മീനു?... ടാബിൽ നോക്കിയിരിക്കാതെ വേഗം കഴിക്ക് സ്കൂളിൽ പോകണ്ടേ?.... ചൂടു ദോശ മീനുവിന്റെ പ്ലേറ്റിലേക്ക് ഇട്ടു കൊണ്ട് അനു പറഞ്ഞു. മതിയമ്മേ... മീനു മുഖം വീർപ്പിച്ചു. ഇത് കൂടെ കഴിക്കണം, അച്ച വരുമ്പോ എന്നോടാ ചോദിക്കുക. അമ്മേ ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ടു! മീനു പറഞ്ഞു. എന്ത് സ്വപ്നം? , ദോശ മുറിച്ച് മീനുവിന്റെ വായിൽ വെച്ചു കൊടുക്കുമ്പോൾ അനു ചോദിച്ചു. മീനു ആലോചിച്ചു... ഉം... ഞാൻ രാധിക ആന്റിടെ ഒപ്പം ഐസ് ക്രീം കഴിക്കുന്ന സ്വപ്നം!. അത് ശരി അമ്മ ഇല്ലാത്ത സ്വപ്‌നോ?! അനു മീനുവിനെ തുറിച്ചു നോക്കി. അമ്മ വരാൻ വെയിറ്റ് ചെയ്യുകയായിരുന്നു സ്വപ്നത്തിൽ! മീനു കുസൃതി ചിരിയോടെ പറഞ്ഞു. അമ്പടി, ശരി പോയി കൈ കഴുകി സ്കൂളിൽ പോകാൻ നോക്ക്, ബസ്സ് ഇപ്പൊ വരും. മീനു പോയതിന് ശേഷം അനു ഓഫീസിലേക്ക് പോകാൻ റെഡി ആയികൊണ്ടിരുന്നപ്പോളാണ് ഇന്നലത്തെ സെൽഫിയുടെ കാര്യം ഓർമ വന്നത്. ചെറിയ പേടിയോടെ അനു മൊബൈൽ മുകളിൽ പിടിച്ച് സെൽഫി എടുത്തു..........ഇല്ല താൻ മാത്രമേ ഉള്ളു,...! മൊബൈലിലെ സെൽഫി ചിത്രത്തിൽ നോക്കി അനു ആശ്വാസത്തോടെ നിശ്വസിച്ചു. അവൾ ഡോർ ലോക്ക് ചെയ്ത് ലിഫ്റ്റിന് അടുത്തേക്ക് നടന്നു.
കൊച്ചി നഗര മധ്യത്തിൽ തന്നെയാണ് രാധികയുടെയും വീട്. ഗേറ്റിൽ ലേറ്റ് രാഘവൻ, വെറ്റിനറി ഡോക്ടർ എന്നെഴുതിയിട്ടുണ്ട്.രാധിക ഓഫീസിലേക്ക് പോകാൻ വണ്ടി സ്റ്റാർട്ട് ചെയ്യാൻ തുടങ്ങുമ്പോഴാണ്, രോഹിത് വിളിക്കുന്നത്. എന്തായി രോഹി? രാധിക ചോദിച്ചു. ചേച്ചി, ഒരു പ്രകാശ് ആണ് മെഡോ അപാർട്മെന്റ്സിന്റെ ഓണർ, ഞാൻ അയാളുടെ സോഷ്യൽ മീഡിയ, ഗൂഗിൾ സെർച്ച് ഹിസ്റ്ററി മുതലായവ.... നോക്കി രോഹിത് പറഞ്ഞു നിർത്തി. "വാട്ട് ഡിഡ് യു ഫൈൻഡ്?" രാധിക അക്ഷമയായി ചോദിച്ചു. ഈ പ്രകാശൻ മൈനാകത്തിലെ ഒരു ആദിവാസി ഗോത്രത്തിൽ നിന്ന് വന്നതാണ്, 38 വയസ്സ്, ഒരുപാട് ബിസിനസ്സ് ഒക്കെ ഉണ്ടായിരുന്ന ഇയാൾ കോറോണയുടെ വ്യാപനത്തിന് ശേഷം സാമ്പത്തിക ബുദ്ധിമുട്ടിലാണ്, അയാൾ അവസാനം ചെയ്തിരിക്കുന്ന പ്രൊജക്റ്റ് ആണ് മെഡോ അപാർട്മെന്റ്സ്. "ഇന്റെരെസ്റ്റിംഗ്...." പ്രകാശനെ കുറിച്ച് എന്ത് തോന്നുന്നു? രാധിക ചോദിച്ചു. "ഹി ഈസ് എ ടോട്ടൽ ക്രീപ്", * "asphyxiation" പ്രാക്ടീസ് ചെയുന്ന ഇയാൾ, ഇതേ താല്പര്യമുള്ള ചില സീക്രെട് ഗ്രൂപ്പുകളിൽ സജീവമാണ്, ഇയാളുടെ ലാസ്റ്റ് ഗൂഗിൾ സെർച്ച് പൂർണ ചന്ദ്രന്റെ തീയതി ആയിരുന്നു. നീ വേറെന്താ കണ്ടത്?! രാധിക ആകാംഷയോടെ ചോദിച്ചു. "ഹി ഈസ് എ ഡിവോഴ്‌സി". എനിക്ക് ഇയാൾ 6 വയസ്സുള്ള മകളോട് ഒപ്പം നിൽക്കുന്ന ഒരു ഫോട്ടോയും കിട്ടി, അവളുടെ പേര് ചിന്നു അങ്ങിനെ എന്തോ ആണ്...2023 വരെ ഉള്ള അവളുടെ വിവരങ്ങളെ എനിക്ക് കിട്ടിയുള്ളൂ, "ഐ തിങ്ക് ഷീ കുഡ് ബി ഇൻ ട്രബിൾ" രോഹിത് നെടുവീർപ്പിട്ടു. അതെന്താ രോഹി, നിനക്ക് അങ്ങിനെ തോന്നിയത്?! രാധിക ചോദിച്ചു. പ്രകാശിന്റെ സെർച്ച് ഹിസ്റ്ററി, അതിൽ നിന്ന് അയാൾ ഒരു കടുത്ത അന്ധവിശ്വാസിയാണ്, ധനമാഗ്ന യന്ത്രം? അങ്ങിനെ എന്തൊക്കെയോ, അയാൾ സെർച്ച് ചെയ്തിട്ടുണ്ട്. "ധനാഗമന യന്ത്രം" രാധിക പ്രതിവചിച്ചു."ഹി ഈസ് ഇൻടു ബ്ലാക്ക് മാജിക്!" അതാണെനിക്ക് മനസ്സിലായത്, രോഹിത് പറഞ്ഞു. താങ്ക്സ് രോഹി, രാധിക ഹെൽമെറ്റ് എടുത്ത് തലയിൽ വെച്ച് സ്ട്രാപ്പ് ചെയ്തു.പിന്നെ ചേച്ചി.... ബാക്കി വിവരങ്ങൾ , ഞാൻ അയച്ചു തരാം, ഒരു * "spy" ഞാൻ പ്രകാശിന് അയച്ചിട്ടുണ്ട്, അവൻ അത് മൊബൈലിൽ തുറന്നാൽ പിന്നെ കാര്യങ്ങൾ എളുപ്പമാണ് രോഹിത് പറഞ്ഞു. നീ അയാളുടെ മോളുടെ വിവരങ്ങൾ കിട്ടുമോന്ന് നോക്ക്,ഇത് കേട്ടപ്പോ ഞാനും വറീഡ് ആണ് രാധിക പറഞ്ഞു. "ബൈ ചേച്ചി". രാധിക വണ്ടി സ്റ്റാർട്ടാക്കി.
നമ്മൾ വിചാരിച്ച പോലെയല്ല കാര്യങ്ങൾ.... ബാങ്കിൽ ലഞ്ച് കഴിച്ചു കൊണ്ടിരിക്കുമ്പോൾ രാധിക അനുവിനോട് പറഞ്ഞു. എന്തേ? അനു ചോദിച്ചു. ഞാൻ അപാർട്മെന്റിന്റെ വിവരങ്ങൾ തിരയാൻ രോഹിയെ ഏൽപ്പിച്ചിരുന്നു.ആ പിന്നെ... ഞങ്ങളുടെ മുകളിലത്തെ ഫ്ലാറ്റിൽ താമസിച്ചിരുന്നത് അപാർട്മെന്റ് ഓണർ ആയിരുന്നു, ഗ്ലാസ്സിൽ നിന്ന് വെള്ളം കുടിച്ചു കൊണ്ട് അനു പറഞ്ഞു . ഒരു പ്രകാശ് അല്ലെ? രാധിക ചോദിച്ചു. അനു അത്ഭുത ഭാവത്തിൽ രാധികയെ നോക്കി. നമുക്ക് അയാൾ താമസിച്ചിരുന്ന ഫ്ലാറ്റ് ഒന്ന് തുറന്നു നോക്കണം, അത് പറയുമ്പോൾ രാധികയുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു . സംഭവം അത്ര സീരിയസ് ആണോ? അനു കണ്ണ് മിഴിച്ചു. ഞാൻ വരാം മോളെ നമുക്ക് ചിലതൊക്കെ അന്വേഷിക്കാനുണ്ട്, രാധിക അനുവിനെ നോക്കി പുഞ്ചിരിച്ചു.
* Asphyxiophilia is one of the most dangerous conditions associated to SMD and is characterized by the use of various strategies to achieve the level of oxygen depletion needed to enhance sexual arousal, such as self-strangulation, hanging, suffocation with an object like a plastic bag over the head.
* spy - മൊബൈൽ വൈറസ്, ഫോണിൽ നിന്ന് ഡാറ്റാ ചോർത്തുവാൻ ഉപയോഗിക്കുന്നു.
< തുടരും >