Aksharathalukal

പ്രണയം ❤️

Part 11


അതും പറഞ്ഞു കിരൺ സ്റ്റയർ കയറി മുകളിൽ അജിത്തിന്റ റൂമിന്റെ അടുത്ത് എത്തി.. പക്ഷെ അതു  ലോക്ക് ആയിരുന്നു.. പിന്നെ ബാല്കണിയോടെ ചേരുന്നുള്ള റൂമിന്റെ വാതിൽ ചാരി കേടക്കുന്നത് കണ്ടു അവൻ അങ്ങോട്ട് ചെന്ന് നോക്കി... അവിടെ കണ്ട കാഴ്ച കണ്ട കിരൺ ഒരു നിമിഷം തറഞ്ഞു നിന്നു... കണ്ണിൽ നിന്നും യാന്ത്രികമായി കണ്ണുനീർ ഒഴുകാൻ തുടങ്ങി... 

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

 ആവന്റെ ചുറ്റും നടക്കുന്നതെല്ലാം അവന് ഒരു നിമിഷത്തേക്ക് വിശ്വസിക്കാൻ ആയില്ല. എല്ലാം ഒരു സ്വപ്‍ന മായിരുന്നെങ്കിൽ എന്ന് അവന് തോന്നി... താൻ സ്വന്തം ജീവന്റെ പാതിയായി കണ്ടവളും ...തന്റെ സഹോദരനെ പോലെ ഒരു നിഴലായി കൂടെ നടന്നവനും ഒരു നൂൽ ഇഴ ബന്ധം പോലും ഇല്ലാതെ പരസ്പരം ഒരു ബെഡിൽ.... അവനു തന്റെ ദേഹം എല്ലാം തളരുന്നത് പോലെ തോന്നി.. എങ്ങനെക്കയോ പാട് പെട്ട് അവൻ താഴെ സോഫയിൽ പോയി ഇരുന്നു.. അവിടെ കണ്ടത് ഓർക്കുമ്പോൾ അവനു ഭ്രാന്തു പിടിക്കുന്ന പോലെ ആയി.അവരുടെ ശിൽക്കര ശബ്ദം ആ റൂമിൽ അലയടിക്കുന്നത് ആലോചിക്കുമ്പോൾ അവന്റ കാത് പൊട്ടി പോളിയുന്നത് പോലെ തോന്നി.. അവൻ ഒന്ന് ഉറക്കെ അലറി വിളിക്കണം എന്ന് തോന്നി.... പെട്ടന്ന് ടീ പോയിൽ ഇരിക്കുന്ന അജിത്തിന്റ ഫോൺ റിങ് ചെയ്‌തു സ്‌ക്രീനിൽ മനു എന്ന് തെളിഞ്ഞു... അവൻ ഫോൺ എടുത്ത് ചെവിയിൽ വെച്ചു..

\"ഹലോ... അജിത്തേട്ടാ... എത്ര നേരം കൊണ്ട് വിളിക്കാാ എന്താ ഫോൺ എടുക്കാതെ രണ്ടുപേരും.. പറഞ്ഞിട്ട് കാര്യം ഇല്ല.. നിങ്ങൾ രണ്ടുപെരും കൂടെ കൂടിയാൽ പിന്നെ സ്വബോധം ഉണ്ടാവില്ലലോ.. തല്ക്കാലാത്തിന് രണ്ടും സുഖിച്ചത് മതി.. അവളോട് വേഗം കോളേജിലേക്ക് വരാൻ പറ.. ആ കിരൺ നാട്ടിലെത്തിയിട്ടുണ്ട്.. നിങ്ങളെ വിളിച്ചിട്ട് കിട്ടാത്തോണ്ട് എന്നെ വിളിച്ചിരുന്നു ഏട്ടന്റെ വീട്ടിലേക്കാ വരുന്നേ... ഞാൻ ശില്പക് എക്സാം ആണ് എന്ന പറഞ്ഞേ അവൻ അവിടെ എത്തുമ്പോക്കും ശില്പയെ അവ്ടന്നേ മാറ്റാൻ നോക്ക്... ഹലോ.. കേൾക്കുന്നില്ലേ.. ഹലോ... \"


എല്ലാം കെട്ട് കഴിഞ്ഞപ്പോൾ കിരണിന്റെ കൈയിൽ നിന്നും ഫോൺ താഴെ വീണിരുന്നു... എല്ലാവരും കൂടെ തന്നെ ഒരു കോമാളിയാക്കുവായിരുന്നോ... കൂടെ നിന്ന് സ്നേഹിച്ചവരെല്ലാം ചതിച്ചത് ആലോചിക്കുമ്പോൾ  അവന്റെ സമനില തെറ്റുന്നത് പോലെ തോന്നി.. കണ്ണിൽ നിന്നും ധാരയായി കണ്ണീീരൊഴികികൊണ്ടിരുന്നു.... 


കുറച്ചു കഴിഞ്ഞു സ്റ്റയർ ഇറങ്ങി താഴെക്ക് വരുന്ന അജിത്ത് കാണുന്നത് സോഫയിൽ തല താഴ്ത്തി നിലത്തേക്ക് നോക്കി ഇരിക്കുന്ന കിരണിനെ ആണ്.. അവൻ ഒന്ന് ഞെട്ടി.. പിന്നെ ആ ഞെട്ടൽ ഓളുപ്പിച്ചു കൊണ്ട് ഒരു ചിരിയാലേ അവന്റെ അടുത്തേക്ക് നടന്നു...

\"ടാ അളിയാ നീ എപ്പോ വന്നു...\"

അജിത്തിന്റ ശബ്ദം കെട്ട് അവൻ തല ഉയർത്തി നോക്കി.. അവന്റെ ഞെരംബെല്ലാം ദേഷ്യം കൊണ്ട് വലിഞ്ഞ് മുരുകുന്നത് പോലെ അവൻ തോന്നി. പാട് പെട്ട് അവൻ അത് മറച്ചു വെച്ചു അവനിൽ നിന്നും നോട്ടം മാറ്റി..

\"ഞാൻ എത്തിയെ ഉള്ളു... ഇവിടെ ആരും ഇല്ല എന്ന് മനസിലായി ഡോർ തുറന്ന് കേട്ക്കായിരുന്നു സ്റ്റയർ കയറാൻ നിന്നതാ അപ്പോഴ എനിക്ക് ഒരു കാൾ വന്ന് അതുകൊണ്ട് ഇവിടെ തന്നെ നിന്നു.\" 

കിരൺ മുകളിൽ എത്തിയിട്ടില്ല എന്ന ആശ്വാസത്തിൽ അവൻ വീണ്ടും അഭിനയിക്കാൻ തുടങ്ങി.. 

\"എത്ര ആയാടാ നീ പോയിട്ട്.. എന്നാലും നീ വരുന്നത് ഒന്ന് വിളിച്ചു പറയാം ആയിരുന്നില്ലേ ഇത് വല്ലാത്ത സർപ്രൈസ് ആയി പോയി.. \"


\"കിരണേട്ടാ.. ഏട്ടൻ എപ്പോൾ വന്നു എന്താ എന്നോട് വരുന്ന കാര്യം പറയാഞ്ഞേ.. \"


കിരണിന്റെയും അജിത്തിന്റയും സംസാരം കെട്ട് കൊണ്ടാണ് ശില്പ അങ്ങോട്ട് വന്നത്.. അവൾ വേഗം ഓടി വന്ന് അവനെ കെട്ടിപ്പിടിച്ചു.

തന്റെ മുന്നിൽ ഒന്നും സംഭിക്കാത്ത പോലെ വീണ്ടും അഭിനയിച്  ഒരു കോമാളി ആകികൊണ്ടിരക്കുന്ന അവനെയും അവളെയും കാണുമ്പോൾ കിരണിന് കൊല്ലൻ ഉള്ള ദേഷ്യം തോന്നി..  
അവൻ അവളെ അടർത്തി മാറ്റി കൊണ്ട് ചോദിച്ചു     

 \"നീ എന്താ ഇവിടെ നിനക്ക് ക്ലസ് ഇല്ലേ\"


അവന്റെ ചോദ്യതിൽ അവൾ ആദ്യം ഒന്ന് പതറിയെങ്കിലും പിന്നെ വായേൽ വന്നൊരു കളം പറഞ്ഞു.. 


\" അത് പിന്നെ ഏട്ടാ.. ഞാൻ... ക്ലസ് ന് പോയിത അപ്പോ ഒരു തലവേദന പോലെ വീട്ടിൽ അച്ചനും അമ്മയുമൊക്കെ ഏതോ ഒരു ഫാമിലി ഫ്രിണ്ടിനെ കാണാൻ പോയിത അപ്പോ അവിടെ ഒറ്റക്ക് ഇരിക്കന്ദല്ലൊ എന്ന് കരുതി ഇങ്ങോട്ട് വന്നതാ..\"


അവൾ മുഴുവൻ പറഞ്ഞു തീരുന്നതിനും മുന്നേ കിരണിന്റെ കൈ അവളുടെ മുഖത്തു പതിഞ്ഞിരുന്നു.


അടിയെറ്റ  ശക്തിയിൽ അവൾ നിലത്തേക്ക് പതിച്ചു.. ചുണ്ടിൽ നിന്നും ചോര പൊടിയാൻ തുടങ്ങി.. കിരണിന്റെ മുഖത് ഇത് വരെ കാണാത്ത ഒരു തരം ക്രോധം അജിത്തിനെയും ശില്പയെയും ഒരുപോലെ ഭയപ്പെടുത്തി..  


\"കിരണേ അത്..\"


എന്തോ പറയാൻ ആയി തുനിഞ്ഞ അജിത്തിന്റ നേരെ അവൻ അലറിക്കൊണ്ടു കുത്തിനുപിടിചു..
 \"മിണ്ടിപോവരുത് നീ ഇതിനായിരുന്നോടാ ഇത്രയും കാലം കൂടെ നടന്ന് എന്നെ ഒരു വിഡ്ഢി വേഷം കെട്ടിച്ചത്\'\"


കിരണിന്റെ ഞെരുമ്പുകൾ വലിഞ്ഞ് മുറുകാൻ തുടങ്ങി അജിത്തിന്റ കഴുത്തിൽ ഉള്ള പിടിത്തതിന് ശക്തി കൂടി കൊണ്ടൊരിന്നു... ശിൽപ്പാ താഴെനിന്നും എഴുന്നേറ്റ വന്ന് കിരണിന്റ കൈയിലെ പിടിത്തം അയക്കാൻ നോക്കി.. 


\"മാറി നിക്കടി @###**മോളെ... തൊട്ട് പോവരുത് എന്നെ...\"
അവൻ ശക്തിയായി അവളെ തള്ളിമാറ്റി


\" നിന്നെയൊക്കെ കണ്ണടച് വിശ്വസിച്ചു  പോയതാ ഞാൻ ചെയ്ത തെറ്റ്.... നിന്നെയൊക്കെ ഇവിടെ ഇട്ട്  വെട്ടി നുറുക്കാൻ ഉള്ള ദേഷ്യം ഉണ്ട് എനിക്ക് പക്ഷെ ഞൻ അത് ഇപ്പോ ചെയ്തത് നിന്നെയൊക്ക് ഒരു സമയത്ത് എന്റെ ജീവനെ പോലെ സ്നേഹിച്ചു പോയതോണ്ടാ... ആ എന്നെ നീ ഒക്കെ ചേർന്നു കൊന്നു കളഞ്ഞു.. \"


അവന്റെ ദേഷ്യത്തിൽ ഭയന്ന് എന്ത് പറയണം എന്ന് അറിയാതെ ശില്പയുടെയും അജിത്തിന്റെയും തല താണു.. 


\"ഇനി മേലിൽ നിന്റെയൊന്നും നിഴൽ പോലും എന്റെ കണ്ണ് വെട്ടത് വന്ന് പോവരുത്... പച്ചക്ക് കൊല്ലും ഞാൻ... മറ്റവനോടും പറഞ്ഞേക്ക്.. \"


അതും പറഞു അവൻ അവിടെ നിന്നും വണ്ടി എടുത്ത് ശരവേഗത്തിൽ പാഞ്ഞു.. 
വരുന്ന വഴിയെല്ലാം അവന്റെ മനസ് ആകേ കലുഷിതമായിരുന്നു.... ചങ്ക് പൊട്ടിപോവുന്ന വേദന ഉണ്ടായിരുന്നു അവൻ.. വരുന്ന വഴി വണ്ടി ഒരുപാട് തവണ കയിൽ നിന്നും പാളിയെങ്കിലും എങ്ങനെൊക്കയോ വീടെത്തി.... അവന്റെ പഴയ ഓർമ്മകൾ എല്ലാം അവനെ നോക്കി ചുറ്റും നിന്ന് കൊഞ്ഞനം കുത്തുന്നത് പോലെ തോന്നി.. ഇനിയും ഇങ്ങനെ ഇരുന്ന അവൻ ആകെ സമനിലതേട്ടിപൊവും എന്നായി.. അവൻ നേരെ ബാത്റൂമില്ലേക് നടന്നു.. അപ്പോഴത്തെ ഒരു മാനസികാവസ്ഥയിൽ കൈയിൽ കിട്ടിയ ഒരു ബ്ലൈഡ് എടുത്ത് അവൻ കയിൽ മുറിച്ചു.. എന്നിട്ടും അമർഷം തീരതെ ആ കൈ തന്നെ മുന്നിലുള്ള കണ്ണടിയിൽ ആഞ്ഞ് ഇടിച്ചു... മെല്ലെ മെല്ലെ അവന്റെ കണ്ണുകൾ അടഞ്ഞു ബോധം നഷ്ട്ടമാവുന്നുണ്ടായിരുന്നു...



(തുടരും)

 
വായിക്കുണ്ടോ ആരെങ്കിലും.. എന്തേലും ഒരു അഭിപ്രായം കുറിചൂടെ അതൊരു വലിയ സപ്പോർട്ട് ആവും .🥺😊

പ്രണയം ❤️

പ്രണയം ❤️

5
802

Part 12 അപ്പോഴത്തെ ഒരു മാനസികാവസ്ഥയിൽ കൈയിൽ കിട്ടിയ ഒരു ബ്ലൈഡ് എടുത്ത് അവൻ കയിൽ മുറിച്ചു.. എന്നിട്ടും അമർഷം തീരതെ ആ കൈ തന്നെ മുന്നിലുള്ള കണ്ണടിയിൽ ആഞ്ഞ് ഇടിച്ചു... മെല്ലെ മെല്ലെ അവന്റെ കണ്ണുകൾ അടഞ്ഞു ബോധം നഷ്ട്ടമാവുന്നുണ്ടായിരുന്നു... ✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨ കിരൺ പറയുന്നതെല്ലാം കേട്ടുനിന്ന അഞ്ജുവിന് എന്ത് മറുപടി  പറയണം എന്നറിയുന്നുണ്ടായിരുന്നില്ല... പ്രാണനെ പോലെ സ്നേഹിക്കുനവർ അതെ പ്രാണൻ എടുക്കുന്ന തരത്തിൽ ഉള്ള പ്രവർത്തി ചെയ്താൽ ആർക്കാണ് അത് സഹിക്കാൻ കഴിയുക... അഞ്ജുവിനോട് എല്ലാം തുറന്ന് പറഞ്ഞു കഴിഞ്ഞപ്പോൾ മനസിൽ നിന്നും എന്തോ ഒരു വലിയ ഭാരം  ഇറക്കി വെച്ചപോല