Aksharathalukal

തണ്ണീർക്കൊമ്പൻ

ഇത്തിരിദ്ദയതേടി, ഇത്തിരിത്തണൽതേടി,
ഇത്തിരിക്കുളിർതേടി
വയനാട്ടിലേക്കു ഞാൻ വന്നു!

തെറ്റിദ്ധരിച്ചെന്നെ ആട്ടിയോടിക്കുവാൻ
ഗർജിച്ച നാട്ടുപ്രമാണിമാർ മാധ്യമക്കൂട്ടുകൾ;
കണ്ടുവോ നാടിനെ,                                              
നാട്ടിലെക്കൂട്ടരെ, വീട്ടുമൃഗങ്ങളെ
കൂത്തിത്തകർക്കുന്നയക്രമം?

ക്ഷീണിച്ചവശ്ശനായ്
ഇത്തിരി നീരിനായ്
ഔഷധിക്കൂമ്പിനായ് ചുറ്റിത്തിരിഞ്ഞൊരെൻ
രക്തത്തിലേക്കു നിറച്ച വിഷത്തിനാൽ
മണ്ണിന്റെ മാറിൽ
തളർന്നു വീഴുന്നു ഞാൻ!

എന്നു നിൻ സ്വാർഥത
തീരും മനുഷ്യരേ?
എന്നു തിര്യക്കുകൾ
ബന്ധുക്കളായിടും?

ഒന്നു ചിന്തിച്ചുവോ
എന്താണൊരു കരി
ശാന്തനായ് നിങ്ങളെ
തേടി വന്നെന്നതും?



മയക്കുവെടി

മയക്കുവെടി

5
297

മയക്കുവെടി ( കവിത)----------------------------@ രാജേന്ദ്രൻ ത്രിവേണി എന്നാണൊരു മയക്കുവെടി- യെന്നിൽത്തറയ്ക്കുക?എന്നാണൊരു ഡാർട്ടിന്റെ മുനചീറ്റിയെത്തുക?നാഡികളെന്നാണു മരവിച്ചു പോവുക,ഏതുവൻകാടിന്റെ ഉള്ളിലാണെത്തുക?സർവസ്വാതന്ത്ര്യത്തിന്റിരുൾക്കാടുവിട്ട് സൂര്യപ്രകാശത്തിന്റെ പൊയ്മുഖച്ചുറ്റതിൽകാവൽ സൈന്യത്തിന്റെ ശരമുനക്കോട്ടയിൽവഴിതേടിയലയുവോൻ! നിറമുള്ള വെയിൽകൊണ്ടു കണ്ണുകലങ്ങിയോർ...ഹൃദയരക്തത്തിന്റെനിറമറിയാത്തവർ;ഹിംസ്ര മൃഗത്തിനെ പേടിച്ചരണ്ട പോൽആട്ടിയോടിക്കാൻ പറകൊട്ടി നില്ക്കവേ;ചതിവിന്റെ കലയാടി മേയുന്നനാട്ടുപ്രമാണിമാർ, കല്പിച്ചരുളിടുംശക്തമാം ഡാർട്