Aksharathalukal

മായാമൗനം

                         




 \'പച്ച വിരിച്ച പാടത്തിന്റെ നടുവിലൂടെ അവൾ അവൻറെ കൈപിടിച്ച് നടന്നു. അവർ രണ്ടുപേരും ചേർന്ന് നടക്കുമ്പോൾ അവരുടെസൗഹൃദത്തിൻറെ ആഴം കൂടി അതിൽ വെളിവായിരുന്നു , അത്രമേൽ ആത്മാർത്ഥത അവരുടെ ആ ഒന്നിച്ചുള്ള യാത്ര പ്രകടമാക്കിയിരുന്നു. നിഷ്കളങ്കമായ കുട്ടികളെ  പോലെ പരസ്പരം രണ്ട് കൈകളും കോർത്ത് കോർത്തുകൊണ്ടാണ് അവർ നടന്നു നീങ്ങിയത്. അവരുടെ മനസ്സിലുള്ളത് പോലെ തന്നെ അവരുടെ മുഖത്തും അത് തെളിഞ്ഞു കാണാമായിരുന്നു. പാടത്തിന്റെ വഴികൾ അവസാനിക്കുമ്പോൾ പെട്ടെന്ന് ആരോ ഒരാൾ അവന്റെ കൈകളിൽ നിന്നും അവളെ വലിച്ചെടുത്തു. ആ ബലിഷ്ഠമായ കൈകൾ അവളെ അയാളുടെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു. ആ ഒരു അപരിചിതന്റെ സ്പർശനം  സ്നേഹത്തിന്റെയും കരുതലിന്റെയും പ്രണയത്തിന്റെയും അനുഭവം അവളിൽ ഉളവാക്കി. അവൾക്ക് അപരിചിതന്റെ മുഖം പൂർണമായും കാണാൻ  സാധിചില്ല മുഖത്തിന്റെ ഒരു ഭാഗം മാത്രം അവൾ കണ്ടു അയാളുടെ കൈകളും അവൾ ശ്രദ്ധിച്ചു.\'
       

  പെട്ടെന്നാണ് അവൾ ഞെട്ടി ഉണർന്നത്. കർട്ടന്റെ വിടുവിലൂടെ എത്തി നോക്കുന്ന സൂര്യ രശ്മികൾ അവളുടെ കണ്ണിൽ തട്ടി... എഴുന്നേൽക്കുന്നില്ലേ എന്ന് ചോദിക്കുന്ന പോലെ..... സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്ന് ഒരു നിമിഷം പകച്ചു. സ്വപ്നത്തിൽ കണ്ട വ്യക്തി ആരാണെന്നോ എവിടെയുള്ളതാണെന്നോ അറിയില്ല ... പകൽ സ്വപ്നം സത്യമാകുമെന്ന് എല്ലാവരും പറയാറുണ്ട് .അതുപോലെ ഈ സ്വപ്നവും  സത്യമായിരുന്നെങ്കിൽ എന്ന് എന്ന് അവൾ അറിയാതെ ആഗ്രഹിച്ചുപോയി അത്രമാത്രം ഹൃദയസ്പർശമയിരുന്നു... അനുഭവവേദ്യമായിരുന്നു... സ്വപ്നത്തിൽ നിന്ന് ഉണർന്നിട്ടും അയാളുടെ രൂപം അവളുടെ മനസ്സിൽ അങ്ങനെ തന്നെ നിന്നു.
   
  കളങ്കമില്ലാത്ത സൗഹൃദവും കരുതലോടു കൂടിയുള്ള പ്രണയവും ഒരേസമയം അനുഭവിച്ചറിഞ്ഞ പോലെ അവളുടെ മനസ്സിൽ അതിയായ സന്തോഷം നിറഞ്ഞുനിന്നു. അവൾ മനസ്സിൽ ആഗ്രഹിക്കുന്നതുപോലെയുള്ള സൗഹൃദവും പ്രണയവും ആണ് സ്വപ്നത്തില് കണ്ടതും .....


      \" മോളെ ഇന്ന് കോളേജിൽ പോകുന്നില്ലേ\"അമ്മ ചോദിച്ചത് കേട്ട് ക്ലാസ്സ് ഉണ്ടെന്ന് ഓർമ്മ വന്നതും , പുതപ്പ് ബെഡിലേക്ക് വലിച്ചെറിഞ്ഞ് അവൾ വേഗം കോളേജിൽ പോകാൻ റെഡിയായി.

      അവളുടെ കോളേജിലേക്കുള്ള യാത്രയിൽ അവൾ സ്വപ്നത്തിൽ കണ്ട  ആളെ തിരയുകയായിരുന്നു .അവൾ കണ്ട രൂപത്തിന് സാദൃശ്യമുള്ള ആരെയും അവൾക്ക് കാണാൻ സാധിച്ചില്ല.. എന്നാൽ ആ സ്വപ്നം അവൾക്ക് മറക്കാൻ സാധിക്കുമായിരുന്നില്ല. അവൾക്ക് തന്നെ അറിയാത്ത എന്തോ ഒരു ആത്മബന്ധം ആ അപരിചിതനിൽ അവൾക്ക് അറിയാൻ സാധിച്ചിരുന്നു..അയാളുടെ മുഖം അവൾക് ഓർത്തെടുക്കാൻ കഴിഞ്ഞില്ലെങ്കിലും അയാളുടെ കൈകൾ അവളുടെ വരയിലൂടെ അവൾ ജീവൻ നൽകി.

ഇവളാണ് നയന. ഇവൾക്ക് അച്ഛനും അമ്മയും ഒരു അനിയത്തിയും ആണ് ഉള്ളത്. ആരോടും വാ തോരാതെ സംസാരിക്കുന്ന പ്രകൃതമല്ല അവളുടെ. എന്നാൽ തന്നെ സ്നേഹിക്കുന്നവരോട് സ്നേഹത്തോടുകൂടി പെരുമാറാൻ മടിക്കയുമില്ല. ആത്മാർത്ഥത ഉണ്ടെന്നു തോന്നുന്ന സൗഹൃദങ്ങൾ മാത്രമേ തെരഞ്ഞെടുക്കുകയുള്ളു. ആത്മാർത്ഥതയില്ലാത്ത സൗഹൃദങ്ങൾ എത്രകാലത്തെ ബന്ധമാണെങ്കിലും അവൾ ഉപേക്ഷിക്കും. അതുകൊണ്ട് കൂട്ടുകാർ ഉണ്ടെങ്കിൽ കൂടെ തന്റെ വ്യക്തിപരമായ കാര്യങ്ങൾ പങ്കുവെക്കാൻ മാത്രം വിശ്വാസതയുള്ള ആരും അവൾക്കുണ്ടായിരുന്നില്ല...
  \\\"           
 എടി പെണ്ണേ നയന നീ എങ്ങോട്ടാണ് ഇത്ര തിടുക്കത്തിൽ പോകുന്നത് \\\" വിവേകിന്റെ ചോദ്യം കേട്ട് അവൾ പിന്തിരിഞ്ഞൊന്ന് നോക്കി... 

ഹ നീയോ... നിന്നെ ഞാൻ ഇപ്പോ മനസ്സിൽ വിചാരിച്ചതേയുള്ളൂ.. അവൾ പറഞ്ഞു

\"എന്താപ്പോ എന്നെ കുറിച്ച് വിചാരിക്കാൻ..\" അവൻ ചിരിച്ച് കൊണ്ട് ചോദിച്ചു

ഞാൻ നിന്നെ ഇന്ന് സ്വപ്നത്തിൽ കണ്ടെടാ....നയന പറഞ്ഞു 


എന്നെയോ...നിനക്ക് ആള് മാറിയിട്ടുണ്ടാവും...എന്നെയൊക്കെ നീ ഓർക്കാണെൽ അല്ലേ ...സ്വപ്നത്തില് കാണാൻ....പരിഭവത്തോടെ അവൻ പറഞ്ഞു.

അവന്ന് നയനയെ കാര്യമാണ്. അത്പോലെ അവള് അവനോട് കൂട്ടുകൂടാത്തതിൽ 
അവന്ന് പരാതിയും ഉണ്ടായിരുന്നു.അതവൻ നേരിട്ട് പ്രകടമാക്കിയിരുന്നില്ല.


   നാലു വർഷത്തോളമായി അവൾ പഠിക്കുന്ന ക്ലാസിൽ അവനും കൂടെയുണ്ട്. പ്ലസ് വൺ മുതൽ തന്നെ രണ്ടുപേർക്കും നന്നായി അറിയാം....അവർ ഒരുപാട് സംസാരിക്കാറില്ല. എന്നാൽ ഇപ്പോൾ കുറച്ചു ദിവസങ്ങൾ ആയിട്ട് നയനക്ക് എല്ലാത്തിനും കൂട്ട് വിവേകാണ്. സെമസ്റ്റർ എക്സാമിന് വേണ്ടി ഒന്നിച്ചിരുന്ന് പഠിക്കുന്നതും ഫുഡ് കഴിക്കുന്നതും എല്ലാം ഇപ്പോൾ ഒരുമിച്ചാണ്. 

   പ്ലസ്ടുവിൽ പഠിക്കുമ്പോൾ വിവേകിനെ നയനയ്ക്ക് ഭയമായിരുന്നു . ക്ലാസിലെ പഠിപ്പിസ്റ്റ് ആയിരുന്നു അവൻ. അവൻ മോശമാണെന്നായിരുന്നു അവൾ കരുതിയിരുന്നത് . എന്നാൽ പോകെ പോകെ അവൾ അവനെ മനസ്സിലാക്കി തുടങ്ങി. നയനയും അത്യാവിശ്യം പഠിക്കുന്നവളായിരുന്നു .രണ്ടുപേരെയും ടീച്ചർക്ക് പ്രിയമായിരുന്നു. കാണാൻ മൊഞ്ച് തികഞ്ഞവൻ ആയിരുന്നില്ല അവൻ..
 വിവേക് നല്ലവനാണെന്ന് അറിഞ്ഞത് മുതൽ അവനോട് അവൾക്ക് ഉണ്ടായിരുന്ന ഭയം അകന്നിരുന്നു.. അവർ കൂടുതൽ അറിഞ്ഞു തുടങ്ങിയപ്പോഴേക്കും പ്ലസ് ടു എക്സാം കഴിഞ്ഞ് രണ്ടുപേരും രണ്ട് ദിശയിലേക്ക് പോയി. 


പിന്നീട് അവർ തമ്മിൽ വീണ്ടും കണ്ടുമുട്ടുമെന്ന് അവൾ ഒരിക്കലും വിചാരിച്ചിരുന്നില്ല... ഡിഗ്രിക്ക് ചേരാൻ വന്നപ്പോഴാണ് അവനെ വീണ്ടും കാണുന്നത്.. വൈകിയുള്ള അഡ്മിഷൻ ആയിരുന്നു നയന.

അഡ്മിഷൻ എടുത്ത് ക്ലാസ്സിലേക്ക് പോകാൻ നിൽക്കുമ്പോൾ അവളോടൊപ്പം പത്താം ക്ലാസിൽ പഠിച്ചിരുന്ന സജീഷ് എന്ന കുട്ടി വളിപ്പൻ സംസാരവുമായി അവളുടെ അടുത്തേക്ക് വന്നു . ഒരു പഞ്ചാരക്കുഞ്ചു എന്ന് തന്നെ പറയാം...അവൻ്റെ സംസാര രീതി അങ്ങനെ ആയിരുന്നു. അപ്പോൾ എങ്ങനെ രക്ഷപ്പെടും എന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് വിവേക് അവിടേക്ക് വന്നത്.

\"നീയെന്തെ ഇവിടെ?\"വിവേക് അവളോട് ചോദിച്ചു
എനിക്ക് ഈ കോളേജിൽ ബി എ മലയാളത്തിന് അഡ്മിഷൻ കിട്ടി ഞാനിപ്പോ ജോയിൻ ചെയ്തതെ ഉള്ളൂ....നയന പറഞ്ഞു.

 \"ഞാനും മലയാളത്തിലാണ് . നമ്മൾ രണ്ടുപേരും ഒരേ ക്ലാസിൽ ആണ് \"എന്ന് പറയുമ്പോൾ അവന്റെ മുഖത്തും അതിയായ സന്തോഷം ഉണ്ടായിരുന്നു.

പിന്നീട് അവൻ സജീഷുമായി സംസാരിക്കുകയും നയനയോട് ക്ലാസ്സിൽ പോകാൻ പറയുകയും ചെയ്തു. സജീഷിനെ വിവേകിന് നന്നായി അറിയാമായിരുന്നു അതുകൊണ്ടുതന്നെ ഒരു ചെറിയ രക്ഷപ്പെടുത്തൽ കൂടിയായിരുന്നു അത്. പിന്നീട് അങ്ങോട്ട് നയനയും വിവേകും നല്ല സുഹൃത്തുക്കൾ ആയി മാറുകയായിരുന്നു. എന്നാൽ അവരുടെ ക്ലാസ്മേറ്റ്സ് ആരും അറിഞ്ഞില്ല അവർ മുമ്പേ പരിചയമുള്ളവരായിരുന്നു എന്ന്.
       
നയന ഒരുപാട് സംസാരിച്ചില്ലെങ്കിലും ക്ലാസിലുള്ള എല്ലാവർക്കും അവൾ കൂട്ടുകാരിയാണ് . തൻറെ ക്ലാസ്മേറ്റ്സിന് സഹായം ചെയ്യാൻ അവൾ മടിക്കാറില്ല. അതുകൊണ്ട് എല്ലാവരും അവൾക്ക് കൂട്ടാകാറുണ്ട്. എങ്കിലും അവളുടെ വ്യക്തിപരമായ കാര്യങ്ങൾ ആരോടും അവൾ പങ്കുവെക്കാറില്ല. കൂടുതലായി ആരോടെങ്കിലും ഇപ്പൊൾ സംസാരിക്കുന്നുണ്ടെങ്കിൽ അത് വിവേകിനോട് മാത്രമാണ്. മറ്റുള്ളവരെക്കാൾ വിശ്വാസവും ആത്മാർത്ഥതയും അവൾക്ക് അവനോടുണ്ടായിരുന്നു. അവന് തിരിച്ചും..

 രണ്ടു വർഷത്തെ ഡിഗ്രീ കഴിഞ്ഞ് മൂന്നാം വർഷത്തിലേക്ക് കടന്നു..മുമ്പുള്ളതിനേക്കാൽ നല്ലോരടുപ്പവും അവർക്കിടയിൽ വളർന്നു . പക്ഷേ അത് പ്രണയമെന്നോ സൗഹൃദമെന്നോ തിരിച്ചറിയാൻ പറ്റാത്ത വിധം മറ്റെന്തോ ആയിരുന്നു...മൂന്നാം വർഷ പരീക്ഷക്ക് വേണ്ടി ഒന്നിച്ചിരുന്ന് പഠിക്കുമ്പോൾ ഇനി രണ്ടാളും എങ്ങോട്ട് എന്ന ചിന്ത രണ്ടാളുടെയും മനസ്സിലുണ്ടായിരുന്നു.... യൂണിവേ്സിറ്റിയിൽ പഠിക്കാനാണ് വിവേക് ഇഷ്ടപ്പെട്ടത്. കോളേജ് അന്തരീക്ഷം ആണ് നയനക്ക് പ്രിയം.രണ്ടുപേരും രണ്ട് ധ്രുവങ്ങളിൽ വളരാനാണ് ഇഷ്ടപ്പെട്ടത്.. അത്കൊണ്ട്തന്നെ ദൈവവും അവരുടെ ഇഷ്ടങ്ങക്കനുസരിച്ച് വേർപെടുത്തി.പക്ഷേ തിരിച്ചറിയാതെ പോയ ഇഷ്ടം അവർക്കിടയിൽ വിത്തുപാകിയത് തിരിച്ചറിയാനുള്ള നിമിഷംകൂടി ആയിരുന്നു അത്..
 
                                          (തുടരും)

മായാമൗനം(part 2)

മായാമൗനം(part 2)

5
654

         നയനയും വിവേകും അവർ ആഗ്രഹിച്ച പോലെ യൂണിവേഴ്സിറ്റിയിലും കോളേജിലും സീറ്റ് ലഭിച്ചു. നയന പി ജി ക്ക്   ഗവൺമെൻറ് കോളേജിൽ ജോയിൻ ചെയ്തപ്പോൾ അവളുടെ കൂടെ പഠിച്ചിരുന്ന ആരും തന്നെ അവിടെ ഉണ്ടായിരുന്നില്ല. രമ്യ,രേഷ്മ , പ്രണവ് , സ്വപ്ന, ജിസ്‌ന   എന്നിവർ പുതിയ കോളേജിൽ അവളുടെ സുഹൃത്തുക്കളായി മാറി. എല്ലാത്തിനും അവർ കൂടെയുണ്ടായിരുന്നു .അവൾ പഠിക്കുന്ന വിഷയങ്ങളെ അടിസ്ഥാനമാക്കി മറ്റു കോളേജുകളിൽ വെച്ച് നടത്തുന്ന സെമിനാറിൽ കൂട്ടുകാരോടൊത്ത് നയനയും പങ്കെടുക്കാറുണ്ട്. അവിടെ അവൾക്ക് കൂട്ടായി വിവേകും ഉണ്ടാകും. ഡിഗ്രിക്ക് പഠിക്കുമ്പോൾ ഉണ്ടായിരുന്ന മറ്റു