Aksharathalukal

തന്മിഴി

ഞാൻ പോവാ

അതും പറഞ്ഞവൾ വീട്ടിലേക്ക് നടന്നു

**********

പിന്നെയും ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു
രാഹുലും തനുവും കാണുമ്പോൾ ഉള്ള വഴക്കും അവരുടേതായ രീതിയിൽ നടന്നു

മുത്തശ്ശ...

ആ മോൻ വന്നോ ഇന്ന് അല്ലെ അങ്ങോട്ട് പോവണ്ടത് എല്ലാം ശരിയാക്കിയോ

ആ എല്ലാം ശരിയാക്കിയിട്ടുണ്ട് മുത്തശ്ശ എന്ന ഞാൻ ഇറങ്ങട്ടെ

മോനെ...

എന്താ മുത്തശ്ശ

അത് പിന്നെ

പറ മുത്തശ്ശ

മോനെ തനുട്ടിയെ കൂടെ നിന്റെ കൂടെയൊന്ന് കൊണ്ട് പോവാമോ എത്ര ദിവസമായി മോള് ഇവിടെ തന്നെ ഇരിക്കുന്നു
നീയാവുമ്പോൾ എനിക്ക് വിശ്വസിച്ചു ഏൽപ്പിക്കാം
ദേവയാനിയുടെ സ്വഭാവം അറിയാല്ലോ
മോന് ബുദ്ധിമുട്ടാവില്ലാച്ചാൽ

എനിക്കെന്ത് ബുദ്ധിമുട്ട് ഞാൻ അവളെ കൊണ്ട് പോയിട്ട് തിരിച്ചു കൊണ്ടെത്തിച്ചോളാം

സന്തോഷായി മോനെ...
മോളെ തനു ഇങ്ങോട്ട് വരു

എന്താ അച്ചാച്ച

ആ മോളെ ദേ രാഹുൽ മോളെ പുറത്ത് കൊണ്ട് പോവാന്ന് സമ്മതിച്ചിട്ടുണ്ട് മോള് ചെല്ല്

ആദ്യം തനു ഒന്ന് സംശയിച്ചെങ്കിലും പിന്നെയവൾ പോവാനായി ഇറങ്ങി

ജാനുവമ്മേ ഞാൻ പോയിട്ട് വരാമേ
അച്ചാച്ച

ആ മോളെ പോയിട്ട് വാ എന്റെ കുട്ടി

പിന്നെ മോനെ കുറച്ചു കുറുമ്പ് കൂടുതലാ പിന്നെ വാശി വേണ്ടുവോളം ഉണ്ട്
ഒന്ന് സൂക്ഷിച്ചേക്കണേ

ഞാൻ നോക്കിക്കോളാം ജാനുവമ്മേ

വാ പോവാം

രാഹുൽ അവളെയും കൂട്ടി നടക്കുവാൻ തുടങ്ങി

പക്ഷെയിന്നവൾ വഴക്കുണ്ടാക്കാനായി വന്നില്ല
പക്ഷെ
അവനു ചുറ്റും ഓരോന്ന് പറഞ്ഞു കൊണ്ടവൾ നടന്നു
കുറെ സംശയങ്ങളും വീട്ടിലെ വിശേഷങ്ങളും അവനു സംസാരിക്കുവാൻ പോലും സമയം കൊടുക്കാതെ വായിട്ടലച്ചു കൊണ്ടവൾ നടന്നു

പിന്നെ ഇല്ലേ...

കൂടെ നടന്നിരുന്ന ആളെ കാണാത്തതു കൊണ്ട് തനു തിരിഞ്ഞു നോക്കി
അവിടെ കൈയും കെട്ടി അവളെ തന്നെ നോക്കി നില്കുകയായിരുന്നു അവൻ

എന്താ വരുന്നില്ലേ

നീ എനിക്ക് സംസാരിക്കാൻ പോലും അവസരം തരാതെയല്ലേ നടക്കുന്നത് പിന്നെയെങ്ങനെയാ ഞാൻ നിന്റെ കൂടെ വരുന്നത്

ഓ സോറി ഞാൻ ഇനി പറയില്ല
സംസാരിച്ചോ

അവളെ ഒന്ന് നോക്കി നിന്നതിനു ശേഷമവൻ കൈകൾ മുന്നിലേക്ക് നീട്ടി

ഫ്രണ്ട്‌സ്

ആദ്യം ഒന്ന് സംശയിച്ചെങ്കിലും അവൾ അവന്റെ കൈകളിലേക്ക് തന്റെ കൈകൾ ചേർത്തു

അവർക്കെത്തെണ്ട സ്‌ഥലം എത്തിയതും രാഹുൽ ഒന്ന് നിന്നു

നീ അങ്ങോട്ടൊന്ന് നോക്കിയേ

അവൻ ചൂണ്ടിയാ ഭാഗത്തേക്ക് നോക്കിയതും തനുവിന്റെ കണ്ണുകൾ നക്ഷത്രം പോലെ തിളങ്ങി
ആ മല മുകളിൽ നിന്നാൽ അവിടം മുഴുവൻ കാണാൻ സാധിക്കുമായിരുന്നു
അവൾ കണ്ടതിൽ വെച്ച് അവളെ ഏറെ ആകർഷിച്ച സ്‌ഥലമായി അവൾക്ക് തോന്നി

രാഹുൽ അവിടെയുണ്ടായിരുന്ന അമ്പലത്തിനടുത്തേക്ക് നടന്നു അവിടേക്ക് വേണ്ടുന്നതെല്ലാം ഏൽപ്പിച്ചു

അപ്പോഴും തനു അവിടെ തന്നെ നിന്നു കൊണ്ട അതിമനോഹരമായ ദൃശ്യം തന്റെ ഹൃദയത്തിൽ പതിപ്പിക്കുകയായിരുന്നു

കുറച്ചു നിമിഷങ്ങൾക്ക് ശേഷം തനുവിന് തല ചുറ്റുന്നതായി തോന്നി
അവിടെയൊന്നും താങ്ങായി ഒന്നും തന്നെ ഇല്ലായിരുന്നു
അടഞ്ഞു പോവുന്ന കണ്ണുകളിലൂടെ വ്യക്തമല്ലാത്ത ചില രൂപങ്ങൾ പൂജകൾ മിന്നി മായുവാൻ തുടങ്ങി

രാഹുൽ തിരിച്ചു വന്നു നോക്കിയതും നിലത്തു വീണു കിടക്കുന്ന തനുവിനെയാണ് കണ്ടത്

മിഴി....
രാഹുലിന്റെ മടിയിലായിരുന്നു അവൾ അപ്പോൾ

എനിക്കെന്താ പറ്റിയെ

നീ രാവിലെ ഒന്നും കഴിച്ചില്ലേ

ഞാൻ കഴിച്ചല്ലോ

എന്നിട്ടെന്താ തലകറങ്ങി വീണത്

തലകറങ്ങി വീണന്നോ എപ്പോ

നീ കളിക്കല്ലേ മിഴി

സത്യം ആയിട്ടും ഞാൻ ഓർക്കുന്നില്ല

രാഹുലിന് എന്തൊക്കെയോ തോന്നുവാൻ തുടങ്ങിയിരുന്നു

വാ നമുക്ക് തിരിച്ചു പോവാം
ഇവിടെ നിന്നിട്ട് എന്തോ പോലെ

മ്മ് പോവാം

തിരിച്ചിറങ്ങുമ്പോൾ രണ്ടു പേരും ഒന്നും തന്നെ മിണ്ടിയിരുന്നില്ല

തറവാട് എത്താറായതും തനു ഒന്ന് നിന്നു

തനു അവിടെ നിൽക്കുന്നത് കണ്ടതും രാഹുൽ അവൾക്കടുത്തേക്ക് വന്നിരുന്നു

എന്ത് പറ്റി...
എന്തേലും വയ്യായ്ക ഉണ്ടോ

ഏയ് ഇല്ല

പിന്നെ

മിഴി...
അതാരാ

പെട്ടന്നുള്ള ചോദ്യത്തിൽ അവനും ഒന്ന് നിശ്ചലനായി

മിഴി....
ശരിയാണ് താൻ അവളെ മിഴിയെന്നാണ് വിളിക്കുന്നത്
അതിപ്പോൾ ആണ് രാഹുലും ശ്രദ്ധിച്ചിരുന്നത്

അവൻ ഒന്നും മിണ്ടാതെ നടന്നു....

തുടരും....

തെറ്റുകൾ ഉണ്ടെങ്കിൽ ഒന്ന് പറയണേ

By രുദ്

തന്മിഴി

തന്മിഴി

4.3
1725

ദിവസങ്ങൾ പൊയ്മറഞ്ഞു കൊണ്ടിരുന്നുരാഹുലും തനുവും നല്ല സുഹൃത്തുക്കളായി മാറിയിരുന്നുതല്ലു കൂടിയും വഴക്കിട്ടും പിണങ്ങിയും ഇണങ്ങിയും ഓരോ ദിവസവും അവർ അവരുടേതായ ലോകത്തിൽ പാറി നടന്നുഎന്നത്തേയും പോലെ ഭക്ഷണം ഒക്കെ കഴിച്ചതിനു ശേഷം രാഹുൽ വരുന്നതും നോക്കി ഇരിക്കുകയായിരുന്നു തനുവരുന്ന സമയമായിട്ടും അവനെ കാണാത്തതു കൊണ്ടവൾ അവിടെ തന്നെയിരുന്നുജാനകി വന്നു വിളിച്ചിട്ടും തനു അവിടെ നിന്നും എണീറ്റിരുന്നില്ലമോളെ തനു....വാ വന്നു കഴിക്കാൻ നോക്ക് എത്ര നേരമായി എന്റെ കുട്ടി ഇവിടെ ഇരിക്കാൻ തുടങ്ങിട്ട്എനിക്ക് വേണ്ടെന്ന് പറഞ്ഞില്ലെതനുവിന്റെ ശബ്ദം വല്ലാതെ ഉയർന്നിരുന്