Aksharathalukal

മെമ്മറീസ് - CLIMAX

അതേ സമയം റിച്ചുവും ഉണ്ണിയും ബോൾട്ടും വേറൊരു ആംബുലൻസിൽ അവിടേക്ക് വന്നു...മൂന്നാൾക്കും പരിക്കൊന്നും ഇല്ലായിരുന്നു  കൂടെ ഉണ്ടായിരുന്ന ഒരാളെ ആശുപത്രിയിലെത്തിക്കാൻ ആയിരുന്നു അവർ വന്നത്... റിച്ചു വേഗം സ്‌ട്രെച്ചെർ വലിച്ചു കൊണ്ടു വന്നു... ഉണ്ണിയും ബോൾട്ടും അയാളെ എടുത്തു  കിടത്തി...ഉണ്ണി അയാളുമായി നേരെ ക്യാഷ്യാലിറ്റിയിലേക്ക് പോയി കൂടെ ബോൾട്ടും...റിച്ചു അതിന് പുറത്തു കാത്തു നിന്നു...
അപ്പോൾ അവൾ ദൂരെ മോർച്ചറിയുടെ അടുത്ത് ഒരാൾകൂട്ടം കണ്ടു.. അവിടെ ആരോ ഇരുന്നു കരയുന്നത്  അവൾ കണ്ടു ആളുടെ മുഖം കണ്ടില്ല...അവൾ അടുത്തേക്ക് പോയി അവളെ കണ്ടതും..പെട്ടെന്ന് ആളുകളെ തട്ടി മാറ്റി കൊണ്ട് കസേരയിൽ ഇരുന്ന അജു അവളുടെ അടുത്തേക്ക് ഓടി ചെന്നു... അവൻ അവളെ കെട്ടിപിടിച്ചു കരഞ്ഞു
അവൾക്ക് അവിടെ എന്താണ് സംഭവിച്ചത് എന്ന് മനസ്സിലായില്ല പക്ഷേ അവന്റെ അടക്കിപിടിച്ചുള്ള കരച്ചിൽ മാത്രം അവൾക്ക് കേൾക്കാനായി.....

അപ്പോഴേക്കും ഉണ്ണിയും ബോൾട്ടും അവിടെയെത്തി... 

\" അല്ല എന്താ സംഭവിച്ചത് നിങ്ങൾ ആ ജീപ്പിൽ അല്ലായിരുന്നോ \"സണ്ണി ബോൾട്ടിനോട് ചോദിച്ചു

\" അതേ പക്ഷേ വഴിക്കു വെച്ച് വേറൊരു ഫാമിലി ഞമ്മളെ ജീപ്പിൽ കേറി \"

\"ചായ കുടിക്കാൻ വേണ്ടി ജീപ്പ് നിർത്തിയിരുന്നു ഞങ്ങൾ അവിടെ ഇറങ്ങി റിച്ചു അവളുടെ ജാക്കറ്റ് അതിൽ വെച്ചിട്ടായിരുന്നു ഇറങ്ങിയത് ചായ കുടിച്ചു തിരിച്ചു വന്നപ്പോൾ ജീപ്പ് അങ് പോയി...\" ഉണ്ണിയേട്ടൻ പറഞ്ഞു

\"കുറച്ചു ദൂരം ഓടിയെത്തിയപ്പോ കണ്ടത് കൊക്കയിലേക്ക് മറിഞ്ഞ ജീപ്പായിരുന്നു 
ഞങ്ങ അപ്പോ തന്നെ ഒരാളു ആയിട്ട് ആശുപത്രിയിലേക്ക് പോന്ന് \"

\" എന്തായാലും കർത്താവ് കാത്തു അജു വല്ലാതെ പേടിച്ചു പോയി..അവന്റെ ജീവൻ ഇപ്പോഴാ തിരിച്ചു കിട്ടിയത്... \" സണ്ണി പറഞ്ഞു

ഇത് കണ്ട് ഉണ്ണിയേട്ടനും ബോൾട്ടിനും സന്തോഷമായി....

അജുവും റിച്ചുവും പരസ്പരം ചുംബിച്ചു.. ഏറെ കാലം അവർ തമ്മിൽ ഉണ്ടായിരുന്ന അകലം ഒറ്റ നിമിഷം കൊണ്ടില്ലാതായി..

അങ്ങനെ അവസാനം എല്ലാ നിറം...സ്വപ്നക്കൂട്....ചോക്ലേറ്റ്...പോലുള്ള സിനിമകൾ പോലെ അവർ ഒരുമിക്കുകയാണ് സുഹൃത്തുക്കളെ ഒരുമിക്കുകയാണ് 😌😌...അല്ല നമ്മളെ ബാക്കി ടീമ്സ് എന്തായി എന്ന് നോക്കാം🧐🧐..ഏകദേശം 1 വർഷം കഴിഞ്ഞു...🥺🥺 അതെന്താ 1 വർഷം എന്നല്ലേ 😁😁എന്നാലല്ലേ സാധാരണ കഥയിലെ ലൈഫിൽ വല്ല മാറ്റവും കാണു...
കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല എന്നല്ലേ...ദേവൻ സാർ മുറപ്പെണ്ണായ ആരതിയെ കെട്ടി🥰🥰.. അതോടെ വിഷ്ണുവേട്ടൻ ഹാപ്പി...അളിയനും അളിയനും കൂടി ഇപ്പോൾ ഒരു ടെക്സ്റ്റൈൽ ഷോപ്പ് തുടങ്ങി...
ഉണ്ണിക്ക് ഡൽഹിയിൽ ഒരു ഗേൾഫ്രണ്ട് സെറ്റായി..ആള് ഇപ്പൊ വല്യ പുള്ളിയാ...☺️☺️ ഡിസ്കോ പാർട്ടിക്ക് ഒക്കെ പോകുന്നുണ്ടെന്ന് കരകമ്പി കേട്ടു ...
നമ്മളെ ചെകുത്താൻമാരും ആട് തോമയും നാട്ടിൽ സെറ്റൽഡ് ആയി..
അങ്ങോട്ട് നോക്ക് കുമാരേട്ടാ😎😎.. ഒരു രണ്ടു നില വീട് കണ്ടോ...  യദുവിന്റെ പുതിയ വീടാ...അതിന്റെ മുറ്റത്തൊരു കാന്താരി ഓടി നടക്കുന്നുണ്ടല്ലോ..
അയ്യോ ദേ അതിന്റെ പുറകെ തന്നെ ഉണ്ടല്ലോ മാളു...😂😂

\" ഇത് കഴിക്ക് മോളെ...ദേ അമ്മക്ക് ദേഷ്യം വരുമേ 😠😠\"

\" വരണ്ടാന്ന് പറ😁😁 \" 

\" 😡🥵🤯 യദു...കേൾക്കുന്നില്ലേ ഇവളുടെ വായിൽ നിന്ന് വരുന്നത് \"

\" ഇപ്പൊ എങ്ങനെ ഇരിക്കണ് 😏😏 ഇവളെ പ്രെഗ്നെന്റ് ആയിരുന്നപ്പോ ഞാൻ നിന്നോട് ഒരു നൂറു വട്ടം പറഞ്ഞിട്ടുണ്ട് ചളി പറയല്ലേ ..പറയല്ലേന്ന് 😖😖..\"

\"ഐയ്ന്..\" കൊച്ചു വിട്ട് കൊടുക്കാൻ പോണില്ല.. 

യദു വേഗം പ്ലേറ്റ് മാറ്റാൻ നോക്കി..

\" ഐയ്‌നല്ല..ഒയ്ന്.. രണ്ടാളും വേഗം ചെന്ന് റെഡി ആവാൻ നോക്ക് ഇന്ന് കിൻഡർ ഗാർഡൻ വേഗം തുടങ്ങും ചളി മോളെ അവിടെ ആക്കിയിട്ട് വേണം ചളിയമ്മയെ കൊണ്ട് വിടാൻ 😉...\" യദു ഓഫീസിലേക്ക് പോവാൻ വേണ്ടി ടൈ കെട്ടുകയായിരുന്നു..

\" ഇനി രാവിലെ ചായ ചാരായം എന്നും പറഞ്ഞോണ്ട് വാ വിം കലക്കി തരും ഞാൻ \" മാളു ആത്മ

മാളു അവളുടെ കൊച്ചിനെ യൂണിഫോം ഇട്ടു കൊടുത്തു വരാന്തയിലേക്ക് ഇറങ്ങിയതും ദേ ഇരിക്കുന്നു ഒരു ബോക്സ്... മാളുവിന്റെ കാന്താരി ആ ബോക്സിന്റെ അടുത്തേക്ക് ഓടാൻ തുടങ്ങിയതും ...ബോംബ് കണ്ട പോലീസുകാരനെ പോലെ യദു അവിടേക്ക് ചാടി വീണു...അവൻ ആ ബോക്‌സ് തുറന്നു...
____________________________

റിച്ചുവും അജുവും അങ്ങനെ സെറ്റിൽ ആയി.. റിച്ചു പുതിയ സ്കൂട്ടർ വാങ്ങി..അജുവിന്റെ ബാൻഡ് ഇന്റർനാഷണൽ racing  കോംപെറ്റീഷനിലേക്ക് സെലക്ടഡ് ആയി🥰...റിച്ചുവിന് പ്രൊമോഷനും കിട്ടി 🤩 മൊത്തത്തിൽ ഇന്ന് ഒന്നാം തീയതിയാ...മധുരം കഴിക്കണം😍😍... അവൾ മുൻവശത്തെ വാതിൽ തുറന്നപ്പോൾ തന്നെ മുറ്റത്തൊരു ബോക്‌സ് കണ്ടു...അവൾ മുറ്റത്തിറങ്ങി അത് കയ്യിലെടുത്തു അതിൽ നിന്ന് കലപില ശബ്ദം കേൾക്കാൻ തുടങ്ങി...

\" ഇതിൽ നിന്ന് ശബ്ദം കേൾക്കുന്നു അജു ഇത് എന്ത് ബോക്സാ \"

\" അത് കൊറിയർ വന്നതായിരിക്കും ഞാൻ suit ഓർഡർ ചെയ്തിരുന്നു \" അജു അകത്തുനിന്ന് വിളിച്ചു പറഞ്ഞു

\" സ്യുട്ടോ....\" അവൾ അത് തുറക്കാൻ ശ്രെമിച്ചു

\" ആഹ്..അതേ.. അല്ല വളരെ ചെറിയ പെട്ടി ആണല്ലോ \"

\" സ്യുട്ടാണോ അതോ സ്കോച്ച് ആണോ........\"

\" മണ്ണാങ്കട്ട...ഞാൻ നോക്കട്ടെ അയ്യോ ഇതിൽ നിന്ന് സൗണ്ട് കേൾക്കുന്നു \"

\" ഇല്ലേ...ഞാൻ കരുതി എനിക്ക് മാത്രം തോന്നിയതാണെന്നു \"

\" വേണ്ട..അത് തുറക്കണ്ട സണ്ണിയുടെ വല്ല  പണി ആകും...\"

\" ഒന്ന് പോയേ... ഞാൻ നോക്കട്ടെ \"

\" റിച്ചു വേണ്ട...\" റിച്ചു അത് കേൾക്കാതെ ആ ബോക്‌സ് തുറന്നു..
______________________________

അച്ചുവും ആനന്ദും കൂടി ലിവിങ് ടുഗതർ ആണ് 😘...രണ്ടാക്കും ഇപ്പോളും മെച്ചൂരിറ്റി ആയിട്ടില്ല എന്നാണ് രണ്ടാളുടേയും വീട്ടുകാർ പറയുന്നത്...
മെച്യുരിറ്റി കടയിൽ നിന്ന് വാങ്ങാൻ കഴിഞ്ഞിരുന്നേൽ രണ്ടാളും രണ്ട് ചാക്ക് നിറച്ച് വാങ്ങിച്ചേനെ...

അച്ചു ആനന്ദിന്റെ കൂടെ കോളേജിലേക്ക് പോകാൻ വേണ്ടി പുറത്തിറങ്ങിയതും ബൈക്കിൽ തൂക്കിയിട്ട ഗിഫ്റ്റ് ബോക്സ് സൂക്ഷിച്ചു നോക്കുന്ന ആനന്ദിനെ കണ്ടു 

\" ഞാൻ കരുതി നിന്നെ ക്രിസ്റ്റഫർ തട്ടി കൊണ്ട് പോയെന്ന് ഞാൻ കുറച്ചു സമാധാനിച്ചതാ എല്ലാം തീർക്കാൻ വേണ്ടി അവളുടെ ഒരു ഇൻട്രോ \"

\" ഞാൻ ക്രിസ്റ്റഫറിന്റെ കൂടെ ഒളിച്ചോടിയിട്ട് വേണമല്ലോ നിങ്ങൾക്ക് മണിക്കുട്ടിയെ കെട്ടാൻ \"

\" നീ എന്തിനാടി എപ്പോളും അവളുടെ പുറത്തു കയറുന്നത് കെട്ടി 2 കുട്ടികളുള്ള
മണിക്കുട്ടി എന്റെ കൂടെ വരുമോ \"

\" അപ്പൊ കുട്ടികൾ ഇല്ലായിരുന്നേൽ ഒരു കയ്യ് നോക്കാമായിരുന്നു അല്ലേ...വഷളൻ \"

\" നീ പോടി.....\"

\" ഒന്ന് പോയേ പിശാശ്...ഞാൻ ഇത് നോക്കട്ടെ ഭ്രാന്തൻമാരോട് തർക്കിക്കാൻ നിന്നാൽ ഞാനും വട്ടത്തി ആവും..\" അച്ചുവും ആ ബോക്‌സ് തുറന്നു...

______________________________

അച്ചുവിനും റിച്ചുവിനും അതേ ബോക്‌സ് കിട്ടി എന്നറിഞ്ഞപ്പോൾ... മാളു എല്ലാവരേയും ഫോൺ വിളിച്ചു  കോണ്ഫറൻസിൽ ഇട്ടു അവൾ അതിൽ  തോമാച്ചനേയും connect ചെയ്യാൻ നോക്കി...

തോമാച്ചൻ അമ്മച്ചിക്ക് കീഴടങ്ങി...WWE യുദ്ധം ഒഴിവാക്കി ഒരു അനുനയത്തിന് തയ്യാറായി...അമ്മച്ചി കാണിച്ചു കൊടുത്ത പെണ്ണിനെ കെട്ടി...അന്ന അഥവാ അന്നമ്മ.. pure വിർജിൻ കോക്കനട്ട് പോലുള്ള അറേഞ്ച്ഡ് മ്യാരേജ് ഇപ്പൊ ഒളിമ്പ്ലിക്സിൽ ദീപശിഖയും കൊണ്ട് ഓടുന്ന പോസിഷനിൽ കിടക്കപായയിൽ കിടക്കുകയാണ് നമ്മടെ തോമാച്ചൻ... ഇന്ന് ലീവ് ആയത് കൊണ്ട് ഉറക്കം തന്നെ കക്ഷിയുടെ ജോലി..

\" അന്നമ്മേ തോമാച്ചൻ എഴുനേറ്റോ \"

\" ഇല്ലന്റെ മാളു... മൂപ്പര് മൂക്കിൽ പല്ലുമുളക്കുന്നത് വരെ കിടന്നുറങ്ങാനുള്ള പ്ലാനിലാ \"

\" പിന്നെ അവിടെ ഒരു \"

\" ബോക്‌സ് അല്ലേ ഹാ...ഞാൻ അതും എടുത്തു റൂമിലേക്ക് തന്നെയാ പോവുന്നെ നിങ്ങൾ എന്തോ ഓർഡർ ചെയ്തിരുന്നു അല്ലേ \"

\" അല്ല...അത് ഞങ്ങൾക്കും വന്നിരുന്നു അതിൽ ഒരു സർപ്രൈസ് ഉണ്ട് നിങ്ങൾക്ക് രണ്ടാൾക്കും \"

\" രണ്ടാൾക്കോ...\"

\"  അതേ..പിന്നെ...തോമാച്ചന് ഇപ്പൊ നല്ല മെച്യുരിറ്റി ആയോ..  \"

\" എവിടെ... ഇന്നലെ കൂടി മട്ടൻബിരിയാണിയുടെ മുകളിലെ ചെറി ഞാൻ തിന്നെന്ന് പറഞ്ഞ് എന്നെ ഫോർക് കൊണ്ട് കുത്താൻ നോക്കി \"

\" എന്നിട്ട് \"

\" അമ്മച്ചി പുതിയ ബിരിയാണി വിളമ്പി അതിൽ ചെറി വെച്ചു കൊടുത്തു അപ്പോഴാ പഴശ്ശിരാജ ഒന്നടങ്ങിയത് \"

\" ആ പെട്ടി എടുത്തു തോമാച്ചന്റെ നെഞ്ചത്തോട്ടു വെക്ക് \" മാളു വിളിച്ചു കൂവി..

\" ഹാ..ശെരി ഇപ്പൊ ദേ ഒളിമ്പിക്സ് എത്തി കേട്ടാ..ഞാൻ വിളിക്കാം..അതേ തോമാച്ചോ...\" അവൾ ഫോൺ കട്ട് ചെയ്തു

\" എന്നോടാ കളി..ഈ തോമാച്ചന്റെ യുഫ്‌ദ്ധം pubg കാണാൻ പോകുന്നേയുള്ളു \" തോമാച്ചൻ പുതപ്പ് മൂടി കിടന്ന് എന്തൊക്കയോ കോപ്രായം കാണിക്കുകയായിരുന്നു ഇത് കണ്ട് അന്നമ്മയ്ക്ക് ചിരി വന്നു..

\" തോമാച്ചാ...\" അന്നമ്മ അവനെ തട്ടി വിളിച്ചു എവിടെ.. കേൾക്കാൻ ഒരേ പിച്ചും പേയും

\" അയ്യോ.. ഇതെന്ത്  ബോക്സോ \" തോമാച്ചൻ പുതപ്പ് മാറ്റി എഴുനേറ്റു...

അവൾ  ആ ബോക്‌സ് അവന്റെ കയ്യിലേക്ക് കൊടുത്തു

\" തുറന്നു നോക്ക് \"

\" ബോംബ് വെച്ചെന്നെ കൊന്നിട്ട് നിനക്ക് എന്റെ സ്വത്ത് തട്ടാനല്ലേ നീ ന്യൂ age ജോളി ആകാൻ നോക്കണ്ട ഞാൻ ഇതിൽ വീഴില്ല \"

\" ഇങ്ങനെ മൂടി രക്ഷപ്പെടാൻ ഇത് ക്യാപ്റ്റൻ അമേരിക്കയുടെ ചീനചട്ടി അല്ല മനുഷ്യാ പുതപ്പാണ്\"

എന്തും വരട്ടെ ദേവസേനാ എന്നുള്ള മട്ടിൽ തോമാച്ചൻ ആ ബോക്‌സ് തുറന്നു😂

\" അതൊരു ലാബ്രഡോർ നായകുട്ടിയായിരുന്നു \"

ഫ്രം...ദേവനാരായണൻ..

\" ഇത് ലങ്ങേർ ആണല്ലോ..ഹാ..പുതിയ ഷോപ്പ് തുടങ്ങിയതിന്റെ ചിലവായിരിക്കും...\"

\" ആരുവാ \"

\" ഞങ്ങടെ സാർ...ദി ഗ്രേറ്റ്‌ ദേവനാരായണൻ \"

\" നിങ്ങളെ പഠിപ്പിച്ച ആൾ ആവില്ല ആണെങ്കിൽ അങ്ങേര് എപ്പോളെ ജയിലിൽ പോയേനെ \" അന്നമ്മ നല്ല കൗണ്ടർ വെച്ചു കൊടുത്തു

\" ഡി..... നിന്നെ ഞാൻ \"

തോമാച്ചൻ കിടക്ക പായയിൽ നിന്ന് എഴുനേറ്റ് തന്നെ കളിയാക്കിയ അന്നയെ പിടിക്കാൻ ഓടി...അവൾ കോക്രി കാണിച്ച് റൂമിൽ നിന്ന് പുറത്തേക്കും....പിന്നാലെ ചെന്ന തോമാച്ചൻ അവളെ പിടിക്കാൻ നോക്കിയെങ്കിലും മിസ്സായി...അവരുടെ ലൈഫ് അങ്ങനെ കളിയും ചിരിയുമായി മുന്നോട്ട് പോവുകയാണ്...😜😜



അപ്പോ ഇതോടെ കഥ തീർന്നു കേട്ടാ എല്ലാർക്കും പോകാം...
എന്റെ ബാക്കി കഥ പോലെ ലാസ്റ്റ് ആരെയും കൊന്നിട്ടില്ല😁😁... ഞാൻ കൊലപാതകിയാണ് സൈക്കോ ആണെന്ന് പലരും പറയുന്നതായി  കേക്കുന്നുണ്ട് ....😏😏
എല്ലാവരും ഫുൾ സെറ്റിൽഡ് ആയി കെട്ടി ജീവിക്കുന്ന ഒരു കിനാശ്ശേരി ഞാൻ ഉണ്ടാക്കി വെച്ചിട്ടുണ്ട്😜😜...പിന്നെ സ്കൂൾ കോളേജ് പിള്ളേർ ഇത് വായിക്കുന്നേൽ ഇതുവരെ വായിച്ചത് കേട്ട് കോളേജിലേക്കോ സ്കൂളിലേക്കോ മറ്റോ ചെന്ന് അവിടെ ഇതിൽ പറഞ്ഞ പോലെ കണ്ണടച്ചു തുറക്കുമ്പോൾ ലൈൻ സെറ്റായി ഫുൾ റിച്ചായി...ഹൈ പെയ്ഡ് ജോബ് കിട്ടുമെന്ന് സ്വപ്നം കണ്ട് ക്ലാസ്സ് കട്ടടിക്കല്ലേ ജീവിതം നായ നക്കും പിള്ളേരെ😂😂...ജീവിക്കണേൽ പട്ടിയെ പോലെ പഠിക്കേണ്ടി വരും.. അനുഭവം കൊണ്ട് ഉപദേശിച്ചതാ.. മുഴുവനും വായിച്ചു ഇഷ്ടപ്പെട്ടാൽ റേറ്റിങ്ങും റിവ്യൂയും തരണേ😃😃....ഈ കഥ തീർക്കാൻ ഒട്ടും മനസ്സില്ല എന്നാലും കഥയല്ലേ end വേണ്ടേ...ഉപ്പും മുളകും പോലെ ഒരു തിരിച്ചു വരവ് ഞാൻ പ്രതീക്ഷിക്കുന്നു...അപ്പോ ഈ കഥയ്ക്ക് കർട്ടൻ ഇടുന്നു...ബൈ ബൈ...ഗുയ്‌സ്...😉😉😉

(അവസാനിച്ചു )