Aksharathalukal

പ്രണയം ❤️

Part 7

താൻ എത്ര പെട്ടന് ആണു അവളും ആയി കൂട്ടായത്.. അത് അവനെ അത്ഭുദപെടുത്തി.... എന്നാലും അവൾ പറഞ്ഞതെല്ലം ഓർക്കുമ്പോൾ മാനസിനെന്തോ ഒരു വിങ്ങൽ അമ്മ പറഞ്ഞത് ശരി ആണ് ഉള്ളിൽ ഒരു പാട് സഖടങ്ങൾ ഒതുക്കി പുറത്ത് ചിരിച് നടക്കുന്ന ഒരു പാവം കുട്ടി...ഇങ്ങനെ ആവാൻ അവൾക്ക് മാത്രമേ പറ്റു എന്ന് തോന്നി പോയി അവന്.

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨



കുറച്ചു ദിവസം കൊണ്ട് തന്നെ അഞ്ജുവും കണ്ണനും നല്ല കൂട്ടായി. അവന്റ് പല വേദന നിറഞ്ഞ ഓർമ്മകളും അവൾ അടുത്ത് വന്ന് സംസാരിച് ഇരിക്കുമ്പോൾ തന്നെ വേട്ടയാടാത്തത് പോലെ കണ്ണന് തോന്നി . കണ്ണനുമാത്രമ്മല്ല അവന്റ അച്ഛനും അമ്മക്കും അവളെ നല്ല ഇഷ്ടമായിരുന്നു. എപ്പോഴും എന്തെങ്കിലും സംസാരുച്ച് കൊണ്ട് ഇരിക്കുന്ന ഒരു പാവം വായാടി കുറുമ്പി. .. അവൾ അടുത്ത് ഉണ്ടാവുമ്പോൾ കണ്ണൻ വരുന്ന മാറ്റവും ആ അച്ഛനും അമ്മക്കും നല്ലൊരു ആശ്വാസമായിരുന്നു. തൻറെ മകനിൽ നിന്നും നഷ്ടപെട്ട് പോയേക്കാം എന്ന് കരുതിയ ആ കളിയും ചിരിയും തിരിച് വന്നതിന്റ ആശ്വാസം.. നാളെയാണ് കണ്ണൻ ഇവിടെ നിന്നും ഡിസ്റ്റർച് ആവുന്നത്. 

എപ്പഴും എന്തെങ്കിലും പറഞ്ഞു വായ അടച്ചു വെക്കാതെ  ഇരിക്കുന്ന അഞ്ചു ഇന്ന് നല്ല സൈലന്റ് ആയ പോലെ കണ്ണന് തോന്നി. ഒന്നും മിണ്ടാതെ താൻ കിടക്കുന്ന ബെടിന്റ എടുത്ത്  തല വച്ച് എന്തോ ആലോചിച്ച ഇരിക്കുവാണ് അവൾ. 


\"മ്  ഇന്ന് എന്താ പെണ്ണെ.. കുറേ നേരം ആയല്ലോ ആലോചന തുടങ്ങിട്ട്...എന്താ ഈ ഹോസ്പിറ്റലിനു തീ ഇടാൻ വല്ല പ്ലാനും ഉണ്ടോ...\"

അവന്റ ചോദ്യം കേട്ടപ്പോ അവൾ ഒന്ന് തല പൊക്കി നോക്കി... \"മം ച്\" പിന്നെ ഒന്നും ഇല്ല എന്നാർത്ഥത്തിൽ ചുമൽ കുലുക്കി വീണ്ടും അവിടെ തന്നെ കെടന്നു....

\"ഹാ അതല്ല... എന്തോ ഉണ്ട് അല്ലങ്കി നീ ഇങ്ങനെ അല്ലല്ലോ എന്റെ രണ്ട് ചെവിയും തിന്നണ്ട സമയം കഴിഞ്ഞല്ലോ ഇന്ന് എന്ത് പറ്റി\"

കുറച് നേരം അവൾ അവനെ നോക്കി മിണ്ടാതെ ഇരുന്നു.... 

\"ചേട്ടൻ നാളെ ഇവിടന്ന് പോവില്ലേ 😒... \"

\"അതിനെന്താ \" അവൻ ചോദ്യഭാവത്തിൽ അവളോട് ചോദിച്ചു....

\"ചേട്ടൻ പോയാ ഞൻ ഒറ്റക്ക് ആവില്ലെ... ഞാൻ മിസ്സ് ചെയും 😕\"

അവളുടെ സംസാരം കേട്ടപ്പോൾ കണ്ണനു ചിരി പൊട്ടി... അവന്റെ ചിരി കണ്ട് അവൾക്ക് ദേഷ്യവും സങ്കടവും വരുന്നുണ്ടായിരുന്നു..

\"ഹാ ചിരിച്ചോ ചിരിച്ചോ... അല്ലങ്കിലും നിങ്ങൾക്ക് എന്താ ല്ലേ....ഇവിടന്ന് പോയാ പിന്നെ സമാധാനം ആയല്ലോ എന്റെ ശല്ല്യം ണ്ടാവില്ലല്ലോ... എന്റെ സംസാരം കേക്കണ്ടല്ലോ.. അല്ലങ്കിലും ഇന്നെ ആർക്കും ഇഷ്ട്ടല്ല എനിക്ക് അറിയാം... ഞൻ പോവാ... \"


അത്രയും പറഞ്ഞ അവൾ അവിടെ നിന്നും എഴുന്നേൽക്കാൻ തുടങ്ങി.. അവളെ ഒന്ന് കുറുമ്പ് പിടിപ്പിക്കാൻ വേണ്ടി ആയിരുന്നു അവൻ ചിരിചത്.. പക്ഷെ അവളുദെ സംസാരം കരച്ചിലിന്റ വക്ക് എത്തി എന്ന് മനസിലായപ്പോൾ അവനു അങ്ങനെ ചെയ്യണ്ടായിരുന്നു എന്ന് തോന്നി.

\"അഞ്ചു.... ഞാൻ ചുമ്മ നിന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലേ പെണ്ണെ... അപ്പോഴേക്കും നീ പിണങ്ങിയോ എന്നോട് \"

\"മ്  ഇനി കൂടുതൽ ഒന്നും പറയേണ്ട എനിക്ക് മനസിലായി എല്ലാം.. ഇനി എന്റെ എടുത്ത് കൂട്ടാവൻ വരണ്ട...\"

അവൻ പറഞ്ഞത് കേൾക്കാതെ തിരിഞ്ഞ് പോവാൻ തുടങ്ങിയ അവളുടെ കൈയിൽ അവൻ പിടിചു.. അവൾ തിരിഞ്ഞ് എന്താ എന്ന ഭാവത്തിൽ അവനെ നോക്കി.. 

\"അഞ്ജു...നിനക്ക് തോന്നിണ്ടോ പെണ്ണെ എനിക്ക് നിന്റെ ഈ വള വളാ ന്നു ഉള്ള സംസാരം ഇഷ്ടല്ല എന്ന്. ഞാൻ ഇവിന്ന് നാളെ ഡിസ്റ്റർച് ആയാലും നിന്റ ഓപ്പറേഷൻ കഴിഞ്ഞ് നീ ഇവിടന്ന് പോവുന്നത് വരെ ഞാൻ ഇവിടെ ഉണ്ടാവും നിന്റെ കൂടെ \"

\"ശരിക്കും... എന്നും വരോ എന്നെ കാണാൻ..\"

അവൻ പറഞ്ഞത് കെട്ട് വിശ്വാസം ആവാതെ പോലെ അവൾ ചോദിച്ചു.. 

\"പിന്നെ വരാതെ ഞാൻ എവിടെ പോവാനാ\"

അവൾ അവൻ പറഞ്ഞത് കെട്ട് ഒന്ന് ചിരിച്ചു.. പിന്നെ തൻറെ ബെടിന്റ അടുത്തേക്ക് മെല്ലെ നടന്ന് നീങ്ങി..


അവൾ പോവുന്നതും നോക്കി അവൻ നിന്നു. ആദ്യം ഉണ്ടായിരുന്നത് പോലെ അല്ല അവൾക്ക് ഇപ്പോൾ അവശത കൂടി വരുന്നത് അവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. സംസാരത്തിനിടയിൽ ഇടക്ക് ശ്വാസം എടുക്കാനുള്ള ബുധിമുട്ട് ഉണ്ട് എന്ന് അവൻ തോന്നിയിട്ടുണ്ട്. ഇടക്ക് അത് പറഞ്ഞ് റെസ്റ്റ് എടുക്കാൻ വേണ്ടി ശാസിക്കറുണ്ടെങ്കിലും അവൾ അത് കേൾക്കാൻ കൂട്ടാക്കില്ല. ഒരു മിനിറ്റ് സംസാരിക്കതെ അടങ്ങി ഒതുങ്ങി ഇരിക്കുന്ന സ്വഭാവം അവൾക്കില്ലലോ... ഇനി ഒരിക്കലും ഒരു ആളുമായും അടുത്ത് ഇടപെഴുകില്ല എന്ന് താൻ ആദ്യം തീരുമാനിച്ചതായിരുന്നില്ലെ? പക്ഷെ എന്ത് കൊണ്ടോ ഇവിളിൽ നിന്നും തനിക്ക് ഒഴിഞ്ഞ് മാറാൻ കഴിയുന്നില്ല.. അവളുടെ സംസാരവും കുറുമ്പും പിണക്കവും ചിരിയും എല്ലാം വീണ്ടും വീണ്ടും വേണം എന്ന് തോന്നുന്ന ഒന്നായി മാറിയിരുന്നു ഈ കുറച് നാളുകൾ കൊണ്ട് തന്നെ.. അവൾ തനിക്ക് ആരെല്ലാം ആണ് എന്നൊരു തോന്നൽ... അത് വെറുമൊരു സൗഹൃദമാണോ??അതോ പ്രണയമോ?? തനിക്ക് ഈ രണ്ടിൽ നിന്നും ഉണ്ടായത് കയപ്പെറിയ അനുഭവമാണ്... പക്ഷെ അഞ്ജു അവളെ തനിക്ക് എന്ത് കൊണ്ടാണ് അവിശ്വസിക്കാൻ കഴിയാത്തത്...?? അറിയില്ല ആലോചിക്കുമ്പോൾ ഒന്നും മാത്രം അറിയാം അവളിൽ നിന്ന് ഒഴിഞ്ഞു മാറാൻ തനിക്ക് എന്തോകൊണ്ടോ കഴിയുന്നില്ല... 

ഒരുപാട് ചിന്തകലെയും ചോദ്യങ്ങളെയും കൂട്ട് പിടിച്ചു അവൻ നിദ്രയിലേക്ക് വീണു..

ഇന്നു വൈകിട്ടായിരുന്നു കണ്ണൻ  ഡിസ്റ്റർചജ് ആവുന്നത്.
 രാവിലെ തോട്ടെ അഞ്ചു കണ്ണന്റെ  കൂടെ ആയിരുന്നു. ഇടക്ക്  നേഴ്സ് ഇൻജെക്ഷൻ എടുക്കൻ വരുമ്പോൾ മാത്രം അവൾ അവളുടെ ബെഡിൽ പോയി കിടക്കും. നേർഴ്സ് പോയി എന്നുറപ്പിച്ചാൽ അവൾ പിന്നേം കണ്ണന്റെയും അച്ഛന്റെയും അമ്മയുടെയും അടുത്ത് എത്തും..


കണ്ണൻ ന്തോ കളിയാക്കിത് പിടിക്കതെ തെറ്റി ഇരിക്കായിരുന്നു അഞ്ചു.. അവളുടെ  പിണക്കം മാറ്റാൻ അവൻ പഠിച്ച പണി എല്ലാം നോക്കുന്നുണ്ട്. അപ്പഴാണ് അച്ചൻ അങ്ങോട്ട് വന്നത്. 

\"\"ബില്ല് എല്ലാം അടച്ചു താഴെ കൃഷന്റെ വണ്ടി വന്ന് നിൽക്കുന്നുണ്ട്. എല്ലാം എടുത്തില്ലേ മാലൂ . എന്ന ഇനി ഇറങ്ങാൻ നോക്കാം. നീ അവനെയും കൂട്ടി വാ ഞാൻ താഴെ ഉണ്ടാവും...ഞങ്ങൾ പോവാ മോളെ.. ഇനി ഇങ്ങനെ ഓടി ചാടി നടക്കരുത് ഡോക്ടർ പറയന്നത് എല്ലാം അനുസരിച് നല്ല കുട്ടി ആയി ഇരിക്കണം കേട്ടല്ലോ..ഇടക്ക് ഞാൻ വരാം മോളെ കാണാൻ..\"\" 

പോവുന്നതിനു മുൻപ് അച്ചൻ അഞ്ജുവിന്റ് എടുത്ത് വന്ന് പറഞ്ഞു.. അവൾ ഒന്ന് ചിരിച്ചതല്ലതെ മറുപടി ഒന്നും പറഞ്ഞില്ല...കണ്ണനു മാത്രം അല്ല അച്ഛനും അമ്മക്കും അവളെ വിട്ട് പോവുന്നതിൽ വിഷമമം ഉണ്ടായിരുന്നു. ഈ കുറച് ദിവസം കൊണ്ട്  തന്നെ അവൾ എല്ലാവർക്കും പ്രിയപ്പെട്ടതായി മാറിയിരുന്നു..

\"അച്ഛൻ പറഞ്ത് കേട്ടല്ലോ മോളെ...റെസ്റ് എടുക്കണം മരുന്നെല്ലം സമയത്തിനു കഴിക്കണം  രാജി നേഴ്സിനോട് തല്ലു കൂടാൻ പോവരുത്. നല്ല കുട്ടി ആയിട്ട് ഇരിക്കണം. അമ്മ പ്രാർത്ഥിക്കം ന്റെ കുട്ടിക്ക് വേണ്ടി. \"


അതും പറഞ്ഞു അഞ്ജുവിനെ ചേർത്ത് പിടിച് നെറ്റിയിൽ ഒരു ഉമ്മയും നൽകി അമ്മ തഴേക്ക് നടന്നു.

അമ്മയും അച്ഛനും പോവുന്നത് നോക്കി നിക്കുവായിരുന്നു അഞ്ചു. പെട്ടന് കൈയിൽ ഒരു തണുപ്പ് തട്ടിയത് അറിഞ്ഞപ്പൊഴാൻ കണ്ണൻ കൈയിൽ പിടിച്ചത് അവൾ കണ്ടത്. അവൾ അവനെ തന്നെ നോക്കി.

\"അഞ്ചു..\"

\"മം \"

\"പോട്ടെ പെണ്ണെ..\"

അവൾ ഒന്നു മൂളിയതല്ലതെ വേറെ ഒന്നും പറഞ്ഞില്ല.

\"ഒതുങ്ങി ഇരിക്കണം കേട്ടല്ലോ \"

\"മം\" 
അവനിൽ നിന്നും നോട്ടം മാറ്റി അവൾ താഴെ നോക്കി ഒന്ന് മൂളി. അവന്റെ കൈ അവളിൽ നിന്നും അയയുന്നത് അവൾ അറിഞ്ഞു. തിരിഞ്ഞ് നടക്കൻ ആയി നിന്ന അവന്റ കയിൽ അവൾ ഒന്ന് പിടിച്ചു..  അവൻ അവളെ ഒന്ന് നോക്കി..


\"വരില്ലേ ന്നെ കാണാൻ\"

അവന്റെ കണ്ണിലേക്ക് നോക്കി അവൾ പ്രതീക്ഷയോടെ ചോദിച്ചു..

\"വരും പെണ്ണെ.. \"

അവന്റ മറുപടി കേട്ടപ്പോൾ അവൾക്കും നല്ലരു ആശ്വാസം തോന്നി. അവൾ ഒന്നു ചിരിച്ചു.  കണ്ണനും കൂടുതൽ സംസാരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.. അവനും ഒന്ന് പുഞ്ചിരിച് തിരിഞു  നടന്നു... 


കണ്ണൻ പോയതിനുശേഷം അഞ്ചു ആകെ മൂകാവസ്ഥയിൽ ആയിരുന്നു. രാജി നേർഴസ് വന്ന് ഇൻജെക്ഷൻ എടുത്ത് പോയതൊന്നും അവളറിഞ്ഞില്ല. തന്നോട് എന്തെങ്കിലും  തർകുത്തരം പറഞു തല്ലു പിടിക്കുനവൾ ഇന്ന് മിണ്ടാതെ ഇരിക്കുന്നത് കണ്ട് രാജിക്കും അത്ഭുദം തോന്നി.

എനിക്ക് എന്താണ് പറ്റുന്നത് താൻ ഇതിനുമുൻപും പലരുമായും കൂട്ടായിട്ടുണ്ട് സംസാരുച്ചിട്ടുണ്ട്. പക്ഷെ അവരിൽ നിന്നു എല്ലാം ഈ ചേട്ടനോട് എന്ത ഒരു പ്രത്യേക അടുപ്പം തോനുന്നത്. അവരു പോയതിനുശേഷം  ഉള്ള  തന്റെ മാറ്റത്തെ പറ്റി ആലോചിക്കുക ആയിരുന്നു അഞ്ചു.. 
കണ്ണൻ അടുത്തില്ലാത്ത നിമിഷം അവൾക്കേതോ വല്ലാത്ത ഒറ്റപ്പെടൽ തോന്നി. 

എനിക്ക് പറഞ്ഞരിയ്ക്കൻ പറ്റാത്ത ഒരു വെഷമം തോനുന്നു. എന്റെ എടുത്ത് എപ്പഴും വേണം എന്ന ഒരു തോന്നൽ വരുന്നു. പക്ഷെ എന്തിനു അങനെ ഒക്കെ ചിന്തിക്കുന്നതിൽ  അർത്ഥം ഉണ്ടോ. കണ്ണൻ ഇപ്പോൾ എന്നെ പറ്റി ഇത്പോലെ ഒക്കെ ആലോചിക്കുന്നുണ്ടാവോ.. ഇനി ഉണ്ടെകിൽ തന്നെ താൻ ഇനി എത്ര നാളുണ്ടാവും എന്നുപോലും അറിയില്ലലോ.. ഓപ്പറേഷൻ കഴിഞ്ഞാലും ജീവനോടെ ഇരിക്കും എന്ന് ഡോക്ർ നു പോലും ഒരു  ഉറപ്പ് തരാൻ പറ്റിയിട്ടില്ല ഇത് വരെ. പിന്നെ താൻ ഈ ആലോചിക്കുനതും ആഗ്രഹിക്കുനതും എല്ലാം വെറുതെ ആവില്ലേ... ഒന്നും മനസിലാവുന്നില്ലലോ ദൈവമേ.. ആദ്യമായിട്ടാണ് ഒരു ആളോട് ഇത്രയും ഒരു അടുപ്പം തോന്നുന്നത് ഇത് വരെ തന്റെ ചിന്തയിൽ എല്ലാം എന്റെ അമ്മമാരും അച്ചന്മാരും മാത്രമായിരുന്നു. എന്നാൽ ഇപ്പോൾ അവരെ പോലെ തന്നെ കൂടെ വേണം എന്ന് ആഗ്രഹിക്കുന്ന ഓരു ആള് കൂടെ.. അർഹത ഇല്ലെന്ന് അറിഞ്ഞിട്ടും ആഗ്രഹിക്കതെ ഇരിക്കാൻ എനിക്ക് ആവുന്നില്ലല്ലോ...

കണ്ണനെ കുറിച് മാത്രം ആലോചിരിക്കുകയാണ് അഞ്ചു. അവൻ ഇവിടെ നിന്ന് പോയതിനുശേഷം ആണ് അവനെ അവൾ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന് മനസിലായത്. ആലോചിക്കും തോറും അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു..
കണ്ണന്റെയും അവസ്ഥ മറിച്ചായിരുന്നില്ല. വീട്ടിൽ തിരിച്ചെത്തിയപാടെ റൂമിൽ കയറി ഇരിക്കുവായിരുന്നു.. അവന്റെ ചിന്തയിലും അവൾ മാത്രമായിരുന്നു. നാളെ നേരം വെളുത്താൽ അവിടെ അവളെ കാണാൻ പോണം എന്ന് അവൻ തീരുമാനിച്ചിരുന്നു.. അവളോട് കുറച് കാര്യങ്ങൾ സംസാരിക്കണം.



(തുടരും)...

😊



പ്രണയം ❤️

പ്രണയം ❤️

5
869

Part 8കണ്ണനെ കുറിച് മാത്രം ആലോചിരിക്കുകയാണ് അഞ്ചു. അവൻ ഇവിടെ നിന്ന് പോയതിനുശേഷം ആണ് അവനെ അവൾ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന് മനസിലായത്. ആലോചിക്കും തോറും അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു..കണ്ണന്റെയും അവസ്ഥ മറിച്ചായിരുന്നില്ല. വീട്ടിൽ തിരിച്ചെത്തിയപാടെ റൂമിൽ കയറി ഇരിക്കുവായിരുന്നു.. അവന്റെ ചിന്തയിലും അവൾ മാത്രമായിരുന്നു. നാളെ നേരം വെളുത്താൽ അവിടെ അവളെ കാണാൻ പോണം എന്ന് അവൻ തീരുമാനിച്ചിരുന്നു.. അവളോട് കുറച് കാര്യങ്ങൾ സംസാരിക്കണം.✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨\"ഹലോ അഞ്ജലി..\"ഇന്നലെ രാത്രി മുഴുവൻ ഓരോന്ന് ആലോചിച് കേട്ക്കായിരുന്നു അഞ്ചു. വെളുപ്പാകാലത് എപ്പഴൊ ആണ