Aksharathalukal

മെമ്മറീസ് - PART 31

ഈ സമയം ജിപ്സിയിൽ 
റിച്ചുവിന്റെ ഫോൺ റിങ് ചെയ്യ്തു.....

\" ആ കമ്മീഷണറാകും അയാളെ ചെറുക്കനെ തട്ടിയത് നമ്മൾ അല്ല എന്ന് ആരേലും ആ മറുതനോട് ഒന്ന് പറയുമോ \" 😥😥തോമാച്ചൻ പറഞ്ഞു

\"ഞാൻ നോക്കട്ടെ ഇത് കമ്മീഷണർ ഒന്നും അല്ല ഉണ്ണിയേട്ടനാ....ഹലോ ഉണ്ണിയേട്ടാ \"

\" നീ എന്ത് പണിയാ ചച്ചു ഈ കാണിച്ചു വച്ചേക്കുന്നത് എന്തൊക്കെ പുലിവാലാ ഇനി ഉണ്ടാവുക എന്നറിയുമോ \" 

\"ഉണ്ണിയേട്ടാ ഞങ്ങൾ ആരെയും കൊന്നിട്ടില്ല വീട്ടിൽ എന്താ ഇപ്പോ അച്ഛനും അമ്മയും...\"

\"അവർ ആരും ഇതൊന്നും വിശ്വസിച്ചിട്ടില്ല നിന്റെ ഫ്രണ്ട്സിന്റെ വീട്ടിലെ സ്ഥിതിയും ഏതാണ്ട് ഇത് പോലെ തന്നെയാ നിങ്ങൾ ഇപ്പോ എവിടെയാ ഉള്ളത് \"

\"ഞങ്ങൾ chikmanglourരിലേക്ക് പോവുകയാണ് ബാക്കിയൊക്കെ ഞാൻ പിന്നെ പറയാം....\"

\"സൂക്ഷിക്കണം പോലീസ് നിങ്ങളുടെ പിന്നാലെ തന്നെയുണ്ട് \"

\"ഉണ്ണിയേട്ടാ..ഇതിന്റെ ബാറ്ററി തീരാറായി....അമ്മയോടും അച്ഛനോടും വിഷമിക്കരുത് എന്ന് പറയണം.... ഹലോ...കട്ട് ആയി എന്നാ തോന്നുന്നേ...\"

\" എല്ലാവരും സിം deactivate ചെയ്തോ പോലീസ് സിം ട്രാക്ക് ചെയ്യും....\" ദേവൻ പറഞ്ഞു.

\" സിം പൊട്ടിക്കാനോ.... ഞാൻ മിനിഞ്ഞാണ് എടുത്ത പുതിയ സിം ആണ്..\" തോമാച്ചൻ പറഞ്ഞു.

\" പോലീസ് ജീപ്പും കൊണ്ടല്ല നമ്മളെ പിന്നാലെ വരുന്നത് സിം എല്ലാം ട്രാക്ക് ചെയ്തിട്ടുണ്ടാവും....\" അച്ചു പറഞ്ഞു.

\"എന്നാലും എന്റെ ഫാൻസി നമ്പർ..\"

\" അവന്റെ ഒരു നമ്പർ പോലീസ് കുനിച്ചു നിർത്തി കൂമ്പിനിടിച്ചു ഉള്ളിൽ തള്ളുമ്പോ ഫാൻസി നമ്പറിൽ പൊന്നീച്ച പാറും നിന്റെ തലയിൽകൂടി \" മാളുവും വിട്ട് കൊടുത്തില്ല..

കുറച്ചു കഴിഞ്ഞപ്പോൾ എല്ലാവരും കിടന്നുറങ്ങി...റിച്ചു പക്ഷേ ഉറങ്ങാതെ നേരം വെളുപ്പിച്ചു...
__________________________

സൂര്യനുദിച്ചു വരുന്നേയുള്ളൂ....
മൂടൽമഞ്‌ കൊണ്ട് ആർക്കും ചുറ്റുമുള്ളതൊന്നും കാണുന്നുണ്ടായിരുന്നില്ല...

\"chickmangloure എത്തിയാ..\" തോമാച്ചൻ കോട്ടുവായിട്ട് കൊണ്ട് ചോദിച്ചു...

\" ഇല്ല അവിടേക്ക് കുറച്ച് ദൂരം കൂടി പോവാനുണ്ട് പിന്നെ അടുത്ത് ചെക്ക് പോസ്റ്റ് ഉണ്ട് അത് കൊണ്ട് ഇവിടെ ഇറങ്ങാം \" ദേവൻ വണ്ടി നിർത്തി.

\"ചായ വല്ലതും കിട്ടുന്ന എവിടേലും ഒന്ന് നിർത്തുമോ \" തോമാച്ചൻ പറഞ്ഞു.

\"ഇവിടെ ചായ പോയിട്ട് ഒരു ചാരായ ഷാപ്പ് പോലും കാണുന്നില്ല \" റിച്ചു  ചുറ്റും നോക്കി...

\"ദേ ഒരു അമ്മച്ചി ഞാൻ പോയി ചായ കിട്ടുന്ന കട വല്ലതും ഉണ്ടോന്ന് ചോദിക്കട്ടെ \" തോമാച്ചൻ വണ്ടിയിൽ നിന്ന് ഇറങ്ങി...

\"അമ്മച്ചി... സൂട് സായ...കിടക്കുന്ന സ്ഥലം അറിയുമാ ....ഇവർ എന്താ ഒന്നും മിണ്ടാത്തത് \"

\"ആംഗ്യ ഭാഷയിൽ ചോദിക്ക് തോമാച്ചാ \"

\"അമ്മച്ചി...ഇവിടെ വെള്ളം കുടിക്കുന്ന \" തോമാച്ചൻ ആംഗ്യ ഭാഷയിൽ ചോദിച്ചു.

\"എന്ന ചാമി പൈത്യമാ \"

\"ജോസെപ്പേ അമ്മച്ചി ഊമയല്ല \"

\"അമ്മച്ചി ഇങ്കെ തണ്ണി കെടയ്ക്കുന്ന ഇടം \"ദേവൻ ചോദിച്ചു..

\"തണ്ണി കുടിക്കാനുള്ളതല്ലേ.. കിടക്കാനുള്ളതാണോ....ഹഹാഹാ......\" മാളു രാവിലെ തന്നെ വെറും വയറ്റിൽ ചളി കുടിക്കാൻ...🤣🤣 അല്ല അടിക്കാൻ തുടങ്ങി..

\"മതി ഇന്നത്തെ ചളി കോട്ട കഴിഞ്ഞു \"അച്ചു പറഞ്ഞു

തോമാച്ചൻ എന്തൊക്കെയോ കോപ്രായങ്ങൾ കാണിച്ചു അവസാനം വെള്ളം കിട്ടി...തോമാച്ചന്റെ കോപ്രായം കലാമണ്ഡലത്തിലെ വല്ലവരും കണ്ടിരുന്നേൽ തല്ല് പാർസൽ വന്നേനെ....

\"ഈ കാടും കടന്ന് വേണം പോവാൻ മുരുകന്റെ വീട്ടിലേക്ക്..\"

\" ഈ ഫോറസ്റ്റ് മുഴുവൻ കാടാണല്ലോ \" മാളു പറഞ്ഞു.

കുറേ നേരം നടന്ന് എല്ലാവരും തളർന്നു...തോമാച്ചൻ ഇനി ഒരടി നടക്കില്ല എന്ന് സുല്ലിട്ടു..

\"നടന്ന് നടന്ന് താടി വളർന്ന്...\"

\" എന്തേനു \" അച്ചു ചോദിച്ചു

\" അല്ല വാടി തളർന്നു എന്ന് പറഞ്ഞതാ \"

\"തോമാച്ചാ സൂക്ഷിച്ചോ.. ഇങ്ങനെ പോവുമ്പോ ആണ് അനാകോണ്ട വരുന്നത്  \"റിച്ചു പറഞ്ഞു

\" ഒന്ന് പോടി.... \"

\" പിന്നിൽ നിൽക്കുന്ന ആളെയാ ആദ്യം ശാപ്പിടുക \"

\"എന്നാ ഇച്ചിരി space താ ഞാൻ മുന്നോട്ട് പോവട്ടേ \"

\"പക്ഷേ ദിനോസർ മുന്നിൽ നിന്ന് അല്ലേ വരുക \" മാളു പറഞ്ഞു.

\" എന്നാ ഞാൻ നടുക്ക് നിൽക്കാം അപ്പോ safe അല്ലേ നിന്നെ ഒക്കെ തിന്നിട്ടല്ലേ എന്നെ തിന്നു \"

\"ഇനി ഇവിടെ കുറച്ച് ടൈം rest ചെയ്യാം \" ദേവൻ പറഞ്ഞു.

\"ആ മുരുകന്റെ വീട് അറബിക്കടലിൽ എങ്ങാനും ആണോ ഇതിപ്പോ എത്ര നേരമായി നടക്കാൻ തുടങ്ങിയിട്ട് \"തോമാച്ചൻ പറഞ്ഞു.

\" എന്തേലും തിന്നാൻ കിട്ടിയിരുന്നെകിൽ.. \"

\" കിടന്ന് കാറേണ്ട.....ഇത് കഴിച്ചോ \" അച്ചു അവിടെ കണ്ട പാഷൻ ഫ്രൂട്ട് മരത്തിൽ നിന്നും ഒരെണ്ണം പറിച്ചു തോമാച്ചന് കൊടുത്തു..

\"വല്ല കാട്ട് കോഴി ചുട്ടതോ വെടിയിറച്ചിയോ കിട്ടുമോ \"തോമാച്ചൻ പരാതി പറഞ്ഞു.

\" ആ കമ്മീഷണറുടെ വെടി കൊണ്ട് ഞാൻ ചാവും അത് മതിയോ \" മാളു പറഞ്ഞു.

\"സോറി പട്ടിയിറച്ചി ഞാൻ തിന്നാറില്ല \"

\" മതി..തിന്നത് അവന്റെ ഒടുക്കത്തെ തീറ്റ \"മാളുവിന് ദേഷ്യം വന്നു.

\"എന്റെ ഫുഡ്...\"

\" ആ പ്രതിലിപിയിലൊക്കെ ഒളിവ് ജീവിതം എന്തൊരു രസമാ മരത്തിന്റെ മുകളിലുള്ള പോര , നല്ല ഫുഡ് , ത്രില്ലിംഗ് ഇതിപ്പോ അഭയാർത്ഥി ക്യാമ്പിനേക്കാൾ കഷ്ടമാണല്ലോ \" അച്ചു നടക്കാത്ത സ്വപ്നങ്ങളെ കുറിച്ച് സ്മരിക്കാൻ തുടങ്ങി..

\" ഒന്ന് ശ്രെദ്ധിച്ചു കേൾക്ക് ഇവിടെ അടുത്ത് എവിടെയോ വെള്ളച്ചാട്ടമുണ്ട്..\"

\" അയിന് \"

\" അവിടെയിട്ട് നിന്നെ മുക്കി കൊല്ലാനാ എന്തേ \"

\"അലക്സേ ഒരു നിമിഷം \"ദേവൻ പറഞ്ഞു

\"എന്താ ...താൻ എന്തിനാടോ അതിന് എന്റെ ഷർട്ട് ഊരുന്നത് ഛേ...വൃത്തികേട് ഞാൻ താൻ ഉദ്വേശിക്കുന്ന ആളല്ലടോ....\"

\"അയ്യോ...അട്ട \"

ദേവൻ പോക്കറ്റിൽ നിന്നും ഒരു ലൈറ്റർ എടുത്തു...ലൈറ്റർ ചൂടാക്കി അട്ടയെ പിടിച്ചു കളഞ്ഞു

\"അയാള് കണ്ടത് കൊണ്ട് നീ രക്ഷപ്പെട്ടു അല്ലെങ്കിൽ ചരമകോളത്തിൽ നമ്മളൊക്കെ കമ്മീഷണറുടെ വെടി കൊണ്ട് ചത്തു എന്നും നീ അട്ട കടിച്ചു ചത്തു എന്നും വന്നേനെ  \"

\"നീ പോണേ കോകാച്ചി തെണ്ടി...\"

\"മാളു നോക്കി നടന്നോ പിന്നെ വഴി തെറ്റി വല്ല സിംഹത്തിന്റെയും മടയിൽ ചെന്ന് കേറും നീ \"റിച്ചു പറഞ്ഞു.

\"ഞാൻ രക്ഷപെടുമല്ലോ \"

\"എങ്ങനെ \"

\"സിംഗം ഇവളെ കണ്ട് ഓടി പോവുമായിരിക്കും \"തോമാച്ചൻ പറഞ്ഞു.

\" ഞാൻ ദർബാർ രാഗത്തിൽ ഒരു കാച്ചു കാച്ചും സിംഹം ഫ്ലാറ്റ് അങ്ങനെ ഞാൻ രക്ഷപ്പെടും \"

\"ഉണ്ണിയേട്ടനെ ഒന്നൂടെ ട്രൈ ചെയ്തു നോക്കാം പെട്ടെന്ന് on ആക്കിയ പോലീസ് പിടിക്കില്ല അവര് ചായ കുടിക്കാനോ മറ്റോ മാറി നിൽക്കില്ലേ എപ്പോഴും അതിന്റെ മുന്നിൽ കുത്തിയിരിക്കുമോ ഈ range...പുല്ല്...ഹാ...ഒരു കട്ട കിട്ടി ഛേ കിട്ടിയതും പോയല്ലോ \"

\" തോമാച്ചാ....മാളു.....അച്ചു.......ആരെയും കാണുന്നില്ലല്ലോ...\"

റിച്ചു കാലെടുത്തു വെച്ചത്  വള്ളി പടർപ്പുകൾ കൊണ്ട് മൂടിയ ഒരു കിണറിലേക്കായിരുന്നു..
വീഴ്ചയുടെ ആഘാതത്തിൽ റിച്ചുവിന്റെ ബോധം പോയി....

\"ആഹ്....എന്തൊരു വേദന അയ്യോ...ചോര ഇത് കണ്ടിട്ട് കിണർ പോലെയുണ്ടല്ലോ ഞാൻ ഇവിടെ കിടന്ന് ചത്തത് തന്നെ \"



(തുടരും...)


മെമ്മറീസ് - PART 32

മെമ്മറീസ് - PART 32

5
889

\"തോമാച്ചാ റിച്ചു എവിടെ \"\" അവള് നമ്മുടെ പുറകെ തന്നെയുണ്ടായിരുന്നല്ലോ \"\" നിന്നോട് പറഞ്ഞതല്ലേ ബെഗിഡേ അവളെ ഒന്ന് നോക്കണം എന്ന്....\"\"എടി അവള് ഇവിടെ തന്നെയുണ്ടവും വേറെ എവിടെ പോവാനാ...\"\"റിച്ചു.............\"\"റിച്ചു നീ എവിടെയാ.......\"\"അവളെ എവിടെയും കാണുന്നില്ലല്ലോ \"എല്ലാവരും റിച്ചുവിനെ തിരയാൻ തുടങ്ങി...\" ദേ അവിടെ എന്തോ അനക്കം \" മാളു പറഞ്ഞു.\" എവിടെ... \"\" ആ കുറ്റികാട്ടിൽ \"\" ഒരു ഉലക്ക കിട്ടിയാൽ അടിച്ചു പൊളിക്കാമായിരുന്നു \" അച്ചു പറഞ്ഞു.\" അയ്യോ...ഡാഡി ഗിരിജ ഇയാള് ഇവിടെയാണോ താമസം \"തോമാച്ചൻ ഞെട്ടി...\" പൊട്ടാ അത് ഡാഡി ഗിരിജയല്ല.. \"\" പിന്നെ എന്ത് മമ്മി ഗിരിജയാ...നീ നോക്ക് തല വഴി ഇങ്ങനെ പുതച്ചു വരു