക്കാലമാകുന്ന ഭാരതഭൂമിയിൽ, ഗണതന്ത്ര ദിനമിന്നു വീണ്ടും!ആരോ കുപിതനായ് കാതുകൾ പൊട്ടിച്ചു ചോദിപ്പൂ:\"നീ ഹിന്ദുവോ, ഇന്ത്യനോ, ഭാരത വാസിയോ, ഈ വിശ്വപൗരനോ?\"\"അറിയില്ല, ഞാനേതു പൗരൻഞാനാണോ ഭാരത പൗരൻ?\"ലോകമൊരൊറ്റക്കുടുംബമായ്ദർശിച്ച പൂർവസംസ്കാരത്തിന്റെഞെട്ടിലെ; കീടങ്ങൾ നീരൂറ്റി വാടിച്ചപ