\" അത് ചെയ്തത് വിശ്വയാണ്... \"
\"വിശ്വ \" എല്ലാവരും ഞെട്ടുന്നു...ബട്ട് തോമാച്ചൻ മിഥുനത്തിലെ ഇന്നസെന്റ്നെ പോലെ നിൽക്കുകയായിരുന്നു...
\"ദൈവമേ എനിമികളുടെ എണ്ണം കൂടി വരുകയാണല്ലോ \" റിച്ചു പറഞ്ഞു
\"ഈ വിശ്വ എന്തിനാണ് ഞങ്ങളെ target ചെയ്യുന്നത് \" മാളു ചോദിച്ചു.
\"അതിന്റെ പുറകിൽ ഒരു കഥയുണ്ട് \"
പെട്ടെന്ന് അവിടെ ചുവരിൽ തൂക്കിയ ഫോട്ടോ നിലത്തേക്ക് വീണു...റിച്ചു അതെടുത്ത് നോക്കി..
\"ഗൗരി \"
\"അതേ ഗൗരി.. എന്റെ ഗൗരി \" ദേവന്റെ ശബ്ദം ഇടറി...
\"ഇങ്ങേർക്ക് ലൗ സ്റ്റോറി ഉണ്ടായിരുന്നോ \" മാളു പറഞ്ഞു
\"എന്താ മോളുസെ നീ ഞെട്ടിയോ \" അച്ചു ചോദിച്ചു.
മാളു അച്ചുവിനെ കണ്ണുരുട്ടി പേടിപ്പിച്ചു...
\" ഇതിന്റെ എല്ലാം തുടക്കം ഗൗരിയുടെ മരണത്തിൽ നിന്നായിരുന്നു \" ദേവൻ കഴിഞ്ഞ കഥകളുടെ കെട്ടഴിക്കാൻ തുടങ്ങി..
ഫ്ലാഷ് ബാക്ക്.....
ഗൗരിയും ഞാനും തമ്മിലുള്ള പ്രണയം എങ്ങനെയും തകർക്കാൻ ശ്രെമിച്ചിരുന്ന ഒരാളെ ഉണ്ടായിരുന്നുള്ളു അത് വിശ്വയാണ്...
അന്ന് വാലന്റൈൻസ് ഡേയ്ക്ക്..ഗൗരിയെ വിശ്വ തടഞ്ഞുവെച്ചപ്പോൾ ഞാൻ ഇടപെട്ടു..
\" ഈ ക്യാംപസിൽ എന്റെ വക ഒരു കേസ് കൂടി വേണ്ടാ എന്ന് വെച്ചിട്ടാണ് നിന്നെ പലതവണ ഞാൻ വെറുതെ വിട്ടത് ഇനി എന്റെ പെണ്ണിന്റെ ദേഹത്ത് എങ്ങാനും കയ്യ് വെച്ചാൽ ഈ ദേവൻ ആരാണെന്ന് നീ അറിയും \" ഞാൻ അവളുടെ കയ്യ് മുറുകെ പിടിച്ചു കൊണ്ട് അവിടെ നിന്ന് പോയി...
\"ദേവാ..എന്തിനാ വിശ്വയുമായിട്ട് അടിയുണ്ടാക്കിയത് അവന്റെ സ്വഭാവം അറിയുന്നതല്ലേ....\"
\"അവൻ നിന്നെ ശല്യം ചെയ്തപ്പോൾ ഞാൻ പിന്നെ നോക്കി നിൽക്കണമായിരുന്നോ... ഇന്ന് ലാബിലേക്ക് നിന്റെ ആ ഈനാംപേച്ചി വാലുകളെ കൂട്ടിയിട്ട് വരരുത് കേട്ടല്ലോ \" ദേവൻ ദേഷ്യത്തിൽ പറഞ്ഞു.
\"എന്റെ ദേവാ ഇങ്ങനെ തൊട്ടതിനും പിടിച്ചതിനുമൊക്കെ ദേഷ്യം പിടിച്ചാൽ നമ്മുടെ കാര്യങ്ങൾ കുഴപ്പമാവും കേട്ടോ...\"
ഗൗരി ദേവന്റെ മൂക്കത്ത് പിടിച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു...
ദേവന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു...അവൻ കയ്യ് കൊണ്ട് ഗൗരിയുടെ കാതിലുള്ള ജിമിക്കി തൊട്ട് നോക്കി.....
\"ദേവേട്ടാ..ചേട്ടനെ അരുൺ സാർ അന്വേഷിക്കുന്നു \"
\"ശേ......ഈ സാറിനെ കൊണ്ട്....അപ്പോ പറഞ്ഞപോലെ 2 മണിക്ക് കേട്ടല്ലോ \" ദേവൻ മുണ്ടും മടക്കികുത്തി അവിടെ നിന്ന് പോയി...
പറഞ്ഞത് പോലെ ഗൗരി ഇലക്ട്രിക്കൽ ലാബിൽ എത്തി..
\"പ്രതീക്ഷിച്ചയാൾ വന്നില്ലേ അല്ലേ...\" ലാബിന്റെ വാതിലിൽ ചാരി നിന്ന് കൊണ്ട് വിശ്വ പറഞ്ഞു.
\"അവിടെ നിക്കെടി നീ എവിടേക്കോ ഓടി പോവുന്നത് \" വിശ്വ ഗൗരിയുടെ കയ്യിൽ കയറി പിടിച്ചു...
\"പോവല്ലടി... ഒരു മണിക്കൂർ... ഒരു മണിക്കൂർ മാത്രം മതി എനിക്ക് ദേവൻ ഒന്നും അറിയില്ല ആഗ്രഹിച്ചു പോയി നിന്നെ \"
ഗൗരി ഒച്ചവെക്കാൻ തുടങ്ങിയപ്പോൾ വിശ്വ അവളുടെ മുഖം പൊത്തി പിടിച്ചു...അവളുടെ ശ്വാസം പോലും പുറത്തുവന്നില്ല....
\"ദേവാ...ദേ......\" ഗൗരി വിശ്വയുടെ കയ്യ് തട്ടി മാറ്റാൻ നോക്കി പക്ഷേ അവൻ മുറുകെ പിടിച്ചു....
\" ഡാ സെബാട്ടി ആ ദേവൻ ഇപ്പോ വരും നീ പോയി ആ ദേവനെ അവിടെ നിന്ന് ഒഴിവാക്ക് ഇപ്പോ അവൻ ഇവളെ കണ്ടാൽ ഇവൾ എല്ലാ സർപ്രൈസും പൊട്ടിക്കും..ഒന്ന് അടങ്ങടി ചെളുക്കെ.. \"
ദേവൻ ഗൗരിയെ തിരഞ്ഞു ലാബിലേക്ക് വന്നെങ്കിലും ഗൗരി അവിടെ കണ്ടില്ലെന്ന് പറഞ്ഞ് സെബാസ്റ്റ്യൻ അവനെ അവിടെ നിന്ന് പറഞ്ഞയച്ചു..
ദേവൻ പോയി കഴിഞ്ഞാണ് വിശ്വ ഗൗരിയുടെ മുഖത്ത് നിന്ന് കയ്യ് മാറ്റിയത്...പെട്ടെന്ന് അവൾ നിലത്തേക്ക് വീണു..
\"ഇവള് തീർന്ന്...നാശം അതിന്റെ വായ പൊത്തി പിടിക്കേണ്ടയിരുന്നു ഡാ ഇവളെ ഇവിടെ തന്നെ ഇട്ടിട്ട് പോവാം അവൻ കണ്ടാൽ കുഴപ്പമാവും \" അവർ അവളെ അവിടെ ഉപേക്ഷിച്ചിട്ട് സ്ഥലം വിട്ടു...
വൈകുന്നേരമായിട്ടും ഗൗരി വീട്ടിലെത്തിയില്ല അവളുടെ അച്ഛനും ഞാനും കൂടി കോളേജിലേക്ക് തിരികെ വന്ന് തിരച്ചിൽ തുടങ്ങി....ക്ലാസ്സ് റൂമിലൊന്നും കാണാഞ്ഞപ്പോൾ ഞങ്ങൾ തിരച്ചിൽ നിർത്തി...പോലീസിൽ മാൻ മിസ്സിങ്ന് പെറ്റീഷൻ കൊടുത്തു. പിറ്റേന്ന് വൃത്തിയാക്കാൻ വേണ്ടി ശോശാമ്മ ചേട്ടത്തി ആയിരുന്നു ലാബ് തുറന്നത്...
\"എന്തൊരു പൊടിയാ ഈ പിള്ളേർക്ക് ഒരു വൃത്തിയുമില്ലാതായി....\"
ശോശാമ്മ ചേട്ടത്തി നോക്കുമ്പോൾ ലാബിന്റെ അങ്ങേ അറ്റത് വെള്ളനിറത്തിലുള്ള തുണി നിലത്തു വീണ് കിടക്കുന്നു....
അവർ അതിന്റെ അടുത്തേക്ക് ചെന്നു...അതിന്റെ അറ്റത് പിടിച്ചു നോക്കിയപ്പോളാണ് നിലത്തു കിടന്ന ഗൗരിയെ അവർ കണ്ടത്..
\"കർത്താവേ.......കണാരേട്ടാ....ഒന്ന് ഇങ്ങോട്ട് വാ.....\"
\"എന്താ \" ശോശാമ്മ ചേട്ടത്തിയുടെ ശബ്ദം കേട്ട് കണാരേട്ടൻ അവിടേക്ക് ഓടി വന്നു...
\"സാറേ ഈ കൊച്ചു \"
\"ഇത് ഗൗരിയാണല്ലോ \"
\"മോളെ ഗൗരി....ശോശാമ്മേ ഈ കൊച്ചിന് അനക്കമില്ല...കയ്യൊക്കെ തണുത്തു വിറച്ചപോലെ.. \" അയാൾ ഗൗരിയുടെ കയ്യിൽ പിടിച്ചുനോക്കി....
\"സാറേ വേഗം പോലീസിൽ വിവരം അറിയിക്ക് \"
ലാബിന്റെ അടുത്ത് ആൾകൂട്ടത്തേയും പോലീസ്നേയും കണ്ടാണ് ഞാൻ അവിടേക്ക് പോയത്..ഞാൻ ലാബിന്റെ അകത്തേക്ക് കയറി....അവിടെ ക്രോസ്സ് സ്ട്രിപ്പ് വലിച്ചു കെട്ടിയത്തിനുള്ളിൽ ഗൗരിയുടെ ശരീരം.....ഞാൻ ഗൗരിയുടെ അടുത്തേക്ക് ചെന്നു...അവളെ കെട്ടിപിടിച്ചു ഒന്ന് പൊട്ടികരയാൻ പോലും എനിക്കായില്ല അത്രയ്ക്ക് മരവിച്ചു പോയിരുന്നു എന്റെ മനസ്സ്...
അവിടെ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ
പുറത്ത് വിശ്വയും ഗ്യാങ്ങും നിൽപ്പുണ്ടായിരുന്നു..അവന്റെ അട്ടഹാസം കണ്ടപ്പോൾ എന്റെ സമനിലതെറ്റി....
\"നീ എന്റെ ഗൗരിയെ കൊന്ന് കളഞ്ഞില്ലേടാ ചെറ്റേ \"ദേവൻ വിശ്വയുടെ പുറത്ത് ചവിട്ടി വീഴ്ത്തി..വിശ്വ നിലത്തേക്ക് വീണു..
\" അവൾ അവിടെ കിടന്ന് ശ്വാസം മുട്ടി ചത്തതിന് നീ എന്തിനാ എന്റെ മെക്കിട്ട് കയറുന്നത് \"
\"നീയാ...നീയാ...എന്റെ ഗൗരിയെ കൊന്നത് \"
\"മതി...എന്റെ മോള് ചത്തു ഇനി അവൾക്ക് വേണ്ടി ആരും തമ്മിൽ തല്ലി ചാവേണ്ട.. \" ഗൗരിയുടെ അച്ഛൻ അവരെ പിടിച്ചുമാറ്റി കൊണ്ട് പറഞ്ഞു..
ഗൗരിയുടെ മരണം സ്വാഭാവികമരണമായി പോലീസ് എഴുതി അവസാനിപ്പിച്ചു...അന്ന്
കോളേജിലെ ഒഴിഞ്ഞ ക്ലാസ്റൂമിൽ....
\"ഒറ്റ്കാരൻ നീ ആണ് എന്നതിന് ഇനി കൂടുതൽ തെളിവൊന്നും എനിക്കാവിശ്യമില്ല...കൂടെ നിന്ന് ചതിക്കുന്നോടാ നായെ \"
വിശ്വ സെബാസ്റ്റ്യന്റെ നെഞ്ചിൽ ചവിട്ടി...
അവന്റെ കയ്യ് ഷൂ കൊണ്ട് ചവിട്ടി അരച്ചു...
അവൻ വേദനകൊണ്ട് പുളഞ്ഞു...സെബാസ്റ്റ്യന്റെ ബോധം പോയപ്പോൾ വിശ്വ സെബാസ്റ്റ്യനെ ചുമലിൽ എടുത്ത് അടുത്തുള്ള ഇലക്ട്രിക്കൽ ലാബിലേക്കിട്ടു...
\"ദേവാ...... ഇത് നിൻക്കുള്ളതാ...എന്നെ ദ്രോഹിച്ചതിനുള്ള ശിക്ഷ \" വിശ്വ ലാബിന്റെ വാതിൽ കൊട്ടിയടച്ചു....
കുറേ ദിവസത്തിന് ശേഷം സെബാസ്റ്റ്യന്റെ ബോഡി കിട്ടി..അതേ ലാബിൽ വെച്ച്..ജീർണിച്ച അവസ്ഥയിൽ സെബാസ്റ്റ്യന്റെ മരണത്തിന് കാരണക്കാരൻ ഞാൻ ആണെന്ന് വിശ്വ സെബാസ്റ്റ്യന്റെ വീട്ടുകാരെ പറഞ്ഞു ഫലിപ്പിച്ചു...
സെബാസ്റ്റ്യന്റെ അടക്കത്തിന്റെ സമയത്ത് ക്രൂരതയോടെ എന്നെ തുറിച്ചു നോക്കിയ അവന്റെ അനുജന്റെ കണ്ണുകൾ ഇപ്പോഴും എന്റെ മനസ്സിൽ തന്നെയുണ്ട് \"
\"പക്ഷേ സെബാസ്റ്റ്യൻ എന്താ ഒന്ന് ഒച്ച വെക്കുക കൂടി ചെയ്യാഞ്ഞത് \" മാളു ചോദിച്ചു.
\"അവന് ജന്മനാ സംസാരശേഷിയില്ലായിരുന്നു...
വിശ്വ അവനെ കൂടെ കൂട്ടിയത് സെബാസ്റ്റ്യൻന്റെ അപ്പൻ അവന്റെ അപ്പന്റെ ബിസിനെസ്സ് പാർട്ണർ ആയത് കൊണ്ട് മാത്രമായിരുന്നു..
വിശ്വയെ പിന്നീട് ഞാൻ ഒരിക്കലും കണ്ടിട്ടില്ല.. ഇന്നലെ അവൻ അവിടെ വന്നത് എന്തോ ഉദ്വേശം വെച്ചാണ് \"
\"ഇതിപ്പോ ഒരു clue പോലും ഇല്ലാതെ എങ്ങനെയാ വിശ്വയാണ് ഇതിനൊക്കെ പിറകിൽ എന്ന് തെളിയിക്കുക \" അച്ചു പറഞ്ഞു.
\"സെബാസ്റ്റ്യനേയും ഗൗരിയെയും കൊന്നത് വിശ്വതന്നെയാണെന്ന് എനിക്ക് മനസ്സിലായത് വിശ്വയുടെ വലംകയ്യായ മുരുകനിൽ നിന്നായിരുന്നു അവനായിരുന്നു ഇതിനൊക്കെ സാക്ഷി...അവനെ കണ്ടു പിടിച്ചാൽ ഒരു പക്ഷേ ഈ പ്രശ്‌നങ്ങൾക്ക് ഒരു solution ഉണ്ടാവും \" ദേവൻ പറഞ്ഞു.
പെട്ടെന്ന് വീടിന്റെ പുറത്ത് കുറേ വാഹനങ്ങളുടെ ശബ്ദം കേട്ടു..
\"ദേവാ പോലീസ് \" വിഷ്ണു ജനലിലൂടെ പുറത്തേക്ക് നോക്കിയിട്ട് പറഞ്ഞു.
എല്ലാവരും വീടിന് പുറത്തേക്ക് ഇറങ്ങി.
\"വണ്ടി ഇവിടെ പാർക്ക് ചെയ്തത് ഇപ്പോ ഉപകാരമായില്ലേ എനിക്കറിയായിരുന്നു പോലീസ് വരുമെന്ന് \" തോമാച്ചൻ പറഞ്ഞു.
\"നീ പോലീസിന്റെ ജാരൻ അല്ലേടാ \" മാളു ചോദിച്ചു.
\"അതേ ഞാൻ ജാരനാ....നീ പോണേ മരപോത്തെ \"
\"ഒന്ന് മിണ്ടാതിരിക്ക് അവിടെ പോലീസുണ്ട്....ബാ പതുക്കെ അവർ കേൾക്കാതെ വേണം പോവാൻ \" അച്ചു പറഞ്ഞു.
\"ഞാൻ ഡ്രൈവ് ചെയ്യാം കീ ഇങ്ങേടുക്ക്...
എല്ലാവരും പിടിച്ചിരുന്നോ... \" ദേവൻ വണ്ടി സ്റ്റാർട്ട് ആക്കി.
\"പിടിച്ചിരിക്കാൻ ഇതെന്തോന്ന് അമ്യൂസ്മെന്റ് പാർക്ക് റൈഡ് ആണോ..ഇങ്ങേര് ഡ്രൈവ് ചെയ്താൽ ഇപ്പോഴൊന്നും എത്തില്ല \" തോമാച്ചൻ പറഞ്ഞു.
ദേവൻ ജിപ്സി പറപ്പിച്ചു വിട്ടു...
\"ഇയ്യോ....എന്തൊരു സ്പീഡ്....bangloure ഡേയ്സിലെ ഫഹദ് ഫാസിലിനെ പോലെ....\" അച്ചു പറഞ്ഞു.
\" ഈ മുടി.... കെട്ടി വെച്ചാലും അഴിഞ്ഞു പോവുകയാണല്ലോ \" മാളു മുടി കെട്ടിവെച്ചു.
\" അല്ല നമ്മൾ ഇപ്പോ എവിടേക്കാ പോവുന്നത് \" റിച്ചു ചോദിച്ചു..
\" മുരുകന്റെ നാട്ടിലേക്ക്..... chikamagalourരിലേക്ക് \" ദേവൻ പറഞ്ഞു.
_______________________
പോലീസ് ഹെഡ്ക്വാർട്ടർസ്..
കമ്മീഷണറുടെ ക്യാബിൻ....
\"എന്റെ മകന്റെ കൊലയാളികളെ എത്രയും പെട്ടെന്ന് തന്നെ കണ്ട് പിടിക്കണം ആ പിള്ളേർ അവർ തന്നെയാണ് ഇതിന്റെയൊക്കെ പിറകിൽ...തന്റെ damn forceസിന് അവരെ പിടിക്കാൻ പറ്റിയോ...കണ്ട്രോൾ റൂമിൽ കുറേ എണ്ണം ഉണ്ടല്ലോ അവന്മാരുടെ മൂക്കിന്റെ തുമ്പത്തുകൂടിയാണ് ആ പിള്ളേർ ഒളിച്ചു കടന്നത്...\"
\"സർ അവർ ബൗണ്ടറി കടന്നിട്ടില്ല ...ഞങ്ങൾ അത് അന്വേഷിക്കുകയാണ് we need more ടൈം....\" SI പറഞ്ഞു
\" Your ബ്ലഡി ടൈം....നഷ്ടപ്പെട്ടത് എനിക്ക് മാത്രമാണ്...ഒന്നിനും കൊള്ളില്ല എന്ന് പറഞ്ഞ് തള്ളികളഞ്ഞാലും അവൻ എന്റെ മകനായിരുന്നു.....അവന്റെ ആത്മാവിന് മോക്ഷം കിട്ടണമെങ്കിൽ ആ പിള്ളേരെ കൊന്ന് കളയണം എന്നാണെങ്കിൽ
കൊന്ന് കളയാനും എനിക്ക് മടിയില്ല...\"
____________________________
\"ഏത് ഗുളികൻ കേറിയ സമയത്താണാവോ ആ പർദ്ദ അവിടെ ഇട്ടിട്ട് പോവാൻ തോന്നിയത് അല്ലെങ്കിൽ ഇപ്പോ അതും പുതച്ച് ഉറങ്ങായിരുന്നു \" തോമാച്ചൻ പിറുപിറുത്തു..
\"പോലീസ് നായ മണം പിടിച്ചു വരും \"
\" നായ...നിന്റെ ഓൻ അല്ലെടി ഈ ജിപ്സി order ആക്കി തന്നത് ഇതിലെ സീറ്റിന് പോലും ഇപ്പോ തണുപ്പാ \"
\" അതിന് ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് അവൻ അറിഞ്ഞോ...പറഞ്ഞത് പോലെ അവനെ ഒന്ന് വിളിച്ചു പറയേണ്ടേ \"
മാളു യദുവിനെ ഫോൺ വിളിച്ചുനോക്കി...
\"യദുവിന്റെ ഫോൺ switched ഓഫ് ആണല്ലോ.....അവനെ പോലീസ് പിടിച്ചിട്ടുണ്ടാവുമോ \"
\" നീ അങ്ങനെയൊന്നും ചിന്തിക്കല്ലേ മാളു ചിലപ്പോ പോലീസ് നമ്പർ trace ചെയ്യുന്നത് കൊണ്ട് ഓഫ് ചെയ്യ്തു വെച്ചതാവും \" അച്ചു പറഞ്ഞു.
________________________
സ്റ്റേഷനിൽ....
\"SI സാറേ ആ പയ്യന്മാരെ കിട്ടിയിട്ടുണ്ട്....ആ പിള്ളേരുടെ കൂടെയുള്ളവർ \" പിസി പറഞ്ഞു.
യദുവും നന്ദുവും ആയിരുന്നു ആ പയ്യന്മാർ..
\"വണക്കം സാറേ....എന്താടാ നിന്റെയൊക്കെ തിരുനാമം \" SI പുച്ഛത്തിൽ ചോദിച്ചു.
\"യദുകൃഷ്ണൻ \"
\"നിന്റെയോ...എന്താടാ നിന്റെ വായിൽ നാക്കില്ലേ ഇങ്ങോട്ട് മാറി നിക്കെടാ \"
\"നന്ദകിഷോർ \"
\"പിസി ഈ കാളിയമർദനക്കാരെയൊക്കെ പിടിച്ചു ലോക്കപ്പിൽ ഇട്ടേക്ക് \" SI വാച്ച് ഊരി വെക്കാൻ തുടങ്ങി...
\"സാർ ഞങ്ങൾ എന്ത് തെറ്റ് ചെയ്യ്തു എന്ന് കൂടി പറ....\" യദു ചോദിച്ചു.
\"അതും കൂടി അറിഞ്ഞാലേ നീയൊക്കെ ലോക്കപ്പിലേക്ക് കയറു \" അയാൾ യദുവിന്റെ കോളറിന് പിടിച്ച് ലോക്കപ്പിലേക്ക് തള്ളി..അയാൾ ലോക്കപ്പ് പുറത്ത് നിന്ന് പൂട്ടി..
\"നിന്നെയൊക്കെ തന്തയും തള്ളയും പഠിക്കാൻ തന്നെയാണോടാ കോളേജിലേക്ക് വിടുന്നത് എന്റെ കയ്യ്ക്ക് പണിയുണ്ടാക്കി വെക്കാതെ ഉള്ള സത്യം പറഞ്ഞോ എവിടെയാ അവറ്റകളുള്ളത് \"
\" ഞങ്ങൾക്കറിയില്ല അവരും ഞങ്ങളും തമ്മിൽ അങ്ങനെ contacts ഒന്നുമില്ല \" നന്ദു പറഞ്ഞു.
\"നീയൊക്കെ പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങാനല്ല ഞാനിവിടെ തൊപ്പിയും വച്ചുകൊണ്ട് ഇരിക്കുന്നത് ....നിന്നെയൊക്കെ കയ്യ്കാര്യം ചെയ്യാനാണ് പോലീസിൽ മൂന്നാംമുറ എന്ന ആചാരം ഉള്ളത് \"അയാൾ ടേബിളിൽ ചാരി നിന്ന് പുകവലിക്കാൻ തുടങ്ങി..
\"സാറേ ഒരുത്തൻ കൂടിയുണ്ട്...\" പിസി അജുവിനെ പിടിച്ച് ടേബിളിലേക്ക് തള്ളിയിട്ടു..
\"ഇവൻ ആ സ്റ്റഫ് കേസിലെ പ്രതിയായിരുന്നില്ലേ ആ കിളവൻ ഫാദർ ഇറക്കി കൊണ്ട് പോയ...നീ വല്യ പുള്ളിയായല്ലോ ഇനിയും എത്ര എണ്ണം ഉണ്ടെടാ നിന്റെയൊക്കെ പിന്നിൽ \"
\"സാറേ കോളറിൽ നിന്ന് കയ്യെടുക്ക്...നിങ്ങൾ പോലീസുകാർക്ക് അരിശം തീർക്കാനുള്ളതല്ല സാധാരണക്കാരുടെ ഷർട്ട്...\" അജു SIയുടെ കയ്യ് തടഞ്ഞു..
\"നീ എന്ത് ചെയ്യും ...നീയൊന്നും ഒരു പുണ്ണാക്കും ചെയ്യില്ല കേരള പൊലീസ് എന്ന് ബോർഡ് വച്ചേക്കുന്നത് നിനക്കൊക്കെ പിള്ള കളിക്കാൻ അല്ല....ഇനി ഇപ്പോ ഞങ്ങള് കണ്ട് പിടിച്ചില്ലെങ്കിലും ആ കമ്മീഷണർ നിന്നെയൊക്കെ വെറുതെ വിടുമെന്ന് തോന്നുന്നില്ല എല്ലാത്തിനും കൂടെ മോർച്ചറിയിൽ ഒരുമിച്ച് കിടക്കാനുള്ള വക അങ്ങേര് ഒരുക്കി വെച്ചിട്ടുണ്ട് \"
\"സാറേ നിങ്ങൾ നിയമം വളച്ചൊടിച്ചു എന്ത് ചെയ്താലും സത്യം ഒരുനാൾ പുറത്തു വരും..\"
\" സത്യനും..ശിവനുമൊക്കെ പുറത്തു വരുന്നതിന് നീയൊക്കെ ആദ്യം പുറത്തിറങ്ങേണ്ടേ.... മൂന്നിനും പച്ചവെള്ളം കൊടുത്തു പോവരുത് കേറടാ സെല്ലിലേക്ക് \" അയാൾ അജുവിനേയും പിടിച്ചു സെല്ലിലിട്ടു.
കുറേ നേരം എന്തൊക്കെ ആലോചിച്ചു കിടന്ന അജുവിനെ നന്ദു വിളിച്ചെഴുനേല്പിച്ചു..
\" അർജുനെ നീ ഇവിടെ നിന്ന് രക്ഷപ്പെട്ടോ \" നന്ദു പറഞ്ഞു.
\"അവരെ പോലീസ് വെറുതെ വിടില്ല എല്ലാം കുരുക്കിലേക്കാണ് പോവുന്നത് നിനക്ക് മാത്രമേ ഇപ്പോ അവരെ രക്ഷിക്കാൻ കഴിയൂ...\" യദു പറഞ്ഞു.
(തുടരും....)