Aksharathalukal

A hate love story

I hate you
I hate you
I hate you

ഞാനെന്ത് ചെയ്തിട്ട നീയിങ്ങനെ ദേഷ്യപ്പെടുന്നത്

I hate you

മെസ്സേജ് സീനാക്കിതല്ലാതെ റിപ്ലേ ഒന്നും വന്നില്ല
തന്റെ പുറകിലുള്ള നടത്തതിന്റെ ശബ്ദവും നിലച്ചിരുന്നു
തിരിഞ്ഞു നോക്കിയതും കണ്ടു തല കുനിച്ചു നിൽക്കുന്നവനെ

ക്ലാസ്സ്‌ കഴിഞ്ഞു വർക്കില്ലാത്ത ദിവസങ്ങളിൽ തന്റെ കൂടെയവനും വരുമായിരുന്നു

കൂടെ പഠിക്കുന്നവർ അവിടെയുള്ളതിനാൽ ബസ് സ്റ്റോപ്പ്‌ വരെ അവളുടെ പുറകിൽ കുറച്ചു അകന്നായിരുന്നു നടന്നിരുന്നത്

കണ്ണുകൾ തുടക്കുന്നത് കണ്ടാണ് അവൾ അവനടുത്തേക്ക് ഓടിയെത്തിയത്

എന്താ പറ്റിയെ

അവനടുത്തേക്ക് വന്നു ചോദിച്ചതും അവൾ കണ്ടു
 നിറഞ്ഞൊഴുക്കുന്ന കണ്ണുകളുമായി നിൽക്കുന്നവനെ

പെടുന്നനെ അവന്റെ കൈകളിൽ പിടിച്ചു വലിച്ചു കൊണ്ട് അടുത്തുള്ള പൂട്ടി കിടക്കുന്നൊരു വീടിനടുത്തേക്കവൾ അവനെയും കൊണ്ട് പോയി
ആകെ കാട് പിടിച്ചു പൊട്ടി പൊളിഞ്ഞു കിടക്കുന്ന ഒരു പഴയ വീടായിരുന്നു അത്
അധികമാരും അവിടേക്ക് വരാറുമില്ലായിരുന്നു

എന്തിനാ കരയുന്നെ
സോറി ഞാൻ ചുമ്മാ പറഞ്ഞതാ ഇനി അങ്ങനെ പറയില്ല

എനിക്കാരുമില്ല
എന്നെ ആർക്കുമിഷ്ടമില്ല

മുഖമുയർത്താതെ തല കുനിച്ചു പിടിച്ചു കൊണ്ടവൻ പറഞ്ഞതും ഒരുവേള അവളുടെ നെഞ്ചിൽ കനമുള്ളതെന്തോ എടുത്തു വെച്ച പ്രതീകമായിരുന്നു
താൻ പറഞ്ഞതവനെ അത്രയും വിഷമിപ്പിക്കുമെന്നവൾ ഓർത്തിരുന്നില്ല

അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു

സോറി...
വിതുമ്പുന്ന അദരങ്ങളാൽ അവൾ മൊഴിഞ്ഞു

എന്നിട്ടുമവനിൽ നിന്നുമൊരു പ്രതികരണം ഉണ്ടായില്ല

സോറി...
അതും പറഞ്ഞു കൊണ്ടവൾ അവന്റെ ഇടത്തെ കവിളിലായി ഒരു ചെറുചുംബനമേകി

എന്നിട്ടും അവനിൽ നിന്നുമൊരു വാക്ക് പോലും വന്നിരുന്നില്ല

സോറി
അവന്റെ വലത്തെ കവിളിലും അവൾ തന്റെ അധരങ്ങൾ പതിപ്പിച്ചു

സോറി
കാലുകളാൽ കുത്തി പൊങ്ങിയവൾ അവന്റെ നെറുകിലായി സ്നേഹമുദ്രണം ചാർത്തിയിരുന്നു

ഇരുകണ്ണുകളുമടച്ചു കൊണ്ടവൻ അതെല്ലാം സ്വീകരിച്ചു

കണ്ണുകൾ പതിയെ തുറന്ന്
തലയുയർത്തി അവനവളെ നോക്കി

നിറഞ്ഞു തുളുമ്പാറയ കണ്ണുകളും
വിതുമ്പുന്ന അധരങ്ങളോടെ തനിക്ക് മുന്നിൽ നിൽക്കുന്നവളെ അവൻ ഒരു നിമിഷം നോക്കി നിന്നു

സൊ...
അവൾ പറയാനായി വന്നതുമവൻ തന്റെ അധരങ്ങളാൽ അവളുടെ അധരങ്ങളെ ബന്ധിച്ചു കഴിഞ്ഞിരുന്നു

ഇരുവരുടെയും കണ്ണുനീർത്തുള്ളികൾ ഒന്നായൊഴുകി

അവളുടെ കണ്ണുകൾ വികസിച്ചു....
അവൻ തന്റെ കണ്ണുകളടച്ചു കൊണ്ടവ ആസ്വദിച്ചു

മേൽചുണ്ടും കീഴ്ച്ചുണ്ടും നുണഞ്ഞു കൊണ്ടിരുന്നവൻ
പതിയെ തന്റെ ധന്തങ്ങളാൽ അവളുടെ അധരങ്ങളളെ രുചിച്ചു തുടങ്ങിയിരുന്നു

അവളുടെ അരയിലായി പതിഞ്ഞിരുന്നവന്റെ കൈകളുടെ മുറുക്കം കൂടി വന്നു കൊണ്ടിരുന്നു

അവന്റെയോരോ പ്രവർത്തികളും അവളെ തളർത്തിക്കൊണ്ടിരുന്നു
ഒരാശ്രയമെന്നോണം അവൾ അവന്റെ കൈകളിൽ മുറുകെ പിടിച്ചിരുന്നു 

ശ്വാസമെടുക്കുന്നതിൽ അവൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടതുമവൻ
ആഗ്രഹമില്ലെങ്കിൽ കൂടെ അവളിൽ നിന്നുമകന്നിരുന്നു

പൊട്ടിയ അധരങ്ങളും താൻ സൃഷ്ടിച്ച മായാലോകത്തിന്റെ ബാക്കിയെന്നോണം പാതിയടഞ്ഞ മിഴികളാൽ മതിലിനോട് ചേർന്നു നിൽക്കുന്നവളെ നോക്കിയവൻ അവളുടെ കഴുത്തിലേക്കായി തന്റെ മുഖമമർത്തി

അവന്റെയാ പ്രവർത്തിയിൽ അവൾ ശ്വാസമുള്ളിലേക്ക് വലിച്ചു പോയിരുന്നു

തനിക്ക് വേണ്ടപ്പെട്ടതെന്തോ തിരഞ്ഞു കണ്ടു പിടിക്കുവാനെന്ന പോലെയവൻ അവളുടെ കഴുത്തിലായി തന്റെ അധരങ്ങൾ കൊണ്ട് പരതി കൊണ്ടിരുന്നു
തേടിയതെന്തോ കണ്ടു കിട്ടിയ പോലെയവന്റെ കണ്ണുകൾ തിളങ്ങി

അവളുടെ കഴുത്തിലായി തെളിഞ്ഞു കാണുന്ന കുഞ്ഞു മറുകിൽ അവന്റെ കണ്ണുകളുടക്കി നിന്നു

മറുത്തൊന്നും ആലോചിക്കാതെയവൻ അവിടെ തന്റെ ചുണ്ടുകൾ കൊണ്ട് നുണയുവാൻ തുടങ്ങി
അതിൽ ലയിച്ചു കൊണ്ടവൻ അവിടെ തന്റെ ദന്തങ്ങൾ ആഴ്ത്തി

മ മതി..
വിക്കി വിക്കി പറയുന്നവളെ അവൻ തലയുയർത്തി നോക്കി

ഇതിപ്പോ പൊട്ടുവല്ലോ തുമ്പി...
അവളുടെ നെഞ്ചിലായി ചെവി ചേർത്തു വെച്ചു കൊണ്ടവൻ പറഞ്ഞു

അത് കൂടെയായതും അവളുടെ കണ്ണുകൾ മിഴിഞ്ഞു വന്നിരുന്നു

പോവാം...
സമയമായി
കണ്ണുകൾ അവനിൽ നിന്നും മാറ്റി അവൾ പറഞ്ഞു

അവളുടെ കണ്ണിന്റെ പിടപ്പും പൊട്ടിയ ചുണ്ടുകൾ കൂടുതൽ ചുവപ്പായി മാറിയതുമെല്ലാം അവനിലെ ചൂട് കൂട്ടിയിരുന്നു

അകന്നു നിന്നവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു കൊണ്ടവൻ അവളുടെ നെറുകിലായി അമർത്തി മുത്തിയിരുന്നു

പോവാം...
നീ മുന്നിൽ നടന്നു

അതും പറഞ്ഞു പോവാൻ നിന്നിരുന്നവന്റെ കൈകളിൽ അവൾ പിടുത്തമിട്ടിരുന്നു

എന്തായെന്ന ഭാവത്തിലവളെ നോക്കിയതും

Happy Valentine\'s day my love

തന്റെ ബാഗിൽ നിന്നുമൊരു ഡയറി മിൽക്ക് എടുത്ത് നൽകി കൊണ്ടവൾ അവനോടായ് പറഞ്ഞു

അത് കാണെ അവനിലൊരു ചെറുപുഞ്ചിരി മൊട്ടിട്ടിരുന്നു

വാ...
അവൻ നീട്ടിയ കൈകളിലേക്ക് തന്റെ കൈകൾ ചേർത്തു പിടിച്ചു കൊണ്ടവൾ അവനോടൊപ്പം നടന്നു

The end 💕