\"തോമാച്ചാ റിച്ചു എവിടെ \"
\" അവള് നമ്മുടെ പുറകെ തന്നെയുണ്ടായിരുന്നല്ലോ \"
\" നിന്നോട് പറഞ്ഞതല്ലേ ബെഗിഡേ അവളെ ഒന്ന് നോക്കണം എന്ന്....\"
\"എടി അവള് ഇവിടെ തന്നെയുണ്ടവും വേറെ എവിടെ പോവാനാ...\"
\"റിച്ചു.............\"
\"റിച്ചു നീ എവിടെയാ.......\"
\"അവളെ എവിടെയും കാണുന്നില്ലല്ലോ \"
എല്ലാവരും റിച്ചുവിനെ തിരയാൻ തുടങ്ങി...
\" ദേ അവിടെ എന്തോ അനക്കം \" മാളു പറഞ്ഞു.
\" എവിടെ... \"
\" ആ കുറ്റികാട്ടിൽ \"
\" ഒരു ഉലക്ക കിട്ടിയാൽ അടിച്ചു പൊളിക്കാമായിരുന്നു \" അച്ചു പറഞ്ഞു.
\" അയ്യോ...ഡാഡി ഗിരിജ ഇയാള് ഇവിടെയാണോ താമസം \"തോമാച്ചൻ ഞെട്ടി...
\" പൊട്ടാ അത് ഡാഡി ഗിരിജയല്ല.. \"
\" പിന്നെ എന്ത് മമ്മി ഗിരിജയാ...നീ നോക്ക് തല വഴി ഇങ്ങനെ പുതച്ചു വരുന്നത് പിന്നെ ഡാഡിയല്ലേ \"
\" Andrew നീ എന്താ ഇവിടെ \" ദേവൻ ചോദിച്ചു
\" സൂര്യയെ കൊന്നവർ എന്നെ അന്വേഷിച്ചു നടക്കുകയാണ് അവർ എന്നെ കൊന്ന് കളയും \"
\" നിന്നെ ഞങ്ങൾ എങ്ങനെ വിശ്വസിക്കും നീ ഞങ്ങളെ ചിതിക്കില്ല എന്ന് എന്താ ഉറപ്പ് \" അച്ചു ചോദിച്ചു.
\" തർക്കിക്കേണ്ട Andrewവും നമ്മുടെ കൂടേ വന്നോട്ടെ ഇവൻ ചതിക്കുമോ ഇല്ലയോ എന്നതൊക്കെ പിന്നീടുള്ള കാര്യം \" ദേവൻ പറഞ്ഞു.
\" റിച്ചുവിനെ കണ്ട് പിടിക്കേണ്ടേ അവള് ഏത് അവസ്ഥയിൽ ആണെന്ന് പോലും അറിയില്ല \" മാളു പറഞ്ഞു.
________________________________
എങ്ങനെയാ ഇവിടെ നിന്ന് രക്ഷപ്പെടുക..എവിടെയും പിടിച്ചു കയറാൻ പോലുമുള്ള ഗ്യാപ് ഇല്ലല്ലോ റിച്ചു ആത്മ..
പെട്ടെന്ന് ഒരു കയർ താഴ്ന്ന് വന്നു.
\"കയറോ... കയറെങ്കിൽ കയറ് ഇതിൽ പിടിച്ചു കയറാം \" റിച്ചു കയറാൻ തുടങ്ങി
കയറി മുകളിൽ എത്തിയപ്പോഴാണ് കയറിന്റെ അറ്റത് പിടിച്ചു നിൽക്കുന്ന അജുവിനെ കണ്ടത്..അവൻ റിച്ചുവിനെ പിടിച്ചു കയറ്റി...
\"മാറി നിക്ക് എന്റെ ദേഹത്ത് തൊട്ടാൽ ഉണ്ടല്ലോ \"
\"ഒന്ന് പോടി കുരിപ്പേ പൊട്ട കിണറ്റിൽ നിന്ന് പൊട്ടലും ചീറ്റലും കേട്ടപ്പോ ഒന്ന് നോക്കി...ദേ കിടക്കുന്നു ഒരു ചിമ്പാൻസി അവിടെ കിടന്ന് ചത്തു പോവേണ്ടാ എന്ന് കരുതി ഇല്ലാത്ത ആരോഗ്യം വെച്ച് പിടിച്ചു കയറ്റിയതും പോരാ അവളുടെ.....\"
\"ചിമ്പാൻസി ഞാനല്ല നീയാ...ജാംബവാനെ
നീ പോടാ കാർക്കോടകാ ...എനിക്ക് ഒറ്റയ്ക്ക് പോവാൻ അറിയാം നിന്റെ ഹെല്പ് ഒന്നും എനിക്ക് വേണ്ട ഞാൻ ഒറ്റയ്ക്ക് കണ്ട് പിടിച്ചോളും വഴി \" റിച്ചു ചുറ്റും നോക്കി കുറേ വഴികൾ കണ്ടു..
\"അങ്ങോട്ട് പോയാൽ കൊക്കയാ...\"
\" എന്നാ ഇവിടേക്ക് പോവാം \"
\" അവിടെ ഇപ്പോ പുലി ഇറങ്ങുന്ന ടൈം ആണ് \"
\"ഈ വഴിക്ക് ഒരു കുഴപ്പവും ഇല്ലല്ലോ ഇങ്ങോട്ട് പോയാലോ..\"
\"അവിടേക്ക് കാല് കുത്താൻ പോലും പറ്റില്ല \"
\" എന്തേ അവിടെ മൈൻ കുഴിച്ചിട്ടുണ്ടോ \"
\" മൈൻ ഒന്നും ഇല്ല അവിടെ മുഴുവൻ വിഷപാമ്പാ ഒരു കാല് കുത്തുമ്പോ തന്നെ കടി കിട്ടും അടുത്ത കാല് വെക്കും മുൻപേ ആള് തീരും \"
\" എങ്ങോട്ട് പോയാലും വടിയാവുമല്ലോ \"
\"നീ..വാ..നിന്റെ കൂട്ടത്തിനെ കണ്ട് പിടിക്കേണ്ടേ \"
ഒരു വഴിയും ഇല്ലാത്തത് കൊണ്ട് റിച്ചു അജുവിന്റെ പിന്നാലെ പോയി...
\" ഇയ്യോഓ.... എന്തൊരു തണുപ്പ് \" റിച്ചു തണുത്തു വിറച്ചു..
\" ഹമ്മ്..എന്താ തണുക്കുന്നുണ്ടോ \"
വല്യ ഒരു ഔദാര്യം റിച്ചു ആത്മ......
\" ഇല്ല എനിക്ക് തണുപ്പ് തോന്നുന്നില്ല \"
\" എന്നിട്ട് വായയൊക്കെ വിറയ്ക്കുന്നുണ്ടല്ലോ \"
\" പൊത്തി പിടിച്ചിട്ട് കാര്യമില്ല...ദേ കയ്യും വിറക്കുന്നു...\"
\" ഇത് പുതച്ചോ \"
\"എനിക്കൊന്നും വേണ്ട...ഇതിൽ nipa മുതൽ ഇനി വരാൻ പോകുന്ന വൈറസ് വരെ ഉണ്ടാവും അലക്കും നനയും ഒന്നുമില്ലലോ \"
\" പോലീസ് പിടിച്ച് അടിച്ചാൽ പിന്നെ കുളിക്കാൻ പറ്റുമോ അവിടെ നിന്ന് എങ്ങനെ രക്ഷപ്പെട്ട് എന്ന് എനിക്ക് മാത്രമേ അറിയൂ...\"
\" പോലീസോ....\"
\" അതേ പോലീസ് ഞങ്ങളെ പിടിച്ചു.. \"
\" ഞങ്ങളോ...!!! \"
\" യദുവിനേയും നന്ദേട്ടനെയും പോലീസ് പിടിച്ചു..അവർ ഇപ്പോ കസ്റ്റഡിയിലാണ് \"
\" സബാഷ് എല്ലാം വെള്ളത്തിൽ ആയല്ലോ \" റിച്ചു പറഞ്ഞു.
\" വെള്ളത്തിന്റെ കാര്യം പറഞ്ഞപ്പോ ആണ് ഓർമ വന്നത് ഞാൻ പോയി മുഖം കഴുകട്ടേ... \"
അജു അവിടെയുള്ള വെള്ളച്ചാട്ടത്തിന്റെ അടുത്തേക്ക് പോയി..
റിച്ചു ഫോൺ നോക്കാൻ തുടങ്ങി....
\" ഇതെന്താ voice മെസ്സേജോ ഉണ്ണിയേട്ടന്റെ ആണല്ലോ ഓപ്പൺ ആക്കാതെ വെച്ചതാ ഒന്ന് നോക്കികളയാം ആ കാർകോടകൻ വെള്ളം കുടിക്കാൻ പോയി എന്നാ തോന്നുന്നേ \" അവൾ അത് ഓപ്പൺ ചെയ്യ്തു..
ചച്ചു നീ കരുതും പോലെ അജുവിന് നിന്നോട് വെറുപ്പൊന്നുമില്ല സ്നേഹം മാത്രമാണുള്ളത്
അവൻ ഇപ്പോഴും ജീവിച്ചിരിക്കുന്നെങ്കിൽ അതിന് കാരണം നീ മാത്രമാണ്....നിന്റെ പ്രശ്‌നകളും , കുശുമ്പും , സന്തോഷമാണ് അവന്റെ ലോകം...ഞാൻ നിന്നോട് സ്വാതന്ത്ര്യം എടുക്കുന്നത് പോലും അവന് സഹിക്കുന്നില്ല.....നിന്റെ സ്വപ്നത്തെ കുറിച്ച് ഞാൻ അവനോട് പറഞ്ഞപ്പോൾ അവൻ.....
\" എന്താ ഒരു കള്ളകളി \"
റിച്ചു പെട്ടെന്ന് ഫോൺ ഓഫ് ചെയ്യ്തു..
\" എയ്യ് ഒന്നുമില്ല അത് ഫോൺ... അല്ല ഫാൻ ഇല്ലല്ലോ അപ്പോ കാറ്റ്....എന്തൊരു ചൂടാ അല്ലേ \"
\"ചൂടോ ഇപ്പോ അല്ലേ തണുത്തു ശവമായി എന്നും പറഞ്ഞു കുതിര തുള്ളുന്നത് പോലെ തുള്ളുന്ന കണ്ടത് \"
മോനെ അജുകുട്ടാ അത്ര പെട്ടെന്ന് ഞാൻ നിനക്ക് പിടിതരുമെന്ന് കരുതേണ്ട...നിന്റെ മൂക്ക് കൊണ്ട് പാറപ്പുറത്ത് ഐ ലൗ യൂ എന്ന് വരപ്പിക്കും ഞാൻ...ഇതെന്റെ prestige coooker...ഓഹ്ഹ് ഷോറി പ്രെസ്റ്റീജ് ഇഷ്യൂ ആണെടാ മോനെ ഫയൽവാനെ.....റിച്ചു ആത്മ
\" ഈ ആകാശം കാണാൻ എന്ത് ഭംഗിയാണല്ലേ \"
\" നീ എന്താ കഞ്ചാവ് വല്ലതും കൂട്ടിയിട്ട് കത്തിച്ചോ ഇതുവരെ ഫോണിൽ നിന്ന് കണ്ണെടുക്കാത്തവളാ ആകാശത്തിന്റെ ഭംഗി വിവരിക്കുന്നത് വല്ല സീരിയലിലെ പിള്ളേർ ആയാൽ പിന്നെയും പറയായിരുന്നു \"
\" അല്ല ഇപ്പോ നോക്കാൻ ഒന്നുമില്ലല്ലോ ഫോൺ ആണെങ്കിൽ ചത്തു..പിന്നെ ഇവിടെ എന്റർടൈമെന്റന് മറ്റൊന്നുമില്ലലോ അപ്പോ ഇങ്ങനെ ചുമ്മാ ആകാശത്ത് നോക്കി ഇരിക്കാം എന്ന് വെച്ചു \"
\" ഹമ്മ്...എൻസൈക്ലോപീഡിയ ഉണ്ടാവുന്നത് നല്ലതാ \"
\" ഹലോ സാറേ.. എൻസൈക്ലോപീഡിയ അല്ല knowledge ആണ്...എപ്പോഴും ഗൂഗിൾ അമ്മച്ചിയെ എടുത്തോണ്ട് വന്നോളും ബ്ലഡി ഗ്രാമവാസി...\"
\" അവിടെ ദൂരെ മൂന്ന് നക്ഷത്രങ്ങൾ ഒരേ ലൈനിൽ വരുന്നത് കണ്ടോ അവർ എപ്പോഴും ഒരുമിച്ചുണ്ടാവും \"
\" അവർ ട്രിപ്പിൾസ് ആയിരിക്കും അല്ലേ..ഒരമ്മ പെറ്റ മക്കൾ \"
\" ട്രിപ്പിൾസ് അല്ല കപ്പിൾസ്....നോക്ക് ചന്ദ്രന് വല്ലാത്ത തിളക്കം..\"
\"അത് ചന്ദ്രൻ bright കൂട്ടി ഇട്ടിട്ടുണ്ടാവും ചാർജ് തീരാൻ ആവുമ്പോ കുറച്ചോളും\"
\"പോടി കോപ്പേ..വിനായകചതുർത്ഥിക്ക് ചന്ദ്രനെ കണ്ടാൽ കഷ്ടകാലമാ \"
\"എനിക്ക് പിന്നെ നല്ല കാലമല്ലേ ഒരുത്തനെ കൊന്നു..അതിന്റെ പുറകേ ഒരു കമ്മീഷണർ...പിന്നെ ഒരു വിശ്വ \"
\"വിശ്വയോ...??? \"
\"ഹാ...ദേവൻ സാറിന്റെ പഴയ ഒരു ശത്രു ഇപ്പോ എന്തോ dealings ഒക്കെയുള്ള ആരോ ആണ് അയാളാണ് ഇതിന്റെയൊക്കെ പിന്നിൽ \"
\" Dealings..... Drugs.....വിശ്വ ഭായ്...\"
\"വിശ്വഭായ് യോ \"
\"ഞാൻ അന്ന് ബാറിൽ വെച്ച് അടിയുണ്ടാക്കി എന്ന് പറഞ്ഞില്ലേ അത് ഇയാളുമായിട്ടാ നിങ്ങൾ അങ്ങേരെ കുടുക്കാൻ വേണ്ടി നോക്കുന്നതാണെങ്കിൽ നല്ല പ്ലാനിങ് വേണ്ടി വരും \"
\"പ്ലാനിങ്ങോക്കെ വേണോ അങ്ങേര് അത്ര വല്യ മാഫിയയാണോ \" റിച്ചു ചോദിച്ചു..
\"Yes...Because this Deal is with a Devil... \"
\"അതേ സ്റ്റീഫൻ നെടുംബുള്ളി പുറകിൽ നിന്ന് എന്തോ ശബ്ദം കേൾക്കുന്നു \"
അജു അവിടെ കിടന്ന ഒരു കല്ലെടുത്ത് കുറ്റികാട്ടിലേക്ക് എറിഞ്ഞു..
\"അയ്യോ...എന്റെ മുതുക്...മാളു ഓടിക്കോടി ചാത്തനേറ് തുടങ്ങിയെടി \" തോമാച്ചൻ ജീവനും കൊണ്ടോടി...
\"തോമാച്ചൻ \" റിച്ചു പറഞ്ഞു
\"അജു ദേ... തോമാച്ചൻ മാളു... തോമാച്ചാ....ഇത് ഞങ്ങളാ ...അവിടെ നിൽക്ക് \"
\"എന്താടാ പന്തം കണ്ട പെരുച്ചാഴിയെ പോലെ വരുന്നത് നിന്നെ പുലി പിടിച്ചു മാന്തിയാ \" പുറം തടവി കൊണ്ട് ഓടി വരുന്ന തോമാച്ചനെ കണ്ട് മാളു ചോദിച്ചു..
\"പുലിയല്ല ചാത്തനാ...വേണേൽ ഓടിക്കോ \"
\"ചാത്തനോ \" ദേവൻ ചോദിച്ചു..
\"എയ്യ്...ചാത്തനല്ല ...ദേ..റിച്ചുവാണ്....\" റിച്ചുവിനേയും , അജുവിനേയും കണ്ട് മാളു പറഞ്ഞു.
\" ഹാപ്പി ബിർത്ഡേ ടൂ യൂ റിച്ചു ഇത് നിന്റെ പുനർജന്മമാ....\" അച്ചു റിച്ചുവിനെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.
\"ഇവൻ എന്താ നിങ്ങളുടെ കൂടെ \" അജു andrew വിനെ കണ്ട് ചോദിച്ചു.
\"ഇവനെയും തിരഞ്ഞു ആ കമ്മീഷണറുടെ ആൾക്കാർ പുറകെ വരുന്നുണ്ട് അത് പേടിച്ച് നമ്മടെ കൂടെ കൂടിയതാ \" തോമാച്ചൻ പറഞ്ഞു.
അവർ അങ്ങനെ മുരുകന്റെ വീട്ടിൽ എത്തി...അവരെ കണ്ട പാടെ വീടിന് പുറത്ത് കളിച്ചു കൊണ്ട് നിന്ന മുരുകന്റെ മോൻ അകത്തേക്ക് പോയി മുരുകനെ വിളിച്ചു കൊണ്ടു വന്നു..
\" ദേവാ....നീയാ.....ഇപ്പോ എന്ന ഇങ്കെ \"
\" എനിക്ക് നിന്റെ ഒരു ഹെല്പ് വേണം \"
\" ഹെല്പ് ആ യെന്ന \"
\" നിനക്ക് വിശ്വയെ ഓർമയില്ലേ \"
\" ദേവാ....അത് എല്ലാമേ മുടിഞ്ച വിഷയം ഇനി അത് പറ്റി സെല്ലിയിട്ട് എന്ന പ്രയോജനം \" മുരുകൻ പറഞ്ഞു.
\" വിശ്വ പുതിയ പ്രശ്നങ്ങൾ ഉണ്ടാക്കി വെച്ചിട്ടുണ്ട് \"
\" പുതുസ്സാ...സെരി നീങ്ക എല്ലാവരും വല്ലതും സാപ്പിട്... നാൻ ഒരു വഴി പാക്ക പോരേ ദേവാ നീ കവലപെടാത് എല്ലാമേ സെരിയായിടും ..നീങ്ക എല്ലാവരും ഫ്രഷ് ആയിട്ട്...ഡിന്നർ സാപ്പിട് യേ...വൈകാ...ഇവർക്ക് കൊഞ്ചം തണ്ണി എടുത്തു കൊടുഗെ ചെല്ലം.. \"
എല്ലാവരും മുഖം കഴുകിയിട്ട് ഡ്രെസ്സ് മാറി...മുരുകന്റെ ഭാര്യയുടെ അനിയത്തിയുടെ ഡ്രസ്സുകൾ ആയിരുന്നു മാളുവും അച്ചുവും റിച്ചുവും മാറി ഉടുത്തത്...
മുരുകന്റെ ഭാര്യ എല്ലാവർക്കും ചോറ് വിളമ്പി കൊടുത്തു....
\" പരിപ്പ് കറിയാ...\" റിച്ചു പറഞ്ഞു.
റിച്ചുവിന് കണ്ണിൽ കണ്ടൂടാത്ത ഒന്നാണ് പരിപ്പ് ഒളിവ് ജീവിതത്തിൽ എങ്കിലും പരിപ്പിൽ നിന്ന് മോചനം കിട്ടുമെന്ന് കരുതി ബട്ട് ഇവിടെയും വന്നു
\'പരിപ്പ് \'എത്ര അട്ടിപ്പായിച്ചാലും ഉമ്മറിനെ പോലെ പിന്നെയും കടന്ന് വരുന്ന ഐറ്റം ആയിപ്പോയി..
\" ഇവിടെ പിന്നെ 5 സ്റ്റാർ തട്ടുകട ഉണ്ടാവുമോ ഉള്ളത് തിന്ന് കിടന്നുറങ്ങാൻ നോക്ക് \" മാളു പറഞ്ഞു.
\" ചേച്ചി ഇങ്കെ ചെറുനാരങ്ങാ , ഉപ്പ് , പച്ചമുളക് ഇതെല്ലാം ഇറുക്കുമാ \" അജു ചോദിച്ചു
\" എന്ന പേസുറത് \"
\" ഡി അവന് എളുമിക്കായ് , ഉപ്പ് , ചില്ലി എടുത്തു കൊടുങ്കെ \"
\" അജു എന്തിനാ നാരങ്ങാ \" റിച്ചു ചോദിച്ചു.
\" ചിലപ്പോ വിശ്വയെ നാരങ്ങ കൊണ്ട് കൂടോത്രം ചെയ്യ്തു കൊല്ലാൻ ആയിരിക്കും അങ്ങനെ ആണേൽ നമ്മുടെ പണി സിംപിൾ ആയില്ലേ \" തോമാച്ചൻ പറഞ്ഞു.
\" പോടാ പോർകെ ഇത് അതിനൊന്നും ആയിരിക്കൂല \" അച്ചു പറഞ്ഞു.
\"ഇത് മൂന്നും കൂടി കൂട്ടിയാ powli കോംബോ ആയിരിക്കും \"
\" പിന്നേ കോംബോ വായിൽ വെക്കാൻ കൊള്ളില്ല \" റിച്ചു പറഞ്ഞു
ദേവൻ അതിൽ നിന്ന് കുറച്ചെടുത്തു കഴിച്ചുനോക്കി \" അജു നല്ല ടേസ്റ്റ് ഉണ്ടല്ലോ...
കൊള്ളാം...സൂപ്പർ...അതേ മുരുകാ..നമ്മള് പണ്ട് ഹോസ്റ്റലിൽ ഉള്ളപ്പോൾ ഇങ്ങനെ ഉണ്ടാക്കി കഴിക്കുമായിരുന്നു.. \"
റിച്ചുവിന് ഇത് കഴിക്കണോ വേണ്ടയോ എന്ന confusion ആയിരുന്നു....
\" ഇതിപ്പോ വേണ്ടാന്ന് വെച്ചാൽ പരിപ്പ് കറി തിന്നേഡി വരും..\" റിച്ചു ആത്മ
നല്ല ടേസ്റ്റ് ഉണ്ടല്ലോ റിച്ചു ആത്മ... അവൾ അത് മുഴുവൻ അകത്താക്കി
\" വായിൽ വെക്കാൻ കൊള്ളില്ല എന്ന് പറഞ്ഞിട്ട് അത് മുഴുവൻ തീർത്തല്ലോ നീ \" അജു പറഞ്ഞു.
തട്ടും മുട്ടും കേട്ട് മുരുകന്റെ മകൻ വെട്രി അവിടേക്ക് വന്നു...അവൻ അവിടെ നിലത്തിരുന്നു...
\" നീങ്ക എല്ലാവരും ഒരേ കോളേജിൽ ദാ പഠിക്കിറേ..\"
\" ഹാ അതേ \" റിച്ചു പറഞ്ഞു.
\" നാനും പഠിച്ച നീങ്കെളെ പോലെ പെരിയ എന്ജിനീർ ആവേ...അത് താ എന്നുടെ കനവ് \"
തോമാച്ചൻ പരിഹസിച്ചു കൊണ്ട് റിച്ചുവിനെയും അച്ചുവിനെയും മാറി മാറി നോക്കി...രണ്ടാളും അവനെ നോക്കി പേടിപ്പിച്ചു..
\" ഞാൻ പോവേന്ന് വെറുതെ എന്തിനാ എസ്പ്രെഷൻ ഇട്ട് ചാവുന്നത് \" തോമാച്ചൻ പറഞ്ഞു.
അവൻ അവിടെ നിന്ന് എഴുനേറ്റ് പോയി.
_______________________________
\" ഇതെന്താ സ്കെച്ചും പ്ലാനുമൊക്കെ \"
\" വിശ്വയെ പിടിക്കേണ്ടേ അതിനുള്ളതാ \" മാളു പറഞ്ഞു.
\" ഈ കാണുന്നതാണ് വിശ്വയുടെ ഇപ്പോഴത്തെ പൊസിഷൻ \" ദേവൻ explain ചെയ്‌തു..
\"അല്ല ഇപ്പോ ഇരിക്കുന്ന പൊസിഷന് എന്താ ഇത്ര കുഴപ്പം ഇനി ഇയാള് അത് മറിച്ചിടാനുള്ള പരിപാടി ആണോ \" തോമാച്ചൻ പറഞ്ഞു.
\" ഇയാള് ഇവിടെയും പ്ലാൻ വരച്ചു കളിക്കുകയാണോ \" റിച്ചു പറഞ്ഞു.
\"വിശ്വ ഇവിടെയാണുള്ളത് എന്തായാലും അവൻ ഗുണ്ടകളെയൊക്കെ കാവൽ നിർത്തിയിട്ടുണ്ടാവും \"
\" അജു നീ എന്താ കത്തിയിലെ പോലെ ട്രാക്ക് കണ്ട് പിടിക്കുകയാണോ വല്ലതും കിട്ടിയോ \" നിലത്തേക്ക് കുനിഞ്ഞ് എന്തോ എടുക്കുന്ന അജുവിനെ നോക്കി റിച്ചു പറഞ്ഞു.
\" കിട്ടി എന്റെ വാച്ച് താഴേ പോയി അതെടുത്തതാ \"
\" കഴുത ഞാൻ കരുതി രക്ഷപ്പെടാനുള്ള എന്തേലും ആവുമെന്ന് \"
\" അല്ല സാറേ വിശ്വ അവിടെ തന്നെ കാണുമെന്ന് എന്താ ഉറപ്പ് \" andrew ചോദിച്ചു...
\" വിശ്വ അവിടെ തന്നെയുണ്ട് അതിൽ യാതൊരു സംശയവും ഇല്ല \" ദേവൻ പറഞ്ഞു.
എല്ലാവരും ഉറങ്ങാൻ കിടന്നു...
റിച്ചുവിന് കിടന്നിട്ട് ഉറക്കം വന്നില്ല...തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ അടുത്ത റൂമിൽ നിന്ന് അജുവും , ദേവനും കൂടി എന്തൊക്കെയോ discuss ചെയ്യുന്നത് അവൾ കേട്ടു..
രാവിലെ മുരുകൻ ഡോറിൽ തട്ടുന്ന ശബ്ദം കേട്ടാണ് എല്ലാവരും ഉണർന്നത്...
\" ദേവാ ഷീക്രം നീ ഇങ്കെ നിന്ത് കെളബ്.....പോലീസ് വന്തിട്ടെ ഇനി ഇങ്കെ ഇരുന്താ ആപത്ത് \"
(തുടരും....)