Aksharathalukal

1⃣2⃣ ചില തെറ്റുകൾ 🚫🚫

ജയ്മോൻ ICUവിന്റെ മുന്നിൽ ക്ഷമയോടെ നിന്നു...

\"ജയ്മോൻ....\"

മുന്നിൽ ഡോക്ടർ നിൽക്കുന്നത് കണ്ടപ്പോൾ ജയ്മോൻ ചാടി എണീറ്റു..

\"മാളവിക കണ്ണു തുറന്നു... ജയ്മോനെ കാണണമെന്ന് പറഞ്ഞ് ബഹളം വെക്കുന്നു...ട്രിപ്പൊക്കെ വലിച്ച് ആകെ ഒരു വൈലന്റ് മൂഡ്..\"

ജയ്മോൻ ഡോക്ടർക്കൊപ്പം വേഗം മാളുവിന്റെ അടുത്തേയ്ക്ക് പാഞ്ഞു..

ജയ്മോൻ അകത്തേയ്ക്ക് ചെല്ലുമ്പോൾ തന്നെ മാളുവിന്റെ അലർച്ച കേൾക്കാം..

\"ജയ്മോൻ മാളവികയെ വിട്ടു പോയോ എന്ന പേടിയുണ്ട്...അവരുടെ നില അത്ര പന്തിയല്ല.. ജയ്മോൻ മാളവികയെ ഒരു സൈക്യാട്രിയെ കാണിക്കുന്നത് നന്നായിരിക്കും.. മാളവിക അക്രമസക്തയാണ് ജയ്മോനെ കാണുമ്പോൾ നോർമൽ ആവുമെന്ന് തോന്നുന്നു..നമുക്ക് നോക്കാം....\"

മാളുവിനെ കിടത്തിയിരിക്കുന്ന ബെഡിന്റെ അടുത്തെത്തിയപ്പോൾ നാലു നഴ്സുമാർ മാളുവിന്റെ കൈയിലും കാലിലും പിടിച്ച് വെച്ചിരിക്കുന്നു.. മാളു ആണെങ്കിൽ ജയ്മോനെ വിളിച്ച് അലറുന്നുണ്ട്..

\"മാളു... മോളെ...\"

ജയ്മോൻ മാളുവിന്റെ അവസ്ഥ കണ്ട് വിളിച്ച് പോയി.. അവന്റെ വിളി കേട്ടപ്പോൾ മാളു പെട്ടന്ന് അടങ്ങി.. അവളുടെ മുഖത്ത് ചിരി വിടർന്നു..

അവളുടെ അലർച്ച മാറിയപ്പോൾ പിടിച്ചിരുന്നവർ മാറി നിന്നു..

\"നീ എന്നെ ഒറ്റകാക്കി എവിടെ പോയതാ.. നീ വീട്ടിൽ പോയോ..\"

അവളുടെ ചോദ്യം കേട്ടപ്പോൾ അവന് നന്നായി ദേഷ്യം വന്നു..ചാവറായി കിടന്നാലും അവള്ടെ ഒരു കോപ്പിലെ ചോദ്യം.. വെറുതെ ടെൻഷൻ അടിച്ചത് മിച്ചം..

\"നോക്ക് മാളവിക തന്റെ ഹസ്ബൻഡ്‌ തന്നെ ഇവിടെ എത്തിക്കുമ്പോൾ തനിക്ക് ബോധമില്ലായിരുന്നു..\"

\"എങ്ങനെയുണ്ട് മാളു നിനക്കിപ്പോ..\"

\"എനിക്ക് വീട്ടിൽ പോണം...\"

\"പോകാലോ പക്ഷെ മാളവികയ്ക്ക് എന്താ പറ്റിയെ... \"


\"അത്...\"

അവൾ ആ കഴിഞ്ഞ കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിച്ചു....

അവൾ കിടന്നു കൊണ്ട് ഓർക്കാൻ ഇഷ്ടപെടാത്ത കാര്യങ്ങൾ അവളുടെ ചുറ്റും നടക്കുന്നത് പോലെ തോന്നി.. അവളുടെ അച്ഛനും അമ്മയും അതി ശക്തമായി അവളെ ചൊല്ലി വഴക്കിടുന്നു.. ആദ്യം അവൾ എണീറ്റ് പേടിച്ചു ഒരു മൂലയിൽ ഒളിച്ചു.. അവൾ കൈകൾ കൊണ്ട് ചെവികൾ പിടിച്ചു.. കണ്ണുകൾ രണ്ടും ഇറുക്കെ അടച്ചിരുന്നു... എന്നിട്ടും ആ ശബ്ദം അവളെ കൊല്ലാതെ കൊല്ലുന്നു... അവൾ ക്ഷമ നശിച്ചവളെ പോലെ കണ്ണിൽ കണ്ടതെല്ലാം എടുത്ത് എറിഞ്ഞു..

കുറച്ച് കഴിഞ്ഞപ്പോൾ അവളുടെ കണ്ണിൽ അവളുടെ അച്ഛനും അമ്മയും അവളെ പേടിയോടെ നോക്കുന്നത് കണ്ടപ്പോൾ അവൾ പൊട്ടി ചിരിച്ചു..

അവളുടെ കണ്ണിൽ തീ കത്തി..അവൾ അലറി കൊണ്ട് താഴേയ്ക്ക് പതിച്ചു...

അവൾ പറഞ്ഞു കഴിഞ്ഞപ്പോൾ അവൾ വീണ്ടും അലറി കൊണ്ട് ചാടി എണീറ്റു...

നഴ്സുമാർ അവളെ ഒരു കണക്കിന് പിടിച്ച് കിടത്തി....

ഡോക്ടർ മയങ്ങാൻ ഒരു ഇൻജെക്ഷൻ കൊടുത്ത് മാളുവിനെ കിടത്തി..

ഡോക്ടർ ജയ്മോനെ പുറത്തേയ്ക്ക് വിളിച്ചു കൊണ്ട് പോയി..

\"Mr ജയ്മോൻ മാളവികയ്ക്ക് നേരത്തെ മുതൽ ഇങ്ങനെ ഒരു പ്രോബ്ലം ഉണ്ടോ.. അതോ...\"

അവൻ തളർച്ചയോടെ മാളുവിലുള്ള പ്രശ്നങ്ങൾ പറയാൻ തുടങ്ങി...

\"ജയ്മോൻ ഈ പ്രശ്നത്തിന് ഇങ്ങനെ തളർന്നത് കൊണ്ട് ഒരു കാര്യവുമില്ല.. ഇപ്പൊ മാളവികയെ ചേർത്തു പിടിക്കുക.. എന്തായാലും നമുക്ക് നോക്കാം...ഇനി മാളു നോർമൽ ആവട്ടെ എന്നിട്ട് റൂമിലേയ്ക്ക് മാറ്റാം...
Never worry.. everything is for good..അപ്പൊ കാണാം...\"

ഡോക്ടർ ജയ്മോന് ഷേക്ക്‌ ഹാൻഡ് കൊടുത്തിട്ട് നടന്നു നീങ്ങി..

അവൻ നടന്ന് അകലുന്ന ഡോക്ടറെ നോക്കി നിന്ന ശേഷം തിരിഞ്ഞ് വീണ്ടും ICUവിന്റെ മുന്നിലെ സീറ്റിൽ പോയി ഇരുന്നു...

അവന്റെ കഴ്ചകളെ മറച്ചു കൊണ്ട് കണ്ണീർ ഒലിച്ചിറങ്ങി കൊണ്ടിരുന്നു..

തന്റെ അവസ്ഥ ഓർത്തപ്പോൾ അവന് കരച്ചിൽ വന്നു...

പോക്കറ്റിൽ കിടന്ന് ഫോൺ റിംഗ് ചെയ്യുന്നത് കേട്ടപ്പോൾ.. കണ്ണുകൾ അമർത്തി തുടച്ച്..ഫോൺ എടുത്ത് നോക്കി..

Unknown നമ്പർ ആണ്..

ഫോൺ ആൻസർ ബട്ടനിൽ ഞെക്കി ചെവിയോട് ചേർത്തു..

\"ഹലോ ആരാണ്...\"

\"ജയ് അല്ലെ...\"

രാവിലെ കേട്ട പെണ്ണ് ശബ്ദമാണെന്ന് ജയ്മോന് വേഗത്തിൽ മനസ്സിലായി..

\"അതെ....ആരാണ്...\"

ആ സമയം ICU വിന്റെ ഡോർ തുറന്ന് ഒരു സ്ട്രച്ചർ വലിച്ച് കൊണ്ട് രണ്ടു പേർ പുറത്തേയ്ക്ക് വന്നു..

മാളുവാണ് അതെന്ന് മനസിലായപ്പോൾ വേഗം ഫോൺ കട്ട്‌ ചെയ്ത് പോക്കറ്റിലെയ്ക്ക് വെച്ചു...

വേഗത്തിൽ അടുത്തേയ്ക്ക് ഓടി ചെന്നു..

\"സാർ പേഷ്യാന്റിനെ റൂമിലേയ്ക്ക് ഷിഫ്റ്റ്‌ ചെയ്യുവാ...\"

\"ഓക്കേ..\"

അവൻ അവളെ നോക്കി.. അവളുടെ മുഖത്തു നല്ല ക്ഷീണമുണ്ട്..അവളുടെ കൈയിൽ അവൻ ചേർത്തു പിടിച്ച്... അവൻ സാരമില്ല എന്ന് പതുക്കെ പറഞ്ഞ് അവളെ അശ്വസിപ്പിച്ചു..

############₹₹₹₹₹#######


\"അയാൾ ഫോൺ കട്ട്‌ ചെയ്തു.. ചിലപ്പോൾ വീട്ടിൽ ആയിരിക്കും.. ആ സ്ത്രീയെ പേടിച്ചവും കട്ട്‌ ചെയ്തത്.. ഇനി വിളിച്ചാലും അയാൾ റെസ്പോണ്ട് ചെയ്യുമ്മോ...എനിക്ക് ഒരു ഉറപ്പുമില്ല.. ഇനിയും വിളിച്ചാൽ ചിലപ്പോ നമ്പർ ബ്ലോക്ക്‌ ചെയ്യും.. എനിക്ക് അങ്ങനെയാ തോന്നുന്നത്...\"

ലെനയ മനോഹറിന്റെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു..

\"Damn..ഇനി എന്തു ചെയ്യും..\"

\"ഞാൻ ഒരു കാര്യം പറയട്ടെ അയാൾ ചിലപ്പോൾ പെണ്ണായത് കൊണ്ടാവും ഫോൺ ഒന്നും പറയാതെ കട്ട്‌ ചെയ്യുന്നേ ..കുട്ടേട്ടൻ ഒന്ന് വിളിച്ചു നോക്ക് അപ്പൊ അയാൾ ചിലപ്പോ സംസാരിക്കും..\"

അയാൾക്കും അത് ശരിയാണെന്നു തോന്നി..

\"എന്ന ഒന്ന് കൂടി വിളിക്ക്..\"

അവൾ ഫോണെടുത്തു ജയ് എന്ന പേരിലുള്ള നമ്പറിലേയ്ക്ക് ഡയൽ ചെയ്ത് മനോഹറിനെ ഏല്പിച്ചു..

ഫോൺ കട്ട്‌ ആവാൻ തുടങ്ങുന്നത് മുൻപ് ജയ്മോൻ ശബ്ദിച്ചു തുടങ്ങി..

\"ഹലോ നിങ്ങൾ ആരാണ് രാവിലെ തുടങ്ങിയതാണല്ലോ.. നിങ്ങൾക്ക് എന്താ വേണ്ടത്..\"

\"രാവിലെ വിളിച്ചിട്ട് സംസാരിച്ചില്ലല്ലോ .. അതല്ലേ വീണ്ടും വീണ്ടും വിളിക്കേണ്ടി വന്നത്..\"

\"രാവിലെ വിളിച്ചത് ഒരു പെണ്ണായിരുന്നു... നിങ്ങൾ ആരാണ്. അത് പറയു...\"

\"ജയ്മോൻ എവിടെയാണ്...\"

\"ഞാൻ ഇപ്പൊ പുറത്താണ്.. നിങ്ങൾ ആരാണ് അത് പറയു... എന്നെ എങ്ങനെ അറിയാം...\"

\"ജയ്മോൻ ഞാൻ മനോഹർ ആണ്..\"

\"മനോഹറോ...\"

\"അതെ എനിക്ക് നിങ്ങളെ ഒന്ന് കാണണം... ഇപ്പൊ പറ്റുമോ...\"

\"ഇല്ല ഞാനിപ്പോ ഹോസ്പിറ്റലിലാണ്.. എന്താണ് കാര്യം...\"

\"എന്തു പറ്റി ഹോസ്പിറ്റലിൽ..\"

\"അത് പിന്നെ മാളുവിന്‌ ഒരു തലകറക്കം.. കുഴപ്പമില്ല...\"

\"ഓക്കേ.. നാളെ രാവിലെ കാണാൻ പറ്റുമോ.. പ്ലീസ് പറ്റില്ലാന്ന് പറയരുത്...\"

\"നാളെ കാണാം...\"

ഫോൺ കട്ട്‌ ചെയ്ത് റൂമിലേയ്ക്ക് നടക്കുമ്പോൾ ജയ്മോന്റെ മനസ്സ് പതിവിലും അസ്വസ്ഥത നിറഞ്ഞിരുന്നു...


തുടരും..



1⃣3⃣ ചില തെറ്റുകൾ 🚫🚫

1⃣3⃣ ചില തെറ്റുകൾ 🚫🚫

5
795

ജയ്മോൻ ഫോൺ എടുത്ത് പോക്കറ്റിലേയ്ക്ക് തിരുകി മാളുവിനെ കിടത്തിയിരിക്കുന്ന റൂമിന്റെ ഡോറും തുറന്ന് അകത്തു കയറി..ബെഡിൽ ഒരു പൂച്ച കുഞ്ഞിനെ പോലെ നിഷ്കളങ്കമായി കിടക്കുന്ന മാളുവിനെ കണ്ടപ്പോൾ അവന്റെ ഉള്ളിൽ അവളോട് വാത്സല്യം തോന്നി..അവൻ അവളുടെ ബെഡിന്റെ ഓരത്ത് പോയി ഇരുന്നു.. അവളുടെ തലമുടിയിൽ തഴുകി.. അവന്റെ കൈകൾ അവന്റെ കുഞ്ഞ് കിടക്കുന്ന വയറിൽ എത്തി നിന്നു..അവന്റെ കൈകൾ ആ വയറിൽ തന്റെ കുഞ്ഞിനെ താലോലിക്കുന്നത് പോലെ അവിടെ തഴുകി കൊണ്ടിരുന്നു..അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു അല്പ നേരത്തിനു ശേഷം മാളുവിന്റെ കണ്ണുകൾ ഭാരപ്പെട്ട് തുറന്നു.. അവളുടെ കണ്ണുകൾ വിടർന്നു...\"പേടി