Aksharathalukal

1⃣4⃣ചില തെറ്റുകൾ 🚫🚫

ജയ്മോനെ കണ്ടപ്പോൾ മനോഹർ കൈ ഉയർത്തി കാണിച്ച് അങ്ങോട്ട് വിളിച്ചു..

ജയ്മോൻ അവരുടെ അടുത്തെത്തിയപ്പോൾ മനോഹർ എണീറ്റ് അവന് നേരെ ഹസ്തദാനത്തിനായി കൈ നീട്ടി..മനോഹറിന്റെ പ്രവർത്തിയിൽ അല്പം മടിയോടെയാണെങ്കിലും അവനും തിരിച്ചു കൈ കൊടുത്ത ശേഷം അവരുടെ അടുത്തിരുന്നു...

\"ജയ്മോൻ ഇത് ലെനയ..ലെനയാണ് നിങ്ങളെ രാവിലെ വിളിച്ചത്..പിന്നെ അടുത്ത് തന്നെ ഞങ്ങൾ വിവാഹിതരാവും...\"

ലെനയെ ചേർത്തു പിടിച്ചു കൊണ്ട് മനോഹർ പറഞ്ഞു.. അത് കേട്ടപ്പോൾ ലെനയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു.. അത് കണ്ട മനോഹർ അവളുടെ കണ്ണുകൾ ശാസനയോടെ തുടച്ചു കൊടുത്തു...

അവരുടെ സ്നേഹം കണ്ടപ്പോൾ
ഭാഗ്യവാൻ മാളുവിൽ നിന്നും രക്ഷപ്പെട്ടപ്പോൾ തന്നെ മനോഹർ ആകെ മാറി പോയിരിക്കുന്നു....
ജയ്മോൻ മനസ്സിൽ പറഞ്ഞു..

\"ജയ്മോൻ...\"

അവരെ തന്നെ നോക്കിയിരിക്കുന്ന ജയ്മോനെ മനോഹർ ഉറക്കെ വിളിച്ചു...

ജയ്മോൻ ഒന്ന് ഞെട്ടിയെങ്കിലും അത് ഭാവിക്കാതെ നോട്ടം മാറ്റി നേരെ ഇരുന്നു...

\" How is life going..\"

എന്തു പറയും ജീവിത യാത്രയിൽ ഇനി അനുഭവിക്കാൻ എന്തുണ്ട് ബാക്കി... താൻ ജീവിതത്തിൽ തോറ്റെന്നു എങ്ങനെ പറയും...

\" I understand.. how to change her character... \"

അതിനും അവന്റെ കൈയിൽ മറുപടിയില്ല.. അവൾ എങ്ങനെയായിരുന്നോ അതു പോലെ തന്നെയാണ് ഇപ്പോഴും...

\"ജയ്മോൻ . എനിക്കറിയാം ജയ്മോൻ ഇപ്പൊ എന്താണ് ആലോചിക്കുന്നതെന്ന്.. അത് വിട്...അതിൽ നിന്നും ഒരു മോചനം വേണ്ടേ...\"

അവൻ മനോഹർ എന്താണ് പറയാൻ പോവുന്നതെന്ന് ആലോചിച്ച് അയാളെ തന്നെ നോക്കി ഇരുന്നു..

\"നോക്ക് ജയ്മോൻ ഞാനും താനും ഒന്നും അവളെ ശരിക്കും മനസിലാക്കിയിട്ടില്ല. അവളുടെ യഥാർത്ഥ പ്രശ്നം എന്താണെന്ന് അന്വേഷിച്ചിട്ടില്ല... അവിടെയാണ് നമുക്ക് തെറ്റ് പറ്റിയത്.. അത് തിരുത്തിയാൽ മാളു എന്ന ഒരാളെ നമ്മൾ ഒരിക്കലും കൈ വിടില്ല.. അവളെ പോലെ ബാല്യം നഷ്ടപ്പെടുന്ന ഓരോ കുഞ്ഞിങ്ങളോടും ചോദിച്ചാൽ അവർക്ക് പറയാനുണ്ടാവും നൂറു വെറുപ്പിന്റെ കഥകൾ...\"

\"അവൾ ഒരിക്കലും നോർമൽ ആവില്ല.. മരണം വരെ ഞാനും എന്റെ കുടുംബവും എല്ലാം സഹിച്ചു കൊള്ളാം...\"

\"അത് എല്ലാവർക്കും കഴിയും. But ജയ്മോൻ അവളെ നല്ലൊരു മനുഷ്യ സ്ത്രീയാക്കി മാറ്റാൻ വെറുതെയെങ്കിലും ഒന്ന് ശ്രമിച്ചു കൂടെ.. ഞങ്ങളുണ്ട് ജയ്മോന്റെ കൂടെ...
അവളെ!! അവളുടെ വൈകല്യത്തെ തോൽപ്പിച്ചാൽ ജയ്മോൻ ഉറപ്പായും ഞാൻ പറയും അവളെ പോലെ പാവത്തെ കിട്ടാൻ ആരും കൊതിക്കും.. അതിന് നമ്മൾ എന്തു ചെയ്യണമെന്ന് ആലോചിക്ക്....\"

\"അതിന് ഞാൻ എനിക്ക്... എനിക്ക് അവളെ പേടിയാണ്  അവൾക്ക്  അസുഖമാണെന്ന്  പറഞ്ഞാൽ പിന്നെ എന്നെ പൊട്ടിയിൽ അങ്ങ് പള്ളിലേയ്ക്ക് എടുത്ത മതി...\"

ജയ്മോൻ അവന്റെ ദയനീയത അവരോട് പറഞ്ഞു പോയി... പറഞ്ഞ് കഴിച്ചപ്പോളാണ് താൻ പറഞ്ഞതിന്റെ അപകടം മനസിലായത് ... ആരുടെ മുന്നിൽ നിന്ന് അത് പറഞ്ഞപ്പോൾ അവന് ലജ്ജ തോന്നി...
അവളെ വിശ്വസിച്ച് മനോഹറിനെ തെറ്റുകാരനായി മുദ്രകുത്താൻ താനും ഉണ്ടായിരുന്നു മുൻപന്തിയിൽ.. ആ വ്യക്തിയോട് താൻ അവളാൽ പീഡകൾ ഏൽക്കുന്നവെന്ന് പറയേണ്ടി വന്ന ഈ സമയത്തെ അയാൾ ശപിച്ചു..

\"ജയ് അത് കുട്ടേട്ടന് സോറി മനോഹറിന് അറിയാം..മാളവികയുടെ കൂടെ നിന്ന് അവൾക്ക് നല്ല ട്രീറ്റ്മെന്റ് കൊടുക്കണം...അതാണ് മനോഹർ mean ചെയ്തത്...\"


\"എന്റെ ജീവിതം തീർന്നു.. എനിക്ക് ഇനി ഒരു പ്രതീക്ഷയുള്ളത് എന്റെ കുഞ്ഞാണ് ആ കുഞ്ഞിനെ എനിക്ക് നന്നായി വളർത്തണം.. ഞാൻ ചെയ്ത തെറ്റ് എന്റെ കുഞ്ഞെന്തിന് അനുഭവിക്കണം...\"

\"ജയ്മോൻ തനിക്ക് തോന്നുന്നുണ്ടോ ഒരു ആരോഗ്യമുള്ള ഒരു വൈകല്യവും ഇല്ലാത്ത കുഞ്ഞിനെ തനിക്ക് കിട്ടുമെന്ന്...ഇല്ല ആ കുഞ്ഞ് അവളുടെ തനി പകർപ്പായിരിക്കും..\"

\"നോ....\"

അയാൾ ബാക്കി കേൾക്കാൻ വയ്യാത്തവനെ പോലെ ചെവികൾ അടച്ചിരുന്നു...

\"നോക്ക്.. ജയ് അതാണ് റിയാലിറ്റി.. മാളുവിന്‌ ഇപ്പൊ വേണ്ടത് She needs real treatment…\"

\"ലെനയുടെ അങ്കിൾ ഒരു സൈക്യാട്രിസ്റ്റ് ആണ്.. അങ്കിൾ എല്ലാം സമ്മതിച്ചിട്ടുണ്ട്... അതിന് ജയ്മോൻ റെഡിയാണോ.. ആണെങ്കിൽ മാളുവിനെ താൻ ആഗ്രഹിക്കുന്ന രീതിയിൽ കിട്ടും.. തനിക്ക് നല്ല ഭാര്യയായി തന്റെ കുഞ്ഞിന് നല്ല അമ്മയായി..\"

\"ഞാൻ എന്താണ് ചെയ്യേണ്ടേ...\"

\"മാളുവിനെ അറിയിക്കാതെ ഒരു ചികിത്സയാണ് വേണ്ടത്.. പക്ഷെ ഇപ്പൊ മാളു പ്രെഗ്നന്റ് അല്ലെ.. ഞങ്ങൾക്ക് അറിയാതെ പോയി ആ കാര്യം...\"

\"നമുക്ക് എന്തായാലും എന്റെ അങ്കിലിനെ കാണാം.. ഇന്ന് തന്നെ. ജയ് ok അല്ലെ...\"

ലെനയുടെ ചോദ്യം കേട്ടപ്പോൾ അയാൾ വാച്ചിലേയ്ക്ക് നോക്കി..

\"എന്ന ജയ്മോൻ പോയിട്ട് വിളിക്ക്..അധികം വൈകിക്കരുത് അത് കൂടുതൽ പ്രശ്നങ്ങളിയ്ക്ക് വഴി വെയ്ക്കും...\"

അയാളുടെ നിസഹായാവസ്ഥ മനസിലാക്കാൻ മനോഹറിന് സാധിക്കും... പറഞ്ഞതിൽ ഒരു സെക്കന്റ്‌ വൈകിയാൽ അവള് വീട് മറച്ച് വെയ്ക്കും...

അവർ ഓർഡർ ചെയ്ത ഒന്നും കഴിക്കാൻ എത്ര നിർബന്ധിച്ചിട്ടും ജയ്മോൻ നിന്നില്ല.. അവന്റെ മനസ്സിൽ മാളുവിന്റെ മുഖം തെളിഞ്ഞു വന്നു..
താൻ എവിടെ പോവാനിറങ്ങിയാലും ഒരു സമയം കഴിഞ്ഞാൽ വിളിച്ചു കൊണ്ടിരിക്കുന്നവളുടെ ഫോൺ വിളി വരാത്തത് അവനിൽ വീണ്ടും പേടി ജനിപ്പിച്ചു..

അവിടെന്ന് ബൈക്കിൽ കയറി ടൗണിൽ ഒരു ഹോട്ടലിൽ നിന്നും രണ്ട് പാർസൽ വാങ്ങി വീട്ടിലേയ്ക്ക് വേഗത്തിൽ എത്തി..

അവൻ ഡോർ തുറന്ന് അകത്തെ റൂമിലേയ്ക്ക് വേഗത്തിൽ നടന്ന് ചെന്നു..

അവിടെ മാളു ബെഡിൽ സുഖമായി ഉറങ്ങുന്നു...

അവൻ ഒരു ദീർഘ നിശ്വാസം എടുത്ത് ഡോർ അടച്ച് കിച്ചണിൽ പോയ്‌ പാർസൽ വെച്ചിട്ട് വീണ്ടും റൂമിലേയ്ക്ക് പോന്നു..

അവളുടെ ഉറക്കം കണ്ടപ്പോൾ അവൻ അവളുടെ അടുത്തു പോയി കിടന്നു.. അവന്റെ ശ്വാസം അവളിൽ തട്ടിയപ്പോൾ അവൾ കണ്ണുകൾ തുറന്ന് അവനെ നോക്കി..

\"ജയ്... എപ്പോ വന്നു...\"

അവളുടെ ആ വിളി കേട്ടപ്പോൾ അവന് ഒരുപാട് സന്തോഷം തോന്നി..

\"കുറെ നേരമായി...\"

വന്നത് ഇപ്പോളാണെന്ന് അറിഞ്ഞാൽ അവളുടെ സംശയത്തിന്റെ കെട്ടുകൾ വിടർത്തി ഇടും...

\"ആണോ.. ഞാനപ്പോ കുറെ നേരം ഉറങ്ങിയോ...\"

\"നല്ലതല്ലേ... ഗർഭിണികൾ കുറെ നേരം ഉറങ്ങണം...\"

\"എനിക്ക് ഒട്ടും വയ്യ.. \"

\"ഒന്നും കഴിച്ചില്ലല്ലോ അതാണ്.. എണീക്ക് കഴിയ്ക്കാം...\"

\"പിന്നെ ആവട്ടെ.. \"

\"അത് പറ്റില്ല...\"

അവൻ എണീറ്റ് അവളെ എണീപ്പിച്ച് ഇരുത്തി.. അവളുടെ കണ്ണുകളിലെ ക്ഷീണം കണ്ടപ്പോൾ അവന് സങ്കടം വന്നു...

\"ഞാൻ എടുത്തിട്ട് വരാം...\"

\"മ്മ്മ്...\"

അവൻ കിച്ചണിലെയ്ക്ക് നടക്കാൻ തുടങ്ങുമ്പോൾ പോക്കറ്റിൽ കിടന്ന് ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി..

അവൻ ഫോൺ എടുത്ത് നോക്കിയപ്പോൾ..

മനോഹർ കാളിങ്....

\"ആരാ...\"

ജയ്മോന്റെ ഫോണിലെയ്ക്ക് ഒരു കോൾ വന്നപ്പോൾ അവളുടെ എല്ലാ അവശതകളും എങ്ങോ പോയി മറഞ്ഞു..

     തുടരും....


അടുത്ത ഭൂകമ്പത്തിന് ഞാൻ തിരി കൊളുത്തിയിട്ടുണ്ട്.. ബാക്കി ജയ്മോനായി അവന്റെ ഭാര്യയായി ഞാൻ ഓടി രക്ഷപ്പെട്ടു... 🥰🥰🥰


ഏറെ ഇഷ്‌ടത്തോടെ പ്രണയത്തോടെ നിങ്ങളുടെ പൊന്നൂസ് ❤️❤️❤️🌹🌹



1⃣5⃣ ചില തെറ്റുകൾ🚫🚫

1⃣5⃣ ചില തെറ്റുകൾ🚫🚫

5
855

അവളുടെ മൂർച്ചയുള്ള ചോദ്യം കേട്ടപ്പോൾ.അവൻ തിരിഞ്ഞ് നിന്ന് അവളുടെ മുഖത്തേയ്ക്ക് നോക്കി.. അവളുടെ നോട്ടം കണ്ടപ്പോൾ അവന്റെ ഞാഡി ഞരമ്പുകൾ തകർന്നു...\"അത് സൈറ്റിന്ന് വിളിച്ചതാ.. ആ ബംഗാളി പയ്യൻ...\"\"എന്നിട്ട് എന്തിനാ കട്ട്‌ ചെയ്തെ...\"\"അത് എന്റെ മാളുവിന്‌ വിശക്കുന്നില്ലേ... വിശപ്പ് മാറ്റിയിട്ട് മതി ഫോൺ വിളി...\"\"മ്മ്മ്...\"അവൻ വേഗം അടുക്കളയിലേയ്ക്ക് ഓടി...ഓട്ടത്തിന്റെ ഇടയിൽ മനോഹറിന് ഒരു മെസ്സേജും വിട്ടിട് ഫോൺ സ്വിച്ച് ഓഫാക്കി വെച്ചു...🪶🪶🪶🪶🪶🪶🪶🪶🪶🪶🪶🪶🪶🪶🪶🪶🪶\"പാവം വീട്ടിലെത്തി വിളിക്കരുതെന്ന് മെസ്സേജ് ചെയ്തിരിക്കുന്നു...\"മനോഹർ ലെനയെ അവളുടെ വീട്ടിലേയ്ക്ക് കൊണ്ടു വിടാന