Aksharathalukal

കവിതയുടെ ബാലപാഠങ്ങൾ ഭാഗം 2

ഭാഗം 2. നന്നായി വായിക്കുക
--------------------------------

കവിത എഴുതാൻ തുടങ്ങുന്നതിനുമുമ്പ്
കവിത ആസ്വദിക്കാൻ പഠിക്കണം. കവിതയിലെ സൗന്ദര്യം മത്തുപിടിപ്പിക്കുന്ന
തലം വരെ ആസ്വാദനശേഷി ഉയരണം.

പഴയകാല കവിതകളും പുതിയകാല കവിതകളും ധാരാളം വായിക്കുക. സാവധാനം വരികൾ വായിച്ച്, അർഥം മനസ്സിലാക്കി;പറഞ്ഞതും പറയാത്തതും ഒളിഞ്ഞിരിക്കുന്നതുമായ ആശയതലങ്ങൾ തിരിച്ചറിയുക. കവിതകളും നിരൂപണങ്ങളും ആസ്വാദനക്കുറിപ്പുകളും ധാരാളം വായിക്കണം. ഹൃദയസ്പർശിയായ വരികൾ ഹൃദിസ്ഥമാക്കുക. അവ മനസ്സിൽ താളബോധമുണ്ടാക്കാൻ സഹായിക്കും.

നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട താളത്തിലുള്ള കുറേ വരികൾ പഠിച്ചിരിക്കണം. ആ വരികളുടെ താളത്തിലാവും നിങ്ങളുടെ കവിത രൂപപ്പെടുത്തുക. താളബോധം, കവിതാലാപനം കേൾക്കുന്നതിലൂടെയും പാട്ടുകൾ, കീർത്തനങ്ങൾ, ഭക്തിഗാനങ്ങൾ, മുദ്രാവാക്യങ്ങൾ എന്നിവ കേൾക്കുന്നതിലൂടെയും രൂപപ്പെടും.

പാഠപുസ്തകങ്ങളിലെ കവിതകൾ ശ്രദ്ധാപൂർവം പഠിച്ചിട്ടുണ്ടാവുമല്ലോ. പാഠപുസ്തകങ്ങളിലെ കവിതകൾ മലയാളക്കവിതയുടെ വികാസപരിണാമങ്ങളെയും പ്രത്യേകതകളെയും പ്രതിനിധാനം ചെയ്യുന്നവയായിരിക്കും.

മലയാളമല്ലാത്ത ഇതരഭാഷകൾ അറിയാമെങ്കിൽ അതും വായിക്കണം. കവിതകളെക്കുറിച്ച് ലഭ്യമായ പഠനങ്ങളും ലേഖനങ്ങളും വായിച്ചു മനസ്ലിലാക്കണം.
ഈ വയാനാനുഭവം സൃഷ്ടിക്കൽ ജീവിതാന്ത്യം വരെ തുടരേണ്ട പ്രക്രിയയാണ്. ഒരാളെ എഴുത്തിന് പ്രാപ്തമാക്കുന്ന മുഖ്യഘടകം വായനയാണ്. വായനയിലൂടെ പദപ്രയോഗങ്ങൾ, സന്ധിചേർക്കൽ, സമസ്തപദരൂപീകരണം എന്നിവയ്ക്കുള്ള ശേഷി വികസിക്കുകയും വലിയ പദസമ്പത്ത് നേടാനും കഴിയും.

മറ്റൊരു ഘടകം ജന്മനാ ലഭിക്കുന്ന പ്രതിഭയാണ്. കാവ്യപ്രതിഭയുള്ളവർക്കു മാത്രമേ കവിതയെഴുതാനുള്ള പ്രേരണ ലഭിക്കൂ. പ്രതിഭയ്ക്കു പകരംവെക്കാൻ മറ്റൊന്നില്ല. പ്രതിഭയുടെ വിലാസം കൊണ്ടാണ്, ഔപചാരിക വിദ്യാഭ്യാസം
( യഥാർത്ഥ വിദ്യാഭ്യാസമല്ല) കുറഞ്ഞവരും വായനകുറഞ്ഞവരും ഒറ്റപ്പട്ടു ജീവിക്കേണ്ടി വന്നവരും മനോഹരമായ രചനകൾ നടത്തുന്നത്.

തുടരും...



കവിതയുടെ ബാലപാഠങ്ങൾ ഭാഗം 3

കവിതയുടെ ബാലപാഠങ്ങൾ ഭാഗം 3

5
222

കവിത എഴുത്തിന്റെ ബാലപാഠങ്ങൾ. ഭാഗം 3. അക്ഷരങ്ങൾ---------------------------------------                                            മലയാള അക്ഷരമാലയെ സംസ്‌കൃത ശൈലീഘടന അടിസ്ഥാനത്തിൽ പൊതുവെ സ്വരാക്ഷരങ്ങൾ എന്നും വ്യഞ്ജനാക്ഷരങ്ങൾ എന്നും രണ്ടു വിഭാഗങ്ങളായി തരന്തിരിച്ചിരിക്കുന്നു. ഇവ കൂടാതെ ചില്ലക്ഷരങ്ങളും, കൂട്ടക്ഷരങ്ങളും കൂടി ചേരുന്നതാണ് മുഴു മലയാള അക്ഷരമാല. ഭാരത ഭാഷകളിൽ തന്നെയും ഏറ്റവും കൂടുതൽ വർണ്ണാക്ഷരങ്ങൾ നിലകൊള്ളുന്ന ഭാഷയാണ് മലയാളം.അക്ഷരം എന്നത് അക്ഷരമാലയിൽ അധിഷ്ഠിതമായ ലേഖനരീതിയിൽ ഉപയോഗിക്കുന്ന കണികയാണ്. ഓരോ അക്ഷരവും അതിന്റെ വാച്യരൂപത്തിൽ ഒന്നോ രണ്ടോ