Aksharathalukal

6⃣ചില തെറ്റുകൾ 🚫🚫

മനോഹറിന്റെ അമ്മ പറയാൻ തുടങ്ങി....

ഇരുപത്തി അഞ്ചു വർഷങ്ങൾക്ക് പിന്നിലേയ്ക്ക് അവർ സഞ്ചരിച്ചു..

മാളവിക അവളുടെ മാതാപിതാക്കൾക്ക് ഒറ്റ മകളായിരുന്നു....അവൾ ചെറുപ്പം മുതൽ കാണുന്നത് അച്ഛനും അമ്മയും തമ്മിലുള്ള നിരന്തര വഴക്കാണ്...

അവളെ ശ്രദ്ധിക്കാനോ അവളെ ചേർത്ത് പിടിക്കാൻ ആ വീട്ടിലാരുമുണ്ടായിരുന്നില്ല..
മാളുവിന്റെ അച്ഛൻ എപ്പോഴും ആരോപിക്കുന്ന കാര്യമാണ്.. മാളു തന്റെ മകളല്ല എന്നത്..
അച്ഛന്റെ അടുത്ത് പോയി അച്ഛന്റെ മടിയിൽ ഇരിക്കാൻ മാളു ആഗ്രഹിച്ചിരുന്നു..

എന്നാൽ അവളെ ആട്ടി ഓടിച്ച് കൊണ്ടിരുന്നു ആ പിതാവ്.. അയാളുടെ കണ്ണിൽ പിഴച്ച സന്താനമാണ് ആ കുഞ്ഞ്..

അയാളുടെ അകൽച്ച മാളുവിന്റെ അമ്മയോട് കൂടിയായപ്പോൾ ആ വീടിന്റെ സ്വസ്ഥതകേട് വർധിച്ചു വന്നു..

ഒരിക്കൽ അയാൾ ജോലിയ്ക്ക് പോയിട്ട് തിരിച്ച് വന്നില്ല. ഒരു ദിവസം മുഴുവൻ കാത്തതിന് ശേഷം  ഭർത്താവിനെ കാണ്മാനില്ല എന്നു പോലീസിൽ പരാതി നൽകി..

പോലീസ് അയാളെ കണ്ടെത്തുമ്പോൾ അയാളുടെ കൂടെ വേറൊരു സ്ത്രീ കൂടി ഉണ്ടായിരുന്നു...

അയാൾക്ക് ഭാര്യയെയും കുഞ്ഞിനേയും വേണ്ടായെന്ന് പറഞ്ഞ് പുതിയ ബന്ധത്തിലേയ്ക്ക് തന്നെ തിരിഞ്ഞു പോയി..

മാളുവിനെയും അമ്മയെയും സംരക്ഷിക്കാൻ ആരുമുണ്ടായിരുന്നില്ല അവളുടെ വീട്ടുക്കാർ അവളെ കൈവെടിഞ്ഞു...അതോടെ അവർ അനാഥരായി...

മാളുവിനെയും കൊണ്ട് ആ സ്ത്രീ ഒരുപാട് കഷ്‌ടപ്പെട്ടു കാരണം അവർക്ക് വിദ്യാഭ്യാസം കുറവായിരുന്നു..

മാളുവിന്റെ അമ്മയെ സഹായിക്കാൻ ഒരുപാട് ആൺ സുഹൃത്തുക്കൾ എത്തി.. പോകെ പോകെ അവരുടെ നില മെച്ചപ്പെട്ടു.. എന്നാൽ അവരുടെ സഹായത്തിനു പ്രതിഫലമായി ആ സ്ത്രീയെ അവരൊക്കെ ചൂഷണം ചെയ്തു കൊണ്ടിരുന്നു..

അവരെ അതിലൂടെ മോശം ജീവിതത്തിലേയ്ക്ക് വഴി കാട്ടി ..

മാളുവിനെ ശ്രദ്ധിക്കാൻ ആ അമ്മയ്ക്ക് സമയമില്ലാതായി..

അവരുടെ അടുത്തു വരുന്ന പലർക്കും മാളുവിലും കണ്ണ് എത്തി തുടങ്ങി. അതൊന്നും ആ അമ്മ ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം..

മാളുവിന്റെ കരച്ചിൽ പലപ്പോഴും രാത്രിയിൽ  ഉയർന്ന് കേട്ടു..അവളെ ഉപദ്രവിക്കാൻ നോക്കുന്നവരിൽ നിന്നും പലപ്പോഴും അവൾ ഓടി ഒളിച്ചു..

അങ്ങനെ മാളുവിന്റെ പതിനാലാം വയസിൽ അവളുടെ അമ്മ ഒരാളെ അവരുടെ ജീവിതത്തിലേയ്ക്ക് കൂട്ടി.. അയാൾക്ക് വേറെ രണ്ടു കുട്ടികളുണ്ടായിരുന്നു..

അമ്മ ഒരു നല്ല വീട്ടമ്മയായി മാറിയത്തിൽ മാളു സന്തോഷിച്ചു.. ആ സന്തോഷത്തിന് അധികം ആയസുണ്ടായിരുന്നില്ല.. അച്ഛനെ പോലെ കണ്ടയാൾ അവളെ നിരന്തരം ഉപദ്രവിക്കാൻ തുടങ്ങി..

അയാൾ എങ്ങനെയെല്ലാം ശ്രമിച്ചിട്ടും അവളിൽ അയാളുടെ 
ഇംഗിതം നടക്കാതെ വന്നപ്പോൾ അവളെ ആ വീട്ടിൽ നിന്നും പുറത്താക്കാൻ അയാൾ പദ്ധതി ഇട്ടു.. അതിന് കൂട്ടു പിടിച്ചത് സ്വന്തം അമ്മയെ തന്നെ ആയിരുന്നു..

മാളുവിൽ അപ്പോഴേയ്ക്കും പുരുഷന്മാർ എല്ലാവരും ചീത്തയാണെന്ന തെറ്റായ ധാരണ ഉടലെടുത്തു..

അവളുടെ അമ്മ കൂടി അവൾക്കെതിരെ പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ അവളിലെ ഭ്രാന്തി ഉണർന്നു...
ഒരിക്കൽ അയാളുടെ മകളെ കിണറ്റിൽ തള്ളി ഇട്ട് അവൾ അവളുടെ വൈകൃതം പുറത്ത് കാട്ടി..

അങ്ങനെ ആദ്യമായി അവൾ പോലീസ് സ്റ്റേഷനിൽ കയറി. അതൊരു തുടക്കം മാത്രമായിരുന്നു.

പിന്നീട് അവൾ പലരെയും ചെറിയ തെറ്റിന് പോലും ഉപദ്രവിക്കാൻ തുടങ്ങി..

അവളുടെ എല്ലാ കാര്യങ്ങളും അറിയാവുന്ന ഒരു ടീച്ചർ അവളെ അവരുടെ കൂടെ നിർത്തി..ടീച്ചർക്ക് അവളെ വലിയ ഇഷ്ടമായിരുന്നു. അവൾക്ക് ടീച്ചറെയും.. ലോകത്തിൽ അവളെ സ്നേഹിക്കാൻ ടീച്ചർ മാത്രമേ ഉണ്ടായിരുന്നുള്ളു...

മനോഹർ ആ സമയത്ത് ഒരുപാട് കുട്ടികളെ പഠിപ്പിക്കാൻ സ്പോൺസർ ചെയ്തിരുന്നു.. അതിൽ മാളുവും ഉണ്ടായിരുന്നു..

അവളെ കണ്ടപ്പോൾ മനോഹറിന് അവളിൽ പ്രണയം തോന്നി.. അവളെ കുറിച്ച് ടീച്ചറിൽ നിന്നും അറിഞ്ഞപ്പോൾ അവന് കൂടുതൽ ഇഷ്ടം തോന്നി..

അങ്ങനെ മനോഹർ മറ്റൊന്നും ആലോചിക്കാതെ അവളെ തന്റെ ഭാര്യയാക്കി..

ആദ്യ നാളുകളിലെല്ലാം മാളു വലിയ സ്നേഹത്തിലായിരുന്നു.. എന്നാൽ മനോഹർ ഒന്ന് വൈകി വന്നാൽ. അവന്റെ ഫോണിലേയ്ക്ക് ഒരു പെണ്ണ് വിളിച്ചാൽ എല്ലാം അവളിലെ ഭ്രാന്തി ഉണരും..

അവളെ മനോഹർ ചതിക്കുന്നുവെന്ന തോന്നൽ ബലപ്പെട്ടു വന്നു..

മനോഹർ എങ്ങനെയെല്ലാം തിരുത്താൻ നോക്കിയിട്ടും അവളെ മാറ്റാൻ സാധിച്ചില്ല..

ചെറിയ കാര്യത്തിന് പോലും കൈയിൽ കിട്ടുന്നത് വെച്ച് ഉപദ്രവിക്കാൻ തുടങ്ങി..

മനോഹറിന്റെ മാതാപിതാക്കളെ അവനിൽ നിന്നും തെറ്റിച്ച് അവളിൽ മാത്രമാക്കി മാറ്റാൻ ശ്രമിച്ചു കൊണ്ടിരുന്നു..

കഴിഞ്ഞ ദിവസം മനോഹറിന് ഓഫീസിൽ നല്ല ജോലിയായിരുന്നു അത് കൊണ്ട് ഏറെ വൈകിയാണ് അയാൾ വീട്ടിലെത്തിയത്.. അയാൾ  വരുന്നത് കണ്ടപ്പോൾ അവളിൽ ദേഷ്യം ഇരച്ചു കയറി..

കൈയിൽ കരുതിരുന്ന കമ്പി വടി വെച്ച് മാളു അയാളുടെ തലയിൽ ആഞ്ഞടിച്ചു എന്നാൽ അയാളുടെ ഭാഗ്യത്തിന് ആ അടി അധികം ഏറ്റില്ല. അയാൾ ജീവനും കൊണ്ട് പുറത്തേയ്ക്ക് ഓടി..

നാട്ടുകാർ ചേർന്ന് അയാളെ ഹോസ്പിറ്റലിൽ എത്തിച്ചു..

ഇത്രയും പറഞ്ഞ് ആ അമ്മ അവിടെ ഇരുന്ന ഗ്ലാസ്സിലെ വെള്ളം കുടിച്ചിട്ട് ഒന്ന് ശ്വാസം വലിച്ചു വിട്ടു..

\"ഇത്രയും സ്വഭാവ ദൂഷ്യമുള്ള ഒരു പെണ്ണിനെ എന്തു കൊണ്ട് നിങ്ങൾ മരുമകളാക്കി....\"

SI സംശയത്തോടെ അമ്മയോട് ചോദിച്ചു..

\"ഈ കഥയൊന്നും ഞാൻ അന്ന് അറിഞ്ഞിരുന്നില്ല... മകൻ ഒരുപാട് സഹികെട്ടപ്പോൾ ഒരിക്കൽ പറഞ്ഞതാണ്... അന്ന് അവനോട് 
ഞാൻ ഈ ബന്ധം വേണ്ടന്ന് പറഞ്ഞതാണ്.. പക്ഷെ ഇവൾ എന്റെ മകനെ ഈ വിധം ആക്കുമെന്ന് ഒരിക്കലും കരുതിയില്ല.. അവളുടെ മോശം സമയത്ത് കൂടെ നിന്ന എന്റെ മകനെ ഇവള്...\"

ബാക്കി പറയാതെ അവര് എണീറ്റു നിന്നിട്ട് Slയോട് പറഞ്ഞു..

\"ഇവൾ എന്റെ മോന്റെ ജീവിതത്തിൽ നിന്നും പോയ മതി.. ഞങ്ങൾക്ക് ഒരു പരാതിയുമില്ല.. ഇപ്പോ ഇവൾക്ക് ഒരുത്തൻ ഉണ്ടല്ലോ.. എന്റെ മകനെ വെറുതെ വിട്ട മതി....\"

\"ഇപ്പൊ എങ്ങനെയുണ്ട് മനോഹറിന്...\"

\"ഇപ്പൊ കുഴപ്പമൊന്നുമില്ല സർ..\"

\"കേട്ടല്ലോ നിങ്ങൾ.. ഇവർക്ക് പരാതിയൊന്നുമില്ല അത് കൊണ്ട് നീ രക്ഷപ്പെട്ടു... \"

SI മാളുവിനെ നോക്കി പറഞ്ഞിട്ട് ഒരു ഫയൽ തുറന്ന് അതിലേയ്ക്ക് നോക്കി ഇരുന്നു..

മാളുവും ജയ്മോനും പോലീസുകാർ കാണിച്ചു കൊടുത്ത പേപ്പറിൽ ഒപ്പിട്ട് പുറത്തേയ്ക്ക് വന്നപ്പോൾ..

മനോഹറിന്റെ അമ്മ ജയ്മോന്റെ അടുത്തേയ്ക്ക് വന്നു നിന്നിട്ട്..

\"നീ ഇനി അനുഭവിക്കും.. ഇവളെ കണ്ട നാൾ മുതൽ നിന്റെ മരണത്തിലേയ്ക്കുള്ള വിസ നീ തന്നെ റെഡിയാക്കി വെച്ചു...ഇവള് നിനക്ക് സമാധാനം തരില്ല.... നോക്കിക്കോ....\"

അത്രയും പറഞ്ഞിട്ട് അവർ കാറിൽ കയറി...

അവരുടെ കാർ കണ്ണിൽ നിന്നും മാഞ്ഞപ്പോൾ അവൻ ഒന്ന് ശ്വാസം വലിച്ച് വിട്ട് താൻ കേട്ടതിന്റെ പൊരുൾ തേടാൻ തുടങ്ങി..
ആരെ വിശ്വസിക്കും..

മാളുവിന്റെ കൈ അവനിൽ അമർന്നപ്പോൾ അവനൊന്ന് ഞെട്ടി തിരിഞ്ഞു നോക്കി..




               തുടരും.....



7⃣ചില തെറ്റുകൾ 🚫🚫

7⃣ചില തെറ്റുകൾ 🚫🚫

3
921

തിരിഞ്ഞു നോക്കിയ ജയ്മോൻ കാണുന്നത് ദഹിപ്പിക്കുന്ന നോട്ടവുമായി മുന്നിൽ മാളു..അവളുടെ കണ്ണിൽ നിർവചിച്ചെടുക്കാൻ പറ്റാത്ത ഒരു തരം വൈരാഗ്യം ഉരുണ്ടു കൂടി..\"ആ സ്ത്രീ എന്താ നിന്നോട് പറഞ്ഞത്....\"പകയോടെ അവനിൽ നിന്നും മുഖം മാറ്റി ദേഷ്യത്തിൽ ചോദിച്ചു..അപ്പോൾ അവളുടെ മുഖ ഭാവം കണ്ടപ്പോൾ അവനിൽ പേടി ജനിപ്പിച്ചു.. ഞരമ്പെല്ലാം തെളിഞ്ഞ് പൊട്ടി പോകുന്ന പോലെയായി.. കണ്ണുകൾ ദേഷ്യത്താൽ ചുവന്നിരിക്കുന്നു..\"എന്താ പറഞ്ഞത് അവര്..\"അവളുടെ ഒച്ച പൊങ്ങി... പല ആവശ്യത്തിനായി അവിടെ വന്നവർ അവരെ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ ജയ്മോന് ലജ്ജ തോന്നി...\"ഒന്നും പറഞ്ഞില്ല...\"\"നുണ...എന്നെ അവരുടെ വാക്കും കേട