Aksharathalukal

മെഡോ 666

മീനുവല്ലേ? ഐസ്ക്രീം വാങ്ങാൻ റോഡ് ക്രോസ്സ് ചെയ്തു വന്ന മീനുവിനോട് പ്രകാശ് കാറിന്റെ വിൻഡോ സൈഡിലൂടെ ചോദിച്ചു. മീനു ഒരു നിമിഷം നിന്ന് പ്രകാശിനെ നോക്കി. ഞാൻ അമ്മ പറഞ്ഞിട്ട് വന്നതാ, മീനുവിനെ റൂമിലേക്ക് കൊണ്ട് പോകാൻ, മീനുവിന്റെ കാറാ ഇത് കണ്ടില്ലേ... പ്രകാശ് ചിരിച്ചു കൊണ്ട് പറഞ്ഞു. അങ്കിൾ.... അമ്മയുടെ ഫ്രണ്ട് ആണോ?.... കാറിലേക്ക് നോക്കി കൊണ്ട് മീനു ചോദിച്ചു. അതെ മോളെ, മോൾ കേറ്..., ഫ്രണ്ടിലെ ഡോർ തുറന്നു കൊണ്ട് പ്രകാശ് പറഞ്ഞു. മീനു സംശയം ഒന്നും ഇല്ലാതെ കാറിലേക്ക് കയറി. അപ്പൊ, മിസ്സിനോട് പറയണ്ടേ അങ്കിൾ? , മീനു ചോദിച്ചു. അതൊക്കെ അമ്മ പറഞ്ഞിട്ടുണ്ട് മീനു..... , ഡോർ അടച്ച് ലോക്ക് ചെയ്ത് പ്രകാശ് പറഞ്ഞു. സീറ്റ്‌ ബെൽറ്റ്‌ ഇട് മീനു... സേഫ്റ്റി ഫസ്റ്റ്! കാർ സ്റ്റാർട്ട്‌ ചെയ്ത് അയാൾ പറഞ്ഞു. \"യെസ് അങ്കിൾ\" , മീനു ചിരിച്ചു കൊണ്ട് ബെൽറ്റിന്റെ സ്ട്രാപ് ഇട്ടു. ഒരു കാര്യം മറന്നു.... പ്രകാശ് ഡാഷ്ബോര്ഡിൽ സൂക്ഷിച്ചിരുന്ന ഐസ്ക്രീം എടുത്ത് മീനുവിന് നേരെ നീട്ടി, അമ്മ പ്രത്യേകം പറഞ്ഞു മീനുവിന് തരണമെന്ന് . \"താങ്ക് യു അങ്കിൾ\" ഐസ്ക്രീം കവർ തുറക്കുമ്പോൾ അവൾ പറഞ്ഞു. പ്രകാശിന്റെ കാർ മീനുവിനെയും കൊണ്ട് പതുക്കെ ചലിക്കാൻ തുടങ്ങി.

അനു ബാങ്ക് മാനേജരുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് അവളുടെ മൊബൈൽ ഫോൺ ശബ്ദിച്ചത്. \"എക്സ്ക്യുസ് മി സർ\", അനു കാൾ കണക്ട് ചെയ്ത് ക്യാബിന് പുറത്തേക്കിറങ്ങി. ഹലോ അനു, സ്കൂളിൽ നിന്നാണ് ഒരു പ്രശ്നമുണ്ട്.... മീനുവിന്റെ ടീച്ചർ പറഞ്ഞു. എന്ത് പറ്റി മിസ്സ്‌?... അനു പരിഭവത്തോടെ ചോദിച്ചു. അനു,  \"മീനു ഈസ്‌ മിസ്സിംഗ്‌\", ഉച്ചക്ക് ഐസ്ക്രീം വാങ്ങാൻ പുറത്തേക്ക് ഇറങ്ങിയ കുട്ടിയെ പിന്നീട് ആരും കണ്ടിട്ടില്ല. അനുവിന് തല കറങ്ങുന്നത് പോലെ തോന്നി, കാലിന് അടിയിൽ നിന്ന് ഭൂമി വഴുതി പോകുന്നതായും. എന്തോ പന്തികേട് തോന്നിയ മാനേജർ ക്യാബിന് പുറത്തേക്കിറങ്ങി അനുവിനെ താങ്ങി പിടിച്ചത് കൊണ്ട് അവൾ താഴെ വീണില്ല. രാധിക... രാധിക അടുത്ത ക്യാബിനിൽ ജോലി ചെയ്തു കൊണ്ടിരുന്ന രാധികയെ മാനേജർ വിളിച്ചു. മാനേജർ അനുവിനെ താങ്ങി ക്യാബിനിലെ ചെയറിൽ ഇരുത്തുമ്പോഴേക്കും രാധിക അവിടെയെത്തി. എന്ത് പറ്റി സർ? രാധിക അനുവിനെ നോക്കി ഉദ്വേഗത്തോടെ ചോദിച്ചു.   മീനു... മീനു  തളർന്നിരുന്ന അനു പുലമ്പുന്നുണ്ടായിരുന്നു. മീനുവിന് എന്ത് പറ്റി അനു? രാധിക ചോദിച്ചു. അവളെ സ്കൂളിൽ നിന്ന് കാണാതെ പോയി, ഞാൻ ഇനി എന്ത് ചെയ്യും?.. രാധിക, മഹിയോട് ഞാൻ എന്ത് പറയും?... അനു കരച്ചിലിന്റെ വക്കത്ത് എത്തിയിരുന്നു. അവൾ എവിടെ പോകാനാ?.. അനു, നമുക്ക് കണ്ടുപിടിക്കാം. കുട്ടികൾ അല്ലെ അനു, അവൾ എങ്ങോട്ടെങ്കിലും മാറിയിട്ടുണ്ടാകും \"വി വിൽ ഫൈൻഡ് ഹേർ\", അനു സ്കൂളിലേക്ക് ചെല്ല് ഞാനും അന്വേഷിക്കാം മാനേജർ തന്നാൽ ആകും വിധം അനുവിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. എനിക്ക് പോകണം സർ, എനിക്കവളെ കണ്ടു പിടിക്കണം, അനു ചെയറിൽ നിന്ന് ചാടി എഴുന്നേറ്റു. ഷുവർ ഷുവർ മാനേജർ പറഞ്ഞു.

അനു ഞാൻ പുറകെ വരാം, നീ സ്കൂളിലേക്ക് ചെല്ല്, മഹേഷിനെ ഞാൻ വിളിച്ചോളാം, ബാങ്കിന് പുറത്തേക്ക് ഓടുകയായിരുന്ന അനുവിനോട് രാധിക പറഞ്ഞു. അവൾ ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല, മീനു മാത്രമായിരുന്നു അനുവിന്റെ മനസ്സിൽ അപ്പോൾ.

രാധിക ഫോൺ എടുത്ത് തന്റെ ക്യാബിന് നേരെ നടന്നു. മീനു എവിടെ പോയിരിക്കും... മഹേഷിനെ വിളിക്കാൻ ഫോൺ അൺലോക്ക് ചെയുമ്പോൾ അവൾ ആലോചിച്ചു. അവിചാരിതമായി രാധികയുടെ നോട്ടം ഫോണിലെ പ്രകാശിന്റെ ലൊക്കേഷൻ ട്രാക്കറിലേക് പോയി, അവളുടെ ശ്വാസം ഉച്ചഗതിയിലായി, അയാൾ മീനുവിന്റെ സ്കൂളിന് അടുത്ത് പോയിട്ടുണ്ട്.... അങ്ങനെയെങ്കിൽ.... അതെ അത് തന്നെയാണ് സംഭവിച്ചിരിക്കുന്നത് രാധിക മനസ്സിൽ ഉറപ്പിച്ചു.സർ, ഞാനും പോകുന്നു മാനേജറിന്റെ ക്യാബിന് പുറത്ത് നിന്ന് രാധിക പറഞ്ഞു. മാനേജർ പൊക്കോളാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു.

പ്രകാശിനെ പോലെ ഒരാളെ കായികമായി നേരിടാൻ തനിക്ക് കഴിയില്ലെന്ന് രാധികക്ക് അറിയാമായിരുന്നു, അത് കൊണ്ട് തന്നെ അവൾ തന്റെ ather സ്റ്റാർട്ട്‌ ചെയ്ത് നേരെ പോയത് സ്വന്തം വീട്ടിലേക്കായിരുന്നു.

ചന്ദ്രൻ ഉദിക്കുന്നതിന് 2 മണിക്കൂർ ബാക്കിയുണ്ട് അത് വരേയ്ക്കും മീനു സേഫ് ആയിരിക്കും ather പാർക്ക് ചെയ്ത് വീടിന്റെ വാതിൽ തുറക്കുമ്പോൾ രാധിക ആലോചിക്കുകയായിരുന്നു, എന്തായിരിക്കും അവനെ നേരിടാൻ പറ്റിയ ആയുധം രാധിക വീട്ടിലെ എല്ലാ മുറികളിലും അക്ഷമയായി നടന്നു, അവൾ ചെയ്യേണ്ടുന്ന ഓരോ കാര്യങ്ങളും മനസ്സിൽ ചെയ്ത് പഠിക്കുകയായിരുന്നു.

രാധിക ചെന്നു നിന്നത് മൃഗ ഡോക്ടർ ആയിരുന്ന അച്ഛന്റെ ഓഫീസിന് മുൻപിൽ. അച്ഛന്റെ മരണ ശേഷം അവൾ ആ മുറിയിലേക്ക് കയറാറില്ലായിരുന്നു. രാധിക വാതിൽ തുറന്ന് ലൈറ്റ് ഇട്ടു. അച്ഛൻ പണ്ട് മൃഗശാലയിൽ ഒരു കരടിയെ ചികിൽസിക്കാൻ പോയ കഥ അവൾക്ക് ഓർമ വന്നു. കരടിയുടെ ഷോൾഡർ ഭാഗത്തു ഡാർട്ട് ഗൺ ഷൂട്ട്‌ ചെയ്തിട്ടാണ് മയക്കിയത് എന്നായിരുന്നു അച്ഛൻ പറഞ്ഞത് . അതെ ഡാർട്ട് ഗൺ! പ്രകാശിനെ പോലെ ഒരു കരടിക്ക് പറ്റിയത് അത് തന്നെ...! അവൾ ഓഫീസ് ടേബിളിന്റെ  വലിപ്പ് വലിച്ചു തുറന്നു. അതിവിടെ തന്നെയുണ്ട് ഒരു ചെറിയ പിസ്റ്റൽ അതിന്റെ കേട്രീഡ്‌ജും വലിപ്പിൽ ഭദ്രമായി ഇരിക്കുന്നു. പിസ്റ്റൽ അവൾ   കയ്യിലെടുത്ത് അലമാരയുടെ കണ്ണാടിയുടെ നേർക്ക് പിടിച്ച് ബ്ലാങ്ക് ഷോട്ട് അടിച്ചു നോക്കി. ഒരു പുഞ്ചിരിയോടെ അവൾ ഗണ്ണും കേട്രീഡ്‌ജും എടുത്ത് വാതിൽ അടച്ചു . കേട്രിഡ്ജിലെ മരുന്നിന് ഒരു കരടിയെ 15 മിനിറ്റ് വരെ അബോധാവസ്ഥയിൽ ആക്കാൻ കഴിയും. തനിക്ക് അത്രയും സമയം ധാരാളം. പ്രകാശിന്റെ അവസാന ലൊക്കേഷൻ മെഡോ അപാർട്മെന്റ്സ്. സമയം 4 30 ആയിരുന്നു.

പതിവ് പോലെ അപാർട്മെന്റ് കോമ്പൗണ്ടിൽ കാർ പാർക്ക്‌ ചെയ്യുന്നതിന് മുൻപ് പ്രകാശ് സി സി ടി വി നിശ്ചലമാക്കി. മീനു കാറിൽ മയങ്ങി കിടന്നിരുന്നു. പ്രകാശ് കാറിന് പുറത്തിറങ്ങി പരിസരം വീക്ഷിച്ചു, റോഡിൽ നിന്ന് നോക്കിയാൽ അപാർട്മെന്റ് കോമ്പൗണ്ടിൽ നടക്കുന്നത് എന്താണെന്ന് കാണാൻ സാധിക്കില്ല, മൊബൈൽ ഫോൺ ഓഫ്‌ ചെയ്ത് അയാൾ തിരിച്ച് കാറിന് അടുത്തേക്ക് നടന്നു.

മീനുവിനെ തോളിൽ ഇട്ടു കൊണ്ട് ഒരു കയ്യിൽ കാറിലുണ്ടായിരുന്ന ബാഗും തൂക്കി പ്രകാശ് അപാർട്മെന്റ് ലിഫ്റ്റിന് അടുത്തേക്ക് നടന്നു. ലിഫ്റ്റ് ഔട്ട്‌ ഓഫ് ഓർഡർ... നാശം...... , അയാൾ ശപിച്ചു കൊണ്ട് മുകളിലേക്കുള്ള സ്റ്റെയറുകൾ കയറാൻ തുടങ്ങി. മീനു ഒരു പാവക്കുട്ടിയെപ്പോലെ പ്രകാശിന്റെ തോളിൽ കണ്ണടച്ചു കിടന്നിരുന്നു.

< തുടരും >

മെഡോ 666

മെഡോ 666

4.6
1061

രാധിക ather മെഡോ അപാർട്മെന്റിന്റെ പാർക്കിംഗ് ഏരിയയിൽ പാർക് ചെയ്തു.അവൾ atheri ൽ സൂക്ഷിച്ചിരുന്ന ഗ്ലൗസ് എടുത്ത് കയ്യിൽ ഇട്ട്, ഡാർട്ട് ഗണ്ണിലേക്ക് കേട്രിഡ്ജ് നിറച്ചു , മൊബൈൽ ഫോൺ നേരത്തെ തന്നെ ഓഫ്‌ ചെയ്തിരുന്നു, ഇനി പുറകോട്ടില്ല .രാധിക അപാർട്മെന്റ് ലിഫ്റ്റിന് നേരെ നടന്നു.സമയം 5 മണി.ഫ്ലാറ്റ് നമ്പർ 666 ലേക്കുള്ള സ്‌റ്റെയ്‌റിന് മുകളിൽ എത്തുമ്പോൾ പ്രകാശ് വിയർത്തിരുന്നു അയാൾ ഫ്ലാറ്റിന് അകത്തു കയറി ഡോർ ലോക്ക് ചെയ്തു. പ്രകാശ് മീനുവിനെ തറയിൽ കിടത്തി, ബാഗിൽ നിന്ന് എടുത്ത സിപ് ടൈ ഉപയോഗിച്ച് അവളുടെ കാലുകൾ രണ്ടും ബന്ധിച്ചു.അല്പസമയം കഴിഞ്ഞാൽ മീനു ഉറക്കത്തിൽ നിന്ന് ഉണരും ഡക