അമ്മ
ഒരു പെൺകുട്ടി സ്ത്രീയായി പൂർണമായും രൂപം പ്രാപിക്കുന്നതോടുകൂടി
അവളിൽ കുന്നോളം സ്വപ്നങ്ങളും ആഗ്രഹങ്ങളും വളർച്ച പ്രാപിച്ചിട്ടുണ്ടാകും. ആ സമയത്ത് അവളുടെ
അമ്മയുടെ പ്രതിരൂപമാണ് അവളുടെ മനനസ്സിൽ ഉണ്ടാവുക. അമ്മ അനുഭവിച്ചറിഞ്ഞ
കഷ്ടതകൾ, ദുഃഖങ്ങൾ, സന്തോഷങ്ങൾ, സങ്കർഷങ്ങൾ, സഹനം, പ്രതിരോധം, എല്ലാം അവളുടെ
മനസ്സിൽ ഇടം പിടിച്ചിട്ടുണ്ട്. അമ്മ അനുഭവിച്ച കഷ്ടപ്പാടുകൾ മാറ്റി എഴുതാനുള്ള ഒരു പദ്ധതി
യൗവ്വനത്തിൽ തന്നെ അവൾ രൂപപ്പെടുത്തിയിട്ടുണ്.
യൗവനമായത്കൊണ്ട് അതിനെ മറികടക്കാനുള്ള ശാരീരിക, മാനസിക ശക്തി
അവളിലുണ്ട്.
അമ്മ അനുഭവിച്ചറിഞ്ഞ സ്വാതന്ത്ര്യമില്ലാത്ത അവസ്ഥ, ഭർത്താവിന്റെ
അധികാര മേൽകൊയ്മ, അംഗീകാരമില്ലായ്മ, പുരുഷ ചൂഷണം, വളർത്തു മൃഗങ്ങളെപോലെ
അമ്മ അനുഭവിച്ച കഷ്ടപ്പാടുകൾ, താലീ എന്ന ഊരാകുടുക്ക്, ഭാരിച്ച വീട്ടുജോലികൾ,തന്റെ ദിനംചര്യ
തന്നെ മറ്റുള്ളവർക്ക് വേണ്ടി മാറ്റിവെക്കേണ്ട അവസ്ഥ, സ്വന്തം നിദ്ര
പോലും മറ്റുള്ളവരുടെ കാരുണ്യത്തിലാണെന്ന അവസ്ഥ, ഇതെല്ലാം സഹിച്ചിട്ട്
സഹകരിച്ചിട്ട് മറ്റുള്ളവരുടെ സുഖത്തിനും സന്തോഷത്തിനും വേണ്ടിയുള്ള അമ്മയുടെ ജീവിതം. ഇതെല്ലാം ആ പെൺകുട്ടിയുടെ
മനസ്സിൽ മാനസിക ആകാതം സൃഷ്ടിച്ചിട്ടുണ്ട്. ഇതിനെയൊക്ക മറികടക്കാനുള്ള
സാധ്യതകളാണ് ആ ഇളം മനസ് അന്വേഷിക്കുന്നത്. ഇതിന്റെ സാധ്യതൾ
അവൾ അമ്മയോട് അന്വേഷിക്കാറുമുണ്ട്.എന്നും ഭയപ്പെട്ടും അടിമയായിട്ടും
ജീവിച്ച അമ്മയ്ക്ക് ഇതിനുള്ള പരിഹാരമൊന്നും നിർദേശിക്കാനും പറ്റുന്നില്ല. ആയിരക്കണക്കിന്
വർഷങ്ങളായി സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ നിന്ന് പുറത്ത് കടക്കാനുള്ള വഴികൾ
അവൾ അന്വേഷിക്കുന്നുമുണ്ട്. സ്ത്രീകൾ അന്വേഷിക്കുമ്പോൾ തന്നെ അതിനെ പ്രതിരോധിക്കാനുള്ള
വഴികൾ പുരുഷൻമാരും അന്വേഷിക്കുന്നുണ്ട് .സ്ത്രീയുടെ അതിജീവനത്തിന്റെ
അന്വേഷണവും പുരുഷന്റെ തളച്ചിടാനുള്ള അന്വേഷണവും തമ്മിലുള്ള പോരാട്ടമാണ് വൈവാഹിക ജീവിതം.
പുരുഷൻ സ്ത്രീയിൽ ലയിക്കുന്നതാണ് പ്രണയമെന്ന് മുൻപ് പറഞ്ഞിട്ടുണ്ട്. രണ്ടായി നിന്ന
സ്ത്രീയും പുരുഷനും ഒന്നാവുന്നു. ഒന്നായ അവസ്ഥയിൽ അവരിരുവരുടെയും തമ്മിലുള്ള അന്വേഷണവും നില്കുന്നു. അത്കൊണ്ട് തന്നെ
അവരുടെ ഇടയിൽ ഒരു പോരാട്ടം നടക്കുന്നുമില്ല. ഇതെല്ലാവരും
ഒരിക്കലെങ്കിലും അവരുടെ ജീവിതത്തിൽ അനുഭവിച്ച കാര്യമാണ്. രണ്ടിൽ
നിന്ന് ഒന്നായ അവർക്ക് ആവശ്യങ്ങളും ആഗ്രഹങ്ങളും വളരെയും കുറവുമാ യിരിക്കും. എന്നും അടുത്തുണ്ടാവണമെന്ന
ആഗ്രഹം മാത്രമേ അവർ ഇരുവർക്കും
മുന്നിലുള്ളൂ. അങ്ങനെ ഉള്ളവർക്ക് അതിജീവനത്തിന്റെ പാത പ്രകൃതി തന്നെ ഒരുക്കി
കൊടുക്കുന്ന കാഴ്ച ഒരു അന്വേഷകന്ന് അന്വേഷിച്ചാൽ കണ്ടെത്താൻ സാധിക്കുന്നതാണ്. പ്രകൃതിയിൽ
മറ്റുള്ള ജീവജാലങ്ങൾ അതിജീവനത്തിനുള്ള മാർഗം ഒരുക്കി കൊടുക്കുന്നത് പോലെ മനുഷ്യർക്കും
പ്രകൃതി ഒരുക്കി കൊടുക്കുന്നു. എന്നാൽ സമൂഹത്തിൽ സ്ത്രീയും പുരുഷനും രണ്ടായ
മനസ്സുമായാണ് ജീവിക്കുന്നത്. സമൂഹം അവരുടെ പ്രണയം ഒരിക്കലും അംഗീകരിക്കുന്നില്ല. ആണും
പെണ്ണും രണ്ടായി ജീവിക്കുന്ന രീതിയാണ് വൈവാഹിക ജീവിതം. മത ആചാര്യൻ
മാർക്ക്, രാഷ്ട്രീയ നേതാക്കൾക്ക്, രാജ്യം ഭരിക്കുന്ന വർക്ക്, വൈവാഹിക ജീവിതത്തോടാണ്എന്നും
താല്പര്യം. അവർ സ്ത്രീ പുരുഷ പ്രണയം അംഗീകരിക്കുന്നില്ല. അവർക്ക് അത്
സാധ്യവുമല്ല, അവർക്കെന്നും ആണും പെണ്ണും
രണ്ടായി ജീവിച്ച് അവർ ഇരുവരും ഉണ്ടാക്കുന്ന പ്രശ്നങ്ങളെ പരിഹരിക്കാനാണ് താല്പര്യം . അവരുടെ
ഇടയിലുള്ള മാനസിക സംഘർഷങ്ങൾക്ക് പരിഹാരം കാണാൻ വേണ്ടിയാണ് ആത്മീയ കേന്ദ്രങ്ങളായ
അമ്പലങ്ങളും, പള്ളികളും പണിതിട്ടുള്ളത്, ഇതിൽ
ആശ്വാസം കാണാത്തവർക്ക് മദ്യം, ലഹരി, എന്നിവ സുലഭമായി സമൂഹത്തിൽ കിട്ടാനുമുണ്ട്. ലൈംഗികതയിൽ താല്പര്യം
ഉള്ളവർക്ക് വേണ്ടി ലൈംഗിക തൊഴിലാളികളും സമൂഹത്തിലുണ്ട് . എന്നാൽ ഇതൊക്കെ
സഹിക്കുന്നത് സ്വന്തം ശരീരമാണ്. സഹനത്തിന്റെ ഫലമായി ശരീരത്തിന്റെ പ്രതിരോധശക്തി കുറയുകയും
ശരീരം രൊകത്തിന് അടിമയാവുകയും ചെയ്യുന്നു. ഇതിനെ
മുതലെടുക്കുവാനാണ് നാട്ടിൽ മുളച്ചു വന്ന ആരോഗ്യപരിപാലന കേന്ദ്രങ്ങൾ.
കാലങ്ങളായുള്ള പുരുഷ ആധിപത്യത്തിന്റെ ഫലമായി സ്ത്രീകൾക്ക് പുരുഷനിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. തന്റെ സുരക്ഷിത ജീവിതവും അതിജീവനവുമാണ് വിവാഹത്തോടെ അവൾ ലക്ഷ്യമിടുന്നത്. അതിനു വേണ്ടിയുള്ള ശാരീരിക മാനസിക ശക്തി കാലങ്ങളായി അവൾ നേടിയെടുത്തിട്ടുണ്ട്. കാലഘട്ടങ്ങൾക്കനുസരിച് അവൾ മാറ്റങ്ങൾ വരുത്തുന്നുമുണ്ട്. എന്നാൽ വിരലിൽ എണ്ണാവുന്ന സ്ത്രീകൾ മാത്രമേ ലക്ഷ്യം കണ്ടുമൃത്യുവരിക്കുന്നുള്ളൂ.
തന്റെയും തന്റെ
പരമ്പരകളുടെയും ജീവിതം സുരക്ഷിതമാക്കാൻ
വേണ്ടി അവൾ ഭർത്താവിനോട്, ഭർതൃ വീട്ടുകാരോട്, തന്റെ വീട്ടുകാരോട്, സമൂഹത്തോട്
അവൾ പൊരുതി കൊണ്ടിരിക്കുന്നു. ഇവിടെ അവൾക്ക് നഷ്ടപ്പെടുന്നത് ഭർത്താവ്,, കുട്ടികൾ, ബന്ധുക്കൾ
ഇവരൊക്കെയാണ്. തന്റെ മക്കൾക്ക് വേണ്ടി ജീവിതം തന്നെ പൊരുതി
ജയിച്ചിട്ടും അവസാനം അവരവർ അവരുടെ വഴിക്ക് പോകുന്ന കാഴ്ച നമുക്കെല്ലാവർക്കും
അനുഭവമുള്ള കാര്യമാണ്.സ്ത്രീകൾ ശക്തി സംഭരിക്കുന്നത് ഭർത്താവിനോട്, ഭർതൃ വീട്ടുകാരോട്
പൊരുതാൻ വേണ്ടിയാണ്, പൊരുതി ജയിക്കാൻ വേണ്ടിയാണ്. ഈ അവസ്ഥയിൽ
ഭർത്താവിന്റെയും, വീട്ടുകാരുടെയും സ്വസ്ഥത നഷ്ടപ്പെടുന്നു. അവർ
അസ്വസ്ഥരാകുന്നു. ജീവിതം താളം തെറ്റുന്നു. പിന്നീടങ്ങോട്ട്ത്ജീവിതം താളത്തിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.ഭർത്താവ്
മദ്യത്തിൽ കൂടിയോ, മറ്റു സ്ത്രീകളിൽ കൂടിയോ, അല്ലെങ്കിൽ
തനിക്ക് ഇഷ്ടപ്പെട്ട മേഖലയിൽ ശ്രദ്ധയൂന്നിയോ താളം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നു. സ്ത്രീക്കും
ശാരീരികമായും മാനസികമായും താളം തെറ്റുന്നുണ്ട്. തിരിച്ചു
പിടിക്കാൻ ഭർത്താവിന് വേണ്ടി എല്ലാം അവൾ തന്നെ മറന്നുകൊണ്ട് ചെയ്തുകൊടുക്കുന്നു. അവൾ
അയാൾക്ക് വേണ്ടി എല്ലാം സഹിക്കുന്നു. എല്ലാം
ത്യജിക്കുന്നു. എന്നിട്ടും അവർ ഇരുവരും സന്തോഷകരമായ ജീവിതത്തിൽ
എത്തുന്നുമില്ല. താളം വന്നു പോയിക്കൊണ്ടിരിക്കുന്നതല്ലാതെ സ്ഥിരമായി
നിൽക്കുന്നുമില്ല. ഇതിനുള്ള കാരണങ്ങൾ അന്വേഷിക്കുവാനുള്ള മാനസിക അവസ്ഥയിലല്ല
അവരിരുവരും.ഈ അവസ്ഥയിൽ സ്ത്രീകൾ വിധിയെ പഴിചാരി ദൈവത്തോട്, ദൈവ
ചിന്തയിലേക്ക് കൂടുതൽ അടുക്കാൻ
ശ്രമിക്കുന്നു. മത ആചാര്യന്മാർ താളം തെറ്റിയ സമൂഹത്തെ സാമ്പത്തികമായി മുതലെടുക്കുന്നു. ചൂഷണം ചെയ്യുന്നു.താളം തെറ്റിയവർ
മന്ത്രങ്ങളുടെയും തന്ത്രങ്ങളും
പിന്നാലെ പോകുന്നു. ഇതിനിടയിൽ അച്ഛൻ, അമ്മമാരുടെ
മാനസിക അകൽച്ച കുട്ടികളിലേക്കും വ്യാപിക്കുന്നു. അവരുടെ
ജീവിതവും താളം തെറ്റുന്നു. തലമുറകളായി താളം തെറ്റിയ മനസ്സുമായി ജീവിക്കുന്നവരാണ്
സമൂഹത്തിൽ ഉള്ളത്. അതോടെ സമൂഹത്തിന്റെയും,
നാടിന്റെയും, രാജ്യത്തിന്റെയും താളം തെറ്റുന്നു. താളം തെറ്റിയ സമൂഹത്തെ നിയന്ത്രിക്കാനാണ് ഇവിടെ സൈന്യവും
കോടതികളും ഉള്ളത്. ജനങ്ങൾ ചെയ്യുന്ന തെറ്റുകൾക്ക് ആനുപാതികമായി ശിക്ഷ നടപ്പിലാക്കലാണ് ഇവരുടെ
തൊഴിൽ. സമൂഹത്തിന്റെ, രാജ്യത്തിന്റെ താളം തെറ്റാനുള്ള കാരണങ്ങൾ ഇവർ
അന്വേഷിക്കുന്നുമില്ല. അമ്മയുടെ താളം തെറ്റുമ്പോൾ കുടുംബത്തിന്റെ താളം തെറ്റെന്നു.
കുടുംബത്തിന്റെ താളം തെറ്റുമ്പോൾ സമൂഹത്തിന്റെ താളം തെറ്റുന്നു. സമൂഹത്തിന്റെ
താളം തെറ്റുമ്പോൾ രാജ്യത്തിന്റെ താളം തെറ്റുന്നു.
ഇവിടെ രണ്ട് ശക്തി മാത്രമേയുള്ളൂ. സ്ത്രീ ശക്തി,പുരുഷ ശക്തി. എല്ലാ
ജീവജാലങ്ങളിലും ഈ രണ്ടു ശക്തി മാത്രമേയുള്ളൂ. പുരുഷനിൽ സ്വന്തമായി
ശക്തി നിലനിൽക്കുന്നില്ല. നിലനിൽക്കണമെങ്കിൽ അവിടെ സ്ത്രീ വേണം. അതായത്
സ്ത്രീയുടെ കാരുണ്യത്തിലാണ് എല്ലാ പുരുഷന്മാരും നിലനിൽക്കുന്നത്. അത്
ആത്മീയമായാലും, ഭൗതികമായാലും. ശിവൻ
ആദിപരാശക്തിയോട് ചേരുമ്പോഴാണ് ശിവശക്തി ഉണ്ടാവുന്നത്. ആതി പരാശക്തിയുടെ
കാരുണ്യത്തിലാണ് ശിവൻ നിലനിൽക്കുന്നത്. എല്ലാ ദേവന്മാരിലും
ശിവനാണ്. എല്ലാ ദേവികളിലും ആദിപരാശക്തിയാണ്. ഇത്
ഹിന്ദുക്കളുടെ, മുസ്ലിങ്ങളുടെ, ക്രിസ്ത്യാനികളുടെ
എല്ലാ മത ദേവന്മാരിലും ശിവശക്തി മാത്രമാണുള്ളത്. ഈ
ദേവൻമാരെല്ലാം പ്രകാശിക്കുന്നത് ആദി പരാശക്തിയിലൂടെയാണ്.
സ്ത്രീയുടെ കാരുണ്യത്തിലാണ് ശിവൻപോലും ശക്തി സംഭരിച്ചിട്ടുള്ളത്. ശിവനും ശക്തിയും
നാണയത്തിന്റെ ഇരുവശങ്ങൾ പോലെയാണ്. ഒന്നില്ലെങ്കിൽ
മറ്റൊന്നില്ല. എന്നാൽ സ്ത്രീയിലും പുരുഷനിലും ഉള്ളത് ഒരേ ശിവനും ആണ്. ഇത്
തിരിച്ചറിയണമെങ്കിൽ പുരുഷൻ സ്ത്രീ ശക്തിൽ ലയിക്കണം. അതാണ്
പ്രണയം. സ്ത്രീയും പുരുഷനും ഒന്നാവുന്ന അവസ്ഥ. അദ്വൈതാവസ്ഥ. സ്ത്രീയുടെ
കാരുണ്യത്തിലാണ് ഓരോ പുരുഷന്റെയും നിലനിൽപ്പ്. ഇത് മനസ്സ്
കൊണ്ടും ശരീരംകൊണ്ടും ഒരു പുരുഷനും അംഗീകരിക്കുന്നുമില്ല. പുരുഷൻ
മതഗ്രന്ഥങ്ങളെ, വേദങ്ങളെ ആശ്രയിച്ച്,
കൂട്ടുപിടിച്ച് ബലംപ്രയോഗിച്ച് പുരുഷനാണ് ശക്തിമാനെന്ന് കാലങ്ങളായി സ്ത്രീയുടെ മുന്നിൽ
തെളിയിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
സ്ത്രീയും പുരുഷനും
മാനസികമായി ശക്തി സംഭരിച്ചു കൊണ്ടാണ് അവരുടെ വൈവാഹിക ജീവിതം മുന്നോട്ടു കൊണ്ടു
പോകുന്നത്. പുരുഷൻ സ്ത്രീയെ തന്റെ വലയിലാക്കി മെരുക്കി നിർത്തുവാനുള്ള മാനസിക, ശാരീരിക ശക്തി
സംഭരിക്കുമ്പോൾ സ്ത്രീയും പുരുഷനെ തന്റെ
വലയിലാക്കി ഒതുക്കി നിർത്തുവാനുള്ള മാനസിക ശക്തി സംഭരിക്കാൻ ശ്രമിക്കുന്നു ഇതിന്
അവർ കൂടുതലും ആശ്രയിക്കുന്നത് മത ഗ്രന്ഥങ്ങളെയും മത ആചാര്യന്മാരെയും മത ആചാരങ്ങളുമാണ്
. ഹിന്ദുക്കൾ തന്ത്രങ്ങളും മന്ത്രങ്ങളും പൂജകളും പ്രയോഗിക്കുമ്പോൾ ക്രിസ്ത്യാനികളും
മുസ്ലിങ്ങളും മതസൂക്തങ്ങളും മത ആചാരങ്ങളെയും ഉപയോഗിക്കുന്നു. ഇതിൽ കൂടി
പരസ്പരം പ്രതിരോധിക്കാനുള്ള ശക്തി അവർ രണ്ടു പേരും ആർജിക്കുന്നു. ഇത് അവരുടെ
ശാരീരിക ശക്തിയെ ക്ഷയ്യിപ്പിക്കുന്നു. ശരീരം
രോഗത്തിന് അടിമപ്പെടുന്നു. അവരുടെ ജീവിതം താളം തെറ്റും. ജീവിതം
അവതാളത്തിലാണ് പോയിക്കൊണ്ടിരിക്കുന്ന അവസ്ഥയിൽ അതിനെ തിരിച്ചു കൊണ്ടുവരാനുള്ള പ്രക്രിയ
മാത്രമാണ് ഓരോ തീർത്ഥയാത്രയും ഉല്ലാസ യാത്രയും. പുരുഷൻ
ലഹരിയിൽ കൂടിയും മറ്റു സ്ത്രീകളിൽ കൂടിയും താളം തിരിച്ചു പിടിക്കാൻ ശ്രമിക്കുമ്പോൾ
സ്ത്രീ മറ്റു പുരുഷന്മാരെയും കൂടെ നിർത്താൻ ശ്രമിക്കുന്നു. അവരുടെ
ഉള്ളിൽ താളം വന്നും പോയിക്കൊണ്ടിരിക്കുന്നതല്ലാതെ അതൊരിക്കലും സ്ഥിരമായി
നിൽക്കുന്നുമില്ല. ജീവശരീരം എപ്പോഴും ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും താ
ളാത്മകമായ ജീവിതമാണ്. അത് തിരിച്ചു പിടിക്കുവാനുള്ള ശ്രമം ജീവൻ എപ്പോഴും
ശ്രമിച്ചുകൊണ്ടിരിക്കും.
പുരുഷനും സ്ത്രീയും രണ്ട് പ്രാരാബ്ദങ്ങളുമായാണ് ജനിക്കുന്നത്. ഈ രണ്ടു പ്രാരാബ്ദങ്ങളുമായാണ്
അവർ ഒരുമിച്ച് ജീവിക്കുവാൻ ശ്രമിക്കുതും.അവ പരസ്പര
വിരുദ്ധവുമാണ്. ഈ വാസനകളിൽ തന്റെ അതിജീവനത്തിനാവശ്യമായ വാസനകളെ
ചേർത്തുപിടിച്ചു മറ്റുള്ളതിനെ ഒഴിവാക്കിയും ജീവിക്കാൻ ശ്രമിച്ചാൽ അവിടെ ജനിക്കുന്നത്
താളത്മകമായ ജീവിതമാണ്.
ഇതൊക്കെ അന്വേഷിച്ച് കണ്ടെത്തുവാനുള്ള കഴിവും പ്രാപ്തിയും അവർക്കിരുവർക്കും
അപ്പോൾ ഇല്ല. അതിനുവേണ്ടി ഒരു അന്വേഷണം തന്നെ നടത്തേണ്ടിയിരിക്കുന്നു. അതിനുള്ള
മാനസിക ക്ഷമയും മാനസിക പക്വതയും രണ്ടുപേർക്കുമില്ല . ഈ
അവസ്ഥയിലാണ് മതങ്ങളെയും മത ആചാര്യന്മാരെയും അവർ കൂട്ടുപിടിക്കുന്നത്. ചിലർ
മനശാസ്ത്ര വിദഗ്ധനെ തേടിപ്പോകുന്നു. അവർ ഉറങ്ങാനുള്ള
മാത്ര കൊടുക്കുന്നു.മത ആചാര്യന്മാർ മന്ത്രങ്ങളും
തന്ത്രങ്ങളും പൂജകളും നിർദ്ദേശിക്കുന്നു.
കാലങ്ങളായി കുട്ടികളെ വളർത്തി വലുതാക്കുന്നത് അമ്മമാരാണ്. ഭാഷ
പഠിപ്പിക്കുന്നതും, ഭക്ഷണം കഴിക്കാൻ പഠിപ്പിക്കുന്നതും, വസ്ത്രം ധരിക്കാൻ, തിരഞ്ഞെടുക്കുവാനുമൊക്കെ
പഠിപ്പിക്കുന്നതും അമ്മമാരാണ്.മത വിശ്വാസം ഊട്ടി ഉറപ്പിക്കുന്നതും അമ്മമാരാണ്. ചിലപ്പോൾ
കൗമാരം കഴിഞ്ഞാലും കുളിപ്പിക്കുന്നതും
അമ്മമാരാണ്. അതുകൊണ്ടുതന്നെ സ്ത്രീ എന്താണെന്നും പുരുഷൻ
എന്താണെന്നും അമ്മയ്ക്ക് വളരെ വ്യക്തതയുണ്ട്. ഒരാണിനെയോ
പെണ്ണിനെയോ കണ്ടാൽ അവരെക്കുറിച്ച് ഒരേകദേശരൂപം അമ്മമാരുടെ മനസ്സിൽ
പതിഞ്ഞിട്ടുണ്ടാകും. എന്നാൽ പുരുഷൻ അങ്ങനെയല്ല. അവൻ എല്ലാ
കാര്യങ്ങളും ചിന്തിക്കുന്നതും പ്രവർത്തിക്കുന്നത് യുക്തിയിലൂടെ മാത്രമാണ്. പുസ്തകങ്ങൾ
കൂടിയുള്ള, കേട്ടറിവിൽ കൂടിയുള്ള യുക്തി ചിന്തയിലൂടെ മാത്രമാണ്. അവനെ സംബന്ധിച്ചിടത്തോളം
ഒരു കാര്യത്തിലും ഒരു വ്യക്തതയുമില്ല. അവൻ എപ്പോഴും
സംശയത്തോട് കൂടിയാണ് കാര്യങ്ങൾ നോക്കി കാണുന്നത്. കാലങ്ങളായി
കായിക ബലവും, യുക്തിയിൽ ഊന്നിയ വിവര ശേഖരവും നേടിയെടുത്തു കൊണ്ട് സ്ത്രീയുടെ മുന്നിൽ പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നതാണ്
നാം കണ്ടുവരുന്നത്. അവൻ ഒരിക്കലും വാക്കും പ്രവർത്തിയും ഒന്നായി കണ്ടു ജീവിക്കുവാൻ ശ്രമിക്കാറുമില്ല,പറ്റാറുമില്ല. ഇത്
സ്ത്രീകളെ അസ്വസ്ഥരാക്കുന്നു.അവൾക്ക് അയാളിലുള്ള വിശ്വാസം നഷ്ടപ്പെടുന്നു.തന്റെ
കൂടെയുള്ള പുരുഷനെ അവൾക്ക്
വിശ്വസിക്കുവാനും പറ്റുന്നില്ല. അത് അവളുടെ ജീവിതം അസ്വസ്ഥനാക്കുന്നു. തന്റെ
ജീവിതസുരക്ഷ അവതാളത്തിൽ ആണെന്ന അവസ്ഥ അവളുടെ
മനസ്സിൽ ഭയം സൃഷ്ടിക്കുന്നു. അയാളെ എങ്ങനെയെങ്കിലും എന്തും സഹിച്ചും കൂടെ
നിർത്തുവാനുള്ള ശ്രമത്തിലാണ് അവളുടെ പിന്നീടുള്ള ജീവിതം മുന്നോട്ടു കൊണ്ടുപോയി
കൊണ്ടിരിക്കുന്നത്. അതിനുവേണ്ടി അവൾ പുതിയ പാട്യ പദ്ധതികൾ തയ്യാറാക്കുന്നു. പുരുഷന്റെ
ഏറ്റവും വലിയ ബലം അവന്റെ ആരോഗ്യം തന്നെയാണ്. അവന്റെ
ആരോഗ്യം നശിപ്പിക്കുവാനുള്ള വഴികൾ അയാൾ
അറിയാതെ അവൾ പദ്ധതികൾ ആവിഷ്കരിക്കുന്നുമുണ്ട്. ഈ
കാര്യത്തിൽ വലിയ ശതമാനം സ്ത്രീകളും വിജയിച്ചിട്ടുണ്ട്.
അവൾക്കൊരിക്കലും തനിച്ച് ജീവിക്കാൻ പറ്റില്ല. അതവൾ
ഭയപ്പെടുന്നു. രോഗിയാണെങ്കിൽ പോലും തന്റെ കൂടെ ഒരു പുരുഷൻ
ഉണ്ടാവണമെന്ന് അവൾക്ക് ആഗ്രഹമുണ്ട്. തന്റേതെല്ലാം
പുരുഷന് സമർപ്പിക്കുന്നത് ഇതിനു വേണ്ടി മാത്രമാണ്. അവന്റെ
വാക്ക് കൊണ്ടുള്ള കുറ്റപ്പെടുത്തലുകൾ, കായിക പരമായുള്ള മർദ്ദനം, സാമ്പത്തിക
പരമായുള്ള ഞെരുക്കൾ, ലൈംഗികപരമായ ചൂഷണം എല്ലാം അവൾ അറിഞ്ഞുകൊണ്ട് സഹിക്കുന്നത് തനിക്ക് തനിച്ച്
ജീവിക്കാൻ പറ്റില്ല എന്ന ഭയം കൊണ്ട് മാത്രമാണ്. തനിച്ച് ജീവിക്കാൻ
ശ്രമിക്കുന്ന സ്ത്രീകൾ എപ്പോഴും പുരുഷന്റെ ആക്രമണങ്ങൾ പ്രതീക്ഷിക്കുന്നവരാണ്.
സാമൂഹികപരമായ, കുടുംബപരമായ അസമത്വം കാലങ്ങളായി സ്ത്രീകൾ
അനുഭവിച്ചുകൊണ്ടിരിക്കുന്നു. താൻ പ്രസവിച്ചു വളർത്തിയ കുട്ടികൾ പോലും അമ്മയെ
തിരസ്കരിക്കുന്ന കാഴ്ച നമുക്കെല്ലാവർക്കും
അനുഭവമുള്ള കാര്യമാണ്. പിന്നെ എങ്ങനെ എവിടുന്നാണ് അമ്മമാർക്ക് സുരക്ഷിത ബോധം
ഉണ്ടാവുക. അമ്മമാരുടെ മനസ്സ് എപ്പോഴും ഭാവി ജീവിതം സുരക്ഷിതമാക്കുവാനുള്ള
പ്രക്രിയയിലാണ്. എന്നാൽ എപ്പോഴും അവൾ പരാജയപ്പെടുന്ന കാഴ്ചയാണ് നമ്മുടെ
മുന്നിൽ ഉള്ളത്. ജീവിതകാലം മുഴുവൻ ശക്തി സംഭരിച്ച് ഭർത്താവിനോട്, മക്കളോട്, സമൂഹത്തോട്
പട പൊരുതിയിട്ടും അവസാനം പരാജയപ്പെട്ട മനസ്സുമായാണ് അവൾ മൃത്യുവിനെ
സ്വീകരിക്കുന്നത്. ഭർത്താവ് കൂടെ ഉള്ളപ്പോൾ അയാൾ തന്നെ വിട്ടുപോകുന്നുള്ള
ഭയം, മക്കളുള്ളപ്പോൾ അവസാനകാലത്ത് തന്നെ ഒറ്റപ്പെടുത്തുമെന്നുള്ള ഭയം, പ്രായമായാൽ
ശരീരം ക്ഷീണിക്കും എന്നുള്ള ഭയം, ഇങ്ങനെ ജീവിതകാലം മുഴുവൻ ഭയത്തോടെ കൂടി ജീവിക്കുന്ന
അവളിൽ മനസ്സും ശരീരവും ക്ഷയിക്കുന്നു. ഒരു വൈദ്യനെ
കാണണമെങ്കിൽ പരസഹായം ഇല്ലാതെ പറ്റില്ല. ഈ സമയത്ത്
തന്നോടൊപ്പം ആരെങ്കിലും ഉണ്ടാവണമെന്ന ആഗ്രഹം വെച്ചുകൊണ്ടാണ് ഓരോ സ്ത്രീയും
തങ്ങളുടെ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നത്. ശാരീരികമായും
മാനസികമായും മുറിവേൽപ്പിച്ചു കൊണ്ടിരിക്കുന്ന ഭർത്താവിനെ അതൊന്നും ഗൗനിക്കാതെ
അയാളെ സേവിച്ചുകൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത് ഇതിന് വേണ്ടി മാത്രമാണ്. ഭർത്താവ് തല്ലിച്ചതച്ച്
ശരീരം അവശനായാലും പോലും രാത്രി അയാളുമായി
കിടക്ക പങ്കിടണം. ഇത് അമ്മമാർക്കും മാത്രമേ സാധിക്കൂ.
രണ്ടുതരം വാസനകളുമായാണ് ഓരോ അമ്മമാരും തങ്ങളുടെ ജീവിതചക്രം ജീവിച്ചു
തീർക്കുന്നത്. മാനസിക പരവും ബുദ്ധിപരവുമായ രൂപപ്പെട്ട തലമുറകളായി കൈമാറി കൊണ്ടുവരുന്ന പാരമ്പര്യ വാസനകൾ,
ജീവശരീരത്തിന് അതിന്റെ നിലനിൽപ്പിന്, ജീവശരീരത്തിന്റെ
അതിജീവനത്തിനുള്ള പ്രകൃതി തന്നെ ശരീരത്തിൽ
ഒരുക്കി വെച്ചിട്ടുള്ള ജൈവിക വാസനകൾ, ഈ രണ്ടു വാസനകളെയും
വ്യത്യസ്ത തലത്തിൽ മനസ്സിലാക്കി ജീവിക്കുന്ന അമ്മമാർക്കും മാത്രമേ അവരുടെ ജീവിതം ശാന്തിയും സമാധാനത്തോടുകൂടി മൃത്യു
സ്വീകരിക്കാൻ പറ്റുകയുള്ളൂ.
സ്ത്രീയുടെ ആദ്യഘട്ടം തുടങ്ങുന്നത് അവൾ ഗർഭിണിയാവുന്നതോടു കൂടിയാണ്. അവൾക്ക്
ഇഷ്ടപ്പെട്ട പുരുഷന്റെ ബീജം സ്വീകരിക്കുക എന്നുള്ളത് പ്രകൃതി തന്നെ ഒരുക്കിവെച്ച
വാസനയാണ്. അത് പ്രണയത്തിൽ കൂടി വരുന്ന വാസനയാണ്. എന്നാൽ
സമൂഹം അത് അംഗീകരിക്കുന്നുമില്ല. വിവാഹം ചെയ്ത പുരുഷനെ അവർക്ക് ഇഷ്ടപെട്ടാലും
ഇഷ്ടപ്പെട്ടില്ലെങ്കിലും ശരി അയാളിൽ നിന്നും മാത്രമേ ബീജം സ്വീകരിക്കാനുള്ള അംഗീകാരം സമൂഹം അവൾക്ക്
കൊടുക്കുന്നുള്ളൂ. ഇഷ്ടപ്പെടാത്ത പുരുഷന്റെ ബീജം അവർ സ്വീകരിക്കുന്നത് കൂടി അവളിൽ ശാരീരിക
പരമായും മാനസികപരമായും സംഘർഷം സൃഷ്ടിക്കുന്നു. ഇത്
തുറന്നു പറയുവാനുള്ള സാഹചര്യം അവൾക്ക് സമൂഹം കൊടുക്കുന്നുമില്ല.
ആയിരക്കണക്കിന് വർഷങ്ങളായി ലോകത്ത്
എല്ലായിടത്തും സ്ത്രീകളുടെ സഹജ വാസനകൾ നിഷേധിക്കപ്പെട്ടിരിക്കുന്നു. അടിച്ചമർത്തപ്പെട്ടിരിക്കുന്നു. നിയമ
വിരുദ്ധമാക്കപ്പെട്ടിരിക്കുന്നു. ഇതിനെ തുടർന്ന് അവൾ തന്റെ ജീവിതത്തിൽ രണ്ടുതരം
വാസനങ്ങളുമായി ജീവിക്കേണ്ടതായി വരുന്നു. ഭർത്താവിനോട്, മക്കളോട്, കുടുംബക്കാരോട്, സമൂഹത്തോട്
പറയുന്ന വാസന അല്ല അവളുടെത്. ആരോടും
തുറന്നു പറയാത്ത, ആരുമായും പങ്കുവെക്കാത്ത മറ്റൊരു സ്വഭാവം അവളുടെ
ഉള്ളിലുണ്ട്. ഈ രണ്ടു സ്വഭാവവും അവളിൽ എങ്ങും സംഘർഷം
സൃഷ്ടിക്കുന്നുമുണ്ട്. തീരെ ക്ഷമിക്കാൻ പറ്റാതെ വരുമ്പോൾ അവൾ ഉറഞ്ഞുതുള്ളാൻ
കാരണം ഇതാണ്. ഈ രണ്ടു സ്വഭാവവും പുരുഷനിലും ഉണ്ട്, അവർ ഇരുവരും
പരസ്പരം പെരുമാറുന്നത് പാരമ്പര്യ വാസനയിൽ കൂടിയാണ്. സഹജമായ
വാസനയെ അവർ പരസ്പരം തിരിച്ചറിയുന്നില്ല. അതുകൊണ്ടാണ് അവർ
വൈവാഹിക ജീവിതത്തിൽ മാരണംവരെ പൊരുതി ജീവിക്കേണ്ടതായി വരുന്നത്. അവിടെ
എങ്ങും സംഘർഷം മാത്രമേ ഉള്ളൂ. മറ്റു ജന്തുക്കളിൽ ഇത് കാണുന്നുമില്ല. അവർ എന്നും
സഹജമായ, ജൈവികമായ വാസനിൽ കൂടി മാത്രമാണ് അവൾ
അവരുടെ ജീവിതചക്രം ജീവിച്ചു തീർക്കുന്നത്. മറ്റു
ജീവജാലങ്ങളിൽ ഉള്ളതുപോലെ മനുഷ്യരിലും അതി ജീവനത്തിനാവശ്യമായ
എല്ലാ അറിവുകളും പ്രകൃതി ഒരുക്കി വെച്ചിട്ടുണ്ട്.
തനിക്ക് ഇഷ്ടപ്പെടാത്ത പുരുഷന്റെ ഗർഭം സ്വീകരിക്കുന്നതോടുകൂടി അവളുടെ
ശരീരവും മനസ്സും അസ്വസ്ഥനാകുന്നു. ഇത് തന്റെ ഗർഭപാത്രത്തിൽ വളരുന്ന കുഞ്ഞിനെയും
അസ്വസ്ഥനാക്കുന്നു. അവന്റെ ശാരീരിക മാനസിക വളർച്ചയെ ഇത് ബാധിക്കുന്നു. ബുദ്ധി
സ്ഥിരത ഇല്ലായ്മ, അംഗവൈകല്യം, കുട്ടികൾ ജനിക്കാൻ
കാരണം ഇതാണ്. മറ്റു ജന്തുക്കളിൽ അംഗ വൈകല്യമുള്ള കുട്ടികൾ ജനിക്കുന്നത്
വളരെയും വിരളമാണ്. ഇന്ന് മനുഷ്യന്റെ അവസ്ഥ അതല്ല. ഓരോ ചെറു ഗ്രാമത്തിൽ
പോലും ഓരോ വർഷത്തിലും പത്തോ അതിൽ കൂടുതലോ കുട്ടികൾ അംഗവൈകല്യത്തോടെ കൂടിയാണ് കുട്ടികൾ
ജനിക്കുന്നത്. അതോടെ അവളുടെ ജീവിതം അവളുടെ മനസ്സ് ഒരിക്കലും തിരിച്ചു
പിടിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് താളം തെറ്റുന്നു.
പിന്നീടുള്ള ജീവിതകാലം മുഴുവൻ യാന്ത്രികപരമായി ആർക്കോ വേണ്ടിയുള്ള ജീവിതം ജീവിച്ചു
തീർക്കേണ്ടതായി വരുന്നു.ഗർഭ കാലഘട്ടം അവൾക്ക് അവളെത്തന്നെ ഭാരമാകുന്നു. ആദ്യകാലത്തുള്ള
ഓക്കാനവും ശർദ്ദിയും അവളുടെ ശാരീരിക ഘടന തന്നെ മാറ്റിമറിക്കുന്നു. വയറ്റിൽ
കുട്ടി വളരുന്നതോടുകൂടി ഒന്ന് ചെരിഞ്ഞു കിടക്കാൻ, ഒന്ന് സ്വസ്ഥമായി
കിടക്കാൻ അവൾ ഭയപ്പെടുന്നു. അവസാനം സ്ത്രീകൾക്ക് മാത്രം സഹിക്കാൻ പറ്റുന്ന പെറ്റു
നോവ് സഹിച്ചു ആ കുഞ്ഞിനെ പ്രസവിക്കുന്നു. ഇവിടെ താൻ ഇഷ്ടപ്പെട്ട
പുരുഷൻ ആണെങ്കിൽ താൻ പ്രണയിച്ച പുരുഷനാണെങ്കിൽ ഗർഭകാലത്തുള്ള വേദനകൾ, പ്രസവ
വേദനകൾ അവൾ അറിയുന്നതേയില്ല. ആ വേദനകൾ ഒക്കെ അവൾ ആനന്ദപൂർവ്വം സ്വീകരിക്കുന്നു. ആ
ആനന്ദത്തിലും സന്തോഷത്തിലും ശാന്തിയിലും ജനിച്ച
കുട്ടികൾ നിർഭയരായി ശാന്തിയോട്കൂടി ജീവിക്കുന്നു. സംഘർഷത്തിലും
സഹനത്തിന്റെ അങ്ങേയറ്റം കണ്ട മനസ്സുമായി പിറവി കൊടുത്ത അമ്മമാരുടെ കുട്ടികൾ അതെ അവസ്ഥയിൽ തന്നെ അവരുടെ ജീവിതവും മുന്നോട്ട് കൊണ്ടുപോകേണ്ടതായി
വരുന്നു. തന്റെ അമ്മ അനുഭവിച്ച മാനസിക സംഘർഷം, ശാരീരിക
സഹനം ഇതൊക്കെ വ ഹിച്ചു കൊണ്ടാണ് ആ കുട്ടിയുടെ ജീവിതം ആരംഭിക്കുന്നത്.
ഇതിനെയൊക്കെ എങ്ങിനെ മറികടക്കാം എന്ന് ചെറുപ്പം തൊട്ടേ ആ കുട്ടി ചിന്തിക്കുന്നു. ആ കുഞ്ഞിനെ
പ്രസവിച്ചത് മുതൽ അമ്മയുടെ ദിനചര്യ ആകെ താളം തെറ്റുന്നു. സമയത്ത്
ഒരിക്കലും അമ്മയ്ക്ക് ആഹാരം കഴിക്കുവാനോ നിദ്രയോ ലഭിക്കാറുമില്ല.
മനസമാധാനത്തോടെ കൂടി ഒന്ന് ടോയ്‌ലറ്റിൽ പോകുവാനോ, ശരീര ശുദ്ധി
നടത്തുവാനോ അവൾക് സാധിക്കാറില്ല. പല രാത്രികളിലും കുട്ടിയുടെ മലവിസർജനത്തോടൊപ്പമാണ് അവളുടെ
നിദ്ര. ഇതൊന്നും അന്വേഷിക്കുവാനോ അവളെ
സഹായിക്കുവാനോ ജന്മം കൊടുത്ത പുരുഷൻ തയ്യാറാവാറുമില്ല. അതോടെ
അവളുടെ മനസ്സിൽ അയാളോട് പകയും വിദ്വേഷവും ജനിക്കുന്നു. അവൾ
ഒരിക്കലും അത് തുറന്നു പറയാറുമില്ല. കാരണം കാലങ്ങളായി
അമ്മമാർ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളൊണ് ഇതൊക്ക?ആരോടും
പറഞ്ഞിട്ട് കാര്യമില്ല എന്ന് അവൾക്കറിയാം.
പ്രസവകാലവും അതുകഴിഞ്ഞ് മൂന്നുവർഷക്കാലം ആ
അമ്മയ്ക്ക് എവിടെ പോവാനോ,വിശക്കുമ്പോൾ സമയത്ത് ഭക്ഷണം കഴിക്കുവാനോ, ഉറക്കം
വരുമ്പോൾ ഉറങ്ങുവാനോ സാധിക്കാറില്ല. അമ്മമാരുടെ ഈ അവസ്ഥ
മനസ്സിലാക്കുവാനോ ഇതേവരെ പുരുഷനും തയ്യാറായിട്ടുമില്ല. അയാൾ
എപ്പോഴും സ്വപ്നത്തിലുള്ള സങ്കല്പത്തിലുള്ള സ്ത്രീകളെ സൃഷ്ടിച്ച് അമ്മയായി കാമുകിയായി പെങ്ങളായി സുഹൃത്തായി കണ്ട്
മനസ്സുകൊണ്ട് സ്വപ്നലോകത്തിൽ ജീവിക്കുന്നവരാണ്. യഥാർത്ഥ
സ്ത്രീ എന്താണെന്നും അവളുടെ സ്വപ്നം എന്താണെന്നും കഷ്ടപ്പാടുകൾ എന്താണെന്നും ഒരു പുരുഷനും ഇന്നേവരെ അന്വേഷിച്ചതായി
കാണുന്നില്ല. അവൻ എപ്പോഴും അവന്റെ സുഖവും മാനസിക ഉല്ലാസത്തോടുമാണ് പ്രിയം
. അമ്മയ്ക്ക് ജൈവികപരമായ, പ്രത്യുൽപാദനപരമായ, പരമ്പരകൾ
നിലനിർത്തുവാനുള്ള പ്രക്രിയ കടന്നു
പോകേണ്ടതുണ്ട്. മറ്റു ജീവജാലങ്ങളിൽ ഇത് നടക്കുന്നുണ്ടെങ്കിലും
മനുഷ്യരുടെ സാമൂഹിക വ്യവസ്ഥ അതല്ല. കാലങ്ങളായി കമ്പോള
വ്യവസ്ഥയിൽ അധിഷ്ഠിതമാണ് നമ്മുടെ സാമൂഹിക വ്യവസ്ഥ. അതു
പൂർണ്ണമായും നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത് പുരുഷന്മാരും ആണ്. അതുകൊണ്ട്
തന്നെ പുരുഷന്റെ മനസ്സ് എപ്പോഴും കമ്പോള കേന്ദ്രീകൃതവുമാണ്. സ്ത്രീയും
അവനൊരു കമ്പോള ചരക്ക് മാത്രമാണ്. ഈ സാമൂഹിക വ്യവസ്ഥയിൽ നിന്നുകൊണ്ടാണ് ഓരോ സ്ത്രീയും
അമ്മയാകുന്നത്. മറ്റു ജീവജാലങ്ങളിൽ കാണുന്നതുപോലെ കുട്ടികളെ പ്രസവിച്ചു
വളർത്തി വലുതാക്കി സ്വതന്ത്രമായി അവരെ ജീവിക്കാനുള്ള കഴിവുകളൊക്കെ കൊടുക്കുവാനുള്ള
പ്രാപ്തി എല്ലാ അമ്മമാരിലും ഉണ്ട്. ഇത് അംഗീകരിക്കുവാൻ
ഒരു പുരുഷ മനസ്സും ചെയ്യാറുമല്ല. അവൾ എപ്പോഴും പുരുഷന്റെ ഇംഗിതങ്ങൾക്ക് വഴങ്ങി
ജീവിക്കേണ്ടവളാണെന്ന് സമൂഹത്തിൽ പൊതുവായ അഭിപ്രായം കാലങ്ങൾ കൊണ്ട് പുരുഷൻ നേടിയെടുത്തിട്ടുണ്ട്. അതുകൊണ്ട്
തന്നെ കാലങ്ങൾ കൊണ്ട് അവൾ അവളെ തന്നെ
മറന്നു പോയിരിക്കുന്നു. അവളുടെ ജൈവികമായ അവസ്ഥ, സഹജമായ
അവസ്ഥ, അതിജീവനത്തിനുള്ള അറിവുകൾ എല്ലാം അവളിൽ നിന്ന് എന്നന്നേക്കുമായി
നഷ്ടപ്പെട്ടിരിക്കുന്നു. ഇപ്പോൾ അവൾക്ക് പുരുഷന്മാരെ പോലെ സുഖിക്കണം, അവനോടൊത്ത്
സഞ്ചരിക്കണം, അവൻ എന്തൊക്കെ ആഗ്രഹിക്കുന്നുവോ, എന്തൊക്കെ
നേടാൻ ശ്രമിക്കുന്നുവോ അത് തനിക്കും വേണം
അത് തനിക്കും സാധിക്കും എന്ന ലക്ഷ്യം വെച്ചുകൊണ്ടാണ് ഓരോ സ്ത്രീയും അവളുടെ ജീവിത
ചക്രം ജീവിച്ചു തീർക്കുന്നത്. ഭർത്താവ് ഭാര്യയും എന്നും മാനസിക സംഘർഷത്തിൽ ആവാൻ ഒരു കാരണമിതാണ്. രണ്ടുപേരുടെയും
സഹജമായ, ജൈവികപരമായ ജീവിത രീതി വിട്ടുകൊണ്ട് കമ്പോള വ്യവസ്ഥയ്ക്ക് അനുകൂലമായി
ജീവിക്കുമ്പോൾ അവിടെ സംഘർഷം അല്ലാതെ ശാന്തി ഉണ്ടാവാൻ ഒരിക്കലും സാധ്യവുമല്ല. സ്ത്രീ അവളെ
തന്നെ മറന്നുപോയിരിക്കുന്നു. അമ്മ
അമ്മയെ തന്നെ മറന്നു പോയിരിക്കുന്നു. അവൾ എപ്പോൾ
അവളെത്തന്നെ മറന്നുപോയോ അന്നുമുതൽ സമൂഹത്തിൽ സംഘർഷവും സംഘട്ടനങ്ങളും ഉടലെടുക്കുവാൻ
തുടങ്ങി. ശാന്തിയും സമാധാനവും നഷ്ടപ്പെട്ടു തുടങ്ങി. അത്
തിരിച്ചു പിടിക്കുവാൻ ആയിരക്കണക്കിന്
വർഷങ്ങളായി ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ആ ശ്രമങ്ങളൊക്കെ പരാജയപ്പെടുന്ന
കാഴ്ചയാണ് നമ്മുടെ മുന്നിലുള്ളത്.
പാരമ്പര്യമായ അതിജീവനത്തിന്റെ അറിവുകൾ കുട്ടികളിലേക്ക് പകർന്നു നൽകുന്നത്
അമ്മമാരാണ്. എല്ലാ ജീവജാലങ്ങളിലും അങ്ങനെ തന്നെയാണ്. ജൈവികമായ
അറിവുകൾ ആദ്യം ഉണർത്തുന്നതും അമ്മമാരാണ്. അതിജീവനത്തിന്റെ
അറിവുകൾ തന്റെ മക്കൾക്ക് നൽകി അവർക്ക് തനിച്ച് ജീവിക്കാനുള്ള പ്രാപ്തി
ഉണ്ടാക്കിയെടുക്കേണ്ടതും അമ്മമാരാണ്. തനിച്ച് ജീവിക്കാൻ
സാധിക്കുമെന്ന് അമ്മക്ക് ബോധ്യപ്പെട്ടാൽ അവരെ സ്വതന്ത്രമായി ജീവിക്കുവാൻ
അനുവദിക്കുന്നു. ഇങ്ങനെ സ്വതന്ത്രമായ കുട്ടികളെ ഓർത്ത് അമ്മക്ക് യാതൊരു
വേവലാതിയുമില്ല. കാരണം അതിജീവനത്തിന് ആവശ്യമായ എല്ലാ അറിവുകളും തന്റെ
മക്കൾക്ക് കിട്ടിയിട്ടുണ്ടെന്ന് അമ്മക്ക് ബോധ്യമുണ്ട്.എന്നാൽ
ഇന്നത്തെ അമ്മമാർ അങ്ങനെയല്ല. മക്കൾക്ക് ആവശ്യമായ അതിജീവനത്തിന്റെ അറിവുകൾ സർക്കാർ
പാഠശാലയിൽ നിന്ന് ലഭിക്കണമെന്നാണ് അവൾ ആഗ്രഹിക്കുന്നത്. ഇന്നത്തെ
അമ്മമാർ മക്കൾക്ക് അതിജീവനത്തിന് ആവശ്യമായ എന്തെങ്കിലും ബുദ്ധിമുട്ട് വന്നാൽ
ദൈവത്തോട്പ്രാർത്ഥിക്കാനാണ് പറയുക. ഇതിന്ന് വേണ്ടിയുള്ള
അറിവുകൾ എല്ലാ അമ്മമാരും ഇന്ന് കുട്ടികൾക്ക് പകർന്നു കൊടുത്തുകൊണ്ടിരിക്കുന്നു.
അതുകൊണ്ടുതന്നെ മക്കളുടെ ശാരീരിക മാനസിക
സംഘർഷങ്ങൾ അമ്മയ്ക്ക് പരിഹരിക്കാൻ സാധിക്കാറുമില്ല. ദൈവത്തോടുള്ള
പ്രാർത്ഥനയുടെ എല്ലാ വശങ്ങളും അമ്മമാർ കുട്ടികളെ പഠിപ്പിച്ചിട്ടുണ്ട്. പോരാത്തതിന്
അവർ വളർന്നോടു കൂടി പുതിയ പ്രാർത്ഥന സമ്പ്രദായങ്ങളും അവർ പഠിക്കുന്നുമുണ്ട്. ഇവിടെ ആ
കുട്ടിക്ക് നഷ്ടപ്പെടുന്നത് അതിജീവനത്തിന്റേതായ അറിവുകളാണ്. ജൈവികമായ
അറിവുകളാണ്. അതിജീവനത്തിന് ഏറ്റവും ആവശ്യമായ ഭക്ഷണം പാർപ്പിടം
വസ്ത്രം ഇതിനെക്കുറിച്ച് ഇന്നത്തെ കുട്ടികൾക്ക് യാതൊരു അറിവും അവനില്ല. ഈ
കാര്യത്തിൽ അവൻ എപ്പോഴും പരാശ്രയത്തെയാണ് ആശ്രയിക്കുന്നുന്നത്.
അമ്മയുടെ സ്വപ്നം, പ്രണയം, ജീവിത സുരക്ഷ എന്നീ
കാര്യങ്ങളിൽ അവളുടെ മനസ്സിൽ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ ഉണ്ട്. അവളുടെ
മനസ്സ് എന്നും സംഘർഷകലാവാൻ പ്രധാന കാരണം ഇതാണ്.
ആയിരക്കണക്കിന് വർഷങ്ങളായി ഇതിനുള്ള ഉത്തരം അവൾ അന്വേഷിക്കുന്നു. മാനസികവും
ശാരീരികവുമായി അവൾ ശക്തി ആർജിട്ടിട്ടും ഇതിനുള്ള ഉത്തരം അവൾക്ക് ഇതുവരെ
ലഭിച്ചിട്ടില്ല. ഇതിനുള്ള ഉത്തരം അവൾ ഭർത്താവിൽ നിന്ന്
പ്രതീക്ഷിക്കുന്നു. മക്കളിൽ നിന്ന് പ്രതീക്ഷിക്കുന്നു. അവിടെയും
അവൾ പൂർണമായി പരാജയപ്പെടുന്ന കാഴ്ചയാണ് നമ്മുടെ മുന്നിലുള്ളത്. എന്നാൽ അവൾ
തിരിച്ചറിയേണ്ടത് അവളെക്കുറിച്ചാണ്. അത് അവൾ അന്വേഷിക്കുന്നുമില്ല. അവൾ സ്വയം
തിരിച്ചറിയേണ്ടത് തന്റെ ജീവ ശരീരത്തെക്കുറിച്ചും മാനസിക ശരീരത്തെക്കുറിച്ചാണ്. ഈ തരത്തിൽ
ഒരു അന്വേഷണം ഒരു സ്ത്രീയും ഇന്നേവരെ കാണുവാൻ പറ്റുന്നുമില്ല.
സ്ത്രീകളുടെ ജീവ ശരീരം ഒരുപാട് പ്രക്രിയയിൽ കൂടി കടന്നു പോകേണ്ടതുണ്ട്. അത്
തിരിച്ചറിയാതെ അവൾ എന്നും മാനസിക തലത്തിലാണ് ജീവിച്ചു കൊണ്ടിരിക്കുന്നത്. ഒരു
പെൺകുട്ടി വളരുന്നതോടുകൂടി അവളുടെ ശരീരത്തിലും മനസ്സിലും മാറ്റങ്ങൾ ഉണ്ടാവാൻ
തുടങ്ങുന്നു. ആ മാറ്റം അവൾ അറിയാൻ ഒരിക്കലും ശ്രമിക്കാറുമില്ല. ഒരു
കുഞ്ഞിനെ ഗർഭം ധരിക്കാൻ വേണ്ടിയാണ് തന്റെ ശരീരം തയ്യാറായിക്കൊണ്ടിരിക്കുന്നതെന്ന്
അവൾ അറിയുന്നില്ല. പ്രസവത്തിനു ശേഷവും തന്റെ കുഞ്ഞിനെ വളർത്താൻ ആവശ്യമായ മാറ്റങ്ങൾ തന്റെ ശരീരത്തിൽ ഉണ്ടാവേണ്ടതുണ്ട്. ഇതൊന്നും
തിരിച്ചറിയാതെ അവൾ എന്നും മാനസിക ലോകത്താണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ആദ്യത്തെ അണ്ഡോല്പാദനത്തിനുശേഷം
ഒരു പുരുഷ ബീജത്തെ സ്വീകരിക്കുവാനുള്ള തയ്യാറെടുപ്പിലാണ് അവളുടെ ശരീരം മുന്നോട്ടു
പോയിക്കൊണ്ടിരിക്കുന്നത്. അതോടുകൂടി അവൾ ഇഷ്ടപ്പെടുന്ന പുരുഷനിൽ പ്രണയ
ബന്ധിതനാകുന്നു. ഇത് വെറുമൊരു കൗമാരപ്പണിയമാണെന്ന് സമൂഹം അതിനെ
തള്ളിക്കളയുന്നു. എന്നാൽ ആ പ്രണയം ദേവികവും സഹജവുമാണ്. അത് അവളുടെ
ഗന്ധർവൻ ആണ്. ആ ഗന്ധർവനെ, ആ ഗന്ധർവൻ തന്ന
ശാരീരികവും മാനസികവുമായ സുഖം, ശാന്തി അവളുടെ മരണം വരെ മറക്കാറുമില്ല. ഹിന്ദു
പുരാണങ്ങളിൽ ഇതിനെ ഗന്ധർവ്വ പ്രണയം എന്ന് പറയപ്പെടുന്നു. ആദ്യ
കാലഘട്ടത്തിൽ ഏറെക്കുറെ ഗന്ധർവ്വ വിവാഹമായിരുന്നു നടന്നിരുന്നത്.
ദ്വൈതവാദികൾ സമൂഹത്തിന്റെ നിയന്ത്രണം
ഏറ്റെടുക്കുന്നത് കൂടി ഏറെക്കുറെ ഗന്ധർവ വിവാഹം നിന്നുപോയി. ഇന്ന്
ആരെങ്കിലും പ്രണയിവാഹം നടത്തിയാൽ പോലും
ദ്വൈത വിശ്വാസികൾ അവരെ രണ്ടാക്കി നിർത്തുവാൻ ശ്രമിക്കുന്ന കാഴ്ച
നമുക്കെല്ലാവർക്കും അനുഭവമുള്ളതാണ്.
ജൈവികമായ, സഹജമായ വികാരവിചാരങ്ങള
അടിച്ചമർത്തികൊണ്ട് സഹിച്ചുകൊണ്ട് എല്ലാം മറക്കാൻ ശ്രമിച്ചു കൊണ്ട് ഓരോ അമ്മമാരും അവരുടെ
ജീവിതചക്രം ജീവിച്ചു തീർക്കാൻ ശ്രമിക്കുന്നു. അവൾ ശാരീരിക
തലത്തിലോ മാനസിക തലത്തിലോ പൂവർണ്ണത അനുഭവിക്കാതെ മൃത്യുവിനെ സ്വീകരിക്കുന്നത്കൊണ്ട്
അശാന്തി നിറഞ്ഞ മനസ്സ് തന്റെ പരമ്പരകൾക്ക് പകർന്നു കൊണ്ടാണ് ഓരോ സ്ത്രീയും ഈ
ലോകത്തോട് വിട പറയുന്നത്. അതുകൊണ്ട് തന്നെ ലോകത്തെ ഒരിക്കലും ശാന്തിയും സമാധാനവും സാധ്യവുമല്ല.
ലോകസമാധാനത്തിനു വേണ്ടി ലോക ശാന്തിക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന മത
ആചാര്യൻമാർക്ക് ഈ കാര്യം അറിയാത്തതല്ല. എവിടെ നിന്നാണോ
അശാന്തി തന്നിലേക്ക് വന്നുചേരുന്നത് ആ
പ്രശ്നം പരിഹരിക്കാതെ ദൈവത്തോട് പ്രാർത്ഥിച്ചതുകൊണ്ട് ആ പ്രശ്നം
പരിഹരിക്കപ്പെടുന്നില്ല എന്ന് നമുക്കെല്ലാവർക്കും അനുഭവമുള്ള കാര്യമാണ്. അശാന്തി
എവിടെ നിന്നാണോ ഉൽഭവിക്കുന്നത് അത് അന്വേഷിച്ച് കണ്ടെത്തുവാനുള്ള പ്രാപ്തിയും നമുക്കില്ല.
കാലങ്ങളായുള്ള പുരുഷ ആധിപത്യം കൊണ്ട് സ്ത്രീയുടെ ജൈവികമായ, സഹജമായ
ധർമ്മങ്ങൾ അവൾ മറന്നു പോയിരിക്കുന്നു. അവളിൽ അതില്ലാതായിരിക്കുന്നു. മറ്റു
ജീവജാലങ്ങൾ തങ്ങളുടെ പരമ്പരകൾക്ക് അതിജീവനത്തിനുള്ള അറിവുകൾ പകർന്നു നൽകുമ്പോൾ
ഇവിടെ അമ്മമാർ തന്റെ പരമ്പരകൾക്ക് അതിജീവനത്തിനുള്ള മാർഗങ്ങൾ അന്വേഷിക്കുവാൻ
പ്രാർത്ഥിക്കാനാണ് പഠിപ്പിക്കുന്നത്. തൊഴിൽ ചെയ്ത് സമ്പാദിച്ച്
ജീവിക്കാൻ അല്ലാതെ മറ്റൊരു അറിവും ഇന്ന് മനുഷ്യ കുലത്തിനില്ല. തന്റെ
ശരീരത്തെക്കുറിച്ച് തന്റെ ജീവനെക്കുറിച്ച് തന്റെ മനസ്സിനെക്കുറിച്ച് തന്റെ
ചുറ്റുപാടുകളെ കുറിച്ച് പരമ്പരയെ കുറിച്ച് അതിജീവനത്തിന്റെ അറിവുകൾ ഇന്ന് മനുഷ്യരിൽ ഇല്ല. ഇതൊക്കെ
പരമ്പരകൾ ആയി പകർന്നു കൊടുക്കേണ്ടത് കൊടുത്തു കൊണ്ടിരുന്നത് അമ്മമാരായിരുന്നു. അമ്മമാർ ഇന്ന്
ആഗ്രഹിക്കുന്നത് പുരുഷനോടൊപ്പം സഞ്ചരിക്കാനാണ്. പുരുഷനും സ്ത്രീക്കും
സഹജമായി ജൈവികമായി രണ്ടു വ്യത്യസ്ത ധർമ്മമാണെന്ന് അവൾ തിരിച്ചറിയുന്നതേയില്ല.
പുരുഷനോടൊത്ത് അവൾ സഞ്ചരിക്കുമ്പോൾ അയാൾ തന്നെ ഉപേക്ഷിക്കുമോ എന്ന ഭയം അവളെ
പിന്തുടരുന്നുമുണ്ട്. അതവളിൽ മാനസിക ഭയം സൃഷ്ടിക്കുന്നു. അതവളെ
അസ്വസ്ഥനാക്കുന്നു. ഈ അസ്വസ്ഥത, ഭയം അവളുടെ ജീവിത
അവസാനം വരെ പിന്തുടരുന്നുമുണ്ട്. പരിഹാരം അവൾ
എപ്പോഴും അന്വേഷിക്കുന്നുമുണ്ട്. എന്നാൽ ആ പ്രശ്നം പരിഹരിക്കാതെയാണ് ഓരോ സ്ത്രീയും
മൃത്യുവിന്ന് കീഴ്പ്പഴുന്നത്.
അതിജീവിതത്തിലുള്ള അറിവുകൾ എല്ലാവരുടെ ശരീരത്തിലും ഉണ്ട്. ഈ അറിവുകളെ
അമ്മമാരാണ് ഉണർത്തേണ്ടത്. ആദ്യമായി ഭക്ഷണം
കഴിക്കാൻ പഠിപ്പിക്കുന്നതും പിച്ചവച്ച് നടക്കാൻ പഠിപ്പിക്കുന്നത് സംസാരിക്കാൻ
പഠിപ്പിക്കുന്നത് അമ്മ തന്നെയാണ്. എന്നാൽ അതോടെ കുഞ്ഞിനോടുള്ള ഉത്തരവാദിത്തങ്ങൾ കഴിഞ്ഞുവെന്ന
തോന്നൽ അമ്മയിൽ ഉണ്ടാകുന്നതോടുകൂടി ആ
കുട്ടി ജീവനത്തിനുള്ള മറ്റു മാർഗ്ഗങ്ങൾ തേടി പോകുന്നു. ഈ അന്വേഷണം
ആ കുട്ടിയെ നല്ലൊരു തൊഴിലാളി ആക്കുന്നതല്ലാതെ മറ്റൊരു അറിവും അവനിൽ പിന്നീട്
ഉണ്ടാവുന്നില്ല. സ്ത്രീയുടെ മുകളിൽ പുരുഷൻ ആധിപത്യം സ്ഥാപിക്കുമ്പോൾ
മാടികടക്കുവാനുള്ള അറിവും പകർന്നു നൽകേണ്ടത് അമ്മ തന്നെയാണ്. സ്ത്രീയുടെ
മുന്നിൽ ആധിപത്യത്തിന് ശ്രമിക്കുന്ന പുരുഷനെയും വളർത്തി വലുതാക്കിയത് അമ്മ തന്നെയാണ്. തന്റെ
പരമ്പരയെ പ്രകൃതിക്കിണക്കി സഹജമായ, ജൈവികമായ വാസനയിൽ
കൂടി അറിവിൽ കൂടി വളർത്തി വലുതാക്കേണ്ടത് അമ്മയുടെ ഉത്തരവാദിത്തമാണ്. ആ
ഉത്തരവാദിത്വം നിറവേറ്റാതെ മാനസിക സംഘർഷവും ശാരീരിക വേദനയും അവൻ അനുഭവിക്കുമ്പോൾ
ദൈവത്തോട് പ്രാർത്ഥിക്കാനാണ് അമ്മ പഠിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട്
തന്നെ അത്തരം സാഹചര്യങ്ങൾ മറികടക്കുവാൻ
സമൂഹത്തിന് ഒരിക്കലും പറ്റാറുമില്ല.
ഭക്ഷണം പാകം ചെയ്യുവാനും, കൃഷി ചെയ്യുവാനും പാർപ്പിടം നിർമ്മിക്കുവാനും വസ്ത്രം നെയ്യാനും
പഠിപ്പിക്കേണ്ടത് അമ്മ തന്നെയാണ്. വീടുപരിപാലനം വീട്ടുകാരോടുള്ള
പെരുമാറ്റം, ഇതൊക്കെ അമ്മയിൽ കൂടിയാണ് അവൻ പഠിക്കേണ്ടത്. ആക്രമങ്ങളെ
മുൻകൂട്ടി കണ്ടു പ്രതികരിക്കാൻ, അപ്പോൾ
ഉണ്ടാകുന്ന പ്രശ്നങ്ങൾ, സമൂഹത്തോട് ഇടപെടുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ, തൊഴിലടുക്കുമ്പോൾ
ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇതൊക്കെ പഠിപ്പിക്കേണ്ടത് അച്ഛനാണ്.
പുറത്തുപോയി പ്രകൃതി വിഭവങ്ങൾ സമാഹരിക്കുവാനുള്ള അറിവുകൾ പഠിപ്പിക്കേണ്ടത്
അച്ഛനാണ്. ഇങ്ങനെ അതിജീവനത്തിനുള്ള എല്ലാ സഹജമായ അറിവുകളും ജൈവികമായ അറിവുകളും അവനിൽ
ലഭ്യമാകുന്നു. ആ കുട്ടിയുടെ ശാരീരിക മാനസിക വളർച്ചയും ഇതിന്റെ കൂടെ അച്ഛൻ
അമ്മമാർ ഉറപ്പാക്കുന്നത് കൂടി അവൻ സമൂഹത്തിൽ സ്വതന്ത്രമായി ജീവിക്കുവാനുള്ള പക്വത
ആർജ്ജിക്കുന്നു. അറിയാതെ തന്നെ തനിക്ക്
ഇഷ്ടപ്പെട്ട ഒരിന വന്നുചേരുന്നതോടുകൂടി അവൻ പ്രണയത്തിലാകുന്നു. ഇതിനെ കൗമാര
പണയം എന്ന് തള്ളിക്കളയാതെ അവർ ഇരുവരെയും സമൂഹത്തോട് ചേർത്ത് നിർത്തി ജീവിക്കാൻ
ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കേണ്ടത് അച്ഛനമ്മമാരാണ്. ഒരാണും
പെണ്ണും ജൈവികമായ രീതിയിൽ പ്രണയത്തിലാവു എങ്കിൽ ജീവിക്കാൻ ആവശ്യമായ അറിവുകളും അവർ
നേടിയെടുത്തിട്ടുണ്ട്. കൗമാര പ്രണയം എളുപ്പത്തിൽ ലൈംഗികതയിലേക്ക്
പ്രവേശിക്കാറില്ല. അവർ ഇരുവരും മാനസികമായി ഒന്നാവുമ്പോൾ മാത്രമാണ് അവർ അറിയാതെ
തന്നെ പ്രകൃതി അവരെ ശാരീരികമായി ഒന്നാക്കുന്നു. അപ്പോൾ
മാത്രമാണ് അവർ ലൈംഗികയിലേക്ക് പ്രവേശിക്കുന്നത്. പ്രണയം
സത്യമായതുകൊണ്ട്, പ്രണയം പ്രകൃതിയായതുകൊണ്ട് പ്രണയം അദ്വൈതമായതുകൊണ്ട്
തുടർന്ന് ജീവിക്കാൻ ആവശ്യമായ സാഹചര്യങ്ങൾ പ്രകൃതി തന്നെ അവർക്ക് ഒരുക്കി
കൊടുക്കുന്നുണ്ട്. ഇത് മനുഷ്യൻ ഒഴികെ മറ്റെല്ലാ ജീവജാലങ്ങളും അനുഭവിക്കുന്ന കാര്യമാണ്. എന്നാൽ
മനുഷ്യ യുക്തികൊണ്ട് ചിന്തിച്ച് അവർ ഇരുവരും അപകടാവസ്ഥയിൽ ആണെന്നും അതുകൊണ്ട്
തന്നെ അവരെ വേർപ്പെടുത്തേണ്ടതുമാണെന്ന് കരുതുന്നു. അച്ഛൻ
അമ്മമാരുടെ സമൂഹത്തിന്റെ ഈ കാഴ്ചപ്പാട്
പ്രണയിലാക്കളിൽ സംഘർഷം സൃഷ്ടിക്കുകയും ഒന്നായ അവർ രണ്ടായി ജീവിക്കണതായും വരുന്നു. ഈ
അവസ്ഥയിലാണ് അമ്മ ഉണരേണ്ടത്.തന്റെ പരമ്പരകളെ സംഘർഷത്തിന് വിട്ടുകൊടുക്കാതെ തന്നോട്
ചേർത്തുനിർത്തി സാമൂഹികമായ വിലങ്ങിന് മറി കടക്കാനുള്ള ഊർജ്ജമാണ് അമ്മ ആ
കുട്ടികൾക്ക് നൽകേണ്ടത്. കാരണം കുട്ടികൾക്ക് അമ്മ പറയുന്നതാണ് എപ്പോഴും ശരി, ഏത്
അവസ്ഥയിലും ശരിയായിട്ടുള്ളത്. പ്രണയത്തിൽ ആയവരെ ഒന്നിച്ചു നിർത്തി അവരെ കൂടി ചേർത്ത് നിർത്തി ഒരു കുടുംബ
സൃഷ്ടിച്ചെടുക്കുവാൻ അമ്മയ്ക്കും മാത്രമേ കഴിയൂ. സാമൂഹികപരമായ
മതപരമായ സംഘർഷത്തെ ചേർത്തു തോൽപ്പിക്കുവാൻ
ആവശ്യമായ ഊർജമാണ് ആ പ്രണയിതാക്കൾക്ക് അമ്മ നൽകേണ്ടത്. എന്നാൽ പലപ്പോഴും
അമ്മ പതറി പോകുന്ന കാഴ്ചയാണ് നമ്മുടെ മുന്നിലുള്ളത്.
പുരുഷനെ സ്ത്രീയോട് അടുപ്പിക്കുന്നത് സ്ത്രീ തന്നെയാണ്. എല്ലാ
ജന്തുക്കളിലും സഹജമായ കാണുന്ന പ്രക്രിയ തന്നെയാണ് ഇത്. തന്നിലേക്ക്
അടുപ്പിച്ച പുരുഷനെ മനസ്സുകൊണ്ട് ഇടയ്ക്കിടെ തള്ളിയും പിന്നീട് സ്വീകരിച്ചുമാണ് ഓരോ
സ്ത്രീയും അവളുടെ വിവാഹ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത് പിന്നീട്
സ്വീകരിക്കുമ്പോഴു ഉണ്ടാവുന്ന സംഘർഷങ്ങളാണ് ദമ്പതികൾ അനുഭവിക്കുന്ന പ്രധാന
പ്രശ്നങ്ങൾക്ക് ഹേതു. സ്ത്രീക്ക് പുരുഷനെ അറിയാം. മുൻപ്
ഇതിനെക്കുറിച്ച് വിശദമായി വിശദീകരിച്ചിട്ടുണ്ട്. പുരുഷ
സ്ത്രീയെ അറിയാൻ ശ്രമിക്കുമ്പോൾ അത് സംഭവിക്കാതിരിക്കാൻ ഉള്ള എല്ലാ അടവുകളും
കാലങ്ങൾ കൊണ്ട് അമ്മ നേടിയെടുത്തിട്ടുണ്ട് ഇങ്ങനെ കളവും ചതിയും നിറഞ്ഞ അവസ്ഥയിലാണ്
ഓരോ സ്ത്രീയും തന്റെ കൂടെയുള്ള പുരുഷനോടൊത്ത് സഞ്ചരിക്കുന്നത്. കളവും
ചതിയിലൂടെ അവൾ ഒരുപാട് പുരുഷനെ മാനസികപരമായും ശാരീരിക പരമായും
വേദനിപ്പിച്ചിട്ടുണ്ട്. അത്തരം പുരുഷന്മാർ പിന്നീട് സ്ത്രീകളെ മാനസികമായി
വെറുത്തു കൊണ്ട് വിവാഹം തന്നെ വേണ്ടെന്നുവെച്ച ലക്ഷ കണക്കിന് പുരുഷന്മാർ നമ്മുടെ ഇടയിൽ ഉണ്ട്.
സ്ത്രീകളെ സ്നേഹിക്കുന്ന പുരുഷനെയും സൃഷ്ടിച്ചെടുക്കുന്നത് അമ്മമാർ തന്നെയാണ്. അമ്മയ്ക്ക് വേണമെങ്കിൽ പുരുഷനോടൊത്ത് സ്നേഹവും
സഹകരണവും ശാന്തി ഭാവത്തിലുള്ള പുരുഷനെ പ്രസവിച്ച് അതിന്നനുസരിച്ച് വളർത്തി
വലുതാക്കാൻ പറ്റും . പക്ഷേ ഒരു അമ്മയും അതിന് ശ്രമിക്കുന്നതായി നമുക്ക്
കാണാൻ സാധിക്കുന്നില്ല അവൾ സംഘർഷത്തെ
ആസ്വദിച്ച് കൊണ്ടാണ് അവളുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. ഇവിടെ
സംഘർഷത്തിലാവുന്നത് കുടുംബം മാത്രമല്ല സമൂഹവും
കൂടിയാണ്. ഈ സംഘർഷത്തെയാണ് മത മുതലാളിമാർ മുതലെടുക്കുന്നത്. നാടുമുഴുവൻ
ആരാധനാ ലയങ്ങൾ പണിത് വെച്ചിട്ടുള്ളത്. സംഘർഷങ്ങൾ സൃഷ്ടിക്കുന്ന
അമ്മമാരും ഇത് തിരിച്ചറിയാതെ മത
മുതലാളിമാർക്ക് അടിമപ്പെടുന്നു. ഇവിടെ മാറേണ്ടത് അമ്മയുടെ മനസ്സാണ്. അമ്മയുടെ പാരമ്പര്യ
വാസനകളാണ്.തിരിച്ചറിവുകൾ ഉണ്ടാകേണ്ടത് അമ്മമാർക്കാണ്. കാരണം
കുടുംബത്തിൽ കൂടി ലോകത്തെ സൃഷ്ടിക്കുന്നത് അമ്മമാരാണ്.
അമ്മമാർക്ക്
സ്വയം തിരിച്ചറിവുണ്ടാകാനുള്ള അന്തരീക്ഷമല്ല ഇവിടെയുള്ളത്.അവളെ എന്നും
മാനസിക വിഭ്രാന്തിയിൽ നില നിർത്തികൊണ്ടുള്ള അന്തരീക്ഷമാണ് തൊഴിലടുപ്പിക്കുന്ന
മുതലാളിമാർ ഒരുക്കി വെച്ചിട്ടുള്ളത്. അവളെ എന്നും
ആഗ്രഹങ്ങൾക്ക് പിന്നാലെ പോയി സ്വപ്നലോകത്തിൽ സഞ്ചരിച്ചുകൊണ്ട് ജീവിക്കാനാണ് അവൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത്
തിരിച്ചറിഞ്ഞ് ജീവിക്കുന്ന അമ്മമാർ കോടിയിൽ ഒന്നോ രണ്ടോ പേർ മാത്രമേ കാണുകയുള്ളൂ. അമ്മമാർ
മാനസിക സംഘർഷത്തിൽ ആയാൽ കുടുംബം, സമൂഹം, രാജ്യം ഇവയൊക്കെ സംഘർഷത്തിൽ ആവുകയും ഇതിനെ മുതലെടുക്കുന്ന
സമ്പന്നരിൽ സമ്പന്ന വർഗ്ഗം നമ്മുടെ മുന്നിലുണ്ട്. ഇവിടെ ഒരു
തിരിച്ചറിവാണ് നമുക്കാവശ്യം. ശരീരം എന്താണാഗ്രഹിക്കുന്നത് അത് നിർവഹിച്ചു കൊണ്ടും മനസ്സ് എന്തൊക്കെയാണോ ആഗ്രഹിക്കുന്നത് അതൊക്കെ
നിഷേധിച്ചു കൊണ്ടും ജീവിക്കാൻ ശ്രമിച്ചാൽ എല്ലാവർക്കും എളുപ്പത്തിൽ ശാന്തി
ഭാവത്തിൽ, അദ്വത അവസ്ഥയിൽ, തന്റെ അസ്ഥിത്വത്തെ അറിഞ്ഞു കൊണ്ട് തന്റെ ജീവിതചക്രം
ജീവിച്ചു തീർക്കാൻ പറ്റുന്നതാണ്.