Aksharathalukal

മെമ്മറീസ് - PART 34


സ്റ്റണ്ടും...ത്രില്ലറും ഒക്കെ കഴിഞ്ഞു നമ്മടെ പിള്ളേർ കോളേജിലെത്തി.... അജുവും റിച്ചുവും ആയിട്ട് അവാർഡ് പടം പോലെയുള്ള സ്റ്റോറി ഒരു ഭാഗത്ത് നടന്നുകൊണ്ടിരിക്കുകയാണ്...എവിടെയെത്തുമോ ആവോ...മാളു കമ്മിന്റഡിന്റെ ഡ്രീം വേൾഡ്‌ വൻഡർ പാർക്കിൽ ആണ്...അച്ചുവും തോമാച്ചനും സിംഗിൾ ലൈഫ് എൻജോയ് ചെയ്യുന്നു..

റിച്ചു വീട്ടിൽ എത്തിയിട്ടും അജുവിന്റെ കാര്യം ആയിരുന്നു അവളുടെ മനസ്സിൽ..അവൾ ഫോൺ എടുത്തു അജുവിനെ വിളിച്ചു...റിച്ചുന്റെ കാൾ കണ്ടത് കൊണ്ട് ഏന്തി വലിഞ്ഞിട്ടായാലും അജു കാൾ അറ്റൻഡ് ചെയ്തു...

\"ടാ പൊട്ടാ....\"

\" എന്താടി \"

\"നിന്റെ കയ്യ്ക്ക് ഇപ്പോ എങ്ങനെയുണ്ട് \"

\"എനിക്ക് കുഴപ്പമൊന്നുമില്ല നീ പോയി പഠിക്ക് ഫൈനൽ year ആണ് \"

\" മരപോത്തേ ഞാൻ നിന്റെ കാര്യം അന്വേഷിക്കാനാണ് വിളിച്ചത് എന്റെ കാര്യം നോക്കാൻ എനിക്കറിയാം \"

_________________________

പതിവ് പോലെ വൈറസ് attendance എടുത്തു...

\" ഇന്ന് എല്ലാവരും ഉണ്ടല്ലോ എന്തായാലും നന്നായി   ഞാൻ ട്രാൻസ്ഫർ ആയി പോവുകയാണ് \"

ചെമ്പരുത്തി സീരിയലിലെ പോലെ എല്ലാരും ഒരേ ടൈം ഞെട്ടി...

\"സാർ എവിടേക്ക് ആണ് ട്രാൻസ്ഫർ \" ആനന്ദ് ചോദിച്ചു...

\" എന്റെ നാട്ടിലേക്ക് \"

വൈറസ് attendence എടുത്തിട്ട് പുറത്തേക്ക് പോയി...

\" ഇതോടെ വൈറസിന്റെ കാലഘട്ടം കഴിഞ്ഞു \" റിച്ചു പറഞ്ഞു.

\" ഇനി കുറേ എണ്ണം വരും അയ്യോ സാറേ പോവല്ലേ സാറ് ഞങ്ങക്ക് കാണപ്പെട്ട ദൈവം ആയിരുന്നു ചക്ക ആയിരുന്നു എന്നൊക്കെ പറഞ്ഞു മുതല കണ്ണീർ ഒഴുക്കാൻ...\" അച്ചു പറഞ്ഞു

\" എന്നാലും അങ്ങേര് തരക്കേടില്ലായിരുന്നു... \" മാളു പരിതാപം പറച്ചിൽ തുടങ്ങി..

\"എന്തോന്ന് അങ്ങേര് 4 കൊല്ലം നമ്മളെ fire തീറ്റിച്ചില്ലേ...\" അച്ചു കലിപ്പിലായി

\"സ്വാതിയുടെ engagement കഴിഞ്ഞു \" റിച്ചു പറഞ്ഞു.

\"ഹാ...വലുതായി കുട്ടികളൊക്കെ \" മാളു പറഞ്ഞു.

\" അത് എന്തിനാ നീ എന്റെ മുഖത്ത് നോക്കി പറയുന്നത് \"റിച്ചു പറഞ്ഞു

\" ഞാൻ ഇടയ്ക്ക് യദുവിന്റെ അടുത്തുനിൽക്കുമ്പോൾ വല്ലാണ്ട് height കുറഞ്ഞ പോലെ തോന്നാറുണ്ട് അപ്പോഴാണ്...\"

\"അപ്പോഴാണ് നീ എന്നെ കണ്ടതല്ലേ നാറി....\" റിച്ചു കലിപ്പായി....

%%%%%%%%%%%%%%%%%%%

ഫൈനലി നമ്മളെ ഹീറോസിന്റെ ഫൈനൽ year exam ഏകദേശം തീരാറായി....😁😁

\"നാളെ ലാസ്റ്റ് exam \" മാളു പറഞ്ഞു

\" അതേ ..നാളത്തോട് കൂടി ഈ കോളേജിനോട് വിട....\" റിച്ചു ഏറ്റുപിടിച്ചു

\"വിട പറയുകയാണോ ചിരിയുടെ വെൻപ്രാവുകൾ...റ്റു.. റ്റു..റ്റു \" അച്ചു ബിജിഎം ഇട്ടു പറഞ്ഞു

\"നീ ഇങ്ങനെ ചങ്കിൽ കൊള്ളുന്ന പാട്ട് പാടല്ലേ \" മാളു again പരിതാപം പറച്ചിൽ.

\"നിന്റെ ചങ്കിൽ എന്ത് കൊണ്ടാ കൊള്ളുന്നത് എന്ന് എനിക്കറിയാം മോളെ...\" അച്ചു പറഞ്ഞു.

\" ഈ കോളേജ് ഒന്ന് ഇടിഞ്ഞു പൊളിഞ്ഞു വീണാ മതിയെന്ന് പണ്ടേ ചിന്തിച്ചതാ...ഇപ്പോ തോന്നുന്നു \" റിച്ചു ബ്രേക്ക് ഇട്ടു പറഞ്ഞു.

\" കോളേജ് തീരണ്ടായിരുന്നു എന്നല്ലേ \" മാളു പറഞ്ഞു.

\" അല്ല വല്ല സുനാമിയും വന്ന് ഇത് മുഴുവനായി അങ്ങു ഒലിച്ചു പോവണേ എന്ന് \" 

\" അയ്യോ......\" മാളു ഒന്ന് ഞെട്ടി...

\" എന്താ \" ബാക്കി രണ്ടാളും ചോദിച്ചു.

\" മറന്നു..ഇനി പോയ കിട്ടുമോ \"

\" എന്താ....additional ഷീറ്റ് കെട്ടി കൊടുക്കാൻ മറന്നോ അത് പോയ പോക്കാണ് ഇനി കിട്ടില്ല...\" അച്ചു പറഞ്ഞു.

\" അതല്ലടി ഞാൻ ഹാളിൽ നിന്ന് വാട്ടർ ബോട്ടിൽ എടുക്കാൻ മറന്നു \"

\" ഇനി അവിടേക്ക് കയറ്റുമോ \"  

\" നിങ്ങൾ പോയിട്ട് വാ ഞാൻ ഇവിടെ തന്നെയുണ്ടാവും..\" റിച്ചു പറഞ്ഞു

\"വായും നോക്കി കൊണ്ട് അല്ലേ \" അച്ചു പറഞ്ഞു

അച്ചു റിച്ചുവിനെ നോക്കി കോക്രി കാണിച്ചിട്ട് മാളുവിന്റെ കൂടെ പോയി.. 

\"റിച്ചു...exam എങ്ങനെ \" സ്വാതി ചോദിച്ചു..

\" എല്ലാം previous ആയിരുന്നില്ലേ \"

\" previous ഓ \" അക്ഷു ചോദിച്ചു..

\" അതേ നിങ്ങൾ previous നോക്കിയില്ലെന്നു \"

\" ഐഷു എവിടെ അവൾ എക്സാമിന് വന്നിട്ടില്ലേ \"

\" അവൾ അവളുടെ നാട്ടിലെ സെന്ററിൽ അല്ലേ exam എഴുത്തുന്നെ സ്വാതിക്ക് കിളി പോയെന്ന് തോന്നുന്നു \"

\"തോമാച്ചന്റെ പൊടി പോലുമില്ല നേരത്തേ പോയിട്ടുണ്ടാവും പഠിപ്പി തെണ്ടി...\" റിച്ചു ആത്മ

_________________________

പിറ്റേന്നും മാളു വാട്ടർബോട്ടിൽ മറന്നു...ബട്ട് ഇന്ന് മൂന്നാളും ഒരുമിച്ചാണ് ബോട്ടിൽ എടുക്കാൻ പോയത്...

\" സാർ വാട്ടർ ബോട്ടിൽ മറന്നു അത് എടുക്കാൻ വന്നതാ \" മാളു നകുൽ സാറിനോട് പറഞ്ഞു

\" ഇതല്ലേ \" ദേവൻ ദൂരെ നിന്ന് ബാഹുബലിയിൽ അനുഷ്‌ക തലയും തൂക്കി വരുന്ന പോലെ വാട്ടർ ബോട്ടിലും കയ്യിൽ തൂക്കി വരുന്നുണ്ടായിരുന്നു.. 
മൂന്നാളും ബോട്ടിലും വാങ്ങി പുറത്തേക്ക് വന്നു..

\"ഞാനേ കണ്ടുള്ളൂ ഞാൻ മാത്രമേ കണ്ടുള്ളൂ \" അച്ചു പറഞ്ഞു

\" എന്ത് \" മാളു ഇതെന്തു തേങ്ങായാ എന്നുള്ള എസ്പ്രെഷൻ..

\"എന്താന്നോ....എടി റിച്ചു ഇവൾ ആരോടാ ബോട്ടിൽ അവിടെ ഉണ്ടോന്ന് ചോദിച്ചത് \"

\" നകുൽ സാറിനോട് \"

\"ആരാ എടുത്തു തന്നത് \"

\" ദേവൻ സാർ \"

\" ഇപ്പോ ടെക്നിക് പിടികിട്ടി...സാറിനെ ലാസ്റ്റ് ടൈം വായിനോക്കാനുള്ള move ആണ്....\" അച്ചു പറഞ്ഞു

\" moove അല്ല അബ്‌റുതാഞ്ജൻ....\"

\"ചളി വാരി പൊത്തിക്കോ അതിന് കുറവൊന്നും ഇല്ലല്ലോ \" റിച്ചു പറഞ്ഞു


_______________________________


സെന്റ് ഓഫ് ഡേയുടെ അന്ന്....

\" ഈ വവ്വാലിന്റെ ഡ്രെസ്സ് അറുബോർ ആണോ അച്ചു \" മാളു ചോദിച്ചു

\"എല്ലാത്തിനേയും കണ്ടിട്ട് ഡ്രാക്കുളകോട്ട ഇളകി വന്നപ്പോലെയുണ്ട്  എന്നെ കണ്ട് പഠിക്ക് നല്ല എക്സിക്യൂടിവ് ലുക്ക് ഇല്ലേ...\" തോമാച്ചൻ കഴുത്തിലെ ടൈ ഒന്നുകൂടെ മുറുക്കിയിട്ട് പറഞ്ഞു

\"എച്ചിക്യൂട്ടീവ് ലുക്ക് ഉണ്ട്...കണ്ടാലും മതി \" അച്ചു പറഞ്ഞു.

\" നീ പോണേ വവ്വാലെ...\"

\"വവ്വാൽ നിന്റെ കെട്ടിയോൾ \"

\" അങ്ങനെ ആണേൽ ഇവൻ ഡ്രാക്കുള പ്രഭു..\" റിച്ചു പറഞ്ഞു.

\" നീ പോണേ കാട്ടുപോത്തെ \"

അപ്പോഴാണ് അജു അവിടെ വന്ന് നിൽക്കുന്നത് റിച്ചു കണ്ടത് കോളേജിലെ സെലിബ്രേഷന് റിച്ചു വിളിച്ചിട്ടാണ് അജു വന്നത്.. അവൾ അവന്റെ അടുത്തേക്ക് പോയി...

\" എടി അവിടെ പോയി നിക്ക്.....ഫോട്ടോ എടുക്കുന്നത് കണ്ടില്ലേ \"

\"നീ ഇവിടെ ഇങ്ങനെ നോക്കി നിൽക്കുമ്പോ നിന്നെ ഇവിടെ ഒറ്റയ്‌ക്കിട്ടിട്ട് എനിക്ക് അവിടെ പോയി നിക്കാൻ തോന്നുന്നില്ല \"

\" എന്തോന്ന് നിന്റെ graduation ആണ് കഴിഞ്ഞത് അല്ലാതെ എന്റെയല്ല \"

അങ്ങനെ ആ ദിവസവും കടന്നുപോയി...

വൈകാതെ ഫൈനൽ year result വന്നു...ക്ലാസ്സിൽ മഹാ ഒഴപ്പൻ ആണേലും റിസൾട്ട് വരുമ്പോ lucifer ആവുന്ന ആളാണ് തോമാച്ചൻ എന്നത്തെയും പോലെ 9.8 cgpa..but ബാക്കി മൂന്നും കണ്ണും തള്ളി ഇരിപ്പാണ്... എന്താ കാരണം മൂന്ന് 
മരമാക്രികൾക്കും 8 above cgpa...

\" ഇതെന്ത് മറിമായം എനിക്ക് വട്ടായതാണോ അതോ നാട്ടുകാർക്ക് മുഴുവൻ വട്ടായോ..\" റിച്ചു റിസൾട്ട് കണ്ടിട്ട് പറഞ്ഞു.

\" എന്തായാലും നല്ല എടുപ്പുള്ള certificate കിട്ടും അത് തന്നെ ഒരു ഭാഗ്യം \"

result ഇന്റെ കാര്യം പറയാൻ വേണ്ടി റിച്ചു  അജുവിനെ വിളിച്ചു but അവൻ കാൾ എടുത്തില്ല...കുറേ ട്രൈ ചെയ്തപ്പോ അവൻ കാൾ എടുത്തു..

\" ഹമ്മ്‌...എന്താ \"

\" എടാ നീ ഇപ്പൊ എവിടെയാ ഉള്ളത് ഞാൻ കുറേ നേരമായി നിന്നെ ട്രൈ ചെയ്യാൻ തുടങ്ങിയിട്ട്...ഒരു ഗുഡ് ന്യൂസ് ഉണ്ട്..\"

\" എന്ത് ന്യൂസ് ആണേലും എനിക്ക് അത് കേൾക്കാൻ താൽപര്യമില്ല ..ഞാൻ എന്താ ഇപ്പോ ചെയ്യേണ്ടേ തലകുത്തി മറിയണോ...കുറേ നേരമായി പോലും...എനിക്ക് ഇവിടെ കുറേ പണിയുണ്ട് നിന്റെ ഫോൺ വരുന്നതും നോക്കി ഇരിക്കൽ അല്ല എനിക്ക് പണി...\"

അജുവിന്റെ മറുപടി കേട്ട് റിച്ചു അപ്പോൾ തന്നെ ഫോൺ കട്ട് ചെയ്തു...

\"എന്തിനാ ഇക്ക ചേച്ചിയോട് അങ്ങനെ പറഞേ
ചേച്ചി ഇങ്ങളോട് സന്തോഷായിട്ട് ബിളിച്ചു പറഞ്ഞതല്ലേ  \"

\" ബോൾട്ടേ നീ നിന്റെ പണി നോക്കിയാൽ മതി...ഇനി ചേച്ചി എന്ന് വിളിച്ചോണ്ട് അവളുടെ പുറകേ ഒന്നും നടക്കേണ്ട \"

 റിച്ചു അജുവിന്റെ വർക്ക്ഷോപ്പിലേക്ക് പോയി...
അവിടെ ആരുമില്ലായിരുന്നു.....

\" നീ എന്നെ അന്വേഷിച്ചു വെറുതെ ടൈം കളയേണ്ട റിച്ചു...നിനക്കിപ്പോ നല്ലൊരു life മുന്നിലുണ്ട്..ഇനി ഒരിക്കലും നമ്മൾ തമ്മിൽ കാണാതിരിക്കട്ടെ ഗുഡ്ബൈ \"

റിച്ചുവിന് ഇത് കൂടി ആയപ്പോൾ സങ്കടം വന്നു...അജുവിന്റെ പറയാതെയുള്ള ഇങ്ങനെയുള്ള യാത്രകൾ പതിവാണ് പക്ഷേ അവളെ വേദനിപ്പിച്ചു കൊണ്ടുള്ള ഒരു യാത്രയായിരുന്നു അത്....

_________________________________

മാസങ്ങൾ കടന്നുപോയി...

...മാളുവിന് ഹൈദരാബാദിലെ ലീഡിങ് construction കമ്പനിയിൽ ജോബ് കിട്ടി... തോമാച്ചനും യദുവിനും ബാംഗ്ലൂരിൽ ജോബ് കിട്ടി..അതിനിടയ്ക്ക് സ്വാതിയുടെ മാംഗല്യം തന്തുനാനേന കഴിഞ്ഞു...അക്ഷരയും അനുഗ്രഹയും well settled ആയി...ഐഷു പുതിയ യൂട്യൂബ് ചാനൽ തുടങ്ങി അതിൽകൂടി അവൾ പുതിയ കേക്ക് ബിസിനെസ്സും സ്റ്റാർട്ട് ചെയ്തു...
 അച്ചു ട്രിവാൻഡ്രത്തേക്ക് പെട്ടി പാക്ക് ചെയ്തു...കക്ഷി Gate coachingന് പോവാനുള്ള പ്ലാൻ ആണ്  but കാര്യം അതൊന്നുമല്ല
നല്ലപോലെ ഫുഡാനും life എൻജോയ് ചെയ്യാനും trivandrum പോവുന്നതാണ് നല്ലാതെന്നാ അവളുടെ theory...

അച്ചു ട്രെയിനിൽ കയറി അവൾക്ക് പണ്ടേ വീട്ടിലെ മാവിലെ കൊമ്പത്ത് കയറി ഇരുന്ന് പരിചയം ആയത് കൊണ്ട് upper ബെർത്ത് തന്നെ ബുക്ക് ചെയ്തു...
അവൾ ബാഗ് മുകളിൽ വെച്ച് ബെർത്തിന്റെ താഴെയുള്ള window സീറ്റിൽ ഇരുന്നു..ഇരുന്നപാടെ അവളിലെ introvert ആക്റ്റീവ് ആയി...നേരെ earphone എടുത്ത് ചെവിയിൽ കുത്തി കയറ്റി...പെട്ടെന്ന് ബാഗും എടുത്ത് ഒരു പെണ്കുട്ടി അവിടേക്ക് വന്നു..കണ്ടിട്ട് നാട്ടിൻ പുറത്തുകാരിയാണെന്നു തോന്നുന്നു...

\"ഹലോ മാഡം ഈ window സീറ്റ് എന്റയാണ് \"

\"ഹേ എന്ത്...കേട്ടില്ല \" അച്ചു earphone ചെവിയിൽ നിന്ന് മാറ്റികൊണ്ട് ചോദിച്ചു..

\" ഇത് എന്റെ സീറ്റ് ആണ് \"

\" ഇവിടെ എല്ലാ സീറ്റും same തന്നെയാണ് നിങ്ങൾ ഇവിടെ ഇരുന്നോളൂ \"

\" എനിക്ക് എന്റെ സീറ്റ് തന്നെ വേണം \"

\" ഇവൾ ആരപ്പ ഇവളെ window സീറ്റിൽ ആണോ പെറ്റിട്ടത് \" അച്ചു ആത്മ 
അച്ചു നേരെ upper ബെർത്തിൽ കയറി ഇരുന്നു..

\" ഇനി ഇവിടെ ഒരു മറുതയും വരില്ല ഞാനും എന്റെ ഫോണും മാത്രം ഡിയോ..ഡിയോ..ഡിസ്സക...\" അച്ചു കയ്യ് കൊണ്ട് ഡാൻസ് മൂവ് കളിച്ചു...

അങ്ങനെ trivandrum എത്തി....
അച്ചു ബാഗും എടുത്തു നേരെ കോച്ചിങ് സെന്ററിലേക്ക്..
എല്ലാം ഒന്ന് തപ്പിപിടിക്കാൻ കുറച്ചു ടൈം എടുത്തു...
അവൾക്ക് പുതിയ കമ്പനിയും കിട്ടി...
ശിവാനി...തൃശ്ശൂർകാരി...നമ്മടെ പൂരങ്ങളുടെ പൂരമായ ജില്ലയുടെ പൊന്നോമന പുത്രി...ആളുമായിട്ട് അച്ചു വേഗം കമ്പനിയായി...ആദ്യമൊക്കെ ഹോസ്റ്റലിൽ അല്ലറ ചില്ലറ റാഗിങ് ഒക്കെ ഉണ്ടായിരുന്നു പക്ഷേ രണ്ടാളും കട്ടയ്ക്ക് നിന്നത് കൊണ്ട് ഒരുവിധം പിടിച്ചു നിന്നു...


ഹോസ്റ്റൽ എല്ലാം ഫുൾ ആയത് കൊണ്ട് ഒരാഴ്ച ദിവസം അച്ചു അവിടെ എങ്ങനെയോ അള്ളിപിടിച്ചു നിന്നു...പുറമെ ഒരു ഫ്ലാറ്റ് വാടകയ്ക്ക് കിട്ടിയപ്പോൾ 
രണ്ടാളും അവിടേക്ക് താമസം മാറ്റി..

അവിടെ ഒന്ന് settle ആയി ഒരാഴ്ച ഒക്കെ കഴിഞ്ഞപ്പോൾ..ഒരു ദിവസം രാവിലെ...

\" എടി അച്ചു....ആരോ വന്നിട്ടുണ്ട് ഒന്ന് കിടക്ക പായിൽ നിന്ന് എണീറ്റിട്ടു പോയി നോക്കെടി.....\"ബാത്‌റൂമിനുള്ളിൽ നിന്ന് ശിവാനി വിളിച്ചു കൂവി...

അച്ചു ഉറക്കപിച്ചിൽ ഡോറിന്റെ അടുത്തേക്ക് പോയി.....

\" രാവിലെ തന്നെ നേരം വെളുക്കുവാണല്ലോ ഈശ്വര....ഇത്ര നട്ട വെളുപ്പിന് ആരാപ്പ മോഹൻജിദാരോ....\" അച്ചു കോട്ടുവാ ഇട്ടുകൊണ്ട് വാതിൽ തുറന്നു...

\"ഇതെന്താ ഷൂസിന്റെ കടയോ...\" അച്ചു ആത്മ...

(തുടരും....)


( ബൈ ദുബായ്...റിച്ചു പഠിച്ചു ആരായി ?? അവൾ  എന്തിയെ എന്ന് നോക്കേണ്ട അത് ഒരു ചിന്ന ട്വിസ്റ്റ്...😁😁)


മെമ്മറീസ് - PART 35

മെമ്മറീസ് - PART 35

4
683

അച്ചു ഉറക്കപിച്ചിൽ ഡോറിന്റെ അടുത്തേക്ക് പോയി.....\" രാവിലെ തന്നെ നേരം വെളുക്കുവാണല്ലോ ഈശ്വര....ഇത്ര നട്ട വെളുപ്പിന് ആരാപ്പ മോഹൻജിദാരോ....\" അച്ചു കോട്ടുവാ ഇട്ടുകൊണ്ട് വാതിൽ തുറന്നു...\"ഇതെന്താ ഷൂസിന്റെ കടയോ...\" അച്ചു ആത്മ...\"എന്റമ്മേ കോക്കാച്ചി പ്രേതം \" മുന്നിൽ നിന്ന ആൾ അച്ചുവിനെ കണ്ട് ഞെട്ടിത്തരിച്ചു കൊണ്ട് പറഞ്ഞു\" സോറി തലക്ക് വെളിവില്ലാത്ത ആളാ... സേവിയർ അങ്കിൾ പറഞ്ഞിട്ട് വന്നതാ ഞങ്ങൾ... ഈ കാണുന്ന ഫ്ലാറ്റിലെ പുതിയ താമസക്കാർ ആണ് ചാവി ഒന്ന് തന്നിരുന്നെങ്കിൽ\" gentleman ലുക്ക് ഉള്ള ഒരാൾ ഇടിച്ചു കയറി കൊണ്ട് ചോദിച്ചു..\" ചാവി.. എടി ....ശിവാനി...എടി ആ ഫ്ലാറ്റ് ഇന്റെ ചാവി എവിടെയാ ഉള്ള