അമർ | Part 8 തുടർക്കഥ Written by Hibon Chacko ©copyright protected അവനിത് പറഞ്ഞുതീർത്തതും അമറിന്റെ പുറത്തിനുതാഴെ ആരോ മൂർച്ചയേറിയ ചെറിയ ആയുധം ഉപയോഗിച്ചെന്നവിധം പൂളി. മുഖംചുളിച്ച് അവൻ ഇടതുകൈയ്ക്ക് അവിടം പൊത്തിപ്പിടിച്ചുപോയി. അടുത്തനിമിഷം മുഖം വിടർത്തി നോക്കിയ അമർ തന്റെയൊപ്പം യുവാവിനെയും, പിന്നിൽ തിരിഞ്ഞുനോക്കി പരിശോധിച്ചതിനൊപ്പം ആരെയും കണ്ടില്ല. ഏവരും പബ്ബിന്റെ ലഹരിയിൽ ആഴ്ന്നുമരിച്ചിരിക്കുകയാണ്. അവൻ തിരിഞ്ഞ് മുറിവ് വകവെയ്ക്കാതെ മുന്നോട്ട് ചുവടുകൾവെച്ചു, ആളുകളെ ഒരുവിധം വകഞ്ഞുമാറ്റിക്കൊണ്ട്. പെട്ടെന്നൊരാൾ ഇടതുവശത്തുനിന്നുമെത്തി അമറിനൊപ്പം നിന്നുകൊണ്ട് പറഞ്ഞു; “സാറിന് ആക