Aksharathalukal

കവിതയെഴുത്തിന്റെ ബാലപാഠങ്ങൾ

കവിതയെഴുത്തിന്റെ ബാലപാഠങ്ങൾ
----------------------------------------

മനസ്സിൽ തോന്നിയത് എഴുതിവെക്കുക. അതിനെ കവിതയെന്നു വിളിക്കുക.
രണ്ടാമതൊന്നു വായിക്കാതെ ഫേസ്ബുക്കിലോ, വാട്ട്സ്ആപ്പ് ഗ്രൂപ്പിലോ ഇട്ട് കവിയെന്ന പേരുനേടുക. പത്തിരുപതെണ്ണമായാൽ പുസ്തകമാക്കുക, എന്നതൊക്കെ ഒരു വിനോദ പ്രവൃത്തിയായി മാറിയിരിക്കുകയാണ്.

ഒരു കവിതയ്ക്കുവേണ്ട പ്രാഥമിക ഗുണങ്ങളെപ്പറ്റി ചർച്ചചെയ്യാം.

കവിതയുടെ ജനനം
--------------------
കവിത ജനിക്കുന്നത് പ്രക്ഷുബ്ധമായ മനസ്സിൽ നിന്നാണ്. മനസ്സിനെ സന്തുലിതാവസ്ഥയിലേക്ക് കൊണ്ടുവരിക എന്നതാണ് എഴുത്തിന്റെ ലക്ഷ്യം. അതായത് ക്ഷോഭം ഉണ്ടാക്കുന്ന പരിസ്ഥിതിയോട് കവിമനസ്സിന്റെ പ്രതികരണം കവിതയായി മാറുന്നു. മനസ്സ് ക്ഷോഭാവസ്ഥയിലേക്കു നീങ്ങുന്നത് ഊർജസംഭരണ പ്രക്രിയയും എഴുത്ത്, ഊർജശോഷണ പ്രക്രിയയുമാണ്.
ഊർജസംരക്ഷണ നിയമമനുസരിച്ച് \'Energy can neither be created nor destroyed.\'
ആയതിനാൽ (dissipation of energy) ഊർജത്തിന്റെ വിസരണമോ വിസർജനമോ- ആണ് സൃഷ്ടിയിൽ സംഭവിക്കുന്നത്. സൃഷ്ടികർമം പൂർത്തിയാകുമ്പോൾ കിട്ടുന്ന പ്രശാന്തി(bliss)യാണ് എഴുത്തുകാരന്റെ നിർവൃതി. ഇത് കവിതയെഴുതുന്നതിൽ മാത്രമല്ല, മറ്റു സാഹിത്യസൃഷ്ടികളിലും സമാനമാണ്.

ഈ ഊർജമാറ്റത്തിന്റെ അനുരണനങ്ങൾ അനുവാചക മനസ്സിലും സ്പന്ദിക്കുമ്പോഴേ കവിത വിജയിക്കുകയുള്ളു.

കവിതയുടെ ബീജം മനസ്സിന്റെ അസന്തുലനാവസ്ഥയിൽ നനിന്നാണ്. അത് അനിയന്ത്രിതമായ സന്തോഷമാകാം ക്ഷോഭമാകാം കലഹമാകാം അനുഗ്രഹമാകാം സംശയമാകാം പ്രതീക്ഷയാകാം വിങ്ങലുകളാവാം!
വികാരവിചാരങ്ങളുടെ തിരമാലകളില്ലാത്ത പ്രശാന്തിയിൽനിന്ന് കവിത ജനിക്കാൻ സാധ്യത കുറവാണ്.

ആദികാവ്യമെഴുതിയ വാല്മീകിയുടെ മനസ്സിലെ അസ്വസ്ഥതയാണ് \'മാനിഷാദ\'യുടെ പിറവിക്കു കാരണം എന്നത് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള ആശയമാണല്ലോ.

തുടരും...




കവിതയുടെ ബാലപാഠങ്ങൾ ഭാഗം 2

കവിതയുടെ ബാലപാഠങ്ങൾ ഭാഗം 2

5
478

ഭാഗം 2. നന്നായി വായിക്കുക--------------------------------കവിത എഴുതാൻ തുടങ്ങുന്നതിനുമുമ്പ്കവിത ആസ്വദിക്കാൻ പഠിക്കണം. കവിതയിലെ സൗന്ദര്യം മത്തുപിടിപ്പിക്കുന്നതലം വരെ ആസ്വാദനശേഷി ഉയരണം.പഴയകാല കവിതകളും പുതിയകാല കവിതകളും ധാരാളം വായിക്കുക. സാവധാനം വരികൾ വായിച്ച്, അർഥം മനസ്സിലാക്കി;പറഞ്ഞതും പറയാത്തതും ഒളിഞ്ഞിരിക്കുന്നതുമായ ആശയതലങ്ങൾ തിരിച്ചറിയുക. കവിതകളും നിരൂപണങ്ങളും ആസ്വാദനക്കുറിപ്പുകളും ധാരാളം വായിക്കണം. ഹൃദയസ്പർശിയായ വരികൾ ഹൃദിസ്ഥമാക്കുക. അവ മനസ്സിൽ താളബോധമുണ്ടാക്കാൻ സഹായിക്കും.നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട താളത്തിലുള്ള കുറേ വരികൾ പഠിച്ചിരിക്കണം. ആ വരികളുടെ