Aksharathalukal

5⃣ചില തെറ്റുകൾ 🚫🚫

അവന്റെ ശരീരത്തിലൂടെ അവളുടെ കൈകൾ ഇഴയാൻ തുടങ്ങിയപ്പോൾ അവൻ കണ്ണുകൾ തുറന്ന് നോക്കി. നേരം വെളുത്ത് വരുന്നതേ ഉള്ളു...

അവളുടെ കൈയുടെ പ്രവർത്തി അവന് തടയാൻ തോന്നിയില്ല.. തന്റെ പെണ്ണ് എന്ന് അവന്റെ മനസ്സിൽ ഉറപ്പിച്ചിരുന്നു അവനപ്പോൾ... എന്റെ പെണ്ണിനെ ഇനി ആർക്കും വിട്ടു കൊടുക്കാൻ തയ്യാറല്ല..

അവനിലെ ആണിനെ അവൾ ഉണർത്തി... അവൻ അവളുടെ മുഖത്ത് തന്നെ നോക്കി കിടന്നു.. അവളിലെ മാറ്റം അവന് മനസ്സിലായി.. അവന്റെ കൈകളും ചലിച്ചു തുടങ്ങി.. ആദ്യം അവൻ അവളിൽ ഭ്രാന്തമായി ആവേശം കാണിച്ച് തുടങ്ങി.. എന്നാൽ തിരിച്ച് അവളുടെ ആവേശം അവനെ കൊല്ലാൻ പാകത്തിനായിരുന്നു..

അവളുടെ പ്രവർത്തികൾ ആദ്യം അവനിൽ ആവോളം ലഹരിയായി തോന്നി....
എന്നാൽ അവളുടെ പ്രവർത്തി സമയം നീങ്ങും തോറും അവന് താങ്ങാൻ പറ്റാതായി തോന്നി പോയി അപ്പോൾ ...

അവന്റെ ഉള്ളിൽ  ഇതൊന്ന് വേഗം തീർന്നിരുന്നുവെങ്കിൽ ഒന്ന് ശ്വാസം വിടമായിരുന്നു എന്നായിരുന്നു....

ഒരു കിതാപോടെ അവൾ അവന്റെ നെഞ്ചിലേയ്ക്ക് തന്നെ കിടന്നു....

അവൻ ആശ്വാസത്തിൽ അവളെ നോക്കിയ ശേഷം നെഞ്ചിൽ നിന്നും ഇറക്കി കിടത്തി

(പയ്യൻ ഇപ്പൊ ശ്വാസം കിട്ടാതെ ചത്തേനെ .. )

അവനും അവളും മയക്കത്തിലേയ്ക്ക് വീണ്ടും പോയി..

ജയ്മോന്റെ അമ്മയുടെ ഫോൺ കോളാണ് അവരെ ഉണർത്തിയത്..

\"മോനെ.. നീ എവിടെയാ... ഇവിടെ പോലീസുക്കാർ വന്ന് നിന്നെയും നിന്റെ കൂടെ ഉണ്ടായിരുന്ന ആ പെണ്ണിനേയും തിരക്കി... ഇന്ന് 11മണിക്ക് പോലീസ് സ്റ്റേഷനിൽ 
ചെല്ലാൻ പറഞ്ഞിട്ട് അവര് പോയി...\"

\"അമ്മച്ചി പേടിക്കണ്ട ഞങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല...\"

\"നിങ്ങള് എവിടെയാ ഇപ്പൊ...\"

\"ഞങ്ങള്....\"

ബാക്കി പറയാൻ അവൾ അനുവദിച്ചില്ല.. ഫോൺ മേടിച്ച് കട്ട്‌ ചെയ്തു..

\"എന്താ മാളു.. അമ്മച്ചി ആകെ പേടിച്ചിട്ടാ വിളിച്ചേ...\'\'

\"ആണോ. ഇന്നലെ ഈ പേടി കണ്ടില്ലല്ലോ... ഇനി ഞാൻ പറയുന്നത് പോലെ പോയ മതി നീ...\"

\"നിന്റെ സ്വരത്തിനെന്താ ഒരു മാറ്റം...എന്റെ അമ്മച്ചിയാണ് അവര് പിന്നെ എങ്ങനെ പ്രതികരീകരിക്കണം...\"

\"മതി നിർത്ത്... നിന്റെ അമ്മ പുരാണം... ഈ ലോകത്ത് എല്ലാവരും ചീത്തയാണ്‌ നീയും ഞാനും നിന്റെ അമ്മയും അച്ഛനും എല്ലാരും.. പിന്നെ നീ ഇന്നലെ മുതൽ എന്റെ മാത്രമാണ്.. നിന്നിലെ എല്ലാ അവകാശവും എനിക്കാണ്... രാവിലെ പോലീസ് സ്റ്റേഷനിൽ ചെല്ലുന്നു അവരോട് പറയാനുള്ളത് ഞാൻ പറഞ്ഞോളാം... നിനക്ക് ഞാനും എനിക്ക് നീയും....\"

അത്രയും പറഞ്ഞിട്ട് അവൾ ബെഡ് ഷീറ്റ് എടുത്ത് ശരീരം മറച്ച് ബാത്‌റൂമിലേയ്ക്ക് നടന്നു...

ജയ്മോൻ വായും പൊളിച്ച് എന്തോ പോയ അണ്ണാനെ പോലെ കിടന്നു...അവളുടെ ഓരോ വാക്കിലും കുടുങ്ങി കിടക്കുകയാണ് അവന്റെ മനസ്സ്..

ഇന്നലെ കണ്ട പെണ്ണല്ല ഇപ്പൊ മാളു.. അവളിലെ അധികാരഭാവം അവനിൽ പേടി ജനിപ്പിച്ചു.. അവന്റെ മനസ്സിൽ ആരോ പറയും പോലെ..

\"നീ പെട്ടു... ഇനിയൊരു മടങ്ങി പോക്ക് നിനക്കസാധ്യം...\"

ദൈവമേ ഇറങ്ങി ഓടിയാലോ. വേണ്ട അവള് ചിലപ്പോ ഓടിച്ചിട്ട് പിടിക്കും...

\"നീ എണീറ്റ് കുളിക്ക് പോലീസ് സ്റ്റേഷനിൽ പോണ്ടേ...\"

അവളുടെ കൂസലില്ലാത്ത വർത്തമാനം അവനിലെ കിളികൾ കൂടും കുടുക്കയും എടുത്ത് ഓടി 🏃🏃🏃


അവൻ വേഗം പ്രാഥമിക കാര്യങ്ങൾ എല്ലാം ചെയ്ത് അവളുമായി റൂം വെക്കേറ്റ് ചെയ്ത് ഇറങ്ങി..

വണ്ടിയിൽ ഇരിക്കുമ്പോൾ അവൾ അവനെ ഇറുക്കെ കെട്ടിപിടിച്ച് ആരെയോ കാണിക്കാന്നെന്ന ഭാവത്തിലാണ് ഇരുപ്പ്..

അവന് അവളുടെ ഇറുക്കി കെട്ടിപ്പിടുത്തം അത്ര രസമായി
തോന്നിയില്ല...

വേലിയിൽ ഇരുന്ന പാമ്പിനെ എടുത്ത് ബൈക്കിന്റെ പിന്നിൽ ഇരുത്തിട്ട് ഇനി വിഷമിച്ചിട്ടു വല്ല കാര്യവുമുണ്ടോ
അനുഭവിച്ചോ നീ ഞാൻ 🏃🏃🏃

പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ 11 മണി കഴിഞ്ഞു.. ജയ്മോനും മാളുവും ബൈക്കിൽ നിന്നും ഇറങ്ങി വരുന്നത് മനോഹറിന്റെ അമ്മയും സഹോദരിയും കുറച്ച് അടുത്ത ബന്ധുക്കളും അവിടെ ഉണ്ടായിരുന്നു അവരും കണ്ടു.. അവരെ കണ്ടപ്പോൾ അവൾ ജയ്മോന്റെ കൈയിൽ കൈ കോർത്തു പിടിച്ച് മുന്നോട്ട് നടന്നു..

ജയ്മോൻ കൈ വലിച്ചു മാറ്റാൻ നോക്കിയെങ്കിലും സാധിച്ചില്ല..

അവരെ അടുത്ത് കണ്ടപ്പോൾ മനോഹറിന്റെ ആളുകൾ മുഖം തിരിഞ്ഞു നിന്നു..

അവളതൊന്നും ശ്രദ്ധിക്കാതെ...അവള് അവനുമായി അകത്തേയ്ക്ക് കയറി.. അകത്തിരുന്ന ലേഡി പോലീസിനോട് വന്ന കാര്യം  പറഞ്ഞു..

വെയിറ്റ് ചെയ്യാൻ പറഞ്ഞിട്ട് ആ ലേഡി പോലീസ് SI യുടെ റൂമിലേയ്ക്ക് നടന്നു..

കുറച്ചു നേരത്തിനു ശേഷം റൂമിലേയ്ക്ക് വിളിച്ചു..

മനോഹറിന്റെ അമ്മയും സഹോദരിയും മനോഹറിന്റെ അമ്മാവനും പിന്നെ ജയ്മോനും മാളുവും അകത്തു കയറി..

ഓരോരുത്തവരും അവരുടെ ന്യായം നിരത്തി..
മനോഹറിന്റെ അമ്മ മാളുവിന്റെ സ്വഭാവവും അവൾ മനോഹറിനോട് 
ഇത്രയും കാലം ചെയ്ത ക്രൂരതയും അക്കമിട്ട് പറഞ്ഞ് കരയുമ്പോൾ..

ജയ്മോൻ മാളുവിനെ നോക്കി തിരിച്ച് അവളും അവനെ നോക്കി..അപ്പോൾ അവൻ ഇതു വരെ കാണാത്ത ഒരു തരം വിജയ ചിരി തെളിഞ്ഞു അവളുടെ മുഖത്ത്....

ആ പാവം അമ്മ അവളുടെ കഥയുടെ ചുരുളുകൾ അഴിക്കാൻ തുടങ്ങി...

അവളുടെ ചിരി മാറി മുഖത്ത് പൈശാചിക ഭാവം കൈ വന്നു...

അവൾ അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങി...

എന്നാൽ ഇതൊന്നും വക വെയ്ക്കാതെ അമ്മ പറഞ്ഞ് തുടങ്ങി...



തുടരും......



6⃣ചില തെറ്റുകൾ 🚫🚫

6⃣ചില തെറ്റുകൾ 🚫🚫

3
946

മനോഹറിന്റെ അമ്മ പറയാൻ തുടങ്ങി....ഇരുപത്തി അഞ്ചു വർഷങ്ങൾക്ക് പിന്നിലേയ്ക്ക് അവർ സഞ്ചരിച്ചു..മാളവിക അവളുടെ മാതാപിതാക്കൾക്ക് ഒറ്റ മകളായിരുന്നു....അവൾ ചെറുപ്പം മുതൽ കാണുന്നത് അച്ഛനും അമ്മയും തമ്മിലുള്ള നിരന്തര വഴക്കാണ്...അവളെ ശ്രദ്ധിക്കാനോ അവളെ ചേർത്ത് പിടിക്കാൻ ആ വീട്ടിലാരുമുണ്ടായിരുന്നില്ല..മാളുവിന്റെ അച്ഛൻ എപ്പോഴും ആരോപിക്കുന്ന കാര്യമാണ്.. മാളു തന്റെ മകളല്ല എന്നത്..അച്ഛന്റെ അടുത്ത് പോയി അച്ഛന്റെ മടിയിൽ ഇരിക്കാൻ മാളു ആഗ്രഹിച്ചിരുന്നു..എന്നാൽ അവളെ ആട്ടി ഓടിച്ച് കൊണ്ടിരുന്നു ആ പിതാവ്.. അയാളുടെ കണ്ണിൽ പിഴച്ച സന്താനമാണ് ആ കുഞ്ഞ്..അയാളുടെ അകൽച്ച മാളുവിന്