Part 2
രണ്ട് ദിവസം മുന്നേ താൻ ഇവിടെ എത്താൻ ഉണ്ടായ കാരണം ആലോചിച്ചപ്പോ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകാൻ തുടങ്ങി .....
ഈ സ്ഥിതിയിൽ തന്നെ എത്തിച്ചവരോട് ഉള്ള വെറുപ്പും ദേഷ്യവും ഒരിക്കൽ ജീവൻ ആയി കണ്ടവർ സ്വന്തം ജീവനെ കുത്തി നോവിക്കുന്നതും താൻ ഒരു ഭീരുവായി ജീവിതം അവസാനിപ്പിക്കാൻ നോക്കിയതും എല്ലാം ആലോചിക്കുമ്പോൾ അവൻ സ്വയം പുച്ഛവ്വും വെറുപ്പും തോന്നുന്നു... എന്തിനായിരുന്നു ഇതേല്ലാം. കൂടെപിരപ്പിനെ പോലെ കണ്ടവ്വനും ജീവൻ പോലെ സ്നേഹിച്ചവളും എന്തിന്നു തന്നോട് ഒരു ചതി ചെയ്തു ??ഒരു ആയിരം ചോദ്യവും മുള്ളുകൾ കുത്തി ഇറങ്ങുന്ന വേദനയും കൊണ്ട് അവൻ ആകെ ആസ്വസ്തൻ ആയി തുടങ്ങി..
\" എന്തിന മോനെ നീ ഞങ്ങളേ ഇങ്ങനെ കൊല്ല കൊല ചെയുന്നത്. അതിനും മാത്രം എന്ത് പാവാ കുട്ട്യേ ഞങ്ങൾ ചെയ്തത്\"
കഴിഞ്ഞത് ഓരൊന്നു ആലോചിച്ചിരുന്നപ്പോ അമ്മയും അച്ഛനും അടുത്ത് വന്ന് ഇരുന്നതൊന്നും അവൻ അറിഞ്ഞില്ല.
\"നീ വന്നുന്ന് അച്ഛമ്മ വിളിച്ചു പറഞ്ഞപ്പോ നിക്കും രാജേട്ടനും വീട്ടിൽ ഒന്ന് എത്തി കിട്ടിയ മതി ന്നെ ണ്ടാർന്നുള്ളു ന്റെ കുട്ടി പോയിട്ട് എത്ര മാസായി നിന്നെ കാണാൻ ആയിട്ട് തിടുക്കപെട്ട് വന്നപ്പോ കണ്ടതോ.. ഇന്റ കുട്ടി... \"
\"മാലൂ എന്താടോ താൻ ഇതൊക്ക ഇപ്പോ പറയണേ എന്തായാലും കഴിയാൻ ഉള്ളത് എല്ലാം കഴിഞ്ഞില്ലേ ഇനി വെറുത ഓരോന്ന് ഓർത്തു വെഷമിക്കണ്ട ന്തായാലും ആർക്കും ഒന്നും പറ്റില്ലാലോ താൻ വാ അന്നോം വെള്ളോം ഒന്നും ഇല്ലാതെ ഇങ്ങനെ ഇരിക്കാൻ തുടങ്ങിട്ട് എത്ര മണിക്കൂറായി ഇനി ഇങ്ങനെ ഇരുന്ന തനിക്ക് വല്ല കേടും വരും ഇപ്പോ തന്നെ കണ്ടിലെ നടക്കുമ്പോ ഒക്കെ വീഴാൻ പോണേ.. താൻ എണിക്ക് വാ.. \"
അച്ചൻ പറഞ്ഞപ്പോൾ അവനും അമ്മയെ ഒന്നു നോക്കി പാവം ഒരുപാട് മാറി കുറച്ചു മണിക്കൂർ കൊണ്ട്. ഇത്രയും നേരം കരച്ചിൽ ആയിരുന്നു നെ കണ്ണിൽ നോക്കിയ മനസിലാവും ആകെ വീർത്ത് കെട്ടി ഇരിക്കുന്നു പോരാത്താതിനെ സംസാരത്തിൽ ഉള്ള തളർച്ചയും തന്റെ പ്രവർത്തി അമ്മയെ എത്രത്തോളം വേദനയിൽ ആക്കി എന്ന് അവൻ മനസിലായി.. അച്ഛന്റെ അവസ്തയും മറിച് ആയിരുന്നില്ല പുറമ്മേ അമ്മയെ സമാധാനിപ്പിക്കാൻ ഓരോന്ന് പറയുന്നുണ്ട് എങ്കിലും അച്ഛനും ആകേ തള്ർന്ന് ഇരിക്കയിര്നു നെ കണ്ട മനസിലാവും..
\"നിക്ക് കുഴപ്പൊന്നുല്യാ രാജേട്ട ഉള്ളിലെ വന്ന വെഷമം കൊണ്ട് പറഞ്ഞുപോണതാ. ന്റെ കുട്ടി കണ്ണ് തുറന്ന് ന്നു കേട്ടപ്പഴെ ന്റെ തളർച എല്ലാം പോയി എല്ലാം \"
\"നീ ന്തായാലും ഇപ്പോ വാ മാലു ഇനി ഇങ്ങനെ ഇരുന്ന ഇവനെ ഇവിടനെ കൊണ്ടുപോവുമ്പോക്കും നിന്നെ ഇവിടെ കെടത്തണ്ടേരും അതൊണ്ട് വാ എന്തേലും കഴിക്കാം നടക്ക്..\"
\"മോൻ ഇനി ഒന്നു ഓർത്തും വെഷമിക്കണ്ട ഞങ്ങൾക്ക് നീയെ അല്ലേ ഇള്ളു കണ്ണാ ന്റെ കുട്ടി ഇല്ലാണ്ട് ഞങ്ങൾക്ക് പറ്റും നെ തോന്നിണ്ടോ നിനക്ക് എപ്പഴും ഇനി അച്ഛനും അമ്മേം ണ്ടാവും ന്റെ കുട്ടീടെ കൂടെ.. ഇനി ഒരു ആപത്തും വരുത്തല്ലേ ന്റെ കൃഷ്ണ\"
അവന്റ നെറ്റിൽ തഴുകി ഒരു ഉമ്മയും കൊടുത്ത് അമ്മ അവനെ നോക്കി വെച്ച് വെച്ച പുറത്തേക്ക് നടന്നു..
\"കണ്ണാ ഇപ്പോ വേദന ണ്ടോ നിനക്ക്\"
കൈയിലെ കേട്ടിലേക്ക് നോക്കി അച്ചൻ ചോദിച്ചു
അവൻ ഒന്നും മിണ്ടാതെ അച്ഛന്റെ മുഖത്തേക്ക് നോക്കി
\"നടന്നതൊക്കെ ഞാൻ അറിഞ്ഞു മനു എന്നെ കാണാൻ വന്നിരുന്നു. \"
\"മനു\" ആ പേര് കേട്ടപഴേ അവൻ ദേഷ്യം വന്ന് അശ്വസത്വൻ ആവാൻ തുടങ്ങി
\"പോട്ടെടോ ഇനി അതൊന്നും ഓർക്കാൻ നിക്കണ്ട നിന്നെ നഷ്ട്ടപെടോ നെ ആലോചിച് നിന്റ അമ്മ ഉരുകി നിക്കർന്ന് പാവം നീയല്ലേ അവൾടെ ലോകം ...\"ന്റെയും... \"
ഒരു നേടുവീറുപ്പിട്ട് അത്രയും പറഞ്ഞു അമ്മ പോയ വഴിയിലൂടെ നടന്നു പുറത്തിക്ക് പോണ അച്ഛനെ അവൻ ഒന്ന് നോക്കി കണ്ടു.
അധികം സംസാരം ഉണ്ടാവറില്ല താനും അച്ഛനും തമ്മിൽ എല്ലാം പങ്ക് വെചിരുന്നത് അമ്മയോട് ആയിരുന്നു \"കണ്ണാ\" എന്ന് തന്നെ വിളിച്ചിട്ട്, പോലും ഒരുപാട് നാളയി.. പക്ഷെ അറിയാം അച്ചൻ എത്ര മിണ്ടാതെ ഗൗരവം കാട്ടി നടന്നാലും ഓരോ നിമിഷവും ഞൻ ആ മനസ്സിൽ ഉണ്ട് എന്ന്. ഒരു പക്ഷെ എന്റെ ഈ പ്രവർത്തി മൂലം എനിക്ക് എന്തെങ്കിലും പറ്റിയിരുന്നെകിൽ താങ്ങൻ പറ്റുമായിരുന്നോ ആ പാവങ്ങൾക് ? എന്തെ അവരെ പറ്റി ഒന്നു ആലോചിക്കതെ ഇരുന്ന്. അവന്റ മനസിലെ കുറ്റബൊധം കൊണ്ട് നിറയാൻ തുടങ്ങി..
\"അഞ്ചു.....\"
ആലോചനയിൽ പെട്ട് മുഴുകി ഇരിക്കുമ്പോൾ ആന്ന് പെട്ടന് ആരോ ഉറക്കെ അഞ്ചു എന്ന് വിളിക്കുന്നത് കേട്ടത് ശബ്ദം കേട്ട ഭാഗതെക്ക് നോക്കിയപ്പോൾ കണ്ടു നേരത്തെ തന്നെ ചീത്ത വിളിച്ചു പോയ നേഴ്സിനെ.
ഓ ഇവര് പിന്നെം വന്നോ ഇനി ആരുടെ മെക്കട്ട് കേറാനാ എന്തോ.. അല്ല ആരാ ഈ അഞ്ചു അവൻ ഓർത്തു ചുറ്റും നോക്കി..
(തുടരും)....