Aksharathalukal

മായാമൗനം(part 2)

         നയനയും വിവേകും അവർ ആഗ്രഹിച്ച പോലെ യൂണിവേഴ്സിറ്റിയിലും കോളേജിലും സീറ്റ് ലഭിച്ചു. നയന പി ജി ക്ക്   ഗവൺമെൻറ് കോളേജിൽ ജോയിൻ ചെയ്തപ്പോൾ അവളുടെ കൂടെ പഠിച്ചിരുന്ന ആരും തന്നെ അവിടെ ഉണ്ടായിരുന്നില്ല. രമ്യ,രേഷ്മ , പ്രണവ് , സ്വപ്ന, ജിസ്‌ന   എന്നിവർ പുതിയ കോളേജിൽ അവളുടെ സുഹൃത്തുക്കളായി മാറി. എല്ലാത്തിനും അവർ കൂടെയുണ്ടായിരുന്നു .അവൾ പഠിക്കുന്ന വിഷയങ്ങളെ അടിസ്ഥാനമാക്കി മറ്റു കോളേജുകളിൽ വെച്ച് നടത്തുന്ന സെമിനാറിൽ കൂട്ടുകാരോടൊത്ത് നയനയും പങ്കെടുക്കാറുണ്ട്. അവിടെ അവൾക്ക് കൂട്ടായി വിവേകും ഉണ്ടാകും. ഡിഗ്രിക്ക് പഠിക്കുമ്പോൾ ഉണ്ടായിരുന്ന മറ്റു കൂട്ടുകാരും വരാറുണ്ട്. എന്നാൽ വിവേകും നയനയും  പരസ്പരം ഒരുപാട് സംസാരിക്കും . ഇവർ തമ്മിലുള്ള ഈ അടുപ്പം ശ്രദ്ധിച്ച രമ്യയ്ക്ക് അവർ സുഹൃത്തുക്കൾ തന്നെയാണോ എന്ന് ഒരു സംശയം...അത് അവൾ മറ്റുള്ളവരോടും പങ്കുവെച്ചു... രമ്യക്ക് തോന്നിയത് പോലെ മറ്റുള്ളവർക്കും അവർ തമ്മിൽ വല്ലാത്തൊരു അടുപ്പം ഫീൽ ചെയ്തിരുന്നു. പിന്നീട് അവളോട് ചോദിക്കാമെന്ന് അവർ കരുതി.

 എന്നാൽ സെമിനാർ കഴിഞ്ഞ് പുറത്തേക്ക് വന്ന നയന വിവേകിനെ അവളുടെ  ഫ്രണ്ട്സിന്  പരിചയപ്പെടുത്തിക്കൊടുത്തു. 

 ഞങ്ങൾ രണ്ടുപേരും പ്ലസ് വൺ മുതൽക്കേ ഒന്നിച്ച് ഒരേ ക്ലാസിലാണ് പഠിച്ചത്... എന്ന് പറയാനും മറന്നില്ല..
വിവേക് പോയെന്ന് ഉറപ്പായപ്പോൾ രമ്യ നയനയോട് ചോദിച്ചു 

.."നിങ്ങൾ ഫ്രണ്ട്സ് മാത്രമാണോ അതിലപ്പുറം എന്തെങ്കിലും..."

"നീ അങ്ങനെ കടന്നു കയറി ചിന്തിക്കേണ്ട... ഞങ്ങൾ നല്ല ഫ്രണ്ട്സ് മാത്രമാണ്."

 എന്ന് പറഞ്ഞ് അവൾ മെല്ലെ ഒഴിഞ്ഞുമാറി ഇനിയും അവർക്കിടയിൽ നിന്ന് കൊടുത്താൽ അവർ ഇല്ലാത്തതെല്ലാം ഉണ്ടാക്കി ചളമാക്കാനുള്ള സാധ്യത അവൾ മുന്നിൽ കണ്ടു. അതുകൊണ്ട് മെല്ലെ അവൾ അവിടെ നിന്നും മുങ്ങി ...

 

 വിവേകിനെ അവൾക്ക് ഇഷ്ടമാണ്. മറ്റാരെക്കാളും നന്നായി അവൻ അവളെ കെയർ ചെയ്യുന്നുണ്ട് .അത് അവൾക്കും നന്നായിട്ട് അറിയാം. പക്ഷേ അതൊരു സുഹൃത്തിന്റെ സ്വാതന്ത്ര്യം ആയിട്ട് മാത്രമേ അവൾ കാണുന്നുള്ളൂ ..അതിന് അവർ പറയുന്ന രീതിയിലുള്ള ഇഷ്ടമായി അവൾ സങ്കൽപ്പിച്ചിട്ട് പോലും ഇല്ല എന്നതാണ് സത്യം.
 



പുതിയ കോളേജിന്റെ അന്തരീക്ഷത്തിൽ അലിഞ്ഞു ചേർന്നു അവൾ ഓരോ നിമിഷവും ചെലവഴിച്ചു. കൂട്ടുകാരോടൊത്തുള്ള  കളിചിരി തമാശകളും കളിയാക്കലുകളും എല്ലാം  അതിൻറെ ഭാഗമായി. പിജി
ഡിപ്പാർട്ട്മെൻറ് മുഴുവൻ വിവേകും നയനയും ഇഷ്ടതിലാണെന്ന് ഫ്രണ്ട്സ് പറഞ്ഞു നടന്നു. പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലായപ്പോൾ നയനയും മിണ്ടാതിരുന്നു.. എങ്കിലും രണ്ടുവർഷം കഴിയാറായത്  അവൾ പോലും അറിഞ്ഞില്ല..

  ക്യാമ്പസ് ജീവിതത്തിന് ഇടക്ക് അവളുടെ വിവാഹ ജീവിതത്തിന് വേണ്ടിയുള്ള ശ്രമങ്ങളും വീട്ടിൽ നടക്കുന്നുണ്ടായിരുന്നു.പത്തിരുപത് പെണ്ണുകാണൽ ചടങ്ങ് നടന്നെങ്കിലും ഓരോന്നും ഓരോ കാരണങ്ങൾ കൊണ്ട് ഒഴിവായി... പഠിപ്പ് കൂടുതലാണ്,ജോലിക്ക് വിടില്ല,തുടങ്ങി ഓരോ കാരണങ്ങൾ...ചെക്കന്മാർ വരുന്നതും പോകുന്നതും സാടാരണമായത്കൊണ്ട് നയനക്ക് പെണ്ണുകാണൽ ചടങ്ങ് മടുത്തിരുന്നു ...ഇതിലും നല്ലത് സനേഹിച്ച് കല്യാണം കഴിക്കുന്നതാണ് എന്ന് അവൾ വിവേകിനോട് പരിഭവം പറയാറുണ്ട്.
 
പിജി ഫസ്റ്റ് ഇയർ കഴിഞ്ഞപ്പോൾ വിവേകും നയനയും തമ്മിൽ കാണാനുള്ള അവസരങ്ങൾ കുറഞ്ഞു. പ്രൊജക്റ്റ് വർക്കിന്റെ തിരക്കുകൾക്കിടയിൽ ഒന്നിനും നേരമില്ലാതായി..
എല്ലാ തിരക്കുകളും കഴിഞ്ഞ് അവർ വീണ്ടും കണ്ടുമുട്ടിയപ്പോൾ നയന വിവേകിനോട് ചോദിച്ചു 

പിജി കഴിഞ്ഞ് ഇനി എന്താ നിൻറെ പ്ലാനിങ്?

എനിക്കിനിയും തുടർന്ന് പഠിക്കണം. ശേഷം നല്ലൊരു ജോലി നേടണം അവൻ പറഞ്ഞു

 നയനയേക്കാൾ രണ്ടു വയസ്സിന് മുതിർന്നതാണ്..വിവേക്.. അവൻ 25 വയസ്സ് ആകാറായിരുന്നു...അത്കൊണ്ടതന്നെ അവൾ ചോദിച്ചു
അപ്പോൾ വിവാഹം...?

അത് ജോലി നേടിയിട്ട്..

ഉം..
വിവേക് കരിയറിന്ന് കൂടുതൽ ഇംപോർട്ടൻസ് കൊടുക്കുന്ന പോലെ അവൾക് തോന്നി..

നീ പഠിക്കില്ലേ.?. വിവേക് ചോദിച്ചു

എനിക്ക് ഇനിയും പഠിക്കണം എന്ന് തന്നെയാണ്... പക്ഷേ വീട്ടിൽ മാരേജ് നോക്കുന്നുണ്ടല്ലോ... എൻറെ തലയിൽ ദൈവം കെട്ടിവച്ചിട്ടുള്ളത് ആരെയാണെന്ന്  ആർക്കറിയാം.... വരുന്നവർക്ക് എല്ലാം സ്വത്തും പണവും വേണം .. അതൊന്നും വേണ്ടാത്ത ഒരുത്തനെ മതി എനിക്ക് ...

അവളത് പറയുമ്പോ അവൻറെ ഉള്ളൊന്ന് പിടഞ്ഞു. രണ്ടാളും കോളേജ് വേറെ ആണെങ്കിലും അവർക്കിടയിലെ സൗഹൃദം ഉടച്ചിലൊന്നും കൂടാതെയാണ് നിലനിന്നത്. നയനയുടെ കൂട്ട് എല്ലാ സന്ദർഭങ്ങളിലും വിവേകിന് ആശ്വാസവും ആത്മവിശ്വാസവും നൽകി. അവൻ നെഗറ്റീവ് ആയിട്ട് ചിന്തിക്കുന്ന സമയങ്ങളിൽ നയനയുടെ ശുഭാപ്തി വിശ്വാസം അവനെ പോസിറ്റീവ് ആയി ചിന്തിക്കാൻ പ്രേരിപ്പിക്കും. അതിൽ അവന് വിജയവും നേടിയിരുന്നു.അവൻ അറിയാതെ തന്നെ അവളോടുള്ള സ്നേഹവും വിശ്വാസവും കൂടുന്നത് അവൻ തിരിച്ചറിഞ്ഞിരുന്നു.എന്നാല്,
 ജോലിയും കൂലിയും ഒന്നുമില്ലാതെ തൻറെ ഇഷ്ടം നയനയോട് പറയാൻ അവൻ ധൈര്യപ്പെട്ടില്ല. അവൾ തുടർന്ന് പഠിക്കുകയാണെങ്കിൽ തനിക്ക് അവസരം ഉണ്ടാകുമെന്ന് അവൻ പ്രതീക്ഷിച്ചു . ആ ഒരു സമയത്തിനുള്ളിൽ നല്ലൊരു ജോലി നേടണം എന്ന് അവൻ കരുതിയിരുന്നു. എന്നാൽ എല്ലാം പ്രതീക്ഷിച്ചതിലും വിപരീതമായി മാറി.. അപ്രതീക്ഷിത കാര്യങ്ങളിലേക്ക് അവരുടെ ജീവിതം വഴി മാറി..

         മായാമൗനം (Part3)

മായാമൗനം (Part3)

4.7
586

ഒരു ദിവസം കോളേജ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ നയനയോട് അമ്മ പറഞ്ഞു.."മോളെ വേഗം കുളിച്ച് മാറ്റിക്കേ.... നിന്നെ കാണാൻ ഒരു കൂട്ടർ വരുന്നുണ്ട്..എല്ലാം അന്വേഷിച്ചു മോളെ .അഖിൽ എന്നാണ് ചെക്കൻ്റെ പേര്.നല്ല കുടുംബവും ചെക്കനും ആണ്. ചെക്കന്റെ വീട്ടിൽ നിന്ന് എല്ലാവരും വരുന്നുണ്ട് .അവർ നിന്നെ കണ്ടിട്ടുണ്ട്.പേരിന് ഒരു ചടങ്ങ് മാത്രം ആണിത്..". കേട്ടപാതി കേൾക്കാത്ത പാതി മനസ്സിൽ വല്ലാത്തൊരു ഭാരം അവൾക്ക് അനുഭവപ്പെട്ടു. അവൾ കുളിച്ച് ഡ്രസ്സ് മാറി. ഇത്തിരി നേരം ദൈവത്തിന് മുന്നിൽ നിന്ന് പ്രാർത്ഥിച്ചു.."മോളെ...നയനെ...അവരെത്തി.. നീ വാ."..എന്ന അമ്മയുടെ വിളികേട്ട നയന അമ്മയോടൊപ്പം ആ ആളുക