മുരുകന്റെ വീട്ടിൽ നിന്ന് ഒരു ജീപ്പിൽ വിശ്വയുടെ ബംഗ്ലാവിലേക്ക് എല്ലാവരും എത്തി....
\"കണ്ടിട്ട് പണ്ടത്തെ കൊള്ളസങ്കേതം പോലെയുണ്ടല്ലോ...\" റിച്ചു ചുറ്റും നോക്കി കൊണ്ട് പറഞ്ഞു.
\" frontil രണ്ട് ഭാഗത്തും അവന്റെ ആളുകളുണ്ട്...\" ദേവൻ പറഞ്ഞു.
\"നമുക്ക് രണ്ട് ടീം ആവാം...\" റിച്ചു പറഞ്ഞു.
\"ഞാൻ ടീം...തിരിക്കാം നിനക്കൊന്നും ടീം തിരിക്കാനുള്ള maturity ഇല്ല..\" തോമാച്ചൻ പറഞ്ഞു.
\"എന്നാ maturity ഭ്രാന്തൻ ഗ്രൂപ്പ് തിരിക്ക് \" അച്ചു പറഞ്ഞു.
തോമാച്ചൻ ഗ്രൂപ്പ് തിരിക്കാൻ തുടങ്ങി..
\" ഞാനും നീയും ചെറുപ്പത്തിൽ മണ്ണ് വാരി കളിച്ചപ്പോൾ ഇഞ്ചിക്കും മുളകിനും വിലകൂടി കൂടി...കൂടി ...കൂടി വില കൂടി മുട്ടി ..മുട്ടി ...മുട്ടി ..മുട്ടി മമ്മൂട്ടി...\"
\"ഇതാണോടാ നിന്റെ maturity \"
\"മാളു അച്ചു സാറും അലക്സും ...ഞാനും റിച്ചുവും ആംഡ്രൂവും \" അജു പെട്ടെന്ന് ഗ്രൂപ്പ് തിരിച്ചു..
എല്ലാവരും മുൻപോട്ട് നടക്കുമ്പോൾ പെട്ടെന്ന് റിച്ചുവും അജുവും andrewവും നിന്ന റൂമിലെ ഡോർ അടഞ്ഞു....ദേവനും ബാക്കിയുള്ളവരും റൂമിന് പുറത്തായി...
\" എടാ...ഈ ഡോർ തുറക്കാൻ പറ്റുന്നില്ല ബ്ലോക്ക് ആയി \" റിച്ചു പറഞ്ഞു.
\" തുറക്ക്....\" മാളു അപ്പുറത്ത് നിന്ന് അലറി..
\"ഇത് തുറക്കാൻ പറ്റുന്നില്ല ജാം ആയി പന്നി \" തോമാച്ചൻ പറഞ്ഞു.
\"ഈ കട്ട പാര വെച്ച് കുത്തി തുറന്നാലോ \" അച്ചു പറഞ്ഞു.
\"വേണ്ട സൗണ്ട് കേട്ട് ഗുണ്ടകൾ ഇങ്ങോട്ട് വരും \"ദേവൻ പറഞ്ഞു.
\"നിങ്ങൾ വേറെ വഴി എന്തേലും ഉണ്ടോ എന്ന് നോക്ക് \" അജു പറഞ്ഞു
\" തോമാച്ചാ...മാറിക്കോ....\"
പെട്ടെന്ന് അന്തരീക്ഷം നിശബ്ദമായി.....
\"അവരുടെ സൗണ്ട് കേൾക്കുന്നില്ല അവരെ വിശ്വ പിടിച്ചു കൊണ്ടുപോയി കാണുമോ.... അജു andrewവിനെയും കാണുന്നില്ല......\" റിച്ചു പറഞ്ഞു
\" കാണുന്നില്ലേ....അവനെ ചിലപ്പോ അവർ പിടിച്ചിട്ടുണ്ടാവും...\"
__________________________________
ഒരു ഇരുട്ടു മുറിയിൽ..
\"ഇത്...എവിടെയാ ഫുൾ blur ആണല്ലോ...\" അച്ചു പറഞ്ഞു..
\" മാളു എടി...കോപ്പേ ഇത് എവിടെയാ സ്വർഗ്ഗമാണോ...\"
\"തോമാച്ചാ...എടാ...എന്റെ കയ്യ് കെട്ടി വെച്ചിട്ടാ ഉള്ളത് \"
\" മാളു... ആരോ വരുന്നുണ്ട്...ഷൂസിന്റെ ശബ്ദം കേൾക്കാം \" അച്ചു പറഞ്ഞു.
\" അത് വിശ്വയായിരിക്കും....\" ദേവൻ പറഞ്ഞു.
\" അപ്പോ ഇയാൾ കോഴി കൂവുന്നത് വരെ എന്ത് തേങ്ങയാണ് പ്ലാൻ ചെയ്തത്...\" തോമാച്ചൻ ആത്മ
പെട്ടെന്ന് ഇരുട്ട് നിന്ന് ഒരാൾ.... കെട്ടിയിട്ട നമ്മുടെ ആട്ടിൻപറ്റത്തിന്റെ അടുത്തേക്ക് അയാൾ വരുകയാണ്....
\" WELCOME BACK.... മിസ്റ്റർ ദേവനാരായണൻ....ഓർമ്മയുണ്ടോ..ഈ ചങ്ങാതിയെ.... നീ വല്ലാതെ മാറി പോയാലോ ദേവാ....പണ്ടത്തെ ആളെ അല്ലല്ലോ....ഡയലോഗ് അടിച്ചു നിൽക്കാൻ ടൈം ഇല്ല... ഇനി ഏതാനും മണിക്കൂറുകൾ കൊണ്ട് നീയും നിന്റെ ഈ പിള്ളേരും ഒരുപിടി ചാരമാവും...\" വിശ്വ ഗൂഢമായ സ്വരത്തിൽ പറഞ്ഞു.
\" വിശ്വ നിന്റെ എല്ലാ പ്ലാനും അവസാനിക്കാൻ പോകുവാണ് \" ദേവൻ പറഞ്ഞു.
\" എന്റെ പ്ലാൻ..... നിനക്ക് അതിനെ പറ്റിയൊക്കെ അറിവ് കിട്ടിയല്ലേ ദേവാ...ബാക്കിയുള്ളവരെ നോക്കുകയാണോ തോമാച്ചാ...അതിശയിക്കേണ്ട നിങ്ങളെ എല്ലാവരെയും ഈ ചേട്ടന് നേരത്തെ അറിയാം....നിന്റെ മുൻപിൽ വെച്ച് തന്നെ ഇവർ ഓരോരുത്തരും മരിച്ചുവീഴുന്നത് നീ കാണും ദേവാ.......\" വിശ്വ ഭീഷണി മുഴക്കി..
___________________________________
\" അജു ഇനി എന്താ ചെയ്യുക ഇവിടെ ഫുൾ ഇരുട്ടാണല്ലോ \"
\" നോക്കാം...വാ....\"
\"അയ്യോ....മാലാറ \"
\" മാലാറ അല്ല അലമാര ...ഒരു എട്ടുകാലി വല വീണത്തിന് എസ്പ്രേഷൻ ഇട്ട് ചാവുന്ന ജന്തു...\"
\"അജു ഈ റൂമിൽ നിന്ന് എന്തോ ശബ്ദം കേൾക്കുന്നു...ഇനി ഈ റൂമിൽ ആണോ അവരെ പൂട്ടിയിട്ടുണ്ടാവുക \"
അവർ അകത്തേക്ക് കടന്നതും മുൻപിൽ വിശ്വ...
\" എല്ലാവരും വന്നല്ലോ.....അർജ്ജുൻ നീയും ഉണ്ടോ... എല്ലാ കണക്കും ഇന്ന് തന്നെ തീർത്തേക്കാം \"
\" വിശ്വ നീ എന്നെ എന്ത് വേണേലും ചെയ്തോ പക്ഷേ ഈ കുട്ടികളെ ഒന്നും ചെയ്യരുത് \" ദേവൻ പറഞ്ഞു.
\" നിന്നെയും കൊല്ലും ഇതുങ്ങളെയും കൊല്ലും...ഒന്നിനെയും ബാക്കി വെക്കില്ല ഈ വിശ്വ...Andrew നീ തന്നെ എല്ലാത്തിനേയും തീർത്തേക്ക്...നിനക്കുമില്ലേ ഇവനോട് ചില കണക്കുകൾ തീർക്കാൻ \"
\" Andrew നീയും.....\" ദേവൻ പറഞ്ഞു.
\" ഞാൻ അന്നേ പറഞ്ഞതാ ഇവൻ ചതിക്കുമെന്ന്..\" അച്ചു ആത്മ..
\" എന്റെ ഇച്ഛായനെ കൊന്നിട്ട് നിങ്ങളെ ഞാൻ വെറുതെ വിടുമെന്ന് കരുതിയോ...എങ്കിൽ തെറ്റി വടക്കൻ വീട്ടിൽ സെബാസ്റ്റ്യന്റെ അടക്കം നടത്തി എല്ലാം ഒതുക്കി തീർക്കാമെന്ന് കരുതിയോ താൻ....സെബാസ്റ്റന്റെ ഈ കൂടപ്പിറപ്പ് ജീവിച്ചിരിക്കുന്ന കാലത്തോളം തനിക്ക് സമാധാനം കിട്ടാൻ പോവുന്നില്ല \" Andrew ദേവന്റെ നേർക്ക് തോക്ക് ചൂണ്ടി....
പെട്ടെന്ന് വാതിൽ തുറന്ന് മൂന്ന് പേർ അവിടേക്ക് ഇടിച്ചുകയറി വന്നു....ഉണ്ണിയും , വിഷ്ണുവും.....പിന്നെ ഫുൾ fight scene.... ഉണ്ണി മുണ്ടും മടക്കി കുത്തി എല്ലാത്തിനേയും അടിച്ചൊതുക്കി.... വിഷ്ണുവിന്റെ throat പഞ്ച് കൊണ്ട് ഗുണ്ടകൾ നിലംപരി
ശായി...പെട്ടെന്ന് ഒരു കൂട്ടം പൊലീസുകാർ അവിടേക്ക് വന്നു...
\"ഫ്രീസ്...ആരും അനങ്ങി പോവരുത് യൂ are under my കസ്റ്റഡി \" ACP ക്രിസ്റ്റി ആയിരുന്നു അത്..
\" ACP ചന്ദ്രിക...ഛേ ചന്ദ്രികൻ \" തോമാച്ചൻ പറഞ്ഞു.
\"മിണ്ടാതെ നിക്കെടാ \" മാളു പിറുപിറുത്തു..
\"ഞാൻ വെറും.......ആണെന്ന് കരുതിയോ നീ
ബാംഗ്ലൂർ വിട്ടത് മുതൽ ഞാൻ നിന്റെ പുറകെ തന്നെയുണ്ടായിരുന്നു....ദേവൻ വഴി നിന്നിലേക്കുള്ള ട്രാക്ക് എനിക്ക് കിട്ടി......andrew വിനെ കരുവാക്കി നീ കർട്ടന് പുറകിൽ നിന്ന് കളിച്ച കളിയൊക്കെ ഞങ്ങൾ കണ്ട് പിടിച്ചു...സെബാസ്റ്റ്യന്റെ കൊല നീ പ്ലാൻ ചെയ്തത് തന്നെയാണെന്ന് തെളിഞ്ഞു കഴിഞ്ഞു വിശ്വ...\"
വിശ്വ നിലത്തു കിടന്ന തോക്കെടുക്കാൻ തുടങ്ങി...
വിശ്വ ദേവന്റെ നേർക്ക് വെടി വെച്ചു...പക്ഷേ അത് തറഞ്ഞു കയറിയത്
ആംഡ്രൂവിന്റെ നെഞ്ചിലേക്കായിരുന്നു....
\"ACP സാർ...സൂര്യയെ..കൊ..ന്നത് ഇവർ ആരുമല്ല ഞാനാണ്...എല്ലാം പ്ലാൻ ചെയ്തത് ഈ വിശ്വയാണ്....\" Andrew ആ വേദനയിൽ വിളിച്ചു പറഞ്ഞു.
\" സാർ ഇവനെ എത്രയും പെട്ടെന്ന് ഹോസ്പിറ്ററ്റിലേക്ക് കൊണ്ട് പോവണം \" ദേവൻ പറഞ്ഞു.
\" ദേവേട്ടാ വേണ്ട...എന്നെ പോലെയുള്ളവർ ജീവിച്ചിരിക്കാൻ പാടില്ല...വിട്ടേക്ക്....
നിങ്ങളെയൊക്കെ ഞാൻ ഒരുപാട്... ക..ഷ്ട്ടപ്പെടുത്തി അല്ലേ...സോ..സോറി......\" Andrew വിന്റെ കണ്ണുകൾ അടഞ്ഞു...
പൊലീസുകാർ തൊപ്പി തലയിൽ നിന്ന് മാറ്റി....
വിശ്വയെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോയി...Andrewനേയും സൂര്യയെയും കൊന്ന കേസിൽ കോടതി വിശ്വയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു...
_____________________________
മാസങ്ങൾ കടന്നു പോയി....
പ്രിൻസിപ്പാളിന്റെ റൂമിന്റെ മുന്നിൽ ചുമ്മാ കുറ്റിയടിച്ചു നിൽക്കുകയായിരുന്നു മൂന്നെണ്ണവും...
\" നിങ്ങൾ ഇന്നും ക്ലാസ്സിൽ കയറുന്നില്ലേ ഞാൻ attendence ഫ്രീ ആയിട്ട് ഇട്ടു തരുമെന്ന് കരുതേണ്ട വേഗം ക്ലാസ്സിൽ കയറാൻ നോക്ക് \"
ദേവൻ ക്ലാസ്സിലേക്ക് പോയി...
\" ദേ...ഈ ഒരു കാര്യത്തിൽ മാത്രമാണ് ഞാൻ ഇങ്ങേരെ വെറുക്കുന്നത് കാര്യം നമ്മളെ രക്ഷിച്ച ആളൊക്കെ തന്നെയാ പക്ഷേ attendence തരില്ലെന്നു പറഞ്ഞു ബീസണി പെടുത്തുന്നത് കാണുമ്പോൾ ഇങ്ങേരെ കൂടി പോലീസ് പിടിച്ചു കൊണ്ട് പോയാൽ മതിയെന്ന് തോന്നി പോവും \"
\"നീ എന്ത് സൈക്കോയാണ് റിച്ചു ....അങ്ങേര് ലാബിന് നല്ല ഹെല്പ് ആക്കുന്നില്ലേ \" മാളു പറഞ്ഞു.
\" ഉണ്ട... കോപ്പാണ്... അങ്ങേരെ സോപ്പിട്ടു നിക്കുന്നവർക്ക് നല്ല മാർക്കിട്ടു കൊടുക്കും...\"
\"അതിന് ലാബിന്റെ മാർക്ക് ഇതുവരെ വന്നിട്ടില്ലല്ലോ..\" അച്ചു പറഞ്ഞു
\" ഇതുവരെ അങ്ങനെ തന്നെയല്ലേ മാർക്കിടൽ \"
\" തന്നേ...തോമാച്ചനെ കാണുന്നില്ലലോ interview കഴിഞ്ഞു കാണുമോ \" അച്ചു പറഞ്ഞു.
\" ടൈം ആയല്ലോ...അതാ വരുന്നുണ്ട്...മുഖം colgate ഇന്റെ പരസ്യം പോലെയുണ്ടല്ലോ \" മാളു പറഞ്ഞു.
\"എന്തായി interview \"
\" കിട്ടി...ജോലി കിട്ടി....\" തോമാച്ചൻ തുള്ളി ചാടി...
\" നന്മകളുടെ വിളനിലമായ നിനക്ക് ജോലിയോ...\"
\"ഐവാ... powli...\" അച്ചു ഇൻ ഫുൾ സന്തോഷം
\" interview ന് പോയി തളർന്നുവന്ന ഈ പടനായകന് ഒന്നുമില്ലേ തിന്നാൻ \"
\" കാന്റീനിൽ നല്ല....\"
\"നല്ല....\"
\"തണുത്തു...കോൾഡ് പിടിച്ചു കിടക്കുന്ന പഴം പൊരിയുണ്ടാവും...പോടാ..ചെക്കാ നിനക്ക് ജോലി കിട്ടിയതിന് ഞങ്ങളാണോ നിനക്ക് ഫുഡ് വാങ്ങി തരേണ്ടത് \" റിച്ചു പറഞ്ഞു.
എല്ലാരും കാന്റീനിൽ പോയി തോമാച്ചന്റെ പറ്റിൽ കുറേ ഫുഡടിച്ചു..
\" ദോ വരുന്നുണ്ട് നിന്റെ ex men.. \" മാളു പറഞ്ഞു..
\"എന്ത് \"
\" ഉറക്കഗുളിക ഏൽക്കില്ല... രണ്ട് ഉള്ളിച്ചാക്ക് നിറച്ച് പാരസെറ്റമോൾ വാങ്ങി കൊടുക്കണം ഇവന് എന്തൊക്കെയായിരുന്നു ഇവൾ ഇല്ലെങ്കിൽ ഞാൻ ചത്തു കളയും ഡ്രാമ കിംഗ് അവന്റെ....\"
\"തോമാച്ചാ നീ ഒന്ന് അടങ് \" റിച്ചു പറഞ്ഞു...
നിങ്ങൾക്ക് തോന്നും തോമാച്ചന് ഇതെന്ത് പറ്റിയെന്ന് 🤔🤔🤔 ഇനി തമിഴൻമാരുടെ കയ്യിൽ നിന്ന് തലയ്ക്കടി കിട്ടി ഫിലമെന്റ് അടിച്ചു പോയോ😨😨 എന്നും ചിലർ ആലോചിക്കുന്നുണ്ടാവും ബട്ട് കാര്യം അതൊന്നും അല്ല NYC ആയിട്ട് നമുക്ക് ഒന്ന് ഫ്ലാഷ് ബാക്കിലോട്ട് പോയാലോ..അപ്പോ കാര്യം നിങ്ങൾക്ക് പിടികിട്ടും...😁😁😁
\" അച്ചു നീ നന്ദുവും ആയിട്ട് breakup ആയത് എന്തിനാണെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല \" തോമാച്ചൻ ചോദിച്ചു..
\" നന്ദുവും ഞാനുമായിട്ട് കുറേ ദിവസമായി സംസാരിച്ചിട്ട്... first year റിലെ നന്ദുവല്ല അവനിപ്പോൾ...കുറേ മാറിപ്പോയി...ഹോസ്റ്റലിലെ സൂര്യയുമായിട്ടുള്ള കൂട്ടുകെട്ട് കാരണം അവന്റെ സ്വഭാവത്തിൽ വ്യത്യാസം വരാൻ തുടങ്ങി...ഞാൻ ആലോചിച്ചപ്പോൾ എപ്പോഴും വഴക്കിടുന്നതിനെകാളും നല്ലത് പിരിയുന്നത് തന്നെയാ...futureറിൽ ഇങ്ങനെ ഈഗോ പ്രോബ്ലെം ഉണ്ടായാൽ അത് എന്നെ മാനസികമായി തകർത്തുകളയും അപ്പോൾ എന്റെ കൂടെ നിൽക്കേണ്ട അവൻ പോലും എന്നോട് ദേഷ്യപ്പെടുകയല്ലാതെ എന്നെ മനസ്സിലാക്കി ഒന്ന് ആശ്വസിപ്പിക്കുകയില്ല \"
\" ഇതിന് ഞാൻ പകരം ചോദിക്കും \" തോമാച്ചൻ tiktok ആങ്ങളയായി....
നമ്മടെ 6 : 30 മണിക്ക് gingerസോഡയില്ലേ...മറ്റേ പറത്താൻ വിട്ട പ്രാവ്...അത്....🤣🤣🤣
\" തമിഴൻമാരുടെ അടി കൊണ്ട് ചാവുന്നതിന് മുൻപേ ചോദിക്കണേ ആങ്ങളേ..\" മാളു പറഞ്ഞു...
ബാക്ക് to റിയാലിറ്റി...
\" അച്ചു ഞാൻ നിന്നെ ശല്യം ചെയ്യാൻ ഒന്നും വന്നതല്ല...എനിക്ക്....എനിക്ക് എല്ലാം മനസ്സിലായി നിന്റെ കൂടെ നിൽക്കേണ്ട സമയത്തൊന്നും ഞാൻ നിന്നെ സപ്പോർട്ട് ചെയ്തില്ല എന്നത് ശെരിയാണ്...ബട്ട് എനിക്ക് ഒരു ചാൻസ് കൂടി തന്നൂടെ അച്ചു.. ഇനി...ഇനി എന്റെ ഭാഗത്ത് നിന്ന് അങ്ങനെയൊന്നും ഉണ്ടാവില്ല...\"
\" സ്റ്റോറിയിലെയൊക്കെ ലൈഫിൽ സെക്കന്റ് ചാൻസ് കിട്ടും...ബട്ട് അത് റിയൽ ലൈഫിൽ ഒട്ടും പ്രാക്ടിക്കൽ അല്ല \" അച്ചു അതും പറഞ്ഞു തിരിഞ്ഞു നോക്കാതെ നടന്നു....പിന്നീടൊരിക്കലും നന്ദു അച്ചുവിനെ കാണാൻ ശ്രെമിച്ചിട്ടില്ല....
______________________________
next ഡേ റിച്ചു അവളുടെ friend ഇന്റെ കല്യാണത്തിന് പോവാൻ വേണ്ടി റോഡിൽ നിൽക്കുകയായിരുന്നു..
\" ചേച്ചി...ഈ റോഡ് എവിടേക്കാ പോവുന്നത് \" ബൈക്കിൽ വന്ന രണ്ട് പിള്ളേർ വഴി ചോദിക്കാൻ വണ്ടി നിർത്തി...പെട്ടെന്ന് ബാക്ക് സീറ്റിൽ ഇരുന്ന പയ്യൻ റിച്ചുവിന്റെ കഴുത്തിലെ മാല പൊട്ടിച്ചു..
\" അയ്യോ എന്റെ മാല....\"
ഇത് കണ്ട് അവിടേക്ക് വന്ന അജു അവരെ പിടിക്കാൻ നോക്കി പക്ഷേ... കയ്യിൽ കരുതിയ കത്തി കൊണ്ട് അവർ അജുവിന്റെ കയ്യ്ക്ക് വെട്ടി പരുക്കേൽപ്പിച്ചു എന്നിട്ട് രക്ഷപെട്ടു...
\" ചോര വരുന്നുണ്ടല്ലോ \" റിച്ചു ഫുൾ ഷോക്കിൽ പറഞ്ഞു...
\"പിന്നേ കത്തി കൊണ്ട് വെട്ട് കിട്ടിയാൽ പായസമാണല്ലോ ഒഴുകി വരുക \"
റിച്ചു അവളുടെ ഷാൾ കീറി അത് അജുവിന്റെ കൈയ്ക്ക് കെട്ടി കൊടുത്തു...
അവൾ അവിടെ കണ്ട ഒരു ഓട്ടോ പിടിച്ചു അടുത്തുള്ള പ്രൈവറ്റ് ഹോസ്പിറ്ററ്റിലേക്ക് അജുവിനെയും കൊണ്ട് പോയി...അജു സ്റ്റിച്ച് ഇട്ട് നഴ്‌സിങ് റൂമിൽ നിന്ന് വന്നപ്പോൾ റിച്ചു എന്തോ പറയാൻ വേണ്ടി wait ചെയ്യ്തു നിൽക്കുകയായിരുന്നു...
\"എടാ എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട് \"
\" മോനെ അജു നിന്റെ സമയം തെളിഞ്ഞെടാ അവളെ നീ രക്ഷിച്ചത് കൊണ്ട് അവൾ നിന്നോട് ഹൃദയം തുറക്കാൻ പോകുവാണ് മോനെ \" അജു ആത്മ
\" പിന്നെ...അത് സ്വർണ്ണമല്ല...റോൾഡ് ഗോൾഡാണ് \"
\" ഇത്ര ഗതികെട്ടവൻ വേറെ ആരുണ്ട്...എൻ്റെ... കയ്യ്...അവളുടെ ഒരു മാല... വല്ല സ്വർണ്ണം ആണേൽ ഈ ചോര വന്നതിന് കുറച്ച് വിലയുണ്ടായേനെ പിന്നെ എന്തിനാടി നീ അവിടെ കിടന്ന് എന്റെ മാല പോയെ എന്ന് വിളിച്ചു കൂവിയത് \"
\" അത് റോൾഡ് ഗോൾഡ് ആണേലും ആ ടൈപ്പ് ഡിസൈൻ ഇനി കിട്ടില്ല \"
\" ബിൽ എത്രയായി \"
\" 1000 \"
\" എടി മുടിഞ്ഞവളെ ഇതിലും ബേധം ഞാൻ അവിടെ കിടന്ന് ചാവുന്നതാ നീ ഓട്ടോ പിടിച്ചു വല്യ ഗമയിൽ ഹോസ്പിറ്റലിന്റെ പേരൊക്കെ പറഞ്ഞപ്പോ ഞാൻ കരുതി നീ തന്നെ ബില്ല് കൊടുക്കുമെന്ന് \"
\" ഇയ്യോ...എന്റെ അമ്മായിന്റെ മോൻ ആണല്ലോ സുക്കറണ്ണൻ... ഞാൻ പിന്നെ അംബാനിയുടെ കൊച്ചുമോളാണല്ലോ....എന്റെ കയ്യിൽ പൈസ കായ്ക്കുന്ന മരമൊന്നുമില്ല \"
\" വല്ല സർക്കാർ ആശുപത്രിയിലും പോയാൽ മതിയായിരുന്നു...ഇവിടെ വന്ന് എല്ലാ മെഷീനിലും റൈഡ് അടിച്ചു 1000 പോയികിട്ടി...\"
\" എന്റെ കയ്യ് മുറിഞ്ഞതിത് എന്തിനാടി നീ X റേ എടുത്തത് \"
\" എനിക്ക് BINGO കളിക്കാൻ എന്തേ...അടങ്ങി ഇരിക്ക്..ഞാൻ ഈ ബില്ലടിച്ചിട്ട് ഇപ്പോ വരാം...\" റിച്ചു പുറത്തേക്ക് പോയി..
\"കണ്ടാൽ തോന്നും അവളുടെ പൈസയാണെന്ന്..\" അജു മനസ്സിൽ പറഞ്ഞു.
______________________________________
വൈകുന്നേരം യദുവാണ് മാളുവിനെ ബൈക്കിൽ വീടുവരെ കൊണ്ടു ചെന്നാക്കിയത്... മാനവ് കുറച്ചു പിള്ളേരുമൊത്തു ക്രിക്കറ്റ് കളിച്ചിട്ടു വീട്ടിലേക്ക് വരുകയായിരുന്നു...മാളുവിന്റെ അച്ഛൻ എന്തോ തിരക്കിട്ട് എഴുതുന്നുണ്ടായിരുന്നു..ആ ഗ്യാപ്പിൽ മാളു അകത്തേക്ക് കയറി..
\"ഇപ്പം എല്ലാം പുറത്തറിയും അളിയനെ തല്ലാൻ വേണ്ടി അച്ഛൻ പറഞ്ഞാൽ ഞാൻ പോവേണ്ട...തല്ലാൻ ഈ മസ്സിലൊക്കെ മതിയോ ആവോ...ഇനി അളിയൻ എന്നെ വാഴത്തടി പോലെ ഒടിക്കുമോ ഹേയ്... ലവള് പറഞ്ഞാ ചിലപ്പോ ചെയ്യ്തെന്ന് വരും..\" മാനവ് ആത്മ..
മാളു അകത്തേക്ക് കയറാൻ തുടങ്ങിയതും...
\" ഇവിടെ നിന്നെ ഇപ്പോ ഡ്രോപ്പ് ചെയ്ത പയ്യൻ ഏതാ...\"
\" അച്ഛൻ ചോദിച്ചത് കേട്ടില്ലേ...ഏതാ അവൻ \" അമ്മയും കൂടി കോടിശ്വരൻ തുടങ്ങി..
\" അച്ഛാ അത് യദു...എന്റെ \"
\" നിന്റെ ഫ്രണ്ടാണോ \"
\" അല്ല അവൻ എനിക്ക് വെറും ഫ്രണ്ടല്ല...അവനും ഞാനും തമ്മിൽ ഇഷ്ടത്തിലാണ് പക്ഷേ രണ്ടാൾക്കും ജോലിയായിട്ടേ മുൻപോട്ടുള്ള ജീവിതത്തേകുറിച്ചു ചിന്തിക്കുകയുള്ളു അതോർത് അച്ഛൻ പേടിക്കേണ്ട \"
\" അമ്പട പുളുസൂ...ഇപ്പോ ആ കുന്തത്തിന്റെ മുഖത്ത് പടക്കം പൊട്ടും...ചെവി പൊത്തിയേക്കാം \" മാനവ് ചെവി പൊത്തി പിടിച്ചു..
\" നീ അച്ഛന്റെ മോളല്ലേ അതുകൊണ്ട് നിന്നെ ഓർത്ത് ഈ അച്ഛന് ഒരു പേടിയുമില്ല \"
\" ഇഹ്ഹ്...പൊട്ടിയില്ലേ... ഇല്ല ഇത് എന്റെ അച്ഛനല്ല...എന്റെ അച്ഛൻ ഇങ്ങനെയല്ല \" മാനവ് വീണ്ടും ആത്മ..
\"ഓഹ്ഹ്...ഇപ്പോ അച്ഛനും മോളും ഒന്നായി ഞാൻ പുറത്തും \" മാളുവിന്റെ അമ്മയ്ക്ക് ദേഷ്യംവന്നു..
\" അമ്മ പുറത്താവില്ല അമ്മേ..അഥവാ ആയാൽ തന്നേ.. അമ്മയ്ക്ക് എല്ലാവിധ support തന്ന് ഞാൻ ഉണ്ടാവും അകത്ത് തന്നേ...\"
\"മാനവേ നീ എന്റെ കയ്യിൽ നിന്ന് മേടിക്കും കേട്ടോ \"
(തുടരും...)