Part 8
കണ്ണനെ കുറിച് മാത്രം ആലോചിരിക്കുകയാണ് അഞ്ചു. അവൻ ഇവിടെ നിന്ന് പോയതിനുശേഷം ആണ് അവനെ അവൾ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന് മനസിലായത്. ആലോചിക്കും തോറും അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു..
കണ്ണന്റെയും അവസ്ഥ മറിച്ചായിരുന്നില്ല. വീട്ടിൽ തിരിച്ചെത്തിയപാടെ റൂമിൽ കയറി ഇരിക്കുവായിരുന്നു.. അവന്റെ ചിന്തയിലും അവൾ മാത്രമായിരുന്നു. നാളെ നേരം വെളുത്താൽ അവിടെ അവളെ കാണാൻ പോണം എന്ന് അവൻ തീരുമാനിച്ചിരുന്നു.. അവളോട് കുറച് കാര്യങ്ങൾ സംസാരിക്കണം.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
\"ഹലോ അഞ്ജലി..\"
ഇന്നലെ രാത്രി മുഴുവൻ ഓരോന്ന് ആലോചിച് കേട്ക്കായിരുന്നു അഞ്ചു. വെളുപ്പാകാലത് എപ്പഴൊ ആണ് ഒന്ന് ഉറക്കം പിടിച്ചത്. ആരോ വിളിക്കുന്ന പോലെ തോന്നി. അവൾ കണ്ണ് തുറന്ന് നോക്കിയപ്പഴാണ് ഡോക്ടരും രാജി നേർഴസും അടുത്ത് വന്ന് നിൽക്കുന്നത് കണ്ടത്.
\"ഇന്ന് എന്ത് പറ്റി.. അല്ലെങ്കിൽ ഞാൻ ഈ സമയത്ത് റൗണ്ട്സ് നെ വരുമ്പോ താൻ എഴുനേൽക്കാർ ഉണ്ടല്ലോ.. ഇന്നലെ രാത്രി എന്തെങ്കിലും ബുന്ദിമുട്ട് തോന്നിയിരുന്നോ ?\"
\"ഹേയ് കുഴപ്പം ഒന്നും ഉണ്ടായില്ല ഡോക്ട്ർ ഇന്നലെ ഓരോന്ന് ആലോചിച് ഉറങ്ങാൻ വൈകി പോയി.. അതാ ഞാൻ... \"
\"മം ഒക്കെ...Anyway തന്നോട് ഒരു സീരിയസ് മാറ്റർ പറയാൻ ഉണ്ട്. \"
അവൾ ഡോക്ടർ പറയുന്നത് എന്ത് ആണെന് അറിയാൻ ആകാംക്ഷയോടെ നോക്കി.
\"തനിക്ക് ഒക്കെ ആണെങ്കിൽ നമ്മക്ക് ഓപ്പ്റേഷൻ ഇനി വെച്ച് താമസിപ്പിക്കതെ നാളെ തന്നെ നടത്തിയാലൊ.. താൻ ടെൻഷൻ ആവാൊന്നും വേണ്ട ബോഡി വീക്കായി വരുന്നുണ്ട്. അത് കൊണ്ട് ഇനി വെച്ച് താമസിക്കണ്ടല്ലോ.. എന്ത് പറയുന്നു താൻ\"
അവൾ മനസിൽ വിചാരിചത് തന്നെ ആയിരുന്നു ഡോക്ടർ ചോദിച്ചതും. അത് കൊണ്ട് തന്നെ കൂടുതൽ ഒന്നും ചിന്ദിക്കാൻ നിന്നില്ല ഉള്ളിൽ നല്ല പേടി ഉണ്ടെങ്കിലും അവൾ ഒക്കെ പറഞ്ഞു.. എന്നായാലും ചെയ്യണ്ടത് ആണാല്ലൊ ഇനി വൈകിക്കേണ്ട എന്ന് അവൾക്കും തോന്നി. തുടർച്ചായി ഇപ്പോൾ വരുന്ന ശ്വാസത്തടസ്സവും നെഞ്ചു വേദനയും ഒരുപാട് ചെറുത്ത് നിൽക്കാൻ നോക്കുണ്ടെങ്കിലും ചില സമയങ്ങളിൽ അതിരു വിടുന്നതായി അവൾക്ക് തോന്നിയിട്ടുണ്ട്..
\"ഒക്കെ എന്ന താൻ റെസ്റ്റ് എടുക്ക്.. കൂടുതൽ ഒന്നും ആലോചിച്ചു ടെൻഷൻ ആവൻ നിക്കരുത് കേട്ടല്ലോ... \"
അതും പറഞു ഡോക്ട്ർ തിരിഞ്ഞു നടന്നു.. പെട്ടന്ന് എന്തോ ആലോചിച്ച അഞ്ചു ഡോക്ടറെ വിളിച്ചു..
\"ഡോക്ട്ർ അത്... ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ..\"
\"ഹാ എന്താടോ ചോദിച്ചോളൂ\"
\"ഈ ഓപ്പറേഷൻ കഴിഞ്ഞാൽ എനിക്ക് എന്റെ ജീവൻ തിരിച് കിട്ടും എന്ന ഒരു ഉറപ്പ് ഡോക്ടറിനുണ്ടോ\"
പ്രതീക്ഷയോടെയുള്ള അവളുടെ ചോദ്യം ഡോക്ടരെയും ഒന്ന് ഉലച്ചു...
\"സീ അഞ്ജലി.. ഞാൻ എന്റെ കഴിവിൻ പരമാവധി നോക്കും.. പിന്നെ നമ്മളെ എല്ലാവരെയും കാക്കുന്ന ഒരു ശക്തി ഉണ്ടാലോ മുകളിൽ ബാക്കി അവരെ നോക്കും ഡോ.. താൻ ധൈര്യമായിട്ട് ഇരിക്കൂ... എല്ലാം നല്ലത് പോലെ തന്നെ നടക്കും എനിക്ക് വിശ്വാസം ഉണ്ട്. തനിക്ക് ഒന്നും സംഭവിക്കില്ല.. \"
ഡോക്ട്ർ അതും പറഞ്ഞു അവളെ നോക്കി ഒന്നു പുഞ്ചിരിച്ചു അവിടെ നിന്നും പോയി..
ആദ്യമൊന്നും ജീവിതത്തോട് ഒരു ഇഷ്ട്ടം തോന്നിയിരുന്നില്ല.. പക്ഷെ ഇപ്പോൾ എന്ത്കൊണ്ടൊക്കെയോ ജീവിക്കണം എന്ന് ഒരു ആഗ്രഹം തോന്നുന്നു.. പക്ഷെ എനിക്ക് കഴിയൊ... ഡോക്ടർ പറഞ്ഞ ആ ശക്തി എനിക്ക് അതിനെ ഒരു അവസരം തരോ...
അവൾ പെട്ടന്ന് കണ്ണനെ കുറിച് ഒന്ന് ആലോചിച്ചു... നിങ്ങൾ എന്നെ പറ്റി ആലോചിക്കുന്നണ്ടോ കണ്ണേട്ടാ.. ഇന്നലെ പോയതിനുശേഷം എനിക്ക് ഒന്ന് കണ്ണടക്കാൻ പറ്റുന്നുണ്ടാർന്നില്ല... വരോ എന്നെ കാണാൻ ആയിട്ട്. അതോ ഇന്നലെ അങ്ങനെ ഒക്കെ വെറുതെ പറഞ്ഞതാണോ എന്നോട്... എല്ലാം നല്ലത് പോലെ നടന്നാൽ ഇനിയുള്ള കാലം നിങ്ങടെ നല്ല പാതി ആയിട്ട് ജീവക്കാൻ ഒരു ആഗ്രഹം.. സാധിക്കൊ എനിക്ക്... ഞാൻ ആഗ്രഹിക്കുന്നത് എനിക്ക് അർഹതായില്ലാത്തതാണോ.... അറിയില്ല ഒന്നും എനിക്ക് അറിയില്ല.... അറിയാവുന്നത് ഒന്ന് മാത്രം... മറ്റാരെക്കാളും എനിക്ക് നിങ്ങളെ സ്വന്തമാക്കണമെന്ന് തോനുന്നു...ഈ നിമിഷം ഒന്ന് വന്ന് എന്റെ എടുത്ത് ഉണ്ടായിരുന്നെങ്കിൽ എന്ന് തോനുന്നു...
\"അഞ്ചു..... \"
ഓരോന്ന് ആലോചിച്ച ഇരിക്കുമ്പോൾ ആണ് കേൾക്കൻ കൊതിച്ച ശബദം അവളുടെ തൊട്ട് അടുത്ത് എത്തിയത് പോലെ തോന്നിയത്. നോക്കിയപ്പോൾ കണ്ടു തന്നെ നോക്കി പുഞ്ചിരിച്ചു കൈ മാരോട് കെട്ടി നിൽക്കുന്ന കണ്ണനെ..
താൻ ഇത്രയും നേരം കൊതിച്ചത് തൻറെ തൊട്ട് എടുത്ത് എത്തിയതിന്റെ സന്ദോഷത്തിലോ.. അതോ ഇന്നലെ മുതൽ തനിച്ചായി പോയി തോന്നി എന്ന വേദനയിലോ അവൾ യാദ്രികമായി അവന്റ നെഞ്ചിൽ തല വെച് അവനെ കെട്ടിപിടിച്ചു.. അവളുടെ പെട്ടന്നുള്ള ആ ഒരു നീക്കം അവനെ ഒന്ന് ഞെട്ടിച്ചെങ്കിലും ഒരു പുഞ്ചുറിയോടെ അവനും അവളെ ചേർത്ത് പിടിച്ചു..അവന്റ ഷർട്ടിൽ നനവ് അനുഭവപ്പെടുന്നതിൽ നിന്നും അവൾ കരയുകായാണ് എന്ന അവൻ മനസിലായി..
\"അഞ്ചു...എന്താടാ....\"
അവളെ അടർത്തി മാറ്റാതെ തലയിൽ തലോടി കൊണ്ട് അവൻ ചോദിച്ചു.. പക്ഷെ അവളിൽ നിന്നും കരച്ചിൽ അല്ലാതെ മറ്റു മറുപടി ഒന്നും ഉണ്ടായിലാ...
\"എന്താ അഞ്ചു എന്തിനാ നീ കരയണേ... എന്തു പറ്റി ടാ നിനക്ക്..\"
\"നിക്ക്..ഞാൻ... നിക്ക് പറ്റണില്ല... ഞാൻ.. ഞാൻ ഒറ്റക്ക് ആയിപോയി.... ഇന്നലെ ഒന്നും കാണാഞ്ഞപ്പോ ഞാൻ.... ഇനി.. ഇനി എന്നെ കാണാൻ വരാതെ ഇരിയ്ക്കോ ന് ഒക്കെ വിചാരിചു... \"
തന്റെ മുഖത്തു നോക്കി കുഞ്ഞു കുട്ടികളെ പോലെ ഓരോന്ന് പതം പറയുന്ന അവളോട് അവൻ വല്ലാത്ത സ്നേഹവും വാത്സല്യവും തോനിപോയി.. അവളുടെ കരച്ചിൽ കാണുമ്പോ അവന്റെ ഉള്ളും ഒന്ന് പിടക്കുന്നുണ്ടായിരുന്നു.
\"എന്താ പെണ്ണെ ഇത്.... ഞാൻ വരാതിരിക്കോ നിന്നെ കാണാൻ... കഴിയോ എനിക്ക് അതിന്.... ഇന്നലെ രാത്രി മുഴുവൻ ഒന്ന് നേരം വെളുത്ത മതി എന്നെ എനിക്കുണ്ടാർന്നുള്ളു.... അത് കൊണ്ടല്ലേ ഞാൻ ഇത്ര കാലത്ത് ഇങ് ഓടി വന്നത്.... നീ ഈ കരച്ചിൽ നിർത്തിക്കെ അഞ്ചു....\"
അവളുടെ സംസാരത്തിൽ നിന്നും അവൻ മനസിലാവുന്നുണ്ടായിരുന്നു അവളുടെ തളർച്ച.. ഇനിയും ഇങ്ങനെ കരഞാൽ അവശത കൂടും എന്ന് അവനു മനസിലായത് കൊണ്ട് അവൻ അവളെ എങ്ങനെയൊകെയോ ശാസിചും സമാധാനപെടുത്തിയും കരച്ചിൽ അവസാനിപ്പിച്ചു..
\"നീ എന്തെകിലും കഴിച്ചോ\"
അവൾ ഇല്ല എന്നാർത്ഥത്തിൽ തലയാട്ടി...
\"ഹാ എനിക്ക് തോന്നി അതോണ്ട് ഞാൻ വരുമ്പോ അമ്മ നിനക്ക് തരാൻ വേണ്ടി തന്ന് ഏൽപ്പിച്ചതാ.... ഞാനും കഴിക്കതെയ വന്ന് നമ്മക്ക് രണ്ടോർക്കും ന്ന കഴിച്ചാലോ...\"
ഭക്ഷണമെല്ലാം കഴിച് ഇൻജെക്ഷനും കഴിഞു കണ്ണന്റെ മടിയിൽ തല വെച്ച് ബെഡ് ലെ കിടക്കുവായിരുന്നു അഞ്ചു..
\"കണ്ണേട്ടാ... ഞാൻ ഒരു കാര്യം ചോദിച്ച സത്യം പറയൊ....\"
അവൾ എഴുനേറ്റ് ഇരുന്നു കണ്ണനെ നോക്കി ചോദിച്ചു... അവൻ എന്താ എന്ന അർത്ഥത്തിൽ അവളെ ഒന്ന് നോക്കി.
\"അല്ലാ ഞാൻ ഇതിനു മുൻപ് ചോദിക്കണം എന്ന് കരുതിയതായിരുന്നു. പക്ഷെ അച്ഛനും അമ്മയും അടുത്തുള്ളത് കൊണ്ടാാ ചോദിക്കാഞ്ഞേ... \"
\"എന്താടി കാര്യം ഇങ്ങനെ വളഞ്ഞ് മൂക് പിടക്കാതെ കാര്യം ചോദിക്ക്\"
\"ശരിക്കും കണ്ണേട്ടൻ എന്തിനാ അങ്ങനെ ചെയ്തേ.... ജീവൻ വേണ്ട ന്ന് വെക്കാൻ മാത്രം എന്ത് പ്രശനാ ഉണ്ടായേ അന്ന്... \"
അവളുടെ ചോദ്യം കേട്ടപ്പോൾ കണ്ണന്റെ മുഖം മാറുന്നത് അഞ്ചു ശ്രദ്ധിച്ചു. അവന്റ നോട്ടം അവളിൽ നിന്നും മാറി നിലത്തു പതിച് നിന്നു.. അവന്റെ മാറ്റം കണ്ടപ്പോൾ ചോദിക്കണ്ടായിരുന്നു എന്നു അവൾക്ക് തോന്നി.
\"കാണേട്ടാ ഓർക്കാൻ ഇഷ്ട്ടപെടാത്തത് ആണെകിൽ പറയണ്ട ട്ടോ അത് വിട്ടേക്... ഞാൻ ചുമ്മ ചോദിച്ചന്നെ ഉള്ളു... \"
\"എന്റെ ജീവിതതിൽ ഓർക്കാൻ ഇഷ്ടപെടാത്ത ഒന്ന് തന്നെ ആണു എനിക്കിപ്പോൾ അത്... പക്ഷെ നീ അത് അറിയണം പെണ്ണെ... അത് പറയണം എന്ന് കരുതിട്ട് കൂടിയ ഞാൻ വന്നതും.. \"
(തുടരും)
ഇഷ്ടപേട്ടാലും ഇല്ലെങ്കിലും അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.. 😁🤗