Aksharathalukal

നീയേതു പൗരൻ?

നീയേതു പൗരൻ?
.............................................
                 ( ഗദ്യകവിത)

റോക്കറ്റിനൊപ്പം കുതിക്കുന്ന 
കക്ഷിരാഷ്ട്രീയ യാത്രകൾ;
കൂട്ടമായ് ചെയ്യും ബലാൽസംഗങ്ങൾ
തൂങ്ങി നിന്നാടുന്ന കർഷകർ!

പൊള്ളത്തരങ്ങളും കള്ളക്കഥകളും
ഇതിഹാസമാക്കിച്ചമയ്ക്കുന്ന ചർച്ചയും
പൂക്കാലമാകുന്ന ഭാരതഭൂമിയിൽ, ഗണതന്ത്ര ദിനമിന്നു വീണ്ടും!

ആരോ കുപിതനായ് കാതുകൾ പൊട്ടിച്ചു ചോദിപ്പൂ:

\"നീ ഹിന്ദുവോ, ഇന്ത്യനോ, ഭാരത വാസിയോ, ഈ വിശ്വപൗരനോ?\"
\"അറിയില്ല, ഞാനേതു പൗരൻ
ഞാനാണോ ഭാരത പൗരൻ?\"

ലോകമൊരൊറ്റക്കുടുംബമായ്
ദർശിച്ച പൂർവസംസ്കാരത്തിന്റെ
ഞെട്ടിലെ; കീടങ്ങൾ നീരൂറ്റി വാടിച്ച
പൂങ്കാവനത്തിലെ കരിദളമല്ലേ ഞാൻ!

ചിത്രഗുപ്തന്നൊന്നു തെറ്റാതിരിക്കുവാൻ
നെറ്റിയിൽ 5617 6862 9543 ന്നു കുത്തിയ
ആധാറുനമ്പർ ചുമക്കുന്ന വിഡ്ഢി ഞാൻ, 
അക്കങ്ങളാൽ നേടിക്കഴിഞ്ഞ സമത്വം!

ഞാനറിയാതെന്റെയുള്ളിൽ മുഴങ്ങുന്നു

\"ഇന്ത്യ എന്റെ രാജ്യമാണ്, ഓരോ ഇന്ത്യക്കാരനും എന്റെ സഹോദരീ സഹോദരന്മാരാണ്,
ഞാനെന്റെ നാടിനെ സ്നേഹിക്കുന്നു.\"

അലയടിച്ചുയരുന്നുറക്കെ
\"വന്ദേ മാതരം!\"






             
             
















അവർ പറഞ്ഞത്

അവർ പറഞ്ഞത്

0
241

അവർ പറഞ്ഞത് (ഗദ്യകവിത)--------------------------------                          സൂര്യനോടു ചോദിച്ചു,കാറ്റിനോടു ചോദിച്ചു,പകലിനോടും ഇരുട്ടിനോടും ചോദിച്ചു,\"അകലെക്കാണുന്നത് പ്രഭാതത്തിന്റെ അരുണിമയാണോ?\"അവരൊരേ സ്വരത്തിൽ പറഞ്ഞു\"അത് പ്രഭാതമാണ്ശുഭസുപ്രഭാതം!\"ഞാനതേറ്റു പറഞ്ഞു:\"അതാ, സൂര്യനുദിക്കുന്നുനമുടെ ഇരുട്ടു മാറുന്നു.\"ജനം അലറി, \" ഈ ഭ്രാന്തനെ കുരിശേറ്റണം,ഈ നുണയനെ ഇരുമ്പാണിയിൽ തൂക്കണം!അതു പുലർവെട്ടമല്ലആളിപ്പടരുന്ന കാട്ടുതീയാണ്!നുണ പറയാനാണോ ഞാൻ നിങ്ങളോട്ഒരായിരം തവണ ചോദിച്ചു:അതു പ്രഭാതത്തിന്റെ അരുണിമയോ, എന്ന്.   നിങ്ങളാണ് നുണപറഞ്ഞത്,അതു പുലർവെട്ടമാണെന്ന്,ഞാ