Aksharathalukal

മയക്കുവെടി

മയക്കുവെടി ( കവിത)
----------------------------
@ രാജേന്ദ്രൻ ത്രിവേണി 

എന്നാണൊരു മയക്കുവെടി- യെന്നിൽത്തറയ്ക്കുക?
എന്നാണൊരു ഡാർട്ടിന്റെ മുന
ചീറ്റിയെത്തുക?
നാഡികളെന്നാണു മരവിച്ചു പോവുക,
ഏതുവൻകാടിന്റെ ഉള്ളിലാണെത്തുക?

സർവസ്വാതന്ത്ര്യത്തിന്റിരുൾക്കാടുവിട്ട് 
സൂര്യപ്രകാശത്തിന്റെ 
പൊയ്മുഖച്ചുറ്റതിൽ
കാവൽ സൈന്യത്തിന്റെ 
ശരമുനക്കോട്ടയിൽ
വഴിതേടിയലയുവോൻ!
 
നിറമുള്ള വെയിൽകൊണ്ടു കണ്ണുകലങ്ങിയോർ...
ഹൃദയരക്തത്തിന്റെ
നിറമറിയാത്തവർ;
ഹിംസ്ര മൃഗത്തിനെ പേടിച്ചരണ്ട പോൽ
ആട്ടിയോടിക്കാൻ പറകൊട്ടി നില്ക്കവേ;

ചതിവിന്റെ കലയാടി മേയുന്ന
നാട്ടുപ്രമാണിമാർ, കല്പിച്ചരുളിടും
ശക്തമാം ഡാർട്ടിന്റെ രാസായനക്കൂട്ടു
വെടിവെച്ചു കേറ്റും വിദഗ്ധനെ
വേഗം വരുത്തുക, നിറയൊഴിച്ചീടുക,
മയക്കം വിടുംമുമ്പു കാടകം തള്ളുക!

വീണ്ടുമെൻ ദീനമാം ചിഹ്നം വിളികളീ
നാടിന്റെയുള്ളിൽ മുഴങ്ങാതിരിക്കുവാൻ
കാടിന്റെ ഭീതമാം രൗദ്രമൗനങ്ങളിൽ
ശിലകെട്ടിയാഴ്ത്തിരസിച്ചാശ്വസിച്ചിടാം!
ജീവത്പ്രവാഹത്തിന്റെ ആർജിത വീര്യമേ
ശൂന്യമോ നിന്നിലെ സാത്വിക ഭാവന?


(ഡാർട്ട്= എറിയുകയോ വെടിവയ്ക്കുകയോ ചെയ്യുന്ന ഒരു ചെറിയ ഇടുങ്ങിയ കൂർത്ത മിസൈൽ)
മയക്കുവെടിവെക്കാനുപയോഗിക്കുന്ന മരുന്നു നിറച്ച കൂർത്ത സൂചി.






ഭാരതിയുടെ മക്കൾ

ഭാരതിയുടെ മക്കൾ

5
344

ഭാരതിയുടെ മക്കൾ--------------------- (കവിത)@ രാജേന്ദ്രൻ ത്രിവേണി.ഭാരതിയമ്മയ്ക്കു മക്കളേഴ്,തമ്മിലോ പടവെട്ടി വാണിടുന്നോർ!വാർമഴവില്ലിലെ ഏഴുനിറങ്ങളിൽകുപ്പായം തീർത്തവരേഴുപേരും!ഏഴുനിറങ്ങൾക്കും വെവ്വേറെ വിലയിട്ടുപണ്ടേ പിഴച്ചൊരു ശാസ്ത്രമോർത്ത്!അമ്മ ഞരമ്പിലെ രക്തനിറം തന്റെകുപ്പായവർണമാണെന്നു ധരിച്ചവർ,നേരിനെക്കാട്ടുവാൻ, ഭാഗം ജയിക്കുവാൻ അമ്മത്തലവെട്ടുവാനോങ്ങി നിൽക്കേ;സന്ധ്യക്കു കടലിന്റെമാറിൽ മുഖംതാഴ്ത്തിദു:ഖിച്ചിരിക്കുന്നയന്തിക്കതിരവൻമെല്ല വിളിക്കുന്നു: \"മക്കളേ, നിങ്ങടെവർണയുടുപ്പുകൾ ഊരിയെടുക്കുമോ;ഇക്കടൽ വെള്ളത്തിൽ കുത്തിപ്പിഴിഞ്ഞതിൻ പോകാക്ക