Part 10
പിന്നീട് അങ്ങോട്ട് കിരണിന്റെയും ശില്പയുടെയും ദിവസങ്ങൾ ആയിരുന്നു.. ആ കോളേജിലെ എല്ലാർക്കും കുറച് കുശുമ്പ് തോന്നുന്ന തർത്തിൽ ആയിരുന്നു അവരുടെ പ്രണയം.. എന്തിനും ഏതിനും കൂട്ടായി കൂടപിരപ്പിനെ പോലെ അജിത്തും അവർക്കൊപ്പം ഉണ്ടായിരുന്നു...
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
പുതിയ അദ്ധ്യായന വർഷത്തിൽ കിരണിനും അജിത്തിനും ശില്പക്കും കൂട്ടായി മിഥുൻ എന്ന മനുവും ഉണ്ടായിരുന്നു കൂടെ.. ശില്പയുടെ അച്ഛന്റെ ഉറ്റ സുഹൃതിന്റെ മകൻ ആണ് മനു.
ദിവസങ്ങൾ ശരവേഗത്തിൽ കൊഴിഞ്ഞു പോയി കൊണ്ടിരുന്നു.. കിരണിന്റെയും അജിത്തിന്റെയും 6th. Sem എക്സാം ആയിരുന്നു. രണ്ടുപേരുടെയും കലാലയ ജീവിതത്തിന്റെ അവസാനദിവസം.. എന്നും തമ്മിൽ പ്രണയം കൈ മാറിയിരുന്ന കിരണിനും ശിൽപക്കും വരാൻ പൊവുന്ന ഇനിയുള്ള ദിവസങ്ങൾ കയിപ്പെറിയതായിരുന്നു.
സ്പോർട്സ് ഗ്രൌണ്ട് നു സമീപമുള്ള വാക ചുവട്ടിലെ കൽ ബെഞ്ചിൽ ഇരിക്കുകായാണ് കിരണും ശില്പയും. തങ്ങുടെ പ്രണയത്തിന് ഏറ്റവും കൂടുതൽ സാക്ഷ്യം വഹിച്ചിട്ടുള്ളത് ഈ വാക മരമാണ്. വേനലിന്റ ചൂടിലും തങ്ങളുടെ പ്രണയത്തിനു കുളിരെകൻ എന്നവണ്ണം ഒരു ഇളം കാറ്റ് അവരെ ഇടയ്ക്കിടെ തഴുകുന്നുണ്ടായിരുന്നു.
\"കിരണേട്ടാ... ഇവിടന്ന് ഇറങ്ങിയ എന്നെ എന്നും വിളിക്കില്ലേ... \"
\"മം പിന്നെ വിളിക്കാതെ\"
അവൾ ഒന്ന് പുഞ്ചിരുച്ചു...
\"നീ ഞാൻ ഇല്ലാത്താത് കൊണ്ട് വേറെ ആരേലും പ്രേമിക്കൊടി\"
\"എന്നെ പറ്റി അങ്ങനെ ആണോ ഏട്ടൻ വിചാരിച്ചിരിക്കുന്നെ.. ഞാൻ അങ്ങനെ ചെയും എന്നു തോന്നിണ്ടോ ഏട്ടന്\"
നിറഞ്ഞു വന്ന കണ്ണോടെ അവനെ നോക്കി അവൾ ചോദിച്ചു.. മറുപടി ആയി അവൻ ഒരു കുസൃതിയോടെ ചിരിച്ചു..
\"കഴിയില്ല എന്ന് എനിക്ക് അറിയാം ചുമ്മ ചോദിച്ചതാ... നിന്നെ ഞാൻ എന്റെ സ്വന്തം ആക്കാൻ അധികം വൈകില്ല പെണ്ണെ... ചെന്നൈയിൽ അച്ഛന്റ്റെ പരിചയത്തിൽ ഒരു കമ്പനിയിൽ ജോലി ഏറെക്കുറെ ശരി ആയി വന്നിട്ടുണ്ട്. അത് കിട്ടിയാൽ ഒരു ഒന്ന് രണ്ട് വർഷത്തിനുള്ളിൽ ഞാൻ വരും എന്റെ അച്ചനെയും അമ്മയെയും കൂട്ടി നിന്നെ കൊണ്ട് പോവാൻ.. \"
\"ഏട്ടന്റ് വീട്ടിൽ സമ്മതിക്കോ.. ഇഷ്ടവോ എന്നെ\"
\"അച്ഛനും അമ്മയ്ക്കും ഞാൻ തെരഞ്ഞെടുക്കുന്നത് ഇഷ്ടവും... ഇനി ആയില്ലെങ്കിലും ഒന്നിന്റെ പേരിലും എനിക്ക് നിന്നെ അടർത്തി മാറ്റാൻ കഴിയില്ല\"
അവൾ അവന്റ കൈ തന്റെ കയോട് പൊതിഞ്ഞു തോളിൽ തല വെച്ച അങ്ങനെ കെടന്നു..
\"ഹലോ ഞങ്ങൾക്ക് അങ്ങോട്ട് വരാവോ\"
കിരണും ശില്പയും തിരിഞ്ഞു നോക്കിയപ്പോൾ കണ്ട് തങ്ങളുടെ പിന്നിൽ നിൽക്കുന്ന മനുവിനെയും അജിത്തിനെയും...
\"രണ്ടാളുടെയും പ്രണയ സല്ലാപം കഴിഞ്ഞെകിൽ നമക്ക് അങ്ങോട്ട് പോവാമയിരുന്നു സമയം എത്ര ആയി ന്ന് വല്ല ബോധവും ഉണ്ടോ രണ്ടിനും.. ഇവളെ അവിടെ നേരത്തും കാലതും എത്തിച്ചില്ലെങ്കിൽ അമ്മാവന്റെ വായേൽ ഇരിക്കുന്നത് മുഴുവൻ ഞാൻ കേൾക്കേണ്ടി വരും.. \"
കിരണും ശില്പയും ഒന്ന് ചിരിച്ചു...
\"എന്ന ഞാൻ പോവട്ടെ കിരണേട്ടാ... വിളിക്കണം \"
അതും പറഞ്ഞു അവൾ അവിടെ നിന്നും നടന്നു അകലുന്നത് അവൻ നോക്കി നിന്നു.
\"ടാ അളിയ നീ വെറുതെ സ്ന്റി ആവണ്ട നിനക്ക് അവളെ എപ്പോ കാണണം എന്ന് തോന്നിയാലും ഞാൻ ഇല്ലേ.. നീ എന്നോട് പറഞ്ഞ മതി ഞാൻ സെറ്റ് ആകിത്തരം ന്നേ\"
കിരണിന്റെ തോളിൽ കൈ ഇട്ട് കൊണ്ട് അജിത്ത് പറഞ്ഞു..
\"ആഹ് സെറ്റ് ആക്കി തന്നില്ലെങ്കിൽ നിന്നെ ഞാൻ കൊല്ലും 😁😁\"
\"ഓ ഇപ്പോ അങ്ങനെ ആയാ 😒\"
\"നിന്ന് കിണുങ്ങാതെ എന്റെ പെണ്ണിനെ വേഗം വീട്ടിൽ എത്തിക്കട...\"
\" ഓ ഉത്തരവ്\"
അതും പറഞ്ഞ് ചവിട്ടി തുള്ളി പോവുന്ന കിരണിനെയും മനുവിനെയും നോക്കി ചിരിച് കൊണ്ട് അവനും വീട്ടിലേക്ക് തിരിചു..
ദിവസങ്ങൾ കൊഴിഞു പോയികൊണ്ടേ ഇരുന്നു.. തമ്മിൽ കാണാൻ ഉള്ള അവസരങ്ങൾ കുറഞ്ഞുവെങ്കിലും കിരണിനു അവളോടുള്ള സ്നേഹത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല.. എന്നും ഉള്ള ഫോൺ വിളികൾ അവന്റെ മനസിലെ പ്രണയത്തിനു കൂടുതൽ തിളക്കം എകി കൊണ്ടിരുന്നു..
അങ്ങനെയിരിക്കെ ചെന്നെ ഉള്ള കമ്പനിയിൽ കിരണിനു ജോലി ശരിയായി... എത്രയും പെട്ടന്ന് അവിടെ ജോയിൻ ചെയ്യണമ്മായിരുന്നു.. നാട്ടിൽ നിന്നും പോവാൻ അവന് വെഷമം ഉണ്ടെങ്കിലും സ്വന്ധമായുള്ള ഒരു ജോലി ശില്പയെ സ്വന്തമാക്കാൻ ഉള്ള സമയത്തെ കുറക്കുന്ന ഒരു അവസരമായി അവനു തോന്നി.. ശിൽപ്പയോടും അജിത്തിനെയും മാനുവിനെയും കണ്ട് യാത്ര പറഞ്ഞു അവൻ ചെന്നൈക്ക് പുറപ്പെട്ടു.
ജോലിയും താമസമൊന്നും അവൻ അത്ര ബുദ്ധിമുട്ടായിരുന്നില്ല.. ആകേ ഉള്ളൊരു വെഷമം ലീവ് അങ്ങനെ എടുക്കാൻ പറ്റില്ല എന്നതായിരുന്നു.. എന്നും ഉള്ള വിളികളിലൂടെ അവൻ അവന്റ പ്രണയം കൈ മാർ കൊണ്ടിരുന്നു..
ഇപ്പോൾ ശില്പ ഡിഗ്രി എല്ലാം കംപ്ലീറ്റ് ആക്കി ആ കോളേജിൽ തന്നെ MA ക്ക് ചേർന്നു.. അജിത്ത് നാട്ടിൽ തന്നെ ഒരു ബിസിനസ് സ്റ്റാർട് ചെയ്തു.. മനുവിപ്പോൾ ഡിഗ്രി ഫൈനൽ ഇയർ ആണ്.. കിരൺ അവസാനമായി നാട്ടിൽ വന്നിട്ട് 4 മാസം കഴിഞ്ഞിരുന്നു. അതിനുശേഷം കമ്പനിയിലെ കുറച് അധികം വർക്ക് പൂർത്തിയാക്കൻ ഉള്ളത്കൊണ്ട് ലീവ് എടുക്കാൻ പറ്റിയിട്ടുണ്ടായിരുന്നില്ല... ഇന്ന് അവൻ 1 മാസത്തെ ലീവിന് നാട്ടിലേക്ക് മടങ്ങുക്കയാണ്. എല്ലാതവനയും അവൻ വരുമ്പോൾ റയിൽവേ സ്റ്റേഷനലിൽ അജിത് വന്ന് പിക്ക് ചെയാർ ആണ് പതിവ്. എന്നാൽ ഇത്തവണ എല്ലാവർക്കും ഒരു സർപ്രൈസ് കൊടുക്കാം എന്ന് കരുതി അവൻ വരുന്ന വിവരം ആരെയും അറിയിച്ചിട്ടുണ്ടായുരുന്നില്ല. ഇത്തവണ അവന്റെയും ശില്പയുടെയും കാര്യം അച്ചനോടും അമ്മയോടും അവതരിപ്പിച് ശിൽപയുടെ വീട്ടിലെക്ക് അവരെ കൂട്ടി പോവണം എന്നേലം പ്ലാൻ ചെയ്തായിരുന്നു കിരൺ നാട്ടിൽക്ക് വന്നത്..
റയിൽവേ സ്റ്റേഷനിൽ ഇറങ്ങി വീട്ടിലെക്ക് ഒരു ഓട്ടോ വിളിച്ചു പോയി. അവിടെ എത്തിയപ്പോഴാണ് അച്ഛനും അമ്മയും അമ്മയുടെ കുടുംബത്തിൽ ഒരു കല്യാണത്തിന് പോയിതാണ് എന്ന് അച്ഛമ്മ പറഞ്ഞത്.. അവൻ നേരെ ഫോൺ എടുത്ത് ആദ്യം ശില്പയെ വിളിച്ചു.. റിങ് പോവുന്നുണ്ടായിരുന്നു പക്ഷെ എടുക്കുന്നില്ല. പിന്നെ അജിത്തിനെ വിളിച്ചപ്പോൾ ഔട്ട് ഓഫ് കവരെജ് ഏരിയ എന്നാണ് പറഞ്ഞത്.. രണ്ടുപേരെയും വിളിച്ചിട്ട് കിട്ടാതത് കൊണ്ട് അവൻ മനുവിനെ വിളിച്ചു...
\"ഹലോ മനു \"
\"ഹാ.. ഹാലൊ കിരണേട്ടാ എന്താ പതിവില്ലാതെ ഈ നേരത് ഒരു കാൾ\"
\"എട നീ ക്ലാസ്സിലാണോ..ഞാൻ ശിൽപ്പയെയും അജിത്തിനെയും വിളിച്ചിട്ട് കിട്ടുന്നില്ല അതാ നിന്നെ വിളിച്ച\"
\"ഹാ അതോ.. ശില്പക്ക് ഇന്ന് എന്തോ internal exam ഉണ്ട് എന്ന് പറഞ്ഞിരുന്നു ചെലപ്പോ എക്സാം ഹാൾ ലെ ആവും അതവും കാൾ എടുത്താക്കാതെ.. അജിത്തേട്ടൻ വീട്ടിൽ ഉണ്ടല്ലോ.. ഇന്ന് ലീവ് ആ എന്നു പറഞ്ഞിരുന്നു.\"
\"ഹാണോ ഡാ.. എന്ന ഒക്കെ നീ വെച്ചോ..\"
\"എന്താ കിരണേട്ടാ എന്തെകിലും അത്യാവശ്യ കാര്യം പറയാൻ ഉണ്ടോ\"
\"ഹേയ് അങ്ങനെ സീരിയസ് ആയിട്ട് ഒന്നും ഇല്ലടാ.. ഞാൻ ഇന്ന് കാലത്തു നാട്ടിലേക്ക് വന്നു.. അപ്പോ അവരെ വിളിച്ചപ്പോ കാൾ എടുക്കുന്നില്ല അതാ നിന്നെ വിളിച്\"
\"ഏ.. ചേട്ടൻ വരുന്നതിനെ പറ്റിയോന്നും അജിത്തേട്ടൻ പറഞ്ഞില്ലാലോ.. \"
\"ഞാൻ അജിതിനോടും ശില്പയോടൊന്നും പറഞ്ഞട്ടുണ്ടായിരുന്നില്ലട എല്ലാവർക്കും ഒരു സർപ്രൈസ് ആവും ല്ലോ എന്ന് കരുതി.. എന്ന ഒക്കെടാ വൈകിട്ട് കാണം. ഞാൻ എന്ന അജിത്തിന്റ വീട്ടിൽ ചെന്ന് നോക്കട്ടെ..\"
അതും പറഞ്ഞു അവൻ ഫോൺ വെച്ചു. ബൈക്കിന്റെ കീ യും എടുത്ത് അജിത്തിന്റെ വീട്ടിലേക്ക് പുറപ്പെട്ടു. അജിത്തിനെ കൂട്ടി ശിൽപയുടെ എക്സാം കഴിയുംബൊക്കും കോളേജിൽ എത്താം എന്ന് അവൻ മനസിൽ വിചാരിച്ചു.
ഒരു പാട് നാൾ കൂടി അവളെ കാണുന്നതിന്റ സന്ദോഷത്തിൽ ആയിരുന്നു അവൻ.
അജിത്തിന്റ വീട്ടിൽ എത്തിയപ്പോൾ ഡോർ ചാരി കേടകുക്കായായിരുന്നു.. അവൻ ബെൽ അടിച്ചെങ്കിലും കറന്റ് ഇല്ലാത്തത് കൊണ്ടോ ബെൽ വർക്ക് ആവാത്തത് കൊണ്ടോ ആരും പുറത്തേക്ക് വന്നില്ല. സിറ്റ് ഔട്ട് ൽ കയറി നോക്കിയപ്പോ ഡോർ ഉള്ളിൽ നിന്നും ലോക്ക് അല്ല എന്ന് അവൻ മനസിലായി. അവൻ മെല്ലെ അത് തുറന്ന് അകത്തേക്ക് കയറി.
\"ഹെ ഈ വീട്ടിൽ ആരും ഇല്ലാത്തപ്പോ വാതിലും തുറന്നിട്ട് ഈ കഴുത ഇത് എവിടെ പോയി കേടക്കാ എന്തോ 🤔.. വല്ല കള്ളൻ മാരും കയറിയ അറിയൊ.. ആ വെറുതെ അല്ല ഫോൺ അടിച്ചിട്ട് കിട്ടാത്തേ ഇത് ഇവിടെ വെച്ചിരിക്കാണോ... ഹാ മുകളിലതെ റൂമിൽ പോത്ത് പോലെ കെടന്നുറങ്ങുന്നുണ്ടാവും. എന്നലും ഇവനെ ഒക്കെ വിശ്വസിച്ചു വീട് നൊൽക്കാൻ ഏൽപ്പിച്ചവരെ സമ്മതിക്കണം\"
അതും പറഞ്ഞു കിരൺ സോഫയിൽ അലക്ഷ്യമായി കിടക്കുന്ന അജിത്തിന്റ ഫോൺ ടീ പോയിലേക്ക് എടുത്ത് വെച്ചു സ്റ്റയർ കയറി മുകളിൽ അജിത്തിന്റ റൂമിന്റെ അടുത്ത് എത്തി.. പക്ഷെ അതു ലോക്ക് ആയിരുന്നു.. പിന്നെ ബാല്കണിയോടെ ചേർന്നുള്ള റൂമിന്റെ വാതിൽ ചാരി കേടക്കുന്നത് കണ്ടു അവൻ അങ്ങോട്ട് ചെന്ന് നോക്കി... അവിടെയുള്ള കാഴ്ച കണ്ട കിരൺ ഒരു നിമിഷം തറഞ്ഞു നിന്നു... കണ്ണിൽ നിന്നും യാന്ത്രികമായി കണ്ണുനീർ ഒഴുകാൻ തുടങ്ങി...
(തുടരും.)