Aksharathalukal

മെമ്മറീസ് - PART 28

അത് സൂര്യ ആയിരുന്നു...

\"നീ പെർഫ്യൂം ഒന്നും use ചെയ്യില്ലെങ്കിലും നിന്റെ വിയർപ്പിന് പോലും സുഗന്ധമാണല്ലോടി \" 

\"എന്റെ ദേഹത്ത് നിന്ന് കയ്യെടുക്കെടാ നായേ \" റിച്ചു ദേഷ്യത്തിൽ പറഞ്ഞു.

\" അടങ്ങടി നായിന്റെമോളെ...നീ എന്തോരം ചിലയ്ക്കുമെന്ന് എനിക്കറിയാം നിന്നെ ഇങ്ങനെ ഒറ്റയ്ക്ക് കിട്ടാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാൻ ഇനി നിനക്ക് രക്ഷയില്ല \" 

സൂര്യ റിച്ചുവിന്റെ വായ പൊത്തിപ്പിടിച്ചു... അവൾ അവന്റെ കയ്യ്ക്ക് കടിച്ചു...പെട്ടെന്ന് റിച്ചു സൂര്യയുടെ വാരിയെല്ലിന് കയ്യ്മുട്ടു കൊണ്ട് ഇടിച്ചു അതിന്റെ എഫക്ട് കൊണ്ട് സൂര്യ പിന്നിലേക്ക് മാറി അവൾ കയ്യിലുള്ള വെള്ളം അവന്റെ മുഖത്തേക്ക് തെറിപ്പിച്ചു...

_____________________

ഇതേ സമയം...

\" മാളു റിച്ചു എവിടെ പ്രോഗ്രാം ലാസ്റ്റ് ആയപ്പോൾ കണ്ടില്ലല്ലോ \" അച്ചു ചോദിച്ചു.

\"അവൾ ചിലപ്പോ വീട്ടിൽ നിന്ന് കാൾ വന്നപ്പോ മാറി നിന്നതാവും \"

\"നീ തോമാച്ചനെ വിളിച്ചു നോക്കിക്കേ \"

\"കാൾ എടുക്കുന്നില്ല \" മാളു തോമാച്ചനെ ഫോണിൽ വിളിച്ചു.

\"ശ്ശെ... ഈ പെണ്ണ് ഇതെവിടെ പോയി...\"

\"മാളവിക തന്നെ കാണാൻ ഒരാൾ വന്നിട്ടുണ്ട് \" ഏതോ പെണ്കുട്ടി വന്ന് പറഞ്ഞു.

\"എന്നെ കാണാനോ അച്ചു നീ ഐഷുന്റെ ഡ്രെസ്സ് ഒന്ന് നോക്ക് ഞാൻ ഇപ്പോ വരാം \"

ബ്രിട്ടോ ആയിരുന്നു അത്

\"മാളു നീ ഇപ്പോ തന്നെ മെയിൽ ബ്ലോക്കിൽ എത്തണം \"

\"എന്താ ബ്രിട്ടോ \" 

\"ഇപ്പോ അവിടെ ഒരു കൊലപാതകം നടക്കും അല്ലെങ്കിൽ rape \"

\"rape ഓ...\" അച്ചു ഇതും കേട്ട് അവിടേക്ക് വന്നു..

\"അതിന് ഒരു കാരണമുണ്ട് \"

ഫ്ലാഷ് ബാക്ക്...

അന്ന് വൈകുന്നേരം എല്ലാവരും ബസ്സിൽ നിന്ന് പുറത്തേക്ക് പോയപ്പോൾ ബസ്സിൽ വെച്ച്..

\" അവളുമാർക്ക് ഒരു പണി കൊടുക്കണമല്ലോ ആ മാളവികയ്ക്ക് \"

\"വേണം അളിയാ അവൾക്ക് ഒരു പണി കൊടുക്കണം അവൾ overസ്മാർട്ട് കളിക്കാൻ തുടങ്ങിയിട്ട് കുറേ ദിവസമായി \" andrew ഒരു സിപ് ബീർ കുടിച്ചിട്ട് പറഞ്ഞു

\" പിന്നെ ആ അനാമിക.... അവള് എന്റെ മുഖത്ത് ഒന്ന് പൊട്ടിച്ചതാ അതിന്റെ ഒരു 1st ഡോസ് എന്ന നിലയ്ക്ക് ആ നന്ദകിഷോറിനേയും അവളെയും തമ്മിൽ തെറ്റിക്കാൻ പറ്റി..\" സൂര്യ പറഞ്ഞു

\"അത് powli മച്ചാനെ...
നല്ല മൈ***ലെ പണി \" andrew പറഞ്ഞു.

\"ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു മാളവികയ്ക്കുള്ള പണി അവളുടെ ബെഡ്റൂമിൽ നാളെ ഹോട്ട് ന്യൂസ് ആയിട്ട് എത്തും \" 

മുന്നിലേ സീറ്റിൽ ഇരുന്ന ബ്രിട്ടോ ഇതൊക്കെ കേൾക്കുന്നുണ്ടായിരുന്നു..

\"മാളുവിന് ഒന്നും സംഭവിക്കാൻ പാടില്ല ഇത് എങ്ങനെയെങ്കിലും തടയണം ഇപ്പോതന്നെ... എന്താ ചെയ്യുക....ഒന്നും കിട്ടില്ലല്ലോ മൈ ഗോഡ് \"

സൂര്യ അടിച്ചു ഓഫ് ആയി കഴിഞ്ഞപ്പോൾ ബ്രിട്ടോ സൂര്യയുടെ വാട്സപ്പിൽ നിന്ന് HODയുടെ നമ്പറിലേക്ക് ഒരു msg അയച്ചു...

\"കുറച്ച് നീലക്കുറിഞ്ഞി പൂവ് HODക്ക് ഇരിക്കട്ടെ സൂര്യമോനെ നാളെ വൈറസ് നിന്റെ മെക്കിട്ട് വൈറസ് അറ്റാക്ക് നടത്തും \"


പക്ഷേ റിതികയാണ്‌ ഇതൊക്കെ ചെയ്തതെന്ന് സൂര്യ തെറ്റിദ്ധരിച്ചു...

\"അവള്... അവളെ വേണം എനിക്ക് വെട്ടി മുറിച്ച് പട്ടിക്ക് ഇട്ട് കൊടുക്കും ഞാൻ...എന്നെ ശെരിക്ക് അറിയില്ല ആ പുന്നാര മോൾക്ക് അവൾ എന്നെ കോളേജിൽ നിന്ന് പുറത്താക്കി ഇപ്പോ എന്റെ കമ്മീഷണർ തന്ത എന്നെ വീട്ടിൽ കയറ്റുന്നുമില്ല എല്ലാത്തിനും കാരണം അവളാ ആ റിതിക...\"

\"സൂര്യ എടാ...അത് അങ്ങനെ ആയിരിക്കില്ല റിതിക അങ്ങനെയൊക്കെ ചെയ്യുമോ നീ വെറുതെ എടുത്തു ചാടി ഒന്നിനും പുറപ്പെടേണ്ട \"

\"സൂര്യയ്ക്ക് ഒറ്റ തന്തയെ ഉള്ളൂ..അല്ലാതെ നിന്നെ പോലെ അല്ല മാറി നിക്കെടാ \" സൂര്യ ബ്രിട്ടോയെ തട്ടി മാറ്റി കൊണ്ട് ക്ലാസ്സിൽ നിന്ന് ഇറങ്ങി...

ബാക്ക് to റിയാലിറ്റി..

\"സൂര്യയ്ക്ക് റിച്ചുവിനെ അപകടപെടുത്താനുള്ള പ്ലാനുണ്ട് റിച്ചു അവിടേക്ക് പോവുന്നത് ഞാൻ കണ്ടു നിങ്ങൾ അവിടേക്ക് പെട്ടെന്ന് പോയിക്കോ \"

മാളുവും റിച്ചുവും പെട്ടെന്ന് അവിടേക്ക് പോയി..

_____________________________

റിച്ചു പുറത്തേക്ക് ഓടാൻ നോക്കിയെങ്കിലും എൻട്രൻസ് ഡോർ ലോക്കായിരുന്നു...
അവൾ സെമിനാർ ഹാളിലേക്ക് കയറി...അവിടെ ഏറ്റവും പിന്നിലുള്ള കസേരയ്ക്ക് പുറകിൽ ചെന്നോളിച്ചു...
സൂര്യ ഓരോ റൂമിൽ കയറി നോക്കി അവസാനം അവൻ ഹാളിലേക്ക് കയറി...
റിച്ചു വായ പൊത്തിപിടിച്ച് അവിടെ പതുങ്ങി ഇരുന്നു...
സൂര്യ ഷർട്ടിന്റെ പുറകിൽ തിരുകി വെച്ച വാൾ വലിച്ച് പുറത്തെടുത്തു...

\" എടി..മറ്റവളെ മര്യാദയ്ക്ക് പുറത്തിറങ്ങുന്നതാ നിനക്ക് നല്ലത്...എന്റെ ലൈഫ് ഇല്ലാതാക്കിയ നീ ഇഞ്ചിഞ്ചായി പിടഞ് മരിക്കുന്നത് എനിക്ക് കാണണം \"

പെട്ടെന്ന് അന്തരീക്ഷം നിശബ്ദമായി...
സൂര്യയുടെ ശബ്ദം കേൾക്കാത്തത് കൊണ്ട് റിച്ചു പതുക്കെ എഴുന്നേൽക്കാൻ നോക്കി..

\"പോയി എന്നാ തോന്നുന്നേ \"

പെട്ടെന്ന് അവളുടെ കഴുത്തിൽ മൂർച്ചയുള്ള എന്തോ തടയുന്ന പോലെ തോന്നി..റിച്ചു തിരഞ്ഞു നോക്കി...
റിച്ചു അത് കണ്ട് നിലവിളിച്ചു. സൂര്യ അവളുടെ കഴുത്തിൽ ആഞ്ഞു വെട്ടാൻ തുനിഞ്ഞു...റിച്ചു കണ്ണുകൾ മുറുക്കി അടച്ചു..പെട്ടെന്ന് ഒരു വെടിയൊച്ച അവൾ കണ്ണ് തുറന്ന് നോക്കുമ്പോൾ സൂര്യ നിലത്തു കിടക്കുന്നു..അവന് അനക്കമില്ല..... തോമാച്ചൻ അവിടേക്ക് ഓടി വന്നു..

\"റിച്ചു ഇവിടെ നിന്നാണോ ഒരു തോട്ട പൊട്ടിയ സൗണ്ട്...ഇവന്റെ നെറ്റിയിൽ ആരാ പൂക്കളം ഇട്ടത് \"

\"അപ്പോ നീ ആണോ ഇപ്പോ വെടി വെച്ചത്..\"

\"ഞാനോ..ഞാൻ നിന്റെ ശബ്ദം കേട്ടിട്ട് വന്നതാ \"

\"ശ്വാസമില്ല ഇവൻ...ഇവൻ മരിച്ചു എന്നാ തോന്നുന്നേ കാലമാടാ നീ എന്നെ കൂടി ജയിലിൽ ആക്കുമോ \" റിച്ചു സൂര്യയുടെ ശ്വാസഗതി നോക്കി..

\"അമ്മച്ചിയാണേ ഞാൻ ഷൂട്ട് ചെയ്തിട്ടില്ല ഞാൻ ഒരു ഈച്ചയെ പോലും ഇതുവരെ കൊന്നിട്ടില്ല \"

\"റിച്ചു നിനക്ക് കുഴപ്പമൊന്നും ഇല്ലല്ലോ \" മാളുവും അച്ചുവും ആയിരുന്നു അത്..

\"കുഴപ്പം ഇനി തുടങ്ങാൻ പോവുന്നേയുള്ളൂ ദേ നോക്ക് \" റിച്ചു പറഞ്ഞു.

\"സൂര്യ....ഇവന്... ഇവന് എന്താ പറ്റിയത് \"

\"മരിച്ചു \"

\"നിങ്ങൾ ഇവനെ കൊന്നോ \"

\"നാക്ക് വളച്ചു ഓരോന്ന് പറയല്ലേ പിശാശേ  \"

\"പിന്നെ ഇവന്റെ തലയിൽ എന്താ തേങ്ങാ വീണോ.. \" അച്ചു ചോദിച്ചു.

\"അവിടെ നിന്ന് ആരോ ഷൂട്ട് ചെയ്തതാ ഞാൻ നോക്കുമ്പോൾ അവന്റെ നെറ്റിയിൽ നിന്ന് ചോര വരുന്നു എനിക്ക് ഒന്നും മനസ്സിലാവുന്നില്ല ആരായിരിക്കും ഇതൊക്കെ ഇപ്പോ ഇവനെ കൊന്നിട്ട് ആർക്ക് എന്ത് കിട്ടാനാ \" റിച്ചു പറഞ്ഞു.

\"എല്ലാം പിന്നെ പറയാം ആദ്യം ഇവിടെ നിന്ന് രക്ഷപ്പെടാം \" 

നാല് പേരും കൂടി windowയുടെ സ്ലൈഡ് ഡോർ തള്ളി മാറ്റി പുറത്തേക്ക് ചാടി.. 
തോമാച്ചൻ പഴയ ഇലക്ട്രിക്ക് ലാബിന്റെ അടുത്തെത്തി. 

\"തോമാച്ചാ അത് ലോക്ക് ആണ് \"

\"ഇത് ലോക്ക് അല്ല \" തോമാച്ചൻ അകത്ത് കയറി പിന്നാലെ മൂന്ന് കോടാലികളും...

\"ഇനി എന്താ ചെയ്യുക ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല \" അച്ചു പറഞ്ഞു.

\"ആലോചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല \" മാളു പറഞ്ഞു.

\"അത് ഞാൻ ഇപ്പൊ പറഞ്ഞതല്ലേ \"

\"എടി നീ ഇപ്പോ പറഞ്ഞെന്ന് വെച്ച് എനിക്ക് പറഞ്ഞൂടെ \"

\"എന്ന പിന്നെ നമുക്ക് ഇവിടെ ഇരുന്ന് എത്തും പിടിയും കിട്ടുന്നില്ല..എത്തും പിടിയും കിട്ടുന്നില്ല എന്ന് പറഞ്ഞു കളിക്കാം \" അച്ചു പറഞ്ഞു.

\"ഒന്ന് മിണ്ടാതെ ഇരിക്കെടാ തെണ്ടികളെ \" തോമാച്ചൻ തലയ്ക്ക് കയ്യ് കൊടുത്തു കൊണ്ട് പറഞ്ഞു.

\"അവിടെ കുറേ ആളുണ്ട് ഇവിടെ നിന്ന് ഇപ്പോ പുറത്തിറങ്ങിയാൽ നമ്മളെ പോലീസ് പൊക്കും ആ വൈറസ് ആണേൽ നമ്മക്ക് നല്ല സർട്ടിഫിക്കറ്റ് ആണല്ലോ അടിച്ചു തന്നത് \" അച്ചു പറഞ്ഞു.

\"ആ സൂര്യയുടെ അച്ഛൻ കമ്മീഷണർ ആണ് അത് ഓർത്തിട്ട് പേടിയാവുന്നു \" മാളു പറഞ്ഞു.

\"അയ്യോ...അയ്യയ്യോ...ജീവിതത്തിൽ ഇത് വരെ ഒരുത്തനെ പോലും ഇടിച്ചു icuവിൽ കയറ്റാത്ത ഞാനാ ഇപ്പോ കൊലകേസിൽ അകത്താവാൻ പോവുന്നത് \"

\"ദേ...ഈ spanner കൊണ്ട് തലക്കിട്ടു രണ്ടെണ്ണം തരും ഞാൻ ഇതിൽ നിന്ന് എങ്ങനെ ഊരി പോകാം എന്ന് ചിന്തിക്കഡെയ് \" റിച്ചു പറഞ്ഞു.

\"നമുക്ക് ഇതൊക്കെ ഒന്ന് കണ്ട് പിടിച്ചാലോ ആരാ ഇതിന് പിന്നിലെന്ന് \"

\"എടി അതൊക്കെ സിനിമയിൽ അല്ലേ നമുക്ക് അതൊക്കെ പറ്റുമോ \" മാളു ചോദിച്ചു.

\"അങ്ങനെ വെറുതെ വിടാൻ പറ്റുമോ നമുക്കിട്ട് പണിയാൻ നോക്കിയതല്ലേ അപ്പോ ആ പണിഞ്ഞവനും. എന്തേലും കാര്യമായിട്ട് കൊടുക്കേണ്ട അല്ലേ തോമാച്ചാ \" റിച്ചു ചോദിച്ചു.

\"പഞ്ച് പറഞ്ഞു സ്കൂട്ട് ആവാൻ നിന്നെ കഴിഞ്ഞിട്ടല്ലേ ആളുള്ളൂ എന്നാലും കണ്ട് പിടിക്കണം ഇതിപ്പോ കൊലകേസാ നമ്മള് നാലാളും ജയിലിൽ കിടക്കേണ്ടി വരും \" അച്ചു റിച്ചുവിനിട്ട് വെച്ചു..

\"പേടിപ്പിക്കാതെ തെണ്ടി \" തോമാച്ചൻ പറഞ്ഞു

\"ഞാനൊരു fact പറഞ്ഞതാ \"

\"അല്ല ഈ പറഞ്ഞ ആ ഒരുത്തനെ കണ്ടു പിടിക്കാൻ ഫണ്ട് വേണ്ടേ \" മാളു ചോദിച്ചു

\"ഫണ്ടോ \" അച്ചു ചോദിച്ചു.

\" സിനിമയിലെ പോലെ കാറും , പൈസയും , പിന്നെ പോലീസിൽ പിടിപാടും എല്ലാം വേണം എന്നെ ഉള്ളു \" 

\" അതെ കണ്ട് പിടിക്കണം ആ കൊലയാളി മോനെ.. \" തോമാച്ചൻ add ചെയ്തു

\"  ആ കൊലയാളിയെ പിടിക്കാൻ നിന്റെ കയ്യിൽ കാശ് വല്ലതുമുണ്ടോഡെ..\" അച്ചു തോമാച്ചനോട്‌ ചോദിച്ചു

\"എന്റെ കയ്യിൽ ആകെ ഒരു 20 രൂപയുണ്ട് ഇതിനെ കൊണ്ട് ഇപ്പോ ദാവൂദിനെ പിടിക്കാനെ തികയൂ അത് കഴിച്ച് ബാക്കിയുണ്ടേൽ നമുക്ക് മറ്റവനെ പിടിക്കാം എന്താ പോരെ \" തോമാച്ചൻ പറഞ്ഞു.

പെട്ടെന്ന് തോമാച്ചന്റെ ഫോൺ ബെല്ലടിച്ചു..

\"അമ്മച്ചി വിളിക്കുന്നു ന്യൂസ് എല്ലായിടത്തും എത്തി എന്നാ തോന്നുന്നേ \"

\"ഇപ്പോ അറ്റൻഡ് ചെയ്യേണ്ട \" റിച്ചു പറഞ്ഞു

\"ഇല്ലെങ്കിൽ എന്നെ കൊല്ലും \"

\"അല്ലെങ്കിൽ പിന്നെ നമ്മൾ രക്ഷപ്പെടാൻ അല്ലേ പോവുന്നത് \" അച്ചു പറഞ്ഞു

\"ഹലോ അമ്മച്ചി \"

\"നീ എന്താടാ തോമാച്ചാ ഈ കാണിച്ചു വച്ചേക്കുന്നത് \"

\"അമ്മച്ചി ഞാൻ അറിഞ്ഞു കൊണ്ടല്ല \"

\"നീ എന്തിനാടാ ടോമിയെ നിന്റെ റൂമിൽ ആക്കിയത് അത് ആ തലയിണയൊക്കെ കടിച്ചു പറിച്ചു കുഞ്ഞൂഞ്ഞിന്റെ ഷർട്ടിൽ മൂത്രം ഒഴിച്ചു അവൻ വന്നാൽ ഇവിടെ ലഹളയാവും അത് കൊണ്ട് നീ പതുക്കെ വന്നാൽ മതി അത് പറയാനാ അമ്മച്ചി വിളിച്ചത്  \"

\"ഓക്കേ അമ്മച്ചി ഞാൻ എത്തിയേക്കാം \"

\"ഹോ ഭാഗ്യം ..അമ്മച്ചി ഒന്നും അറിഞ്ഞിട്ടില്ല \"  

പെട്ടെന്ന് ആരോ വാതിലിൽ മുട്ടി...

\"ആരായിരിക്കും \"

\"പോലീസ് ആണോ\"

\"അപ്പോ മീഡിയയും ഉണ്ടാവും \" മാളു പറഞ്ഞു

\"ആയിരിക്കില്ല അങ്ങനെ ആണേൽ പോലീസ് ഇവിടെ എത്തേണ്ട സമയം കഴിഞ്ഞു..\" അച്ചു പറഞ്ഞു.

റിച്ചു ഡോറിന്റെ അടുത്തേക്ക് പോയി..

\" എടി ആരാണെന്ന് ചോദിക്ക് \"

\"ഊ ആ ഊ ആ ആൻടേണ്ടി \"

\"ഇങ്ങോട്ട് മാറി നിക്ക് ഞാൻ ചോദിക്കാം കോൻ ആരാ ബബ്ലു ജി \" മാളു റിച്ചുവിനെ തട്ടി മാറ്റി..

\"തൂ ഉല്ലു കാ പട്ടാ \" പുറത്ത് നിന്ന് ഒരു ശബ്ദം 

\"ഓക്കെ ....\"

\"പോലീസ് പട്ട വാങ്ങാൻ വേണ്ടി വന്നതാണെന്ന് തോന്നുന്നു അതിന് നീ എന്തിനാ പന്നി വാതിൽ തുറന്ന് കൊടുക്കുന്നത് \" തോമാച്ചൻ പറഞ്ഞു.

\"ഇവൻ ആയിരുന്നോ ഇപ്പോ തോമാച്ചൻ ചത്തേനെ \" റിച്ചു പറഞ്ഞു.



(തുടരും..)


മെമ്മറീസ് - PART 29

മെമ്മറീസ് - PART 29

4.7
809

\"ഇവനായിരുന്നോ \" റിച്ചു പറഞ്ഞുയദുവായിരുന്നു അത്അവൻ ഇട്ടിരുന്ന ഹൂഡി തലയിൽ നിന്ന് മാറ്റി...\"അല്ല നമുക്ക് മാത്രം അറിയുന്ന ഈ സ്ഥലം ഇവൻ എങ്ങനെ കണ്ടു പിടിച്ചു \" അച്ചു ചോദിച്ചു.\"ഞാൻ ഇവനോട് വാട്‌സ്ആപ്പിലൂടെ എല്ലാം പറഞ്ഞു ഇങ്ങോട്ട് വന്നാൽ ആളെ തിരിച്ചറിയാൻ ആണ് കോൻ ആരാ ബബ്ലൂ ജി എന്ന കോഡ് വെച്ചത് \"\"വല്ലാത്ത ജാതി couples തന്നെ \" തോമാച്ചൻ പറഞ്ഞു.\"സൂര്യയുടെ ബോഡി പോലീസ് inquest ചെയ്യുകയാണ് \"\"അപ്പോ cctv.... അത് നോക്കിയാൽ നമ്മളെ പിടിക്കൂലേ \" റിച്ചു പറഞ്ഞു.\"cctv visuals കിട്ടിയില്ല അവിടെയുള്ള camera ആ സമയത്ത് ഓഫ് ആയിരുന്നു ആരോ മനപൂർവ്വം ഓഫ് ചെയ്തതാകും നിങ്ങൾ എന്തായാലും ഇവിടെ നിന്ന് മാറിക്കോ പോലീസ്